ചങ്ങനാശേരിയിൽ ആരംഭിച്ച സൗജന്യ മത്സര പരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം
കോട്ടയം: ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരിയിൽ ആരംഭിച്ച സൗജന്യ മത്സരപരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ മന്ത്രി എൻ. ഷംസുദീൻ നിർവഹിച്ചു. പുതൂർപ്പള്ളി മദ്രസത്തുൽ ഇസ്ലാമിയ ഹാളിൽ നടന്ന ചടങ്ങിൽ വിനു ജോബ് എംഎൽഎ അധ്യക്ഷനായി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, പുതൂർപ്പള്ളി മുസ്ലിം ജമാ അത്ത് പ്രസിഡന്റ് അഡ്വ. ടി.പി. അബ്ദുൽ ഹമീദ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് മുൻ ഡയറക്ടർ ഡോ. പി. നസീർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അസീസ് ബഡായിൽ, കെ.എ. ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, കെ.എസ്. സോമനാഥ്, ബെന്നി സി. ചീരഞ്ചിറ, തോമസുകുട്ടി മണക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews