x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രു​ണ്യ​വി​പ്ല​വം സൃ​ഷ്‌ടി​ച്ച മ​നു​ഷ്യ​സ്‌​നേ​ഹി

വെബ് ഡെസ്ക്
Published: October 5, 2026 02:43 AM IST | Updated: October 5, 2026 02:43 AM IST

ധ​​​​​ന്യ​​​​​ന്‍ ഫാ. ​​​​​വ​​​​​ര്‍​ഗീ​​​​​സ് പ​​​​​യ്യ​​​​​പ്പി​​​​​ള്ളി

ഈ ​​​​​ഭൂ​​​​​മി​​​​​യി​​​​​ലെ ഓ​​​​​രോ ജ​​​​​ന്മ​​​​​വും ന​​​​​ല്ല ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ സ്വ​​​​​പ്ന​​​​സാ​​​​​ക്ഷാ​​​​​ത്കാ​​​​​ര​​​​​മാ​​​​​ണ്. 150 വ​​​​​ര്‍​ഷം ​മു​​​​​ന്പ്, 1876 ഓ​​​​​ഗ​​​​​സ്റ്റ് എ​​​​​ട്ടി​​​​​ന് ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ സ്വ​​​​​പ്ന​​​​​സാ​​​​​ഫ​​​​​ല്യ​​​​​ത്തി​​​​​നാ​​​​​യി ഒ​​​​​രു കു​​​​​ഞ്ഞ് ഈ ​​​​​ഭൂ​​​​​മി​​​​​യു​​​​​ടെ മ​​​​​ടി​​​​​ത്ത​​​​​ട്ടി​​​​​ലേ​​​​​ക്ക് പി​​​​​റ​​​​​ന്നു​​​​​വീ​​​​​ണു. എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ജി​​​​​ല്ല​​​​​യി​​​​​ലെ കോ​​​​​ന്തു​​​​​രു​​​​​ത്തി ഇ​​​​​ട​​​​​വ​​​​​ക​​​​​യി​​​​​ലെ പ​​​​​യ്യ​​​​​പ്പി​​​​​ള്ളി കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ല്‍ ലോ​​​​​ന​​​​​ൻ-​​​​കു​​​​​ഞ്ഞു​​​​​മ​​​​​റി​​​​​യം ദ​​​​​മ്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ ഓ​​​​​മ​​​​​ന​​​​​പ്പു​​​​​ത്ര​​​​​ന്‍ കു​​​​​ഞ്ഞു​​​​​വാ​​​​​റു. ദി​​​​​ഗ​​​​​ന്ത​​​​​ങ്ങ​​​​​ളി​​​​​ല്‍ മാ​​​​​റ്റൊ​​​​​ലി​​​​​കൊ​​​​​ള്ളു​​​​​ന്ന മ​​​​​നു​​​​​ഷ്യ​​​​​മ​​​​​ക്ക​​​​​ളു​​​​​ടെ നൊ​​​​​മ്പ​​​​​രം നി​​​​​റ​​​​​ഞ്ഞ നി​​​​​ല​​​​​വി​​​​​ളി​​​​​ക്ക് ഉ​​​​​ത്ത​​​​​ര​​​​​മാ​​​​​കു​​​​​വാ​​​​​നും ദൈ​​​​​വ​​​​​കാ​​​​​രു​​​​​ണ്യ​​​​​ത്തി​​​​​ന്‍റെ സാ​​​​​ക്ഷ്യ​​​​​മാ​​​​​യി അ​​​​​ഗ​​​​​തി​​​​​ക​​​​​ളു​​​​​ടെ സ​​​​​ഹോ​​​​​ദ​​​​​രി​​​​​മാ​​​​​രു​​​​​ടെ സ​​​​​ന്യാ​​​​​സ​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന് ജ​​​​​ന്മം കൊ​​​​​ടു​​​​​ക്കു​​​​​വാ​​​​​നും അ​​​​​നാ​​​​​ദി​​​​​യി​​​​​ലെ ദൈ​​​​​വം മു​​​​​ദ്ര​​​​​ചെ​​​​​യ്ത് അ​​​​​ട​​​​​യാ​​​​​ള​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ജീ​​​​​വി​​​​​തം, ധ​​​​​ന്യ​​​​​ന്‍ വ​​​​​ര്‍​ഗീ​​​​​സ് പ​​​​​യ്യ​​​​​പ്പി​​​​​ള്ളി​​​​​യ​​​​​ച്ച​​​​​ന്‍. 1907 ഡി​​​​​സം​​​​​ബ​​​​​ര്‍ 21ന് ​​​​​തി​​​​​രു​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ ശു​​​​​ശ്രൂ​​​​​ഷാ​​​​പൗ​​​​​രോ​​​​​ഹി​​​​​ത്യ​​​​​ത്തി​​​​​ലൂ​​​​​ടെ വേ​​​​​ര്‍​തി​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട ഈ ​​​​​വ​​​​​ന്ദ്യ​​​​​വൈ​​​​​ദി​​​​​ക​​​​​നി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​ന്ന് നൂ​​​​​റി​​​​​ന്‍റെ നി​​​​​റ​​​​​വി​​​​​ല്‍ തി​​​​​ള​​​​​ങ്ങി​​​​​നി​​​​​ല്‍​ക്കു​​​​​ന്ന എ​​​​​സ്ഡി സ​​​​​ന്യാ​​​​​സി​​​​നീ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന് രൂ​​​​​പം ല​​​​​ഭി​​​​​ച്ച​​​​​ത്. എ​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും എ​​​​​ളി​​​​​യ ഈ ​​​​​സ​​​​​ഹോ​​​​​ദ​​​​​ര​​​​​ന്മാ​​​​​രി​​​​​ല്‍ ഒ​​​​​രു​​​​​വ​​​​​ന് നി​​​​​ങ്ങ​​​​​ള്‍ ഇ​​​​​തു ചെ​​​​​യ്തു​​​​കൊ​​​​​ടു​​​​​ത്ത​​​​​പ്പോ​​​​​ള്‍ എ​​​​​നി​​​​​ക്കു​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് ചെ​​​​​യ്തു​​​​​ത​​​​​ന്ന​​​​​ത് എ​​​​​ന്ന തി​​​​​രു​​​​​വ​​​​​ച​​​​​ന​​​​​ത്തി​​​​​ന് ജീ​​​​​വി​​​​​തം കൊ​​​​​ണ്ട് അ​​​​​ര്‍​ഥ​​​​​മേ​​​​​കി​​​​​യ വ​​​​​ന്ദ്യ പു​​​​​രോ​​​​​ഹി​​​​​ത​​​​​ന്‍.

