അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം കെ. നീലകണ്ഠന് എംഎല്‍എ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാസര്‍ഗോഡ്: 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം നവംബര്‍ 26നു കാഞ്ഞങ്ങാട് പലേഡിയം കണ്വെന്ഷന് സെന്ററില്‍ നടക്കും. സംഘാടകസമിതി രൂപവത്കരണ യോഗം കെ. നീലകണ്ഠന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് എന്‍. കൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു.
ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. മാര്‍ക്കറ്റ് ഫെഡ് ചെയര്മാന് സോണി സെബാസ്റ്റ്യന്‍, അഡീഷണല്‍ രജിസ്ട്രാര്‍ വി.ആര്. അനില്‍കുമാര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന്മാരായ കെ. ആര്. ജയാനന്ദ, പി. മണിമോഹന്‍, കേരള ബാങ്ക് ഭരണസമിതിയംഗം എ.എം. മേരി, സഹകരണ യൂണിയന് അംഗം എം. ഉഷ, കണ്‍സ്യൂമര്‍ഫെഡ് വൈസ്ചെയര്‍മാന്‍ വി.കെ. രാജന്, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, ജോയിന്റ് രജിസ്ട്രാര്‍ കെ.വി. സതീഷ്ചന്ദ്രന്, സഹകരണസംഘം അസി. രജിസ്ട്രാര്‍ (പ്ലാനിംഗ്) സി. സുനില്‍കുമാര്‍, പാക്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി ടി.കെ. രാജന്, ജോയിന്റ് ഡയറക്ടര്‍ ടി.എം. മാത്യു, മുസ്ലിംലീഗ് നേതാവ് എ.എം. കടവത്ത്, എച്ച്ഡിസി കോളജ് പ്രിന്‍സിപ്പല്‍ പി.വി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
കോലിയക്കോട് കൃഷ്ണന് നായര്‍ ചെയര്‍മാനും വി.ആര്. അനില്‍കുമാര്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടകസമിതിയും വിവിധ സബ്കമ്മറ്റികളും രൂപീകരിച്ചു.
Tags : Nattuvishesham DistrictNews