സംസ്ഥാനതല ആർച്ചറി ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം കരസ്ഥമാക്കിയ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർഥികൾ.
കൂത്താട്ടുകുളം: പാലക്കാട് ബിഎംഎച്ച്എസിൽ വച്ച് നടന്ന സംസ്ഥാനതല അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് മികച്ച നേട്ടം. വിവിധ വിഭാഗങ്ങളിലായി മൂന്ന് വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ച് സ്വർണ മെഡലും ദേശീയ ടീമിൽ ഇടവും കരസ്ഥമാക്കി.
അണ്ടർ 14 ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ ജാൻവി അനീഷ് ഒന്നാം സ്ഥാനം നേടി അണ്ടർ 14 ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ ഭദ്ര എ. നായർ നാലാം സ്ഥാനം നേടി ദേശീയ ടീമിൽ ഇടം നേടി. അണ്ടർ 17 റിസർവ് വിഭാഗത്തിൽ അലിൻ മരിയ എബൻസ് സ്വർണ മെഡൽ നേടി ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അധ്യാപകരായ നിഖിൽ സാജൻ, അജിത്ത് ബാബു എന്നിവരാണ് പരിശീലകർ. സ്വർണ മെഡൽ കരസ്ഥമാക്കുകയും ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത കുട്ടികളെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനിറ്റ അനുമോദിച്ചു.
Tags : Nattuvishesham DistrictNews