x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മാ​റ്റ​ങ്ങ​ൾ​ക്കാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കും: മ​ന്ത്രി റോ​ജി

വെബ് ഡെസ്ക്
Published: October 6, 2026 03:11 AM IST | Updated: October 6, 2026 03:11 AM IST

പ​ള്ളു​രു​ത്തി എ​സ്ഡി​പി​വൈ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ സ​ദ്ഗ​മ​യ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ള്ളു​രു​ത്തി: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​തു വ​ഴി സം​സ്ഥാ​ന​ത്തി​ന് നേ​ട്ട​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി റോ​ജി എം. ​ജോ​ൺ. പ​ള്ളു​രു​ത്തി എ​സ്ഡി​പി​വൈ സ്‌​കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ സ​ദ്ഗ​മ​യ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഉ​ൾ​പ്പ​ടെ വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ദ്ഗ​മ​യ പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ​എ​മാ​രാ​യ മു​ഹ​മ്മ​ദ് ഷി​യാ​സ്, ദീ​പ​ക് ജോ​യ്, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​എ. ശ്രീ​ജി​ത്ത്, കൗ​ൺ​സി​ല​ർ ഗീ​താ പ്ര​ഭാ​ക​ര​ൻ, സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​പി. പ്രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക ജെ​ൻ​സി, പ്ര​ദീ​പ് പ​ള്ളു​രു​ത്തി, സാ​ജ​ൻ പ​ള്ളു​രു​ത്തി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : Nattuvishesham DistrictNews

Recent News

Corehub Up