x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​സ്‌​ത്രോ​ത്സ​വം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ന് ഓ​വ​റോ​ൾ

വെബ് ഡെസ്ക്
Published: October 8, 2026 04:57 AM IST | Updated: October 8, 2026 04:57 AM IST

മൂ​വാ​റ്റു​പു​ഴ ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ല്‍ എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ് നേ​ടി​യ മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല ജൂ​നി​യ​ര്‍ സ്‌​കൂ​ള്‍ ടീം ​പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ, ഐ​ടി മേ​ള​ക​ളി​ൽ 1053 പോ​യി​ന്‍റ് നേ​ടി സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി. 850 പോ​യി​ന്‍റ് നേ​ടി മ​ണ്ണൂ​ര്‍ ഗാ​ര്‍​ഡി​യ​ന്‍ ഏ​ഞ്ച​ല്‍ ഇ​എം​എ​ച്ച്എ​സ്എ​സ് ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി. 845 പോ​യി​ൻ​ര് നേ​ടി നി​ര്‍​മ​ല എ​ച്ച്എ​സ്എ​സാ​ണ് സെ​ക്ക​ന്‍​ഡ് റ​ണ്ണ​റ​പ്പ്.
വി​ജ​യി​ക്കു​ള്ള സ​മ്മാ​നം മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ വി​ത​ര​ണം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജോ​യ്സ് മേ​രി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി.​വി. അ​ബ്ദു​സ്സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ള​ക​ളു​ടെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ ഷ​ഹ​ന മാ​ഹീ​ന്‍, ജി​നു ആ​ന്‍റ​ണി മ​ടേ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ച്ചു.

സി​സ്റ്റ​ര്‍ ഫ്ലോ​റി, പി.​എം. ഷി​യാ​സ്, കെ.​എം. മു​ഹ​മ​ദ്, സി​സ്റ്റ​ര്‍ റാ​ണി അ​ഗ​സ്റ്റി​ന്‍, സി​സ്റ്റ​ര്‍ സി​നി സ്റ്റീ​ഫ​ന്‍, ജീ​ജോ ജോ​സ്, ഷ​ഫ്ന സ​ലിം, ജീ​നു ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up