x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി രൂ​പ​ത​യ്ക്കു മൂ​ന്ന് ഫ്രാ​ൻ​സി​സ്ക​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ

വെബ് ഡെസ്ക്
Published: October 5, 2026 10:34 PM IST | Updated: October 5, 2026 10:34 PM IST

മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ സ​ന്ദേ​ശം ന​ൽ​കു​ന്നു.

ക​രി​മ്പ​ൻ: വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ സ്വ​ർ​ഗ​പ്ര​വേ​ശ​ന​ത്തി​ന്‍റെ 800-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ച ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ രൂ​പ​ത​യി​ലെ മൂ​ന്ന് ദേ​വാ​ല​യ​ങ്ങ​ൾ ഫ്രാ​ൻ​സി​സ്ക​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ, മ​ച്ചി​പ്ലാ​വ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​യം, രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ ഫൊ​റോ​ന ദേ​വാ​ല​യം എ​ന്നി​വ​യാ​ണ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ. 2027 ജ​നു​വ​രി 10 വ​രെ ഈ ​ദേ​വാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് നി​ർ​ദി​ഷ്ട ആ​ത്മീ​യ വ്യ​വ​സ്ഥ​ക​ളോ​ടെ പ്രാ​ർ​ഥി​ക്കു​ന്ന​വ​ർ​ക്ക് പൂ​ർ​ണ​ദ​ണ്ഡ വി​മോ​ച​ന​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫ്രാ​ൻ​സി​സ്ക​ൻ വ​ർ​ഷാ​ച​ര​ണം ആ​ത്മീ​യ ജീ​വി​ത​ത്തി​ൽ ന​മു​ക്ക് ല​ഭ്യ​മാ​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്രി​സ്തു​വി​ന്‍റെ ജീ​വി​ത​ത്തോ​ട് താ​ദാ​ത്മ്യം പ്രാ​പി​ക്കാ​ൻ പ​രി​ശ്ര​മി​ച്ച ര​ണ്ടാം ക്രി​സ്തു എ​ന്ന അ​പ​ര​നാ​മ​ത്തി​ന് അ​ർ​ഹ​നാ​യ വി​ശു​ദ്ധ​നാ​ണ് വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി. ഫ്രാ​ൻ​സി​സി​നെ​പോ​ലെ സ്നേ​ഹ​ത്തി​ലും സ​മാ​ധാ​ന​ത്തി​ലും വ​ള​രു​ന്ന​തി​നും സ​മാ​ധാ​ന സ​ന്ദേ​ശം ലോ​കം മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കു​ന്ന​തി​നും ഈ ​വ​ർ​ഷാ​ച​ര​ണം ഇ​ട​വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

മ​ച്ചി​പ്ലാ​വ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കോ​ത​മം​ഗ​ലം രൂ​പ​ത മു​ൻ മെ​ത്രാ​ൻ മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കി​ക്കൊ​ണ്ടു​ള്ള രേ​ഖ രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് ക​രി​വേ​ലി​ക്ക​ൽ വാ​യി​ച്ചു. തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യി വി​കാ​രി​മാ​ർ അ​റി​യി​ച്ചു. ഫാ. ​ടോ​മി ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, ഫാ. ​ജോ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഫാ. ​മാ​ർ​ട്ടി​ൻ പൊ​ൻ​പ​നാ​ൽ, ഫാ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Deepikanews Three Franciscan

Recent News

Corehub Up