വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി മൂവാറ്റുപുഴ കെഎസ്ആര്
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. എന്‍എസ്എസ് വോളന്റിയര്‍മാര്‍ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസുകള്‍ കഴുകുകയും പരിസരം ശുചീകരിക്കുകയും ചെയ്തു. മാത്യു കുഴല്നാടന് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ ജേക്കബ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രഫ. അപ്പു ജോണ്‍, പ്രഫ. അനൂപ് ജോയി എന്നിവര്‍ നേതൃത്വം നല്കി. അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ഷാജി കുരിയാക്കോ, ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ എം.ജെ. ഷാജിമോന്‍, യു.എ. റഷീദ്, ഷാമോന് പി. ഇട്ടന്‍, ശുചിത്വ മിഷന് കോ- ഓര്‍ഡിനേറ്റര്‍ വി.എ. അരുണ്‍, കെഎസ്ആര്‍ടിസി മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ നിയാസ് വാരിക്കാട്ട്, സുരേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews