എസ്എൻവി സംസ്കൃത സ്കൂളിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് നിർമിച്ച ഇൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
പറവൂര്‍: എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുത്തൂറ്റ് പാപ്പച്ചന് ഫൗണ്ടേഷന്റെയും മുത്തൂറ്റ് വോളിബോള്‍ അക്കാദമിയുടെയും നേതൃത്വത്തില്‍ നിര്‍മിച്ച പുതിയ ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിച്ചു. സംസ്ഥാന സ്കൂള്‍ ഗെയിംസ് വോളിബോള്‍ വിജയികള്‍ക്ക് മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് നല്കുന്ന ട്രോഫികളുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ സി.എന്‍. രാധാകൃഷ്ണന് അധ്യക്ഷനായി. മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് ഡയറക്ടര്‍മാരായ തോമസ് മുത്തൂറ്റ്, സൂസന്ന മുത്തൂറ്റ്, മുത്തൂറ്റ് വോളിബോള്‍ അക്കാദമി ടെക്നിക്കല്‍ ഡയറക്ടര്‍ ബിജോയ് ബാബു, ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ ആയിരുന്ന രാഹുല്‍ നായര്‍, ആധികൃഷ്ണ, പരിശീലകരായ സി. രാജന്, സജീവ് പി. വാസു, ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരെ ആദരിച്ചു. മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ്, നഗരസഭ അധ്യക്ഷന്‍ രമേഷ് ഡി. കുറുപ്പ്, ബിജോയ് ബാബു, പി.എസ്. ജയരാജ്, എം.പി. ബിനു എന്നിവര്‍ സംസാരിച്ചു.
Tags : NattuVishesham DistrictNews