ചു​​​​​ണ​​​​​ങ്ങം​​​​​വേ​​​​​ലി​​​​​യി​​​​​ല്‍ തു​​​​​ട​​​​​ക്കം
എ​​​​​റ​​​​​ണാ​​​​​കു​​​​​ളം അ​​​​​ങ്ക​​​​​മാ​​​​​ലി-​​​​അ​​​​​തി​​​​​രൂ​​​​​പ​​​​​ത വൈ​​​​​ദി​​​​​ക​​​​​നാ​​​​​യ ഫാ. ​​​​​പ​​​​​യ്യ​​​​​പ്പി​​​​​ള്ളി 1927 മാ​​​​​ര്‍​ച്ച് 19ന് ​​​​​അ​​​​​ഗ​​​​​തി​​​​​ത്വ​​​​​ത്തി​​​​​ന്‍റെ ക​​​​​ന​​​​​ല്‍ വ​​​​​ഴി​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ സ​​​​​ഞ്ച​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍​ക്കാ​​​​​യി ഒ​​​​​രു സ​​​​​ന്യാ​​​​​സി​​​​നീ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന് ആ​​​​​രം​​​​​ഭ​​​​​മി​​​​​ട്ട​​​​​പ്പോ​​​​​ള്‍ ക​​​​​രു​​​​​ണ​​​​​യു​​​​​ടെ ഒ​​​​​രു കാ​​​​​വ​​​​​ല്‍​മാ​​​​​ടം എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ചു​​​​​ണ​​​​​ങ്ങം​​​​​വേ​​​​​ലി​​​​​യു​​​​​ടെ കു​​​​​റു​​​​​ക്ക​​​​​ന്‍ കു​​​​​ന്നി​​​​​ല്‍ ഉ​​​​​യ​​​​​ര്‍​ന്നു​​​​​വ​​​​​ന്നു. ഇ​​​​​ന്ന​​​​​ത് സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് മൗ​​​​​ണ്ട് ആ​​​​​യി മാ​​​​​റി. അ​​​​​ങ്ങ​​​​​നെ എ​​​​​സ്ഡി​​​​​യു​​​​​ടെ രൂ​​​​​പ​​​​​ശി​​​​​ല്​​​​​പി വ​​​​​ര്‍​ഗീ​​​​​സ് പ​​​​​യ്യ​​​​​പ്പി​​​​​ള്ളി അ​​​​​ച്ച​​​​​ന്‍ കേ​​​​​ര​​​​​ള​​​​​മ​​​​​ണ്ണി​​​​​ല്‍ ക​​​​​രു​​​​​ണ​​​​​യു​​​​​ടെ വി​​​​​പ്ല​​​​​വ​​​​​ത്തി​​​​​ന് തി​​​​​രി​​​​​തെ​​​​​ളി​​​​​ച്ചു.

ജീ​​​​​വി​​​​​തം പാ​​​​​ഠം
ഈ ​​​​​പാ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​നെ ഈ​​​​​ശോ​​​​​യെ എ​​​​​ന്ന​​​​​പോ​​​​​ലെ ശു​​​​​ശ്രൂ​​​​​ഷി​​​​​ക്ക​​​​​ണം എ​​​​​ന്ന​​​​​ദ്ദേ​​​​​ഹം ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലൂ​​​​​ടെ പ​​​​​ഠി​​​​​പ്പി​​​​​ച്ചു. ഓ​​​​​രോ മ​​​​​നു​​​​​ഷ്യ​​​​​വ്യ​​​​​ക്തി​​​​​ക്കും അ​​​​​ന​​​​​ന്ത​​​​​മാ​​​​​യ അ​​​​​ന്ത​​​​​സു​​​​​ണ്ട്. ഇ​​​​​ത് അ​​​​​വ​​​​​ന്‍റെ /അ​​​​​വ​​​​​ളു​​​​​ടെ അസ്തിത്വ​​​​​ത്തി​​​​​ല്‍ത്ത​​​​ന്നെ അ​​​​​വി​​​​​ഭാ​​​​​ജ്യ​​​​​മാ​​​​​യ രീ​​​​​തി​​​​​യി​​​​​ല്‍ വേ​​​​​രൂ​​​​​ന്നി​​​​​യ​​​​​താ​​​​​ണ്. മാ​​​​​ത്ര​​​​​മ​​​​​ല്ല ഒ​​​​​രു വ്യ​​​​​ക്തി നേ​​​​​രി​​​​​ട്ടേ​​​​​ക്കാ​​​​​വു​​​​​ന്ന എ​​​​​ല്ലാ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ള്‍​ക്കും അ​​​​​വ​​​​​സ്ഥ​​​​​ക​​​​​ള്‍​ക്കും ഉ​​​​​പ​​​​​രി​​​​​യാ​​​​​യി അ​​​​​തു നി​​​​​ല​​​​​നി​​​​​ല്‍​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു (മാ​​​​​ന​​​​​വ​​​​​മ​​​​​ഹ​​​​​ത്വം 53) എ​​​​​ന്ന ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ന്‍ മാ​​​​​ര്‍​പാ​​​​​പ്പ​​​​​യു​​​​​ടെ പു​​​​​തി​​​​​യ പ്ര​​​​​ബോ​​​​​ധ​​​​​ന​​​​​ത്തി​​​​​ന് ജീ​​​​​വി​​​​​ത​​​​​സാ​​​​​ക്ഷ്യ​​​​​മാ​​​​​യി മാ​​​​​റി​​​​​യ ധ​​​​​ന്യ​​​​​ന്‍ വ​​​​​ര്‍​ഗീ​​​​​സ് പ​​​​​യ്യ​​​​​പ്പി​​​​​ള്ളി​​​​​യ​​​​​ച്ച​​​​​ന്‍ ഒ​​​​​രു നൂ​​​​​റ്റാ​​​​​ണ്ട് മു​​​​​ന്പ് മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ മ​​​​​ഹ​​​​​ത്വ​​​​​ത്തെ എ​​​​​സ്ഡി​​​​​യു​​​​​ടെ മ​​​​​ജ്ജ​​​​​യി​​​​​ലും മാം​​​​​സ​​​​​ത്തി​​​​​ലും മ​​​​​ന​​​​​സി​​​​​ലും അ​​​​​ലി​​​​​യി​​​​​ച്ചു​​​​ചേ​​​​​ര്‍​ത്തു.

അ​​​​​ഗ​​​​​തി​​​​​ക​​​​​ളു​​​​​ടെ സ്വ​​​​​ന്തം
ധ​​​​​ന്യ​​​​​ന്‍ വ​​​​​ര്‍​ഗീ​​​​​സ് പ​​​​​യ്യ​​​​​പ്പി​​​​​ള്ളി​​​​​യ​​​​​ച്ച​​​​​ന്‍റെ ക​​​​​ബ​​​​​റി​​​​​ടം സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്ന​​​​​ത് എ​​​​​റ​​​​​ണാ​​​​​കു​​​​​ളം- അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ലെ കോ​​​​​ന്തു​​​​​രു​​​​​ത്തി സെ​​​​​ന്‍റ് നെ​​​​​പും​​​​​സ്യാ​​​​​നോ​​​​​സ് ഇ​​​​​ട​​​​​വ​​​​​ക ദേ​​​​​വാ​​​​​ല​​​​​യ​​​​​ത്തി​​​​​ലാ​​​​​ണ്. അ​​​​​ഗ​​​​​തി​​​​​ത്വ​​​​​ത്തി​​​​​ന്‍റെ മ​​​​​രു​​​​​ഭൂ​​​​​മി​​​​​യി​​​​​ല്‍ ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ടു​​​​​പോ​​​​​യ​​​​​വ​​​​​രി​​​​​ലേ​​​​​ക്ക് കാ​​​​​രു​​​​​ണ്യ​​​​​ത്തോ​​​​​ടെ ക​​​​​ട​​​​​ന്നു​​​​​ചെ​​​​​ന്ന് മ​​​​​നു​​​​​ഷ്യ​​​​​മ​​​​​ഹ​​​​​ത്വം ഉ​​​​​യ​​​​​ര്‍​ത്തി​​​​​ക്കാ​​​​​ട്ടു​​​​​വാ​​​​​ന്‍ ധീ​​​​​ര​​​​​ത​​​​​യോ​​​​​ടെ പ്ര​​​​​യാ​​​​​ണം ചെ​​​​​യ്ത ധ​​​​​ന്യ​​​​​ന്‍ വ​​​​​ര്‍​ഗീ​​​​​സ് പ​​​​​യ്യ​​​​​പ്പി​​​​​ള്ളി​​​​​യ​​​​​ച്ച​​​​​ന്‍റെ 98-ാം ച​​​​​ര​​​​​മ​​​​​ദി​​​​​ന​​​​​ത്തി​​​​​ല്‍ അ​​​​​ദ്ദേ​​​​​ഹം എ​​​​​ത്ര​​​​​യും വേ​​​​​ഗം വി​​​​​ശു​​​​​ദ്ധ പ​​​​​ദ​​​​​വി​​​​​യി​​​​​ലേ​​​​​ക്ക് ഉ​​​​​യ​​​​​ര്‍​ത്ത​​​​​പ്പെ​​​​​ട​​​​​ട്ടെ​​​​​യെ​​​​​ന്ന് ന​​​​​മു​​​​​ക്ക് പ്രാ​​​​​ര്‍​ഥി​​​​​ക്കാം. പ്രാ​​​​​ര്‍​ഥ​​​​​നയു​​​​​ടെ​​​​​യും ദൈ​​​​​വാ​​​​​ശ്ര​​​​​യ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ​​​​​യും മ​​​​​നു​​​​​ഷ്യ​​​​​രാ​​​​​കാ​​​​​നും സ്‌​​​​​നേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ​​​​​യും കാ​​​​​രു​​​​​ണ്യ​​​​​ത്തി​​​​​ന്‍റെ​​​​​യും സം​​​​​സ്‌​​​​​കാ​​​​​രം ന​​​​​മ്മു​​​​​ടെ ത​​​​​ല​​​​​മു​​​​​റ​​​​​യു​​​​​ടെ അ​​​​​ല​​​​​ങ്കാ​​​​​ര​​​​​മാ​​​​​കാ​​​​​നും ധ​​​​​ന്യ​​​​​ന്‍റെ മാ​​​​​ധ്യ​​​​​സ്ഥ്യം തേ​​​​​ടാം

 

സി​​​​​സ്റ്റ​​​​​ര്‍ ലി​​​​​സ് ഗ്രെ​​​​​യ്‌​​​​​സ്
എ​​​​​സ്ഡി സു​​​​​പ്പീ​​​​​രി​​​​​യ​​​​​ര്‍
ജ​​​​​ന​​​​​റ​​​​​ല്‍, സി​​​​​സ്റ്റേ​​​​​ഴ്‌​​​​​സ്
ഓ​​​​​ഫ് ദ ​​​​​ഡെ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട്

Tags : NattuVishesham DistrictNews

Recent News

Corehub Up