x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടി​ക​യി​ൽ ടോ​ൾ പി​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: October 8, 2026 06:42 AM IST | Updated: October 8, 2026 06:42 AM IST

നാ​ട്ടി​ക ടോ​ൾപ്ലാ​സ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ തു​റ​ക്കു​ന്ന​തി​നെതി​രേ നാ​ട്ടി​ക ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വ​ള​ള

തൃ​പ്ര​യാ​ർ: നി​ർ​മാ​ണംപൂ​ർ​ത്തി​യാ​കാ​തെ ദേശീയപാത നാ​ട്ടി​ക​യി​ൽ ടോ​ൾ പി​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ടോ​ൾ പി​രി​വ് ത​ട​യു​മെ​ന്നും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വ​ള്ളൂ​ർ പ​റ​ഞ്ഞു. നാ​ട്ടി​ക ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം​ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ദേശീയപാതയി​ൽ ചേ​റ്റു​വ, കൊ​ടു​ങ്ങ​ല്ലൂ​ർ പു​ഴ​ക​ളു​ടെ മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ല​ങ്ങ​ളു​ടെ​യും വാ​ടാ​ന​പ്പ​ിള്ളി, എ​ട​മു​ട്ടം, കൈ​പ്പ​മം​ഗ​ലം, പെ​രി​ഞ്ഞ​നം തു​ട​ങ്ങി മേ​ൽ​പാ​ല​ങ്ങ​ളു​ടെ​യും കാ​ന​ക​ളു​ടെ​യും സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ​യും സ്ട്രീ​റ്റ് ലൈ​റ്റു​ക​ളു​ടെ​യും അ​നു​ബ​ന്ധ റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​തെ​യാ​ണ് ടോ​ൾ പി​രി​ക്കാ​ൻ പോ​കു​ന്ന​ത്. ജ​ന​ങ്ങ​ൾക്ക് യാ​ത്രാ​ദു​രി​തം സ​മ്മാ​നി​ക്കു​ക​യും അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രും നി​ർ​മാ​ണ ക​മ്പനി​യും ചെ​യ്യു​ന്ന​തെ​ന്നും ഇ​പ്പോ​ൾ ന​ട​ന്ന​ത് സൂ​ച​നാ​സ​മ​രം മാ​ത്ര​മാ​ണെ​ന്നും ജോ​സ് വ​ള്ളൂ​ർ പ​റ​ഞ്ഞു.​

നാ​ട്ടി​ക സെ​ന്‍റ​റി​ൽ​നി​ന്ന് ആരംഭിച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് ടോ​ൾപ്ലാ​സ പ​രി​സ​ര​ത്തു​വ​ച്ച് പൊ​ലി​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു ടോ​ൾ പി​രി​വ് തു​ട​ങ്ങു​മ്പോ​ൾ 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ടോ​ൾ സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. നാ​ട്ടി​ക ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ഐ. ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ, നൗ​ഷാ​ദ് ആ​റ്റു​പ​റ​മ്പ​ത്ത്, കെ. ​ദി​ലീ​പ്കു​മാ​ർ, എ​ൻ.​എ​സ്. അ​യ്യൂ​ബ്, നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​നു, ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ അ​ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews

Recent News

Corehub Up