Ernakulam
കിഴക്കമ്പലം: കലയുടെ വര്‍ണങ്ങളും പ്രതിഭകളുടെ മികവും വേദിയിലൊന്നിക്കുന്ന കൊച്ചി മെട്രോ സഹോദയ കലോത്സവത്തിന് താമരച്ചാല്‍ സെന്റ് മേരീസ് പബ്ലിക് സ്കൂളില്‍ തിരിതെളിഞ്ഞു. ആദ്യദിനം 336 പോയിന്റുമായി തേവയ്ക്കല്‍ വിദ്യോദയ സ്കൂളാണ് മുന്നിൽ. ആതിഥേയരായ താമരച്ചാല്‍ സെന്റ് മേരീസ് പബ്ലിക് സ്കൂള്‍ 323 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്.
ക്ലാസ് അടിസ്ഥാനത്തില്‍ അഞ്ച് കാറ്റഗറികളിലായി നടന്ന മത്സരങ്ങളില്‍ കാറ്റഗറി 1: ചിന്മയ വിദ്യാലയ കളന്തറ-51 (പോയിന്റ്), കാറ്റഗറി 2: അല്‍ അമീന് പബ്ലിക് സ്കൂള്‍-56, കാറ്റഗറി 3: വിദ്യോദയ സ്കൂള്‍-127, കാറ്റഗറി 4: വിദ്യോദയ സ്കൂള്‍-123, കാറ്റഗറി 5 (ഓപ്പണ്‍ കാറ്റഗറി): സെന്റ് ആന്‍സ് പബ്ലിക് സ്കൂള്‍ ഏലൂര്‍-20 എന്നീ സ്കൂളുകളാണ് ഒന്നാമത്. രചനാ മത്സരങ്ങള്‍ക്ക് പുറമേ, പ്രസംഗം, ഡാന്‍സ്, മ്യൂസിക് ഇനങ്ങളിലായിരുന്നു ഇന്നലത്തെ മത്സരങ്ങള്‍.
രാവിലെ നടന്ന ചടങ്ങില്‍ മന്ത്രി അഡ്വ. അബ്ദുല്‍ ഗഫൂര്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോ സഹോദയ പ്രസിഡന്റ് ഫാ. ഡോ. വര്‍ഗീസ് കാച്ചിപ്പള്ളി അധ്യക്ഷത വഹിച്ചു. വി.പി. സജീന്ദ്രന് എംഎല്‍എ, താമരച്ചാല്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. എല്‍ദോസ് പാലയില്‍, താമരച്ചാല്‍ സെന്റ് മേരീസ് പബ്ലിക് സ്കൂള്‍ മാനേജര്‍ ജേക്കബ് സി. മാത്യു, കൊച്ചി മെട്രോ സഹോദയ ജനറല്‍ സെക്രട്ടറി ജൂബി പോള്‍, ജോയിന്റ് സെക്രട്ടറി രാഖി വിജയന് എന്നിവര്‍ പ്രസംഗിച്ചു.
കൊച്ചി മെട്രോ സഹോദയയുടെ കീഴിലുള്ള 72 സ്കൂളുകളില്‍ നിന്നുള്ള കലാപ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. 10ന് സമാപിക്കും.
മികവ് പുലര്‍ത്തി ഇവര്‍
കിഴക്കമ്പലം: വ്യക്തിഗത മികവ് പുലര്‍ത്തി, അദ്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളാണ് ഓരോ കാറ്റഗറിയിലും മത്സരാര്‍ഥികള്‍ കാഴ്ചവച്ചത്. കാറ്റഗറി നാല് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 31 പോയിന്റ് നേടി ബെറ്റി പയസും (സെന്റ് മേരീസ് പബ്ലിക് സ്കൂള്‍), 18 പോയിന്റുമായി എം. ശ്രീഹരി വര്‍മയും (പ്രഭാത് പബ്ലിക് സ്കൂള്‍ ഉദയംപേരൂര്‍) ഒന്നാമതെത്തി.
കാറ്റഗറി 3 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 21 പോയിന്റുമായി എം.കാതറിന് (അല്‍ അമീന് പബ്ലിക് സ്കൂള്‍ ശ്രീമൂലനഗരം), ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 21 പോയിന്റുമായി പി.എസ്. ശ്രേയസ് (ചിന്മയ വിദ്യാലയ കളന്തര വെസ്റ്റ് കൊച്ചി), കാറ്റഗറി 2 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 20 പോയിന്റുമായി വി. കാതറിന് മരിയ (രാജഗിരി പബ്ലിക് സ്കൂള്‍), ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 25 പോയിന്റുമായി വാസുദേവ് ശരത് (നെഗില്‍ വിദ്യാഭവന്), കാറ്റഗറി ഒന്ന് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 25 പോയിന്റുമായി പി.എസ്. ശ്വേത (ചിന്മയ വിദ്യാലയ കളന്തര വെസ്റ്റ് കൊച്ചി), ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 16 പോയിന്റുമായി ധ്യാന്‍ ശ്രീകുമാര്‍ (വിദ്യാധിരാജ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍) എന്നിവരും പോയിന്റ് പട്ടികയില്‍ ഒന്നാമതായുണ്ട്
Thiruvananthapuram
നെടുമങ്ങാട്: കുറ്റിച്ചൽ ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ എസ്പിസി 1018 യൂണിറ്റിലെ അംഗങ്ങൾ വിളപ്പിൽശാല പൊലിസ് സ്റ്റേഷൻ സന്ദർശിച്ചു. പൊലിസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളും വിവിധ വിഭാഗങ്ങളുടെ ചുമതലകളും കുട്ടികൾ നേരിൽ മനസിലാക്കി. എസ്എച്ച്ഒ അനിൽകുമാർ, ഡ്രിൽ ഇൻസ്ട്രക്ടർ രാഗേഷ് എന്നിവർ നിയമം, റോഡ് സുരക്ഷ, സൈബർ സുരക്ഷ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസെടുത്തു.
പ്രിൻസിപ്പൽ ഡോ. എസ്.പി. ഷാനിമോൾ, സിപിഒ അമൽനാഥ്, എസിപി ഒ. ഷീജ, അധ്യാപകരായ ശ്രുതി എസ്. മോഹനൻ, സിദ്ധാർഥ്, പി.ബി. സരിത എന്നിവരാണ് സന്ദർശനത്തിനു നേതൃത്വം നൽകിയത്.
Ernakulam
കോതമംഗലം: കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് പള്ളിമുക്ക് മൈയിലോട്ടു കൊണോത്ത് പുത്തന്‍വീട്ടില്‍ ജി. വിജയന് പിള്ളയുടെ മകന് വി. ആയേഷാണ് (20) മരിച്ചത്. കോതമംഗലത്തെ കോളജിലെ മൂന്നാം വര്‍ഷം (അഞ്ചാം സെമസ്റ്റർ) എഐ മെഷീന് ലേണിംഗ് ബ്രാഞ്ച് വിദ്യാര്‍ഥിയാണ്.
ഇന്നലെ വൈകുന്നേരം 5.10 ഓടെയായിരുന്നു സംഭവം. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് താഴേയ്ക്ക് വീണത്. ആയേഷ് ഗോവണി വച്ച് കെട്ടിടത്തിന് മുകളില്‍ കയറുന്നത് സമീപത്തെ സ്പോർട്സ് ഹോസ്റ്റല്‍ കെട്ടിടത്തിലെ ഒരു വിദ്യാര്‍ഥി കണ്ടിരുന്നതായി പോലീസ് പറഞ്ഞു. ഹോസ്റ്റലിന്റെ പ്രവേശന കവാടത്തിന് സമീപത്തെ പുല്‍ത്തകിടിയില്‍ വീണ വിദ്യാര്‍ഥിയെ അഗ്നി രക്ഷാസേന എത്തിയാണ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
സാരമായി പരിക്കേറ്റ ആയേഷിനെ പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8.30ഓടെ മരിച്ചു. ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്: ഐ. അനിത.
Ernakulam
തൊടുപുഴ: കലാകുസുമങ്ങൾ വർണങ്ങൾ വിരിയിച്ച സർഗധ്വനി-2026 ഭാവമധുരവും വിസ്മയം ജനിപ്പിക്കുന്നതുമായി. കലയുടെ വസന്തം വിരിയിച്ച് സെൻട്രൽ കേരള സഹോദയ കലോത്സവത്തിന്റെ അരങ്ങുണർന്നു. സർഗധ്വനി -2026 എന്ന പേരിൽ പെരുന്പിള്ളിച്ചിറ അൽ അസ്ഹർ പബ്ലിക് സ്കൂളിൽ നടന്നു വരുന്ന സഹോദയ കലോത്സവത്തിൽ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ 79 വിദ്യാലയങ്ങളിൽനിന്നായി 5,000ത്തിലധികം വിദ്യാർഥികളാണ് വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കുന്നത്. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ നൈസർഗികമായ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയും ആർട്ടിഫിഷൽ ഇന്റലിജൻസും സ്വാധീനം ചെലുത്തുന്ന ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന മാനസിക പിരിമുറുക്കങ്ങൾക്ക് ആശ്വാസം പകരാനും അവരുടെ സ്വഭാവരൂപീകരണത്തിൽ ആത്മവിശ്വാസം വളർത്താനും കലാപരിപാടികൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സികെഎസ് പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിച്ചു. അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എം.മൂസ, സ്കൂൾ പ്രിൻസിപ്പൽ നൗഷാദ് കാസിം, വൈസ് പ്രിൻസിപ്പൽ അരുണ്‍ ഗോപാൽ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിന് മാറ്റു കൂട്ടാൻ റിഥമിക് ഫ്യൂഷൻ ഉൾപ്പെടെയുള്ള പരിപാടികളും വേദിയിൽ അരങ്ങേറി. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ സിനിമാതാരം ഗിന്നസ് പക്രു മുഖ്യാതിഥിയാകും.
വേദിയിൽ നിറഞ്ഞത് മലയാളത്തനിമ
തൊടുപുഴ: അൽ അസ്ഹർ പബ്ലിക് സ്കൂളിൽ അരങ്ങേറിയ കലോത്സവം പ്രതിഭകളുടെ സർഗ വസന്തം കൊണ്ടു മാത്രമല്ല വേദികളുടെ പേരു കൊണ്ടും ശ്രദ്ധേയമായി. എല്ലാ വേദികൾക്കും നൽകിയിരിക്കുന്നത് മലയാളിതനിമയുള്ള പേരുകളാണ്. കലാരവം, മിഴിവ്, താരകം, ഉഷസ്, തേജസ്, തരംഗം, ഉണർവ്, വസന്തം, സപ്തസ്വരം, തിലകം, മോഹനം, ഉല്ലാസം, ചിലന്പ്, ചമയം, വിസ്മയം, ശോഭനം എന്നിങ്ങനെ പുതുമയാർന്ന പേരുകളാണ് നൽകിയിരിക്കുന്നത്. താളാത്മകമായ ചുവടുകളാൽ ആസ്വാദക മനസിനെ തൊട്ടുണർത്തുന്നതായിരുന്നു നൃത്തവേദി. ശ്രുത, ലയ മാധുര്യം പകർന്ന സംഗീത വേദികളും പുതുമയാർന്ന അവതരണവും വ്യത്യസ്തതയും വഴി കാണികളുടെ മനം കവർന്ന മൈം, മോണോ ആക്ട് എന്നിവ ഉന്നത നിലവാരം പുലർത്തിയപ്പോൾ തിരുവാതിരകളിയും മാപ്പിളപ്പാട്ടും കലാ വൈഭവം വിളിച്ചോതുന്നതായി. എന്നാൽ വിഷയ ദാരിദ്യ്രം, പുതുമയില്ലാത്ത അവതരണം , ധാരാവാഹിത്വം ഇല്ലായ്മ എന്നിവ മൂലം പ്രസംഗങ്ങൾക്ക് പ്രതീക്ഷിച്ച് ശക്തിയും മൂർച്ചയും ഇല്ലാതെ പോയി.
നൃത്തവേദിയിൽ ക്രിസ്ലിൻ ഒന്നാമത്
തൊടുപുഴ: ഭാവവും മുദ്രകളും ചുവടുകളും ഇഴചേർന്ന മികവുറ്റ പ്രകടനത്തിലൂടെ സർഗധ്വനി 2026-ന്റെ നൃത്തവേദിയിൽ വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കി ക്രിസ്ലിൻ സജി. സെൻട്രൽ കേരള സഹോദയ കലോത്സവത്തിലെ ഭാരതനാട്യം കാറ്റഗറി 4 പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനി ക്രിസ്ലിൻ ജേതാവായത്.
തുടർച്ചയായ രണ്ടാം വർഷമാണ് ക്രിസ്ലിൻ സഹോദയ കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. നാട്യശാല സ്കൂൾ ഓഫ് ഡാൻസിൽ ഗുരു സൂരജ് സി. നായരുടെ ശിക്ഷണത്തിലാണ് ക്രിസ്ലിൻ നൃത്തം അഭ്യസിക്കുന്നത്.
Ernakulam
മൂവാറ്റുപുഴ : കാര്‍ഷിക മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുകയെന്ന ആശയം വളരെ മഹത്തരമാണെന്ന് മന്ത്രി ടി. സിദ്ദിഖ്. നിര്‍മല കോളജില്‍ സംഘടിപ്പിച്ച നിര്‍മല ഹൊറൈസണ്‍സ് 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോളജിന്റെ നേതൃത്വത്തില്‍ ആരംഭിച്ച എഐ കൃഷി 360 എന്ന പുതിയ സാമൂഹിക പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കര്‍ഷകര്‍ക്ക് കീടനിയന്ത്രണം, വിള പരിപാലനം, കാലാവസ്ഥ പ്രവചനം എന്നിവയില്‍ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ സഹായകരമാകുന്നതാണ് ഈ പദ്ധതി. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് നിര്‍മല പേസ് എന്ന പദ്ധതിക്കും കോളജ് തുടക്കമിട്ടു.
1,06,000 സോഡാ കുപ്പികളുടെ അടപ്പുകള്‍ ഉപയോഗിച്ച് ലയണല്‍ മെസി, നെയ്മര്‍, റൊണാള്‍ഡോ എന്നിവരുടെ ഭീമന് മ്യൂറല്‍ ചിത്രങ്ങള്‍ നിർമിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ടാലന്റ് റിക്കാര്‍ഡ് ബുക്ക് എന്നിവയില്‍ ഇടം നേടിയ വേസ്റ്റ് ടു വണ്ടര്‍ നേട്ടത്തെ ചടങ്ങില്‍ ആദരിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോജി ജോസ് കുറുപ്പുമഠം, കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജസ്റ്റിന് കെ. കുര്യാക്കോസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. നിബു തോംസണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Ernakulam
പിറവം: പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലില്‍ (വലിയ പള്ളി) ശിലാസ്ഥാപന പെരുന്നാളിനോടനുബന്ധിച്ച് ചാലാശേരി തറവാട്ടിലേയ്ക്ക് അഞ്ചേകാലും കോപ്പും നല്കി.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയം സ്ഥാപിച്ചിരിക്കുന്ന സ്ഥലം പുരാതന കളരി പരമ്പരയുടെ ഉടമകളായ ചാലാശേരി പണിക്കര്‍ മുഖാന്തരം കുഴിക്കാട്ടുനമ്പൂതിരിയോട് പറയ്ക്ക് ഒരുപറ പണം കൊടുത്ത് വാങ്ങിയതെന്ന് ചരിത്രം പറയുന്നു. അന്ന് മുതൽ ഉപകാരസ്മരണയ്ക്കായി കല്ലിട്ട പെരുന്നാള്‍ ദിവസം ചാലാശേരി തറവാട്ടിലെ മുതിര്‍ന്ന കാരണവരെ അഞ്ചേകാലും കോപ്പും നല്കി ആദരിച്ചുവരുന്നത്.
ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ചാലാശേരിയിലെ മുതിർന്ന അംഗമായ വേണുഗോപാലിന്റെ നിര്യാണത്തെ തുടർന്ന് ഭാര്യ ജയ വേണുഗോപാൽ, മകൾ കീർത്തന, മരുമകൻ ശ്രേയസ് എന്നിവർക്ക് അഞ്ചേകാലും കോപ്പും സമ്മാനിച്ചു.
അഞ്ചേകാല്‍ ഇടങ്ങഴി അരി, ഏത്തക്കുല, നാളികേരം, ചേന, മത്തങ്ങ, വെള്ളരി, ഒരുകെട്ട് പപ്പടം, വെറ്റില, അടയ്ക്ക, പുകയില എന്നിവയടങ്ങിയതാണ് അഞ്ചേകാലും കോപ്പും. ഇതോടനുബന്ധിച്ച് കോതമഗലം പള്ളിയിൽ കബറടങ്ങിയിരിക്കുന്ന എൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളും ആഘോഷിച്ചു. വികാരി ഫാ. ഏലിയാസ് ചെറുകാട്ടേൽ, മുൻ വികാരി ഫാ. സ്കറിയ വട്ടക്കാട്ടിൽ, സഹ വികാരിമാരായ ഫാ.ഏലിയാസ് ചെറുകാട്ട്, ഫാ. ബിനോയി പട്ടകുന്നേൽ, ഫാ. ബാബു ഏബ്രഹാം, ഫാ.മാത്യൂസ് വാതക്കാട്ടേൽ, എന്നിവർ സഹകാർമികത്വം വഹിച്ചു. ചടങ്ങിൽ ട്രസ്റ്റി എം.പി. ബാബു മങ്കിടി, സഭാ മാനേജിംഗ് കമ്മറ്റിയംഗം ജോയി ലേക്നോ കമ്മറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് നേർച്ചസദ്യയും നടന്നു.
Wayanad
കല്‍പ്പറ്റ: ദിവസവും മൂന്നര കിലോമീറ്റര്‍ നടന്നുള്ള യാത്ര ശീലമാക്കിയ എസ്.എന്‍. ആര്യ ജില്ലാ കായികമേളയില്‍ 3,000 മീറ്റര്‍ നടത്തത്തില്‍ ഒന്നാംസ്ഥാനം നേടി.
ആനപ്പാറ ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ ആര്യയാണ് കായികരംഗത്ത് ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയത്. കരടിപ്പാറയില്നിന്ന് ആനപ്പാറയിലേക്കും ക്ലാസ് കഴിഞ്ഞ് തിരിച്ചും ദിവസവും നടക്കുന്ന യാത്രയാണ് ആര്യയുടെ നടത്തത്തിന് കരുത്തായത്. പതിവായുള്ള ഈ നടത്തം പിന്നീട് ട്രാക്കിലെ മത്സരത്തിലും ഗുണകരമായി. ആനപ്പാറ ഗവ. ഹൈസ്കൂളിലെ കായികാധ്യാപകന് ഷിജിന് തിരൂരിന്റെ ശിക്ഷണത്തിലാണ് ആര്യ പരിശീലനം നടത്തുന്നത്.
നാലുവര്‍ഷമായി പരിശീലനം തുടരുന്ന ആര്യ ജില്ലാ കായികമേളയിലെ നേട്ടത്തിനു പിന്നാലെ കോഴിക്കോട് നടക്കുന്ന സംസ്ഥാന കായികമേളയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഒരുക്കത്തിലാണ്.
Ernakulam
കോതമംഗലം: മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാഗിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു.
കോതമംഗലം ബ്ലോക്ക് പരിധിയിലെ വന്യജീവി ആക്രമണം കൂടുതലുള്ള പ്രദേശങ്ങളില്‍ ഫെന്‍സിംഗ്, ട്രഞ്ചിംഗ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി തയാറാക്കിയ 3.31 കോടിയുടെ പദ്ധതിയുടെ ഭാഗമായാണ് സൗരോര്‍ജിത ഹാഗിംഗ് ഫെന്‍സിംഗ് സ്ഥാപിക്കുന്നത്. കോതമംഗലം ബ്ലോക്കില്‍ 21 കിലോമീറ്റര്‍ സൗരോര്‍ജിത ഹാഗിംഗ് ഫെന്‍സിംഗിനായി 187.83 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
വന്യജീവി ശല്യം നേരിടുന്ന വനാതിര്‍ത്തി മേഖലകളില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. പെരിയാര്‍ കടന്നെത്തുന്ന ആനകളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനായി നിരീക്ഷണ ബോട്ട് എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിക്കുമെന്നും അറിയിച്ചു. സൗരവേലി ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ക്കൊപ്പം നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കുന്നതിലൂടെ മനുഷ്യവന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണുമെന്നും എംഎല്‍എ പറഞ്ഞു.
കോതമംഗലം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പരിധിയില്‍ കൈതക്കണ്ടം മുതല്‍ ആവോലിച്ചാല്‍ വരെ 15 കിലോമീറ്റര്‍ ഫെന്‍സിംഗിന് 132.44 ലക്ഷം രൂപയും ഇഞ്ചത്തൊട്ടി തൂക്കുപാലം മുതല്‍ ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം വരെ 3.5 കിലോമീറ്റര്‍ ഫെന്‍സിങ്ങിന് 34.28 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പരിധിയില്‍ കവളങ്ങാട് പഞ്ചായത്തിലെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ മണിയംപാറ മുതല്‍ ചെമ്പന്‍കുഴി വരെ 2.5 കിലോമീറ്റര്‍ ഫെന്‍സിംഗിന് 21.11 ലക്ഷം രൂപയും അനുവദിച്ചു.
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ സഞ്ജു സൂസന് മാത്യു, കോതമംഗലം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്. സൂരജ് ബെന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജോയ് പി.ജോസഫ്, കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സൗമ്യ ശശി, ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി ചെയര്‍പേഴ്സണ്‍ റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയങ്ക ടോമി, പഞ്ചായത്ത് അംഗങ്ങളായ ജോഷി കുര്യാക്കോസ്, ബൈജു മത്തായി, വില്‍സണ്‍ മാത്യു, മോളി പീറ്റര്‍, എ.ടി. പൗലോസ്, എ.സി. രാജശേഖരന്, എന്‍.സി. ചെറിയാന്, കെ.എം. അലിയാര്, ഏബ്രഹാം ഇളയിടത്ത്,കെ.എ. സജി എന്നിവര്‍ പ്രസംഗിച്ചു.
Wayanad
കല്‍പ്പറ്റ: ജില്ലാ കായികമേളയിലെ നടത്തം മത്സരങ്ങളില്‍ മികച്ച നേട്ടവുമായി മീനങ്ങാടി ഗവ. ജിഎച്ച്എസ്എസ്.
വിവിധ വിഭാഗങ്ങളിലായി സ്കൂളിലെ വിദ്യാര്‍ഥികള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. സീനിയര്‍ ബോയ്സ് വിഭാഗം 5,000 മീറ്റര്‍ നടത്തത്തില്‍ വൈശാഖ് രാജ് ഒന്നാം സ്ഥാനം നേടി.
ജൂനിയര്‍ ബോയ്സ് വിഭാഗം 5,000 മീറ്റര്‍ നടത്തത്തില്‍ വി.കെ. ദേവനന്ദ് ഒന്നാമതെത്തി. ജൂനിയര്‍ ഗേള്‍സ് വിഭാഗം 3,000 മീറ്റര്‍ നടത്തത്തില്‍ അന്ന റെജിനും ഒന്നാം സ്ഥാനം നേടി. ജില്ലാ കായികമേളയിലെ നടത്തം മത്സരങ്ങളില്‍ മീനങ്ങാടി ഗവ. ജിഎച്ച്എസ്എസിന്റെ താരങ്ങള്‍ തുടര്‍ച്ചയായി മികവ് തെളിയിച്ചതോടെ സ്കൂളിന് അഭിമാനമായി.
Wayanad
കല്‍പ്പറ്റ: ജില്ലാ സ്കൂള്‍ കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടുന്ന ഉപജില്ലയ്ക്ക് സമ്മാനിക്കുന്ന ട്രോഫിക്കുണ്ട് പറയാന്‍ ഒരു കഥ.
അകാലത്തില്‍ മരിച്ച മകന് ജംഷീര്‍ ഖാന്റെ ഓര്‍മയ്ക്ക് എമിലി പുതുക്കുടി കെ.എം. അബൂബക്കര്‍-നബീസ ദമ്പതികള്‍ 2025ല്‍ സ്പോണ്സര് ചെയ്തതാണ് ട്രോഫി. 2019 ജൂലൈ അഞ്ചിന് 31-ാം വയസിലായിരുന്നു ജംഷീറിന്റെ മരണം. നഗരപരിധിയിലെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ ജംഷീര്‍ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. വിദേശത്തും കല്‍പ്പറ്റയില്‍ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിട്ടുള്ള ജംഷീര്‍ സ്പോര്‍ട്സില്‍ തത്പരനായിരുന്നു.
Ernakulam
കല്ലൂർക്കാട്: കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ലാ കായികമേളയിൽ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് 439 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 220.5 പോയിന്റുമായി ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 210 പോയിന്റുമായി കദളിക്കാട് വിമലമാത എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി കുന്നേൽ അധ്യക്ഷത വഹിച്ചു. കല്ലൂർക്കാട് എസ്എച്ച്ഒ ബാസിത് ഇബ്രാഹിം, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തംഗം ലിസി ജോളി, കല്ലൂർക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെറീഷ് ജോസ്, എഇഒ കെ.എം. രാജേഷ്, സ്കൂൾ പ്രിൻസിപ്പൽ സെബാസ്റ്റ്യൻ മാത്യു, പ്രധാനാധ്യാപിക സിനോബി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Ernakulam
മൂവാറ്റുപുഴ: മൂന്നു ദിവസം നീണ്ടുനിന്ന മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കായിക മേള സമാപിച്ചു. ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം നഗരസഭാ സ്ഥിരംസമിതി ചെയര്‍പേഴ്സൺ ഷഹന മാഹിന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ജിനു ആന്റണി മടേയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഓവറോള്‍ കിരീടം വീട്ടൂര്‍ എബനേസര്‍ എച്ച്എസ്എസ് കരസ്ഥമാക്കി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസാണ് സെക്കന്‍ഡ് റണ്ണറപ്പ്. കാവുങ്കര തര്‍ബിയത്ത് ട്രസ്റ്റ് വിഎച്ച്എസ്എസാണ് മൂന്നാമത്. വിവിധ ഇനങ്ങളില്‍ മികവ് പുലര്‍ത്തിയ മികച്ച കായികതാരങ്ങള്‍ക്കും വിജയികളായ വിദ്യാലയങ്ങള്‍ക്കും ചടങ്ങില്‍ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപജില്ലാ ഓഫിസര്‍ പി.എന്‍. സജിമോന്‍, പ്രധാനാധ്യാപിക ഷമീന ബീഗം, സബ് ഡിസ്ട്രിക്ട് സ്പോര്‍ട്സ് ആൻഡ് ഗെയിംസ് അസോസിയേഷന് സെക്രട്ടറി കെ.പി. അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Wayanad
കല്‍പ്പറ്റ: ജില്ലാ സ്കൂള്‍ കായികമേളയുടെ രണ്ടാംദിനത്തിലും കുതിപ്പ് തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഉപജില്ലയും മീനങ്ങാടി ജിഎച്ച്എസ്എസും. ഉച്ചമുതല്‍ മഴ മുടക്കിയ കായികമേളയില്‍ വ്യക്തമായ ലീഡുമായാണ് സുല്‍ത്താന്‍ ബത്തേരി ഉപജില്ലയും മീനങ്ങാടി ജിഎച്ച്എസ്എസും മുന്നേറുന്നത്.
മീനങ്ങാടി ജിഎച്ച്എസ്എസ് 118 പോയിന്റുമായാണ് സ്കൂളുകളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 17 സ്വര്‍ണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് സ്കൂള്‍ ഇതുവരെ നേടിയടത്. 74 പോയിന്റുമായി പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. എട്ട് സ്വര്‍ണവും ഒമ്പത് വെള്ളിയും ഏഴു വെങ്കലവുമാണ് സ്കൂളിനുള്ളത്. 68 പോയന്റുമായി ആനപ്പാറ ജിഎച്ച്എസ്എസാണ് മൂന്നാം സ്ഥാനത്ത്. 10 സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്ന് വെങ്കലവുമാണ് സ്കൂളിനുള്ളത്.
ഇന്നലെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 223 പോയിന്റുമായി സുല്‍ത്താന്‍ ബത്തേരി ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 29 സ്വര്‍ണവും 20 വെള്ളിയും 18 വെങ്കലവുമാണ് ഉപജില്ല ഇതുവരെ നേടിയത്. 170 പോയിന്റുമായി മാനന്തവാടി ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. 18 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവുമാണ് മാനന്തവാടി ഇതുവരെ നേടിയത്. 82 പോയിന്റുമായി വൈത്തിരി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ആറ് സ്വര്‍ണവും 12 വെള്ളിയും 16 വെങ്കലവുമാണ് ഉപജില്ല ഇതുവരെ നേടിയത്. കനത്ത മഴയെത്തുടര്‍ന്ന് സീനിയര്‍ ബോയ്സ് പോള്‍വോള്‍ട്ട്, ജൂനിയര്‍ ബോയ്സ് ഡിസ്കസ് ത്രോ, 4*100 മീറ്റര്‍ റിലേ എന്നീ മത്സരങ്ങള്‍ ഇന്നത്തേക്ക് മാറ്റി.
Wayanad
കല്‍പ്പറ്റ: ജില്ലാ റവന്യു സ്കൂള്‍ കായികമേളയ്ക്ക് മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ തുടക്കമായി. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള ആയിരത്തിലേറെ കായികതാരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് മേള ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്ര വ്യാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സല്‍മ മോയിന്‍, ജിനി തോമസ്, വി.എന്‍. ശശീന്ദ്രന്, ഗിരിജ കൃഷ്ണന്, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കാതിരി തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായി.
ഇന്ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ പി. വിശ്വനാഥന് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി സമ്മാനദാനം നിര്‍വഹിക്കും.
Ernakulam
ഇലഞ്ഞി: ഷൊർണൂരിൽ നടന്ന ടെക്നിക്കൽ ഹൈസ്കൂൾ എട്ടാമത് സംസ്ഥാന ശാസ്ത്ര സാങ്കേതികമേളയിൽ ഇലഞ്ഞി ടെക്നിക്കൽ ഹൈസ്കൂളിന് നാലാം സ്ഥാനം.
13 ഇനങ്ങളിൽ സ്കൂളിലെ 16 കുട്ടികൾ മികച്ച വിജയം നേടി. സ്കൂളിൽ വച്ചു നടന്ന അനുമോദന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മാജി സന്തോഷ് അധ്യക്ഷത വഹിച്ചു. വിജയം കൈവരിച്ച മുഴുവൻ കുട്ടികളെയും യോഗത്തിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡിൻസി ജോജി, ഇലഞ്ഞി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജോസഫ്, വാർഡ് അംഗം എൽസി ടോമി, സ്കൂൾ സൂപ്രണ്ട് പി.എസ്. വെങ്കിടേഷ്, പിടിഎ പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ, അധ്യാപകരായ അനിൽകുമാർ, ദിനേഷ്കുമാർ, പി.എ. പ്രജീഷ് എന്നിവർ പ്രസംഗിച്ചു.
Ernakulam
മൂവാറ്റുപുഴ: എഎസ്എംഇ കേരള സെക്ഷന്‍ തൃശൂര്‍ ഗവ. എന്‍ജിനിയറിംഗ് കോളജില്‍ സംഘടിപ്പിച്ച സംസ്ഥാനതല സാങ്കേതിക സിംമ്പോസിയത്തില്‍ (സിനേര്‍ജിയ-2026) വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജിന് ഒന്നാം സ്ഥാനം ലഭിച്ചു. കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗം വിദ്യാര്‍ഥികളായ എം. കാര്‍ത്തിക്, എം.എം. അനന്തപദ്മനാഭന്, അലക്സി ജോസ്, ജുവെല്‍ കെ. ജോസ്, ജയശങ്കര്‍ ബിനു എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് ലൈന്‍ എക്സ് മത്സരത്തില്‍ നേട്ടം കൈവരിച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
Wayanad
കല്‍പ്പറ്റ: ജില്ലയിലെ മുഴുവന്‍ മുനിസിപ്പല്‍, പഞ്ചായത്ത് ആസ്ഥാനങ്ങളിലും സിന്തറ്റിക് ട്രാക്ക് സൗകര്യത്തോടെ മിനി സ്റ്റേഡിയം സജ്ജമാക്കണമെന്ന് കായികാധ്യാപികമാര്.
ജില്ലാ സ്കൂള്‍ കായികമേള നടന്നുവരുന്ന മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ "ദീപിക'യുമായി സംസാരിക്കവേ എസ്എസ്കെ (സമഗ്ര ശിക്ഷാ കേരളം) കായികാധ്യാപികമാരായ വി.കെ. രജനി(പനങ്കണ്ടി ജിവിഎച്ച്എസ്എസ്), എന്‍.പി. ഷീജ(അമ്പലവയല്‍ ജിവിഎച്ച്എസ്എസ്), വി.ഒ. രജനി(ആനപ്പാറ ജിഎച്ച്എസ്എസ്), ടി.വി. ലിറ്റി (കൊളഗപ്പാറ ജിയുപിഎസ്) എന്നിവര്‍ ഉന്നയിച്ചതാണ് ഈ ആവശ്യം. മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ കായികമേളകളില്‍ മത്സരിക്കുമ്പോള്‍ മാത്രമാണ് കുട്ടികള്‍ക്ക് സിന്തറ്റിക് ട്രാക്ക് പരിചിതമാകുന്നത്.
വിദൂരപ്രദേശങ്ങളില്നിന്നു ദിവസവും ജില്ലാ സ്റ്റേഡിയത്തിലെത്തി പരിശീലനം നേടുക വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. കല്‍പ്പറ്റ നഗരസഭാ പരിധിയിലെ സ്കൂളുകളിലുള്ള കുട്ടികള്‍ക്കുപോലും ജില്ലാ സ്റ്റേഡിയത്തില്‍ ദൈനംദിന പരിശീലനം എളുപ്പമല്ല. നഗരത്തില്‍നിന്നു ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെ ബസ് ഗതാഗതം ഇല്ലാത്ത പ്രദേശത്താണ് സ്റ്റേഡിയം. വീടിനും വിദ്യാലയത്തിനും അടുത്ത് കുട്ടികള്‍ക്ക് സിന്തറ്റിക് ട്രാക്കില്‍ പരിശീലനത്തിന് സൗകര്യം ലഭിക്കുന്നത് ജില്ലയില്‍ കായിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രത്യേക ശ്രദ്ധ പതിയണം. ജില്ലയിലെ യുപി സ്കൂളുകളില്‍ മിക്കതിലും കായികാധ്യാപരില്ലാത്ത സ്ഥിതിയാണ്.
500ല്‍ കുറവ് കുട്ടികളുള്ള യുപി വിദ്യാലയങ്ങളില്‍ കായികാധ്യാപകരെ നിയമിക്കുന്നില്ല. ഈ സ്ഥിതി മാറണം. 250-300 കുട്ടികള്‍ ഉണ്ടെങ്കില്‍ നിയമനം നടത്തണം. എസ്എസ്കെയില് സ്പെഷലിസ്റ്റ് അധ്യാപക നിയമനം ലഭിക്കുന്നവര്‍ക്ക് ജീവിക്കാന്‍ പര്യാപ്തമായ വേതനം ഉറപ്പുവരുത്തണം. നിലവില്‍ മാസം 14,000 രൂപയാണ് വേതനം. എസ്എസ്കെ കായികാധ്യാപകര്‍ ആഴ്ചയില്‍ മൂന്നു ദിവസം ജോലി ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. എങ്കിലും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അധ്യാപകര്‍ ജോലിക്ക് എത്തുന്നുണ്ട്. 2016ല്‍ സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനം നടത്തിയപ്പോള്‍ 28,000 രൂപയായിരുന്നു പ്രതിമാസ വേതനം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫണ്ടിന്റെ കുറവ് ചൂണ്ടിക്കാട്ടി ഇത് വെട്ടിക്കുറയ്ക്കുകയായിരുന്നുവെന്നു അധ്യാപികമാര്‍ പറഞ്ഞു.
Ernakulam
കാക്കനാട് : ഹൈക്കോടതിയുടെ നിർദേശപ്രകാരം തൃക്കാക്കര നഗരസഭാ പരിധിയിലെ അനധികൃത വഴിയോരക്കച്ചവട സ്ഥാപനങ്ങൾ അധികൃതർ നീക്കംചെയ്തു. ബുധനാഴ്ച അർധരാത്രി ആരംഭിച്ച പ്രത്യേക പരിശോധനയിൽ കാക്കനാട്, സീപോർട്ട്-എയർപോർട്ട് റോഡ്, സിവിൽ ലൈൻ, ഐഎംജി ജംഗ്ഷൻ, മാവേലിപുരം, എൻജിഒ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ നിന്നായി 118 തട്ടുകടകളും രാഷ്ട്രീയ പാർട്ടികളുടേതടക്കം നിരവധി കൊടിമരങ്ങളും പരസ്യബോർഡുകളും നഗരസഭാ സ്ക്വാഡ് പൊളിച്ചുമാറ്റി.
നഗരസഭയുടെ താത്കാലിക ലൈസൻസുള്ള കടകൾ മാത്രമാണ് തുടരാൻ അനുവദിച്ചത്. ലഹരി ഇടപാടുകൾ നടത്തുന്നുവെന്ന് പരാതിയുള്ളതും മുന്നറിയിപ്പ് നൽകിയിട്ടും ഒഴിവാകാതിരുന്നതുമായ കടകൾക്കെതിരേയാണ് നടപടി. കടയുടമകൾക്കും അനധികൃതമായി കൊടിമരങ്ങളും ബോർഡുകളും സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികൾക്കും പിഴ ചുമത്തി നോട്ടീസ് നൽകി.
ആറ് മാസങ്ങൾക്കുള്ളിൽ മൂന്നാംതവണയാണ് നഗരസഭയുടെ നേതൃത്വത്തിൽ അനധികൃത വഴിയോരക്കച്ചവട കേന്ദ്രങ്ങൾ നഗരസഭ പൊളിച്ചു നീക്കുന്നത്. വരുംദിവസങ്ങളിലും പരിശോധനകളും നീക്കംചെയ്യലും തുടരും.
Wayanad
മേപ്പാടി: നിർദ്ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ മേപ്പാടി-ചൂരൽമല റോഡ് നവീകരണം പൂർത്തിയാകാൻ ഇനിയും കടന്പകളേറെ. കെ.ബി. ജംഗ്ഷനിൽ വീതി കൂട്ടണമെങ്കിൽ ഇരുപതോളം കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ പൊളിച്ചു നീക്കണം.
അതിലുപരി നിലവിലുള്ള വ്യാപാരികളെ പുനരധിവസിപ്പിക്കാൻ ഇതുവരെ നടപടി ആയിട്ടില്ല. വ്യാപാരികളെ പുനരധിവസിപ്പിക്കാതെ ഈ പ്രശ്നം പരിഹരിക്കപ്പെടില്ല എന്നതാണ് നിലവിലെ സ്ഥിതി. പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിന് മുന്‍പ് 2018ൽ തുടങ്ങിയതാണ് 13 കിലോമീറ്റർ ദൂരം വരുന്ന മേപ്പാടി-ചൂരൽമല റോഡ് നവീകരണ പ്രവൃത്തി. മലപ്പുറം സ്വദേശിയായ കരാറുകാരന് പല കാരണങ്ങളാൽ റോഡ് പ്രവൃത്തി പൂർത്തിയാക്കാനായില്ല.
ആ കരാർ ഒഴിവാക്കിക്കൊണ്ട് 2024 അവസാനത്തോടെയാണ് പ്രവൃത്തി ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നൽകിയത്. പഴയ 42 കോടി രൂപയ്ക്കു പുറമ 26.4 കോടി കൂടി അധികമായി അനുവദിക്കുകയും ചെയ്തു.
2025 ഫെബ്രുവരി 10ന് ടോപ്പോ ഗ്രാഫിക് സർവേ തുടങ്ങുകയും വൈകാതെ റോഡ് ലെവലിംഗ് പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. 18 മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കുമെന്നാണ് സൊസൈറ്റി അധികൃതർ പറഞ്ഞത്. ഇപ്പോഴും പ്രവൃത്തി പാതി വഴിയിലെത്തിയിട്ടേയുള്ളു.
പൊതുമരാമത്ത് വകുപ്പിന്റെ കണ്ണിൽ പൊളിക്കേണ്ട കെട്ടിടങ്ങൾ കൈയേറ്റമാണ്. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുക എന്നതാണ് അവരുടെ മുന്നിലുള്ള പ്രശ്നം. എന്നാൽ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ പതിറ്റാണ്ടുകൾക്ക് മുന്‍പ് രജിസ്റ്റർ ചെയ്ത് വാങ്ങിയതും നികുതിയടച്ചു വരുന്നതുമാണെന്ന് സ്ഥലമുടമകൾ പറയുന്നു. കൈയ്യേറ്റമായി കണ്ടു കൊണ്ട് അവരെ ഒഴിപ്പിക്കുകയെന്നത് പൊതുമരാമത്ത് വകുപ്പിന് തലവേദനയാണ്. സമവായത്തിലൂടെയുള്ള പരിഹാരമേ ഇവിടെ സാധ്യമാകൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ പ്രശ്നം പരിഹരിക്കാതെ റോഡ് വീതി കൂട്ടൽ പ്രായോഗികമല്ല എന്നതാണ് സ്ഥിതി. വീതി കൂട്ടാതെ റോഡ് നവീകരണം പൂർണമാവുകയുമില്ല.
പ്രവൃത്തി കരാറെടുത്ത ഊരാളുങ്കൽ സൊസൈറ്റി അധികൃതരുമായി വിഷയം ചർച്ച ചെയ്ത് തുക എസ്റ്റിമേറ്റിൽ അധികമായി ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ കഴിയുമോ എന്നാണ് ഇപ്പോൾ അധികൃതർ നോക്കുന്നത്. കൃഷി മന്ത്രി ടി. സിദ്ദിഖ് അടക്കമുള്ള ജനപ്രതിനിധികൾ ഈ സമവായത്തിന്റെ വഴി തേടുകയാണിപ്പോൾ. ഇടുങ്ങിയ കെ.ബി. റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വഴി കാണാതെ ഉഴലുകയാണ് പഞ്ചായത്തധികൃതർ.
പ്രശ്നം വേഗം പരിഹരിച്ച് റോഡ് നവീകരണം പൂർത്തിയാക്കണമെന്നതണ് നാട്ടുകാരുടെ ആവശ്യം.
Ernakulam
മരട്: മുഖ്യമന്ത്രി വി.ഡി. സതീശന് ജന്മനാടിൽ ആഘോഷമായി സ്വീകരണം നൽകുന്നു. മരട് നഗരസഭയുടെയും ജനകീയ സമിതിയുടെയും നേതൃത്വത്തിൽ മരടിലും നെട്ടൂരിലുമായി 30നാണ് പരിപാടി. രണ്ടിടങ്ങളിലെയും സ്വീകരണങ്ങൾക്കായി സ്വാഗതസംഘം രൂപീകരിച്ചു.
മരട് നഗരസഭയുടെ സ്വീകരണം മാങ്കായിൽ സ്കൂൾ മൈതാനത്ത് 30ന് വൈകിട്ട് നാലിന് നടക്കും. മാങ്കായിൽ സ്കൂളിന്റെ പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിക്കും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി.കെ. ബഷീർ, റോജി എം. ജോൺ, ഹൈബി ഈഡൻ എംപി. എംൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. വൈക്കം വിജയലക്ഷ്മിയെ മുഖ്യമന്ത്രി ആദരിക്കും.
മുഖ്യമന്ത്രി പഠിച്ച നെട്ടൂർ എസ്വി യുപി സ്കൂളിന് എതിർവശത്തുള്ള തിരുനെട്ടൂർ മഹാദേവ ക്ഷേത്ര മൈതാനിയിലാണ് അന്നേ ദിവസം തന്നെ നെട്ടൂരിലെ ജനകീയ സമിതിയുടെ സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. മരടിലെ ചടങ്ങിൽ പങ്കെടുക്കുന്ന നേതാക്കളെ കൂടാതെ മറ്റു പ്രമുഖരും പങ്കെടുക്കും. ഇരു വേദികളിലും കലാപരിപാടികളും അരങ്ങേറും.
