ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ
ചേർത്തല: രാത്രി 10 മണിക്ക് ശേഷം ലൈറ്റും സൗണ്ടും പാടില്ലെന്ന തീരുമാനം കലാമേഖലയെ തന്നെ ഇല്ലാതാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
അമ്പലങ്ങളിലും പള്ളികളിലും പൊതുപരിപാടികളിലും നാടകങ്ങളും കഥാപ്രസംഗങ്ങളും കലാപരിപാടികളും അരങ്ങേറുന്നത് 10 മണിക്ക് ശേഷമാണ്. മൈക്ക് വെച്ചാൽ പൊലിസ് കെട്ടിയെടുത്ത് കൊണ്ടുപോകുന്ന നടപടിക്ക് മാറ്റം വരണം. പൊതുയോഗ യാത്രയിൽ ആലപ്പുഴയിൽ വന്നപ്പോഴും ഈ പ്രശ്നം വ്യാപകമായി ഉന്നയിക്കപ്പെട്ടിരുന്നു. 10 മണിക്ക് ശേഷമുള്ള നിയന്ത്രണത്തിന് ഇപ്പോൾ താത്കാലിക സാവകാശം കിട്ടിയിട്ടുണ്ടെങ്കിലും സ്ഥിരമായ ഇളവ് വേണമെന്ന ആവശ്യത്തോട് പൂർണമായും യോജിക്കുകയാണ്.
ക്ഷേമനിധി ഇല്ലാത്തതിന്റെ പ്രയാസം മേഖല നേരിടുന്നുണ്ട്. അസുഖം വന്നാൽ ചികിത്സയ്ക്ക് പോലും പണം തികയാത്ത അവസ്ഥയാണ്. ക്ഷേമനിധിയിലൂടെ പെൻഷനും വായ്പാ സൗകര്യവും ഉറപ്പാക്കാൻ സംഘടന ശക്തമായ പോരാട്ടം നടത്തണമെന്നും ഷാനിമോള് ഉസ്മാന് പറഞ്ഞു. ചേർത്തല എസ്എൻഡിപി യൂണിയൻ മൈതാനത്ത് നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ. ബാബു അധ്യക്ഷനായി.
ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.എസ്. ബാവ, ഷാജു ഇടുക്കി, സുകേശൻ, അനിൽ പത്തനംതിട്ട, പി.എച്ച്. ഇക്ബാൽ, സുഖിൽ ദാസ്, തമ്പി നാഷണൽ, നസീർ, അനിൽകുമാർ അനിഴം, ആർ. ബിനു സീമാസ്, പി. അജി, കെ. സജി, രമേശ് ബാബു, സി.പി. വിനോദ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews