ചങ്ങനാശേരി: മൂല്യബോധമുള്ള വിദ്യാര്‍ഥി സമൂഹം എസ്പിസിയുടെ ലക്ഷ്യമെന്ന് മന്ത്രി മോന്‍സ് ജോസഫ്. ചങ്ങനാശേരി സെന്റ് ജോസഫ്സ് ഗേള്‍സ് സ്കൂളിലെ ഹൈസ്കൂൾ, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോബി മൂലയില്‍ അധ്യക്ഷത വഹിച്ചു.
കോട്ടയം എസ്പിസി നോഡല്‍ ഓഫീസര്‍ കെ. സജീവ്, അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ കെ. രാജേഷിന് എസ്പിസിയുടെ പതാക കൈമാറി. വിനു ജോബ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസ കുര്യന് സിഎംസി, ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ, ഹോളിക്വീന്‍സ് പ്രൊവിന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ ആനി തോമസ് സിഎംസി, ഡെപ്യൂട്ടി സൂപ്രണ്ട് ആഷാദ് എസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്യാമോള്‍ ശ്യാം, ചങ്ങനാശേരി എസ്എച്ച്ഒ അനില്‍ ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ ബീന ജോബി, പ്രിന്‍സിപ്പല്‍ ജയ് കെ. ജോര്‍ജ്, ഹെഡ്മിസ്ട്രസ് സീന ജോസഫ്, പിടിഎ പ്രസിഡന്റ് വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.