പിറവത്ത് നടന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
പിറവം: നഗരസഭയുടെയും പിറവം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക് ഫോറോന പള്ളി ഹാളില്‍ നടന്ന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ആര്. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അന്നമ്മ ഡോമി അധ്യക്ഷത വഹിച്ചു. വികാരി ഫാ. സിറിയക് മറ്റത്തില്‍, സ്ഥിരം സമിതി അധ്യക്ഷരായ ജെയ്സണ്‍ പുളിയ്ക്കല്‍, ജിന്‍സി രാജു, കൗണ്‍സിലര്‍മാരായ ആന്‍സി രാജു, ജിജി ജോജി, എം.കെ. ശിവഗിരി, അരുണ്‍ മാത്യു, ജോയി വാക്കാനയില്‍, ലൂസി സണ്ണി, രമ്യ ബിജോയി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി.എല്‍. മഞ്ജു എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പില്‍ സൗജന്യ നേത്ര പരിശോധന, രക്ത പരിശോധന ജീവിതശൈലി രോഗ ക്ലിനിക്, സ്ത്രീരോഗ സ്പെഷ്യാലിറ്റി, നേത്ര ഇഎന്‍ടി വിഭാഗം സ്പെഷ്യാലിറ്റി, ഓര്‍ത്തോ വിഭാഗ സ്പെഷ്യാലിറ്റി മെമ്മറി ടൈസ്റ്റിംഗ്, സൗജന്യ അസ്ഥിസാന്ദ്രത നിര്‍ണയം എന്നീ സേവനങ്ങളുണ്ടായിരുന്നു. ക്യാമ്പിന് ഡോ. മീര മണി, ഡോ. സി.കെ. ലിയ, ഡോ. അനുരൂപ്, ഡോ. ലക്ഷ്മി പത്മനാഭന്, ഡോ. രേവതി പ്രസാദ്, ഡോ. ദിവ്യ സി. നായര്‍, ഡോ. സുബിത സുകുമാരന്‍, ഡോ. ഐസക് പോള്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags : NattuVishesham DistrictNews