x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സി​ന്‍റെ ഇ​ട​പെ​ട​ൽ ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യു​ടെ സ്വ​ർ​ണ​വും പ​ണ​വുമട​ങ്ങി​യ ബാ​ഗ് തി​രി​ച്ചു​കി​ട്ടി

വെബ് ഡെസ്ക്
Published: October 5, 2026 03:00 AM IST | Updated: October 5, 2026 03:00 AM IST

ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യു​ടെ സ്വ​ർ​ണ​വും പ​ണ​വു​മ​ട​ങ്ങി​യ ബാ​ഗ് ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റു​ന്നു.

ഫോ​ർ​ട്ടു​കൊ​ച്ചി: പൊ​ലി​സി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യു​ടെ സ്വ​ര്‍​ണ​വും പ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് തി​രി​ച്ചു​കി​ട്ടി. ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ ചെ​റി​യ​കോ​യ​യു​ടെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യു​ടെ ബാ​ഗാ​ണ് മ​ട്ടാ​ഞ്ചേ​രി പൊ​ലി​സ് ക​ണ്ടെ​ത്തി ന​ല്‍​കി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി ക​പ്പ​ല്‍​ക​യ​റാ​ന്‍ യൂ​ബ​ര്‍ ടാ​ക്സി​യി​ല്‍ ഐ​ല​ൻ​ഡി​ലേ​ക്ക് പോ​യ​താ​ണ് ഇ​വ​ര്‍.

ഇ​റ​ങ്ങു​ന്ന​തി​നി​ടെ സ്വ​ര്‍​ണ​വും പ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് ടാ​ക്സി​യി​ല്‍​വ​ച്ചു മ​റ​ന്നു. ക​പ്പ​ല്‍ വി​ട്ട​തി​ന് ശേ​ഷ​മാ​ണ് ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത് അ​റി​യു​ന്ന​ത്. ഉ​ട​ന്‍​ത​ന്നെ ഇ​വ​ര്‍ മ​ട്ടാ​ഞ്ചേ​രി​യി​ല്‍ ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നാ​യി ത​ങ്ങി​യ ബ​ന്ധു ചെ​റി​യ കോ​യ​യെ വി​വ​രം അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹം മ​ട്ടാ​ഞ്ചേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. പൊ​ലി​സ് വാ​ഹ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ വെ​ച്ച് യൂ​ബ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വ​റെ ക​ണ്ടെ​ത്തി.

അ​തേ​സ​മ​യം വാ​ഹ​ന​ത്തി​ൽ ബാ​ഗ് ഉ​ണ്ടെ​ന്ന വി​വ​രം ഡ്രൈ​വ​റും അ​റി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ ബാ​ഗു​മാ​യി സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ക​യും ചെ​റി​യ കോ​യ വീ​ഡി​യോ കോ​ള്‍ വ​ഴി ബ​ന്ധു​വി​നെ ബാ​ഗി​ലെ സാ​ധ​ന​ങ്ങ​ള്‍ കാ​ണി​ച്ച് ബോ​ധ്യ​പ്പെ​ട്ട​തി​ന് ശേ​ഷം ഡ്രൈ​വ​റി​ല്‍​നി​ന്ന് ഏ​റ്റു​വാ​ങ്ങു​ക​യു​മാ​യി​രു​ന്നു.
മൂ​ന്ന​ര ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണം,ഡ​യ​മ​ണ്ട് ആ​ഭ​ര​ണം, പ​ണം എ​ന്നി​വ ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ ഗീ​തു​മോ​ള്‍,സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ എം.​എ​സ്. ജാ​സിം, ലി​ജു ജോ​ര്‍​ജ്, സ്റ്റേ​ഷ​ന്‍ പി​ആ​ര്‍​ഓ സു​ധീ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ഷ്ട​പ്പെ​ട്ട ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up