ചേർത്തല മുട്ടം ഹോളിഫാമിലി ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘം ഓഫീസ് ജില്ലാ ജഡ്ജി കെ.പി. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.
ചേർത്തല: മുട്ടം ഹോളിഫാമിലി ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘം ഓഫീസ് ജില്ലാ ജഡ്ജി കെ.പി. പ്രദീപ് ഉദ്ഘാടനം ചെയ്തു.
മഹാസംഗമത്തിന്റെ പോസ്റ്റർ സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ പ്രകാശനം ചെയ്തു.
പൂർവവിദ്യാർഥി കമ്മിറ്റി പ്രസിഡന്റ് ജിതിൻ ജോൺ വാളമ്മേകാട്, സെക്രട്ടറി സെബാസ്റ്റ്യൻ ചാക്കോ, ട്രഷറർ അഡ്വ.സി.ഡി. ശങ്കർ, കെ.ജെ. എബിമോൻ, റോയി മാവുങ്കൽ, അഷറഫ് കല്ലറക്കൽ, സാജു വന്യംപറമ്പിൽ, ബെന്നി കോട്ടൂരാൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews