x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ്‌​കൂ​ള്‍ ഗെ​യിം​സ്: മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 8, 2026 05:13 AM IST | Updated: October 8, 2026 05:13 AM IST

എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ ഗെ​യിം​സി​ലെ ജൂ​ഡോ മ​ത്സ​ര​ത്തി​ല്‍ അ​ണ്ട​ര്‍ 44 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​ര്‍ ചാ​യൂ​ര്‍ എ​സ്എ​ന്‍​എം

കൊ​ച്ചി: സം​സ്ഥാ​ന സ്‌​കൂ​ള്‍ ഗെ​യിം​സി​ന്‍റെ ക്രി​ക്ക​റ്റ്, വോ​ളി​ബോ​ള്‍, ജൂ​ഡോ മ​ത്സ​ര​ങ്ങ​ള്‍ എ​റ​ണാ​കു​ള​ത്ത് ആ​രം​ഭി​ച്ചു. ജൂ​ഡോ മ​ത്സ​ര​ങ്ങ​ള്‍ ക​ട​വ​ന്ത്ര റീ​ജ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​റി​ലും വോ​ളി​ബോ​ള്‍ പ​റ​വൂ​ര്‍ എ​സ്എ​ന്‍​വി സം​സ്‌​കൃ​ത ഹൈ​സ്‌​കൂ​ളി​ലും ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ കോ​ത​മം​ഗ​ലം എം​എ കോ​ള​ജ്, ക​ള​മ​ശേ​രി സെ​ന്‍റ് പോ​ള്‍​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്.

മ​ത്സ​ര​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം 6.30ന് ​മു​ഖ്യ വേ​ദി​യാ​യ പ​റ​വൂ​ര്‍ എ​സ്എ​ന്‍​വി സം​സ്‌​കൃ​ത ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ നി​ര്‍​വ​ഹി​ക്കും. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ര​മേ​ഷ് ഡി. ​കു​റി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഓ​രോ വേ​ദി​യി​ലും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്കാ​യി ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, സ്‌​പോ​ര്‍​ട്‌​സ് ആ​യു​ര്‍​വേ​ദ തു​ട​ങ്ങി എ​ല്ലാ​വി​ധ മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ളും ആീ​ബു​ല​ന്‍​സ് സൗ​ക​ര്യ​ങ്ങ​ളും മെ​ഡി​ക്ക​ല്‍ ആ​ന്‍​ഡ് ആ​യു​ര്‍​വേ​ദ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സം​ഘാ​ട​ക​സ​മി​തി ത​ന്നെ നാ​ലു വേ​ദി​ക​ളി​ലും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗെ​യിം​സ് 11ന് ​സ​മാ​പി​ക്കും.

 

Tags : Nattuvishesham DistrictNews

Recent News

Corehub Up