കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ആലുവ ഉപജില്ലാ കായികമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞൂർ: ആലുവ ഉപജില്ലാ കായികമേള കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു.
എഇഒ സനൂജ എ. ഷംസു അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോയ് കണ്ണമ്പുഴ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് ശാലി തോമസ്, ഉപജില്ലാ സ്പോർട്സ് സെക്രട്ടറി ലെനിൻ തോമസ് എന്നിവർ പ്രസംഗിച്ചു. ദീപശിഖ പ്രയാണവും ഉണ്ടായിരുന്നു.
Tags : Nattuvishesham DistrictNews