വിതുര വിഎച്ച്എസ്എസിലെ എസ്പിസി കേഡറ്റുകൾ.
വിതുര: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വായനയുടെ പ്രാധാന്യവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച് വിതുര ഗവ. വിഎച്ച്എസ്എസിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകൾ.
പാഴ് വസ്തുക്കളും പഴയ പത്രക്കടലാസുകളും പുനരുപയോഗിച്ച് തയാറാക്കിയ പ്രകൃതി സൗഹൃദ മാലിന്യക്കൂടകളിലൂടെയാണ് വിദ്യാർഥികൾ വ്യത്യസ്തമായ സന്ദേശം നൽകിയത്.
‘
വായിച്ചു വളരുക, വായനയിലൂടെ ജീവിതവിജയം നേടുക ' എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് കൂടകൾ തയ്യാറാക്കിയത്. മാലിന്യ സംസ്കരണത്തിന്റെയും പുനരുപയോഗത്തിന്റെയും സന്ദേശത്തോടൊപ്പം വായനയുടെ പ്രാധാന്യം കൂടി സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം.
വിദ്യാർഥികൾ സ്വന്തം കൈകളാൽ നിർമിച്ച കൂടകൾ വരും ദിവസങ്ങളിൽ സർക്കാർ ഓഫിസുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ വിതരണം ചെയ്യും. പദ്ധതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന സ്കിൽ ഹബിന്റെ ഭാഗമായാണ് മാലിന്യക്കൂട നിർമാണം. നന്ദിയോട് ഹരിയാണ് പരിശീലനം നൽകിയത്.