x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​റു​കു​റ്റി ല​യ​ൺ​സ് ക്ല​ബ് വി​ശ​പ്പ് ര​ഹി​ത ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 5, 2026 01:38 AM IST | Updated: October 5, 2026 01:38 AM IST

കറുകുറ്റി ലയൺസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ പീച്ചാനിക്കാട് അമലാ ഭവൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്‍ററിൽ സംഘടിപ്പിച്ച വിശപ്പ് രഹിത, വയോജന ദിനാചരണം അമലാ ഫൗണ്ടേഷൻ നാഷണൽ ചെയർമാൻ ജോർജ് കുര്യൻ പാറയ്ക്കൽ

അ​ങ്ക​മാ​ലി: ക​റു​കു​റ്റി ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പീ​ച്ചാ​നി​ക്കാ​ട് അ​മ​ലാ ഭ​വ​ന്‍ പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ വി​ശ​പ്പ് ര​ഹി​ത ദി​ന​വും വ​യോ​ജ​ന ദി​ന​വും ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു. അ​മ​ലാ ഫൗ​ണ്ടേ​ഷ​ന്‍ നാ​ഷ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് കു​ര്യ​ന്‍ പാ​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​പോ​ള്‍ മു​ണ്ടാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​പോ​ള്‍ മു​ണ്ടാ​ട​ന്‍, ട്ര​ഷ​റ​ര്‍ ദേ​വ​രാ​ജ് ദി​വാ​ക​ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​മ​ലാ ഫൗ​ണ്ടേ​ഷ​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം അ​മ​ല ഫൗ​ണ്ടേ​ഷ​ന്‍ നാ​ഷ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് കു​ര്യ​ന്‍ പാ​റ​യ്ക്ക​ലി​ന് കൈ​മാ​റി. മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും അ​മ​ലാ ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളെ സ​ന്ദ​ര്‍​ശി​ച്ചു. സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up