എറണാകുളം-തേക്കടി സംസ്ഥാനപാതയിലെ നെല്ലാട് ക്ഷേത്രത്തിനു സമീപം നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീടിന്റെ മതില് ഇടിച്ച് തകര്‍ത്ത നിലയില്‍.
മൂവാറ്റുപുഴ: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു, യാത്രക്കാരിക്ക് പരിക്കേറ്റു. എറണാകുളം-തേക്കടി സംസ്ഥാന പാതയിൽ നെല്ലാട് ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകുന്നരം നാലോടെയായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലുവ - മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ ബസാണ് അപകടത്തില്‍പ്പെട്ടത്. നെല്ലാട് പറക്കുടിയില്‍ ജോര്‍ജിന്റ വീടിനു മുന്നിലെ മതിലാണ് ബസ് ഇടിച്ച് തകർന്നത്. എതിരെ വന്ന ബസില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അടുത്തിടെ ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്ത റോഡിലൂടെ അമിത വേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും റോഡിന്റെ വീതിക്കുറവുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
Tags : Nattuvishesham DistrictNews