x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​പ്തി ഭീ​ഷ​ണി: കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക​യി​ല്‍

വെബ് ഡെസ്ക്
Published: October 8, 2026 06:53 AM IST | Updated: October 8, 2026 06:53 AM IST

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി, പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍ ജ​പ്തി​ഭീ​ഷ​ണി​യി​ല്‍.

തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നാ​ല്‍ കു​ടി​ശി​ക​യു​ടെ പേ​രി​ല്‍ ബാ​ങ്കു​ക​ള്‍ വാ​യ്പ​ക​ള്‍ തി​രി​ച്ച് പി​ടി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 50ഓ​ളം ക​ര്‍​ഷ​ക​രു​ടെ ഭൂ​മി ബാ​ങ്കു​ക​ള്‍ ക​ര​സ്ഥ​പ്പെ​ടു​മെ​ന്ന​റി​യി​ച്ച് നോ​ട്ടീ​സ് അ​യ​ച്ച​ത് ക​ര്‍​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, വി​ല​ത്ത​ക​ര്‍​ച്ച, വി​ള​നാ​ശം എ​ന്നി​വ​യാ​ണ് കാ​ര്‍​ഷി​ക​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. കു​രു​മു​ള​ക്, കാ​പ്പി, നേ​ന്ത്ര​ക്കാ​യ, ചേ​ന, ഇ​ഞ്ചി, ക​പ്പ എ​ന്നി​ങ്ങ​നെ​യു​ള്ള വി​ള​ക​ളി​ടെ ഉ​ത്പാ​ദ​ന​ക്കു​റ​വും കൃ​ഷി​നാ​ശ​വു​മാ​ണ് മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം.

ഭൂ​രി​ഭാ​ഗം ക​ര്‍​ഷ​ക​രും ബാ​ങ്കി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്താ​ണ് കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. പ്ര​തീ​ക്ഷി​ച്ച വി​ള​വ് ല​ഭി​ക്കാ​തെ വ​രു​ന്ന​തോ​ടെ വാ​യ്പാ​തി​രി​ച്ച​ട​വ് മു​ട​ങ്ങും. ഇ​തോ​ടെ​യാ​ണ് ബാ​ങ്കു​ക​ള്‍ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്. മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച കാ​ല​യ​ള​വി​ല്‍ ക​ര്‍​ഷ​ക​രു​ടെ വാ​യ്പ പ​ലി​ശ വ​ര്‍​ധി​ക്കു​ക​യ​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍​ക്ക് അ​തു​കൊ​ണ്ട് കാ​ര്യ​മാ​യ ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കു​ന്നി​ല്ല. കൃ​ഷി, മ​ക്ക​ളു​ടെ വി​വാ​ഹം, ചി​കി​ത്സ ചെ​ല​വ്, വി​ദ്യാ​ഭ്യാ​സം, വീ​ട് നി​ര്‍​മാ​ണം, മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍ എ​ന്നി​വ​യ്‌​ക്കെ​ല്ലാം വാ​യ്പ​യെ​ടു​ക്കു​ന്ന​ത് കാ​ര്‍​ഷി​ക​വൃ​ത്തി​യി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ചാ​ണ്.

എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ വി​ള​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യും കൃ​ഷി ക​ന​ത്ത ന​ഷ്ട​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ക​ര്‍​ഷ​ക​രെ ക​ട​ക്കാ​രാ​ക്കു​ക​യാ​ണ്.
ഒ​രു​കാ​ല​ത്ത് ക​ട​ബാ​ധ്യ​ത മൂ​ലം നി​ര​വ​ധി ആ​ത്മ​ഹ​ത്യ​ക​ള്‍ ന​ട​ന്ന പു​ല്‍​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ നീ​ങ്ങു​ന്ന​ത്. നേ​ര​ത്തെ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന കാ​ര്‍​ഷി​ക സ്വ​ര്‍​ണ​വാ​യ്പ കി​സാ​ന്‍ ക്ര​ഡി​റ്റ് കാ​ര്‍​ഡു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യ​തോ​ടെ വ​ലി​യ പ​ലി​ശ​യ്ക്കാ​ണ് പ​ല​രും സ്വ​ര്‍​ണം പ​ണ​യം വ​ച്ചി​ട്ടു​ള്ള​ത്. പ​ണ​യം​വ​ച്ച സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ള്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ബാ​ങ്കു​ക​ള്‍ സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ള്‍ ലേ​ലം ചെ​യ്തു വി​ല്‍​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്കു​ക​ള്‍​ക്ക് പു​റ​മേ സ്വ​ന്തം കി​ട​പ്പാ​ടം പ​ണ​യം​വ​ച്ച് സ്വ​കാ​ര്യ​പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങി​ല്‍ നി​ന്നു വാ​യ്പ​യെ​ടു​ത്ത് സ്വ​ന്തം ഭൂ​മി പോ​ലും ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി നി​ല്‍​ക്കു​ന്ന നി​ര​വ​ധി പേ​രും ഈ ​മേ​ഖ​ല​യി​ലു​ണ്ട്.

സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ള​ട​ക്കം പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ദാ​ല​ത്തു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. ക​ടാ​ശ്വാ​സ​ക​മ്മീ​ഷ​നും നോ​ക്കു​കു​ത്തി​യാ​യി മാ​റി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ള​ട​ക്കം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ര്‍​ഷി​ക​ക​ടം എ​ഴു​തി​ത്ത​ള്ളു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച് ആ​ത്മ​ഹ​ത്യാ​മു​മ്പി​ല്‍ നി​ന്നു ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

ജ​പ്തി​ന​ട​പ​ടി​ക​ള്‍
അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല

കാ​ര്‍​ഷി​ക​മേ​ഖ​ല​യാ​യ പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ ബാ​ങ്കു​ക​ള്‍ ന​ട​ത്തു​ന്ന ജ​പ്തി​ന​ട​പ​ടി​ക​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. കാ​ര്‍​ഷി​ക മേ​ഖ​ല സ​മ്പ​ന്ന​മാ​യി​രു​ന്ന​പ്പോ​ള്‍ ക​ര്‍​ഷ​ക​രു​ടെ നി​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ​യും വാ​യ്പാ പ​ലി​ശ​യി​ലൂ​ടെ​യും കൊ​ഴു​ത്തു​വ​ള​ര്‍​ന്ന ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രേ തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​തി​രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​വും കൊ​ടും വ​ര​ള്‍​ച്ച​യും രോ​ഗ-​കീ​ട​ബാ​ധ​ക​ളും തു​ട​ങ്ങി ക​ര്‍​ഷ​ക​ര്‍ പ​ല​വി​ധ​ത്തി​ലു​ള്ള കാ​ര്‍​ഷി​ക പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

വാ​യ്പാ​കു​ടി​ശി​ക​യു​ടെ പേ​രി​ല്‍ യാ​തൊ​രു​വി​ധ സെ​റ്റി​ല്‍​മെ​ന്‍റു​ക​ള്‍​ക്കും ത​യാ​റാ​കാ​തെ കോ​ട​തി​യെ സ​മീ​പി​ച്ച് ഉ​ത്ത​ര​വ് വാ​ങ്ങി ജ​പ്തി​ന​ട​പ​ടി​ക​ളി​ലൂ​ടെ ക​ര്‍​ഷ​ക​ന്‍റെ വീ​ടും കൃ​ഷി​ഭൂ​മി​യും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം ക​ര്‍​ഷ​ക സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു​തോ​ല്‍​പ്പി​ക്ക​ണം. വാ​യ്പ​ക്കാ​രു​മാ​യി ച​ര്‍​ച്ച​ന​ട​ത്തി പ​ര​മാ​വ​ധി ഇ​ള​വു​ക​ള്‍ ന​ല്‍​കി ത​വ​ണ​ക​ളാ​യി തു​ക തി​രി​ച്ച​ട​ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍​കി പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ബാ​ങ്കു​ക​ള്‍ ത​യാ​റാ​ക​ണം.

