കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ജോഷി മാത്യു ചുമതല ഏറ്റപ്പോൾ.
അകലക്കുന്നം: പ്രമുഖ ചലച്ചിത്രകാരനായ ജോഷി മാത്യു കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതല ഏറ്റെടുത്തു. മാക്ട ചെയർമാനും സിനിമാ -നാടക സംഘടനാ തലങ്ങളിൽ നിറസാന്നിധ്യവുമായ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ തലത്തിലെ ഏറ്റവും പ്രമുഖ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആക്കുന്നതിലേക്ക് എല്ലാ അധ്യാപക-അനധ്യാപക, വിദ്യാർഥികളുടെയും സമർപ്പണവും സഹകരണവും ഉണ്ടാകണമെന്ന് ആദ്യയോഗത്തിൽ അഭ്യർഥിച്ചു.
കൂടാതെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്ക് ഒരു പുതിയ ദിശാബോധമുണ്ടാക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും പറഞ്ഞു.
Tags : Nattuvishesham DistrictNews