Wayanad
പുൽപ്പള്ളി: വയനാട്ടിലെ കർഷകർ കടുത്ത കാർഷിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോൾ ബാങ്കുകൾ ജപ്തി നടപടികളിലൂടെ അവരെ കൂടുതൽ വേട്ടയാടുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം, കടുത്ത വരൾച്ച, ഉത്പാദനത്തിലെ വൻ ഇടിവ്, കാർഷിക വിളകളുടെ വിലത്തകർച്ച തുടങ്ങിയ പ്രതിസന്ധികളിൽപ്പെട്ട് കർഷകർ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി മേഖലകളിൽ കർഷകരുടെ വിളകൾ പോലും സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോകുന്നത് മനുഷ്യത്വരഹിതവും കർഷകവിരുദ്ധവുമായ നടപടിയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. കർഷകൻ പ്രതിസന്ധിയിലാകുന്പോൾ ജപ്തിയല്ല സർക്കാർ സംരക്ഷണമാണ് വേണ്ടത്.
കർഷകരുടെ ദുരിതകാലത്ത് പ്രഖ്യാപിക്കുന്ന മൊറട്ടോറിയം പലിശയും മറ്റ് ബാധ്യതകളും വർധിപ്പിച്ച് കർഷകരെ വീണ്ടും വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടുന്ന ബാങ്കിംഗ് നയം അടിയന്തരമായി തിരുത്തണം.വൻകിട കോർപ്പറേറ്റുകൾക്കും സന്പന്നർക്കും കോടിക്കണക്കിന് രൂപയുടെ വായ്പ ഇളവുകളും കടം എഴുതിത്തള്ളലുകളും നൽകാൻ തയാറാകുന്ന കേന്ദ്ര സർക്കാരും ബാങ്കിംഗ് സംവിധാനവും സാധാരണ കർഷകരുടെ ചെറിയ വായ്പകൾക്ക് നേരെ പോലും ജപ്തിയുടെ വാൾ ഉയർത്തുന്നത് ഇരട്ടനീതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കർഷകരെ സംരക്ഷിക്കേണ്ട സർക്കാർ അവരുടെ ഭൂമിയും വീടും ജപ്തി ചെയ്യാൻ ബാങ്കുകൾക്ക് അവസരം നൽകുന്നത് അംഗീകരിക്കാനാകില്ല.
കർഷകരുടെ കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം കർഷകരുടെ അവകാശങ്ങൾക്കായി ശക്തമായ ജനകീയ സമരവുമായി ആം ആദ്മി പാർട്ടി മുന്നോട്ടുപോകുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലിൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി. ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പോൾസണ്‍ അന്പലവയൽ, ഇ.വി. തോമസ്, പീറ്റർ ചെതലയം, ആന്റണി പൂത്തോട്ടാൽ, തോമസ് ഒറ്റക്കുന്നേൽ, സിനി ആന്റണി, എൻ.വി. പ്രകൃതി, വർഗീസ് കുരിശുവിളയിൽ, എ.എം. ചാക്കോ, ഉലഹന്നാൻ മേമാട്ട്, അജി കാഞ്ഞിരക്കാട്ട്, സിനോജ് കാനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
Ernakulam
കാക്കനാട്: തൃക്കാക്കര ഭാരതമാത കോളജിൽ സർക്കാർ അംഗീകൃത ഇന്റഗ്രേറ്റഡ് എംഎസ് സി കംപ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേണിംഗ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ ഏകദിന ശിൽപശാല നടത്തി. കേരളത്തിലെ വിവിധ കോളജുകളിലെ അധ്യാപകരേയും ഗവേഷണ വിദ്യാർഥികളേയും ഗവേഷകരേയും ഉൾപ്പെടുത്തിയുള്ള ഗവേഷണ ശില്പശാലയിൽ അറുപതോളം പേർ പങ്കെടുത്തു.
പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, റിസോഴ്സ് പേഴ്സൺ ഡോ. നിമിത അബു ബക്കർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടർ സയൻസ് ഡീൻ ഡോ. ജോൺ ടി. ഏബ്രഹാം, കോ-ഓർഡിനേറ്റർ ബിൻഷാ ബെന്നി എന്നിവർ സംബന്ധിച്ചു.
Wayanad
കല്‍പ്പറ്റ: അകാലത്തില്‍ വേര്‍പിരിഞ്ഞ ഗായകന് നിസാര്‍ വയനാടിന്റെ സ്മരണാര്‍ഥം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നവംബര്‍ 20ന് എസ്കെഎംജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന "നിസാര്‍ വയനാട് മെഗാഷോ 2026’ന്റെ പോസ്റ്റര്‍ പ്രകാശനം സിവില്‍ സ്റ്റേഷനില്‍ കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിച്ചു.
ചലച്ചിത്ര നടന്മാരടക്കം കലാകാരന്മാര് പങ്കെടുക്കുന്നതാണ് മെഗാഷോ. പാസ് മുഖേനയാണ് പ്രവേശനം.
Ernakulam
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെ ഒപി ടിക്കറ്റ് കൗണ്ടർ പുതിയ സ്ഥലത്തേക്ക് മാറ്റിയത് രോഗികൾക്ക് ദുരിതമാകുന്നു. നിലവിൽ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടറിനു സമീപം പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതിനെ തുടർന്ന് ഒപി ടിക്കറ്റ് കൗണ്ടർ ഒപി വിഭാഗത്തിന് മുന്നിലേക്ക് മാറ്റിയതോടെയാണ് ഇവിടെ ടിക്കറ്റ് എടുക്കാൻ വെയിലത്ത് നിരയിൽ നിൽക്കേണ്ട സ്ഥിതിയായത്.
പുതിയ കൗണ്ടറിന് മുന്നിൽ മേൽക്കൂരയോ മറ്റ് താത്കാലിക സംവിധാനങ്ങളോ ഒന്നുംതന്നെ ഒരുക്കാതെ ടിക്കറ്റ് കൗണ്ടർ സ്ഥാപിച്ചതോടെയാണ് രോഗികൾ ഒപി ടിക്കറ്റിനായി കത്തുന്ന വെയിലിൽ ക്യൂ നിൽക്കേണ്ട ഗതികേടിലായത്. മുൻപ് കൗണ്ടർ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് മേൽക്കൂര ഉണ്ടായിരുന്നതിനാൽ ഇത്തരം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.
രോഗികളെ വലയ്ക്കുന്ന നടപടിയിൽനിന്ന് പിന്മാറി കൗണ്ടർ പഴയ സ്ഥലത്തേക്ക് മാറ്റണമെന്ന് സിപിഎം ഏരിയ സെക്രട്ടറി പി. വാസുദേവൻ ആവശ്യപ്പെട്ടു.
Wayanad
മേപ്പാടി: പാടിവയലിലെ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ പിഴവുണ്ടായെന്ന് പരാതി. റിപ്പണ്‍ സ്വദേശി ഇസ്മയിലാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും മൂപ്പൈനാട് പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയത്.
അലര്‍ജിയുണ്ടെന്ന് അറിയിച്ചിട്ടും ഡോക്ടര്‍ ആന്റി ബയോട്ടിക് ഗുളികകള്‍ നല്‍കിയെന്നും അത് കഴിച്ചപ്പോള്‍ പൊള്ളലിന് സമാനമായി ശരീരം മുഴുവന്‍ കുമിളകള്‍ ഉണ്ടായെന്നും ഇസ്മയിലിന്റെ പരാതിയില്‍ പറയുന്നു. പാര്‍ശ്വഫലമുണ്ടായത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആദ്യം നല്കിയ മരുന്നുകള്‍ ആശുപത്രി അധികൃതര്‍ തിരികേ വാങ്ങിയെന്നും പരാതിയിലുണ്ട്. വടുവന്‍ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ നേടിയതിനുശേഷമാണ് തന്റെ സ്ഥിതി അല്പം മെച്ചപ്പെട്ടതെന്നു ഇസ്മയില്‍ പറയുന്നു.
Thiruvananthapuram
നെടുമങ്ങാട്: വീട് കുത്തിത്തുറന്ന മോഷ്ടാവ് അഞ്ചുപവന്റെ തൂക്കം വരുന്ന ആഭരണങ്ങൾ കവർന്നു. കെഎസ്ആർടിസി പാപ്പനംകോട് സെൻട്രൽ വർക്ഷോപ്പിലെ മെക്കാനിക്ക് പ്രശാന്തും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന കൊക്കോതമംഗലം പൗർണമിയിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പകൽ വീട്ടിൽ ആളില്ലായിരുന്ന സമയത്താണ് മോഷണം നടന്നത്. മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് കിടപ്പുമുറിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. അരുവിക്കര പൊലിസ് അന്വേഷണം ആരംഭിച്ചു.
Thiruvananthapuram
നെടുമങ്ങാട്: സംസ്ഥാനത്തെ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് സ്വന്തമായി കെട്ടിടം ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു മന്ത്രി കെ. മുരളീധരൻ. സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 16 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും ഒരു അർബൻ ആരോഗ്യകേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനം പെരിങ്ങമല കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിച്ചിക്കുകയായിരുന്നു മന്ത്രി.
എല്ലാ ജനകീയ ആരോഗ്യകേന്ദ്രങ്ങൾ വഴിയും 100 ഇനം മരുന്നുകൾ സൗജന്യമായി ലഭ്യമാക്കും. ക്ഷാമം പരിഹരിക്കുന്നതിനായി റെഡി പർച്ചേസ് വഴി മരുന്നുകൾ വാങ്ങാൻ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സുധീർഷാ പാലോട് എംഎൽഎ അധ്യക്ഷത വഹിച്ചു.
പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. അരുൺകുമാർ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥൻ നായർ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ബിന്ദു മോഹൻ, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Thiruvananthapuram
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിലെ കൊക്കോട്ടേല, ഈഞ്ചപ്പുരി വാർഡുകളിൽ പന്നിഫാമുകളുടെ മറവിൽ വൻതോതിൽ മാലിന്യം തള്ളുന്നതായി പരാതി. മാലിന്യങ്ങൾ മഴക്കാലത്ത് സമീപത്തെ തോട്ടിലൂടെ ഒഴുകി കരമന ആറ്റിലേക്കാണ് എത്തുന്നത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ രാത്രികാലങ്ങളിൽ ലോറികളിലെത്തിച്ചാണ് ഇവിടെ നിക്ഷേപിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.
സ്വകാര്യ വ്യക്തികൾ ഏക്കറുകണക്കിനു ഭൂമി വാങ്ങി സ്ഥാപിച്ചിട്ടുള്ള ഫാമുകൾ കേന്ദ്രീകരിച്ചാണ് അനധികൃത പ്രവർത്തനം നടക്കുന്നതെന്നാണു പരാതി. കരമനയാർ മലിനമാകുന്നത് വലിയ ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്. മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് സമീപ വാസികൾക്കു മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഫാമിലെ ചത്ത പന്നികളെ നീർച്ചാലിൽ കണ്ടെത്തിയിരിന്നു. പഞ്ചായത്തിൽ പരാതി നൽകിയിട്ടും ശാശ്വത പരിഹാരം കാണുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Thiruvananthapuram
നെടുമങ്ങാട്: കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ ഗിരിജ മന്ദിരത്തിൽ ഗിരിജ കുമാരി (72) യുടെ വീടിന്റെ ഓടിട്ട മേൽക്കൂര തകർന്നു വീണു. ഇന്നലെ രാവിലെ 10.30 യോടെയായിരുന്നു സംഭവം. മേൽക്കൂരയിലെ ഓടുവീണു വീട്ടുപകരണങ്ങൾക്കും കേടുപാട് ഉണ്ടായി. ഗിരിജ കുമാരി വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വില്ലേജ് ഓഫിസിൽനിന്നും അധികൃതരെത്തി നടപടികളെടുത്തു.
Thiruvananthapuram
നെടുമങ്ങാട് : നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജി.ആർ. അനിൽ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ 2024 - 25 എഡിഎസ് ഫണ്ടിൽനിന്നും 70 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. നഗരസഭ ചെയർപേഴ്സൺ അഡ്വ. ആർ. ജയദേവൻ അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. ലക്ഷ്മി സുരാജ്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എസ്.എസ്. ബിജു, ശ്രീകേഷ്, സബീന ബീവി, ലിസി വിജയൻ, കൗൺസിലർ ടി. അർജുനൻ, സിപിഐ മണ്ഡലം സെക്രട്ടറി വി. രാജീവ്, എഇഒ എം.വി. ബിനു, പിടിഎ പ്രസിഡന്റ് സാനു മോഹൻ, എസ്എംസി ചെയർമാൻ അൻസിൽ, സ്കൂൾ എച്ച്എം രമണി മുരളി എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. സാബു സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ നീത ആർ. നായർ നന്ദിയും പറഞ്ഞു.
Thiruvananthapuram
നെടുമങ്ങാട്: എഐവൈഎഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അരുവിക്കര മേഖല സംഘാടക സമിതി ഓഫിസ് സിപിഐ അരുവിക്കര മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അരുവിക്കര വിജയൻ നായർ ഉദ്ഘാടനം ചെയ്തു.
സംഘടക സമിതി ചെയർമാൻ അഡ്വ. എസ്.എ. റഹിം അധ്യക്ഷത വഹിച്ചു. സിപിഐ അരുവിക്കര മണ്ഡലം കമ്മിറ്റി അംഗം ഇ.എം. റഹിം, ലോക്കൽ കമ്മിറ്റി അംഗങ്ങളായ മനോഹരൻ നായർ, രേണുക രവി, അഡ്വ. ശ്രീലാൽ, എസ്. ശ്രീകുമാർ, മാവിറവിള രവി, വിശ്വനാഥൻ, കളത്തറ വേണു, ഷാജഹാൻ, കാച്ചണി ബിനു, ഭാസിക്കുട്ടി നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Thiruvananthapuram
കല്ലമ്പലം: വയോധികനെ കുത്തിപ്പരിക്കേൽപ്പിച്ചു രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. കല്ലമ്പലം വഞ്ചിയൂർ സ്വദേശി ബാബു (56) വിനാണു കുത്തേറ്റത്. സംഭവത്തിൽ കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശികളായ അനീഷ്, ഉണ്ണി എന്നിവരെയാണ് പൊലിസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം 6.45 ഓടെയാണ് ബാബുവിനെ കരവാരം പഞ്ചായത്ത് ഓഫീസിനു സമീപം രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്.
കല്ലമ്പലം പോലീസ് സ്ഥലത്തെത്തി ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്ക് താഴ്ഭാഗത്താണ് കുത്തേറ്റത്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പൊലിസ് പറഞ്ഞു. രക്ഷപ്പെടുന്നതിനായി ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്ന അനീഷിനെ ഡാൻസാഫ് സംഘമാണു പിടികൂടിയത്. പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞു തിരുവനന്തപുരം ഭാഗത്തേക്കു തിരിച്ച ഉണ്ണിയെ കോരാണി ഭാഗത്തുവച്ചാണ് പിടികൂടിയത്. വർക്കല ഡിവൈഎസ്പി രമേഷ് കുമാറിന്റെ നേതൃത്വത്തിൽ കല്ലമ്പലം, വർക്കല, പള്ളിക്കൽ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ബാബു ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര : നഗരസഭ പരിധിയിലെ പുത്തനന്പലം വാര്‍ഡിലെ മൂലച്ചല്കോണം കുളം ശോച്യാവസ്ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം. പുത്തനന്പലം സായംപ്രഭ പകല്‍വീടിനു സമീപത്താണ് മൂലച്ചല്കോണം കുളം സ്ഥിതി ചെയ്യുന്നത്.
വിശാലമായ കുളത്തിനുചുറ്റും കാടും പടര്‍പ്പും പിടിച്ചിട്ടുണ്ട്. കുളത്തിലെ കല്പ്പടവുകള്ക്ക് മുകളില്‍ വെള്ളമുണ്ടായിരുന്നത് സമീപവാസികള്‍ ഓര്‍മിക്കുന്നു. മുന്‍പു ചില നവീകരണ പ്രവൃത്തികള്‍ നടന്നിട്ടുണ്ടെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങളുടെ അഭാവം കുളത്തില്‍ പ്രകടമാണ്. വെള്ളമില്ലാതെ വറ്റി വരണ്ടു കിടക്കുന്ന കുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന ആവശ്യം പരക്കെ ഉയരുന്നു.
Thiruvananthapuram
ഉള്ളൂർ: മെഡിക്കോ-ലീഗൽ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും വിവിധ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് കേരളത്തിലെ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി രംഗത്തെ വിദഗ്ധരുടെ ദ്വിദിന ദേശീയ സമ്മേളനം "അഫ്മെക്കോൺ - 26'10, 11 ദിവസങ്ങളിൽ നടക്കും. 10നു രാവിലെ 10.30നു മെഡിക്കൽ കോളജ് പഴയ ഓഡിറ്റോറിയത്തിൽ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
വി. മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ എസ്.എസ്. സിന്ധു, ഐജി ഹർഷിത അട്ടല്ലൂരി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി. വിശ്വനാഥൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രഞ്ജു രവീന്ദ്രൻ, മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ശിവശങ്കരപ്പിള്ള, ഡോ. എസ്. ഷാരിജ, ഡോ. എം.പി അസിം അഹ് ദിർ, ഡോ. ആർ. ശാലിനി എന്നിവർ പങ്കെടുക്കും.
ശാസ്ത്രീയ പ്രഭാഷണങ്ങൾ, ചർച്ചകൾ, ഗവേഷണ അവതരണങ്ങൾ, സംവേദനാത്മക സെഷനുകൾ എന്നിവ സമ്മേളനം ലക്ഷ്യമിടുന്നു. അസോസിയേഷൻ ഓഫ് ഫോറൻസിക് മെഡിസിൻ എക്സ്പെർട്ട്സ്, കേരള സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ സമ്മേളനമാണിത്. വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം, ശാസ്ത്രീയ സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുകയും വിദഗ്ധർക്കിടയിൽ അറിവിന്റെയും അനുഭവത്തിന്റെയും കൈമാറ്റത്തിനും സഹകരണത്തിനും സമ്മേളനം വേദിയൊരുക്കും. ജീവിതത്തിന്റെ അവസാനഘട്ടങ്ങളിലും മരണാനന്തര നടപടികളിലും ശാസ്ത്രീയത, കൃത്യമായ രേഖപ്പെടുത്തൽ, നിയമപരമായ വ്യക്തത, നൈതികത, മനുഷ്യാന്തസ് എന്നിവ ഉറപ്പാക്കുന്നതിൽ ഫോറൻസിക് മെഡിസിന്റെ പങ്കാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്.
വിവിധ മേഖലകളിലെ വിദഗ്ധരുടെ പ്രഭാഷണങ്ങൾ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഡോക്ടർമാർ, പൊലിസ് സർജന്മാർ, അധ്യാപകർ, ബിരുദ - ബിരുദാനന്തര വിദ്യാർഥികൾ, ഗവേഷകർ, നിയമ-നീതിന്യായ രംഗത്തെ പ്രതിനിധികൾ, ആരോഗ്യഭരണ രംഗത്തെ ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ അറിവും അനുഭവവും പങ്കുവയ് ക്കുന്ന വേദിയാകുമിത്.
Thiruvananthapuram
വിഴിഞ്ഞം: മതിയായ രേഖകളില്ലാതെ ആധാർ കാർഡിന്റെമാത്രം പിൻബലത്തിൽ മാസങ്ങളായി കോവളത്ത് താമസിച്ചു വന്ന റഷ്യൻ വനിത പോലീസ് കസ്റ്റഡിയിൽ. ഇവരെ മൂന്നു മാസമായി താമസിപ്പിച്ചിരുന്ന ഹോം സ്റ്റേ ഉടമക്കെതിരെ പൊലിസ് നടപടിയും ഉണ്ടാകും.
റഷ്യൻ സ്വദേശിനി അന്നാ അൽക്ക സീവ(44)നെയാണ് ഇന്നലെ കോവളം പൊലിസ് പിടികൂടിയത്. ഇന്ത്യയിൽ താമസിക്കുന്നതിനുള്ള വിസയോ, പാസ്പോർട്ടോ ഇല്ലെങ്കിലും ഇന്ത്യൻ ആധാർ കാർഡ് കൈവശമുണ്ടായിരുന്നു. കോവളം ഗ്രോ ബീച്ചിനു സമീപം ഹുസൈന്റെ വക ഹോം സ്റ്റേയിൽ താമസിക്കുന്ന വിവരം ലഭിച്ച പൊലിസ് ഇവരെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് രേഖകളില്ലെന്ന കാര്യമറിയുന്നത്.
വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ വന്ന അന്നാ, ഗോവൻ സ്വദേശിയായ പീറ്റർ എന്നയാളെ വിവാഹം കഴിച്ച് താമസിക്കുന്നതിനിടയിൽ ആധാർ കാർഡ് സംഘടിപ്പിച്ചു. ഇതിന്റെ പിൻബലത്തിലായിരുന്നു സഞ്ചാരമെന്നും പൊലിസ് പറയുന്നു. ഭർത്താവുമായി തെറ്റിപ്പിരിഞ്ഞതായി പറയപ്പെടുന്ന ഇവർ 2019 ലും കോവളത്തു വന്നു പോയതായി വിവരം ലഭിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത ഇവർക്കെതിരേ നടപടിയെടുക്കണമെങ്കിലോ നാട്ടിലേക്കു കയറ്റി അയക്കണമെങ്കിലോ എഫ്ആർആർഒയുടെ റിപ്പോർട്ട് വേണ്ടി വരുമെന്നും അറിയുന്നു. എഫ്ആർആർഒ ഓഫീസിൽ ഇന്നലെ വൈകുന്നേരം അന്നയെ പോലീസ് എത്തിച്ചെങ്കിലും തെളിവുശേഖരണം പൂർത്തിയാക്കാനായില്ല . ഇനി റഷ്യയിൽ നിന്നുള്ള വിവരശേഖരണംകഴിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് വരുന്നതിന്റെ അടിസ്ഥാനത്തിൽ അന്നക്കെതിരേ വേണ്ട നടപടിയെടുക്കുമെന്ന കോവളം സിഐ ശ്രീകുമാർ അറിയിച്ചു.
Thiruvananthapuram
കണിയാപുരം: അണ്ടൂർക്കോണം ഗവ. എൽപി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ് ഘാടനം മന്ത്രി എൻ. ഷംസുദീൻ നിർവഹിച്ചു.
സ്കൂളിന്റെ വികസനത്തിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് മണ്ഡലത്തിലെ സ്കൂളുകളിൽ ഫണ്ട് അനുവദിക്കുമ്പോൾ അണ്ടൂർക്കോണം സ്കൂളിന് ആദ്യ പരിഗണന നൽകണമെന്നും കുറഞ്ഞത് ഒരു കോടി രൂപയുടെ ഫണ്ട് വേണമെന്നും ജി.ആർ. അനിൽ എംഎൽഎ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് അംഗം മഹാണി ജസീം, പഞ്ചായത്ത് പ്രസിഡന്റ് ആർ. അർച്ചന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഭുവനേന്ദ്രൻ നായർ, സംഘാടക സമിതി ജനറൽ കൺവീനർ അണ്ടൂർക്കോണം മുബാറക്ക്, പഞ്ചായത്ത് അംഗങ്ങളായ എം. ജസീം, ഷാജി അഹമ്മദ്, സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. ബിന്ദു, പിടിഎ പ്രസിഡന്റ് സജാദ് നജാഫി തുടങ്ങിയവർ പ്രസംഗിച്ചു.
Thiruvananthapuram
മംഗലപുരം : കണിയാപുരം ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവർത്തി പരിചയ മേളക്ക് തുടക്കമായി.
ഇന്നലേയും ഇന്നും നാളെയുമായി തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് മേള ഉദ്ഘാടനം ചെയ്തു. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീ ചന്ദ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം എസ് കാർത്തിക, പോത്തൻകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഷിബു, കണിയാപുരം എഇഒ ആർ.എസ്. ഹരികൃഷ്ണൻ, കണിയാപുരം ബിപിസി മുഹമ്മദ് യാസീൻ, എച്ച് എം ഫോറം സെക്രട്ടറി എ. ഷാജഹാൻ, തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജെസി ജലാൽ, പ്രഥമാധ്യാപകൻ എസ്. സുജിത്ത്, ഗവ.എൽപി സ്കൂൾ പ്രഥമാധ്യാപിക എം.എസ്. സജീന എന്നിവർ പ്രസംഗിച്ചു. 89 സ്കൂളുകളിൽനിന്നു ള്ള പ്രതിഭകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.
തോന്നയ്ക്കൽ ഗവ. എച്ച് എസ്എസ്, ഗവ. എൽപിഎസ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
Thiruvananthapuram
പാറശാല: നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് പാറശാല ജംഗ്ഷനില്‍ കുമിഞ്ഞുകൂടിക്കിടന്ന മാലിന്യങ്ങളും പാലങ്ങളുടെ പുറത്തു കൂട്ടിവച്ചിരുന്ന വേസ്റ്റുകളുമെല്ലാം നീക്കം ചെയ്തു. ഇന്നലെ പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം. മാലിന്യങ്ങള്‍ പൂര്‍ണമായും പാറശാല ടൗണില്‍ നിന്ന് നീക്കം ചെയ്ത് പാറശാല ടൗണിനെ ക്ലീനാക്കി. നവരാത്രി ഘോഷയാത്രയ് ക്ക് മികവുറ്റ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിനു കഴിഞ്ഞു. ഒപ്പം രാജേന്ദ്ര പ്രസാദ് അടക്കമുള്ള നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിച്ചു.
Thiruvananthapuram
പേരൂർക്കട: ഇന്ത്യൻ ബാങ്കിന്റെ എടിഎം മെഷീൻ പൊളിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഈഞ്ചക്കൽ ഇന്ത്യൻ ബാങ്കിന്റെ എടിഎം മെഷീൻ പൊളിച്ച കേസിലെ പ്രതിയായ അമ്പലത്തറ സ്വദേശി ഉസ്മാൻ (25) ആണ് പിടിയിലായത്. സെപ്റ്റംബർ 19ന് രാത്രിയാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന പ്രതി ഈഞ്ചക്കൽ ഇന്ത്യൻ ബാങ്കിന്റെ എടിഎം മെഷീനിൽ കാർഡ് ഉപയോഗിച്ച് പണമെടുക്കാൻ നോക്കിയെങ്കിലും പണം കിട്ടാത്തതിന്റെ ദേഷ്യത്തിൽ മെഷീൻ പൊളിക്കുകയായിരുന്നു. 25,000 രൂപയോളം നാശനഷ്ടമാണ് വരുത്തിയത്. ഫോർട്ട് സിഐ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരു ന്നു. നിരവധി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമാന കേസുകളിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ പ്രതിയെ വള്ളകടവ് ഭാഗത്തുനിന്നും അറസ്റ്റു ചെയ്യുകയായിരുന്നു. തിരുവനന്തപുരം ജില്ലയിൽ ആറോളം കേസുകളിൽ പ്രതിയാണ് ഇയാൾ.
എസ്ഐമാരായ ജഗൻമോ ഹൻ ദത്തൻ, കൃഷ്ണമോഹൻ, സീനിയർ സിവിൽ പോലീസ് ഓഫിസർ റഷീദ്, സിവിൽ പോലീസ് ഉദ്യോഗസ്ഥൻമാരായ കശ്യാംകുമാർ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ് ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
Thiruvananthapuram
മംഗലപുരം : വീടിന്റെ പൂട്ട് പൊളിച്ച് ഒരു ലക്ഷത്തോളം രൂപയുടെ വീട്ടുപകരണങ്ങൾ മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ. മംഗലപുരം പൊലിസാണ് ഇവരെ അറസ്റ്റുചെയ്തത്. മേൽത്തോന്നയ്ക്കൽ ഐക്കുട്ടിക്കോണം നീതു ഭവനിൽ നിഖിൽ മോഹൻ (26 ) വെള്ളാണിയ്ക്കൽ ഗോകുലത്തിൽ ആരോമൽ (25), വേങ്ങോട് ബുദ്ധഭൂമിയിൽ അനീഷ് ഭവനിൽ അഭിലാഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
വേങ്ങോട് മേൽതോന്നക്കൽ കുടവൂർ വേണുന്നുനാഥൻ നായരുടെ കുടുംബവീടായ കുളങ്ങര വീട്ടിലാണ് മോഷണം നടന്നത്.
തിങ്കളാഴ്ച വൈകുന്നേരമാണ് മോഷണം നടന്നത്. വീട്ടിൽ ആളില്ലാതിരുന്ന സമയം മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി വീട്ടിലെ അലമാരകളുടെ പൂട്ട് പൊളിച്ച് സാധനങ്ങൾ തറയിൽ വാരി വലിച്ചിട്ടു.
വീട്ടിലെ മുറികളിലായി ഇട്ടിരുന്ന മൂന്ന് സീലിംഗ് ഫാനുകളും ബുക്ക് ഷെൽഫിന്റെ സ്ക്രൂ മാറ്റി അഴിച്ചെടുത്ത് അതിൽ വെച്ചിരുന്നതും അലമാരയിൽ സൂക്ഷിച്ചിരുന്നതും ആയ 50,000 രൂപ വില വരുന്ന പുസ്തകങ്ങൾ, ഫ്രിഡ്ജ്, ഫർണിച്ചറുകൾ, ഇൻഡക്ഷൻ കുക്കർ, തുണികൾ, പാത്രങ്ങൾ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ ഉൾപ്പടെ ഒരു ലക്ഷം രൂപയോളം വിലയുള്ള വീട്ടുസാധനങ്ങൾ മോഷ്ടിച്ചു കൊണ്ട് പോയി.തുടർന്ന് ബാക്കിയുള്ള വീട്ട് സാധനങ്ങൾ മോഷ്ടിക്കുന്നതിനായി വീണ്ടും തിരിച്ച് വന്ന് ഈ വീട്ടിൽ കയറി.
ഈ സമയത്ത് വീട്ടിൽ വന്ന വേണുനാഥൻ നായരാണ് വീട്ടിലെ ഹാൾ മുറിയിലെ തറയിൽ വലിച്ചുവാരി ഇട്ടിരുന്ന വീട്ട് സാധനങ്ങൾക്കിടയിൽ പ്രതികൾ തിരച്ചിൽ നടത്തുന്നത് കണ്ടത്. തുടർന്ന് മംഗലപുരം പൊലിസിൽ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്
Thiruvananthapuram
വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്ന പരിപാടി ആരംഭിച്ചു. വെള്ളറട പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2026-27 പദ്ധതിയിലെ പേവിഷ പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായിട്ടാണ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ഷീജ വിൻസന്റ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്മാന് നളിനകുമാര്‍, ചെയര്‍ പേഴ്സന്‍ സുതകുമാരി, പഞ്ചായത്ത് അംഗം ദീപ്തി, വെറ്ററിനറി സര്ജന് അജിഷ റോബിന്‍സ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ പ്രീത, ടോം രാജ് എന്നിവരുടെ നേതൃത്വത്തില്‍ നായപിടുത്തക്കാരായ അഞ്ചംഗ സംഘവും ഒത്താണ് പ്രദേശത്തുനിന്ന് നിരവധി നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയത്. പ്രതിരോധ കുത്തിവെയ്പ്പ് നല്കിയ സ്ഥലത്തുതന്നെ കുത്തിവെയ്പ്പ് കഴിഞ്ഞതിനുശേഷം നായ്ക്കളെ തുറന്നുവിടുന്ന പദ്ധതിയാണ് നടപ്പിലാക്കിയത്.
പിടികൂടിയ നായ്ക്കളെ തിരിച്ചറിയുന്നതിനായി അവയുടെ പുറത്ത് പെയിന്റ് കൊണ്ട് മാര്‍ക്ക് ചെയ്താണ് വിട്ടയച്ചിട്ടുള്ളത്. ഇനി വീണ്ടും അടുത്ത പ്രദേശത്തുനിന്ന് പിടികൂടുമ്പോള്‍ ഈ നായ്ക്കളാണോ പിടിയിലാകുന്നതെന്ന് തിരിച്ചറിയുന്നതിനുവേണ്ടിയിട്ടാണ് ഈ അടയാളപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കിയത്.
Thiruvananthapuram
തിരുവനന്തപുരം: സാൽവേഷൻ ആർമിസഭയുടെ മലബാർ ഡിവിഷന്റെ പുതിയ കമാൻഡർ മേജർ ടി.ഇ. സ്റ്റീഫൻസൺ, വനിതാ ശുശ്രൂഷകളുടെ ഡിവിഷണൽ ഡയറക്ടർ മേജർ ലീലാമ്മ സ്റ്റീഫൻ എന്നിവരുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നു. ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, ടിപിഡബ്ല്യുഎം കേണൽ റാണി ഫൂല പ്രധാൻ എന്നിവർ നേതൃത്വം നൽകി.
കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി തോമസ്, കെസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഫാ. ടി. ദേവപ്രസാദ്, അടൂർ ഡിവിഷണൽ കമാൻഡർ മേജർ വി.പാക്യദാസ്, മേജർ റോയ് ജോസഫ്, മേജർ ജോബിൻ തങ്കപ്പൻ, രാജു കല്ലടിക്കോട്, മോളി തങ്കച്ചൻ, പി.വൈ. പ്രസീദ് , ലെഫ്റ്റനന്റ് സാം പി. വർഗീസ് , ലെഫ്റ്റനന്റ് സുബി മേരി ജോൺ, ക്യാപ്റ്റൻ സരുൺ ശീലാസ്, ക്യാപ്റ്റൻ വിൻസി ജോൺ, മേജർ ഒ.ജെ. അന്നമ്മ, രാഹുൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര : അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ അന്തർ സംസ്ഥാന വാഹന പരിശോധനയ്ക്കിടെ വോള്‍വോ ബസ് യാത്രക്കാരനില്‍ നിന്നും ചരസ് പിടിച്ചെടുത്തു. പെരുകാവ് അദ്വിക് വില്ല 580 എ വീട്ടിൽ മിഥുന്റെ (38) പക്കല്നിന്നുമാണ് ചരസ് പിടിച്ചെടുത്തത്.
രണ്ടു കാലുകളിലും ചുറ്റിക്കെട്ടിയിരുന്ന ബാന്‍ഡേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചരസ്. 220 ഗ്രാം ചരസ് കണ്ടെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.
മിഥുന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും എക്സൈസ് പിടിച്ചെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.ജി. രാജേഷിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തില്‍ ഇൻസ്പെക്ടർമാരായ ജി.എസ്. സജിത്ത് കുമാർ, സുദർശനൻ, പ്രിവന്റീവ് ഓഫിസർ വി. ഗൗതമൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ, വി.എസ്. അഭിലാഷ്, ജെ.വി. അഖിൽ, വനിത സിവിൽ എക്സൈസ് ഓഫിസർ സബിത, സി.എസ് രമ്യ എന്നിവരും ഉണ്ടായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് എക്സൈസ് അന്വേഷണം ആരംഭിച്ചു.
Thiruvananthapuram
ബാലരാമപുരം : പവര്‍ലിഫ്റ്റിംഗില്‍ സ്വര്‍ണ്ണമെഡലുകള്‍ നേടിയ സഹപാഠികള്‍ സ്കൂളിനും നാടിനും അഭിമാനമായി. ബാലരാമപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ എ.എസ്. ഹസി, സിനാന് അഹമ്മദ് എന്നിവരാണ് സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ഭാഗമായി തൃശൂരില്‍നടന്ന പവര്‍ലിഫ്റ്റില്‍ സ്വര്‍ണ മെഡലുകള്‍ നേടിയത്.
ബാലരാമപുരം സ്വദേശികളായ ഇരുവരും വീടിനു സമീപത്തെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാറുണ്ടായിരുന്നു. പതിയെ പവര്‍ ലിഫ്റ്റിലേയ്ക്ക് ഇരുവരുടെയും ശ്രദ്ധ തിരിഞ്ഞു. പരിശീലകന്റെയും വീട്ടുകാരുടെയും പ്രോത്സാഹനം കൂടി ലഭിച്ചതോടെ മത്സരങ്ങളിലും പങ്കെടുക്കാന്‍ തുടങ്ങി. സ്കൂള്‍ കായിക മേളയില്‍ മുന്‍പും ഇരുവരും മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ട്.
Thiruvananthapuram
നെടുമങ്ങാട് : അമിതവേഗത്തി ലെത്തിയ കാർ ഓട്ടോറിക്ഷയും സ്കൂട്ടറും ഇടിച്ചുതകർത്ത് നിർത്താതെ പോയി.
നെടുമങ്ങാട് വാളിക്കോട് ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി 9ഓടെയാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ മാരുതി സ്വിഫ്റ്റ് കാർ ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ച ശേഷം നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു .
അപകടത്തിൽ ഓട്ടോ ഡ്രൈവർ വാളിക്കോട് കൊപ്പം സ്വദേശി സുലൈമാൻ(54)ന്റെ കൈയ്ക്ക് പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ കാർ നിർത്താതെ പോയതിനെ തുടർന്ന് നെടുമങ്ങാട് പൊലിസ് അന്വേഷണം ആരംഭിച്ചു.കാർ ഒരു സ്കൂട്ടറും ഇടിച്ചു തകർത്തു.ആൾ അപായം ഇല്ല. കാർ കണ്ടെത്തുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലിസ് പരിശോധിച്ചുവരികയാണ്.
Thiruvananthapuram
നെടുമങ്ങാട്:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2025-26 പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവഴിച്ച് നെടുമങ്ങാട് ഗവ. വിഎച്ച് എസ് സ്കൂളിൽ നിർമിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപന കർമം അഡ്വ. ജി.ആർ. അനിൽ എംഎൽഎ നിർവഹിച്ചു
നഗരസഭ ചെയർപേഴ്സൺ അഡ്വ. ആർ ജയദേവൻ അധ്യക്ഷനായ യോഗത്തിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.സാബു സ്വാഗതം പറഞ്ഞു . നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ.ലക്ഷ്മി സ്വരാജ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ശ്രീകേഷ്, സബീന ബീവി, ലിസി വിജയൻ, കൗൺസിലർമാരായ എ.ഷാജി, ജെ.കൃഷ്ണകുമാർ, ആമിന, നെടുമങ്ങാട് എഇ എം.വി.ബിനു, സ്കൂൾ പ്രിൻസിപ്പൽ ആർ.രഞ്ജിത്ത്, പിടിഎ പ്രസിഡന്റ് കെ.എസ്. ഉദയകുമാർ, സ്റ്റാഫ് സെക്രട്ടറി യു.ഉദയകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ എം.എസ്. സതീഷ് എന്നിവർ പ്രസംഗിച്ചു.
Thiruvananthapuram
കഴക്കൂട്ടം : ഗുണ്ടാ പിരിവ് നൽകാത്തിനെ തുടർന്ന് തട്ടുകട അടിച്ച് തകർത്ത് ഉടമയെ ആക്രമിച്ച സംഭവത്തിൽ ഒന്നാം പ്രതി കാട്ടായിക്കോണം കാവുവിളാകം വീട്ടിൽ കിരൺജിത്ത് (36) കീഴടങ്ങി.
ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് 2 കോടതിയിലാണ് കീഴടങ്ങിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
ഒരാഴ്ചയ്ക്ക് മുൻപ് രാത്രിയാണ് ആനന്ദേശ്വരത്ത് അണിയൂർ സ്വദേശിയായ സജിന്റെ മുഹബത്തിന്റെ തട്ടുകടയിൽ പണം ആവശ്യപ്പെട്ട് നൽകാത്തതിനെ തുടർന്നാണ് അടിച്ച് തകർത്തത്.
സംഭവത്തിൽ പ്രതിയായ രണ്ടാം പ്രതി ദീപുവിനെ കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Thiruvananthapuram
തിരുവനന്തപുരം : ബിജെപി വാഴോട്ടുകോണം വാർഡ് കൗണ്‍സിലർ ആർ.സുഗതനെതിരേ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവു ഹൈക്കോടതി റദ്ദാക്കിയത്് ആശ്വാസമായതു ബിജെപിക്കും മേയർ വി.വി.രാജേഷിനും.
സുഗതനുമായി ബന്ധപ്പെട്ട കേസുകളും കാപ്പാ ചുമത്തലുമെല്ലാം ബിജെപിക്കു വലിയ തലവേദനയായിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും സ്വതന്ത്രന്റെ പിന്തുണയോടെയാണു കോർപറേഷനിൽ ബിജെപി ഭരിക്കുന്നത്. ഇതിനിടെ കാപ്പാ കേസിൽ പ്രതിയായി ആർ.സുഗതൻ ജയിലായതു ബിജെപിക്കു രാഷ്്ട്രീ യമായി വലിയ തിരിച്ചടിയുമായി.
കാപ്പാ കേസിൽ പ്രതിയായി ജയിലിലായ ആർ.സുഗതനെതിരേ വലിയ സമരമാണു സിപിഎമ്മും കോണ്‍ഗ്രസും നടത്തിയത്. കോർപറേഷനു മുന്നിൽ പന്തൽകെട്ടി സിപിഎം സമരം നടത്തി.
അപ്പോഴും രാഷ്്ട്രീ യമായി ബിജെപി കുലുങ്ങിയില്ല. എന്നാൽ തുടർച്ചയായി മൂന്നു കൗണ്‍സിലുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സുഗതന്റെ കൗണ്‍സിലർ സ്ഥാനം നിയമപരമായി നഷ്ടപ്പെടും.
ഇതു ബിജെപിക്കു വലിയ സമ്മർദമുണ്ട ാക്കി. കൗണ്‍സിൽ വിളിക്കുന്നതു പരമാവധി നീട്ടിവച്ചും ലീവ് അനുവദിച്ചും മേയർ വി.വി.രാജേഷ് സുഗതൻ വിഷയം ഭംഗിയായി തരണം ചെയ്തു.
ഒരു വശത്തു സുഗതനെതിരേ പ്രതിപക്ഷം സമരം നടത്തുന്പോഴും നിയമപരമായി സുഗതനു പരിരക്ഷ കിട്ടുമെന്ന വിശ്വാസം ബിജെപിക്കുണ്ട ായിരുന്നു.
കാപ്പാ കേസ് നിലനിൽക്കില്ലെന്നു ബിജെപിക്കു നിയമോപദേശവും ലഭിച്ചു. ഇങ്ങനെയൊരു സാഹചര്യത്തിൽ വലിയ നിയമപോരാട്ടത്തിനൊടുവിലാണു ഇപ്പോൾ ആർ.സുഗതനെതിരെയുള്ള കാപ്പാ കേസ് ഹൈക്കോടതി റദ്ദാക്കിയത്.
ശാസ്തമംഗലം വാർഡ് കൗണ്‍സിലർ ആർ.ശ്രീലേഖ രാജിയിൽ നിന്നും പിന്നോട്ടുപോയതും ഇപ്പോൾ ആർ.സുഗതന് അനുകൂലമായ കോടതി വിധിയും ബിജെപിക്കു രാഷ്്ട്രീയമായി വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
സുഗതനെതിരേ ചുമത്തിയ കാപ്പ റദ്ദാക്കൽ:
ഒത്തുകളിയില്ലെന്ന് കെ.എസ്. ശബരിനാഥ്
തിരുവനന്തപുരം :കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെതിരേ ചുമത്തിയ കാപ്പ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ എന്തെങ്കിലും പറ്റിയിട്ടുണ്ടയെന്ന് പരിശോധിക്കുമെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ കെ.എസ്. ശബരിനാഥൻ പ്രതികരിച്ചു.
ഈ കോടതി ഉത്തരവിന് പിന്നിൽ ഒരു തരത്തിലുള്ള ഒത്തുകളിയും ഉണ്ടായിട്ടില്ലെന്നു ശബരിനാഥൻ വ്യക്തമാക്കി.
സുഗതന് ലീവ് കൊടുത്തത് ഉൾപ്പടെ സംസ്ഥാന സർക്കാർ പരിശോധിക്കും. എൽഡിഎഫ് കൊടുത്ത പരാതിയിലും കൃത്യമായി അന്വേഷണം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സുഗതന്റെ എല്ലാ കേസുകളും ഇപ്പോഴും നിലനിൽക്കുന്നുന്നുണ്ടെന്നും ശബരിനാഥൻ കൂട്ടിച്ചേർത്തു.
Thiruvananthapuram
നെയ്യാറ്റിന്‍കര : യുവാവിനെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച ശേഷം സ്ഥിരമായി ഉപദ്രവിച്ചിരുന്നതിന്റെ പക കൊലപാതകത്തിനുള്ള പ്രേരണയെന്ന് പൊലിസ്.
കുളത്തൂര്‍ വെങ്കടന്പ് പീലിയാംകോണത്ത് രാജന് (45) ആണ് മരിച്ചത്. ദേഹമാസകലം നിരവധി വെട്ടുകളേറ്റ് മരിച്ച നിലയില്‍ ഇയാളെ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലായ വെങ്ങാനൂര്‍ സ്വദേശി അനൂപ് കൃഷ്ണനെ (39) ചോദ്യം ചെയ്തപ്പോഴാണ് മൃഗീയമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നേരത്തെ തന്നെ സുഹൃത്തുക്കളായ രാജനും അനൂപും പലപ്പോഴും ഒരുമിച്ച് മദ്യപിക്കാറുണ്ട്. പൂഴിക്കുന്നില്‍ അഞ്ചു വര്‍ഷം മുന്‍പ് വാങ്ങിയ വീട്ടിലാണ് രാജന്റെ താമസം. ഭാര്യ സുജിത രാജനുമായി പിണങ്ങി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. രാജന്- സുനിത ദന്പതികള്‍ക്ക് ഒരു മകനുമുണ്ട്- അനുഗ്രഹ്. രാജന്റെ പേരിലും മുന്‍പ് ചില കേസുകളുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പതിവുപോലെ രാജനും അനൂപും വീട്ടിലിരുന്ന് മദ്യപിച്ചു. ഇതിനിടയില്‍ രാജന് അനൂപിനെ ചവിട്ടി. മുന്‍പും മദ്യപിച്ച് ഉപദ്രവിക്കാറുള്ള രാജനോട് ഉള്ളില്‍ പകയുണര്ന്ന അനൂപ് സുഹൃത്തിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
രാജന്റെ ബൈക്കുമായി പൂഴിക്കുന്നിലെ വീട്ടില്‍ നിന്ന് അനൂപ് കടന്നുകളയുകയും ചെയ്തു. തൊട്ടടുത്ത ദിവസം പരസ്യ മദ്യപാനത്തിനിടയില്‍ വിഴിഞ്ഞം പൊലിസിന്റെ പിടിയിലായപ്പോഴാണ് അനൂപില്‍ നിന്നും കൊലപാതക വിവരം പൊലിസ് അറിഞ്ഞത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി യെ വിവരം അറിയിച്ചു.
പാറശാല പൊലിസ് പൂഴിക്കുന്നിലെ രാജന്റെ വീട്ടില്‍ ചെന്നപ്പോള്‍ അനൂപ് പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു. പൂഴിക്കുന്നിലെ അയല്‍വാസികള്‍ പോലും ആ വീട്ടില്‍ രാജന് മരിച്ചുകിടക്കുന്ന വിവരം അപ്പോഴാണ് അറിയുന്നത്.
രാജന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ അനൂപിനെ റിമാന്‍ഡ് ചെയ്തു.
Thiruvananthapuram
തിരുവനന്തപുരം: പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾ ഇല്ലാത്ത സ്കൂളുകളാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എൻ ഷംസുദീൻ. എല്ലാ കുട്ടികളെയും പഠനത്തിലും ജീവിത നൈപുണികളിലും മുഖ്യധാരയിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരളം മുഖേന നടപ്പാക്കുന്ന റിവൈവ്- നവജീവനം പ്രോഗ്രാമിന്റെ നിർവ്വഹണോദ്ഘാടനം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്എസ്എസിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
പുതുയുഗകേരളത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്ത 16 പദ്ധതികളിൽ ഏറെ പ്രാധാന്യമുള്ളതാണ് റിവൈവ്- നവജീവനം.
എൽപി, യുപി ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിൽ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുക എന്നതാണ് റിവൈവിന്റെ ലക്ഷ്യം. ഇതിലൂടെ ഭാവിപഠനത്തിലും കരിയറിലും നമ്മുടെ കുട്ടികൾക്ക് അവസരങ്ങളൊരുക്കാനും റിവൈവ് ലക്ഷ്യമാക്കുന്നു.
പാഠ്യപദ്ധതി ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട ് അധ്യാപകരുടെ അക്കാദമിക സ്വാതന്ത്ര്യത്തെ കൂടി പരിഗണിച്ചു, കുട്ടികളിലെ പ്രത്യേക പഠന പിന്നോക്കാവസ്ഥകൾ തിരിച്ചറിയാനും, ഫലപ്രദമായ ബോധനരീതികൾ നടപ്പിലാക്കാനും, പഠനനേട്ടങ്ങൾ വിലയിരുത്താനും, ക്ലാസ്റൂം തെളിവുകൾ അടിസ്ഥാനമാക്കി അധ്യാപന രീതികൾ നിരന്തരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ലക്ഷ്യാധിഷ്ഠിത പഠന പദ്ധതിയാണ് റിവൈവ് അഥവാ നവജീവനമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ചടങ്ങിൽ മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. റിവൈവ് കോ-ഓർഡിനേറ്ററും സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറുമായ വി.കെ.അബ്ദുറഹിമാൻ പദ്ധതി വിശദീകരണം നടത്തി.
രേഷ്മ, സി,ബിജു. ആർ,ഗീതാ നായർ, ലേഖ ഗോവിന്ദൻ, എസ്.വി.ലീനാ ദേവി, ഫാ. നെൽസണ്‍ വലിയവീട്ടിൽ, റെജി ലൂക്കോസ്, കെ.ബി.മനോജ്, ഫാ. തോമസ് കയ്യാലക്കൽ എന്നിവർ പ്രസംഗിച്ചു.
Thiruvananthapuram
വെള്ളറട: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.
പാലിയോട് ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ കണ്ണൂരാന്‍ എന്ന് വിളിക്കുന്ന ജോയിച്ചന്‍ (42) ആണ് പൊലിസിന്റെ പിടിയിലായത്.
സ്കൂള്‍ വിദ്യാര്‍ഥിനിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.
വിദ്യാര്‍ഥി സ്കൂള്‍ അധികൃതരോട് കൗണ്‍സിലിംഗിനിടെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ പൊലിസ് കേസെടുത്തത്.
പൊലിസ് പെണ്‍കുട്ടിയുടെ വിവരങ്ങള്‍ ശേഖരിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ്.
സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് സിയാദ്, പൊലിസ് ഉദ്യോഗസ്ഥരായ ജിനു ജസ്റ്റസ്, ഷൈലേക്ക്, ഗിരീഷ് കുമാര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിക്ക് ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Thiruvananthapuram
തിരുവനന്തപുരം : ചിറയിൻകീഴ് പെരുങ്ങുഴി, ചല്ലിമുക്ക് വയൽതിട്ട വീട്ടിൽ സജി (43) യുടെ മരണം പൊലിസ് മർദനം മൂലമാണെന്നുള്ള ബന്ധുക്കളുടെ ആരോപണം അന്വഷിച്ച് നിജസ്ഥിതി പുറത്ത് കൊണ്ടു വരണമെന്ന് കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മരണമടഞ്ഞ സജിയുടെ വീട്ടിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും സന്ദർശിച്ച് കുടുംബത്തിനൊപ്പം പാർട്ടി നിലകൊള്ളുമെന്നും, മകന്റെ തുടർ പഠന ചെലവ് പാർട്ടി ഏറ്റെടുക്കുമെന്നും അറിയിച്ചു. കൂടാതെ സജിയുടെ ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് താത്ക്കാലിക സർക്കാർ ജോലി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഡിസിസി ജനറൽ സെക്രട്ടറി ഉറപ്പ് നൽകി.
ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്താനും കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെടാനും ആഭ്യന്തരമന്ത്രിക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിവേദനം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
അഡ്വ.എസ്. കൃഷ്ണകുമാറിനൊപ്പം മണ്ഡലം പ്രസിഡന്റ് എ.ആർ. നിസാർ, പഞ്ചായത്തംഗങ്ങളായ ബി.സുധർമ്മ, കെ. ഓമന, രഞ്ജിത്ത് പെരുങ്ങുഴി നേതാക്കളായ എസ്. ജി അനിൽകുമാർ, ജയ സജിത്ത്, എം. ഷാബുജാൻ, രാജൻ കൃഷ്ണപുരം, അഴൂർ സന്തോഷ്, വി.ജനകലത തുടങ്ങിയവർ ഒപ്പമു ണ്ടായിരുന്നു.
Thiruvananthapuram
പേരൂർക്കട: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വച്ച് ജീവനക്കാരിയേയും ഭക്തരേയും ആക്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്ത പ്രതികളെ ഫോർട്ട് പൊലിസ് അറസ്റ്റ് ചെയ്തു. ഫോർട്ട് പൊലിസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രാവ് സതി എന്ന് വിളിക്കുന്ന സതീഷ് കുമാറിനെയും കൂട്ടാളി സുജിത്തിനെയുമാണ് ഫോർട്ട് പൊലിസ് പിടികൂടിയത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മദ്യപിച്ച് ക്ഷേത്രത്തിന്റെ നടപ്പന്തലിൽ നിൽക്കുകയായിരുന്ന പ്രതികളെ ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരി ക്ഷേത്രത്തിൽ നിന്നും പോകാൻ പഞ്ഞതിലുള്ള വിരോധത്താൽ പ്രതികൾ വനിതാ ജീവനക്കാരിയുടെ കൈയിൽ കയറിപ്പിടിക്കുകയും മോശമായ പെരുമാറുകയും ക്ഷേത്രദർശനത്തിനെത്തിയ മറ്റ് സ്ത്രീകളെയും അസഭ്യം വിളിക്കുകയുമായിരുന്നു.
വളരെനേരം പ്രതികൾ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ക്ഷേത്ര ജീവനക്കാരിയുടെ പരാതിയെ തുടർന്ന് ഫോർട്ട് സിഐ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലെ പ്രതിയാണ് പ്രാവ് സതി. ഇയാൾക്കെതിരേ മോഷണശ്രമം, ഭവനഭേദനം, ജനങ്ങളെ അസഭ്യം പറയും സ്ത്രീകളോടും മോശമായി സംസാരിക്കുകയും ചെയ്യൽ തുടങ്ങിവയ്ക്കെതിരേ കേസുകളുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Thiruvananthapuram
നെടുമങ്ങാട് : വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വാളിയറ, കണ്ണേറ്റുനട, കുളക്കോട്ട്, വെളിയന്നൂർ, ചാങ്ങ, കിടങ്ങുമ്മൽ, കണ്ണമ്പള്ളി, ആശാരിമൂല, വെള്ളൂർക്കോണം തുടങ്ങിയ ഗ്രാമീണമേഖലകളിൽ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായി തുടരുന്നു.
പന്നികളുടെ ആക്രമണം ഭയന്ന് നാട്ടുകാർക്ക് വീടിനു പുറത്തിറങ്ങാൻപോലും പറ്റാത്ത സ്ഥിതിയാണ് പലയിടത്തും. പകൽ പോലും പന്നികൾ കൂട്ടമായി റോഡിലിറങ്ങുന്നത് പ്രദേശത്തെ കുട്ടികളുടെ സ്കൂൾ യാത്രയും ട്യൂഷൻ യാത്രയുമെല്ലാം ദുസഹമാക്കിയിരിക്കുകയാണ്. പല കുട്ടികളും ഇപ്പോൾ ഭയന്ന് വീട്ടുകാരെ കൂട്ടിയാണ് പുറത്തിറങ്ങുന്നത്. ഇരുചക്ര വാഹന യാത്രികരും കാൽനടയാത്രക്കാരും രാത്രികാലങ്ങളിൽ ഈ വഴിയിലൂടെ സഞ്ചരിക്കാൻ വൻ ഭയപ്പാടിലാണ്. അടിയന്തര ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത ദുരിതാവസ്ഥയിലാണ് ജനങ്ങൾ.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെ കണ്ണേറ്റുനട ഭാഗത്തുവച്ച് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. അരുവിക്കര ഭാഗത്തുനിന്നും വെള്ളനാട്ടേക്ക് പോവുകയായിരുന്ന വാളിയറ നീലാംബരിയിൽ അനിൽകുമാറിന്റെ സ്കൂട്ടറിന് നേരെ പന്നി പാഞ്ഞെത്തി ഇടിക്കുകയായിരുന്നു.
ആക്രമണത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ അദ്ദേഹത്തിന്റെ കാലിന്റെ എല്ലുകൾക്ക് പൊട്ടലും തലയ്ക്ക് രക്തസ്രാവവും ഉണ്ടായി. നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതുപോലെ നിരവധി അപകടങ്ങളാണ് പ്രദേശത്ത് നടന്നിട്ടുള്ളത്.
കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങുന്ന പന്നികൾ വാഴ, മരച്ചീനി, ചേമ്പ്, ചേന, തെങ്ങിൻ തൈകൾ തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുന്നതും പതിവാണ്.
മാസങ്ങൾക്കുമുൻപ് ആശാരിമൂല, വെള്ളൂർക്കോണം പ്രദേശങ്ങളിലെ കർഷകരുടെ രണ്ടരയേക്കറോളം വരുന്ന കൃഷികളാണ് പന്നികൾ നശിപ്പിച്ചത്. പന്നിശല്യം കാരണം കൃഷിതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. കാടുപിടിച്ചുകിടക്കുന്ന പറമ്പുകളിലും ചതുപ്പുകളിലും കുന്നിൻചരിവുകളിലും താവളമുറപ്പിച്ചിരിക്കുന്ന കാട്ടുപന്നികൾ നാട്ടുകാർക്ക് ഭീഷണിയായിട്ട് കാലമേറെയായി.എന്നാൽ പരിക്കേറ്റവർക്കോ കൃഷിനാശം സംഭവിച്ച കർഷകർക്കോ സർക്കാരിൽ നിന്നോ പഞ്ചായത്തിൽ നിന്നോ അർഹമായ നഷ്ടപരിഹാരമോ ചികിത്സാ സഹായമോ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
നാട്ടുകാർ പരാതിയുമായി വനംവകുപ്പിനെ സമീപിക്കുമ്പോൾ പഞ്ചായത്ത് അധികൃതർക്കു പരാതി നൽകാനാണ് പറയുന്നത്. പന്നികളെ പിടികൂടാൻ പഞ്ചായത്ത് തുടങ്ങിവെചച പദ്ധതികളെല്ലാം പാതിവഴിയിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട വനംവകുപ്പും പഞ്ചായത്ത് അധികൃതരും ഇത്തരം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനെതിരെ ശക്തമായ ജനരോഷമാണ് പ്രദേശത്ത് ഉയരുന്നത്.
Thiruvananthapuram
വിതുര: വിതുര മേമലയിൽ വീണ്ടും കാട്ടാന ശല്യം. കരിങ്കാളി ക്ഷേത്രത്തിനു സമീപം മൺപുറത്ത് കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. മൺപുറത്തെ സ്വകാര്യ പുരയിടത്തിലെ വാഴ, മരച്ചീനി എന്നിവയാണ് ആനക്കൂട്ടം കുത്തി മറിച്ചത്. വന മേഖലയോട് ചേർന്ന പ്രദേശത്ത് കാട്ടാന ശല്യം പതിവാണ്. മുമ്പ് പല തവണ ഇവിടെയിങ്ങിയ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ആനയെക്കൂടാതെ
കാട്ടുപോത്ത്, പന്നി എന്നിവയുടെ ശല്യവും രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. വനം വകുപ്പിന്റെ പ്രതിരോധ മാർഗങ്ങൾ ഫലം കാണാതെ വന്നതോടെ പ്രതിസന്ധിയിലായത് കടം വാങ്ങിയും ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകരാണ്.
ആന ശല്യം വീണ്ടും രൂക്ഷമായതോടെ നാട്ടുകാര്‍ക്കു പുറത്തിറങ്ങാന്‍ കഴിയാത്ത നിലയാണ്. രാത്രികാലങ്ങളിൽ ആനശല്യം രൂക്ഷമായതോടെ ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് അവർ പറയുന്നു.
Thiruvananthapuram
വലിയതുറ: ശംഖുംമുഖം തോപ്പ് സെന്റ് റോക്സ് ഹൈസ്കൂളിൽ അദാനി ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയ ഇൻഡോർ ഓഡിറ്റോറിയവും സ്പോർട്സ് ഹബ്ബും ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് മന്ത്രി ഒ.ജെ. ജെനീഷ് ഉദ്ഘാടനം നിർവഹിക്കും.മന്ത്രി സി.പി. ജോൺ മുഖ്യാതിഥിയാകും.
കെട്ടിട നിർമാണത്തിനായി 67 ലക്ഷം രൂപയും കായിക ഉപകരണങ്ങൾക്കായി 13.66 ലക്ഷം രൂപയും ഉൾപ്പടെ ആകെ 80.66 ലക്ഷം രൂപയുടെ പിന്തുണയാണ് അദാനി ഫൗണ്ടേഷൻ പദ്ധതിക്കായി നൽകിയത്.
വിദ്യാർഥികൾക്ക് കായിക പരിശീലനത്തിനും ശാരീരിക ക്ഷമതയ്ക്കും മികച്ച അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം അവരുടെ സമഗ്രവികസനത്തിന് പിന്തുണ നൽകുന്നതാണ് പുതിയ ഇൻഡോർ ഓഡിറ്റോറിയവും സ്പോർട്സ് ഹബ്ബും. സമൂഹത്തിന്റെ ആവശ്യങ്ങൾക്കൊപ്പം ചേർന്നുനിൽക്കുന്ന വിമാനത്താവളത്തിന്റെ സിഎസ്ആർ പ്രവർത്തനങ്ങളിൽ പുതിയ അധ്യായം കൂടിയാണ് ഈ പദ്ധതി.
Thiruvananthapuram
വെള്ളറട: വെള്ളറട പൊലിസ് പരിധിയില്‍ അമ്പൂരി പഞ്ചായത്തിലെ കമ്യൂണിസ്റ്റ് മുക്കിൽ അനധികൃതമായി പാറ പൊട്ടിക്കുന്നതിനിടെ ജാക്ക് ഹാമർ പിടിച്ചെടുത്തു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ക്വാറിയില്‍ പരിശോധനയ്ക്കായി എസ്ഐ മനോജ്, സിവില്‍ പൊലിസുകാരനായ അനിലിന്റെയും നേതൃത്വത്തിലുള്ള സംഘമെത്തിയത്.പൊലിസ് സംഘമെത്തുമ്പോഴും ജാക്ക് ഹാമറിന് പാറ പൊട്ടിപ്പ് തകര്തിയായി നടക്കുകയായിരുന്നു. ജാക്ക് ഹാമറിനെ വെള്ളറട പൊലിസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു.
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ യാതൊരു രേഖകളും കരസ്ഥമാക്കാതെയാണ് അനധികൃതമായി പാറകള്‍ പൊട്ടിച്ച് വന്‍തോതില്‍ കടത്തുന്ന സംഘത്തിന്റെ ജാക്ക് ഹാമറാണ് പൊലി സിന്റെ പിടിയിലായത്.പ്രദേശത്ത് പൊലിസിന്റെ നീക്കം നിരീക്ഷിച്ച ശേഷമാണ് വന്‍തോതില്‍ പാറ മാഫിയ അനധികൃതമായി പാറകള്‍ പൊട്ടിച്ചു കടത്തുന്നത്.
പിടിച്ചെടുത്ത ജാക്ക് ഹാമർ കളക്ടര്‍ക്ക് കൈമാറുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു.
Thiruvananthapuram
തിരുവനന്തപുരം: മാഞ്ഞാലിക്കുളം റോഡിലെ ശിക്ഷക് സദൻ പരിസരത്ത് ഒന്നര വർഷമായി നിലനിന്നിരുന്ന കുടിവെള്ള പ്രശ്നത്തിന് ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഇടപെടലിനെ തുടർന്ന് പരിഹാരമായി.
റോഡ് ഫണ്ട് ബോർഡും വാട്ടർ അഥോറിറ്റിയും തമ്മിലുള്ള തർക്കം മൂലം മുടങ്ങിക്കിടന്ന പൈപ്പ് മാറ്റൽ ജോലികൾ പൂർത്തിയാക്കിയാണ് പ്രദേശത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കിയത്.
കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചതിന് പിന്നാലെ തകർന്ന റോഡിന്റെ ടാറിംഗ് ഉൾപ്പടെയുള്ള അറ്റകുറ്റപ്പണികളും അധികൃതർ പൂർത്തിയാക്കി.
പ്രദേശത്തെ കുടിവെള്ള വിതരണം തടസപ്പെട്ടിട്ട് ഒന്നര വർഷത്തോളമായിരുന്നു. ഭൂഗർഭ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി റോഡ് വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വകുപ്പുകൾ തമ്മിലുണ്ടായിരുന്ന തർക്കമാണ് പ്രതിസന്ധിക്ക് കാരണമായത്.
പണികൾ വേഗത്തിൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അഥോറിറ്റിക്ക് നിരന്തരം പരാതികൾ ലഭിച്ചിരുന്നു. എന്നാൽ റോഡ് വെട്ടിമുറിക്കുന്നതിന് റോഡ് ഫണ്ട് ബോർഡ് തടസം നിൽക്കുകയായിരുന്നു.
ഇതോടെ പ്രദേശവാസികളും സമീപത്തെ കച്ചവടക്കാരും ശിക്ഷക് സദനിലെ ജീവനക്കാരും കടുത്ത ദുരിതത്തിലായി.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ശിക്ഷക് സദനിലെ ജീവനക്കാർ ജില്ലയുടെ ചുമതലയുള്ള ഗതാഗത മന്ത്രി സി.പി. ജോണിന് നേരിട്ട് പരാതി നൽകിയത്.
വിഷയത്തിൽ ഉടനടി ഇടപെട്ട മന്ത്രി, തർക്കം പരിഹരിക്കാൻ രണ്ട് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകുകയായിരുന്നു. ഇതോടെ നടപടികൾ വേഗത്തിലാകുകയും റോഡ് വെട്ടിപ്പൊളിച്ച് പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുകയും ചെയ്തു.
Thiruvananthapuram
കാട്ടാക്കട: ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ റോഡരികിൽ കൂട്ടത്തോടെ തള്ളിയതായി പരാതി. കാട്ടാക്കട പഞ്ചായത്തിലെ ചെമ്പകത്തിൻമൂട്- ഇളവൻകോണം വാർഡിൽ ചാനലിന് സമീപമാണ് മാലിന്യം തള്ളിയിരിക്കുന്നത്
ആശുപത്രികളിൽ നിന്നുള്ളതെന്ന് സംശയിക്കുന്ന 300 ഓളം പൊതികളാണ് പ്രദേശത്ത് തള്ളിയ നിലയിൽ കണ്ടെത്തിയത്.
പഞ്ഞി, രക്തം പുരണ്ട തുണികൾ, മരുന്ന് വെച്ചുകെട്ടിയ ബാൻഡേജുകൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ തുടങ്ങിയവ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് പൊതികളിൽ ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു.
മാലിന്യപ്പൊതികൾ നായ്ക്കൾ കടിച്ചുകീറിയതോടെ റോഡിലാകെ മെഡിക്കൽ മാലിന്യങ്ങൾ ചിതറിക്കിടക്കുന്ന അവസ്ഥയാണ്. ഇതോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവർക്ക് ഏറെ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്.
ഇന്നലെ രാത്രിയോടെ ലോറിയിൽ കൊണ്ടുവന്നാണ് മാലിന്യം ഇവിടെ ഉപേക്ഷിച്ചതെന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ മാലിന്യം എവിടെ നിന്നാണ് എത്തിച്ചതെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം നടത്തി മാലിന്യം തള്ളിയവരെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിരവധി വീടുകൾക്ക് സമീപവും കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ദിവസവും സഞ്ചരിക്കുന്ന വഴിയിലുമാണ് മെഡിക്കൽ മാലിന്യം തള്ളിയിരിക്കുന്നത്. ഉപയോഗിച്ച മെഡിക്കൽ സാമഗ്രികളും കാലാവധി കഴിഞ്ഞ മരുന്നുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതുസ്ഥലത്ത് ഉപേക്ഷിച്ചത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവച്ചു.
മെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കേണ്ട സാഹചര്യത്തിൽ, റോഡരികിൽ അനധികൃതമായി തള്ളിയ സംഭവത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംഭവവുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർ പൊലിസിലും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകും. മാലിന്യം നീക്കം ചെയ്യുന്നതിനൊപ്പം ഇത് ഇവിടെ കൊണ്ടുവന്ന് തള്ളിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Thiruvananthapuram
തിരുവനന്തപുരം: ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, കേരള- കന്യാകുമാരി മഹാ ഇടവക, പാറശ്ശാല ഏരിയയിൽ കടകുളം സഭയുടെ 47-ാം സഭാദിന വാരാഘോഷം ആരംഭിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം കൂടിയ കുടുംബസംഗമത്തിൽ ഇസിഐ പാലിയോട് ഏരിയ ചെയർമാൻ ഫാ.എച്ച്.ആൻഗസ് അധ്യക്ഷത വഹിച്ചു. ബിഷപ് കമ്മിസറി ഫാ.ഹെൻറി ഡി. ദാവീദ് കാട്ടാക്കട ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എ. ലിറ്റിൽ ഫ്ലവർ മുഖ്യപ്രഭാഷണം നടത്തി. ബൈബിൾ പാരായണം ആരംഭിച്ചു.
ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ വാരാഘോഷത്തിന്റെ ഭാഗമായി നടക്കും. വ്യാഴം, വെള്ളി,ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ സുവിശേഷ യോഗങ്ങൾ ഉണ്ടായിരിക്കും. ഇവാഞ്ചലിസ്റ്റ് ജോസ്ക്കർ റോയ്, ജീസസ് കേന് മിനിസ്ട്രി പളുകൽ, ഫാ.ടി.ആർ. സത്യരാജ് ഇസിഐ തിരുവനന്തപുരം ഏരിയ ചെയർമാൻ എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും.
മുഖ്യാതിഥിയായി ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ് - പ്രസിഡന്റ് ഡോ. സ്റ്റീഫൻ ഇ. ഡാനിയേൽ പങ്കെടുക്കും. ഞായറാഴ്ച 11ന് നടക്കുന്ന സമാപന സമ്മേളനം എൻ. ശക്തൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻകാല സഭാ ശുശ്രൂഷകരെ ആദരിക്കൽ, മുതിർന്ന വിശ്വാസികളെ ആദരിക്കൽ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കൽ എന്നീ പരിപാടികളും സമാപന സമ്മേളനത്തിൽ ഉണ്ടായിരിക്കും.
Thiruvananthapuram
നെയ്യാറ്റിൻകര : കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ബജറ്റ് ടൂറിസം സെല്‍ മൂകാംബികയിലേയ്ക്കുള്ള പ്രത്യേക സര്‍വീസ് ഒന്‍പതിന് നടത്തും. 3,980 രൂപയാണ് യാത്രാനിരക്ക്. 10നും 20നും വാഗമണിലേയ്ക്ക് യാത്ര ക്രമീകരിച്ചിട്ടുണ്ട്. 1,510 രൂപയാണ് ഓരോ യാത്രക്കാരനില്‍ നിന്നും ഈടാക്കുന്നത്.
വാഗമണ്‍, പരുന്തുംപാറ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ 25 ന് നെയ്യാറ്റിന്‍കര യൂണിറ്റില്‍ നിന്നും യാത്ര തിരിക്കുന്ന സര്‍വീസില്‍ 1,130 രൂപയാണ് നിരക്ക്.
11 ന് കല്ലേലി അപ്പൂപ്പന്‍കാവ്, 13 ന് കാട്ടില്‍ മേക്കതില്‍, 30ന് മണ്ണാറശാല എന്നിവിടങ്ങളിലേയ്ക്ക് ബിടിസി സര്‍വീസ് നടത്തും. ഇലവീഴാപൂഞ്ചിറയിലേയ്ക്ക് 17 നും റോസ് മലയിലേയ്ക്ക് 18 നും ഗവിയിലേയ്ക്ക് 24 നും ട്രിപ്പ് ക്രമീകരിച്ചിട്ടുണ്ട്. 18 ന് നെയ്യാറ്റിന്‍കരയില്‍ നിന്നും മാംഗോ മെഡോസിലേയ്ക്കുള്ള യാത്രയ്ക്ക് 2,010 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. വിവിധ ദേവീ ക്ഷേത്രങ്ങളിലേയ്ക്ക് 19 ന് പുറപ്പെടുന്ന യാത്രയ്ക്ക് 900 രൂപയാണ് നിരക്ക്. 24 ന് 940 രൂപ നിരക്കില്‍ കൃപാസനം ജപമാല റാലി സംഘടിപ്പിക്കുന്നു. ദക്ഷിണ വൃന്ദാവനിലേയ്ക്ക് 24 ന്റെ യാത്രയ്ക്ക് 1,800 രൂപയും അതിരപ്പള്ളിയിലേയ്ക്ക് 30 ന്റെ യാത്രയ്ക്ക് 2,080 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്. ഫോൺ: 98094 94954, 95676 04434.
Thiruvananthapuram
നെയ്യാറ്റിൻകര: അക്കാദമിക മികവിനൊ പ്പം കലാ-കായിക-സർ ഗാത്മക മേഖലകളിൽ ശ്ര ദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് ഡോ.ജി.ആർ. പബ്ലിക് സ്കൂൾ നെയ്യാറ്റിൻകരയുടെ അഭിമാനമായി മാറുന്നു. വിവിധ മത്സര ങ്ങളിലും ദേശീയതലത്തിലും വേദികളിലും മികവ് തെളിയിച്ചിരിക്കുകയാണ് ഡോ.ജി.ആർ. പബ്ലിക് സ്കൂളിെ വിദ്യാർഥികൾ.
കെ.എസ്.ആര്യൻ അതിവേഗത്തിൽ 15 അനിമി കഥാപാത്രങ്ങളുടെ പെൻസിൽ സ്കെച്ചുകൾ എ4 ഷീറ്റിൽ വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സിലും വേൾഡ് റെക്കോർഡ്സ് ഓഫ് എക്സലൻസിലും ഇടം നേടി.
എമിയ എ. എമിലിൻ ക്രോഷെ സൂചിയും വൂളും ഉപയോഗിച്ച് 22.36 മിനിറ്റുകൾകൊണ്ട ് കോയിൻ പഴ്സ് നിർമിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
കായിക രംഗത്തും സ്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ് ആർ.ജയദേവ് സ്വന്തമാക്കിയത്. 14 വയസിൽ താഴെ 100 മീറ്റർ ഓട്ടമത്സരത്തിൽ ദേശീയ തലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.
സംഗീത രംഗത്ത് വൈഗ കൃഷ്ണ ഫ്ലവേഴ്സ് ടോപ്പ് സിംഗ് സീസണ് 7 ലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും സ്കൂളിന് അഭിമാനമാവുകയും ചെയ്തു.
Thiruvananthapuram
നെയ്യാറ്റിന്‍കര : നെല്ലിക്കോണം പാടശേഖരം മുഴുവനും നെല്‍കൃഷി ചെയ്യാന്‍ ആവശ്യമായ സഹായം നല്‍കണമെന്ന് കര്‍ഷകര്‍ കൃഷിമന്ത്രിക്ക് നിവേദനം നല്കി.
കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന നെല്ലിക്കോണം പാടശേഖരം മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നെല്‍കൃഷിയില്‍ നിന്ന് അകന്നു.
വിവിധ കാരണങ്ങളാല്‍ ഇവിടെയാരും നെല്‍കൃഷി ചെയ്യാതെയായപ്പോള്‍ പാടശേഖരം പാഴ്മരങ്ങളുടെ സങ്കേതമായി. കൃഷി ഭവനിലെ കൃഷി അസി. കെ.എം. സുനില്‍കുമാറിന്റെയും കര്‍ഷക സുഹൃത്തുക്കളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിനൊടുവില്‍ നെല്ലിക്കോണത്ത് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നെല്‍കൃഷി യാഥാര്‍ഥ്യമായി.
250 ഏക്കറുള്ള നെല്ലിക്കോണം പാടശേഖരത്തിലെ 25 ഏക്കറില്‍ മാത്രമായി നടന്ന കൃഷിയുടെ കൊയ്ത്തുത്സവം കഴിഞ്ഞയാഴ്ച കൃഷി മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
നാടിന്റെ കാര്‍ഷിക താത്പര്യം തിരിച്ചറിഞ്ഞ അദ്ദേഹം കര്‍ഷകരെ അഭിനന്ദിച്ചു. നെല്ലിക്കോണത്തിന്റെ പ്രൗഢി നിലനിര്‍ത്താന്‍ വേണ്ടിയാണ് കൃഷിമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന് പാടശേഖര സമിതി പ്രതിനിധി കേശവന്നായര് പറഞ്ഞു.
അതിനിടെ നെല്ലിക്കോണത്ത് കൃഷി ചെയ്ത കര്‍ഷകരുടെ കൊയ്ത്ത് ചെലവുകള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊയ്ത്തുയന്ത്രം എത്തിച്ചു.
കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തന്നെ ആദ്യമായാണ് കൊയ്ത്തു യന്ത്രം ഉപയോഗിച്ചതെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.
ഒരു ഏക്കറിലെ കൊയ്ത്ത് പൂര്‍ത്തിയാകുന്പോള്‍ കുറഞ്ഞത് 25,000 രൂപ ചെലവാകും. കൊയ്ത്തു യന്ത്രം ഉപയോഗിച്ചപ്പോള്‍ ചെലവ് വളരെയധികം കുറഞ്ഞതില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാണ്.
നെല്ലിക്കോണം പാടശേഖരത്തില്‍ നെല്ക്കതിരുകളുടെ സാന്നിധ്യം തുടരാന്‍ കൃഷി വകുപ്പില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പിന്തുണയും സഹായവും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും നാട്ടിലെ കാര്ഷികസ്നേഹികളും.
Thiruvananthapuram
തിരുവനന്തപുരം: മഹാത്മാഗാന്ധി മെമ്മോറിയല്‍ നാഷണല്‍ സെന്റര്‍ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ‘ഗാന്ധിയന്‍ സേവന പുരസ്കാരം' അനുഷ് ബയോ പ്രോഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അനുഷ് കെ. നാരായണന്.
തിരുവനന്തപുരം പ്രസ് ക്ലബില്‍ നാളെ രാവിലെ 10ന് ഗാന്ധിജിയും യുവജനങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ പുരസ്കാരം സമ്മാനിക്കും.
Thiruvananthapuram
കാഞ്ഞിരംകുളം: നീറ്റ് പിജി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജിബിൻ ഷാജിയെ പഞ്ചായത്ത് ഓഫിസ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ഫ്രീഡാ സൈമൺ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഫ്രാൻസിസ് പൗലോസ്, മുൻ ഗ്രാമപഞ്ചായത് പ്രസിഡന്റ് പുഷ്പം സൈമൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.ആര്. ശരത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിദ്യ വിഷ്ണു, വാർഡ് മെമ്പർമാരായ ഡെൽഫി ആന്റണി, ധനലക്ഷ്മി, നേതാക്കളായ രാജേഷ്, ജോസ് പാമ്പുകാല, അനീഷ് എഡ്ഗർ, രജനീഷ്, വിഷ്ണു എന്നിവർ പങ്കെടുത്തു.
Thiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലർ ആർ. ശ്രീലേഖയുടെ രാജി ഭീഷണിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെ ഭരണസമിതിയെ പ്രതിസന്ധിയിലാക്കി കൗണ്‍സിലർ ആർ. സുഗതന്റെ ഒപ്പുമായി ബന്ധപ്പെട്ട ആരോപണം.
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം വാർഡ് കൗണ്‍സിലർ സുഗതൻ പങ്കെടുത്തതായി കാണിക്കുന്ന ഹാജർ രജിസ്റ്ററിലെ ഒപ്പുകൾ വ്യാജമാണെന്ന ആരോപണവുമായി ഇടതുമുന്നണി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദത്തിനു തുടക്കമായിരിക്കുന്നത്. സംഭവത്തിൽ പൊലിസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
മ്യൂസിയം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി കോർപറേഷനിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും പോലീസ് പരിശോധിച്ചേക്കും. കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി ദീപക്കാണ് വ്യാജ ഒപ്പ് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണർക്കു പരാതി നൽകിയത്.
സുഗതൻ ജയിലിലാകുന്നതിന് മുന്‍പ് ഒളിവിലായിരുന്ന കാലയളവിൽ നടന്ന കൗണ്‍സിൽ യോഗങ്ങളിലെ ഒപ്പുകളിലാണ് സംശയം ഉയർന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ ചൂണ്ട ിക്കാട്ടിയാണ് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് ആരോപണം ഉന്നയിച്ചത്. ഈ ഒപ്പുകൾ തമ്മിലും സുഗതന്റെ മറ്റ് ഒൗദ്യോഗിക രേഖകളിലെ ഒപ്പുകളുമായും വ്യത്യാസമുണ്ടെ ന്നാണ് ആരോപണം. സുഗതന്റെ ദീർഘകാല അഭാവം അയോഗ്യതയ്ക്ക് ഇടയാക്കാതിരിക്കാനാണ് ഹാജർ രേഖയിൽ ക്രമക്കേട് നടത്തിയതെന്നാണ് എൽഡിഎഫിന്റെ ആരോപണം. അതേസമയം, ആരോപണം മേയർ വി.വി. രാജേഷ് നിഷേധിച്ചു. ഹാജർ രജിസ്റ്ററും കൗണ്‍സിലറുടെ ഒപ്പും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാണെന്ന് മേയർ വ്യക്തമാക്കി. വ്യാജ ഒപ്പ് സംബന്ധിച്ച ആരോപണം തെറ്റായ പ്രചാരണമാണെന്നും എസ്.പി. ദീപക്കിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മേയർ പ്രതികരിച്ചു.
ആർ. ശ്രീലേഖയുടെ രാജിയുമായി ബന്ധപ്പെട്ട രാഷ്്ട്രീയ പ്രതിസന്ധിക്ക് നേതൃത്വം ഇടപെട്ട് സമവായമുണ്ട ാക്കിയതിനു തൊട്ടുപിന്നാലെയാണ് ഭരണസമിതിയെ പ്രതിസന്ധിയിലാക്കി ഒപ്പു വിവാദം ചൂടു പിടിക്കുന്നത്.
Thiruvananthapuram
കഴക്കൂട്ടം: പരാതി പരിഹരിക്കാനെത്തിയ പൊലിസും പ്രദേശവാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ 14 പേർക്കെതിരേ പൊലിസ് കേസെടുത്തു.
ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെ തുമ്പ സ്റ്റേഷൻ പരിധിയിൽ സ്റ്റേഷൻകടവ് നെഹ്റു ജംഗ്ഷന് സമീപമുള്ള സുധീഷ് നഗറിലാണ് സംഭവം.പ്രദേശത്തെ ഒരു വീട്ടിൽ കുടുംബ പ്രാർഥനാ ചടങ്ങുകൾ നടക്കുന്നതിനിടെ റോഡിൽ നിന്ന സാന്തു എന്ന യുവാവും ഓട്ടോറിക്ഷയിൽ എത്തിയ ജോൺസണും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി.
സംഘർഷാവസ്ഥയുണ്ടെന്ന പരാതിയെ തുടർന്ന് തുമ്പ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി.
എന്നാൽ, പൊലിസിനെ ഒരു സംഘം തടഞ്ഞു. ഗൂണ്ടാപട്ടികയിൽ ഉൾപ്പെട്ട ബിനോയി, ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞതെന്ന് പൊലിസ് പറഞ്ഞു.
ഇവരെ പൊലിസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. ഇതോടെ സ്ഥിതിഗതികൾ വഷളായി. പ്രാർഥനയിലുണ്ടായിരുന്ന സ്ത്രീകളും നാട്ടുകാരും ചേർന്ന് പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചു.
ഇതോടെ പൊലിസും നാട്ടുകാരും തമ്മിൽ സംഘർഷമായി. ബലപ്രയോഗത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് കൂടുതൽ പൊലിസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന ആറ് പുരുഷന്മാരും എട്ട് സ്ത്രീകളും ഉൾപ്പെടെ പതിനാലോളം പ്രതികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Thiruvananthapuram
തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലും കണ്ണാശുപത്രിയിലും നടത്തിയ മെഗാ ക്ലീനിംഗ് ഡ്രൈവിൽ പങ്കെടുത്ത ശുചീകരണ തൊഴിലാളികളെ ആദരിച്ചു. 150 തൊഴിലാളികൾക്കാണ് സ്നേഹാദരം എന്ന പരിപാടിയിൽ ഉപഹാരം നൽകിയത്.
നഗരസഭാ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കണ്ണമ്മൂല എസ്എൻ ക്ലബിൽ ചേർന്ന ചടങ്ങ് ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരായ കായംകുളം യൂനിസ്, പി.ആർ. ആശ, ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കൃഷ്ണവേണി, പുതിയ മെഡിക്കൽ കോളജിന്റെ നോഡൽ ഓഫിസർ ഡോ.കവിത രവി, ഗവ. കണ്ണാശുപത്രി ഡയറക്ടർ ഡോ.ചിത്ര, സൂപ്രണ്ട് ഡോ. സുനിൽകുമാർ, ആർഎംഒ ഡോ.നയന, നഗരസഭ ക്ലീൻസിറ്റി മാനേജർ സുജിത് സുധാകർ, സോലസ് കോ - ഓർഡിനേറ്റർ മിനി വി. നായർ, ഹെൽത്ത് ഇൻസ്പെക്്ടർമാരായ അരുൺ എസ്. നായർ, എൻ. അനിൽ , സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ.വിമൽ ജോസ്, ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്. അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Thiruvananthapuram
പേരൂർക്കട: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ ഇതര സംസ്ഥാനക്കാരനെ ഫോർട്ട് പൊലിസ് പിടികൂടി. ഒറീസ സ്വദേശിയായ മൊഗേഷ് ഗോറെ (28) ആണ് പിടിയിലായത്. കിള്ളിപ്പാലം ശ്രീ നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.
കഴിഞ്ഞദിവസം പുലർച്ചെ ഒരുമണിയോടുകൂടിയാണ് കേസിന് ആസ്പദമായ സംഭവം. കിള്ളിപ്പാലം ചെമ്പുപണിപ്പുരയ്ക്ക് സമീപമുള്ള ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് ഏകദേശം 25,000 രൂപയോളം പ്രതി കവർന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവസ്ഥലത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഫോർട്ട്, തമ്പാനൂർ, പൂജപ്പുര, തൃശൂർ ഈസ്റ്റ് എന്നീ പൊലിസ് സ്റ്റേഷൻ പരിധികളിലെ ആറോളം മോഷണക്കേസുകളിലും തമിഴ്നാട്ടിലെ വിവിധ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
കേരളത്തിലും തമിഴ്നാട്ടിലും ഏകദേശം സമാനമായ മോഷണങ്ങളാണ് പ്രതി നടത്തിയിരിക്കുന്നതെന്നും ക്ഷേത്രങ്ങളിലെ കാണിവഞ്ചി കുത്തി മോഷണം നടത്തുകയാണ് ഇയാളുടെ പ്രധാന രീതിയെന്നും മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയാണ് ഇയാൾ ചെയ്യുന്നതെന്നും പൊലി സ് അറിയിച്ചു. മൊഗേഷ് ഒരിടത്ത് സ്ഥിരമായി തങ്ങി മോഷണം നടത്തുന്ന ആളല്ലെന്നും ഒരു സ്ഥലത്ത് നിന്നും മോഷണം നടത്തിക്കഴിഞ്ഞാൽ മറ്റൊരു സ്ഥലത്തേക്ക് ഉടനടി രക്ഷപ്പെടുകയാണ് പതിവെന്നും പൊലിസ് പറയുന്നു. ഫോർട്ട് സിഐ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ് പ്രതി തമിഴ്നാട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് അവിടെ എത്തിയെങ്കിലും പ്രതി ഇക്കാര്യം മണത്തറിഞ്ഞ് മുങ്ങുകയായിരുന്നു.
പൊലിസിന്റെ പിടിയിൽ ആകാതിരിക്കുന്നതിന് വേണ്ടി ട്രെയിൻ മാർഗം ആസാമിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയാണ് ഇയാൾ കസ്റ്റഡിയിലായത്. മാർഗം അസമിലേക്ക് കടക്കാൻ ശ്രമിച്ചു. കൊല്ലം ഈസ്റ്റിൽ വെച്ച് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.
എസ് ഐമാരായ ജഗ്മോഹൻ ദത്തൻ, കൃഷ്ണമോഹൻ, ജോസ്ബിൻ രാജ്, സീനിയർ സിവിൽ പൊലിസ് ഓഫിസർമാരായ റഷീദ്, ഷൈജു, ലിപിൻ രാജ്, സിപിഒ ശ്യാംകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഇയാൾ റിമാൻഡ് ചെയ്തു.
Thiruvananthapuram
പാറശാല: മഴക്കാല സമയമായതുകൊണ്ട് പകര്‍ച്ചവ്യാധികളുടെ ഭീഷണി നേരിടാന്‍ സാധ്യതയുള്ളതിനാല്‍ പാറശാല ഗ്രാമപഞ്ചായത്തിലെ കീഴ്ത്തോട്ടം വാര്‍ഡില്‍ മഴക്കാലപൂര്‍വ ശുചീകരണം ശക്തമാക്കി. ഇന്നലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വര്‍ധിച്ചുവരുന്ന പനി രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി റോഡിന്റെ പാര്‍ശ്വഭാഗങ്ങളില്‍ കാടുകയറിക്കിടന്ന പുല്‍ത്തകിടിയെ ചെത്തി വെളിപ്പാക്കുന്ന പരിപാടിയാണ് ഇന്നലെ രാവിലെ നടന്നത്. മേറ്റുമാരായ ദീപ, സിന്ധു, മനീഷ, ആശ, സുമ, ആനി, പ്രബല, സുശീല തുടങ്ങിയവർ പങ്കെടുത്തു.
വരുംദിവസങ്ങളിലും വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും മഴക്കാലപൂര്‍വ ശുചീകരണങ്ങളില്‍ നിന്ന് പ്രദേശത്തെ പൂര്‍ണമായും മുക്തമാക്കുകയുമാണ് ലക്ഷ്യം. പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളും വരും ദിവസങ്ങള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി മഴക്കാലപൂര്‍വ ശുചീകരണം വേഗത്തിലാക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര പറഞ്ഞു.
Kollam
നേമം : ദേശീയ പാതയിൽ കരമന - നേമം പാതയിൽ പല സ്റ്റോപ്പുകളിലും കെഎസ്ആർടിസി ബസുകൾ നിറുത്തുന്നില്ലെന്ന് പരാതി. തിരക്കേറിയ സമയങ്ങളിൽ പോലും ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റുന്നില്ല. സ്റ്റോപ്പിൽനിന്നു മാറ്റി ബസുകൾ നിർത്തുന്ന പ്രവണതയും ഉണ്ട്. യാത്രക്കാർ ഓടിയെത്തുന്പോഴേക്കും ബസുകൾ എടുത്തുപോകുന്നത് പതിവായിരിക്കുകയാണ്.
പല ബസ്കളും റോഡിന്റെ മധ്യഭാഗത്ത് നിറുത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും പതിവാണ്. ഇതുമൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്.
കോവിഡ് കാലത്തിനുശേഷം രാത്രി ഏട്ടുമണി കഴിഞ്ഞാൽ പല റുട്ടുകളിലും ബസില്ല. രാത്രി പതിനൊന്നു വരെ സിറ്റി ബസുകൾ പഴയതുപോലെ സർവീസ് നടത്തണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി സി.പി. ജോണിനു പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശവാസികൾ.
Kollam
കൊല്ലം: കഴിഞ്ഞയാഴ്ചകളില്‍ കുതിച്ചുയര്‍ന്ന എല്ലാ പച്ചക്കറി ഇനങ്ങളുടേയും വില കുറഞ്ഞു. അതേസമയം ഏതാനും ഇനങ്ങള്‍ക്ക് വില കൂടി. കഴിഞ്ഞ ആഴ്ചയില്‍ ചെറിയ ഉള്ളിക്കും ബീന്‍സിനുമാണ് വില കൂടിയത്. അവയുടെ വില കുറഞ്ഞു. അതസമയം ഈയാഴ്ച തക്കാളിയുടെ വിലകൂടി. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 20 രൂപയായിരുന്ന തക്കാളിക്ക് 40 രൂപയായി വര്‍ധിച്ചു. ചെറിയ ഉള്ളിയുടെ വില 95 ല്‍ നിന്ന് 100 രപ വരെയായിട്ടാണ് വര്‍ധിച്ചത്.
ഇഞ്ചിയുടെ വില 200 -ല്‍ നിന്ന് 125 രൂപയായി കുറഞ്ഞു. കുറഞ്ഞ ഇഞ്ചിക്ക് 90 രൂപയായി. ബീന്‍സ് വില 150 -ല്‍ നിന്ന് 140 രൂപയായി. നാരങ്ങവില 240 രൂപയില്‍ നിന്ന് 180 രൂപയായി കുറഞ്ഞു.
വെണ്ടക്ക് വില 60-ല്‍ നിന്ന് 30 രൂപയായി. ചേമ്പിന്കിഴങ്ങിന് 100 -ല്‍ നിന്ന് 70 രൂപയായി കുറഞ്ഞു. മുരിങ്ങക്കായ 60 -ല്‍ നിന്ന് 40 രൂപയായി കുറഞ്ഞു.
ചെറുകിഴങ്ങ് ഇനങ്ങള്‍ വിപണിയില്‍ എത്തിതുടങ്ങി. ചെറുകിഴങ്ങ് കിലോയ്ക്ക് 100 രൂപയാണ് വില. അതേ സമയം ഏത്തപ്പഴം വില കുറയുന്നില്ല. രസകദളിപഴം കിലോക്ക് 100 രൂപയ്ക്കു മേലേയാണ്. പാളയന്തോടന് പഴത്തിന് കിലോയ്ക്ക് 60 രൂപയായി തുടരുന്നു. തമിഴ്നാട്ടില്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കുന്നില്ല.
ഓണക്കാലത്തിനുശേഷം പച്ചക്കറി വില കൂടിയത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. പഴം വില കൂടിയതോടെ പഴത്തിന്റെ ഉപയോഗവും കുറഞ്ഞു. സാധാരണക്കാര്‍ പഴം വാങ്ങുന്നതു കുറച്ചതോടെ വില്പന മൂന്നിലൊന്നു കുറഞ്ഞു.
അതിനാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള കുല വരവിലും കുറവുണ്ടായി.
Kollam
കുളത്തൂപ്പുഴ: അഞ്ചല്‍ റേഞ്ച് ഏഴംകുളം സ്റ്റേഷന് പരിധിയിലെ കൊച്ചരിപ്പ ഇടപ്പണ വനം സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ഇടപ്പണ ഗവണ്മെന്റ് ് ട്രൈബല്‍ എല്‍പി സ്കൂളില്‍ വന്യജീവിവാരാഘോഷത്തിനോടനുബന്ധിച്ചു ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
ഇടപ്പണ വനം സംരക്ഷണ സമിതി ഓഫിസില്‍ നടന്ന ചിത്രരചനാ മത്സരം ഏഴംകുളം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ആര്. ബൈജു ഉദ്ഘാടനം നിര്‍വഹിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ രജിത ഭാസ്കര്‍ അധ്യക്ഷത വഹിച്ചു.
വിഎസ്എസ് പ്രസിഡന്റ് സാബു, സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജയരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ അമ്പിളി, ഷൈജുമോന്‍, സുരേഷ് എന്നിവരും പ്രധാനാധ്യപിക എ.കെ. ബീന, സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് അനിലകുമാരി, സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി ശാരികൃഷ്ണ, എസ്ആര്‍ജി കണ്‍വീനര്‍ ടി.ജി. അശ്വതി, എസ്. ബാബു, സ്കൂള്‍ പിടിഎ പ്രസിഡന്റ് സൂര്യമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kollam
അഞ്ചല്‍ : അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂള്‍ എന്‍സിസി യൂണിറ്റ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് എന്നിവയുടെ നേതൃത്വത്തില്‍ അഞ്ചല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് പരിസരവും പൊതുവേദിയും വൃത്തിയാക്കി. വേസ്റ്റ് ബിന്‍ സ്ഥാപിക്കുകയും ചെയ്തു. പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കാന്‍ വേസ്റ്റ് ബിന്‍ കൈമാറി.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജ്യോതി ഉദ്ഘാടനം ചെയ്തു. അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജിമോള്‍ മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ വൈസ് ചെയര്മാന് കെ.എം. മാത്യു, പ്രിന്‍സിപ്പല്‍ മേരി പോത്തന്, അക്കാഡമിക് ഡയറക്ടര്‍ പി.ടി. ആന്റണി എന്നിവര്‍ പങ്കെടുത്തു.
സ്കൂള്‍ എന്‍സിസി ഓഫീസര്‍ വി.എസ്. സന്തോഷ് കുമാര്‍, എസ്പിസി ഓഫീസര്‍ ലിന്‍സി രഞ്ജിത് എന്നിവര്‍ നേതൃത്വം നല്കി.
Kollam
കൊല്ലം: യൂണിയന് ബാങ്ക് ഒഫ് ഇന്ത്യയുടെ കൊല്ലം റീജണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹിന്ദി ദിനാഘോഷവും പുരസ്കാര വിതരണവും നടത്തി. കൊല്ലം എസ്എന്‍ വനിതാ കോളജ് ഹിന്ദി വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. എ. മഞ്ജു മുഖ്യാതിഥിയായി. ടി.കെ. അഭിജിത്ത് അധ്യക്ഷത വഹിച്ചു.
റീജണല്‍ അഷ്വറന്‍സ് ഹെഡ് കെ. അഭിലാഷ് പങ്കെടുത്തു. ഹിന്ദി ഓഫിസര്‍ പൂര്‍ണിമ ചടങ്ങില്‍ സ്വാഗതം പറഞ്ഞു.
പ്രഫ. ഡോ. എ. മഞ്ജു ഹിന്ദിയുടെ ഔദ്യോഗിക ഭാഷാ പ്രാധാന്യത്തെക്കുറിച്ചും ബാങ്കിംഗ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക മേഖലകളില്‍ ഹിന്ദിയുടെ പ്രസക്തിയെക്കുറിച്ചും പ്രസംഗിച്ചു.
വിവിധ ഭാഷകളെയും സംസ്കാരങ്ങളെയും ബന്ധിപ്പിക്കുന്ന ഭാഷയാണ് ഹിന്ദിയെന്നും അവര്‍ പറഞ്ഞു. ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയിച്ച ബാങ്ക് ജീവനക്കാര്‍ക്കുള്ള പുരസ്കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
Kollam
പന്മന: പന്മന മനയില്‍ ശ്രീബാലഭട്ടാരക വിലാസം സംസ്കൃത ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിക്ക് 1992 ബാച്ച് 10 എ എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മയുടെ കൈത്താങ്ങ്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ദിവസത്തെ പ്രഭാതഭക്ഷണം ഒരുക്കി നല്കി.
പ്രഭാതഭക്ഷണ വിതരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് ചവറ ഉപജില്ലാ നൂണ്മീല് ഓഫീസര്‍ എന്‍. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പിടിഎ പ്രസിഡന്റ് പന്മന മഞ്ചേഷ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന് സി. ജയചന്ദ്രന് പിള്ള മുഖ്യപ്രഭാഷണം നടത്തി.
പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ ഭാരവാഹികളായ പൊന്മന നിശാന്ത്, കെ.ജെ. ഷീബ, വിളയില്‍ ഹരികുമാര്‍, ബുഖാരി, എസ്എംസ ചെയര്മാന് ആഷിം അലിയാര്, പിടിഎ വൈസ് പ്രസിഡന്റ് മാമൂട്ടില്‍ ഷിഹാബ്, സീനിയര്‍ അസിസ്റ്റന്റ് ് സി.വി. മായ, അധ്യാപക പ്രതിനിധി ഷൈന്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Kollam
കൊല്ലം: നഗരത്തിലെ ഉള്‍പ്രദേശങ്ങളില്‍ ഗ്രാമവണ്ടികള്‍ നിലച്ചിട്ട് ഒമ്പതു മാസം പിന്നിട്ടെങ്കിലും കെഎസ്ആര്‍ടിസി അധികൃതര്‍ അനങ്ങുന്നില്ല. ഇവിടങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങള്‍ പഴയതുപോലെ കിലോമീറ്ററുകള്‍ നടക്കുന്നതിന് പുറമേ ഓട്ടോകളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഇന്ധന ചെലവ് തദ്ദേശ സ്ഥാപനം വഹിക്കുന്ന രീതിയിലാണ് കെഎസ്ആര്‍ടിസി ഗ്രാമവണ്ടി സര്‍വീസ് നടത്തിയിരുന്നത്. 2022 നവംബറില്‍ കൊല്ലം നഗരത്തില്‍ തുടങ്ങി. കോര്പറേഷന് ഒരു ലക്ഷം രൂപ വീതം പ്രതിമാസം നല്കി ഒരു സര്‍വീസാണ് നടത്തിയിരുന്നത്. കോര്പറേഷന് പണം നല്‍കുന്നത് നിര്‍ത്തിയതോടെ കെഎസ്ആര്‍ടിസിയും പിന്‍വലിഞ്ഞു.
തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ട്യൂഷനും സ്കൂളിലും പോകുന്ന വിദ്യാര്‍ഥികള്‍ക്കും രാവിലെയും വൈകുന്നേരവുമുള്ള സര്‍വീസ് വലിയ പ്രയോജനമായിരുന്നു. അദ്യഘട്ടത്തില്‍ കളക്ഷന്‍ കുറവായിരുന്നെങ്കിലും പിന്നീട് വരുമാനം ഉയര്‍ന്നു തുടങ്ങിയപ്പോഴാണ് നിലച്ചത്. 150 കിലോമീറ്ററോളമാണ് ഒരു ദിവസം ഓടിയിരുന്നത്.
രാവിലെ 7.30നും 10നും കൊല്ലം കോര്പറേഷന് മുന്നില്‍ നിന്നാരംഭിച്ച് ബീച്ച്, തങ്കശേരി, തിരുമുല്ലവാരം, ഒഴുക്കുതോട്, ശക്തികുളങ്ങര, കാവനാട്, കടവൂര്‍, അഞ്ചാലുംമൂട്, കണ്ടച്ചിറ ചീപ്പ് വഴി, ചാത്തിനാംകുളം, കരിക്കോട് പഴയ ബസ് സ്റ്റാന്‍ഡ്, കല്ലുംതാഴം, അയത്തില്‍, കൂനമ്പായിക്കുളം ക്ഷേത്രം, പാലത്തറ, മേവറം, തട്ടാമല, കൂട്ടിക്കട, വാളത്തുംഗല്‍, ഇരവിപുരം, ചായക്കടമുക്ക്, അമൃതകുളം, തുമ്പറ, എസ്എന്‍ കോളജ് ജംഗ്ഷന് വഴി കൊല്ലം ഡിപ്പോയിലെത്തും. വൈകുന്നേരം അഞ്ചിന് ശാരാദാമഠം, കപ്പലണ്ടിമുക്ക്, കോളജ് ജംഗ്ഷന്, തുമ്പറ, അമൃതകുളം, ചായക്കടമുക്ക്, ഇരവിപുരം, വാളത്തുംഗല്‍, കൂട്ടിക്കട, തട്ടാമല, മേവറം, അയത്തില്‍, കല്ലുംതാഴം, കരിക്കോട്, ചാത്തിനാംകുളം, താന്നിക്കമുക്ക്, അഞ്ചാലുംമൂട്, കടവൂര്‍, ശക്തികുളങ്ങര, തിരുമുല്ലാവാരം, തങ്കശേരി വഴി കൊല്ലം ഡിപ്പോയില്‍.
മറ്റ് ബസ് സര്‍വീസുകളില്ലാത്ത ഉള്‍പ്രദേശങ്ങളിലെ ഒരു വിഭാഗം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഗ്രാമവണ്ടി. മുടങ്ങിയ സര്‍വീസ് പുനരാരംഭിക്കാനുള്ള ഇടപെടല്‍ കോര്‍പറേഷന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Kollam
അഞ്ചാലുംമൂട്: ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം നാള് തൃക്കരുവ പഞ്ചായത്തിലെ വടക്കേക്കര വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന സംഘക്കടവിലെ എക്സൈസ് വിശ്രമ കേന്ദ്രം സാമൂഹികവിരുദ്ധര്‍ ആക്രമിച്ചു. 25,000 രൂപയോളം വിലവരുന്ന അലങ്കാരച്ചെടികള്‍ മൂടോടെ പിഴുതെടുത്തു. മണ്‍തിട്ടകളും തകര്‍ത്തു. സംഭവത്തില്‍ തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാര്‍ഷലും സ്ഥിരം സമിതി അധ്യക്ഷന്‍ ടി.ശ്രീകുമാറും പൊലിസില്‍ പരാതി നല്കി.
സാമൂഹികവിരുദ്ധര്‍ താവളമാക്കിയ സ്ഥലങ്ങള്‍ ഏറ്റെടുത്ത് ജനോപകാരപ്രദമാക്കുന്ന എക്സൈസിന്റെ ഓപ്പറേഷന് റിലാക്സ് പദ്ധതിയുടെ ഭാഗമായാണ് സംഘക്കടവില് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് ജെട്ടിക്ക് സമീപം വിശ്രമകേന്ദ്രം ഒരുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിലാണ് ശനിയാഴ്ച രാത്രി ആക്രമണമുണ്ടായത്. ഇവിടെ ബിയര്‍ കുപ്പികളും പൊട്ടിച്ചിട്ടു. എക്സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
ആക്രമണം നടന്നിടത്ത് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിന്റെ സിസിടിവി കാമറയുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ സഹായിക്കാത്ത സ്ഥിതിയാണ്. ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് സ്ഥലത്തുണ്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തിയാലേ പരിശോധന നടത്താനാകൂ. വിവരം അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Kollam
പുനലൂര്‍: നരിക്കല്‍-കോക്കാട് റോഡിന്റെ പുനരുദ്ധാരണം നീണ്ടുപോകുന്നത് പ്രദേശവാസികളെ കടുത്ത യാത്രാദുരിതത്തിലാക്കി.
കരവാളൂര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, 17 വാര്‍ഡുകളിലൂടെയും പുനലൂര്‍ നഗരസഭയിലെ ചെമ്മന്തൂര്‍, കോളജ് വാര്‍ഡുകളുടെ ഭാഗങ്ങളിലൂടെയും കടന്നുപോകുന്ന പ്രധാന യാത്രാമാര്‍ഗമാണിത്. വിദ്യാലയങ്ങളിലേക്കും ജോലിസ്ഥലങ്ങളിലേക്കും ആശുപത്രികളിലേക്കുമുള്ള യാത്രകള്‍ക്കായി ഈ റോഡിനെ ആശ്രയിക്കുന്ന ജനങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. റോഡില്‍ അപകടമരണങ്ങളും സംഭവിച്ചിട്ടുണ്ട്.
ഇരുചക്രവാഹന അപകടങ്ങളും അടിക്കടി ഉണ്ടാകുന്നു. ജനങ്ങളുടെ യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.
ഈ പാതയുമായി ബന്ധപ്പെട്ട ചെമ്മന്തൂര്‍- കോക്കാട് റോഡിന്റെ 7.5 കിലോമീറ്റര്‍ ഭാഗം ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരിക്കുന്നതിന് 2024 ഓഗസ്റ്റ് 17-ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം 12.20 കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ജനപ്രതിനിധികള്‍ക്ക് ലഭിച്ച വിവരമനുസരിച്ച്, കരാറുകാരന് നല്‍കാനുള്ള ബില്ലുകളൊന്നും കുടിശികയില്ല. എന്നിട്ടും ജോലികള്‍ വൈകുന്നതിന്റെ പിന്നിൽ കരാറുകാരന്റെ അനാസ്ഥയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ജനപ്രതിനിധികള്‍ എല്ലാവരും ഒരുമിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയതാണ്.
പരാതിയില്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്നും ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള വ്യക്തമായ സമയക്രമം നിശ്ചയിച്ച് അതു പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിര്‍മാണത്തിലെ കാലതാമസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയും ബന്ധപ്പെട്ട വാര്‍ഡുകളിലെ ജനപ്രതിനിധികളും തുടര്‍ച്ചയായി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്.
ഈ ശ്രമങ്ങള്‍ക്ക് പിന്തുണയായി പ്രദേശവാസികളും ഒരുമിച്ച് ഒരു ജനകീയ കൂട്ടായ്മയായി മുന്നോട്ടുവരണമെന്നും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് നിര്‍മാണ പുരോഗതി വിലയിരുത്തുകയും സമയബന്ധിതമായ പൂര്‍ത്തീകരണത്തിനായി കൂട്ടായി ഇടപെടുകയും വേണമെന്നും ആവശ്യമുയർന്നു. ജനങ്ങളുടെ യാത്രാദുരിതത്തിനും ജീവനും ഭീഷണിയാകുന്ന സാഹചര്യത്തിനും അടിയന്തര പരിഹാരമുണ്ടാകണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
Kollam
കൊല്ലം: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന കാമ്പസ് ജീവിതം പച്ചയായ മനുഷ്യർ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി. ഉണ്ണികൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
കേരള സർവകലാശാല ഓറിയന്റൽ റിസർച്ച് ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറി വകുപ്പ് അധ്യക്ഷൻ ഡോ. എസ്. നൗഷാദ്, വർക്കല എസ്എൻ കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രഫസർ ടി.ആർ. ജിജോ, ചവറ സർക്കാർ കോളജിലെ മലയാള വിഭാഗം അധ്യാപകൻ ജോർജ് അലോഷ്യസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.എ.എസ്. പ്രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ക്യാമ്പസ് ഡയറക്ടർ ഡോ.കെ.ബി. ശെൽവമണി സ്വഗതവും എച്ച്. മുരുകൻ നന്ദിയും രേഖപ്പെടുത്തി.
Kollam
കരുനാഗപ്പള്ളി: ചര്‍ക്ക തിരിച്ചും നൂല്‍നൂറ്റും മഹാത്മാഗാന്ധിയുടെ ജീവിതം മനസില്‍ ഉറപ്പിച്ചും പുതുതലമുറയിലെ കുട്ടികള്‍.
കേരള യൂത്ത് പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി പീസ് ഫൗണ്ടേഷന്, സബര്‍മതി ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തോടെ ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ സ്കൂളില്‍ ഗാന്ധി ജീവചരിത്ര ചിത്രപ്രദര്‍ശനം, വിവിധ ചര്‍ക്കകളുടെ പ്രദര്‍ശനം, ഗാന്ധി സാഹിത്യകൃതികളുടെ പ്രദര്‍ശനം, കലാ മത്സരങ്ങള്‍ എന്നിവ ഗാന്ധി കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് കലോത്സവം ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷന് കൗണ്‍സില്‍ ചെയര്മാന് സുമന്‍ജിത്ത് മിഷ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഗാന്ധി പീസ് ഫൗണ്ടേഷന് സെക്രട്ടറി ജി.ആര്. കൃഷ്ണകുമാര്‍, സ്കൂള്‍ പ്രധാന അധ്യാപിക മീരാ സിറില്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ജി.
മഞ്ജുകുട്ടന്, സബര്‍മതി ഗ്രന്ഥശാല ഭാരവാഹികളായ വി.ആര്. ഹരികൃഷ്ണന്, നയന്‍താര, ബിന്ദു വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളില്‍ നിന്നായി നൂറിലേറെ കുട്ടികള്‍ ഗാന്ധി കലോത്സവത്തില്‍ പങ്കെടുത്തു.
Kollam
കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ ഗവണ്മെന്റ് ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ലോക അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങില്‍ മുഴുവന്‍ അധ്യാപകരെയും പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. ഉദ്ഘാടനം പ്രധാന അധ്യാപകന് ആര്. രാജേഷ് നിര്‍വഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. അഭിഭാഷകന് ജെ. വി. അനൂപ് മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ സീനിയര്‍ സൂപ്രണ്ട് വി. വിജുകുമാര്‍, സ്റ്റാഫ് സെക്രട്ടറി എ. അനീസ്, പിടിഎ പ്രസിഡന്റ് പി. ശുഭ, പിടിഎ അംഗം ആര്യ എന്നിവര്‍ പ്രസംഗിച്ചു. എസ്ആര്‍ജി കണ്‍വീനവര്‍ സ്മിത ബി. ദാസ് നന്ദി പറഞ്ഞു. ബിനില്‍ ഫ്രാന്‍സിസ് പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Kollam
അഞ്ചല്‍ : ഏരൂര്‍ ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ നിന്ന് ഉണ്ണി അപ്പക്കാര മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുപേരെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി ഏരൂര്‍ പൊലിസില്‍ ഏല്പിച്ചു.
തമിഴ്നാട് സ്വദേശി സുബ്ബയ്യ (48), അഞ്ചല്‍ സ്വദേശി ഷാജി (60) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പൊലിസിന് കൈമാറിയത്. പ്രതികള്‍ നല്കിയ പേരും മേല്‍വിലാസവും പരിശോധിച്ച് വരികയാണെന്നും ഇവര്‍ക്ക് മറ്റ് മോഷണങ്ങളില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലിസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ആക്രിസാധനങ്ങള്‍ ശേഖരിക്കാന്‍ എത്തിയ ഇവര്‍ ക്ഷേത്രത്തിന്റെ മതില് ചാടികടന്ന് തിടപ്പള്ളിക്ക് സമീപം കഴുകി വച്ചിരുന്ന അപ്പക്കാര ചാക്കിലാക്കി പുറത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഏരൂര്‍ ജംഗ്ഷനില്‍ നിന്ന് ഓട്ടോ വിളിച്ച് അഞ്ചലിലെ ആക്രി കടയില്‍ എത്തിക്കണമെന്നും, ഓട്ടോക്കൂലി നല്കാന് പണമില്ലാത്തതിനാല്‍ ഇത് വിറ്റ് കൂലി നല്‍കാമെന്നും ഇവര്‍ ഓട്ടോ ഡ്രൈവറോട് പറഞ്ഞു. ഇതില്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. പിന്നീട് ഓട്ടോ തൊഴിലാളികളും ലോഡിംഗ് തൊഴിലാളികളും ഉള്‍പ്പെടെയുള്ള നാട്ടുകാരും ചേര്‍ന്ന് ഇവരെ തടഞ്ഞുവച്ച് ഏരൂര്‍ പൊലിസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലിസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.
10 കിലോയോളം തൂക്കവും 10,000 രൂപയില്‍ അധികം വില വരുന്നതുമാണ് മോഷ്ടിച്ച ഉണ്ണിഅപ്പക്കാരയെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അനില്‍കുമാര്‍, ക്ഷേത്രം മേല്‍ശാന്തി വിഷ്ണു എന്നിവര്‍ ഏരൂര്‍ പോലീസില്‍ പരാതി നല്കി. കിഴക്കന്‍ മേഖലയില്‍ ആരാധനാലയങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് അടുത്തിടെയായി നിരവധി മോഷണങ്ങളും മോഷണശ്രമങ്ങളും നടന്നിട്ടുണ്ട്.
Kollam
കൊല്ലം : ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്നതാ പ്രദര്‍ശനം നടത്തുന്ന പ്രതി അറസ്റ്റിലായി.
ചിറക്കര കുളത്തൂര്‍ക്കോണം ചരുവിള പുത്തന്‍വീട്ടില്‍ അനൂപ്(40) നെയാണ് പാരിപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തത്. കല്ലുവാതുക്കല്‍ നടക്കല്‍ ഭാഗത്തുള്ള കോച്ചിംഗ് സെന്ററിന് സമീപം വാടകയ്ക്ക് താമസിച്ച് വരികയാണ്. ചാത്തന്നൂര്‍ പാരിപ്പള്ളി ഭാഗങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളും കുട്ടികളും നില്ക്കുന്ന ഇടങ്ങളിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തിവരികയായിരുന്നു പ്രതി.
തിങ്കളാഴ്ച രാവിലെ ലഭിച്ച പരാതിയില്‍ പാരിപ്പള്ളി പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സമാനമായ കുറ്റകൃത്യത്തിന് ഇയാള്‍ക്കെതിരെ ചാത്തന്നൂര്‍ പൊലിസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുമ്പും ഇയാള്‍ക്കെതിരെ പാരിപ്പള്ളി പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. ഇതുകൂടാതെ 2024 ലും 2026 ലും മോഷണക്കുറ്റത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നും ഇയാള്‍ക്കെതിരെ പാരിപ്പള്ളി പൊലിസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. പാരിപ്പള്ളി എസ്എച്ച്ഒ ആശ വി. രേഖയുടെ നേതൃത്വത്തില്‍ എസ്ഐ മനു സിപിഒമാരായ നൗഫല്‍, സബിത്ത്, രഞ്ജിത്ത് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kollam
കൂരോപ്പട: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള കൂരോപ്പട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷവും ഗാന്ധിയൻ പുരസ്കാര വിതരണവും സംഘടിപ്പിച്ചു. സമ്മേളനത്തിൽ ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് അനിൽ കൂരോപ്പട അധ്യക്ഷത വഹിച്ചു. ലാൻഡ് ഡെവലപ്പ്മെന്റ് ബോർഡ് മുൻ അംഗം ജോസഫ് ചാമക്കാലാ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങളായ സണ്ണി വയലുങ്കൽ, നിതീഷ് മോൻ, എസ്. അനൂജ, മഞ്ജു കൃഷ്ണകുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഫെഡറേഷൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ കൂരോപ്പടയിലെ പൊതുപ്രവർത്തകൻ ളാക്കാട്ടൂർ മഠത്തിൽ എം.എം. മാത്യുവിനെ (അപ്പാപ്പി) ഗാന്ധിയൻ പുരസ്കാരം നൽകി ആദരിച്ചു. ജോസഫ് ചാമക്കാല ഉപഹാരം നൽകി. സണ്ണി വയലുങ്കൽ പൊന്നാടയണിയിച്ചു. എം.എം. മാത്യു മറുപടി പ്രസംഗവും നടത്തി.
Kollam
ചവറ : കൊല്ലം നീണ്ടകര സ്വദേശിനിയായ യുവതിയ്ക്ക് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഒളിവില്‍ പോയ ഭര്‍ത്താവ് നന്ദുവിനായി കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ നടപടികള്‍ ആരംഭിച്ചു.
സൗദി അറേബ്യയില്വച്ചും നാട്ടില്‍വച്ചും നന്ദു ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് ശരീരമാകെ മുറിവുകളേറ്റ 24-കാരിയായ അഞ്ജുവിനാണ് പരിക്കേറ്റത്. നിലവില്‍ കൊല്ലം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീധന പീഡനവും കടുത്ത ശാരീരിക ഉപദ്രവവും ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ്
കേസെടുത്തത്. നന്ദു ഒളിവില്‍ പോയതിനാലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
ഒളിവില്‍ കഴിയുന്ന നന്ദു ദിനേശിന്റെ വിദേശത്തുള്ള ഫോണ്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാണ്. നാട്ടിലെത്താന്‍ ബന്ധുക്കള്‍ വഴി പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ഇയാള്‍ ഇതുവരെ വഴങ്ങിയിട്ടില്ല. നന്ദു സൗദി അറേബ്യയിലാണെന്നാണ് വിവരം. ഇയാളെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാന്‍ പോലീസ് സൗദിയിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.
കേസിന്റെ അന്വേഷണം ചവറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഡിജിറ്റല്‍ തെളിവുകളും (ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍) പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
Kollam
കൊല്ലം: കൊല്ലം റവന്യൂ ജില്ല സ്കൂള്‍ കായികമേള ഏഴു മുതല്‍ ഒമ്പതുവരെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും.
സബ്ജനിയര്‍ ജൂനിയര്‍ സീനിയര്‍ ആണ് പെണ് വിഭാഗങ്ങളിലായി 3300 കുട്ടികള്‍ മൂന്നു ദിവസങ്ങളിലായി ജില്ലയിലെ 12 ഉപജില്ലയില്‍ നിന്നും എത്തിച്ചേരും. 86 വ്യക്തിഗത മത്സരയിനങ്ങളും 10 ഗ്രൂപ്പിന മത്സരങ്ങളും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ക്രോസ് കണ്ട്രി മത്സരങ്ങളും അടക്കം 98 മത്സരങ്ങളാണ് ഉള്ളത്. മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന കായിക താരങ്ങള്‍ക്ക് കോഴിക്കോട് നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കും.
പത്രസമ്മേളനത്തില്‍ പബ്ലിസിറ്റി ചെയര്മാന് എ.എം റാഫി, പബ്ലിസിറ്റി കണ്‍വീനര്‍ എ. ഷാനവാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ ഷാജി, സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് സെക്രട്ടറി എസ്. പ്രദീപ്കുമാര്‍, ഷിനു്, ബിനു എന്നിവര്‍ പങ്കെടുത്തു.
Kollam
കൊല്ലം: ടികെഎം എന്‍ജിനിയറിംഗ് കോളജിന് ഓട്ടോണമസ് പദവി ലഭിച്ചശേഷമുള്ള ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ കാമ്പസ് പ്ലയ്സ്മെന്റുകളില് മികച്ച നേട്ടം.
927 വിദ്യാര്‍ഥികളാണ് അവസാന വര്‍ഷ ബിടെക് പരീക്ഷ എഴുതിയത്. ഇതില്‍ 773 വിദ്യാര്‍ഥികള്‍ വിജയിച്ചു. 122 കമ്പനികള്‍ നടത്തിയ വിവിധ റിക്രൂട്ട്മെന്റുകളിലൂടെ 718 തൊഴില്‍ ഓഫറുകള്‍ നേടി്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) കമ്പനിയാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തത്. മൂന്ന് ലക്ഷത്തിലധികം വാര്‍ഷിക പാക്കേജ് നല്കുന്ന കമ്പനികള്‍ മാത്രമാണ് റിക്രൂട്ട്മെന്റില്‍ പങ്കെടുത്തത്.
അഞ്ച് വിദ്യാര്‍ഥികള്‍ക്ക് 20 ലക്ഷത്തിന് മുകളിലും, 42 പേര്‍ക്ക് 10 ലക്ഷത്തിന് മുകളിലും വാര്‍ഷിക പാക്കേജ് ലഭിച്ചിട്ടുണ്ട്. 23 വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര കമ്പിനികളില്‍ ജോലി ലഭിച്ചു. മെക്കാനിക്കല്‍, സിവില്‍ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ കോര്‍ കമ്പനികളില്‍ നൂറിലധികം വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പിലൂടെ സ്ഥിരജോലി നേടുന്നതിനുള്ള അവസരങ്ങള്‍ കരസ്ഥമാക്കി. പ്രതിമാസം 10,000 രൂപ മുതല്‍ 80,000 രൂപ വരെ സ്റ്റൈപ്പന്ഡുള്ള വിവിധ ഇന്റേണ്‍ഷിപ്പുകളാണ് ഈ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്.
ഈ വര്‍ഷം ആര്ക്കിട്ടെക്ടര് ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളില്‍ നിന്നായി 187 പേര് ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷയായ ഗേറ്റില്‍ മികച്ച വിജയം നേടി. അന്പതില്പരം വിദ്യാര്‍ഥികള്‍ ദേശീയ അന്തര്‍ദേശീയ പ്രശസ്തിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഉപരിപഠനത്തിന് പ്രവേശനം നേടി കഴിഞ്ഞു.
അക്കാദമിക് മികവിനൊപ്പം, വ്യവസായ മേഖലയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും പ്രമുഖ കമ്പനികളുമായും, സ്റ്റാര്‍ട്ടപ്പുകളുമായും, സഹകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ലഭ്യമാക്കാനും കഴിഞ്ഞത് ഈ വര്‍ഷത്തെ പ്ലേസ്മെന്റ് നേട്ടത്തിന് സഹായിച്ചുവെന്ന് പ്ലേസ്മെന്റ് വിഭാഗം ഡീന്‍ ഡോ. മനു ജെ. പിള്ള പറഞ്ഞു.
പത്രസമ്മേളനത്തില്‍ ട്രസ്റ്റ് അംഗങ്ങളായ ജമാലുദ്ദിൻ മുസലിയാര്‍, പ്രിന്‍സിപ്പല്‍ ഡോ. എ. സാദിഖ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എസ്. അയൂബ്, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ.കെ.എ. അയ്യപ്പന്, കമ്പ്യൂട്ടര്‍ സയന്‍സ് മേധാവി ഡോ.അനീഷ് നാഥ് എന്നിവര്‍ പങ്കെടുത്തു.
Kollam
എഴുകോണ്‍ : കരീപ്ര ഭരണിക്കാവ് അവിനാഷ് ഭവനില്‍ കൃഷ്ണന്‍കുട്ടി (73 ) ആണ് അറസ്റ്റില്‍ ആയത്. എസ്എച്ച്ഒ എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ എസ്ഐ അഭിജിത്ത്, എഎസ് ഐ ബീമാ, സിപിഒമാരായ ആര്യ, അഞ്ചു എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതി അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kollam
കുണ്ടറ: കഴിഞ്ഞദിവസം വെള്ളിമൺ ചെറുമൂട് ഭാര്യ ഭർത്താവിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ സുഹൃത്തും സഹായിയും എന്ന് സംശയിക്കുന്ന യുവാവിനെ വിളിച്ചുവരുത്തി പോലീസ് മൊഴി രേഖപ്പെടുത്തി.
ഈ സുഹൃത്ത് തന്റെ ബന്ധുവാണെന്നും അദ്ദേഹത്തെ സഹോദരനെ പോലെയാണ് താൻ കാണുന്നത് എന്നുമാണ് പ്രതി മൊഴി നൽകിയിരുന്നത്. എന്നാൽ ഈ സുഹൃത്ത് എന്ന് പറയുന്ന യുവാവിന്റെ നിരന്തര സാന്നിധ്യം ഈ വീട്ടിൽ ഉണ്ടായിരുന്നു എന്ന് ബന്ധുക്കളും അയൽക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
മാത്രവുമല്ല പെയിന്റർ ആയ ഭർത്താവിനെ ഒഴിവാക്കി വീട് പെയിന്റ് ചെയ്യാൻ ഈ സുഹൃത്തിനെ ഏൽപ്പിച്ചതിലും പോലീസിന് സംശയമുണ്ട്. എങ്കിലും സുഹൃത്തിന്റെ പങ്കാളിത്തം തെളിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Kollam
കൊട്ടിയം: പ്രതി ഭാര്യയായ സബീരിയയെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് സബീരിയയുടെ പിതാവായ നാസറുദ്ദീന്‍ ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തം നാസറുദ്ദീനെ തലയ്ക്കടിച്ച് കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ടെലഫോണ്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച് ഭാര്യാ പിതാവ് നാസറുദീനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കിളികൊല്ലൂര്‍ സൗഹൃദ നഗറില്‍ താമസിക്കുന്ന ഹാരിസിനെയാണ് ( 52) കൊല്ലം സെക്കന്‍ഡ് അഡിഷണല്‍ സെഷന്‍സ് ജഡ്ജി ഉണ്ണികൃഷ്ണന് ഏഴ് വര്‍ഷം തടവിനും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക നാസറുദീന്‍ നല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം.
2019 ജൂണ്‍ 28-നാണ് സംഭവം. കൊട്ടിയം പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്ഐ തൃദീപ് ചന്ദ്രന് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടര്‍ ആയിരുന്ന ദിലീഷ് ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിത്ത്കോടതിയില് ഹാജരായി.
Kollam
ചാത്തന്നൂര്‍: ചിറക്കര പഞ്ചായത്തിലെ കുഴുപ്പില്‍ വാര്‍ഡില്‍ കുഴുപ്പില്‍ ഏലാബണ്ട് റോഡ് ഫിഷറീസ് വകുപ്പില്‍നിന്ന് തുക അനുവദിച്ച റോഡിന്റെ ഉദ്ഘാടനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ചിറക്കര ഉല്ലാസ് കൃഷ്ണന് അധ്യക്ഷനായിരുന്നു. കുഴുപ്പില്‍ വാര്‍ഡ് മെമ്പര്‍ ദേവീദാസ്കണ്ണന് സ്വാഗതം പറഞ്ഞു
വൈസ് പ്രസിഡന്റ് രമ്യ മനോജ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കിരണ്ചിറക്കര, ബിന്ദു സുനില്‍, സജന വിനോദ് പഞ്ചായത്ത് അംഗങ്ങളായ ഉഷ ജഗദീശന്, ശ്രീകുമാര്‍, അമ്പിളിരാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam
ചാത്തന്നൂര്‍: സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍ ചിറക്കര പഞ്ചായത്തില്‍ രൂപീകരിച്ച ചിത്തിര കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടന്നു. ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് കൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു.
75 സെന്റ് കൃഷിയിടത്തിലാണ് വിവിധ പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്നത്. മുളക്, തക്കാളി, വഴുതന, അമര തുടങ്ങിയ പച്ചക്കറികളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ശാസ്ത്രീയവും കാര്യക്ഷമവുമായ കൃഷിരീതികള്‍ പ്രയോജനപ്പെടുത്തി ഗുണമേന്മയുള്ള പച്ചക്കറി ഉല്പാദനം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൃഷിയിടത്തില്‍നിന്ന് വിളവെടുക്കുന്ന പച്ചക്കറികള്‍ ചാത്തന്നൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കര്‍ഷക വിപണി വഴിയാണ് വിപണനം ചെയ്യുന്നത്.
ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ ഉഷ ജഗതീശന്, കൃഷി ഓഫീസര്‍ ശില്പ, കൃഷി അസിസ്റ്റന്റ് സമീര്‍, ചിത്തിര കര്‍ഷക ഗ്രൂപ്പ് അംഗങ്ങളായ ജയമോഹന കുരുക്കള്‍, വര്‍ഗീസ്, ഹരിഹരന് എന്നിവര്‍ പങ്കെടുത്തു.
Kollam
കുണ്ടറ: കുണ്ടറ സബ്ജില്ലാ ശാസ്ത്രോത്സവം ഉത്ഘാടനം എംജി ഡി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ലീന ഏബ്രഹാം കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർലി സത്യദേവൻ ഇമ്പള്ളൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജാത മോഹൻ, വാർഡ് മെമ്പർ തോമസ് പണിക്കർ ബിപിസി റോഷിൻ എം നായർ പിടിഎ പ്രസിഡണ്ട് മാരായ തോമസ് ജോർജ്, സജി, എംജി ഡി ഗേൾസ് എച്ച് എം ഷീബ മാത്യു, എച്ച് എം ഫോറം കൺവീനർ പ്രവീൺകുമാർ, എം ജി ഡി ബോയ്സ് ഹൈ സ്കൂൾ എച്ച്എം ഫിലിപ്പ് എം ഏലിയാസ് എന്നിവർ പ്രസംഗിച്ചു. എംജിഡി, എസ്എൻഎസ്എം എച്ച്എസ്എസ് ആൻഡ് കെജിവി യുപിഎസ് ഇളമ്പള്ളൂർ, ജിഎച്ച്എസ് കേരളപുരം എന്നീ സ്കൂളുകളിലാണ് മേള നടക്കുന്നത്.
Kollam
കൊല്ലം: വന്യജീവി ആക്രമണം പതിവായതോടെ മയലോര മേഖല ഭീതിയില്‍. പത്തനാപുരം, കുളത്തൂപ്പുഴ, തെന്മല മേഖലകളിലെ തോട്ടം മേഖലകളും ഗ്രാമവീഥികളും കാട്ടുമൃഗങ്ങള്‍ കൈയടക്കിയിരിക്കുകയാണ്. വന്യമൃഗങ്ങളെ ഭയക്കാതെ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
മുമ്പ് ഇരുട്ടിയാല്‍ മാത്രം പുറത്തിറങ്ങിയിരുന്ന വന്യമൃഗങ്ങള്‍ പകല്‍ സമയത്തും ഭയമില്ലാതെ ഇറങ്ങി നടക്കുകയാണ്. രാവിലെ റബര്‍ വെട്ടാന്‍ ഇറങ്ങുന്നവര്‍ക്ക് ഭയക്കാതെ പറമ്പിലേക്കു പോകാന്‍ കഴിയാത്ത അവസ്ഥയായി. രാവിലെ പറമ്പുകളില്‍ ജോലിക്കു പോകുന്നവരും കാട്ടുപന്നിയേയും കാട്ടുപോത്തിനേയും കുരങ്ങിനേയും ഭയക്കേണ്ട സ്ഥിതിയായി.
നേരം വെളുത്തശേഷം മാത്രം പുറത്തിറങ്ങുന്നതും അന്തിമയങ്ങുന്നതിനു മുമ്പേ വീട്ടിലെത്തുന്നതും കാരണം മേഖലയുടെ സാമ്പത്തിക സ്ഥിതിയാകെ തകിടം മറിഞ്ഞിരിക്കുകയാണ്. സന്ധ്യയോടെതന്നെ കടകൾ പൂട്ടേണ്ടിവരുന്നതിലാൽ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടം കുത്തനേയിടിഞ്ഞു.
പുനലൂരില്‍ പുലിയിറങ്ങുകയാണ്. പുലിപ്പേടിക്കൊപ്പം ആനയും ഇറങ്ങുന്നു. കറവൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്നു. കാട്ടാനക്കൂട്ടമിറങ്ങി റബര്‍, വാഴ, തെങ്ങ് കൃഷികളെയാണ് നശിപ്പിക്കുന്നത്.
കുളത്തൂപ്പുഴ മേഖലയില്‍ കാട്ടുപോത്തും കാട്ടുപന്നിയുമാണ് ജീവനു ഭീഷണിയായി ഇറങ്ങുന്നത്. ഇവിടെ വനവിസ്തൃതി കൂടുതലുള്ള ഭാഗമാണ്. പ്രധാന റോഡുകളിലും കൃഷിയിടങ്ങളിലുമൊക്കെ ഇവ കൂട്ടത്തോടെ എത്തുന്നു.
വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ വേലികള്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല. കാട്ടാനകള്‍ വന്‍ മരങ്ങള്‍ ഒടിച്ചിട്ടും കാട്ടുപോത്തുകള്‍ വേലികള്‍ തകര്‍ത്തുമാണ് നാട്ടിലേക്ക് കടക്കുന്നത്. ഫെന്‍സിംഗിന് പകരം ശാശ്വത പരിഹാരമായി അതിര്‍ത്തികളില്‍ ആഴത്തിലുള്ള ട്രെഞ്ച് (കുഴി) നിര്‍മിക്കണമെന്ന ആവശ്യമാണ് പ്രദേശത്തുകാര്‍ മുന്നോട്ടുവയ്ക്കുന്നത്. ആര്‍ആര്‍ടി യൂണിറ്റ് സ്ഥാപിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ആക്രണത്തിന് ഇരയാകുന്നവരുടെ എണ്ണം കൂടി
മുന്‍ വര്‍ഷങ്ങളേക്കാള്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായി മരണപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്തനാപുരം കടശേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രാജമ്മ കൊല്ലപ്പെട്ടതാണ് അവസാനം നടന്ന സംഭവം. കുളത്തൂപ്പുഴയില്‍ ജൂലായ് 30ന് പുലര്‍ച്ചെ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കുന്നിന്‍പുറത്ത് വീട്ടില്‍ ബഷീര്‍ (68) കൊല്ലപ്പെട്ടിരുന്നു. പുനലൂര്‍ ചാലിയക്കര എവിടി എസ്റ്റേറ്റിലെ ജീവനക്കാരന് തെന്മല ഉപ്പുകുഴി മംഗലത്ത് പുത്തന്‍വീട്ടില്‍ രഘുനാഥന് പിള്ള (58) കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഫെബ്രുവരി 13 നാണ്. മാര്‍ച്ച് അഞ്ചിന് കുളത്തൂപ്പുഴ ഡാലി സ്വദേശിയായ പ്രകാശ് (46) ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടെങ്കിലും ഗുരുതരമായി പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
Kollam
കൊല്ലം: കേരള റീജിയൻ ലാറ്റിൻ കാത്തലിക് സംഘടിപ്പിച്ച ലെയ്റ്റി കോൺക്ലേവ് 2026 ആലപ്പുഴ ലിയോ തേർട്ടീന്ത് ഓഡിറ്റോറിയത്തിൽ നടന്നു. കോൺക്ലേവിൽ കൊല്ലം രൂപതയിൽനിന്നുള്ള പ്രതിനിധികൾ സജീവമായി പങ്കെടുത്തു.
പുനലൂർ രൂപത ബിഷപ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ ആലപ്പുഴ രൂപത ബിഷപ് ഡോ. ജെയിംസ് ആനാംമ്പറമ്പിൽ വിജയപുരം രൂപത സഹ മെത്രാൻ ജസ്റ്റിൻ അലക്സാണ്ടർ മടത്തിപ്പറമ്പിൽ, എ.ഡി. തോമസ് എംഎൽഎ, നിർമൽ ഔസേപ്പച്ചൻ, മിനി ആന്റണി എന്നിവർ പ്രസംഗിച്ചു. കൊല്ലം രൂപതയിലെ വിവിധ സംഘടനകളായ ഭാരവാഹികളും രാഷ്ട്രീയ–സാമൂഹിക രംഗത്തെ നേതാക്കളും കോൺക്ലേവിൽ പങ്കാളികളായി.
ഭരണ സംവിധാനങ്ങളിലും മറ്റും യുവജങ്ങളുടെ പ്രതിനിധ്യം കൂടുതൽ ശക്തമാക്കി ഉറപ്പിക്കണമെന്ന് കെആർഎൽസിസി ആഹ്വാനം ചെയ്തു.
തീരദേശ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് ദീർഘകാല പരിഹാരങ്ങൾക്കായി ഇടപെടുക, സാമൂഹിക നീതി, മനുഷ്യാവകാശം, പരിസ്ഥിപ്പി സംരക്ഷണം എന്നിവയിൽ അല്മായരെ സജീവ മാക്കുക തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
Kollam
കൊല്ലം: ജപ്പാന് കുടിവെള്ള പദ്ധതിയുടെ പുനലൂര്‍ പനങ്കുറ്റിമലയിലെ പ്ലാന്റില്‍ മണ്ണിടിഞ്ഞുവീണ് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പകുതി കുടിവെള്ള വിതരണം നിലച്ചു. പുനലൂര്‍, പരവൂര്‍ മുനിസിപ്പാലിറ്റികള്‍, കൊല്ലം കോര്‍പറേഷന്റെ പകുതിയോളം ഭാഗം, കരവാളൂര്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, ആദിച്ചനല്ലൂര്‍, കല്ലുവാതുക്കല്‍, പൂതക്കുളം, മയ്യനാട് തുടങ്ങിയ പഞ്ചായത്തുകളിലാണ് കുടിവെള്ളം മുടങ്ങിയത്.
ട്രീറ്റ്മെന്റ് പ്ലാന്റിലെ ഫ്ലോക്കുലേഷന്‍ യൂണിറ്റില്‍ ഒരാള്‍ പൊക്കത്തില്‍ മണ്ണും പാറ കഷണങ്ങളും കൊണ്ട് മൂടികയായിരുന്നു. പമ്പ് ഹൗസില്‍നിന്ന് ജലം കടന്നുപോകുന്ന ചാനലുകളിലും മണ്ണ് നിറഞ്ഞു. പതിനഞ്ചോളം തൊഴിലാളികളെ ഉപയോഗിച്ചാണ് മണ്ണും കല്ലുകളും മാറ്റുന്നത്.
ഫ്ലോക്കുലേഷന്‍ യൂണിറ്റിലെ വയറുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
നിലവില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് 20 മീറ്ററോളം ഉയരത്തില്‍ ഇനിയും കുന്നുണ്ട്. അവിടെ മണ്ണിടിച്ചില്‍ തടയാന്‍ പാര്‍ശ്വഭിത്തി നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്. എന്നാല്‍ ഇതേവരെ നടപടിയെടുത്തിട്ടില്ല.
Kollam
കൊല്ലം: പൗരന്റെ മൗലികാവകാശം ഉറപ്പുവരുത്തുന്നതില്‍ വിവരാവകാശ നിയമത്തിന് വലിയ പങ്ക് വഹിക്കാനാകുന്നുണ്ടെന്ന് വനിത-ശിശുവികസന, തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യം കൂടുതല്‍ അര്‍ഥവത്താക്കുന്ന ഇടപെടലുകളില്‍ ശ്രദ്ധേയമാണ് വിവരാവകാശ നിയമം. വിവരാവകാശ നിയമത്തിന് വിധേയമായിരിക്കണം നമ്മുടെ സംവിധാനങ്ങളെന്നും ഈ നിയമം നമ്മുടെ ജനാധിപത്യത്തിന് കരുത്തായി നിലനില്ക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിവരാവകാശ നിയമ വാരാഘോഷം 2026 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഫാത്തിമ മാതാ നാഷണല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിവരാവകാശ നിയമ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷന് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്തു. വിവരാവകാശ നിയമത്തിന്റെ വരവോടെ ഭരണ വ്യവസ്ഥയില്‍ സുതാര്യത വന്നുവെന്നും നിരവധി അഴിമതികളുടെ വിവരങ്ങള്‍ പുറത്തുവന്നുവെന്നും മുഖ്യ പ്രഭാഷണം നടത്തിയ ബി.ബി. ഗോപകുമാര്‍ എം എല്‍ എ പറഞ്ഞു.
കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം. ശ്രീകുമാര്‍ വിഷയാവതരണം നടത്തി. വിവരാവകാശ കമ്മീഷനില്‍ നിന്നുള്ള റിസോഴ്സ് പേഴ്സണ്‍ കെ. പ്രസാദ് ജീവനക്കാരുമായി സംവദിച്ച് സംശയനിവാരണം നടത്തി. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സോണിച്ചന്‍ .പി. ജോസഫ് യോഗത്തിൽ പ്രസംഗിച്ചു.
വിവരാവകാശ നിയമം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നു എന്നുറപ്പാക്കാൻ കമ്മീഷന് സെമിനാറുകള്‍ സംഘടിപ്പിക്കും. അഞ്ചു മുതല്‍ 12 വരെയാണ് വിവരാവകാശ നിയമ വാരാഘോഷം നടക്കുന്നത്.
Kollam
കൊല്ലം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന 'അഷ്ടമുടി വാട്ടര്‍ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ' പ്രചരണാര്‍ഥം വിളംബരജാഥ നടത്തി. ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് ഫ്ളാഗ് ഓഫ് ചെയ്തു. ഡിടിപിസിയില്നിന്ന് ആരംഭിച്ച വിളംബരജാഥ ചിന്നക്കട റസ്റ്റ് ഹൗസില്‍ അവസാനിച്ചു.
സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍എസ്എസ്, എന്‍ സിസി, എസ്പിസി, കുടുംബശ്രീ, സ്കൂള്‍ ബാന്‍ഡുകള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam
കൊല്ലം: ജില്ലയിലെ കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്ലാനിംഗ് ബോര്‍ഡ് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വനം-വന്യജീവി, നൈപുണ്യവികസന മന്ത്രി ഷിബു ബേബി ജോണ്‍. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ജില്ലാതല അഭിപ്രായ രൂപീകരണ യോഗം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു കാലത്ത് ലോകവുമായി നേരിട്ട് വ്യാപാരബന്ധമുള്ള തുറമുഖവും തിരുവിതാംകൂറിന്റെ വ്യാവസായിക തലസ്ഥാനവുമായിരുന്നു കൊല്ലമെന്ന് മന്ത്രി പറഞ്ഞു. ഇന്ന് നിര്‍ഭാഗ്യവശാല്‍ വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ് കൊല്ലം. കശുവണ്ടി വ്യവസായം അസ്തമിച്ചതുപോലെയാണ്. മത്സ്യമേഖല പ്രതിസന്ധിയിലാണ്. കരിമണല്‍ മേഖലയും നിശ്ചലാവസ്ഥയിലാണ്. കടലും കായലും മലനിരകളുമെല്ലാം ഉണ്ടായിട്ടും കൊല്ലം ടൂറിസം ഭൂപടത്തില്‍ ഒരിടത്തും എത്തിയിട്ടില്ല. കൊല്ലം ജില്ലയുടെ സമഗ്രവികസനത്തിന് ഈ മേഖലകളിലെല്ലാം മാറ്റം വരേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ബി ബി ഗോപകുമാര്‍ എം എല്‍ എ പറഞ്ഞു. വിദ്യാഭ്യാസമേഖലയില്‍ നിന്നുള്ള യുവാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നൂതനമായ കോഴ്സുകള്‍ കൊണ്ടുവരണമെന്നും അടിസ്ഥാനസൗകര്യമേഖലയില്‍ വികസനം കൊണ്ടുവരാന്‍ സൂക്ഷമമായ പ്ലാനിങ് വേണമെന്നും എംഎം നസീര്‍ എംഎല്‍എ പറഞ്ഞു.
മേയര്‍ എ കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര് ലതാദേവി, ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, സബ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ജില്ലാ പ്ലാനിങ് ഓഫീസര്‍ ജി ഉല്ലാസ്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam
പാരിപ്പള്ളി: വേളമാനൂര്‍ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ഏഴ് പുതിയ അംഗങ്ങള്‍ കൂടി എത്തി. അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരുമാണെത്തിയത്. അടൂര്‍ പ്രകാശ് എപിയുടെയും മുന്‍ കെഎസ്എഫ്ഇ ചെയര്മാന് കെ. വരദരാജന്റെയും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കടയ്ക്കാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെയും ആവശ്യപ്രകാരമാണ് ഏഴു പേരെയും സ്നേഹാശ്രമം സ്വീകരിച്ചത്.
കീഴാറ്റിങ്ങല്‍ സ്വദേശി ബേബി(67), നാവായ്ക്കുളം സ്വദേശി അമ്മു (85), ഇളമാട് സ്വദേശി വിജയമ്മ (72 ),അയിരൂര്‍ സ്വദേശി കനകലത (60), കൊല്ലം മുളങ്കാടകം സ്വദേശി വിജയകുമാരി ( 68 ), പെരിങ്ങമല സ്വദേശി ഗോപാലകൃഷ്ണന് (66), തിരുവനന്തപുരം ചെന്നിയൂര് സ്വദേശി വാസുദേവന്‍ (62) എന്നിവരെയാണു സ്നേഹാശ്രമം കുടുംബാംഗങ്ങള്‍ പൊന്നാട ചാര്‍ത്തി വരവേറ്റത്.
ജീവിത പങ്കാളിയുടെ മരണം മൂലം അനാഥരായിത്തീര്ന്നവരാണു ഏഴുപേരും. അര്‍ബുദം, ഹൃദ് രോഗം, മാനസിക രോഗങ്ങള്‍ എന്നിവക്കെല്ലാം ചികിത്സയിലിരിക്കുന്നവരാണു എല്ലാവരും.
സ്നേഹാശ്രമം ചെയര്മാന് ബി. പ്രേമാനന്ദ്, ഡയറക്ടര്‍ പത്മാലയം ആര്. രാധാകൃഷ്ണന്, സെക്രട്ടറി പി.എം. രാധാകൃഷ്ണന്, വര്‍ക്കിംഗ് ചെയര്മാന് തിരുവോണം രാമചന്ദ്രന്‍പിള്ള , ജി. രാമചന്ദ്രന്‍പിള്ള, ആലപ്പാട്ട് ശശിധരന്, മാനേജര്‍ മൈത്രി, നഴ്സ് സുധര്‍മിണി എന്നിവര്‍ ചേര്‍ന്നാണു പുതിയ അംഗങ്ങളെ സ്നേഹാശ്രമത്തിലേക്ക് വരവേറ്റത്.
Kollam
പരവൂര്‍: ഗാന്ധി ജയന്തിയോടനുബന്ധിച്ച് എസ്എന്വിജിഎച്ച്എസിലെ ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പരവൂര്‍ റയില്‍വേ സ്റ്റേഷന് കേന്ദ്രമാക്കി ശുചീകരണപ്രവര്‍ത്തനം നടത്തി. റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ വിഷ്ണു അധ്യക്ഷത വഹിച്ചു. റെയില്‍വേ സൂപ്രണ്ട് ജോണ്സണ്, റെയില്‍വേ സ്റ്റാഫ് കണ്ണന്, സ്കൂള്‍ മാനേജര്‍ സാജന്, പിടിഎ പ്രസിഡന്റ് എ. ജയകുമാര്‍, വൈസ് പ്രസിഡന്റ് പ്രദീപ്, അധ്യാപിക ജിഷ, സ്കൂള്‍ ജീവനക്കാരായ വിനോദ്, വിഷ്ണു, സ്റ്റാഫ് സെക്രട്ടറി സ്വാതി, ഗൈഡ്സ് യൂണിറ്റ് ലീഡേഴ്സ് ആരുണി, അഞ്ചു , വാര്‍ഡ് കൗണ്‍സിലര്‍ സുജാത എന്നിവര്‍ പങ്കെടുത്തു.
Kollam
ചാത്തന്നൂര്‍: അനാഥ മന്ദിരമായ ചാത്തന്നൂര്‍ കരുണാലയത്തിലെ നാല് ആടുകളെ അജ്ഞാതജന്തു കടിച്ചു കൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകളെയാണ് കൂട്ടില്‍ കയറി കടിച്ചു കൊന്നത്. കരുണാലയത്തിലെ അന്തേവാസികളുടെ ആവശ്യത്തിന് പാല് കിട്ടുന്നതിന് വേണ്ടി വളര്‍ത്തിയിരുന്ന ആടുകളെയാണ് കൊന്നത്.
അഞ്ചല്നിന്നു വനം വകുപ്പ് ഉദ്യാഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. അജ്ഞാത ജന്തുവിന്റെ കാൽപ്പാടുകള്‍ പരിശോധിച്ചു. കാൽപ്പാടുകള്‍ പുലിയുടേതല്ലെന്ന് വ്യക്തമായിട്ടുണ്ട്.
ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്താണ് കരുണാലയം പ്രവര്‍ത്തിക്കുന്നത്. ചുറ്റുമതിലുമുണ്ട്. മതില് ചാടി കടന്നാണ് അക്രമിയായ ജന്തു അകത്തു കടന്നത്. ഈ പ്രദേശത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം.
കാര്‍ഷിക മേഖലയായ ഈ പ്രദേശത്ത് കര്‍ഷകരായ മിക്കവരുടെയും വീടുകളില്‍ പശു, ആട്. കോഴി, എരുമ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുണ്ട്. ഈ സംഭവത്തോടെ കര്‍ഷകര്‍ ഭയചകിതരായിരിക്കയാണ്. ബി.ബി. ഗോപകുമാര്‍ എംഎല്‍എയും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.
Kollam
കരുനാഗപ്പള്ളി: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന പരസ്പരം പരിപാടി സബര്‍മതി ഗ്രന്ഥശാലയില്നടന്ന ചടങ്ങില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ധര്‍മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സുമന്‍ജിത്ത് മിഷ അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ പദ്ധതി വിശദീകരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം സുരേഷ് വെട്ടുകാട്, ഗ്രന്ഥശാലാ ഭാരവാഹികളായ ജി. മഞ്ജുകുട്ടന്, വി.ആര്. ഹരികൃഷ്ണന്, സി.പി. പ്രിന്‍സ്, രാജേഷ് പുലരി, ആര്. സനജന്‍, ബേബി ശ്യാം, ഷീബ, ബിനോയ് ബാബു, നയന്‍താര ബിന്ദു വേണുഗോപാല്‍ എന്നിവർ ചര്‍ച്ചക്ക് നേതൃത്വം നല്കി.
Kollam
അഞ്ചല്‍: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷന് പരിസരം അഞ്ചല്‍ എമ്പെയര് ലയന്‍സ് ക്ലബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. സിവില്‍ സ്റ്റേഷന് പരിസരത്ത് നടന്ന ചടങ്ങില്‍ എമ്പയർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ജോൺ മത്തായിയുടെ അധ്യക്ഷതയില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജിമോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ കാലയളവില്‍ തന്നെ അഞ്ചലിന്റെയും പരിസര പ്രദേശങ്ങളുടെയും സാമൂഹിക ജീവകാരുണ്യ സന്നദ്ധ മേഖകളില്‍ സജീവ സാന്നിധ്യമായ എമ്പെയര് ലയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രസിഡന്റ് ഉറപ്പ് നല്കി. ലയന്‍സ് ക്ലബ് സെക്രട്ടറി ദീപക്, ട്രഷറര്‍ രാജശേഖരണ് പിള്ള, അഡ്മിനിസ്ട്രേറ്റര്‍ ഡാനിയൽ കനകക്കുന്ന്, അംഗങ്ങളായ രമേശൻ, രാഹുലൻ പിള്ള, സുകേശൻ, ജോബിൻ, അബ്ദുൽ ഹാരിസ്, അഞ്ജലി എന്നിവർ പ്രവർത്തനങ്ങള്‍ക്കു നേതൃത്വം നല്കി.
Kollam
കൊട്ടിയം: ഓണ്‍ലൈന്‍ ലോകത്തെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും വിദ്യാര്‍ഥികളില്‍ സൈബര്‍ സുരക്ഷാസംബന്ധമായ അവബോധം സൃഷ്ടിക്കുന്നതിനുമായി കേരള പോലീസ് ആവിഷ്കരിച്ചിട്ടുള്ള 'കിഡ് ഗ്ലൗ' പദ്ധതിയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മുപ്പത്തിയാറ് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ഷഫീക് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററില്‍നടന്ന ചടങ്ങ് അഡീഷണല്‍ പോലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡിസിആര്‍ബി എസിപി സുരേഷ് ഉദ്ഘാടനം ചെയ്തു. എഎസ്ഐ മാരായ ഷിബു ജേക്കബ്, അരുണ്‍കുമാര്‍, ഡിസിആര്‍സി കൗണ്‍സിലര്‍ ക്ലോഡറ്റ് ലാംബര്‍ട്ട്, ഡി-ഡാഡ് കൗണ്‍സിലര്‍മാരായ സുവിദ്യ ബിനോജ്, ആര്യ് എന്നിവര്‍ പ്രസംഗിച്ചു.
Kollam
അഞ്ചല്‍: കോളജ് ജംഗ്ഷന് സമീപത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ കവര്‍ച്ച ശ്രമം നടന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം.
രണ്ടുയുവക്കാള് എടിഎം കൗണ്ടറിലേക്ക് പോവുകയും അല്പസമയം കഴിഞ്ഞപ്പോള്‍ സുരക്ഷാ അലാറം മുഴങ്ങുകയും ചെയ്തതോടെ സമീപത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ പാഞ്ഞെത്തി. ഇതിനിടെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരന് അറിയിച്ചതിന് പ്രാകാരം സ്ഥലത്തെത്തിയ അഞ്ചല്‍ പോലീസ് പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും പ്രതികള്‍ കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ രണ്ട് യുവാക്കള്‍ ഏരൂര്‍ ഭാഗത്തേക്ക് പോകുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ഇടങ്ങളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ട് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്
Kollam
കൊട്ടാരക്കര: സാംസ്കാരിക വകുപ്പും കൊട്ടാരക്കര നഗരസഭയും സംയുക്തമായി ഭാമിനി കള്‍ച്ചറല്‍ സൊസൈറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിച്ചസാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്.
ലതാദേവി ഉദ്ഘാടനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സി.അംഗം പി.കെ. ഗോപന് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ അനിത ഗോപകുമാര്‍, വി.ടി. മുരളി, ഡി. രാമകൃഷ്ണ പിള്ള, എസ്.ആര്. രമേശ്, തോമസ് പി. മാത്യു, സി. ഉണ്ണിക്കൃഷ്ണന്, ആനയടി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
ചവറ കെ.എസ്. പിള്ള, കൊട്ടാരക്കര ഗംഗ, പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, വി. ഹര്‍ഷകുമാര്‍, അജീഷ് കൃഷ്ണ, ബിനു കൊട്ടാരക്കര എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കവിയരങ്ങും കവിതാ ചര്‍ച്ചയും നാടക ചര്‍ച്ചയും നടത്തി.
Kollam
കൊട്ടിയം: അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ച് നിത്യസഹായ മാതാ ഗേള്‍സ് ഹൈസ്കൂളില്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. കൊല്ലം രൂപത എഡ്യൂക്കേഷണല്‍ സെക്രട്ടറി ഫാ. ബി.ജെ. റൊസാരിയോ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രഥമാധ്യാപിക വൈ. ജൂഡിത്ത് ലത അധ്യക്ഷത വഹിച്ചു.
സ്കൂള്‍ അങ്കണത്തില്‍ നടന്ന പ്രത്യേക അസംബ്ലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. വിദ്യാര്‍ഥികളുടെ പ്രസംഗങ്ങളും കലാ-നൃത്തരൂപങ്ങളും അരങ്ങേറി. തുടര്‍ന്ന് എസ്പിസി കേഡറ്റുകള്‍ അധ്യാപകരുടെ വേഷമണിഞ്ഞ് ക്ലാസ് നയിച്ചു.
ചടങ്ങില്‍ പ്രഥമാധ്യാപിക ജൂഡിത്ത് ലത, ഫാ. ജോര്‍ജ് റോബിന്‍സണ്‍, ഹൈസ്കൂള്‍ വിഭാഗം സീനിയര്‍ അസിസ്റ്റന്റ് ജിസ്മി ഫ്രാങ്ക്ളിന്, യു.പി. വിഭാഗം സീനിയര്‍ അസിസ്റ്റന്റ് സിന്ധു ജേക്കബ്, സിസ്റ്റര്‍ ഉഷാകുമാരി, സിസ്റ്റര്‍ ജെസ്ലിന്, അജിതകുമാരി, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ അനില, പ്രഭ ആന്‍ മേരി എന്നിവരുള്‍പ്പെടെ സ്കൂളിലെ മുഴുവന്‍ അധ്യാപകരെയും ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും കേഡറ്റുകളും പരിപാടികളില്‍ പങ്കെടുത്തു.്
Kollam
പുനലൂര്‍: എസ്എന്‍ഡിപി യോഗം പുനലൂര്‍ യൂണിയന്റെ കീഴിലുള്ള 71 ശാഖകളിലെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ സംയുക്ത സമ്മേളനം യൂണിയന് ആസ്ഥാനത്ത് നടന്നു.
ഡിസംബര്‍ 29, 30, 31 തീയതികളില്‍ പുനലൂരില്‍ നിന്ന് നടത്തുന്ന ശിവഗിരി തീര്‍ഥാടന പദയാത്രയുടെ മുന്നോടിയായി യൂണിയനിലെ എല്ലാ പ്രദേശങ്ങളിലും ശിവഗിരി തീര്‍ഥാടന വിളംബര വാഹന ജാഥ നടത്തും. പദയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് പീതാംബരദീക്ഷ സമര്‍പ്പണവും ഉണ്ടാകും. ഏപ്രില്‍, മേയ് മാസങ്ങളില്‍ ശാഖാ, മേഖലാ, യൂണിയന് തലങ്ങളില്‍ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കും.
യൂണിയന് പ്രസിഡന്റ് ടി.കെ. സുന്ദരേശന് സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരന്, യൂണിയന് സെക്രട്ടറി ആര്. ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി. ബൈജു, യൂണിയന് കൗണ്‍സിലര്‍മാരായ എസ്. സദാനന്ദന്, സന്തോഷ് ജി. നാഥ്, കെ.വി. സുഭാഷ് ബാബു, അടുക്കളമൂല ശശിധരന്, യൂണിയന് വനിതാ സംഘം പ്രസിഡന്റ് ഷീല മധുസൂദനന്, സെക്രട്ടറി ഓമന പുഷ്പാംഗദന്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ജി. അനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Kollam
ചാത്തന്നൂര്‍: കേരള കോണ്‍ഗ്രസ് ചെയര്‍മാനും യുഡിഎഫിലെ മുതിര്‍ന്ന നേതാവുമായ പി.ജെ ജോസഫിന് കാബിനറ്റ് പദവിയോടുകൂടിയ സര്‍ക്കാര്‍ പദവി നല്‍കുന്നത് സംബന്ധിച്ചുള്ള യുഡിഎഫ് തീരുമാനം വൈകരുതെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യുജോര്‍ജ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ചാത്തന്നൂര്‍ നിയോജക മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് രൂപീകരണ വേളയില്‍ യുഡിഎഫ് കണ്‍വീനര്‍ ആയിരുന്ന പി.ജെ. ജോസഫിന് കാബിനറ്റ് പദവി വൈകിപ്പിക്കുന്നത് യുഡിഎഫിന് ഗുണകരമല്ല. എത്രയും വേഗം യുഡിഎഫ് വിളിച്ചു ചേര്‍ത്ത് പദവി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചാത്തന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ. ചാക്കോ അധ്യക്ഷത വഹിച്ചു. ഉളിയനാട് ജയന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നു കേരള കോണ്‍ഗ്രസില്‍ എത്തിയവര്‍ക്ക് ജില്ലാ പ്രസിഡന്റ് മെമ്പര്‍ഷിപ് വിതരണം നടത്തി. ഉന്നതാധികാര സമിതി അംഗങ്ങളായ ഈച്ചം വീട്ടില്‍ നയാസ് മുഹമ്മദ്, കെ. അനില്‍, ഉളിയനാട് ജയന്, ഉദയകുമാര്‍ ചിറക്കര, പ്രകാശ് മേനോന്, സുഭാഷ്, അപ്സര, ലീലാമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kollam
പത്തനാപുരം: കടശേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക രാജമ്മ (80) കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കടശേരി നിവാസികള്‍.
കാട്ടാന പ്രതിരോധത്തിനായി വനം വകുപ്പ് വിവിധ ഇടങ്ങളില്‍ നിര്‍മിച്ച സോളാര്‍ വേലികളും കിടങ്ങുകളും അറ്റകുറ്റ പണികള്‍ നടത്താതെ പ്രവര്‍ത്തനം നിലച്ചതായി നാട്ടുകാര്‍ പറയുന്നു. നിരവധി തവണ വനം വകുപ്പിന് പരാതികള്‍ നല്‍കിയിരുന്നതായും അവര്‍ പറഞ്ഞു. എംഎല്‍എയുടെയും ഉദ്യോഗസ്ഥരുടേയും വാക്കുകള്‍ വിശ്വസിക്കുവാന്‍ കഴിയുന്നില്ലന്നും കൃത്യമായ നടപടികളാണ് ഉണ്ടാകേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.
അടിയന്തിര പരിഹാരമാവശ്യപ്പെട്ട് കടശേരി ഫോറസ്റ്റ് സ്റ്റേഷനില്‍ തടിച്ചു കൂടിയ ഗ്രാമവാസികള്‍ എംഎല്‍എയും, ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം തടഞ്ഞുവച്ചത് സംഘര്‍ഷത്തിനും ഇടയാക്കി.
ഒടുവില്‍ അടിയന്തിരമായി രണ്ട് ടീം ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി കാട്ടാനയെ തുരത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ച ശേഷമാണ് നാട്ടുകാരുടെ പ്രതിഷേധം അല്പം അയഞ്ഞത്.
വനംവകുപ്പിന്റെ അനാസ്ഥ: സിഐടിയു
കൊല്ലം: പിറവന്തൂരില്‍ തൊഴിലുറപ്പ് തൊഴിലാളി കടശേരി സ്വദേശി രാജമ്മ (80) വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയത് വനംവകുപ്പിന്റെ അനാസ്ഥ കാരണമാണെന്ന് സിഐടിയു ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
തൊഴിലിടങ്ങളില്‍ പോലും ജീവഭയത്തോടെ കഴിയേണ്ടിവരുന്നത് അപലപനീയമാണ്. പിറവന്തൂര്‍ മേഖലയില്‍ കാട്ടാനയും കാട്ടുപന്നിയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. എന്നിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് വനംവകുപ്പ് തുടരുന്ന നിസംഗതയാണ് ദാരുണമായ ദുരന്തത്തിന് വഴിവച്ചത്.
വന്യജീവി ശല്യം തടയുന്നതില്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആസൂത്രണ രാഹിത്യവും പ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മയും ജനരോഷം വിളിച്ചുവരുത്തുകയാണ്.
തുടര്‍ച്ചയായി വന്യജീവി ശല്യമുണ്ടായിട്ടും സോളാര്‍ ഫെന്‍സിംഗ്, കിടങ്ങുകള്‍ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങള്‍ കൃത്യമായി നടപ്പിലാക്കാനോ അവയുടെ അറ്റകുറ്റപ്പണികള്‍ നടത്താനോ വനംവകുപ്പ് തയാറായില്ല. ആര്‍ആര്‍ടി സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മലയോര മേഖലകളില്‍ പേരിനു മാത്രമായി ഒതുങ്ങുകയാണ്.
രാജമ്മയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാര തുക ഉടന്‍ വിതരണം ചെയ്യണം. കൂടാതെ, കുടുംബത്തിലെ ആശ്രിതന് അടിയന്തരമായി ജോലി നല്കാന് സര്‍ക്കാര്‍ തയാറാകണം. വനാതിര്‍ത്തി മേഖലകളില്‍ തകരാറിലായ സൗരോര്‍ജ വേലികളും കിടങ്ങുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കണം.
ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് തടയാന്‍ വനംവകുപ്പിന്റെ രാത്രികാല പട്രോളിംഗും ആര്‍ആര്‍ടിയുടെ നിരീക്ഷണവും കര്‍ശനമാക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലകളില്‍ കൃത്യമായ സുരക്ഷാ പരിശോധനകള്‍ ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനംവകുപ്പും തമ്മില്‍ ഏകോപനം ഉണ്ടാകണം.
ജനങ്ങളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന ഉദ്യോഗസ്ഥ അനാസ്ഥ ഇനിയും അനുവദിക്കാനാകില്ല. ഈ വിഷയത്തില്‍ അടിയന്തരമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് സിഐടിയു നേതൃത്വം നല്‍കുമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ്, ജില്ലാ സെക്രട്ടറി എസ്. ജയമോഹന് എന്നിവര്‍ അറിയിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം
ഉറപ്പാക്കണം: കെ.എന്‍. ബാലഗോപാല്‍
കൊല്ലം: കാട്ടാന ആക്രമണത്തില്‍ മരിച്ച തൊഴിലുറപ്പ് തൊഴിലാളി രാജമ്മയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാര തുക ഉടന്‍ വിതരണം ചെയ്യണമെന്ന് കെ.എന്‍. ബാലഗോപാല്‍ എംഎൽഎ ആവശ്യപ്പെട്ടു. വന്യമ്യഗശല്യം പ്രതിരോധിക്കാന്‍ സമയബന്ധിതമായി സ്വീകരിക്കേണ്ട നടപടികളില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം.
മലയോരത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് വനംവകുപ്പിന് കഴിയുന്നില്ല. കുളത്തൂപ്പുഴയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് കൊല്ലപ്പെട്ടിട്ട് അധികദിവസമായിട്ടില്ല.
ഇടക്കാട് തെളിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഇപ്പോള്‍ പാവപ്പെട്ട സ്ത്രീയുടെ ജീവനെടുത്തത്. സോളാര്‍ ഫെന്‍സിംഗ്, കിടങ്ങുകള്‍ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിലും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്.
വന്യജീവി ആക്രമണങ്ങളില്‍നിന്ന് മലയോര ജനതയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വനംവകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണം: കേരള കർഷക സംഘം
കൊല്ലം: വന്യജീവി ആക്രമണങ്ങൾ അതിരൂക്ഷമായിട്ടും നിരുത്തരവാദപരമായ സമീപനം തുടരുന്ന വനംവകുപ്പിന്റെ നടപടിയിൽ കേരള കർഷക സംഘം കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
രാജമ്മ തൊഴിലുറപ്പ് ജോലിസ്ഥലത്ത് കാട്ടാനയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം അതീവ ദുഃഖകരമാണ്. സാധാരണക്കാരായ തൊഴിലാളികൾക്കും കർഷകർക്കും സ്വന്തം നാട്ടിൽ ഭയമില്ലാതെ തൊഴിലെടുക്കാനോ ജീവിക്കാനോ കഴിയാത്ത ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രാജമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ കർഷക സംഘം, അവരുടെ ആശ്രിതർക്ക് അടിയന്തര സാമ്പത്തിക സഹായവും നഷ്ടപരിഹാരവും നൽകാൻ സർക്കാർ തയാറാകണമെന്ന് ജില്ലാ പ്രസിഡന്റ് വി. കെ. അനിരുദ്ധനും സെക്രട്ടറി അഡ്വ. ബിജു കെ. മാത്യുവും ആവശ്യപ്പെട്ടു.
Kollam
കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ വാരം സംഘടിപ്പിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജെ.വി. അനൂപ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ സീനിയര്‍ സൂപ്രണ്ട് വി. വിജു കുമാര്‍ അധ്യക്ഷത വഹിച്ചു. ബോധവല്‍ക്കരണ ക്ലാസ്, സെമിനാര്‍, പോസ്റ്റര്‍ രചനാ മത്സരം, തുടങ്ങിയവ നടക്കും. എംപിടിഎ പ്രസിഡന്റ് പി. ശുഭ, പിടിഎ അംഗം എസ്. ആര്യ എന്നിവര്‍ പ്രസംഗിച്ചു. പ്രധാന അധ്യാപകന് ആര്. രാജേഷ് സ്വാഗതവും ബിനില്‍ ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.
Kollam
ചവറ : നീണ്ടകര പഞ്ചായത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ദേശീയ പോഷകാഹാര ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു .
പോഷക ആഹാര ബോധവത്കരണ പരിപാടികളും പ്രദര്‍ശനവും നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് ബി. ശിവലാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡയാന അധ്യക്ഷയായി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രാഗി മുഖ്യപ്രഭാഷണം നടത്തി. വിവിധ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും പഞ്ചായത്ത് അംഗങ്ങളും ഐസിഡിഎസ് പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുത്തു.
Kollam
പാരിപ്പള്ളി: ചരിത്രകാരനും അധ്യാപകനും അവിഭക്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗവുമായ കടയ്ക്കല്‍ എന്‍. ഗോപിനാഥന്‍പിള്ളയെ ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി വേളമാനൂര്‍ ഗാന്ധിഭവന് സ്നേഹാശ്രമം കുടുംബം സ്നേഹോപഹാരവും പ്രശസ്തിപത്രവും നല്കി ആദരിച്ചു. ചാത്തന്നൂര്‍ അസി. പോലീസ് കമ്മീഷണര്‍ രാകേഷ് പി.എസ്. സ്നേഹാശ്രമത്തിലെ ഗാന്ധി ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്തു, ഉപഹാര സമര്‍പ്പണവും നടത്തി.
Pathanamthitta
പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും ഒത്താശയോടെ രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും കശാപ്പ് ചെയ്യുകയാണെന്ന് കെപിസിസി കോര്‍കമ്മിറ്റിയംഗം പ്രഫ. പി.ജെ. കുര്യന്. തെരെഞ്ഞെടുപ്പ് അട്ടിമറികള്‍ക്ക് നേതൃത്വം നല്കുന്ന ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം നയിച്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കളെയും കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും അറസ്റ്റ് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനം ചെയ്ത കരിദിനാചരണത്തിന്റെ ഭാഗമായി ഡിസിസി നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, ഡിസിസി വൈസ് പ്രസിഡന്റുമാരായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, കെ.കെ. റോയിസണ്‍, ജെറി മാത്യു സാം, സജി കൊട്ടക്കാട്, ദീനാമ്മ റോയി, സിന്ധു അനില്‍, ജോണ്സണ് വിളവിനാല്‍, എം. എസ്. സിജു, സുനില്‍ എസ്. ലാല്‍, ടി. എന്‍. ത്രിദീപ്, ലിജു ജോര്‍ജ്, ബിജു ഫിലിപ്പ്, എലിസബത്ത് അബു, രജനി പ്രദീപ്, ബ്ലോക്ക് പ്രസിഡന്റുമാരായ സക്കറിയ വര്‍ഗീസ്, ആര്. ദേവകുമാര്‍, നഹാസ് പത്തനംതിട്ട, സുരേഷ് കോശി, പി. കെ. ഇക്ബാല്‍, അജിത് മണ്ണില്‍, പി കെ. ജേക്കബ്, റെനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, പ്രദീപ് കെ. നായര്‍, സജു ടി സ്കറിയ, അജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോന്നി: പൗരന്റെ വോട്ടവകാശം നിക്ഷേധിക്കുന്ന അവസ്ഥയിലൂടെ രാജ്യത്ത് ജനാധിപത്യം തകര്‍ന്നതായും രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന് ഒത്താശ ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവയ്ക്കണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനത്തോടനുബന്ധിച്ച് നടത്തിയ പ്രതിഷേധ സദസ് കോന്നി ടൗണില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ അധ്യക്ഷത വഹിച്ചു. മാത്യു കുളത്തിങ്കല്‍, റോബിന് പീറ്റര്‍, എസ്.സന്തോഷ് കുമാര്‍, മാത്യു ചെറിയാന്, റ്റി.എച്ച്. സിറാജുദ്ദീന്, ജി.ശ്രീകുമാര്‍, റോജി ഏബ്രഹാം, ശ്യാം എസ്. കോന്നി, ഷാജി.കെ.സാമുവല്‍, ഐവാന്‍ വകയാര്‍, സൗദ റഹിം, എം.കെ. മനോജ്, മോഹനന് മുല്ലപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Pathanamthitta
ചന്ദനപ്പള്ളി: കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ശ്രദ്ധ നല്‍കണമെന്ന് സി.വി. ശാന്തകുമര് എംഎല്‍എ. ലോക കാഴ്ച ദിനാചരണത്തിന്റെയും സൗജന്യ നേത്രപരിശോധനാ ക്യാമ്പിന്റെയും ജില്ലാതല ഉദ്ഘാടനം ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും കാഴ്ചശക്തിയെ ബാധിക്കുന്നു. കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ കാണിച്ചു കൊടുക്കുന്ന രീതി വര്‍ധിച്ചുവരികയാണ്. ഇത്തരം ശീലങ്ങള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ കാഴ്ചവൈകല്യങ്ങള്‍ ഉണ്ടാകുന്നതിനും കണ്ണടകള്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ക്കും ഇടയാക്കുന്നുണ്ടെന്നും ശാന്തകുമാര്‍ പറഞ്ഞു.
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീതാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജെ. മണികണ്ഠന് മുഖ്യപ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി. തോമസ് കാഴ്ചദിന സന്ദേശവും നല്കി.
ജില്ലാ പഞ്ചായത്തംഗം എ.എന്‍. സലീം, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് ജോണ്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക വിനയന്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജീവന് കെ., കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. പവിത്ര പ്രദീപ്, ജില്ലാ ഒഫ്താല്‍മിക് കോഓര്‍ഡിനേറ്റര്‍ എം.സി. അജിത് കുമാര്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍മാരായ എം.പി. ബിജുകുമാര്‍, ആര്. ദീപ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പിന് ഡോ. ശ്രുതി, ഡോ. പവിത്ര പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.
Pathanamthitta
കോഴഞ്ചേരി: തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളിലെ തപാല്‍ സമ്പ്രദായത്തിന് ഉപയോഗിച്ചിരുന്ന അഞ്ചല്‍പെട്ടികള്‍ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുകയാണ് പുല്ലാട്ടെ പുത്തന്‍പറമ്പില്‍ തറവാട്. കോയിപ്രം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ. ഗോപാലകൃഷ്ണപ്പണിക്കരാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഔദ്യോഗിക മുദ്രയായ വലംപിരിശംഖ് കൊത്തിവച്ച അഞ്ചല്പെട്ടി വാങ്ങി സൂക്ഷിച്ചിരിക്കുന്നത്. ഗോപാലകൃഷ്ണപണിക്കരുടെ മരണശേഷം മകന് പി. രാജേന്ദ്രൻ ഇത് സംരക്ഷിച്ച് പോരുന്നു. വീടിന്റെ മുന്നിലെ വിശാല മുറ്റത്ത് പ്രത്യേക സ്ഥലത്താണ് ഇത് സൂക്ഷിക്കുന്നത്. 1970-ലാണ് പിതാവ് ഇത് വീട്ടില്‍ കൊണ്ടുവന്നതെന്ന് രാജേന്ദ്രന് പറഞ്ഞു.
ഇന്ത്യന്‍ കമ്പിത്തപാല്‍ വകുപ്പില്‍ ലയിക്കുന്നതുവരെ അഞ്ചല്‍ സമ്പ്രദായം നാട്ടിൽ നിലനിന്നിരുന്നു. മൂന്നടി ഉയരവും 715 കിലോ തൂക്കവും വരുന്ന തപാല്‍ പെട്ടികളില്‍ ഒരേസമയം മൂവായിരത്തോളം കത്തുകള്‍ വരെ സൂക്ഷിക്കാൻ കഴിയുമായിരുന്നു. രാജകീയ ചിഹ്നത്തിന് പ്രൗഢി നല്‍കാനാണ് സ്വര്‍ണനിറം അഞ്ചല്‍പെട്ടിക്ക് നൽകിയത്. മ്യൂസിയങ്ങള്‍ കൂടാതെ ഫോര്‍ട്ട് കൊച്ചി, കൃഷ്ണപുരം കൊട്ടാരം, കോഴഞ്ചേരി പോസ്റ്റ് ഓഫിസുകളില്‍ ചരിത്രസ്മാരകമായി ഇത്തരം അഞ്ചല്‍പെട്ടികള്‍ സൂക്ഷിച്ചിട്ടുണ്ട്.