ടോ​മി തേ​ക്കു​മ​ല
(ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ്
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്)

ജ​പ്തി​ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍
നി​ര്‍​ത്തി​വ​യ്പി​ക്ക​ണം

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും രോ​ഗ​ബാ​ധ​യും മൂ​ലം കാ​ര്‍​ഷി​ക മേ​ഖ​ല വ​ലി​യ ത​ക​ര്‍​ച്ച​യാ​ണ് നേ​രി​ടു​ന്ന​ത്. കു​രു​മു​ള​ക്, കാ​പ്പി അ​ട​ക്ക​മു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ നാ​ശം​മൂ​ലം ക​ര്‍​ഷ​ക​ര്‍ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്. കാ​ര്‍​ഷി​ക ആ​വ​ശ്യ​ത്തി​നും മ​റ്റു​മാ​യി ക​ര്‍​ഷ​ക​ര്‍ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ നി​ന്നും എ​ടു​ത്ത വാ​യ്പ​ക​ള്‍ കൃ​ത്യ​മാ​യി തി​രി​ച്ച​ട​യ്ക്കാ​ന്‍ ക​ഴി​യാ​തെ ജ​പ്തി​ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്ന ഈ ​അ​വ​സ്ഥ​യി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്യാ​ന്‍ ത​യാ​റാ​ക​ണം. സാ​മ്പ​ത്തി​ക പ്ര​യാ​സം നേ​രി​ടു​ന്ന ക​ര്‍​ഷ​ക​രു​ടെ ജ​പ്തി ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​നും അ​തോ​ടൊ​പ്പം ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി പ്ര​തി​വി​ധി​ക​ള്‍ ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ക​യും വേ​ണം.

രാ​ജ​ന്‍ പാ​റ​യ്ക്ക​ല്‍
(ക​ര്‍​ഷ​ക​ന്‍)

ജ​പ്തി ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് ബാ​ങ്കു​ക​ള്‍
പി​ന്‍​മാ​റ​ണം: ക​ര്‍​ഷ​ക ര​ക്ഷാസ​മി​തി

പു​ല്‍​പ്പ​ള്ളി: വാ​യ്പ കു​ടി​ശി​ക​യു​ടെ പേ​രി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഭൂ​മി ജ​പ്തി ചെ​യ്യാ​നു​ള്ള ന​ട​പ​ടി​യി​ല്‍ നി​ന്ന് ബാ​ങ്കു​ക​ള്‍ പി​ന്‍​മാ​റ​ണ​മെ​ന്ന് ക​ര്‍​ഷ​ക ര​ക്ഷാ​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ര​ള്‍​ച്ച​യും കൃ​ഷി നാ​ശ​വും​മൂ​ലം ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. നി​ത്യ ചെ​ല​വി​നു​പോ​ലും പ​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. യാ​തൊ​രു ദാ​ക്ഷി​ണ്യ​മി​ല്ലാ​തെ ക​ര്‍​ഷ​ക​രു​ടെ കി​ട​പ്പാ​ടം പോ​ലും ജ​പ്തി ചെ​യ്യാ​നു​ള്ള നീ​ക്കം ക​ര്‍​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന ബാ​ങ്കു​ക​ള്‍​ക്ക് മു​ന്‍​പി​ല്‍ ക​ര്‍​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ചു കൊ​ണ്ട് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മ സ​ഹാ​യം ന​ല്‍​കും.

പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം 1000ത്തോ​ളം ക​ര്‍​ഷ​ക​രാ​ണ് ജ​പ്തി ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പ്ര​ശ്‌​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ബാ​ങ്കു​ക​ളു​ടെ ന​ട​പ​ടി നി​ര്‍​ത്തി വ​യ്ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​ജെ. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്‍​ദോ ജോ​ര്‍​ജ്, പി.​ജെ. മാ​ത്യു, ടി.​ജെ. ജോ​ര്‍​ജ്, സ​ണ്ണി ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up