തലവടി സബ്ജില്ലാ ശാസ്ത്രോത്സവത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ച എടത്വ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാർഥികള്‍ ട്രോഫികളുമായി പ്രധാനാധ്യാപിക പ്രിയ ഫി
എടത്വ: തലവടി സബ്ജില്ലാ ശാസ്ത്രോത്സവത്തില്‍ മിന്നും പ്രകടനവുമായി എടത്വ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍. ഹൈസ്കൂള്‍, യു.പി. വിഭാഗങ്ങളിലായി വിവിധ മേളകളില്‍ സ്കൂള്‍ മികച്ച നേട്ടമാണ് സ്വന്തമാക്കിയത്.
ഗണിതശാസ്ത്രമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയില്‍ ഹൈസ്കൂള്‍, യു.പി. വിഭാഗങ്ങളില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും പ്രവര്‍ത്തിപരിചയമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും യു.പി. വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും ഐ.ടി. മേളയില്‍ യു.പി. വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂള്‍, യു.പി. വിഭാഗങ്ങളിലായി നടന്ന 10 മേളകളില്‍ 7 എണ്ണത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും 2 എണ്ണത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും നേടിയ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിന്റെ നേട്ടം സബ് ജില്ലയിലെ ശ്രദ്ധേയമായ വിജയമായി മാറി.
വിദ്യാര്‍ഥികളുടെ ശാസ്ത്രീയവും സര്‍ഗാത്മകവുമായ കഴിവുകള്‍ക്കും അധ്യാപകരുടെ സമര്‍പിതമായ പരിശീലനത്തിനുമുള്ള അംഗീകാരമാണ് ഈ ഉജ്വല വിജയമെന്ന് സ്കൂള്‍ അധികൃതര്‍ പറച്ചു മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും അധ്യാപകരെയും സ്കൂള്‍ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.
Tags : Nattuvishesham DistrictNews