Pathanamthitta
പത്തനംതിട്ട: ക്ഷയരോഗ നിവാരണത്തിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. ദേശീയ ക്ഷയരോഗ നിവാരണ പരിപാടി ടിബി മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ജോഷ് ടീം (ജോയിന്റ് സ്ക്വാഡ് ഫോര്‍ ഹെല്‍ത്ത്) രൂപീകരണത്തിന്റെയും സെമിനാറിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.
ജില്ലയെ 2030 ല്‍ ക്ഷയരോഗ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, യുവജനകാര്യ വകുപ്പ്, എന്‍സിസി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷയരോഗ പ്രവര്‍ത്തനങ്ങള്‍ ജോഷ് ടീം ഊര്‍ജിതമാക്കും. ബ്ലോക്ക് ലെവല്‍ നോഡല്‍ ഓഫീസര്‍മാര്‍, മൈഭാരത് വോളണ്ടിയര്‍മാര്‍, എന്‍സിസി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീം രോഗ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ ഏകോപിപ്പിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആര്. രാജലക്ഷ്മി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. മണികണ്ഠന്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ജിനു ജി തോമസ്, ജില്ലാ ടിബി ഓഫീസര്‍ ഡോ.രാധിക ഗോപന്, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ ഷംലാ ബീഗം, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ വിജയകുമാര്‍, ജില്ലാ വനിതാ ശിശു ക്ഷേമ വകുപ്പ് ഡെവലപ്മെന്റ് ഓഫീസര്‍ തസ്നി, കോന്നി മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ.അഞ്ജന, ടിബി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ ജയപ്രകാശ്, ജില്ലാ ഡെപ്യൂട്ടി എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര് ദീപ, എന്‍സിസി ഓഫീസര്‍ വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ക്ഷയരോഗ കേന്ദ്രം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നിയാസ് ഷാ ക്ലാസ് നയിച്ചു.
ജില്ലയിലെ ക്ഷയരോഗമുക്ത പഞ്ചായത്തുകളായ വള്ളിക്കോട്, കോന്നി, മൈലപ്ര, എനാദിമംഗലം, കടമ്പനാട്, നിരണം, ഇരവിപേരൂര്‍, നെടുമ്പ്രം എന്നിവരെയും നിക്ഷയ്മിത്ര, ടി.ബി ചാമ്പ്യന്‍ എന്നിവരെയും ആദരിച്ചു.
Pathanamthitta
തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രി എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യൂണൈറ്റഡ് 26 അന്താരാഷ്ട്ര സമ്മേളനത്തിന്റെ മൂന്നാം പതിപ്പ് ബിലീവേഴ്സ് ആശുപത്രിയില്‍ ആരംഭിച്ചു. നാളെ സമാപിക്കും. ആശുപത്രി ദുരന്ത സജ്ജീകരണവും മാനേജ്മെന്റും എന്നതാണ് ഇത്തവണത്തെ പ്രധാന പ്രമേയം.
അത്തനേഷ്യസ് യോഹാന്‍ സ്മാരക കണ്വന്ഷന് സെന്ററില്‍ ആരംഭിച്ച സമ്മേളനം ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് ഡയറക്ടര്‍ സണ്ണി കുരുവിള അധ്യക്ഷത വഹിച്ചു. യുഎസ്എയിലെ വെയ്ന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഹാര്‍പര്‍ സര്‍വകലാശാല ആശുപത്രി ഗവേഷണ വിഭാഗം ഡയറക്ടറും ജിഎച്ച്ആര്സി സ്ഥാപകനുമായ എമര്‍ജന്‍സി വിഭാഗം പ്രഫസര്‍ ഡോ. വിജയ അരുണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോന്നി മെഡിക്കല്‍ സെന്റര്‍ സിഇഒയും യുണൈറ്റഡ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഡോ ജിജു ജോസഫ്, ബിലീവേഴ്സ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഏബല്‍ കെ. സാമുവല്‍, എമര്‍ജന്‍സി വിഭാഗം അക്കാഡമിക്ക് മേധാവിയുമായ ഡോ. ലൈലു മാത്യൂസ്, ഫാ. തോമസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
നാളെ നടക്കുന്ന പ്രധാന സമ്മേളനത്തില്‍ വിവിധ ആരോഗ്യ വിദഗ്ധരും ദുരന്ത നിവാരണ മേഖലയിലെ പ്രമുഖരും പങ്കാളികളാകും.
Pathanamthitta
പത്തനംതിട്ട: സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്കാരികവേദിയുടെ മൂന്നാമത് കണ്ണശ സാഹിത്യ പുരസ്കാരം പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കല്പറ്റ നാരായണന്. മലയാളസാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ആദ്യ പുരസ്കാരം കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ കെ. രാജഗോപാലിനും രണ്ടാമത്തെ പുരസ്കാരം കവിയും ഗാനരചയിതാവുമായ പി.കെ.ഗോപിക്കുമായിരുന്നു. നവംബറില്‍ പത്തനംതിട്ടയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പുരസ്കാരം നല്‍കുമെന്ന് എഴുത്തുകൂട്ടം സാംസ്കാരികവേദി പ്രസിഡന്റ് ജി. പ്രീത് ചന്ദനപ്പള്ളി, സെക്രട്ടറി ഡോ.നിബുലാല്‍ വെട്ടൂര്‍ എന്നിവര്‍ അറിയിച്ചു.
Pathanamthitta
തിരുവല്ല: വൈദ്യുതി ലൈനിലേക്കു തട്ടിനില്‍ക്കുന്നുവെന്ന പേരില്‍ വ്യാപകമായി മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിനെതിരേ പരാതി. മരം മുറിക്കല്‍ തടഞ്ഞു കോടതി നടപടികളിലുള്ള വസ്തുവില്നിന്നുപോലും അനുമതിയില്ലാതെ മരങ്ങള്‍ വെട്ടിമാറ്റിയതായും ആക്ഷേപം. തിരുവല്ല ആമല്ലൂര്‍ ഭാഗത്തെ ഏഴ് സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ളതും നിലവില്‍ കോടതി വ്യവഹാരത്തിലുള്ളതുമായ വസ്തുവില്‍നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയതെന്ന് ചാലക്കുഴി മാലിയക്കല് വര്‍ഗീസ് സി. ഫിലിപ്പുകുട്ടി കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
തിരുവല്ല വില്ലേജിലെ സര്‍വേ നമ്പര്‍ 552/60ല്‍പെട്ട രണ്ട് ഏക്കര്‍ സ്ഥലമാണ് കോടതി വ്യവഹാരത്തിലുള്ളത്. വസ്തുവിലെ മരങ്ങളുടെ എണ്ണം ഉള്‍പ്പെടെ കോടതി ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതില്‍പ്പെട്ട മരങ്ങളും വെട്ടിമാറ്റിയതായും വര്‍ഗീസ് പറയുന്നു. കെഎസ്ഇബി തോട്ടഭാഗം സെക്ഷന്റെ പരിധിയിലാണ് സ്ഥലം.
വൈദ്യുതലൈനിന് ആവശ്യമായ നിയമപരമായ പരിധിപാലിക്കുന്നതിന് പകരം വസ്തുവിന്റെ റോഡിന് പടിഞ്ഞാറ് ഭാഗത്തേക്ക് ഏകദേശം 20 മീറ്ററോളം കയറിയാണ് മരങ്ങള്‍ വെട്ടിയതെന്നാണ് പരാതി.
കായ്ഫലമുള്ള രണ്ട് തെങ്ങുകള്‍, മുള്ളത്തമ്പകം, മൂന്ന് പ്ലാവുകള്‍, തേക്ക്, വാളംപുളി, രക്തചന്ദനം, വലിയ റബര്‍ മരം തുടങ്ങിയവയാണ് പ്രധാനമായും മുറിച്ചുമാറ്റിയതെന്ന് പരാതിയില്‍ പറയുന്നു. ഇതുവഴി ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും വര്‍ഗീസ് പറഞ്ഞു.
വെട്ടിയ മരങ്ങള്‍ വസ്തുവിലേക്കുള്ള പ്രവേശനമാര്‍ഗത്തില്‍ തന്നെ ഇട്ടതോടെ വീട്ടിലേക്കും പറമ്പിലേക്കും പ്രവേശിക്കാന്‍ തടസമുണ്ടായതായും പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് അന്നുതന്നെ തോട്ടഭാഗം കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയറെ വിവരം അറിയിച്ചതായും വര്‍ഗീസ് പറഞ്ഞു.
അതേസമയം, വൈദ്യുത ലൈനിന് ആവശ്യമായ നിയമപരമായ രീതിയില്‍ മാത്രമാണ് മരങ്ങള്‍ മുറിച്ചുമാറ്റിയതെന്നാണ് കെഎസ്ഇബി തിരുവല്ല അധികൃതരുടെ വിശദീകരണം.
ഉടമകള്‍ എതിര്‍പ്പ് അറിയിച്ചാല്‍ കരാര്‍ ഏറ്റെടുക്കുന്നവര്‍ ഭീഷണിപ്പെടുത്തുന്നതായും മരംമുറിക്ക് പിന്നാലെ തടികള്‍ നീക്കം ചെയ്യുന്നതിനായി സംഘങ്ങള്‍ സ്ഥലത്തെത്തുന്നതായും പ്രദേശവാസികള്‍ ആരോപിച്ചു. ഇത്തരത്തിലുള്ള ലോബിക്ക് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സഹായം ചെയ്യുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളില്‍ കവിയൂരിലും പരിസര പ്രദേശങ്ങളിലും സമാനമായ രീതിയില്‍ മരംമുറി നടന്നതായി പരാതി ഉയര്‍ന്നിരുന്നു.
Pathanamthitta
പത്തനംതിട്ട: ജില്ലയിലെ പത്താംതരം ഹയര്‍ സെക്കന്‍ഡറി യോഗ്യതയില്ലാത്തവര്‍ക്കായി ജില്ല പഞ്ചായത്തിന്റെ വിദ്യാശ്രീ സൗജന്യ തുല്യത പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ലോഗോ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് നല്കി പ്രകാശനം ചെയ്തു.
ജില്ലയില്‍ പത്താംതരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെ ഗ്രാമപഞ്ചായതതിന്റെ സഹകരണത്തോടെ കണ്ടെത്തി രജിസ്ട്രേഷന് നടത്തും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. 17 വയസ് പൂര്‍ത്തിയായ ഏഴാം തരം വിജയിച്ചവര്‍ക്കും എട്ടു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠനം അവസാനിപ്പിച്ചവര്‍ക്കും പത്താംതരം തുല്യത കോഴ്സിലേക്ക് സൗജന്യമായി രജിസ്ട്രേഷന് ചെയ്യാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. 22 വയസ് പൂര്‍ത്തിയായ പത്താംതരം ജയിച്ചവര്‍ക്കും പ്ലസ് ടു, പ്രീഡിഗ്രി പരാജയപ്പെട്ടവര്‍ക്കും ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലേക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്ളവര്‍ ആയിരിക്കണം. താത്പര്യമുള്ളവര്‍ അതാത് ഗ്രാമപഞ്ചായത്തിലെ പ്രേരക് മാരുമായി ബന്ധപ്പെടണം. 15 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. അതാത് വിഷയങ്ങളില്‍ ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് അധ്യാപകരായി പ്രവര്‍ത്തിക്കാം. ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സില്‍ അധ്യാപകരാകാന്‍ ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും നിര്‍ബന്ധമാണ്. ഫോണ്‍: 0468 2220799.
Pathanamthitta
പത്തനംതിട്ട: ജില്ലാ സ്കൂള്‍ കായികമേള ഇന്ന് കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. രാവിലെ പത്തിന് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. സി.വി. ശാന്തകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 11 ഉപജില്ലകളില്‍ നിന്നായി 4000 ഓളം കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. 138 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഇന്നുരാവിലെ 1500 മീറ്റര്‍ ഓട്ടമത്സരത്തോടുകൂടി കായികമേളയ്ക്കു തുടക്കമാകും.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാലാണ് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം റവന്യു ജില്ലാ സ്കൂള്‍ കായികമേളയുടെ പ്രധാന വേദിയായി മാറുന്നത്. ഇത്തവണ കായികമേള പത്തനംതിട്ടയിലെ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു കായികപ്രേമികള്‍. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനി മാസങ്ങളെടുക്കും. ജില്ലയുടെ വിദൂര മേഖലകളില്‍ നിന്നുപോലും കുട്ടികള്‍ കൊടുമണ്ണിലെത്തേണ്ടിവരും. മെച്ചപ്പെട്ട ട്രാക്കും സംവിധാനങ്ങളുമാണ് കൊടുമണ്ണിന്റെ നേട്ടം. എന്നാല്‍ ഗാലറി സൗകര്യങ്ങള്‍ ഇല്ലാത്തത് ബുദ്ധിമുട്ടാകും. മഴ പെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കൂട്ടികള്‍ക്കു കയറിനില്‍ക്കാന്‍പോലും സൗകര്യമില്ല.
ഉദ്ഘാടന യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഷീബാ മുഹമ്മദ് സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി മുഖ്യപ്രഭാഷണം നടത്തും. 10ന് ഉച്ചകഴിഞ്ഞ് 3.30ന് സമാപനസമ്മേളനം പഴകുളം മധു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിക്കും. വര്‍ഗീസ് മാമ്മന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ സര്‍ട്ടിഫിക്കറ്റ് വിതരണവും അബിന്‍വര്‍ക്കി എംഎല്‍എ സമ്മാനദാനവും നിര്‍വഹിക്കും.
ഗ്രൗണ്ടില്ല, കായികാധ്യാപകരില്ല
കായികതാരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമില്ലാതെയാണ് വീണ്ടുമൊരു ജില്ലാ സ്കൂള്‍ കായികമേളയ്ക്ക് തുടക്കംകുറിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ കായികാധ്യാപകരുടെ അഭാവം കുട്ടികളുടെ പരിശീലനത്തെ ബാധിച്ചിട്ടുണ്ട്. ജില്ലയില്‍ 43 സര്‍ക്കാര്‍, യുപി സ്കൂളുകളില്‍ ഒരിടത്തും കായിക അധ്യാപകരില്ല.
85 എയ്ഡഡ്, യുപി സ്കൂളുകളില്‍ ഒരിടത്തു മാത്രമാണ് കായികാധ്യാപകനുള്ളത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ഇതേ അവസ്ഥയാണ്. പലയിടത്തും ഉപജില്ലാ കായികമേളകള്‍ വഴിപടായിട്ടാണ് നടന്നത്. മറ്റ് അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ചാണ് കായികമേള നടത്തിയത്. ജില്ലയില്‍ മെച്ചപ്പെട്ട ഗ്രൗണ്ടുകള്‍ ഇല്ലാത്തതും ഉപജില്ലാ മേളകള്‍ക്ക് വേദി കണ്ടെത്താന്‍ ബുദ്ധിമുട്ടായി. ഒട്ടുമിക്ക സ്കൂളുകള്‍ക്കും നല്ല കളിക്കളങ്ങളോ കായിക ഉപകരണങ്ങളോ ഇല്ല. പൊതുസ്റ്റേഡിയങ്ങള് പലതും കാടുപിടിച്ചു കിടക്കുകയാണ്. തിരുവല്ല പബ്ലിക് സ്റ്റേഡിയം കാലങ്ങളായി ഉപയോഗയോഗ്യമല്ല. പഞ്ചായത്ത് ഗ്രൗണ്ടുകളിലും കാടു വളര്‍ന്നു കയറിയിരിക്കുകയാണ്.
Pathanamthitta
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലേത് ചെറിയ പരാജയം മാത്രമെന്ന് വിലയിരുത്തി സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി. ഭാവിയില്‍ ചെയ്യേണ്ട 17 നിര്‍ദേശങ്ങള്‍ നടപ്പാക്കും. പാർട്ടി ശക്തമായി തിരിച്ചുവരും. ജനങ്ങൾക്കിടയിലും വർഗബഹുജന സംഘടന പ്രവർത്തനവും ശക്തമാക്കുമെന്നും ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
കമ്മിറ്റിയിൽ തർക്കങ്ങളൊന്നും ഉണ്ടായില്ല. ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന കമ്മിറ്റി ക്ഷണിതാവുമായ വീണാ ജോർജിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് അവർ ആയുർവേദ ചികിത്സയിലാണെന്ന മറുപടിയാണ് ജില്ലാ സെക്രട്ടറി നൽകിയത്. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ. പത്മകുമാർ സസ്പെൻഷനിലായതിനാൽ അദ്ദേഹത്തെ കമ്മിറ്റിയിലേക്ക് പരിഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
പന്തളം ഏരിയാ സെക്രട്ടറി ആർ. ജ്യോതികുമാറിനെ ഉള്‍പ്പെടുത്തി ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ആറുപേരെ പ്രത്യേക ക്ഷണിതാക്കളാക്കി. 34 അംഗ കമ്മിറ്റിയിൽ എ.പത്മകുമാറിന്റെ ഒഴിവിലേക്കാണ് ജ്യോതികുമാറിനെ തെരഞ്ഞെടുത്തത്. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റിലെ ഒഴിവ് നികത്തിയതുമില്ല.
എം.എസ്. രാജേന്ദ്രന്, എം. അനീഷ് കുമാർ, സവിത അജയകുമാര്‍, ജിജി ജോണ്‍ മാത്യു, എസ്. കൃഷ്ണകുമാര്‍, പ്രമോദ് ഇളമണ്‍ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാക്കൾ. സെക്രട്ടേറിയറ്റിലെ ഒഴിവ് അടുത്തവര്‍ഷത്തെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നികത്തുമെന്നാണ് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയത്.
പിണറായിക്കും ഗോവിന്ദനുമെതിരേ പ്രതിനിധികള്‍
വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയർന്നത്. പിണറായി വിജയന്റെ വാക്കുകളിലും പെരുമാറ്റത്തിലുമുള്ള ധാര്‍ഷ്ട്യം വോട്ടര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യക്ക് തളിപ്പറമ്പ് സീറ്റ് നല്‍കിയത് പ്രവര്‍ത്തകര്‍ക്കിടയിൽ തെറ്റായ സന്ദേശം നല്‍കിയെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
എം. വി. ഗോവിന്ദനെതിരേയുള്ള നടപടി ശാസനയില്‍ അവസാനിപ്പിച്ചത് ശരിയായില്ലെന്നും കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമായിരുന്നു എന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. എ. പത്മകുമാറിനെതിരേ ശക്തമായ നടപടി പാർട്ടി സ്വീകരിച്ചില്ലെന്നും സംരക്ഷിച്ചത് ദോഷമായെന്നും വിമർശനമുയർന്നു. മുൻമന്ത്രി വീണാ ജോർജ് പാർട്ടിക്ക് വിധേയപ്പെട്ടല്ല പ്രവർത്തിച്ചതെന്ന വിമർശനം അവരുടെ സാന്നിധ്യത്തിൽ തന്നെയുണ്ടായി.
വി.ഡി. സതീശന്റെ ഭരണം ആര്‍എസ്എസിനും
ലീഗിനും വേണ്ടിയെന്ന് വിജയരാഘവന്
പത്തനംതിട്ട: ഡല്‍ഹിയുടെ തെരുവുകളില്‍ പ്രതിപക്ഷം ബിജെപിക്കെതിരേ ശക്തമായ സമരം നടത്തുമ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും കൂട്ടരും ബിജെപിക്കു കീഴടങ്ങിക്കഴിയുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്. സിപിഎം വിപുലീകൃത പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമാപനത്തോടനുബന്ധിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സതീശന് ആര്‍എസ്എസ് അജണ്ടകളുടെ പ്രയോക്താവാണെന്നും അതിനു കേരള ജനത കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനും ലീഗിനും വേണ്ടിയാണ് സതീശന്റെ ഭരണമെന്ന് വിജയരാഘവന് കുറ്റപ്പെടുത്തി.
ഭരണം കിട്ടിയതോടെ മുഖ്യമന്ത്രി മുഴുവന്‍ സമയം ആകാശത്തിലാണ്. മന്ത്രിമാര്‍ വിദേശയാത്രയിലും. ജീവിതാനുഭവങ്ങളിലൂടെയാണ് ഇന്നാട്ടിലെ സാധാരണക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ മനസിലാക്കിയതെന്നും ആ പാര്‍ട്ടിയെ ആരുടെയും മനസില്‍ നിന്ന് മായ്ച്ചുകളയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ഉദയഭാനു അധ്യക്ഷത വഹിച്ചു. ഇ.പി. ജയരാജന്, എം.വി. ജയരാജന്, രാജു ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: കഴിഞ്ഞ ഓഗസ്റ്റില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍നാശനഷ്ടം ഉണ്ടായ ജില്ലയിലെ കുടുംബങ്ങള്‍ക്കും വ്യാപാരികള്‍ക്കും പ്രഖ്യാപിച്ച അടിയന്തര ധനസഹായം ഉടന്‍ വിതരണം ചെയ്യണമെന്ന് സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കൃഷിയും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെട്ടത് ആയിരങ്ങള്‍ക്കാണ്. സര്‍ക്കാര്‍ കണക്ക് പ്രകാരം 25,648 കുടുംബങ്ങള്‍ക്ക് സഹായത്തിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 10,000 രൂപ വീതം ഉടന്‍ സഹായം നല്‍കുമെന്നും പ്രഖ്യാപിച്ചു. വ്യാപാരികള്‍ക്ക് പ്രത്യേക പദ്ധതികളും കൂടുതല്‍ സഹായവും പ്രഖ്യാപനങ്ങളില്‍ ഉണ്ടായിരുന്നു. ഒപ്പം മഹാപ്രളയകാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും നല്‍കിയില്ലെന്നും പ്രചരിപ്പിച്ചു.
വഞ്ചനാപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 10,000 കൊടുക്കുമെന്നു പറഞ്ഞിട്ട് 5,000 ആണ് കിട്ടിയത്. അതും മുഴുവന്‍ പേര്‍ക്കും കിട്ടിയുമില്ല. ഓണക്കാലത്തെ കച്ചവടത്തിനായി ഇറക്കിവച്ച സ്റ്റോക്കാണ് വ്യാപാരികളക്ക് നഷ്ടമായത്. അവര്‍ക്ക് 10,000 ഒന്നുമാകില്ലെങ്കിലും അതുപോലും കിട്ടാത്ത സ്ഥിതിയാണുള്ളതെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റവും പൊലിസ് അതിക്രമവും തടയാന്‍ നടപടി വേണമെന്ന പ്രമേയവും കമ്മിറ്റി അംഗീകരിച്ചു.
വന്യജീവി ആക്രമണം
വന്യജീവി ആക്രമണം പത്തനംതിട്ട ജില്ലയിലെ ജനജീവിതത്തിന് തടസമാകുന്നതായി സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വനാതിര്‍ത്തികളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ദിവസേന വന്യമൃഗ ആക്രമണങ്ങള്ക്കിരയാവുകയാണ്. കേന്ദ്രത്തിന്റെ വനനിയമവും സംസ്ഥാന സര്‍ക്കാരിന്റെ നിസംഗതയും ഫലത്തില്‍ ആക്രമണത്തിന്റെ രൂക്ഷത വധിപ്പിക്കുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രതിരോധ നടപടികള്‍ക്ക് തുടര്‍ച്ചയില്ലാത്ത സ്ഥിതിയുണ്ട്. വനാതിര്‍ത്തികളില്‍ സ്ഥാപിച്ച സോളാര്‍ വേലികള്‍ പ്രവര്‍ത്തനരഹിതമാണ്. കിടങ്ങുകള്‍ മണ്ണുവീണ് മൂടി. അത് പുനഃസ്ഥാപിക്കാനും നടപടിയില്ല. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യനെ ഉപദ്രവിക്കുകയും ചെയ്യുന്ന പന്നിയുള്പ്പടെയുള്ള ജീവികളെ വെടിവച്ചു കൊല്ലാന്‍ അനുവദിക്കുന്ന നിയമം പ്രാവര്‍ത്തികമാക്കാന്‍ തുടര്‍നടപടിക്ക് കേന്ദ്ര-സംസ്ഥാന സര്കകാരുകള് തയാറാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
Pathanamthitta
പത്തനംതിട്ട: കേരള റിട്ടയേര്‍ഡ് ടീച്ചേഴ്സ് കോണ്‍ഗ്രസ് (കെആര്‍ടിസി)സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. സമ്മേളനം എം. വിന്‍സന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് എം സലാഹുദിന്‍ അധ്യക്ഷത വഹിച്ചു. കെആര്‍ടിസി സംസ്ഥാനകമ്മിറ്റി നല്കുന്ന ആചാര്യശ്രീ പുരസ്കാരം ജില്ലാ സെക്രട്ടറി ജോണ്‍ സാമുവേലിനും ഗുരുശ്രേഷ്ഠാ പുരസ്കാരം എം. ജമീലാ ബീവിയ്ക്കും, കെആര്‍ടിസി സ്ഥാപകന്‍ അമ്പലത്തറ ആര് രാമചന്ദ്രന്‍നായരുടെ സ്മരണാര്‍ഥം ദേശീയ ബാലതരംഗം ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍മശ്രേഷ്ഠാ പുരസ്കാരം കെപിഎസ്ടിഎ മുന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദിനും ചടങ്ങില്‍ നല്കി ആദരിച്ചു. കെപിസിസി വൈസ്പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ് അധ്യാപക ദിന സന്ദേശം നല്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി അടാട്ട് വാസുദേവന്‍, കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദന്, ജെ. ശശി, കെ. അബ്ദുല്‍മജീദ്, സിയ പ്രദീപ്, ജി. രവീന്ദ്രന്‍നായര്‍, ജില്ലാ പ്രസിഡന്റ് അനില്‍ സി. ഉഷസ്, ട്രഷറാര്‍ കെ. ജി. റെജി, പി. ജെ. ഗീവര്‍ഗീസ്, എന്‍. ശ്രീകുമാര്‍, കെ. റ്റി. രേണുക, പ്രീത ബി. നായര്‍, ജോണ്‍ സാമുവേല്‍, സജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
റാന്നി: എംപി ഫണ്ടില്‍ ഉള്‍പ്പെടുത്തി കടുമീന്‍ചിറ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ആന്റോ ആന്റണി എംപി അനുവദിച്ച പുതിയ വാഹനം സ്കൂള്‍ അധികൃതര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ആരോണ്‍ ബിജിലി പനവേലില്‍, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍, പ്രധാനാധ്യാപിക എം.ആര്. സന്ധ്യാകുമാരി, അധ്യാപകരായ ഷൈലു, സന്തോഷ്, സജിന്‍ എന്നിവര്‍ ചേര്‍ന്ന് വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി.
സ്കൂളിലെ എസ്ടി ട്രൈബല്‍ ഹോസ്റ്റല്‍ നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് അടിച്ചിപ്പുഴ, ചൊള്ളനാവയല്‍, മഞ്ഞത്തോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള 26 വിദ്യാര്‍ഥികളെ പ്രത്യേക വാഹനങ്ങളിലാണ് നിലവില്‍ സ്കൂളിലെത്തിക്കുകയും തിരികെ വീടുകളില്‍ എത്തിക്കുകയും ചെയ്തിരുന്നത്. ഇതിനായി മൂന്ന് വാഹനങ്ങള്‍ വരെ ഓടിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആന്റോ ആന്റണി എംപിയോടു നടത്തിയ അഭ്യര്ഥനയെത്തുടര്ന്നാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളിന് പുതിയ വാഹനം അനുവദിച്ചത്.
വാഹനം ലഭിച്ചതോടെ വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സ്കൂളിലേക്കുള്ള യാത്ര കൂടുതല്‍ സുരക്ഷിതവും സുഗമവുമാകും.
Pathanamthitta
പന്തളം: വീതി കുറഞ്ഞ പന്തളം വലിയപാലത്തില്‍ തീര്‍ഥാടനകാലത്ത് ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇരുവശത്തും നടപ്പാത നിര്‍മിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരത്തിലെത്തിയ ജില്ലാ കളക്ടറോടാണ് കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികള്‍ ആവശ്യമുന്നയിച്ചത്. തുടര്‍ന്ന് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ശബരിമല തീര്‍ഥാടനകാലത്ത് കൈപ്പുഴയിലെ പാര്‍ക്കിംഗ് മൈതാനത്ത് വാഹനങ്ങള്‍ നിര്‍ത്തിയശേഷം വലിയ കോയിക്കല്‍ ക്ഷേത്രത്തിലേക്ക് പോകുകയും മടങ്ങുകയും ചെയ്യുന്ന തീര്‍ഥാടകരാണ് നടപ്പാതയില്ലാത്തതിന്റെ ബുദ്ധിമുട്ട് കൂടുതലായി അനുഭവിക്കുന്നത്. മഴ പെയ്താല്‍ പാലത്തിന്റെ ഇരുവശത്തും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇതൊഴിവാക്കാന്‍ കാല്‍നടയാത്രക്കാര്‍ റോഡിന്റെ മധ്യഭാഗത്തേക്ക് നീങ്ങുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
രണ്ട് വാഹനങ്ങള്‍ ഒരേസമയം പാലത്തിലൂടെ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്ക്കാന്പോലും ഇടമില്ലാത്ത സ്ഥിതിയാണ്. പാലം നിര്‍മിച്ച കാലത്ത് ഉണ്ടായിരുന്ന വീതി ഇപ്പോള്‍ വാഹനത്തിരക്ക് വര്‍ധിച്ചതോടെ അപര്യാപ്തമായി. വാഹനങ്ങള്‍ കടന്നുപോകുന്നത് കാത്തുനിന്ന ശേഷമാണ് പലപ്പോഴും കാല്‍നടയാത്രക്കാര്‍ക്ക് പാലം മുറിച്ചുകടക്കാനാകുന്നത്.
റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തിയപ്പോഴും കഴക്കൂട്ടം മുതല്‍ ചെങ്ങന്നൂര്‍ വരെ നടപ്പാക്കിയ സുരക്ഷാ ഇടനാഴി പദ്ധതിയിലും എംസി റോഡിലെ വലിയപാലത്തിന്റെ പരിമിതികള്‍ പരിഹരിച്ചില്ല. വീതിയേറിയ റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ വീതി കുറഞ്ഞ പാലത്തിലൂടെ സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും അപകടത്തിലാക്കുന്ന സ്ഥിതിയാണ്.
പാലത്തിന് വീതി കൂട്ടുന്നതിന് സാങ്കേതിക തടസങ്ങളുണ്ടെങ്കില്‍ ഇരുവശത്തും നടപ്പാത നിര്‍മിക്കുന്നത് പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
സുരക്ഷാ ഇടനാഴിയുടെ ഭാഗമായി പാലം മോടിപിടിപ്പിച്ചെങ്കിലും പാലത്തിലൂടെ കടന്നുപോകുന്ന കേബിളുകളും പൈപ്പുകളം നീക്കം ചെയ്യാതെ കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന ഭാഗത്തുതന്നെ നിലനിര്‍ത്തുകയായിരുന്നു. പെയിന്റിംഗും കൈവരിയുടെ നിര്‍മാണവും നടത്തിയെങ്കിലും പൈപ്പ് ഇപ്പോഴും പാലത്തില്‍ തുടരുകയാണ്. പാലത്തിന്റെ കൈവരിയില്‍ വാഹനങ്ങള്‍ ഇടിച്ചുകയറി നാലുതവണ അപകടമുണ്ടായതായും നാട്ടുകാര്‍ പറയുന്നു.
കെഎസ്ടിപി ഉദ്യോഗസ്ഥര്‍ പാലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പാലത്തിലൂടെ സുരക്ഷിതമായി കാല്‍നടയാത്ര സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കെഎസ്ടിപി ചീഫ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കിയതായും നാട്ടുകാര്‍ക്ക് ലഭിച്ച മറുപടിയില്‍ പറയുന്നു. അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Pathanamthitta
പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മിഷനെ ഗ്യാനേഷ്കുമാര്‍, നരേന്ദ്രമോദിയുടെ തൊഴുത്തില്‍ കെട്ടിയതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരേ പ്രതിഷേധിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്ത് പീഡിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെയും യോഗത്തിന്റെയും ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ്ഐആറിന്റെ മറവില്‍ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിമാറ്റി നരേന്ദ്രമോദിക്ക് അധികാരത്തിന്റെ പരവതാനി വിരിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജ്യത്തോടും ജനങ്ങളോടും മറുപടി പറയേണ്ടിവരുമെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
റെനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, ഡിസിസി വൈസ് പ്രസിഡന്റുമാരായ എ. സുരേഷ്കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സുനില്‍ എസ്. ലാല്‍, സജി കൊട്ടക്കാട്, റോഷന് നായര്‍, സിന്ധു അനില്‍, ജോണ്സണ് വിളവിനാല്‍, എസ്, വി. പ്രസന്നകുമാര്‍, എലിസബത്ത് അബു, നേതാക്കളായ രജനി പ്രദീപ്, നാസര്‍ തോണ്ടമണ്ണില്‍, പി കെ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോന്നിയില്‍
കോന്നി: ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെയും, കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കന്മാരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോന്നി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
മണ്ഡലം പ്രസിഡന്റ് തോമസ് കാലായില്‍ അധ്യക്ഷത വഹിച്ച യോഗം കെപിസിസഅംഗം മാത്യു കുളത്തിങ്കല്‍ ഉദ്ഘാടനം നടത്തി. ഡിസിസി ഭാരവാഹികളായ എസ്. സന്തോഷ് കുമാര്‍, ദീനാമ്മ റോയ്, പ്രവീണ്‍ പ്ലാവിളയില്‍, ഏബ്രഹാം വാഴയില്‍, റോജി ഏബ്രഹാം, ശ്യാം എസ.് കോന്നി, എസ്. ഡി. ഷാജി കുമാര്‍, ഐവാന്‍ വകയാര്‍, സി. കെ. ലാലു തുടങ്ങിയവര്‍ പ്രസംഗിച്ചു.
തിരുവല്ലയില്‍
തിരുവല്ല: രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും യോഗവും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു വി. ഈപ്പന് ഉദ്ഘാടനം ചെയ്തു. ടൗണ്‍ മണ്ഡലം പ്രസിഡന്റ് രതീഷ് പാലിയില്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി ആര്. ജയകുമാര്‍, സെബാസ്റ്റ്യന്‍ കാടുവെട്ടൂര്‍, സജി എം.മാത്യു, മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് മലയില്‍, ശ്രീജിത്ത് മുത്തൂര്‍, ലാല്‍ നന്ദാവനം, ബിജിമോന്‍ ചാലാക്കേരി, ടോണി ഇട്ടി, ലേഖ പ്രദീപ്, എ.ജി. ജയദേവന്, റെജി മണലില്‍, രാജന് തോമസ്, ജേക്കബ് വര്‍ഗീസ്, ജാസ് പോത്തന്, ശാന്തകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൊറ്റനാട്ട്
കൊറ്റനാട്: രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കൊറ്റനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണയും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണില്‍ അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറല്‍ സെക്രട്ടറി ജി. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു.
എഴുമറ്റൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഫ. പി. കെ. മോഹന്‍രാജ് മുഖ്യപ്രഭാഷണം നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് മുഖ്യാതിഥി ആയിരുന്നു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.കെ. സുനിത, ബിസി തോമസ്, കെ.കെ. അനില്‍കുമാര്‍, സജന് വാഹപ്ലാക്കല്‍, ജിജോ കെ. ജോര്‍ജ്, കോണ്‍ഗ്രസ് ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ എന്‍. സുഗതന്, ജോബിന് കോട്ടയില്‍, ഷൈജു കൂടത്തിനാലില്‍, നിഷാദ് മാഠത്തുമുറി, സതീഷ് വൃന്ദാവനം, ശ്യം കൃഷ്ണന്, ശ്രീവിദ്യ രാജേഷ്, എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
പന്തളം: കുളനട ടൗണില്‍ നവംബര്‍ ഒന്നുമുതല്‍ ഗതാഗത പരിഷ്കാരം നടപ്പാക്കും. ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും റോഡിലൂടെയുള്ള യാത്ര കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കുന്നതിനുമായി ഗ്രാമപഞ്ചായത്ത് തലത്തില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
എംസി റോഡില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി കവല മുതല്‍ മത്സ്യമാര്‍ക്കറ്റ് കവല വരെയുള്ള ഭാഗത്ത് റോഡിനോടു ചേര്‍ന്നുള്ള വഴിയോര കച്ചവടം പൂര്‍ണമായും നിരോധിക്കും. ഗതാഗതത്തിന് തടസമാകുന്ന രീതിയിലുള്ള കച്ചവടവും റോഡരികിലെ അനധികൃത കൈയേറ്റങ്ങളും ഒഴിവാക്കി വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും കൂടുതല്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ എംസി റോഡില്‍ കച്ചവടം നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനുള്ള ചുമതല പൊലിസിനു നല്‍കും.
എംസി റോഡില്‍ ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് നിലവിലുള്ള സ്ഥലത്തുനിന്ന് കുറച്ചുകൂടി മുന്നോട്ട് മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചു.
പന്തളം ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് നിലവിലുള്ള സ്ഥലത്തുനിന്ന് പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ തെക്കേ കവാടത്തിന് സമീപത്തേക്ക് മാറ്റും. ബസുകള്‍ നിര്‍ത്തുന്ന സ്ഥലങ്ങളിലെ ക്രമീകരണത്തിലൂടെ പ്രധാന റോഡിലെ ഗതാഗതതടസം കുറയ്ക്കുകയാണ് ലക്ഷ്യം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന് അധ്യക്ഷത വഹിച്ചു. പന്തളം പൊലിസ് എസ്എച്ച്ഒ എസ്. അബിന്‍ പ്രസാദ്, ഇലവുംതിട്ട പൊലിസ് സബ് ഇന്‍സ്പെക്ടര്‍ സി. ഉണ്ണികൃഷ്ണന്, മോട്ടോര്‍ വാഹന വകുപ്പ് എഎംവിഐ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍, പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Pathanamthitta
അടൂര്‍: പുന്തലപ്പടി, വെള്ളക്കുളങ്ങര ഭാഗത്തെ കനാലില്‍ വീണ്ടും ശൗചാലയ മാലിന്യം തള്ളി. മുമ്പും നിരവധി തവണ മാലിന്യം തള്ളിയിരുന്ന സ്ഥലത്താണ് വീണ്ടും സാമൂഹികവിരുദ്ധരുടെ മാലിന്യനിക്ഷേപം. ദുര്‍ഗന്ധം രൂക്ഷമായതോടെ സമീപവാസികള്‍ ദുരിതത്തിലാണ്. വീടിനുള്ളില്‍ പോലും ഇരിക്കാനാകാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തേ പതിവായി ഈ ഭാഗങ്ങളില്‍ ശൗചാലയ മാലിന്യം തള്ളിയിരുന്നു. ഇതിനാല്‍ ഈ ഭാഗത്തെ വീടുകളിലെ കിണര്‍വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അസാധാരണ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.
മാലിന്യം തള്ളുന്നത് തടയാന്‍ പുന്തലപ്പടി ഭാഗത്ത് കാമറകള്‍ സ്ഥാപിക്കാന്‍ ഏറത്ത് ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തരകന്, വൈസ് പ്രസിഡന്റ് ആര്. അജികുമാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മലഗ്രാമം (മാലിന്യമുക്ത കേരളം) പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിനെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഇതിനായി കേന്ദ്ര ധനകാര്യ കമ്മിഷന്റെ ഗ്രാന്റ് ഉപയോഗിക്കും. കാമറ സ്ഥാപിക്കുന്നതിനുള്ള കമ്മിറ്റി തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും പദ്ധതി എത്രയും വേഗം നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് മറിയാമ്മ തരകന് പറഞ്ഞു.
Pathanamthitta
റാന്നി: രണ്ടു പതിറ്റാണ്ട് മുമ്പ് രൂപമെടുത്ത കാഴ്ച നേത്രദാനസേനയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. അന്ധത പൂര്‍ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് കാഴ്ച നേത്രദാനസേനയുടെ പ്രവര്‍ത്തനം. അതിനായി ഒട്ടനവധി പരിപാടികളും സംഘടിപ്പിച്ചു വരുന്നു.
ചലച്ചിത്ര നടന്മാരായ കമലഹാസന്, മമ്മുട്ടി , തമിഴ് നോവലിസ്റ്റ് ചാരു നിവേദിത, മലങ്കര ക്നാനായ സഭയുടെ മെത്രാപ്പോലീത്തമാരായ കുറിയാക്കോസ് മാര്‍ ഇവാനിയോസ്, കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ്, യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവറുഗീസ് മാര്‍ കൂറിലോസ, ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത ഡോ.സഖറിയാസ് മാര്‍ അപ്രേം, മജീഷ്യന്‍ സാമ്രാജ്, നിരവധി ചലച്ചിത്ര താരങ്ങള്‍ അടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകള്‍ മരണശേഷം കണ്ണുകള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായി കാഴ്ച നേത്രദാന സേനയ്ക്കൊപ്പമുണ്ട്.
2005 ഫെബ്രുവരിയില്‍ രൂപീകൃതമായ സംഘടനയുടെ പ്രവര്‍ത്തനം മൂലം മരണശേഷം കണ്ണുകള്‍ ദാനമായി നല്കാന് തയ്യാറായി 8967 അംഗങ്ങളുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. കാഴ്ചയില്‍ അംഗമായി മരണമടഞ്ഞ 15 പേരുടെ കണ്ണുകള്‍ കാഴ്ച പരിമിതിയുണ്ടായിരുന്ന 30 പേര്‍ക്ക് ഇതിനോടകം വെളിച്ചമേകുന്നുണ്ട്.
കാഴ്ചയിലെ അംഗങ്ങള്‍ മരണമടയുമ്പോള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന അന്ധതാ നിവാരണ സമിതിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം മൂന്നു മണിക്കൂറിനകം വീട്ടിലോ ആശുപത്രിയിലോ എത്തി നേത്രപടലം ശേഖരിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കും. അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാഴ്ച പരിമതിയുള്ള മനുഷ്യര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ശസ്ത്രക്രിയ നടത്തി കാഴ്ച നല്‍കും. കാഴ്ചയില്‍ അംഗമാകാന്‍ രജിസ്ട്രേഷന് ഫീസില്ല. കണ്ണുകള്‍ ദാനമായി നല്കാന് തയാറുള്ള ഏതൊരാള്‍ക്കും സൗജന്യമായി കാഴ്ചയില്‍ അംഗമാകാം.
നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും കാഴ്ച നേത്രദാന സേന നേതൃത്വം നല്കി വരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് നേത്രദാന ബോധവത്കരണ പരിപാടികള്‍, സെമിനാറുകള്‍ ഇവ സംഘടിപ്പിക്കുന്നു.
ചലച്ചിത്ര സംവിധായകന് ബ്ലെസി ചെയര്‍മാനും കേരള പബ്ലിക് സര്‍വീസ് കമ്മീഷന് മുന്‍ അംഗം കൂടിയായ റോഷന് റോയ് മാത്യു ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് കാഴ്ചയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. www.kazhcha .org എന്ന വെബ്സൈറ്റിലൂടെയോ നേത്രദാന സമ്മതപത്രം നല്‍കാം.
എല്ലാ ജില്ലകളിലും അന്ധതാനിവാരണ സമിതിയുമായി ചേര്‍ന്നാണ് കാഴ്ചയുടെ പ്രവര്‍ത്തനം. ഇങ്ങനെ ഇതേവരെ 30 പേര്‍ക്കാണ് കാഴ്ച നല്‍കാനായത്. മധുര അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ കേരളമെമ്പാടും സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും കാഴ്ച നടത്തുന്നുണ്ട്. 131 ക്യാമ്പുകളിലായി ഇതുവരെ 96,143 പേര്‍ക്ക് സൗജന്യ ചികിത്സയും 29,114 പേര്‍ക്ക് സൗജന്യ തിമിര ശസ്ത്ര ക്രിയയും നടത്തിയതായി ജനറല്‍ സെക്രട്ടറി റോഷന് റോയി മാത്യു പറഞ്ഞു.
