x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി പു​സ്ത​ക​മേ​ള തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 6, 2026 05:17 AM IST | Updated: October 6, 2026 05:17 AM IST

ച​ങ്ങ​നാ​ശേ​രി പു​സ്ത​ക​മേ​ള ഡോ. ​ഒ.​ജെ. സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ജോ​സ​ഫ് ഓ​ർ​ഫ​നേ​ജ് പ്ര​സി​ന്‍റെ​യും ബു​ക്ക് സ്റ്റാ​ളി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ 34-ാമ​ത് ച​ങ്ങ​നാ​ശേ​രി പു​സ്ത​ക​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​ഒ.​ജെ. സ്ക​റി​യ പു​സ്ത​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ക്ടോ​ബ​ർ15 വ​രെ ന​ട​ക്കു​ന്ന പു​സ്ത​ക​മേ​ള​യി​ൽ മ​ല​യാ​ളം പു​സ്ത​ക​ങ്ങ​ൾ​ക്ക് 15 ശ​ത​മാ​ന​വും ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ൾ​ക്ക്10 ശ​ത​മാ​ന​വും വി​ല​ക്കു​റ​വ് ല​ഭി​ക്കും. മ​ധ്യ​സ്ഥ​ൻ ബു​ക്ക്സി​ന് 40 ശ​ത​മാ​നം വി​ല​ക്കു​റ​വും വി​വി​ധ സ​മ്മാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി പ്ര​സാ​ധ​ക​രു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പു​സ്ത​ക​ങ്ങ​ൾ മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​പാ​ടി​ക​ൾ​ക്ക് മാ​നേ​ജ​ർ റ​വ. ഫാ. ​ചെ​റി​യാ​ൻ ക​ക്കു​ഴി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ റോ​ബി​ൻ ജെ. ​പാ​റ​ത്തോ​ട്ടാ​ൽ, റ്റി​റ്റോ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു. ബ​ന്ധ​പ്പെ​ടു​ക: 85477 85278

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up