x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബാ​ന്‍ മേ​ല്‍​പാ​ലം; ക​രാ​റു​കാ​ര​ന് അ​ന്ത്യ​ശാ​സ​ന​യു​മാ​യി മ​ന്ത്രി ബ​ഷീ​ര്‍

വെബ് ഡെസ്ക്
Published: October 6, 2026 11:11 PM IST | Updated: October 6, 2026 11:11 PM IST

പു​രോ​ഗ​തി വി​ല​യി​രു​ത്ത​ാന്‍ മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തു വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗം

പ​ത്ത​നം​തി​ട്ട: അ​ബാ​ന്‍ മേ​ല്‍​പാ​ല നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റു​കാ​ര​ന് അ​ന്ത്യ​ശാ​സ​ന ന​ല്‍​കി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ ബ​ഷീ​ര്‍. മേ​ല്‍​പാ​ലം നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി മ​ന്ത്രി​യു​ടെ ചേം​ബ​റി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് താ​ക്കീ​തു​ണ്ടാ​യ​ത്.

പ​ണി പൂ​ര്‍​ത്തി​യാ​ക്കു​ന്ന തീ​യ​തി പ്ര​തി​പാ​ദി​ച്ച് ക​രാ​റു​കാ​ര​ന്‍ എ​ഗ്രി​മ​ന്‍റ് എ​ഴു​തി ന​ല്‍​ക​ണ​മെ​ന്നും, അ​ല്ലാ​ത്ത​പ​ക്ഷം ക​രി​മ്പ​ട്ടി​ക​യി​ല്‍ പെ​ടു​ത്തു​മെ​ന്നു​മുള്ള താ​ക്കീ​താ​ണ് മ​ന്ത്രി യോ​ഗ​ത്തി​ല്‍ ന​ല്‍​കി​യ​ത്.
വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​ബാ​ന്‍ മേ​ല്‍​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ കാ​ര​ണം പ​ത്ത​നം​തി​ട്ട ന​ഗ​രം സ്തം​ഭ​ന​ത്തി​ലാ​ണെ​ന്ന് അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് മ​ന്ത്രി​യു​ടെ ചേം​ബ​റി​ല്‍ യോ​ഗം ചേ​രു​ന്ന​ത്.

നി​ല​വി​ല്‍ 40 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ള്‍ മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യ​തെ​ന്നും, തു​ട​ര്‍​ന്നു​ള്ള പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് ആ​റു​മാ​സം സ​മ​യം നീ​ട്ടി ന​ല്‍​ക​ണ​മെ​ന്നും ക​രാ​റു​കാ​ര​ന്‍ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഈ ​ആ​വ​ശ്യ​ത്തെ ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ അം​ഗീ​ക​രി​ക്കാ​ന്‍ മാ​ത്ര​മാ​ണ് മ​ന്ത്രി ത​യാ​റാ​യ​ത്.

പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന തീ​യ​തി​യും വ്യ​വ​സ്ഥ​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി എ​ഗ്രി​മെ​ന്‍റ് എ​ഴു​തി ന​ല്‍​ക​ണ​മെ​ന്നും പാ​ലി​ക്കാ​ത്ത പ​ക്ഷം രാ​ജ്യ​ത്ത് ഒ​രി​ട​ത്തും പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത വി​ധം ക​രി​മ്പ​ട്ടി​ക​യി​ല്‍ പെ​ടു​ത്തു​മെ​ന്നുമായി​രു​ന്നു മ​ന്ത്രി​യു​ടെ അ​ന്ത്യ​ശാ​സ​ന. നി​ങ്ങ​ള്‍ നി​ങ്ങ​ളു​ടെ പ​ണി ചെ​യ്യ​ണം എ​ന്നാ​യി​രു​ന്നു കേ​ര​ളാ റോ​ഡ് ഫ​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് മ​ന്ത്രി താ​ക്കീ​ത് ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ യോ​ഗ​ത്തി​ല്‍ റോ​ഡ് ഫ​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​രാ​റു​കാ​ര​നെ പി​ന്തു​ണ​ച്ച് സം​സാ​രി​ച്ച​ത് മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ചി​രു​ന്നു.

അ​തേ സ​മ​യം അ​ബാ​ന്‍ മേ​ല്‍​പാ​ല​ത്തി​ന്‍റെ എ​സ്റ്റി​മേ​റ്റി​ലും ഡി​സൈ​നി​ലും തു​ട​ക്കം മു​ത​ല്‍ പി​ഴ​വ് ഉ​ണ്ടാ​യെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു. ഡി​സൈ​ന്‍, വ​ര്‍​ക്ക് എ​സ്റ്റി​മേ​റ്റ് എ​ന്നി​വ പു​തു​ക്കാ​നു​ള്ള പ​ദ്ധ​തി​രേ​ഖ ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​രാ​റു​കാ​ര്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ഭൂ​മി​യേ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം 17 സി​റ്റിം​ഗ് ന​ട​ത്തി 51 ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ 40 പേ​രെ​യും നേ​രി​ല്‍ ക​ണ്ട് സം​സാ​രി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ പ്ര​വൃ​ത്തി​യു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​ണ്.​ഇ​തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ അ​ഭി​ന​ന്ദി​ച്ച മ​ന്ത്രി തു​ട​ര്‍​ന്നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ല​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തെ സ​ര്‍​വീ​സ് റോ​ഡ് 25നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും, മേ​ല്‍​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​ര്‍​ച്ച് 31നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നു​മു​ള്ള ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മാ​ണ് മ​ന്ത്രി ന​ല്‍​കി​യി​ട്ടു​ള്ള​ത്. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ളാ റോ​ഡ് ഫ​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മെ​ല്ല​പ്പോ​ക്ക് ന​യം സ്വീ​ക​രി​ച്ചാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. അ​ബാ​ന്‍ മേ​ല്‍​പാ​ല നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ മൂ​ന്നാ​മ​ത്തെ യോ​ഗ​മാ​ണ് ചേ​രു​ന്ന​തെ​ന്നും, പ​ത്ത​നം​തി​ട്ട​യ്ക്ക് ന​ല്‍​കു​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന സ്വാ​ഗ​താ​ര്‍​ഹ​മെ​ന്നും അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Deepikanews Aban Flyove

Recent News

Corehub Up