Pathanamthitta
പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റ സ്വകാര്യകുത്തകകളോടുള്ള താത്പര്യവും സ്നേഹവുംമൂലം പൊതുമേഖലാ സ്ഥാപനങ്ങളെ വളരുവാന്‍ അനുവദിക്കാതെ തകര്‍ക്കാനാണ് ശ്രമം നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍.
ഫെഡറേഷന് ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്ഗനൈസേഷന് (എഫ്്എന്പിഒ) കൊല്ലം, പത്തനംതിട്ട ജില്ലാ ഡിവിഷണല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വളരെ മാതൃകാപരവും അഭിമാനകരവുമായ രീതിയില്‍ പ്രവര്‍ത്തിച്ച രാജ്യത്തെ പോസ്റ്റല്‍, ടെലികോം മേഖലകളെ സ്വകാര്യവത്കരിക്കുവാനുള്ള നീക്കമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്നതെന്നും ഇതിനെതിരേ ഈ മേഖലകളിലെ എല്ലാ വിഭാഗം ജീവനക്കാരെയും അണിനിരത്തി ശക്തമായി പ്രതിരോധം സംഘടിപ്പിക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
പോസ്റ്റല്‍ സര്‍ക്കിള്‍ പ്രസിഡന്റ് ജോണി ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഡിവിഷണല്‍ സെക്രട്ടറി വി. ഹരികുമാര്‍, ഡെപ്യൂട്ടി സര്‍ക്കിള്‍ സെക്രട്ടറി എസ്.എന്‍. സോണി, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് അനു പി. ബേബി, കെ.ജി. മനു, ആല്‍ബര്‍ട്ട് ജോസഫ്, അഖില്‍ ജി. ജയിസണ്‍, സുനില്‍ സോമശേഖരപിള്ള, എസ്. അനീഷ്, പി.ആര്. ഹരികൃഷ്ണന്, എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: വനിത-ശിശു വികസന വകുപ്പ് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാവങ്ങള്‍ എന്ന കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ ഒആര്‍സി നോഡല്‍ അധ്യാപകര്‍ക്കും സൈക്കോ സ്കൂള്‍ കൗണ്സലേഴ്സിനും ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമായി ഏകദിന പരിശീലന പരിപാടി പത്തനംതിട്ട മാര്‍ യൗസേബിയോസ് ട്രെയിനിംഗ് സെന്ററില്‍ സംഘടിപ്പിച്ചു.
കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും വീഡിയോ, പോസ്റ്റര്‍ പ്രകാശനവും ജില്ലാ കളക്ടർ എ. നിസാമുദ്ദീന്‍ നിര്‍വഹിച്ചു. ജില്ലാ വനിത ശിശു വികസന ഓഫിസര്‍ പി. എസ്. തസ്നീം അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീന കെ. സുഭാഷ്, ജുവനൈല്‍ ജസ്റ്റീസ് അംഗം ഷാന്‍ രമേശ് ഗോപന്, ഐസിഡിഎസ് വിഭാഗം പ്രോഗ്രാം ഓഫിസര്‍ നീത ദാസ്, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ്. ഫെബ്ന റഹീം, ഒആര്‍സി സൈക്കോളജിസ്റ്റ് ആര്. ആന്‍സി എന്നിവര്‍ പങ്കെടുത്തു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ. ഫബ്ന റഹീം, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ കൗണ്‍സലര്‍ വി.എസ്. അനൂബ് രാജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Pathanamthitta
പത്തനംതിട്ട: കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റില്‍ കോന്നി അരൂവാപ്പുലം, കല്ലേലി ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം. ഏത്തവാഴ കൃഷിക്കാണ് നഷ്ടം ഏറെയും. അരുവാപ്പുലം കല്ലേലിയില്‍ രാധാകൃഷ്ണന്റെ തോട്ടത്തില്‍ നിന്ന് നൂറുകണക്കിന് ഏത്തവാഴ നശിച്ചു. കുലച്ച വാഴകളാണ് ഏറെയും നഷ്ടപ്പെട്ടത്. ലക്ഷകണക്കിനു രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. സമീപത്തും നിരവധിയാളുകള്‍ക്ക് കൃഷിനാശമുണ്ടായി. കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വൈദ്യുതി വിതരണം നിലച്ചു. പിഎം റോഡില്‍ റാന്നിക്കു സമീപം കഴിഞ്ഞദിവസം വൈകുന്നേരം മരം കടപുഴകിയിരുന്നു.
കനത്ത മഴയില്‍ പലയിടത്തും മതില് ഇടിഞ്ഞുവീണും നഷ്ടമുണ്ടായി. വാളക്കുഴി - കൊട്ടിയമ്പലം റോഡരികില്‍ വെടിക്കാട്ടില്‍ സ്റ്റാന്‍ലിയുടെ മതില് ഇടിഞ്ഞു റോഡിലേക്ക് വീണു.
Pathanamthitta
കോന്നി: തെങ്കാശി-പുനലൂര്‍-കോന്നി-കുമളി-തേനി പാത വികസനം യാഥാര്‍ഥ്യമായാല്‍ കോന്നിയടക്കമുള്ള മലയോര മേഖലകളുടെ മുഖച്ഛായ മാറുമെന്ന് റിപ്പോര്‍ട്ട്. പാതയുടെ വികസനത്തിനായി സര്‍ക്കാരിന്റെയും കേന്ദ്ര മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഗ്രീന്‍ നഗര്‍ റസിഡന്‍സ് അസോസിയേഷന് സമര്‍പ്പിച്ച നിവേദനത്തിന് മറുപടിയായി കൊല്ലം പിഡബ്ല്യുഡി എന്‍എച്ച് വിഭാഗം നല്കിയ കത്തിലാണ് പദ്ധതിയുടെ പ്രാധാന്യവും തുടര്‍നടപടികളും വ്യക്തമാക്കുന്നത്.
മലയോര മേഖലയ്ക്കും വന്‍ നേട്ടം നല്‍കുന്നതാണ് പദ്ധതി. ഏകദേശം 270.70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ വികസനം പൂര്‍ത്തിയാകുന്നതോടെ ഉണ്ടാകുന്ന പ്രധാന നേട്ടങ്ങളില്‍ കോന്നിയടക്കമുള്ള പ്രദേശങ്ങളുടെ മലയോര മേഖലകളും കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരത്തിന് വലിയ ഉണര്‍വേകും. കോന്നി വഴി കടന്നുപോകുന്ന പാത ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാമാര്ഗമൊരുക്കും. പാത സംബന്ധിച്ച തുടര്‍നടപടി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
നിലവില്‍ കോന്നി അടക്കമുള്ള റൂട്ടിലെ വിവിധ ഭാഗങ്ങളുടെ വീതിക്കുറവ് പരിഹരിക്കുന്നതിനായി തുടര്‍ന്നുള്ള വിശദമായ പഠനങ്ങളും നടപടികളും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമാണ് സ്വീകരിക്കേണ്ടതെന്ന് പിഡബ്ല്യുഡി വ്യക്തമാക്കുന്നു. ഇതിനായി കത്തിന്റെ പകര്‍പ്പുകള്‍ തിരുവനന്തപുരം ആര്‍ഒ നോര്‍ത്ത് ചീഫ് എന്‍ജിനിയര്‍ എന്നിവര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അസോസിയേഷന് പ്രസിഡന്റ് രാജീസ് കൊട്ടാരത്തിന് നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
Pathanamthitta
പത്തനംതിട്ട: എല്‍ഡിഎഫിനുണ്ടായ പരാജയകാരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദ്വിദിന സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനു തുടക്കമായി. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം.
പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജു, പി.രാജീവ്, വി.എന്‍. വാസവന്, എം.വി. ജയരാജന്, പി.ജയരാജന്, സജി ചെറിയാന്, കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്ക്, മുന്‍ മന്ത്രി വീണാ ജോര്‍ജ്, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, നേതാക്കളായ കെ.പി. ഉദയഭാനു, പി. ബി. ഹര്‍ഷകുമാര്‍, ടി. ഡി. ബൈജു, ആര്. സനല്‍ കുമാര്‍, ഓമല്ലൂര്‍ ശങ്കരന്, കോമളം അനിരുദ്ധന്, ആര്. ഉണ്ണികൃഷ്ണപിള്ള, കെ. അനന്തഗോപന്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ജില്ലയിലെ നാല് അസംബ്ലി മണ്ഡലങ്ങളും എല്‍ഡിഎഫിനു നഷ്ടമായതും തദ്ദേശ തെരഞ്ഞെടുപ്പുകളിലെ പരാജയവുമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. പരാജയത്തിന്റെ ഉത്തരവാദിത്വം നേതാക്കളുടെമേല്‍ കെട്ടിവച്ചുകൊണ്ടാണ് പലരും പ്രസംഗിച്ചത്. ഏരിയകളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ പിടിപ്പുകേടുകളും പ്രതിനിധികള്‍ അക്കമിട്ട് നിരത്തി. പിണറായി വിജയന്റെ ശൈലിയെയും ചോദ്യം ചെയ്തു. യോഗത്തില്‍ പങ്കെടുത്തിരുന്ന മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയും രൂക്ഷ വിമര്‍ശനമുണ്ടായി. പരാജയത്തിനുശേഷം പാര്‍ട്ടി വേദികളില്‍ നിന്നും വീണാ ജോര്‍ജ് വിട്ടുനില്‍ക്കുകയായിരുന്നു. തിരുവല്ല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായതും ചര്‍ച്ചയിലെത്തി. കോന്നിയില്‍ കഷ്ടിച്ചു കടന്നുകൂടിയെങ്കിലും വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.
ജില്ലാ സെക്രട്ടറി സ്വീകരിച്ച നിലപാടുകളെ അടൂര്‍ മേഖലയില്‍ നിന്നുള്ളവര്‍ വിമര്‍ശിച്ചു. രാജു ഏബ്രഹാം ചുമതലയേറ്റശേഷമാണ് പാര്‍ട്ടിക്ക് കനത്ത പരാജയം നേരിടേണ്ടിവരുന്നതെന്നായിരുന്നു ഇവരുടെ പക്ഷം. ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ പ്രതിപട്ടികയിലായ എ. പത്മകുമാറിനെ പാര്‍ട്ടി സംരക്ഷിച്ചു നിര്‍ത്താന്‍ നടത്തിയ ശ്രമവും വിമര്‍ശനത്തിനിടയാക്കി. ചര്‍ച്ച ഇന്നും തുടരും.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടി
ചര്‍ച്ച ചെയ്യപ്പെടണം: വിജയരാഘവന്
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നല്ല തിരിച്ചടി നേരിട്ടുവെന്നും ഇതു ചര്‍ച്ച ചെയ്യപ്പെടണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്. സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തു സ്വാധീനം ഉണ്ടാക്കാനാകാത്ത കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വന്നു. ജനസ്വാധീനമുള്ള സിപിഎം നേതാക്കള്‍ തോറ്റു. സിപിഎമ്മിന്റെ കരുത്തും ബലഹീനതയും ചര്‍ച്ച ചെയ്യണം. പരിമിതികള്‍ അതിജീവിക്കാന്‍ ഉള്‍പാര്‍ട്ടി ചര്‍ച്ച നടക്കണമെന്നും വിജയരാഘവന് പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷങ്ങളുടെയും പട്ടികജാതിക്കാരുടെയും വോട്ടവകാശം നിഷേധിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന് കോടിക്കണക്കിനു ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കി. ഭീതിജനകമായ അന്തരീക്ഷമാണ് കമ്മിഷന് ഉണ്ടാക്കിയത്. ചെറുത്തു നില്പിനു വേഗം വര്‍ധിക്കുന്നുവെന്നത് പ്രതീക്ഷ നല്കുന്നു.
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ പിണറായി വിജയനെതിരേ ഇഡിയെ ഉപയോഗിച്ച് വേട്ടയാടല്‍ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് വിജയരാഘവന് കുറ്റപ്പെടുത്തി. പിണറായിയെ കൈക്കൂലി കേസില്‍ പെടുത്താന്‍ ശ്രമിക്കുന്നു. സേവനം കൊടുത്തതിനാണ് പിണറായിയുടെ മകള്‍ക്കെതിരേ നീങ്ങുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധത ബാധിച്ച മാധ്യമങ്ങളും ഇതിനു പിന്നിലുണ്ടെന്ന് വിജയരാഘവന് കുറ്റപ്പെടുത്തി. സുപ്രീംകോടതിവരെ പോയിട്ടും ഒന്നും സംഭവിച്ചില്ല. ഇഡിക്ക് രാഷ്ട്രീയമുണ്ട്. വ്യക്തിപരമായ വേട്ടയാടാല്‍ എന്ന അപകടകരമായ അന്തരീക്ഷത്തിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്. ഇതിനു കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണെന്ന് വിജയരാഘവന് കുറ്റപ്പെടുത്തി.
പി. ജെ. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.
വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ സമാപനം കുറിച്ച് ഇന്നു വൈകുന്നേരം അഞ്ചിനു പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന റാലിയും സമ്മേളനവും എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യും.
Pathanamthitta
പത്തനംതിട്ട: അബാന്‍ മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് അന്ത്യശാസന നല്കി പൊതുമരാമത്ത് മന്ത്രി പി.കെ ബഷീര്‍. മേല്‍പാലം നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് താക്കീതുണ്ടായത്.
പണി പൂര്‍ത്തിയാക്കുന്ന തീയതി പ്രതിപാദിച്ച് കരാറുകാരന് എഗ്രിമന്റ് എഴുതി നല്‍കണമെന്നും, അല്ലാത്തപക്ഷം കരിമ്പട്ടികയില്‍ പെടുത്തുമെന്നുമുള്ള താക്കീതാണ് മന്ത്രി യോഗത്തില്‍ നല്‍കിയത്.
വര്‍ഷങ്ങളായി തുടരുന്ന അബാന്‍ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ കാരണം പത്തനംതിട്ട നഗരം സ്തംഭനത്തിലാണെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെത്തുടര്‍ന്ന് ഒരു മാസത്തിനിടെ മൂന്നാം തവണയാണ് മന്ത്രിയുടെ ചേംബറില്‍ യോഗം ചേരുന്നത്.
നിലവില്‍ 40 ശതമാനം പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തിയായതെന്നും, തുടര്‍ന്നുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആറുമാസം സമയം നീട്ടി നല്‍കണമെന്നും കരാറുകാരന് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ കര്‍ശന ഉപാധികളോടെ അംഗീകരിക്കാന്‍ മാത്രമാണ് മന്ത്രി തയാറായത്.
പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തീയതിയും വ്യവസ്ഥകളും ഉള്‍പ്പെടുത്തി എഗ്രിമെന്റ് എഴുതി നല്‍കണമെന്നും പാലിക്കാത്ത പക്ഷം രാജ്യത്ത് ഒരിടത്തും പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയാത്ത വിധം കരിമ്പട്ടികയില്‍ പെടുത്തുമെന്നുമായിരുന്നു മന്ത്രിയുടെ അന്ത്യശാസന. നിങ്ങള്‍ നിങ്ങളുടെ പണി ചെയ്യണം എന്നായിരുന്നു കേരളാ റോഡ് ഫണ്ട് ഉദ്യോഗസ്ഥരോട് മന്ത്രി താക്കീത് നല്‍കിയത്. കഴിഞ്ഞ യോഗത്തില്‍ റോഡ് ഫണ്ട് ഉദ്യോഗസ്ഥര്‍ കരാറുകാരനെ പിന്തുണച്ച് സംസാരിച്ചത് മന്ത്രിയെ ചൊടിപ്പിച്ചിരുന്നു.
അതേ സമയം അബാന്‍ മേല്‍പാലത്തിന്റെ എസ്റ്റിമേറ്റിലും ഡിസൈനിലും തുടക്കം മുതല്‍ പിഴവ് ഉണ്ടായെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഡിസൈന്‍, വര്‍ക്ക് എസ്റ്റിമേറ്റ് എന്നിവ പുതുക്കാനുള്ള പദ്ധതിരേഖ ഉടന്‍ സമര്‍പ്പിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടി ആരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 17 സിറ്റിംഗ് നടത്തി 51 ഗുണഭോക്താക്കളില്‍ 40 പേരെയും നേരില്‍ കണ്ട് സംസാരിച്ച് ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തിയുമായി മുന്നോട്ടു നീങ്ങുകയാണ്.ഇതിന് നേതൃത്വം നല്കുന്ന ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍, അബിന്‍ വര്‍ക്കി എംഎല്‍എ, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെ അഭിനന്ദിച്ച മന്ത്രി തുടര്‍ന്നുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.
പാലത്തിന്റെ മുന്‍വശത്തെ സര്‍വീസ് റോഡ് 25നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും, മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശമാണ് മന്ത്രി നല്‍കിയിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളാ റോഡ് ഫണ്ട് ഉദ്യോഗസ്ഥര്‍ മെല്ലപ്പോക്ക് നയം സ്വീകരിച്ചാല്‍ ശക്തമായ നടപടി ഉണ്ടാക്കുമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. അബാന്‍ മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ യോഗമാണ് ചേരുന്നതെന്നും, പത്തനംതിട്ടയ്ക്ക് നല്കുന്ന പ്രത്യേക പരിഗണന സ്വാഗതാര്‍ഹമെന്നും അബിന്‍ വര്‍ക്കി എംഎല്‍എ പറഞ്ഞു.
Pathanamthitta
കോന്നി: അരുവാപ്പുലം, ഐരവണ്‍ കരകളെ ബന്ധിപ്പിച്ച് അച്ചന്‍കോവിലാറിനു കുറുകെ പുതിയ പാലമെന്ന ചിരകാല സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്. ഐരവണ്‍ പാലത്തിന്റെ നിര്‍മാണജോലികള്‍ അന്തിമഘട്ടത്തിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വിലയിരുത്തി.
പാലത്തിന്റെ ഒമ്പത് തൂണുകളില്‍ ആറിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഗര്‍ഡറുകള്‍ക്ക് മുകളില്‍ ഡക്ക് സ്ലാബുകള്‍ നിര്‍മിക്കുന്നത് പൂര്‍ത്തിയാകുകയാണ്. പാലത്തിന്റെ 70 ശതമാനം നിര്‍മാണ ജോലികളും പൂര്‍ത്തിയായി. ഇനിഅവശേഷിക്കുന്നത് നദിയില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു റിവര്‍ സ്പാനില്‍ നിന്നും ഐരവണ്‍ കരയിലേക്കുള്ള രണ്ട് ലാന്‍ഡ് സ്പാനിലേക്ക് ഗര്‍ഡറുകള്‍
നിര്‍മിക്കുകയും സ്ലാബ് വാര്‍ക്കുന്നതിനുള്ള പണികളുമാണ്.
പഞ്ചായത്ത് പടിയില്‍ നിന്നുള്ള ബിഎം ബിസി നിലവാരത്തിലുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണവും ആരംഭിക്കാനുണ്ട്. നാലുമാസം കൊണ്ട് അവശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ പാലം തുറന്നു കൊടുക്കാന്‍ കഴയുമെന്നാണ് പ്രതീക്ഷയെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അപ്പ്രോച്ച് റോഡിന്റെ നിര്‍മാണവും ഉടൻ ആരംഭിക്കും.
പൊതുമരാമത്ത് പാലം വിഭാഗം എന്‍ജിനിയര്‍മാര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരും എംഎല്‍എയ്ക്കൊപ്പമുണ്ടായിരുന്നു.
12.25 കോടി രൂപയുടെ ഭരണാനുമതിയാണ് പാലത്തിന്റെ നിര്‍മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി ലഭിച്ചിരിക്കുന്നത്.
അരുവാപ്പുലം, ഐരവണ്‍ വില്ലേജുകളെ പാലം വഴി ബന്ധിപ്പിക്കുമ്പോള്‍ രണ്ടായി നിന്ന പഞ്ചായത്ത് പ്രദേശം ഒന്നായി മാറും. ഐരവണ്‍ ഭാഗത്തുനിന്ന് ജനങ്ങള്‍ക്ക് കോന്നി ചുറ്റാതെ പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രം, കൃഷിഭവന് തുടങ്ങിയ സ്ഥാപനങ്ങളിലെത്താം. അരുവാപ്പുലം നിവാസികള്‍ക്ക് വേഗത്തില്‍ മെഡിക്കല്‍ കോളജിലേക്കെത്താനും പാലം ഉപകരിക്കും.
Pathanamthitta
കാഞ്ഞിരപ്പള്ളി: വാര്‍ധക്യം ജീവിതത്തിന്റെ അസ്തമയം അല്ലെന്നും വിളവെടുപ്പാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. രുപതയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തോടു ചേര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ പൊടിമറ്റം സെന്റ് മേരിസ് പള്ളിയില്‍ നടത്തിയ വിവാഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം തണല്‍ 2K26 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും പ്രാർഥനയുടെയും വിളവെടുപ്പാണ് ഈ നാളുകളിലെ നിങ്ങളുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും തലമുറയുടെയും അടിസ്ഥാനം. നിങ്ങള്‍ കൊണ്ട വെയിലിന്റെ ഫലമാണ് ഇന്നത്തെ സമൂഹം. രൂപതയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ തന്നെ വിവാഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നത് ഭാഗ്യമാണെന്നും രൂപതാദ്ധ്യക്ഷന് ദമ്പതികളെ ഓര്‍മിപ്പിച്ചു. അനേകം കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന ഈ കാലത്ത് 50 വര്‍ഷക്കാലം അനുഗ്രഹമായി ജീവിക്കുവാന്‍ പറ്റിയത് അത്യുന്നതന്റെ സംരക്ഷണം കൊണ്ടും കൂദാശകളുടെ തണലില്‍ നിന്ന് ശക്തി സ്വീകരിച്ചതുകൊണ്ടുമാണെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
രൂപത വികാരി ജനറാള്‍ ഫാ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് ദമ്പതികള്‍ തങ്ങളുടെ വിവാഹപ്രതിജ്ഞ നവീകരിക്കുകയും കേക്ക് മുറിച്ചു സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ രൂപത മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍ അധ്യക്ഷത വഹിച്ചു. രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സലോമി മറ്റപ്പള്ളിയില്‍, പൊടിമറ്റം സെന്റ് മേരീസ് വികാരി ഫാ. വര്‍ഗീസ് പുതുപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഡോണ്‍ മറ്റക്കരത്തുണ്ടിയില്, രൂപത ആനിമേറ്റര്‍ സിസ്റ്റർ റോസ്മി എസ്എബിഎസ്, ബ്രദര്‍ ആല്‍ബി പാലത്ര എന്നിവർ പ്രസംഗിച്ചു.
യോഗത്തോടനുബന്ധിച്ച് മാര്‍ ജോസ് പുളിക്കല്‍ ജൂബിലേറിയന്‍സിന് സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. ജൂബിലേറിയന്സിന്റെ പ്രതിനിധി ജോസ്-സെലിന് കല്ലൂര്‍ ദമ്പതികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. മുണ്ടക്കയം, വെളിച്ചിയാനി ഫൊറോനകളുടെ നേതൃത്വത്തിലുള്ള ടീമുകളുടെ വ്യത്യസ്ത പരിപാടികള്‍ പ്രോഗ്രാമിന് ഉണര്‍വേകി. രൂപതയിലെ 13 ഫൊറോനാകളില്‍ നിന്നുള്ള ജൂബിലേറിയന്‍സ് പ്രോഗ്രാമില്‍ പങ്കെടുത്തു.
Pathanamthitta
പത്തനംതിട്ട: സിപിഎം വിപുലീകൃത ജില്ലാകമ്മറ്റി യോഗസ്ഥലത്ത് പ്ലക്കാര്‍ഡുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഒറ്റയാള്‍ സമരം. ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനല്‍കുമാർ, ഡിവൈഎഫഐ മുന്‍ ജില്ലാ പ്രസിഡന്റ് എം.സി. അനീഷ് എന്നിവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുയര്‍ത്തി അവരുടെ ചിത്രങ്ങൾ പതിച്ച പ്ലക്കാര്‍ഡുമായി തിരുവല്ല നെടുമ്പ്രം സ്വദേശി ബാലകൃഷ്ണൻ നായരാണ് പ്രതിഷേധിച്ചത്. ഇയാളെ പിന്നീട് റെഡ് വോളന്റിയര്‍മാരും പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥലത്തു നിന്നും ബലമായി പുറത്താക്കി.
വിപുലീകൃത ജില്ലാ കമ്മിറ്റി ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് സമ്മേളന സ്ഥലത്തേക്ക് ഇയാൾ എത്തിയത്. തിരുവല്ല അര്‍ബന്‍ ബാങ്ക് ഭരണസമിതിയുടെ ഭാഗമായ സനൽകുമാറും അനീഷും വായ്പാ ക്രമക്കേടിലൂടെ തന്റെ കുടുംബവീടും പുരയിടവും ഭാര്യയുടെ പേരിലുണ്ടായിരുന്ന ഷാപ്പും സ്ഥലവും തട്ടിയെടുത്തുവെന്നാണ് ബാലകൃഷ്ണൻ നായരുടെ പരാതി.
ജില്ലാ സെക്രട്ടറി രാജൂ ഏബ്രഹാം, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജനറല്‍ സെക്രട്ടറി എം.എ. ബേബി എന്നിവർക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും ഇതോടെയാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്നും ബാലകൃഷ്ണന് നായര്‍ വ്യക്തമാക്കി. ബാലകൃഷ്ണന് നായരുടെ ആരോപണങ്ങള്‍ ആര്. സനല്‍കുമാറും എം.സി. അനീഷും തള്ളി.
Pathanamthitta
കോഴഞ്ചേരി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മീന്‍ വില്പന വ്യാപകം. മത്സ്യം വാങ്ങുന്ന ഉപഭോക്താക്കള്‍ ഇതോടെ ആശങ്കയിലാണ്. മത്സ്യവില്പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും യാതൊരുവിധ പരിശോധനകളും നടക്കുന്നില്ല. പഴകിയ മത്സ്യമാണ് വില്പന കേന്ദ്രങ്ങളില്‍ ഏറെയുമെത്തുന്നത്. യാതൊരുവിധ ലൈസന്സുകളുമില്ലാതെ വഴിയോരങ്ങളിലാണ് മത്സ്യവില്പന പൊടിപൊടിക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ നിന്നു വാങ്ങുന്ന മത്സ്യം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി പരാതികളുണ്ട്. എന്നാല്‍ ഇതു മത്സ്യം ഉപയോഗിച്ചതുമൂലമാണോയെന്ന് സ്ഥിരീകരണമില്ലെന്നാണ് അധികൃതരുടെയും പക്ഷം. മത്സ്യത്തില്‍ രാസവസ്തുക്കള്‍ കലര്ത്തിയിട്ടുണ്ടോയെന്നു പരിശോധനകളിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ.
ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യമാണ് വിപണിയിലേക്ക് എത്തിക്കുന്നത്. ഇവ കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് മാരകമായ രാസവസ്തുക്കള്‍ പലതും ഉപയോഗിക്കുന്നത്. ഐസ് ഇട്ട് സൂക്ഷിക്കാന്‍ മാത്രമാണ് അനുവാദമുള്ളൂ.
മീന്‍ വാങ്ങുമ്പോള്‍ അസാധാരണമായ ഗന്ധം, നിറവ്യത്യാസം, അമിതമായ തിളക്കം, മാംസത്തിന്റെ അസ്വാഭാവികമായ കാഠിന്യം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും സംശയം തോന്നുന്നവ വാങ്ങാതിരിക്കുകയാണ് ഉത്തമമെന്നുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതരും പറയുന്നത്. മത്സ്യവിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയാല്‍ രാസവസ്തുക്കള്‍ കലര്‍ന്നതെന്ന് ഉറപ്പിക്കാനുള്ള സംവിധാനങ്ങളും പരിശോധകര്ക്കില്ല. ഇക്കാരണത്താല്‍ പഴകിയ മത്സ്യം വില്പന നടത്തിയെന്ന പേരില്‍ കേസെടുത്ത് മടങ്ങുകയാണ് പതിവ്.
ശുചിത്വ മാനദണ്ഡങ്ങള്‍ക്കും പുല്ലുവില
തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയില്‍ മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിച്ച് ഇവിടങ്ങളില്‍ മാത്രമായി മത്സ്യവില്പന ക്രമീകരിക്കണമെന്ന ആവശ്യമാണുള്ളത്. അധികൃതരുടെ നിയന്ത്രണത്തില്‍ വ്യാപാരം നടന്നാല്‍ ആളുകള്‍ക്ക് ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാകും. എന്നാല്‍ വഴിയോരങ്ങളിലെ വില്പനക്കാര് യാതൊരു മാനദണ്ഡവും പാലിക്കാറില്ല. വഴിയോരത്ത് കെട്ടി ഉയര്‍ത്തുന്ന താത്കാലിക ഷെഡുകളിലാണ് വില്പന ഏറെയും. മത്സ്യാവശിഷ്ടങ്ങളും മലിനജലവും ഇതേ സ്ഥലങ്ങളില്‍ തന്നെ ഉപേക്ഷിച്ചു മടങ്ങുകയാണ് രീതി. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഗുണനിലവാരമില്ലാത്തതുമായ മത്സ്യവില്പന നടത്തുന്നതായുള്ള പരാതി വ്യാപകമാണ്. പല വില്പന കേന്ദ്രങ്ങളിലും ശുചീകരണം നടക്കുന്നില്ല. അവശിഷ്ടങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതിനാല്‍ ദുര്‍ഗന്ധവും ഈച്ചകളുടെയും മറ്റു കീടങ്ങളുടെയും ശല്യം വര്‍ധിക്കുന്നതായും ആക്ഷേപമുണ്ട്. ദേശീയ, സംസ്ഥാനപാതയോരങ്ങളില്‍ പോലും യാതൊരു നിയന്ത്രണവുമില്ലാതെ മത്സ്യവില്പന തകൃതിയാണ്.
മാലിന്യങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ കൂട്ടിയിടുന്നതും സമീപവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പരാതി ഉയരുന്നുണ്ട്. ഇതിനോടൊപ്പം തെരുവുനായ്ക്കളുടെ ശല്യവും വര്‍ദ്ധിക്കുകയാണ്. സ്റ്റാളുകളിലെ ജീവനക്കാക്കും ആരോഗ്യ പരിശോധനകളോ കാര്‍ഡുകളോ ഇല്ലാത്തവരാണ. കയ്യുറകളോ, സുരക്ഷാ സംവിധാനങ്ങളോ ഇവര്‍ ഉപയോഗിക്കാത്തതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
ശരംപോലെ വിലയും
പാതയോരങ്ങളില്‍ യാതൊരു നികുതിയോ വാടകയോ നല്‍കാതെ വില്പന നടത്തുന്നവരും ഫൈവ് സ്റ്റാര്‍ മാളുകളിലും ഫിഷ് ഹബുകളിലും മത്സ്യത്തിന് ഒരേവിലയാണെന്നതു ശ്രദ്ധേയമാണ്. പല മത്സ്യങ്ങള്‍ക്കും ഇതില്‍ കൂടുതല്‍ വിലയും നല്‍കേണ്ടിവരുന്നു. പഴകിയ മത്സ്യങ്ങള്‍ കുറഞ്ഞവിലയ്ക്ക് വില്പന നടത്തുന്നവരുമുണ്ട്. രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് നാളുകളായി സൂക്ഷിക്കുന്ന ഇത്തരം മീനുകള്‍ വിറ്റു പോകാനാണ് കച്ചവടക്കാര്‍ വില്പനതന്ത്രം പരീക്ഷിക്കുന്നത്.
മത്സ്യവിപണിയില്‍ ആരോഗ്യം, തദ്ദേശം, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ക്ക് ഒരേപോലെ ഉത്തരവാദിത്വമുണ്ടെങ്കിലും അധികൃതരാരും ഇത്തരം കേന്ദ്രങ്ങളിലേക്ക് തിരിഞ്ഞു നോക്കാറില്ല.
ലൈസന്‍സ്, മാലിന്യസംസ്കരണം, മീന്‍ സൂക്ഷിക്കുന്ന രീതി, വെള്ളത്തിന്റെ ഉപയോഗം, ജീവനക്കാരുടെ ശുചിത്വം തുടങ്ങിയവ പരിശോധിക്കണമെന്നുതാണ് ഉപഭോക്താളുടെ ആവശ്യം.
പ്രിയം മത്തിയോട്; വിലയില്‍ മാറ്റമില്ല
കേരള തീരത്ത് മത്തിയുടെ ലഭ്യത വീണ്ടും വര്‍ധിച്ചെങ്കിലും വിലയില്‍ മാറ്റമില്ല. ആകാശത്ത് വൈകുന്നേരം ചെമ്മാനം കാണുന്നതോടെയാണ് മലയാളികളുടെ പ്രിയപ്പെട്ട കടല്‍മീനായ മത്തി കൂടുതലായി ലഭ്യമാകുന്നതെന്ന് പഴമക്കാര്‍ പറയാറുണ്ട്. കടല്‍ ശാന്തമാകുന്നതിന്റെ സൂചനയാണ് മാനത്ത് ഓറഞ്ചു നിറം കാണിക്കുന്നത്. കടല്‍ ശാന്തമാകുമ്പോള്‍ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് ഇറങ്ങുന്ന സാഹചര്യമാണ്.
ആയിരക്കണക്കിന് മത്തി കൂട്ടമായിട്ടാണ് ഈ സമയം നീങ്ങുന്നത്. മത്തിയുടെ സാന്നിധ്യം മത്സ്യബന്ധനത്തിനും ഉണര്‍വ് പകരുന്നതാണ്. ഒരു കിലോ മത്തിക്ക് 240 രൂപയാണ് വില. കഴിഞ്ഞവര്‍ഷം മത്തിക്കു ക്ഷാമമായതോടെ വില 300 കടന്നിരുന്നു. പിന്നീട് ഇത് താഴ്ന്ന് 240 രൂപയിലെ്തി നില്‍ക്കുകയാണ്.
ആലപ്പുഴ, നീണ്ടകര, അഴീക്കല്‍ ഉള്‍പ്പെടെയുള്ള തീരങ്ങളില്‍ വലിയ തോതിലാണ് കഴിഞ്ഞദിവസം മത്തി ലഭിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. നാട്ടിന്‍പുറങ്ങളിലെയും ടൗണുകളിലെയും ഹോട്ടലുകളില്‍ നാളികേരം ചേര്‍ത്ത മത്തിക്കറിക്ക് പ്രിയം ഏറിത്തുടങ്ങി. മത്തിപ്പീരയും മത്തി വറുത്തയും പ്രായമുള്ളവരുടെ ഇഷ്ടഭക്ഷണമാണ്. തേങ്ങ ചിരകിയിട്ട് വറ്റിച്ച് എടുക്കുന്ന മത്തിപ്പീര മുതിര്‍ന്ന ആളുകളുടെ ഇഷ്ടയാഹാരമാണ്. കുടമ്പുളിയിട്ട മത്തിക്കറിയും വെളിച്ചെണ്ണയില്‍ കറിവേപ്പിലയിട്ട് വറുക്കുന്നതും മുതിര്‍ന്ന ആളുകള്‍ക്ക് പ്രിയഭക്ഷണമാണ്.
മത്സ്യം കഴിച്ച് ആരോഗ്യം നശിക്കുന്നു
വിപണിയിലെത്തുന്ന മത്സ്യങ്ങള്‍ ഏറെയും പഴകിയതാണ്. ഇവയില്‍ വിഷം കലര്‍ന്നതാണെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യം വിറ്റുപോകുന്നതിലേക്ക് രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്നതാണ് ആശങ്ക. പഴക്കവും വിഷം കലര്‍ന്നതാണോയെന്നും വില്പന കേന്ദ്രങ്ങളില്‍ നിന്നു തിരിച്ചറിയാനാകാത്തതിനാല്‍ അമിതവില വാങ്ങുന്ന മത്സ്യങ്ങള്‍ പലപ്പോഴും ഉപയോഗിക്കാനാകാതെ നശിപ്പിക്കേണ്ടിവരുന്നുണ്ട്.
ഒന്നിലധികം ദിവസം പഴക്കമുള്ള മീൻ പല കടകളിലും വില്പനയ്ക്ക് എത്തുന്നുണ്ട്. വഴിയോര വില്പനശാലകളില് ജോലി ചെയ്യുന്ന ജീവനക്കാര്‍ ആവശ്യമായ കയ്യുറകളും മറ്റും ധരിക്കാതെയാണ് മീന്‍ വില്പന നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ രംഗത്ത് ഏറെയുള്ളത്. വില്പന കുറയുന്ന മീനുകള്‍ അടുത്തദിവസം വിലകുറച്ച് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് ഉപഭോക്താക്കളെ പറ്റിക്കുന്നത്. യാതൊരു പരിശോധനകളും മത്സ്യ വില്പന സ്റ്റാളുകളില്‍ ഇപ്പോൾ നടക്കുന്നില്ല. ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കൃത്യമായ ഇടവേളകളിൽ മീന്‍ സ്റ്റാളുകളിൽ പരിശോധന നടത്തേണ്ടതാണ്. ഉപഭോക്താക്കളുടെ അവകാശത്തെ പോലും ഹനിക്കുന്നതാണ് പലപ്പോഴും മത്സ്യവിപണന കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രതികരണം.
-ജ്യോതി വി. നായര്‍, ചന്ദ്രാലയം, പുല്ലാട്.
Pathanamthitta
ചങ്ങനാശേരി: ഓട്ടോറിക്ഷ മോഷ്ടിച്ച് രഹസ്യകേന്ദ്രത്തിലെത്തിച്ച് പൊളിച്ചുവിറ്റ കേസില്‍ രണ്ട് പ്രതികളെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ മുത്തൂര്‍ കൊറ്റത്തോട് കൊച്ചുതടത്തില്‍ സരുണ്‍ (21), തിരുവല്ല കാട്ടൂക്കര വലിയകളത്തില്‍ അഭിഷേക് (19) എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് തിരുവല്ല കുറ്റപ്പുഴയില്നിന്ന് കസ്റ്റഡിയിലെടുത്തത്. മോഷണത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാം പ്രതി ആദര്‍ശ് (20) പിന്നീടുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
എസി റോഡില്‍ മനയ്ക്കച്ചിറയില്‍ ഷിജുവിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ദിയാസ്കാര്സ് എന്ന സെക്കൻഡ്ഹാൻഡ് വാഹനങ്ങള്‍ വില്‍ക്കുന്ന ഗാരേജില്‍ കിടന്ന ഓട്ടോറിക്ഷ പ്രതികള്‍ രാത്രി മോഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 28നു പുലര്‍ച്ചെ 2.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മോഷണത്തെത്തുടര്‍ന്നുള്ള പരാതിയില്‍ ചങ്ങനാശേരി പൊലിസ് നൂറോളം സിസി കാമറ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്.
മോഷണം പോയ ഓട്ടോറിക്ഷ തിരുവല്ല വരെ ഓടിച്ചുകൊണ്ടുപോയതായി സിസിടിവി കാമറയില്‍നിന്നു പോലീസിനു വ്യക്തമായി. തിരുവല്ലയിലും പരിസര പ്രദേശത്തുമുള്ള മുന്‍കാല മോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കുറ്റപ്പുഴ സ്വദേശികളാണ് മോഷ്ടാക്കളെന്നു തിരിച്ചറിഞ്ഞതും അറസ്റ്റു ചെയ്തതും. 35 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
മോഷ്ടിച്ച ഓട്ടോറിക്ഷ പ്രതികള്‍ പൊളിച്ചു വിറ്റെങ്കിലും ഓട്ടോറിക്ഷയുടെ എന്‍ജിനും ബോഡിയും കണ്ടെടുത്തു. അഭിഷേകും ആദര്‍ശും പെറ്റിക്കേസുകളിലും സരുണ്‍ പോക്സോ കേസിലും പ്രതിയാണ്. പ്രതികള്‍ക്ക് മയക്കുമരുന്നുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന്റെ നിര്‍ദേശ പ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി ആഷാദ് സദാനന്ദന്റെ നേതത്വത്തില്‍ സിഐ അനില്‍ ജോര്‍ജ്, എസ്ഐ അഖില്‍, ജൂഡ്, കലേഷ്, സതീഷ് എന്നിവരങ്ങിയ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Pathanamthitta
തിരുവല്ല: മാര്‍ത്തോമ്മാ കോളജിലെ സാമ്പത്തികശാസ്ത്ര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്കന്‍ഡ് ചാന്‍സ് കേര്‍വ് ത്രിഫ്റ്റ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനവും എക്കണോമിക്സ് അസോസിയേഷന്റെ 2026-27 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ചാണ്ടി ഉമ്മന്‍ എംഎല്‍എയും വര്‍ഗീസ് മാമ്മന്‍ എംഎല്‍എയും ചേര്‍ന്നു നിര്‍വഹിച്ചു.
ആധുനിക കാലഘട്ടത്തില്‍ പാഠ്യവിഷയങ്ങളോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തന പരിചയവും, സാമൂഹികപാരിസ്ഥിതിക അവബോധവും നല്‍കുന്നതിന് ത്രിഫ്റ്റ് മാര്‍ക്കറ്റ് പോലെയുള്ള ആശയങ്ങള്‍ പ്രയോജനം ചെയ്യുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.
കോളജ് പ്രിന്‍സിപ്പൽ ഡോ. ടി.കെ. മാത്യു വര്‍ക്കി അധ്യക്ഷത വഹിച്ചു. കോളജ് ട്രഷറാര്‍ തോമസ് കോശി, സാമ്പത്തികശാസ്ത്ര വകുപ്പ് മേധാവി ഡോ. അനൂപ് കോശി ജോര്‍ജ്, സെക്കന്‍ഡ് ചാന്‍സ് കേര്‍വ് ജനറല്‍ കണ്‍വീനര്‍ ഡോ. ആന്‍സി ജോണ്‍, സ്റ്റുഡന്റ്സ് കണ്‍വീനര്‍ അലീന വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
അടൂർ: ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായി. സി.വി. ശാന്തകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശതാബ്ദി തീം പ്രകാശനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു. അടൂർ നഗരസഭ ചെയർപേഴ്സൺ റീന സാമുവൽ ലോഗോ പ്രകാശനം ചെയ്തു. ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർമാരായ പ്രീതു ജഗതി, ശിൽപ മഹേഷ്, മുൻ വികാരി ജനറൽ ഫാ. ടി.കെ. മാത്യു, ഭദ്രാസന സെക്രട്ടറി ഫാ.ഡോ. ഐസക് ജി. വർഗീസ്, വികാരി ഫാ.വർഗീസ് ജോൺ, സെക്രട്ടറി ജേക്കബ് എം. ചാക്കോ, അനീഷ് കോശി ജോർജ്, സജേഷ് മാത്യുസ്, എ.എം. ജോൺ, ജനറൽ കൺവീനർ ഏബ്രഹാം പി.തോമസ് എന്നിവർ പങ്കെടുത്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ,മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ,കുടുംബ സംഗമം, ധ്യാനയോഗങ്ങൾ,പള്ളിയുടെ പുനരുദ്ധാരണം, സുവനീർ പ്രകാശനം എന്നിവ നടത്തും.
Pathanamthitta
തിരുവല്ല: എംസി റോഡില്‍ തിരുമൂലപുരത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ റോഡ് മുറിച്ചുകടക്കുന്നത് അപകടഭീഷണി നിറഞ്ഞതായി മാറി. അഞ്ചിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് സ്കൂള്‍ സമയത്താണ് അപകടസാധ്യത ഏറെയും. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ദിവസവും എസി റോഡ് മുറിച്ചുകടക്കേണ്ടിവരുന്നത്.
പ്രധാന റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങള്‍ നിരന്തരം കടന്നുപോകുന്നതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. സീബ്രാ ക്രോസിംഗ് നിലവിലുണ്ടെങ്കിലും വാഹനങ്ങളുടെ വേഗവും റോഡിന്റെ കാഴ്ച മറയ്ക്കുന്ന വളവും ഗതാഗതത്തിരക്കും മൂലം കുട്ടികള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്കൂള്‍ വിടുന്ന സമയങ്ങളില്‍ അധ്യാപകരുടെ സഹായത്തോടെയാണ് പലപ്പോഴും കുട്ടികളെ കൂട്ടമായി റോഡ് മുറിച്ചുകടത്തുന്നത്.
