x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ ക്ഷാ​മം; ഭ​ര​ണ നി​ര്‍​വ​ഹ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​താ​ള​ത്തി​ല്‍

വെബ് ഡെസ്ക്
Published: October 6, 2026 12:34 AM IST | Updated: October 6, 2026 12:34 AM IST

നി​ല​മ്പൂ​ര്‍: ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ ക്ഷാ​മം കാ​ര​ണം ഭ​ര​ണ നി​ര്‍​വ​ഹ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​താ​ള​ത്തി​ല്‍. ജ​ന​ങ്ങ​ള്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി സേ​വ​നം ന​ല്‍​കു​ന്ന​തി​ലും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും തി​രി​ച്ച​ടി​യാ​കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രി​ലാ​ത്ത അ​വ​സ്ഥ. അ​സി.​എ​ൻ​ജി​നി​യ​റു​ടെ ഒ​ഴി​വ് ര​ണ്ടു മാ​സ​മാ​യി​ട്ടും നി​ക​ത്തി​യി​ല്ല. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ സീ​റ്റ് അ​ഞ്ച് മാ​സ​മാ​യി ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യു​മാ​ണ്.

പ​ക​രം എ​ത്തി​യ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ചു​മ​ത​യ​ലേ​റ്റ ശേ​ഷം 10 ദി​വ​സ​ത്തേ​ക്ക് അ​വ​ധി​യി​ല്‍ പോ​യി. കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ വീ​ണ്ടു​മെ​ത്തി അ​വ​ധി അ​പേ​ക്ഷ നീ​ട്ടി ന​ല്‍​കി മ​ട​ങ്ങി. കൊ​ല്ലം താ​ഴ്‌​വ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​തോ​ടെ​യാ​ണ് ചാ​ലി​യാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി.​സെ​ക്ര​ട്ട​റി​യാ​യി നി​യ​മ​നം ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ത്ത​താ​ണ് നി​ല​വി​ലെ അ​വ​സ്ഥ​ക്ക് കാ​ര​ണം. ഓ​വ​ര്‍​സി​യ​റു​ടെ ഒ​ഴി​വും നി​ക​ത്താ​തെ കി​ട​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.

ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വ് നി​ക​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​പ​ടി എ​ടു​ക്കാ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. നി​ല​വി​ലെ എ​ഇ നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​എ​ക്‌​സ്‌​സി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച് പോ​യി​ട്ട് ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും പ​ക​രം എ​ഇ​യെ നി​യ​മി​ക്കാ​ന്‍ ഭ​ര​ണ സ​മി​തി​ക്കാ​യി​ട്ടി​ല്ല.

എ​ഇ​യു​ടെ ഒ​ഴി​വ് നി​ക​ത്താ​തെ കി​ട​ക്കു​ന്ന​തി​നാ​ല്‍ കി​ഫ്ബി​യി​ല്‍ പ​ണി പൂ​ര്‍​ത്തി​ക​രി​ച്ച പ്ര​വൃ​ത്തി​യു​ടെ നാ​ല് കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് പോ​ലും മു​ട​ങ്ങി കി​ട​ക്കു​ക​യാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​വി​ധ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള മൂ​ന്ന് കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പെ​ര്‍​മി​റ്റു​ക​ളി​ലും വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള്‍​ക്കും തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥാ​ണ്. നി​ല​വി​ല്‍ ര​ണ്ട് ഓ​വ​ര്‍​സി​യ​ര്‍​മാ​ര്‍ വേ​ണ്ട സ്ഥാ​ന​ത്ത് ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഡ്യൂ​ട്ടി​യി​ലു​ള്ള​ത്. 16 വാ​ര്‍​ഡു​ക​ളി​ലും ഈ ​ഓ​വ​ര്‍​സി​യ​ര്‍ വേ​ണം ഓ​ടി​യെ​ത്താ​ന്‍.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up