x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​​യി​​ല്‍​വേ കോ​​ച്ചിം​​ഗ് ടെ​​ര്‍​മി​​ന​​ല്‍ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന് ഒ​​ന്ന​​ര പ​​തി​​റ്റാ​​ണ്ട്

വെബ് ഡെസ്ക്
Published: October 6, 2026 12:50 AM IST | Updated: October 6, 2026 12:50 AM IST

കോ​​ട്ട​​യം: കോ​​ട്ട​​യ​​ത്ത് പു​​തി​​യ റെ​​യി​​ല്‍​വേ കോ​​ച്ചിം​​ഗ് ടെ​​ര്‍​മി​​ന​​ല്‍ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന് ഒ​​ന്ന​​ര പ​​തി​​റ്റാ​​ണ്ട്. പദ്ധതി ഇപ്പോഴും കടലാസിൽത്തന്നെ. റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍ ര​​ണ്ടാം ക​​വാ​​ടം വ​​ന്നി​​ട്ടും പു​​തി​​യ ട്രെ​​യി​​നു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള അ​​ധി​​ക സൗ​​ക​​ര്യ​​ങ്ങ​​ളു​​മു​​ണ്ടാ​​യി​​ല്ല.

2011 ഫെ​​ബ്രു​​വ​​രി 26ന് ​​അ​​ന്ന​​ത്തെ റെ​​യി​​ല്‍​വേ മ​​ന്ത്രി മ​​മ​​ത ബാ​​ന​​ര്‍​ജി​​യാ​​ണ് ടെ​​ര്‍​മി​​ന​​ല്‍ പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്. യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ലും വ​​രു​​മാ​​ന​​ത്തി​​ലും കോ​​ട്ട​​യ​​ത്തി​​ന് നി​​ര്‍​ണാ​​യ​​ക സ്ഥാ​​ന​​മു​​ണ്ടാ​​യി​​ട്ടും ആ​​വ​​ശ്യ​​ത്തി​​ന് ട്രെ​​യി​​ന്‍ സ​​ര്‍​വീ​​സു​​ക​​ള്‍ അ​​നു​​വ​​ദി​​ക്കാ​​ന്‍ അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു ന​​ട​​പ​​ടി​​യൊ​​ന്നു​​മു​​ണ്ടാ​​യി​​ല്ലെ​​ന്നു യാ​​ത്ര​​ക്കാ​​ര്‍ ആ​​രോ​​പി​​ക്കു​​ന്നു.

