മണ്‍സൂണ്‍ മീറ്റ് നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തല്‍മണ്ണ: മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറം ജില്ല രാജ്യത്തിനാകെ മാതൃകയായി പരിപാലിക്കുന്ന മതേതര കാഴ്ചപ്പാടാണ് സിപിഎം ഭയപ്പെടുന്നതെന്ന് നജീബ് കാന്തപുരം എംഎല്‍എ.
പെരിന്തല്‍മണ്ണ നഗരസഭയിലെ ടൗണ്‍ ഹാള്‍ മേഖല മണ്സൂണ്മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന് ലഭിച്ച ജനകീയ അംഗീകാരം വികസന ക്ഷേമരംഗങ്ങളില്‍ സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ മുഴുവന്‍ ജനപ്രതിനിധികളും രംഗത്തിറങ്ങുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. പച്ചീരി അലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഫെസിലിറ്റേറ്റര്‍ സെയ്ത് ഉമര്‍ മീറ്റ് നടപടികള്‍ വിശദീകരിച്ചു.ജില്ലാ സെക്രട്ടറി ഉസ്മാന് താമരത്ത്, മണ്ഡലം പ്രസിഡന്റ് എ.കെ.നാസര്‍, ഭാരവാഹികളായ അസീസ് കൊളക്കാടന്‍, പി.ബഷീര്‍, ഉസ്മാന് തെക്കത്ത്, പച്ചീരി നാസര്‍, ഹബീബ് മണ്ണേങ്ങല്‍, പ്രഫ.നാലകത്ത് ബഷീര്‍, കിഴിശേരി ബാപ്പു, സ്രാജു എരവിമംഗലം, നവാസ് തോട്ടം, കിഴിശേരി റഷീദ്, ഹമീദ് മേലേതില്‍, സമീനാ, മുജീബ് പച്ചീരി, ഹുസൈന്, നാസര്‍, മുംതാസ് പാറശേരി, ഹസീന, ചിരക്കാട്ടില് റസീന എന്നിവര്‍ പ്രസംഗിച്ചു.