സൂചനാ ബോര്‍ഡുകള്‍ കാടുമൂടിയ നിലയിൽ.
മൂവാറ്റുപുഴ: ആനിക്കാട് ചിറപ്പടി മുതല്‍ കമ്പനിപ്പടി വരെയുള്ള റോഡരികിലെ സൂചനാ ബോര്‍ഡുകള്‍ കാടുമൂടിയും തകര്‍ന്നും നശിച്ച നിലയില്‍. മാസങ്ങളായി അറ്റകുറ്റപ്പണികളോ ശുചീകരണമോ നടക്കാത്തതിനെ തുടര്‍ന്ന് റോഡരികില്‍ ഒരാള്‍പ്പൊക്കത്തിലാണ് കാടുപടര്‍ന്നു പന്തലിച്ചിരിക്കുന്നത്. ഭൂരിഭാഗം സൂചനാ ബോര്‍ഡുകളും കാടിനുള്ളില്‍ മറഞ്ഞ നിലയിലാണ്.
ബോര്‍ഡുകള്‍ കാണാതായതും തകര്‍ന്നു വീണതും മൂലം രാത്രികാലങ്ങളില്‍ ഉള്‍പ്പെടെയെത്തുന്ന പുതിയ യാത്രക്കാര്‍ക്ക് വഴി തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ബോര്‍ഡുകളില്‍ പകുതിയും ഒടിഞ്ഞു നിലത്തു വീണുകിടക്കുകയാണ്.
മഴ ശക്തമായതോടെ കാടുകള്‍ വേഗത്തില്‍ വളരുകയും കാഴ്ചമറച്ച് അപകടസാധ്യത ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ രാത്രികാലങ്ങളില്‍ കാടുമൂടിയ വഴിയോരങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. നാളുകളായി അറ്റകുറ്റപ്പണികളോ ശുചീകരണമോ നടക്കാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. റോഡരികിലെ കാടുകള്‍ അടിയന്തരമായി വെട്ടിമാറ്റാനും, തകര്‍ന്ന സൂചനാ ബോര്‍ഡുകള്‍ അറ്റകുറ്റപ്പണി നടത്തി പുതിയവ സ്ഥാപിക്കാനും ബന്ധപ്പെട്ട അധികൃതര്‍ ത/eറാകണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews