x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഭാ ക്വി​സ് മ​ത്സ​ര​ങ്ങ​ളും സി.​എ​ച്ച്. സെ​മി​നാ​റും

വെബ് ഡെസ്ക്
Published: October 5, 2026 01:54 AM IST | Updated: October 5, 2026 01:54 AM IST

കെ​എ​സ്ടി​യു പ്ര​തി​ഭാ ക്വി​സ് മേ​ഖ​ലാ​ത​ല മ​ത്സ​ര​ങ്ങ​ളു​ടെ​യും സി.​എ​ച്ച്. സെ​മി​നാ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എം.​എം. അ​ലി​യാ​ർ നി​ർ​വ​ഹി​ക്കു​ന്നു.

മൂ​വാ​റ്റു​പു​ഴ: മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ സ്മ​ര​ണാ​ർ​ഥം കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ കെ​എ​സ്ടി​യു പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച്. പ്ര​തി​ഭാ ക്വി​സ് ഉ​പ​ജി​ല്ലാ മ​ത്സ​ര​ങ്ങ​ളും സി.​എ​ച്ച്. സെ​മി​നാ​റും മൂ​വാ​റ്റു​പു​ഴ ഗ​വ. ടൗ​ൺ യു​പി സ്‌​കൂ​ളി​ൽ ന​ട​ന്നു .

ലോ​വ​ർ പ്രൈ​മ​റി, അ​പ്പ​ർ​പ്രൈ​മ​റി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. പ്രാ​ഥ​മി​ക ത​ല​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഉ​പ​ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. ഗ​വ. ടൗ​ൺ യു​പി സ്‌​കൂ​ളി​ൽ ന​ട​ന്ന മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ മ​ത്സ​ര​ങ്ങ​ളി​ൽ മൂ​വാ​റ്റു​പു​ഴ, പി​റ​വം, കോ​ത​മം​ഗ​ലം, കൂ​ത്താ​ട്ടു​കു​ളം തു​ട​ങ്ങി​യ ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ ത​ല ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ​യും സി ​എ​ച്ച് സെ​മി​നാ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എം.​എം. അ​ലി​യാ​ർ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​എം. ഷു​ക്കൂ​ർ അ​നു​സ്മ​ര​ണ​വും വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഫാ​റൂ​ഖ് മ​ട​ത്തോ​ട​ത്ത്, വ​നി​താ വിം​ഗ് ജി​ല്ലാ ക​ൺ​വി​ന​ർ വി.​എം. ഷ​ഹ​നാ​സ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​ഇ. യൂ​ന​സ് , കെ.​കെ. നി​സ​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

Tags : NattuVishesham DistrictNews

Recent News

Corehub Up