x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ്റു​കാ​ൽ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രി​യോ​ടും ഭ​ക്ത​രോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 6, 2026 11:51 PM IST | Updated: October 6, 2026 11:51 PM IST

പേരൂ​ർ​ക്ക​ട: ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ജീ​വ​ന​ക്കാ​രി​യേയും ഭ​ക്ത​രേ​യും ആ​ക്ര​മി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത പ്ര​തി​ക​ളെ ഫോ​ർ​ട്ട് പൊലിസ് അ​റ​സ്റ്റ് ചെ​യ്തു. ഫോ​ർ​ട്ട് പൊലിസ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ഹി​സ്റ്റ​റി ഷീ​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള പ്രാ​വ് സ​തി എ​ന്ന് വി​ളി​ക്കു​ന്ന സ​തീ​ഷ് കു​മാ​റി​നെ​യും കൂ​ട്ടാ​ളി സു​ജി​ത്തി​നെ​യു​മാ​ണ് ഫോ​ർ​ട്ട് പൊലിസ് പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെയായി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച് ക്ഷേ​ത്ര​ത്തി​ന്‍റെ ന​ട​പ്പ​ന്ത​ലി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ ക്ഷേ​ത്ര​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ജീ​വ​ന​ക്കാ​രി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും പോ​കാ​ൻ പ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ പ്ര​തി​ക​ൾ വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ കൈയി​ൽ ക​യ​റി​പ്പി​ടി​ക്കു​ക​യും മോ​ശ​മാ​യ പെ​രു​മാ​റു​ക​യും ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​റ്റ് സ്ത്രീ​ക​ളെ​യും അ​സ​ഭ്യം വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു.

വ​ള​രെ​നേ​രം പ്ര​തി​ക​ൾ സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്‌ടിച്ചു. ക്ഷേ​ത്ര ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഫോ​ർ​ട്ട് സിഐ ആ​ർ.​എ​സ്. ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലിസ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പ്രാ​വ് സ​തി. ഇ​യാ​ൾ​ക്കെ​തി​രേ മോ​ഷ​ണ​ശ്ര​മം, ഭ​വ​ന​ഭേ​ദ​നം, ജ​ന​ങ്ങ​ളെ അ​സ​ഭ്യം പ​റ​യും സ്ത്രീ​ക​ളോ​ടും മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്യ​ൽ തു​ട​ങ്ങി​വ​യ്ക്കെ​തി​രേ കേ​സു​ക​ളു​ണ്ട്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Tags : Nattuvishesham Districtnews Deepikanews Accused arrested

Recent News

Corehub Up