ടിംബർ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ-എഐടിയുസി ആവോലി പഞ്ചായത്ത് സമ്മേളനം യൂണിയൻ മേഖല പ്രസിഡന്റ് കെ.ജി. സത്യൻ ഉദ്ഘാടനം ചെയ്യുന്നു
വാഴക്കുളം: ടിംബർ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ-എഐടിയുസി ആവോലി പഞ്ചായത്ത് സമ്മേളനം നടത്തി. യൂണിയൻ മേഖല പ്രസിഡന്റ് കെ.ജി. സത്യൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. മോഹനൻ അധ്യക്ഷത വഹിച്ചു.
ഇ.കെ. സുരേഷ്, കെ.ബി. നിസാർ, ടി.എം. അശോകൻ, ജോസഫ് പൊട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ആർ. മോഹനൻ-പ്രസിഡന്റ്, ഇ.കെ. സുരേഷ്-സെകട്ടറി, ടി.എം. അശോകൻ-ടേൺ ലീഡർ, കെ.ബി. നിസാർ-വർക്കിംഗ് പ്രസിഡന്റ്, ജോസഫ് പൊട്ടയിൽ-ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
Tags : NattuVishesham DistrictNews