ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചും അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ന
മൂവാറ്റുപുഴ: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചും അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും നടത്തി. നിര്‍മല ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു.
അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി പ്രോജക്ട് ഓഫീസര്‍ അഞ്ചു ബേബിയുടെ നേതൃത്വത്തില്‍ ഡോ. വൈ.എസ്. പ്രിയങ്ക, ഡോ. മെറിന് തെരേസ് എന്നിവരടങ്ങിയ 13 അംഗ മെഡിക്കല്‍ സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ഇരുന്നൂറോളം പേര് പങ്കെടുത്ത ക്യാമ്പില്‍ നിന്ന് തിമിരബാധ കണ്ടെത്തിയ അര്‍ഹരായ രോഗികള്‍ക്ക് ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ സൗജന്യമായി ശസ്ത്രക്രിയ നടത്തി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
റെഡ് ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ചെയര്മാന് ജോര്‍ജ് ഏബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ. മത്തായി, ട്രഷറര്‍ ചാര്‍ലി ജെയിംസ്, ജിനു ആന്റണി, ജേക്കബ് തോമസ് കുട്ടപ്പായി എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews