അനധികൃതമായി മണൽ കടത്തുന്നതിനിടെ പിടികൂടിയ ലോറി.
ആലുവ: പെരിയാറിൽനിന്ന് വാരിയശേഷം കടത്തുകയായിരുന്ന ഒരു ലോഡ് മണൽ പൊലിസ് പിടികൂടി. വാഹനത്തിന്റെ ഡ്രൈവർ തലയോലപ്പറമ്പ് കരിപ്പാടൻ പുത്തൻപുരയിൽ ധനേഷ് മുരളീധരനെ(38)യാണ് ആലുവ പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാൾ തുരുത്തിൽ തന്നെ വാടകയ്ക്ക് താമസിക്കുകയാണ്.
ഇന്നലെ പുലർച്ചെ ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത് കടവിൽ വാരിക്കൂട്ടിയിരുന്ന മണൽ ലോറിയിൽ കടത്തുന്നതിനിടെ മഹിളാലയം പാലത്തിനടുത്തുവച്ചാണ് പൊലിസ് പിന്തുടർന്ന് പിടികൂടിയത്. കൊല്ലം ഭാഗത്തേക്ക് കൊണ്ടുപ്പോകുകയായിരുന്നു മണലെന്ന് പൊലിസ് അറിയിച്ചു.
ഡിവൈഎസ്പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ സിഐ പി.എം. ഷമീർ, എസ്ഐ രഞ്ജിത് മാത്യു, സിപിഒമാരായ എസ്. അഖിൽ, സ്റ്റാൻലി വർഗീസ്, ഹരികൃഷ്ണൻ, എം.എസ്. അതുൽ, അനന്തു എന്നിവരാണ് പരിശോധനയ്ക്ക് ഉണ്ടായിരുന്നത് മണൽവാരൽ സംഘത്തിനെതിരേ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലിസ് അറിയിച്ചു.
Tags : NattuVishesham DistrictNews