കുറുമ്പനാടം: എന്റെ കേരളം 2040 യുവതലമുറ സ്വപ്നം കാണുന്ന കേരളം എന്ന വിഷയത്തെ ആസ്പദമാക്കി കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘടിപ്പിക്കുന്ന നാലാമത് സെന്റ് പീറ്റേഴ്സ് സില്‍വര്‍ ജൂബിലി പ്രസംഗമത്സരം ഇന്ന് രാവിലെ ഒമ്പതിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക് മാര്‍ ജോസഫ് പവ്വത്തില്‍ മെമ്മോറിയല്‍ ട്രോഫിയും സര്‍ട്ടിഫിക്കറ്റും 5,000 രൂപ കാഷ് അവാര്‍ഡും ലഭിക്കും. രണ്ടാം സമ്മാനം ഫാ. ജോര്‍ജ് മുക്കാട്ടുകുന്നേല്‍ (ജൂനിയർ) മെമ്മോറിയല്‍ ട്രോഫിയും 4,000 രൂപയും മൂന്നാം സമ്മാനം കെ. ജോര്‍ജ് കിഴക്കേക്കുറ്റ് മെമ്മോറിയല്‍ ട്രോഫിയും 3,000 രൂപയും നാലാം സമ്മാനം ജോസഫ് ഫിലിപ്പ് മേടയില്‍ മെമ്മോറിയല്‍ ട്രോഫിയും 2,000 രൂപയും അഞ്ചാം സമ്മാനം സാബു ടി.കെ. മെമ്മോറിയല്‍ ട്രോഫിയും 1,000 രൂപയും സമ്മാനിക്കും.
പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ തിരിച്ചറിയല്‍ കത്തുമായി എത്തി രാവിലെ ഒമ്പതിനകം വേദിയില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് ഫീസ് 100 രൂപ ആണ്. പങ്കെടുക്കുന്ന എല്ലാവര്ക്കും സമാപനച്ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
Tags : Nattuvishesham Districtnews Deepikanews