ആവോലിയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം.
വാഴക്കുളം: ആവോലിയിൽ കാറിൽ സ്വകാര്യബസിടിച്ചു. യാത്രക്കാർക്കു പരിക്കില്ല. ഇന്നലെ വൈകുന്നേരം 6.30 ഓടെ മൂവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന് പഴയ റോഡിലെ ആവോലി അമ്പലം കവലയിലേക്കു തിരിയുന്ന ഭാഗത്താണ് അപകടം ഉണ്ടായത്.
തൊടുപുഴ ദിശയിൽ വരികയായിരുന്ന കാറിനെ മറികടന്ന് ആവോലി അമ്പലം കവലയിലേക്കു തിരിഞ്ഞ സ്വകാര്യ ബസ് കാറിൽ ഇടിച്ചാണ് അപകടം. മുന്നിൽ കയറിയ ബസ് ഇടത്തോട്ടു തിരിയുന്നതറിയാതെ കാർ മുന്നോട്ടു സഞ്ചരിച്ചപ്പോഴാണ് അപകടമുണ്ടായത്. കാറിന്റെ വലതു മുൻഭാഗം തകർന്ന നിലയിലാണ്. മൂവാറ്റുപുഴ സ്വദേശിയായ കാർ ഉടമയും മാതാവും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.
Tags : NattuVishesham DistrictNews