പരുമല പെരുന്നാൾ മുന്നൊരുക്കങ്ങൾക്കായി മാന്നാർ പഞ്ചായത്തിൽ നടന്ന അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് പ്രസംഗിക്കുന്നു.
മാന്നാർ. പരുമല പള്ളി പെരുന്നാളിന് മുന്നോടിയായി മാന്നാറിൽ സ്വീകരിക്കേണ്ട മുൻ ഒരുക്കങ്ങളെ കുറിച്ച് പഞ്ചായത്ത് ഹാളിൽ ആലോചനാ യോഗം നടന്നു. ജനപ്രതിനിധികൾ , വിവിധ വകുപ്പു തല ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചാണ് അവലോകനയോഗം ചേർന്നത്. മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദ് പഞ്ചായത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങള കുറിച്ച് വിശദികരിച്ചു.
പെരുന്നാളുമായി ബന്ധപ്പെട്ട് മാന്നാർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ പദയാത്ര കടന്നു വരുന്ന പ്രദേശങ്ങളിൽ വഴിവിളക്കുകൾ തെളിക്കുന്നതിനും തകർന്നു കിടക്കുന്ന റോഡുകൾ അറ്റകുറ്റ പ്പണികൾ നടത്തി സഞ്ചാര്യയോഗ്യമാക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനും വകുപ്പ് ഉദ്യോഗസ്ഥരോട് യോഗത്തിൽ ആവശ്യപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ലത, സ്ഥിരം സമിതി അധ്യക്ഷരായ ടൈറ്റസ് പി കുര്യൻ , എസ്. ചന്ദ്രകുമാർ , പഞ്ചായത്ത് സെക്രട്ടറി ബിന്ദു, പൊതുമരാമത്ത് പാലം വിഭാഗം എ. ഇ.അഞ്ജു , പൊതുമരാമത്ത് റോഡ് വിഭാഗം ഓവർസിയർ എസ്ദീപ, മാന്നാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ചിത്ര സാബു , ഹെൽത്ത് ഇൻസ്പെക്ടർ റെജി ഡെയ്ൻസ്, ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ. നീലി ആർ. നായർ, കെഎസ്ഇ ബി അസിസ്റ്റന്റ് എൻജിനിയർ ബിനോയ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജി. ജിജോഎന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags : Nattuvishesham DistrictNews