ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കൊച്ചി ശാഖയുടെ 2026-27 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൊച്ചി ഐഎംഎ ഹൗസില്‍ ആരോഗ്യമന്ത്രി കെ.മുരളീധരന് ഉദ്ഘാടനം
കൊച്ചി : ഏറ്റവും വേഗത്തിലും ഫലപ്രദവുമായി രോഗനിര്‍ണയം നടത്തുവാന്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന് പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) കൊച്ചി ശാഖയുടെ പുതിയ ഓഫീസ് ഭാരവാഹികളുടെ സ്ഥനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡോ. വിനോദ് പത്മനാഭന്-പ്രസിഡന്റ് ,ഡോ. ജോര്‍ജ് തുകലന്‍-സെക്രട്ടറി, ഡോ. സിജു ജോസഫ്-ട്രഷറര്‍, ഡോ.അതുല്‍ ജോസഫ് മാനുവല്‍-ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ്, ഡോ. ആര്.രമേഷ് കുമാര്‍-പ്രസിഡന്റ് ഇലക്ട്, ഡോ. എം.എം.ഹനീഷ്-സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ഡോ.അനിത തിലകന്, ഡോ.എം.എം. ഫൈസല്‍, ഡോ. സച്ചിന് സുരേഷ്, ഡോ. ജി.എന്‍. രമേഷ്-വൈസ് പ്രസിഡന്റുമാര്‍, ഡോ.കാര്‍ത്തിക് ബാലചന്ദ്രന്, ഡോ.ആല്വിന് ആന്റണി, ഡോ. ബന്‍സീര്‍ ഹുസൈന്, ഡോ. രാഖി ടി.മേനോന്, ഡോ. ടി.സി. വിഷ്ണു-ജോയിന്റ് സെക്രട്ടറിമാര്‍ എന്നിര്‍ കൊച്ചിന് ഐഎംഎയുടെ 2026-27 വര്‍ഷത്തെ ഭാരവാഹികളായി ചുമതലയേറ്റു.
ചടങ്ങില്‍ ഡോ. എം. വേണുഗോപാല്‍, ഡോ.സച്ചിന് സുരേഷ്, ഡോ. ബന്‍സീര്‍ ഹുസൈന്, ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ.ആല്വിന് ആന്റണി, ഡോ.വി.പി.കുര്യേയ്പ്പ്, ഡോ.വിനോദ് പത്മനാഭന്, ഡോ.കെ.നാരായണന് കുട്ടി, ഡോ. എസ്.സച്ചിദാനന്ദ കമ്മത്ത്, ഡോ. ഷീജ ശ്രീനിവാസ്, ഡോ.മീര ഗോപാലകൃഷ്ണന്, ഡോജോര്‍ജ് തുകലന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews