x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ട​മ്മ​യു​ടെ മ​ര​ണം: ഡി​വൈ​എ​ഫ്ഐ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: October 8, 2026 05:46 AM IST | Updated: October 8, 2026 05:46 AM IST

ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​യാ ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​ എ​ഫ്ഐ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​ടെ ഓ​ഫി​സ് ഉ​പ​രോ​ധ സ​

പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ഫാ​ത്തി​മ എ​ന്ന വീ​ട്ട​മ്മ മ​രി​ക്കാ​ൻ ഇ​ട​യാ​യ​ത് ചി​കി​ത്സാ പി​ഴ​വാ​ണെ​ന്ന് ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സും ഉ​പ​രോ​ധി​ച്ചു. പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. വീ​ട്ട​മ്മ​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക, സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ചും ഉ​പ​രോ​ധ സ​മ​ര​വും ന​ട​ത്തി​യ​ത്.

ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി​ജി​ൻ, എം​എ​ൽ​എ ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ. ​പ​ദ്മ​നാ​ഭ​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി എം. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡോ​ക്ട​റെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി മാ​റ്റി നി​ർ​ത്ത​ണ​മെ​ന്നും കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​എം​ഇ യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യോ​വാ​സ്കു​ല​ർ ആ​ൻ​ഡ് തൊ​റാ​സി​ക് സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ ഡോ. ​സൈ​റു ഫി​ലി​പ്പ് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up