x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ള ക്ഷാ​മം; ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: October 7, 2026 04:08 AM IST | Updated: October 7, 2026 04:08 AM IST

ജി​ല്ല​യി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​റ​ണാ​കു​ള​ത്ത് ചേ​ർ​ന്ന എം​എ​ൽ​എ​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​യും യോ​ഗം.

വൈ​പ്പി​ൻ: ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ജ​ല​വി​ഭ​വ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. ആ​ലു​വ​യി​ൽ സ്ഥാ​പി​ക്കു​ന്ന 190 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി.

ജി​ല്ല​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന കു​ടി​വെ​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ പ​ദ്ധ​തി നി​ർ​ണാ​യ​ക​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. വൈ​പ്പി​ൻ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. എം​എ​ൽ​എ​മാ​രാ​യ ടോ​ണി ച​മ്മ​ണി, ഉ​മ തോ​മ​സ്, അ​ൻ​വ​ർ സാ​ദ​ത്ത്, ടി.​ജെ. വി​നോ​ദ്, മു​ഹ​മ്മ​ദ് ഷി​യാ​സ്, വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews

Recent News

Corehub Up