x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​യാ​ര്‍​വാ​ലി ക​നാ​ലി​ല്‍ വെ​ള്ള​മി​ല്ല; കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം

വെബ് ഡെസ്ക്
Published: October 6, 2026 03:24 AM IST | Updated: October 6, 2026 03:24 AM IST

പെ​രി​യാ​ര്‍ വാ​ലി ക​നാ​ലി​ലൂ​ടെ വെ​ള്ളം തു​റ​ന്നു​വി​ട്ട് കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പെ​രി​യാ​ര്‍​വാ​ലി ഡി​വി​ഷ​ന്‍ ഓ​ഫിസ​ര്‍

മൂ​വാ​റ്റു​പു​ഴ : പെ​രി​യാ​ര്‍​വാ​ലി ക​നാ​ലി​ൽ വെ​ള്ളം​വ​ര​വ് നി​ല​ച്ച​തോ​ടെ തൃ​ക്ക​ള​ത്തൂ​ര്‍, പാ​യി​പ്ര മേ​ഖ​ല​ക​ളി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം. കി​ണ​റു​ക​ളും കു​ള​ങ്ങ​ളും വ​റ്റി വ​ര​ണ്ടു. ക​നാ​ലി​ലെ വെ​ള്ളം വ​ര​വ് നി​ല​ച്ച​തോ​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ വ​ഴി​യെ​ത്തി​യി​രു​ന്ന കു​ടി​വെ​ള്ള​വും നി​ല​ച്ചു. തൃ​ക്ക​ള​ത്തൂ​രി​ലും പാ​യി​പ്ര​യി​ലും നി​ര​വ​ധി ഉ​ന്ന​തി​ക​ളി​ല്‍ കു​ടി​വെ​ള്ളം കി​ട്ടാ​താ​യ​തോ​ടെ ജ​ന​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​ണ്. പ​ഞ്ചാ​യ​ത്ത്, പെ​രി​യാ​ര്‍​വാ​ലി അ​ധി​കൃ​ത​ര്‍ പ്ര​ശ്‌​ന​ത്തി​ന്‍റെ ഗൗ​ര​വം ഉ​ള്‍​ക്കൊ​ണ്ട് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പാ​യി​പ്ര വെ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യും ക​ര്‍​ഷ​ക സം​ഘം വി​ല്ലേ​ജ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി പെ​രി​യാ​ര്‍​വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം ആ​ര്‍. സു​കു​മാ​ര​ന്‍, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ബാ​ബു ബേ​ബി, ക​ര്‍​ഷ​ക​സം​ഘം വി​ല്ലേ​ജ് സെ​ക്ര​ട്ട​റി അ​ജാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്. പെ​രി​യാ​ര്‍​വാ​ലി ക​നാ​ലി​ലൂ​ടെ അ​ടി​യ​ന്ത​ര​മാ​യി വെ​ള്ളം തു​റ​ന്നു​വി​ട്ട് കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍​ജ​ന​കീ​യ മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Tags : Nattuvishesham DistrictNews

Recent News

Corehub Up