പൂ​​നെ-​​എ​​റ​​ണാ​​കു​​ളം ദ്വൈ​​വാ​​ര സൂ​​പ്പ​​ര്‍​ഫാ​​സ്റ്റ്, പൂ​​നെ-​​എ​​റ​​ണാ​​കു​​ളം പൂ​​ര്‍​ണ എ​​ക്സ്പ്ര​​സ്, ബം​​ഗ​​ളൂ​​രു-​​എ​​റ​​ണാ​​കു​​ളം ഇ​​ന്‍റ​​ര്‍​സി​​റ്റി സ​​ര്‍​വീ​​സു​​ക​​ള്‍ കോ​​ട്ട​​യം വ​​രെ നീ​​ട്ട​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തി​​നു വ​​ര്‍​ഷ​​ങ്ങ​​ളു​​ടെ പ​​ഴ​​ക്ക​​മു​​ണ്ട്. ഈ ​​സ​​ര്‍​വീ​​സു​​ക​​ള്‍ നീ​​ട്ടി​​യാ​​ല്‍ റെ​​യി​​ല്‍​വേ​​ക്കു നേ​​ട്ട​​മ​​ല്ലാ​​തെ ന​​ഷ്ട​​മൊ​​ന്നു​​മു​​ണ്ടാ​​കി​​ല്ലെ​​ന്നു യാ​​ത്ര​​ക്കാ​​ര്‍ പ​​റ​​യു​​ന്നു. എ​​ല്‍​ടി​​ടി എ​​റ​​ണാ​​കു​​ളം തു​​ര​​ന്തോ സ​​ര്‍​വീ​​സ് കോ​​ട്ട​​യം വ​​രെ നീ​​ട്ടി പ്ര​​തി​​ദി​​ന​​മാ​​ക്ക​​ണ​​മെ​​ന്നും കോ​​ട്ട​​യം റെ​​യി​​ല്‍​വേ പാ​​സ​​ഞ്ചേ​​ഴ്സ് ഫോ​​റം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ബം​​ഗ​​ളൂ​​രു-​​കോ​​ട്ട​​യം, ചെ​​ന്നൈ-​​കോ​​ട്ട​​യം വ​​ന്ദേ ഭാ​​ര​​ത്, മും​​ബൈ-​​കോ​​ട്ട​​യം വ​​ന്ദേ ഭാ​​ര​​ത് സ്ലീ​​പ്പ​​ര്‍ സ​​ര്‍​വീ​​സു​​ക​​ള്‍ അ​​നു​​വ​​ദി​​ക്കു​​ന്ന​​തും പ​​രി​​ഗ​​ണി​​ക്ക​​ണം. കോ​​ട്ട​​യം കേ​​ന്ദ്രീ​​ക​​രി​​ച്ചു കൂ​​ടു​​ത​​ല്‍ മെ​​മു സ​​ര്‍​വീ​​സു​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ക​​യും ആ​​വ​​ശ്യ​​മാ​​യ അ​​ധി​​ക റേ​​ക്കു​​ക​​ള്‍ അ​​നു​​വ​​ദി​​ച്ച് കോ​​ട്ട​​യം- എ​​റ​​ണാ​​കു​​ളം-​​അ​​ങ്ക​​മാ​​ലി, കോ​​ട്ട​​യം-​​പു​​ന​​ലൂ​​ര്‍, കോ​​ട്ട​​യം-​​കൊ​​ല്ലം, കോ​​ട്ട​​യം-​​എ​​റ​​ണാ​​കു​​ളം-​​ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം-​​പാ​​ല​​ക്കാ​​ട് റൂ​​ട്ടു​​ക​​ളി​​ല്‍ സ​​ര്‍​വീ​​സു​​ക​​ള്‍ വ​​ര്‍​ധി​​പ്പി​​ക്കു​​ക​​യും വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​മു​​ണ്ട്. കോ​​ട്ട​​യ​​ത്തി​​ന്‍റെ റെ​​യി​​ല്‍​വേ വി​​ക​​സ​​ന​​ത്തി​​നു പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന ന​​ല്‍​ക​​ണ​​മെ​​ന്ന് ഫോ​​റം ഭാ​​ര​​വാ​​ഹി​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ചി​​ങ്ങ​​വ​​ന​​ത്തും ഏ​​റ്റു​​മാ​​നൂ​​രി​​ലും റെ​​യി​​ല്‍​വേ കോ​​ച്ചിം​​ഗ് ടെ​​ര്‍​മി​​ന​​ല്‍ നി​​ര്‍​മി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​വു​​മു​​ണ്ട്. അ​​ത് കോ​​ട്ട​​യം ജി​​ല്ല​​യു​​ടെ​​യും മ​​ധ്യ​​തി​​രു​​വി​​താം​​കൂ​​റി​​ന്‍റെ​​യും റെ​​യി​​ല്‍ ഗ​​താ​​ഗ​​ത​​ത്തി​​ൽ വ​​ന്‍ മാ​​റ്റ​​മു​​ണ്ടാ​​ക്കും. ചി​​ങ്ങ​​വ​​നം ച​​ര​​ക്കു​​നീ​​ക്ക​​ത്തി​​നും ലോ​​ജി​​സ്റ്റി​​ക്‌​​സി​​നും മു​​ന്‍​തൂ​​ക്കം ന​​ല്‍​കു​​ന്ന വി​​ധ​​ത്തി​​ലും ഏ​​റ്റു​​മാ​​നൂ​​ര്‍ പാ​​സ​​ഞ്ച​​ര്‍ കോ​​ച്ചിം​​ഗ് ടെ​​ര്‍​മി​​ന​​ലി​​നും അ​​നു​​യോ​​ജ്യ​​മാ​​ണ്.

40 ഏ​​ക്ക​​ര്‍ വ​​രു​​ന്ന ഭൂ​​മി കൃ​​ത്യ​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചാ​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം, എ​​റ​​ണാ​​കു​​ളം സൗ​​ത്ത്/​​നോ​​ര്‍​ത്ത് സ്റ്റേ​​ഷ​​നു​​ക​​ള്‍ പോ​​ലെ വ​​ലി​​യൊ​​രു ഉ​​പ​​ഗ്ര​​ഹ ടെ​​ര്‍​മി​​ന​​ലാ​​യി ഏ​​റ്റു​​മാ​​നൂ​​രി​​നെ മാ​​റ്റാ​​ന്‍ റെ​​യി​​ല്‍​വേ​​ക്ക് സാ​​ധി​​ക്കും.

റെ​​യി​​ല്‍​വേ​​യു​​ടെ കൈ​​വ​​ശം നി​​ല​​വി​​ലു​​ള്ള ഭൂ​​മി​​യി​​ല്‍ മാ​​ത്രം ടെ​​ര്‍​മി​​ന​​ല്‍ പ​​ണി​​യാ​​ന്‍ സാ​​ധി​​ക്കി​​ല്ല എ​​ന്ന​​തി​​നാ​​ല്‍, ടെ​​സി​​ല്‍ ഭൂ​​മി ല​​ഭി​​ച്ചാ​​ല്‍ മാ​​ത്ര​​മേ ചി​​ങ്ങ​​വ​​ന​​ത്ത് ഒ​​രു പൂ​​ര്‍​ണ​​സ​​ജ്ജ​​മാ​​യ കോ​​ച്ചിം​​ഗ് ടെ​​ര്‍​മി​​ന​​ല്‍ സാ​​ധ്യ​​മാ​​കൂ​​വെ​​ന്നും കോ​​ട്ട​​യം റെ​​യി​​ല്‍​വേ പാ​​സ​​ഞ്ചേ​​ഴ്സ് ഫോ​​റം ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

Tags : Nattuvishesham DistrictNews

Recent News

Corehub Up