x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴൂ​ക്ക​ര ഇ​ട​വ​ക​യ്ക്ക് വ​ടം​വ​ലി കി​രീ​ടം

വെബ് ഡെസ്ക്
Published: October 8, 2026 06:53 AM IST | Updated: October 8, 2026 06:53 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ സി​എ​ല്‍​സി സം​ഘ​ടി​പ്പി​ച്ച രൂ​പ​താ​ത​ല വ​ടം​വ​ലി മ​ത്സ​രം ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​യി​ക ആ​വേ​ശ​വും വാ​ശി​യേ​റി​യ പോ​രാ​ട്ട​വും നി​റ​ഞ്ഞ രൂ​പ​താ​ത​ല വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ പ​ഴൂ​ക്ക​ര സെന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ചാ​മ്പ്യ​ന്മാ​രാ​യി. ക​ത്തീ​ഡ്ര​ല്‍ സി​എ​ല്‍​സി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ലാ​ണ് ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ളെ മ​റി​ക​ട​ന്ന് പ​ഴൂ​ക്ക​ര കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​മ്പ​ഴ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക ര​ണ്ടാം സ്ഥാ​ന​വും പു​ളി​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എ​ല്‍​സി വ​ര്‍​ക്കിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ന്‍റോ കാ​രേ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​ബി. അ​ജ​യ്, ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി ഷോ​ബി കെ. ​പോ​ള്‍, പ്രോ​ഗ്രാം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പോ​ള്‍ പി​യൂ​സ്, സെ​ക്ര​ട്ട​റി സാ​വി​യോ ടോ​ജി, സ്റ്റീ​വ് കാ​ട്ടൂ​ക്കാ​ര​ന്‍, ഏ​ഞ്ച​ല്‍ മ​രി​യ ജോ​ര്‍​ജ്, സാ​മു​വ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up