റോഡരികിലെ അശാസ്ത്രീയ വാഹന പാര്‍ക്കിംഗും കാല്‍നടയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. സ്കൂള്‍ സമയങ്ങളില്‍ ആവശ്യമായ ട്രാഫിക് നിയന്ത്രണവും ഇവിടെ ലഭ്യമല്ലെന്നാണ് പരാതി ഉയരുന്നുണ്ട്.
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ തിരുമൂലപുരം ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സ്കൂള്‍ സമയങ്ങളില്‍ പൊലിസ്, ഹോം ഗാര്‍ഡ് എന്നിവരുടെ സേവനം ഉറപ്പാക്കണമെന്നും നാട്ടുകാരുടെയും സ്കൂള്‍ രക്ഷകര്ത്തൃസമിതികളുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം. മാഞ്ഞുപോയ സീബ്രാ ക്രോസിംഗ് പുനഃസ്ഥാപിക്കുക, സ്കൂള്‍ മേഖല സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, ആവശ്യമായ സ്ഥലങ്ങളില്‍ വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയരുന്നുണ്ട്.
വിദ്യാര്‍ഥികളുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി തിരുമൂലപുരത്തെ ഗതാഗത സംവിധാനം അടിയന്തരമായി പുനഃക്രമീകരിക്കണമെന്നാണ് മറ്റൊരു ആവശ്യം.
Pathanamthitta
അടൂര്‍: എംസി റോഡില്‍ ഏനാത്ത് ബസ് സ്റ്റോപ്പില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സീബ്രാലൈന്‍ വേണമെന്ന് ആവശ്യമുയരുന്നു. ഏനാത്ത് നിന്ന് അടൂര്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലാണ് സീബ്രാലൈന്‍ വേണ്ടത്.
സ്റ്റോപ്പില്‍ നിന്ന് അല്പം മാറി സീബ്രാ ലൈനുണ്ട്. എന്നാല്‍ ബസ് ഇറങ്ങുന്നവര്‍ റോഡ് മുറിച്ചു കടക്കാന്‍ അങ്ങോട്ട് നടക്കാറില്ല. സ്റ്റോപ്പില്‍ നിന്നുതന്നെ നേരെ റോഡ് മുറിച്ചു കടക്കുകയാണ് കൂടുതല്‍ പേരും ചെയ്യുന്നത്. സ്റ്റോപ്പിനുനേരേ എതിര്‍വശത്ത് മണ്ണടി റോഡിലേക്കുള്ള ഉപ പാതയാണ്. ബസ് കയറാനായി കൂടുതല്‍ ആളുകള്‍ ടൗണില്‍ നിന്ന് കയറിവരുന്നതും ഇതുവഴിയാണ്. സ്റ്റോപ്പില്‍ ബസ് എത്തുമ്പോള്‍ ഇരുവശവും ശ്രദ്ധിക്കാതെ ആളുകള്‍ ഓടിയെത്താറുണ്ട്. രാവിലെയും വൈകുന്നേരവും സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ കൂട്ടമായി റോഡ് മുറിച്ചുകടക്കുന്നതും ഇവിടെയാണ്. സീബ്രാലൈന്‍ വന്നാല്‍ വാഹനങ്ങള്‍ക്ക് ദൂരെ നിന്ന് വേഗം കുറയ്ക്കാനാവും. എംസി റോഡില്‍ ഏനാത്ത് പാലം മുതല്‍ മിസ്പാ ജംഗ്ഷന് വരെ സ്ഥിരം അപകട മേഖലയാണ്. നേര്‍രേഖയില്‍ കിടക്കുന്ന ഈ ഭാഗത്ത് കൂടി വാഹനങ്ങള്‍ അതിവേഗത്തിലാണ് കടന്നുപോകുന്നത്.
Pathanamthitta
പത്തനംതിട്ട: തിരുവല്ല- കുമ്പഴ റോഡിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി അബിന്‍ വര്‍ക്കി എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, കരാറുകാര്‍ ഉള്‍പ്പടെയുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. നിര്‍മാണപുരോഗതി വിലയിരുത്തിയ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശവാസികളുടെ പരാതികള്‍ കേട്ട് അടിയന്തര പരിഹാരം കാണാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട നഗരസഭയിലെ കുമ്പഴയില്നിന്നാണ് സന്ദര്‍ശനം ആരംഭിച്ചത്. ട്രാഫിക് സിഗ്നല്‍, ബസ് ബേ, അബാന്‍ മേല്‍പാലം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രദേശവാസികള്‍ക്ക് വ്യാപാരികള്‍ക്കും പറയാനുണ്ടായിരുന്നത്.
പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുമെന്ന് ഉറപ്പു നല്കിയ അബിന്‍ വര്‍ക്കി എംഎല്‍എ സിവില്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട നിര്‍മാണപുരോഗതി വിലയിരുത്തി.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ശാലേം പലച്ചുവട് ജംഗ്ഷനുകള്ക്കിടയിലെ സ്ഥിരം അപകടമേഖല സന്ദര്‍ശിച്ച സംഘം പ്രശ്നപരിഹാരത്തിനായി പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
മല്ലപ്പുഴശേരിയിലെ നെല്ലിക്കാല ജംഗ്ഷനില്‍ ഗവ. എല്‍പി സ്കൂളിനു മുന്‍വശത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും കോഴഞ്ചേരി, മാരാമണ്‍ പാലത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രദേശത്തെ പണികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തോട്ടപ്പുഴശേരി പഞ്ചായത്ത് ജംഗ്ഷനില്‍ ആര്‍ഡിഒ, എംവിഡി എന്നിവരുമായി കൂടിയാലോചിച്ച് വ്യക്തവും സുരക്ഷിതവുമായ ട്രാഫിക് സംവിധാനം തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. കോയിപ്രം പഞ്ചായത്തിലെ പുല്ലാട്, കുമ്പനാട് മേഖലകളിലും സന്ദര്‍ശനം നടത്തി, ഡ്രെയിനേജ് പ്രശ്നം പരിഹരിക്കാന്‍ പദ്ധതി രേഖ തയാറാക്കാനും ഇതിനായി പഞ്ചായത്ത് അധികൃതരോട് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.
ഇരവിപേരൂര്‍ ജംഗ്ഷനില്‍ ഡ്രെയിനേജ് നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂവെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എംഎല്‍എ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവല്ല - കുമ്പഴ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആശങ്കകള്‍ക്കു പരിഹാരം കാണുമെന്നും അബിന്‍ വര്‍ക്കി എംഎല്‍എ പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. മുകുന്ദന്, ജോമോന് പുതുപ്പറമ്പില്‍, ഈപ്പന് വര്‍ഗീസ്, ബിജിമോള്‍, ബെന്നി കുഴിക്കാല എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇലന്തൂരിലെ അപകട മേഖലകള്‍ പരിശോധിച്ച് നടപടി
ഇലന്തൂര്‍: ടികെ റോഡില്‍ ഇലന്തൂര്‍ ഭാഗത്ത് തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ക്കു പരിഹാരം കാണാനായി നടപടികള്‍ സ്വീകരിക്കാന്‍ അബിന്‍ വര്‍ക്കി എംഎല്‍എയുടെ നിര്‍ദേശം.
വാര്യാപുരത്തിനും ഇലന്തൂര്‍ ജംഗ്ഷനും മധ്യേ അപകടം പതിവായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അബിന്‍ വര്‍ക്കി എംഎല്‍എ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ടികെ റോഡില്‍ നിരന്തരം അപകടം നടക്കുന്ന പാലച്ചുവട് മുതല്‍ ശാലേം ജംഗ്ഷന് വരെയുള്ള പ്രദേശങ്ങള്‍ പ്രത്യേകം നിരീക്ഷിച്ചു. അടുത്ത കാലങ്ങളില്‍ തുടര്അപകടങ്ങളില് രണ്ടു പേര് മരണമടഞ്ഞതായും 10 വര്‍ഷത്തിനിടെ തുടര്‍ വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് ജീവാപായം സംഭവിച്ചതായും ജനപ്രതിനിധികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി. റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോര്‍മറുകളിലേക്ക് വാഹനം ഇടിച്ചുകയറി വൈദ്യുത പോസ്റ്റുകളും മറ്റും തകര്‍ന്നു. ഇതേത്തുടര്‍ന്ന് ദിവസങ്ങളോളം വൈദ്യുതി ബന്ധം നിലക്കുകയുണ്ടായി.
വാഹനങ്ങളുടെ അമിതവേഗവും റോഡിന്റെ വീതി കുറവും അശാസ്ത്രീയ നിര്‍മാണവും എംഎല്‍എയുടെ ശ്രദ്ധയില്‍പെടുത്തി. പാലച്ചുവടിന് സമീപം റോഡിന് വീതി കുറവുള്ള ഭാഗം സംരക്ഷണഭിത്തി കെട്ടി വീതി വര്‍ധിപ്പിക്കാനും എസ്റ്റിമേറ്റ് എടുത്ത് ഉടന്‍ ജോലികള്‍ ആരംഭിക്കാനും എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. അപകടസാധ്യത കൂടിയ സ്ഥലങ്ങളില്‍ സ്പീഡ് ബ്രേക്കറുകളും സ്പീഡ് കണ്ട്രോള് ബ്രേക്കര്‍ ലൈറ്റുകളും സ്ഥാപിക്കും. ട്രാന്‍സ്ഫോര്‍മര്‍ സൗകര്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുമെന്നും എംഎല്‍എ അറിയിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സജു വെള്ളാപ്പള്ളില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതമ്മ ടീച്ചര്‍, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ സാം ചെമ്പകത്തില്‍, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി. ഗിരീഷ് കുമാര്‍, യുഡിഎഫ് ചെയര്മാന് പി.എം. ജോണ്സൺ, ഗ്രാമപഞ്ചായത്ത് അംഗം മേഴ്സി ജോണ്സണ്, മുന്‍ വൈസ് പ്രസിഡന്റ് വിന്‍സണ്‍ ചിറക്കാല എന്നിവര്‍ വിവിധയിടങ്ങളിലെ പ്രശ്നങ്ങള്‍ എംഎല്‍എയുടെ ശ്രദ്ധയില്പ്പെുത്തി.
Pathanamthitta
കുന്നന്താനം: എല്‍പി, യുപി വിദ്യാഭ്യാസം ഡിജിറ്റൈസ് ചെയ്യുക, കംപ്യൂട്ടര്‍വത്കൃത വിദ്യാഭ്യാസം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തെ 6,000 സ്കൂളുകളില്‍ ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതി നടപ്പാക്കിയതായി മന്ത്രി എന്‍. ഷംസുദ്ദീന്. കുന്നന്താനം സെന്റ് മേരീസ് സര്‍ക്കാര്‍ ഹൈസ്കൂളില്‍ നിര്‍മിച്ച ഡോ. കെ.ആര്. നാരായണന് സെന്റിനറി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള നൂറുദിന കര്‍മപരിപാടിയില്‍ വിദ്യാഭ്യാസ മേഖലയിലെ ആധുനികവത്കരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ സ്ക്വയര്‍ ഉള്‍പ്പടെ വിദ്യാഭ്യാസ വകുപ്പിന്റെ 16 കര്‍മപരിപാടികളും പൂര്‍ത്തിയായി. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ പുരോഗതിക്കനുസരിച്ച് വിദ്യാഭ്യാസം മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്.
കഴിഞ്ഞ 20 വര്‍ഷം കൊണ്ടുണ്ടായ മാറ്റങ്ങള്‍ അതിനുമുമ്പുള്ള 200 വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. നമ്മുടെ കുട്ടികളെ ലോകരാജ്യങ്ങളില്നിന്നുള്ളവരോടൊപ്പം മത്സരിക്കാന്‍ പ്രാപ്തരാക്കേണ്ടതുണ്ട്. ഇതിനായി ഇന്നത്തെ കാലഘട്ടത്തിന്റെ ശാസ്ത്രമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നവസാങ്കേതികവിദ്യ ഉള്‍പ്പെടുത്തി സ്കൂള്‍ പാഠ്യപദ്ധതി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂളിന്റെ പുതിയ കെട്ടിടത്തിന് കേരളത്തിന്റെ ധീരപുത്രനും മുന്‍ ഇന്ത്യന്‍ പ്രസിഡന്റുമായ കെ.ആര്. നാരായണന്റെ പേര് നല്‍കിയതിനെ മന്ത്രി പ്രശംസിച്ചു. സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.
വര്‍ഗീസ് മാമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, മുന്‍ എംഎല്‍എ മാത്യു ടി. തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ബിജു ടി. ജോര്‍ജ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജെ. വിജയന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേങ്ങരിങ്ങാട്ട്, ബ്ലോക്ക് അംഗം രഞ്ജിനി അജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.സി. പ്രെനി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ടി. ഗീതകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. സുനില്‍കുമാര്‍, വി.പി. രാധാമണിയമ്മ, വി. വറുഗീസ് മാത്യു, പി.ടി. അലക്സ്, രമ്യ ഗോപിനാഥ്, ബാബു കുറുമ്പേശ്വരം, തിരുവല്ല ഡിഇഒ പി.ആര്. മല്ലിക, മല്ലപ്പള്ളി എഇഒ ജയചന്ദ്രന് നായര്‍, ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജയന്തി തരുണ്‍, പ്രധാനാധ്യാപിക ജി. ജയലളിത, സ്കൂള്‍ ലീഡര്‍ എ.കെ. ഹരിഗോവിന്ദ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Pathanamthitta
കോന്നി: ഗവ. എല്‍പി സ്കൂളില്‍ വിജയദിനാഘോഷവും ഡിജിറ്റല്‍ സ്കൂള്‍ ഉദ്ഘാടനവും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഉദ്ഘാടനവും വിപുലമായി സംഘടിപ്പിച്ചു.
പിടിഎ പ്രസിഡന്റ് എ.എസ്. ഷിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോന്നി എസ്എച്ച്ഒ ശ്യാം മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഉഷാകുമാരി ആനന്ദ്, വാര്‍ഡ് മെംബര്‍ സുജിത്ത് ബാലഗോപാല്‍, പ്രധാനാധ്യാപിക ജെമി ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.
2025 - 26 വര്‍ഷത്തെ സിഎം കിഡ്സ് വിജയികളായ 19 വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. കൂടാതെ കോന്നി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളില്‍ വിജയികളായ വിദ്യാര്‍ഥികളെയും ആദരിച്ചു.
പത്തനംതിട്ട ജില്ലയില്‍ സിഎം കിഡ്സ് സ്കോളര്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയം നേടുന്ന സ്കൂളാണ് കോന്നി ഗവ. എല്‍പി സ്കൂള്‍. ഉപജില്ലാ ശാസ്ത്രമേളയില്‍ സെക്കന്‍ഡ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും സ്കൂള്‍ കരസ്ഥമാക്കിയിരുന്നു.
Pathanamthitta
പത്തനംതിട്ട: തിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി ഇന്ന് ആരംഭിക്കുന്ന സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം പ്രധാന ചര്‍ച്ചാവിഷയമാകും.
ജില്ലയില്‍ അഞ്ചില്‍ നാല് മണ്ഡലങ്ങളും കൈവിട്ടതിന്റെ ഉത്തരവാദിത്വം സിറ്റിംഗ് എംഎല്‍എമാരുടെ മേല്‍ കെട്ടിവയ്ക്കാനായിരിക്കും ഒരുവിഭാഗത്തിന്റെ ശ്രമം. എന്നാല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ആരോപിച്ച് ജില്ലാ നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമമുണ്ടാകും. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടമായതും ചര്‍ച്ചയ്ക്കെത്തും.
കഴിഞ്ഞ സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ പഴികേട്ടത് ആരോഗ്യമന്ത്രിയായിരുന്ന വീണാ ജോര്‍ജാണ്. ആറന്മുള എംഎല്‍എ എന്ന നിലയില്‍ പത്തനംതിട്ട ജില്ലയില്‍ വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം മറ്റു സ്ഥാനാര്‍ഥികളെയും ബാധിച്ചിട്ടുണ്ടെന്ന ആക്ഷേപവും ഉയരാം. പാര്‍ട്ടി അംഗം പോലുമാകുന്നതിനു മുമ്പേ വീണാ ജോര്‍ജിനെ രംഗത്തിറക്കി എംഎല്‍എയും മന്ത്രിയുമാക്കിയ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയായിരിക്കും ചര്‍ച്ച. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പാര്‍ട്ടി വേദികളില്‍പോലും വീണാ ജോര്‍ജ് എത്താതിരുന്നതും ചര്‍ച്ചയാകും.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിക്കുന്നതിനിടെയുണ്ടായ നാടകീയ സംഭവങ്ങള്‍ സര്‍ക്കാരിന് വലിയ നാണക്കേട് ഉണ്ടാക്കിയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ആറന്മുള മണ്ഡലത്തില്‍ മൂന്നാമതും മത്സരിച്ച വീണാ ജോര്‍ജ് കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇതേ മണ്ഡലത്തില്‍നിന്നുള്ള പ്രമുഖ നേതാവായ എ. പത്മകുമാര്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിച്ചത് പാര്‍ട്ടിയെ പൊള്ളിച്ചു. പത്മകുമാറിനെതിരേയുള്ള നടപടി വൈകിപ്പിച്ച് സംരക്ഷിച്ചു നിര്‍ത്തിയെന്ന ആക്ഷേപവും അണികള്‍ക്കുണ്ട്.
സിറ്റിംഗ് എംഎല്‍എമാരുടെ പിഴവുകളാണ് റാന്നിയും തിരുവല്ലയും നഷ്ടപ്പെടാന്‍ കാരണമായതെന്ന് സിപിഎമ്മിന് ആക്ഷേപമുണ്ട്. തിരുവല്ലയില്‍ മുന്‍മന്ത്രി കൂടിയായ മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തേക്കാണ് പിന്തളപ്പെട്ടത്.
ഘടകകക്ഷികളാണ് രണ്ടു മണ്ഡലങ്ങളിലും മത്സരിച്ചത്. അടൂരില്‍ സിപിഐയാണ് മത്സരരംഗത്തുണ്ടായിരുന്നത്.
കോന്നിയില്‍ ചെറിയ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സിറ്റിംഗ് എംഎല്‍എ വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയങ്ങളും സിപിഎം ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കും.
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ രാവിലെ പത്തിന് കമ്മിറ്റി യോഗം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യും.
ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയാ കമ്മിറ്റി സെക്രട്ടറിമാര്‍, ഓരോ ഏരിയാ കമ്മിറ്റിയില്‍നിന്നും നിശ്ചയിക്കപ്പെട്ട മൂന്നു പേര്, വര്‍ഗബഹുജന സംഘടനകളില്‍നിന്നും മൂന്നു പേര് ഉള്‍പ്പടെ 106 പേര് പങ്കെടുക്കും. ഡോ. ടി.എം. തോമസ് ഐസക്, പി. രാജീവ്, പി. സതീദേവി, പി.കെ. ബിജു, എം.വി. ജയരാജന്, സജി ചെറിയാന്, വി.എന്‍. വാസവന്, പി. ജയരാജന്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പങ്കെടുക്കും. നാളെ വൈകുന്നേരം അഞ്ചിന് പുതിയ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന സമാപനറാലിയും സമ്മേളനവും എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യും.
Pathanamthitta
കോന്നി: വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന തൊഴില്‍ നൈപുണി ലഭിക്കുന്ന രീതിയില്‍ വിഎച്ച്എസ്ഇ കോഴ്സുകള്‍ പരിഷ്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്. കോന്നി ഐരവണ്‍ പിഎസ് വിപിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിഎച്ച്എസ്ഇ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ പരിഷ്കാരങ്ങള്‍ നിലവില്‍ വരും. വിദ്യാഭ്യാസരംഗം നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക്നോളജി, നാനോടെക്നോളജി തുടങ്ങിയ രംഗങ്ങളിലെ കണ്ടുപിടിത്തങ്ങള്‍ ലോകത്തിന്റെ അവസ്ഥ തന്നെ മാറ്റിമറിച്ചു. ഇവ നമ്മുടെ കുട്ടികള്‍ക്ക് അനുഭവവേദ്യമാകുന്നതിനും കംപ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും എറൈസ്, ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതികള്‍ നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.
കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രേഷ്മ, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ഷേമ ശേഖര്‍, ജില്ലാ പഞ്ചായത്ത് അംഗം എസ്. സന്തോഷ് കുമാര്‍, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ശ്രീകുമാര്‍, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗം ശ്യാമ കൃഷ്ണ, പ്രിന്‍സിപ്പല്‍ ബി. ഹരി, പ്രധാനാധ്യാപിക ബിന്ദു കൃഷ്ണ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Pathanamthitta
റാന്നി: മാടമണ്ണിൽ പമ്പാ നദിയിൽ കുളിക്കുന്നതിനിടയിൽ പെയിന്റിംഗ് തൊഴിലാളി മുങ്ങിമരിച്ചു. മാടമൺ വള്ളക്കടവ് സ്വദേശി ഉഴുന്നുംകാലായിൽ മേമുറിയിൽ മോഹനൻ (62) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
ബണ്ടിലൂടെ നടന്നുപോകവേ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തു കുളിച്ചുകൊണ്ടിരുന്നവർ ബഹളംവച്ച് ആളുകളെ കൂട്ടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. അല്പ സമയത്തിനുള്ളിൽ തൊട്ടടുത്തുനിന്നും മോഹനനെ കണ്ടെത്തിയെങ്കിലും വടശേരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
സംസ്കാരം പിന്നീട്. ഭാര്യ: ഗീത. മകൻ: ഭഗത്, മരുമകൾ: ഗ്രീഷ്മ.
Pathanamthitta
പത്തനംതിട്ട: കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തില്‍ നാടിനെ മുക്കിയ മണിയാര്‍ ജലസംഭരണി തുലാവര്‍ഷം എത്തിയിട്ടും അടച്ചിട്ടില്ല. ജലസംഭരണിയുടെ അഞ്ച് ഷട്ടറുകളും അറ്റകുറ്റപ്പണികളുടെ പേരില്‍ മാസങ്ങള്‍ക്കു മുമ്പേ തുറന്നുവച്ചിരിക്കുകയാണ്.
ജലസേചന വകുപ്പിന്റെ മണിയാര്‍ സംഭരണിയുടെ ഷട്ടറുകള്‍ മാറ്റിസ്ഥാപിക്കുന്നതിലേക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. സ്ലൂയിസ് വാല്‍വ് അടക്കം തുറന്ന് സംഭരണി പൂര്‍ണമായി ഇതിനായി തുറന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ജനുവരി മുതല്‍ സംഭരണി അടയ്ക്കാനായിട്ടില്ല. ഇതോടെ കിഴക്കന്‍ മലയോരമേഖലയില്‍നിന്ന് കക്കാട്ടാറ്റിലൂടെ വരുന്ന വെള്ളം തടഞ്ഞുനിര്‍ത്താനാകുന്നില്ല. മണിയാറില്നിന്നു വേനല്‍ക്കാലത്തെ ഇടതുകര, വലതുകര കനാലുകളിലൂടെയുള്ള ജലസേചനവും നിര്‍ത്തിവച്ചിരുന്നു.
മഴ വന്നതോടെ ജലസംഭരണിയില്‍ വെള്ളം തടയപ്പെടാതെ വന്നാല്‍ ഉണ്ടാകാവുന്ന അപകടം മുന്‍കൂട്ടിക്കണ്ട് നടപടിയില്ലാതെ വന്നതാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രളയരൂക്ഷത കൂടാന്‍ കാരണമായത്. വടശേരിക്കര, റാന്നി പ്രദേശങ്ങളില്‍ വളരെ വേഗമാണ് അന്ന് വെള്ളം കയറിയത്.
മണിയാറിനു മുകളില്‍ കക്കാട്ടാറില്‍ തന്നെയുള്ള കാരിക്കയം, അള്ളുങ്കല്‍ പദ്ധതികളുടെ നിലനില്പും മണിയാര്‍ സംഭരണിയില്‍ വെള്ളം തടയപ്പെടുന്നതിനനുസരിച്ചാണ്. മണിയാറില്‍ വെള്ളം തടഞ്ഞ് ജലസേചനം നടത്തുന്നതിനൊപ്പം കാര്‍ബോറാണ്ടം കന്പനിക്ക് വൈദ്യുതി ഉത്പാദനത്തിനും നല്‍കുന്നുണ്ട്.
തകരാറിലായ ഷട്ടറുകള്‍ പുനഃസ്ഥാപിക്കാന്‍ ആര്‍എം സിന്‍ഹ ആന്‍ഡ് കന്പനിക്ക് കരാര്‍ നല്‍കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്. ആറു മാസത്തിനുള്ളില്‍ നിര്‍മാണജോലികള്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്നു.
മണിയാര്‍ ഡാമിലൂടെ വെള്ളം കുതിച്ചൊഴുകിയതിനെത്തുടര്ന്ന് ഓഗസ്റ്റിലെ പ്രളയത്തില്‍ തീരത്തെ രണ്ടു വീടുകളാണ് തകര്‍ന്നത്. 15 വീടുകളില്‍ വെള്ളം കയറി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉച്ചകഴിഞ്ഞു പെയ്യുന്ന കനത്ത മഴ പ്രദേശവാസികളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇടിമിന്നലോടെയുള്ള മഴ ശക്തമാണ്. ഇന്നലെ രണ്ടു മണിക്കൂറോളം നീണ്ടുനിന്ന മഴയാണ് കിഴക്കന്‍ പ്രദേശങ്ങളില്‍ ലഭിച്ചത്. മഴയുടെ രൂക്ഷതയില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.
Pathanamthitta
കോന്നി: കൊക്കാത്തോട്ടില്‍ ഞായറാഴ്ച രാത്രിയോടെയുണ്ടായ അതിശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശനഷ്ടം. പ്രദേശത്തെ എട്ട് വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം നേരിട്ടു. വീടുകളുടെ ഭിത്തി പലയിടത്തും വിണ്ടുകീറി. വൈദ്യുത ബന്ധവും തകരാറിലായി. വൈദ്യുതി ഉപകരണങ്ങളും നശിച്ചു. പല വീടുകളും പുനര്നിര്മിക്കേണ്ട സാഹചര്യമുണ്ട്. സാധാരണക്കാരായ ആളുകളുടെ വീടുകള്‍ക്കാണ് നഷ്ടമുണ്ടായിരിക്കുന്നത്.
മിന്നല്‍ അപകടത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് നേരിയ രീതിയില്‍ പരിക്കേറ്റു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
അപകടമുണ്ടായ സ്ഥലങ്ങൾ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശം കൂടിയാണ് കൊക്കത്തോട്. ഇടിമിന്നല്‍ ആഘാതം കൂടി പ്രദേശവാസികള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അപകടമുണ്ടായ വീടുകളും വ്യാപാരസ്ഥാപനങ്ങളും എംഎല്‍എ സന്ദര്‍ശിച്ചു.
കോന്നി കൊക്കാത്തോട്ടില്‍ ഇടിമിന്നലില്‍ അപകടം പറ്റിയ വ്യക്തികള്‍ക്കും നാശനഷ്ടമുണ്ടായ വീടുകള്‍ക്കും സര്‍ക്കാരില്‍നിന്നുള്ള അടിയന്തര നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ കത്തിലൂടെ റവന്യു മന്ത്രി എ.പി. അനില്‍കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റവന്യു ഉദ്യോഗസ്ഥര്‍ അടിയന്തരമായി അപകടസ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്കി.
എംഎല്‍എയോടൊപ്പം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രേഷ്മ, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍, വര്‍ഗീസ് ബേബി, അനീഷ് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Pathanamthitta
പത്തനംതിട്ട: പരിസ്ഥിതിലോല മേഖല (ഇഎസ്എ) കരട് വിജ്ഞാപനത്തില്‍നിന്നു പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളെയും ഒഴിവാക്കണമെന്ന് പത്തനംതിട്ട ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുടെയും സമുദായ സംഘടനകളുടെയും യുസിഎഫിന്റെയും സംയുക്തയോഗം ആവശ്യപ്പെട്ടു.
ഇഎസ്എയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക ദൂരീകരിക്കണം. വനാതിര്‍ത്തി പങ്കിടുന്നതുള്‍പ്പെടെ സംസ്ഥാനത്തെ 33 വില്ലേജുകള്‍ കരട് പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതില്‍ പത്തനംതിട്ട ജില്ലയിലെ ഒരെണ്ണം പോലും ഉള്‍പ്പെട്ടിട്ടില്ലെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കണ്ടതിനുശേഷമേ ഇഎസ്എ അന്തിമ വിജ്ഞാപനം ഇറക്കാവൂവെന്നും ഇക്കാര്യത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വടശേരിക്കര, സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട്, കൊല്ലമുള, അരുവാപ്പുലം, പെരുനാട് എന്നീ വില്ലേജുകളാണ് ജില്ലയില്‍ ഇഎസ്എ പരിധിയില്‍ വരുന്നത്. കരട് വിജ്ഞാപനം വന്നപ്പോള്‍ തന്നെ ഈ പ്രദേശത്തെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണ്. ഭൂമി കൈമാറ്റമോ, ബാങ്ക് വായ്പയോ ഒന്നും ലഭിക്കുന്നില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടക്കം തടസപ്പെടുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. പ്രശ്നത്തിനു പരിഹാരമുണ്ടായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി സംയുക്ത പ്രക്ഷോഭ പരിപാടികള്‍ക്കും യോഗം ആഹ്വാനം ചെയ്തു.
പത്തനംതിട്ട ഭദ്രാസനാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, മാര്‍ത്തോമ്മാ സഭ റാന്നി നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടില്‍, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് കെ. പത്മകുമാര്‍, റവ. ജോണി ആന്‍ഡ്രൂസ്, കെ.കെ. ചെറിയാന്‍ജി, ഫാ. ജോണ്സണ് പാറയ്ക്കല്‍, ഫാ. ബിജു മാത്യു പ്രക്കാനം, ഫാ. ജോസ് കളവിള, ഫാ. വര്‍ഗീസ് കൈതോണ്‍, സി.ബി. സുരേഷ് കുമാര്‍, പോള്‍ ജോസഫ്, വി.ടി. രാജന്, ബോബി ഏബ്രഹാം, ബിജു കുര്യന്, ഫാ. സെബാസ്റ്റ്യന്‍ കിഴക്കേതില്‍, ഫാ. എബി ടി. സാമുവേല്‍, അനി എം. ഏബ്രഹം, ഫാ. സിബി ഒറ്റക്കല്ലില്‍, ഫാ. ബിജു തോമസ്, ഫാ. സാം വെങ്ങാട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണം:
നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സ്
പത്തനംതിട്ട: പരിസ്ഥിതിലോല മേഖല സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സ് പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ആശങ്ക ജനങ്ങളില്‍ ശക്തമായ സാഹചര്യത്തില്‍, ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി മറ്റു ജില്ലകളിലെ ജനവാസമുള്ള വില്ലേജുകള്‍ ഇഎസ്എ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. ദേശീയ ചെയര്മാന് ഡോ. പ്രകാശ് പി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ബെന്യാമിന് ശങ്കരത്തില്‍, ജോസ് പനച്ചയ്ക്കല്‍, ബാബു വെമ്മേലി, എലിസബത്ത് അബു, ഏബല്‍ മാത്യു, എം. നിസ്താര്‍, അനീഷ് തോമസ്, സജി കെ. സൈമണ്‍, ജയിംസ് കീക്കരിക്കാട്, ലീല ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: കുറ്റൂര്‍ പഞ്ചായത്തിലെ 57-ാം നമ്പര്‍ അങ്കണവാടിയിലേക്കുള്ള വഴി പുനഃസ്ഥാപിക്കാനുള്ള ഉത്തരവാദിത്വം കോടതിയുടെ സ്റ്റേ ഉത്തരവ് ഇല്ലെങ്കില്‍ റവന്യു അധികൃതര്‍ക്കുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്.
തിരുവല്ല സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പാലിച്ചില്ലെങ്കില്‍ എസ്ഡിഎമ്മിന് പരാതി നല്‍കണമെന്നും നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.
അങ്കണവാടിക്കു സമീപം താമസിക്കുന്ന വ്യക്തിയാണ് ആധാരപ്രകാരം വഴി തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ച് മതില്‍കെട്ടി അടച്ചത്. 2025 ഏപ്രില്‍ 18 മുതല്‍ വഴി അടഞ്ഞു കിടക്കുകയാണ്. 15 മാസമായി അങ്കണവാടി പ്രവര്‍ത്തിക്കുന്നില്ല.
ആര്‍ഡിഒ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മതില് പൊളിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ ഉത്തരവ് പത്തനംതിട്ട സെഷന്‍സ് കോടതി സ്റ്റേ ചെയ്തു. ഇതിനുശേഷം ഇരുകക്ഷികളെയും കേട്ട് തീരുമാനമെടുക്കാന്‍ കോടതി എസ്ഡിഎമ്മിന് നിര്‍ദേശവും നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ 15 ദിവസത്തിനകം വഴിയിലെ തടസം നീക്കാന്‍ എസ്ഡിഎം കഴിഞ്ഞ ഓഗസ്റ്റ് 14ന് ഉത്തരവിട്ടു. ഓതറ സ്വദേശി എന്‍.എസ്. ഷീല നല്കിയ പരാതിയിലാണ് ഉത്തരവ്.
Pathanamthitta
പന്തളം: ക്രിമിനല്‍ സംഘത്തിലെ പ്രധാനിയുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികള പൊലിസ് അറസ്റ്റ് ചെയ്തു.
ഇലവുംതിട്ട മുട്ടത്തുകോണം രാമന്‍ചിറ തടത്തിവിളയില്‍ വീട്ടില്‍ ദീപക് ജോയ് (25), പ്രക്കാനം ചെന്നീര്‍ക്കര കാഞ്ഞിരംനില്‍ക്കുന്നതില്‍ സജു സജി (24), പ്രക്കാനം കൈപ്പിലാല്‍ പാറമേലേതില് ജോമോന് മാത്യു (30), ഇലവുംതിട്ട നെടിയകാല കോട്ടൂര്‍ പാറതടത്തില് വീട്ടില്‍ അഭിജിത്ത് സജി (21) എന്നിവരെയാണ് പന്തളം പൊലിസ് അതിസാഹസികമായി പിടികൂടിയത്. തുമ്പമണ്‍ സ്വദേശി അജയനെയാണ് കഴിഞ്ഞമാസം 26ന് രാത്രിയില്‍ വീട്ടില്‍നിന്നു വിളിച്ചിറക്കി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്.
അജയനെ ഒന്നാം പ്രതിയുടെ വീട്ടിലെത്തിച്ച് വെള്ളം നിറച്ച സിറിഞ്ചുകള്‍ ശരീരത്തില്‍ കുത്തിയിറക്കുകയും മാരകായുധങ്ങള്‍ ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്തതായാണ് കേസ്. മണിക്കൂറുകളോളം ഇവര്‍ യുവാവിനെ മര്‍ദിച്ചു. ക്രൂരമര്‍ദനത്തിനുശേഷം, പ്രതിയായ ദീപക്കിന്റെ വീട്ടില്‍ മര്‍ദനമേറ്റ അജയന് രാത്രി അതിക്രമിച്ചു കയറിയരീതിയില് വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവശനിലയിലായ യുവാവിനെ ഇവര്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി ആര്. ആനന്ദിന്റെ നിര്‍ദേശപ്രകാരം എസ്ഐടി രൂപീകരിച്ചിരുന്നു.
പന്തളം സിഐ ബാബു കുറുപ്പിന്റെ മേല്‍നോട്ടത്തില്‍ എസ്എച്ച്ഒ എബിന് പ്രസാദ്, സിപിഒമാരായ എസ്. അന്‍വര്‍ഷ, കൃഷ്ണലാല്‍, ബി. അരുണ്‍, ഒ. അഖില്‍, വിജയ്, അനുപ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി ചെറുതോണിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ദീപക്കിനെ അവിടെയെത്തി അതിസാഹസികമായി പന്തളം പൊലിസ് കീഴടക്കുകയായിരുന്നു. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു.
Pathanamthitta
പത്തനംതിട്ട: കേരളത്തിലെ ബേക്കറി ആന്‍ഡ് ഫുഡ് പ്രൊസസിംഗ് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും ആധുനികവത്കരണത്തിനും പുതിയ ബിസിനസ് സാധ്യതകള്‍ക്കും വേദിയൊരുക്കുന്ന ബേക്കേഴ്സ് അസോസിയേഷന് കേരള സംഘടിപ്പിക്കുന്ന ബേക്ക് എകസ്പോ ആറാം പതിപ്പ് 9, 10, 11 തീയതികളില്‍ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
700ലധികം പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടാകും. ബേക്കറി മെഷിനറികള്‍, ഫുഡ് പ്രോസസിംഗ് ഉപകരണങ്ങള്‍, അസംസ്കൃത വസ്തുക്കള്‍, പാക്കേജിംഗ്, റഫ്രിജറേഷന്‍, കിച്ചന് എക്യുപ്മെന്റ്, ഫുഡ് ടെക്നോളജി, ഓട്ടോമേഷന്‍, ഫുഡ് സേഫ്റ്റി, വിവിധ സാങ്കേതിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികളും ബ്രാന്‍ഡുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. പത്തനംതിട്ട ജില്ലയില്‍നിന്ന് 150 ഓളം ബേക്കറികള്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയുടെ പ്രചാരണാര്‍ഥം ഇന്ന് ജില്ലയില്‍ ബേക്കറികളിലൂടെ മധുരം നല്‍കും.
കേരളത്തില്‍നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ബേക്കറി സംരംഭകര്‍, ഫുഡ് പ്രോസസിംഗ് മേഖലയിലെ വ്യവസായികള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഡീലര്‍മാര്‍, റീട്ടെയിലര്‍മാര്‍, ഹോട്ടല്‍ റസ്റ്റോറന്റ് മേഖലയിലെ പ്രതിനിധികള്‍, ബിസിനസ് പ്രഫഷണലുകള്‍, യുവസംരംഭകര്‍ എന്നിവര്‍ പങ്കെടുക്കും. ഒമ്പതിനു രാവിലെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും.
10ന് രാവിലെ 10.30ന് പുതിയ ആശയങ്ങള്‍, സാങ്കേതികവിദ്യ, നിക്ഷേപ സാധ്യതകള്‍ മെന്ററിംഗ്, വ്യവസായ ബന്ധങ്ങള്‍ എന്നിവ ഒരുമിപ്പിക്കുന്ന ബേക് നെസ്റ്റ് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുക്കും. 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി റോജി എം. ജോണ്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് സാദിഖ്, ജില്ലാ ജനറല്‍ സെക്രട്ടറി വീനീഷ്, ട്രഷറര്‍ മഞ്ചുകുമാര്, മുഹമ്മദ് റാഫി, എസ്. ദീപു, ബൈജു കോശി, രാജീവ് രാജു, അഭിനവ്, നീരജ്, മുന്ന പ്രസാദ്, നജീബ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Idukki
നെടുങ്കണ്ടം: സുഹൃത്തുക്കൾക്കൊപ്പം തൂവൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ യുവാവ് വെള്ളച്ചാട്ടത്തിലെ കയത്തിൽ വീണ് മുങ്ങിമരിച്ചു. മാവടി കുഴിക്കൊമ്പ് പന്തലാട്ടിൽ സിനോജിന്റെ മകൻ അശ്വൻ (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
എറണാകുളത്തുനിന്നെത്തിയ നാല് സുഹൃത്തുക്കളും മാവടിയിലെത്തിയശേഷം അശ്വനോടൊപ്പം തൂവൽ വെള്ളച്ചാട്ടം കാണാനായി പോയതായിരുന്നു. സന്ദർശനത്തിനിടെ അശ്വന്റെ കാൽവഴുതി കയത്തിലേക്ക് വീഴുകയായിരുന്നു.
സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് നെടുങ്കണ്ടത്തുനിന്നു ഫയർഫോഴ്സ് സ്ഥലത്തെത്തി. പാതാളക്കരണ്ടി ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ മൃതദേഹം പുറത്തെടുത്തു.
മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു അശ്വൻ.
ഇന്ന് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം വീട്ടുവളപ്പിൽ നടക്കും. ഷൈനിയാണ് മാതാവ്. ഏക സഹോദരി ഐശ്വര്യ.
Idukki
തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ വഷളാക്കുന്ന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16നു രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ജില്ലാ ഹര്‍ത്താല്‍ നടത്തുമെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
പാല്, പത്രം, ആശുപത്രി ആവശ്യങ്ങള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഎസ്എ സംബന്ധിച്ച് കഡസ്ട്രല്‍ മാപ്പ് പ്രസിദ്ധീകരിക്കുക, സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച എച്ച്ആര്‍എംഎല്‍ പദ്ധതി തിരിച്ചുകൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകള്‍ സൃഷ്ടിക്കാനുള്ള ഉത്തരവ് പിന്‍വലിക്കുക, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.
കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ ജനവാസ കേന്ദ്രങ്ങള്‍ റിസര്‍വ് വനമാണെന്നും പിന്നീട് ഡി-നോട്ടിഫൈ ചെയ്തതാണെന്നുമുള്ള പരാമര്‍ശം തെറ്റാണ്. ഇതു കപടപരിസ്ഥിതി സംഘടനകളുടെ വാദത്തെ സഹായിക്കുന്നതാണ്.
പത്രസമ്മേളനത്തില്‍ റോമിയോ സെബാസ്റ്റ്യന്‍, മുഹമ്മദ് ഫൈസല്‍, ടി.ആര്. സോമന്, ലിനു ജോസ്, എം.ജെ. മാത്യു, സബീന ബിഞ്ചു എന്നിവരും പങ്കെടുത്തു.
Idukki
തൊടുപുഴ: പതിനാല് ടീമുകൾ വാശിയോടെ മാറ്റുരച്ച മാർഗംകളി മത്സരത്തിൽ തൊടുപുഴ വിമല പബ്ലിക് സ്കൂളിന് ഒന്നാം സ്ഥാനം. പൊതു കാറ്റഗറി വിഭാഗത്തിലാണ് മാർഗംകളി ഉൾപ്പെട്ടിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മാർഗംകളി മത്സരത്തിൽ സ്കൂൾ വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ടെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കു പിന്തള്ളപ്പെട്ടിരുന്നു.
ഇത്തവണ ഒന്നാം സ്ഥാനം കൈപ്പിടിയിലാക്കണമെന്ന ആവേശത്തോടെയാണ് വിദ്യാർഥികൾ തൊടുപുഴ സ്വദേശി സന്തോഷിന്റെ കീഴിൽ പരിശീലനം നേടി മത്സരത്തിൽ പങ്കെടുത്തത്. അന്ന സി. പ്രജീഷ്, ജുവൽ കെ. എയ്ഞ്ചൽ, അയോണ ബൈജു, ആനം മേരി ബൈജു, തെരേസ ജോസഫ്, എയ്ഞ്ചലീന അജീഷ്, മരിയ ബെന്നറ്റ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അധ്യാപികമാരായ മിനി ജോസ്, തെരേസ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികളെ അരങ്ങിലെത്തിച്ചത്.
Idukki
തൊടുപുഴ: കലാകുസുമങ്ങൾ വർണങ്ങൾ വിരിയിച്ച സർഗധ്വനി-2026 ഭാവമധുരവും വിസ്മയം ജനിപ്പിക്കുന്നതുമായി.
കലയുടെ വസന്തം വിരിയിച്ച് സെൻട്രൽ കേരള സഹോദയ കലോത്സവത്തിന്റെ അരങ്ങുണർന്നു. സർഗധ്വനി -2026 എന്ന പേരിൽ പെരുന്പിള്ളിച്ചിറ അൽ അസ്ഹർ പബ്ലിക് സ്കൂളിൽ നടന്നുവരുന്ന സഹോദയ കലോത്സവത്തിൽ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ 79 വിദ്യാലയങ്ങളിൽനിന്നായി 5,000ത്തിലധികം വിദ്യാർഥികളാണ് വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കുന്നത്.
ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ നൈസർഗികമായ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയും ആർട്ടിഫിഷൽ ഇന്റലിജൻസും സ്വാധീനം ചെലുത്തുന്ന ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന മാനസിക പിരിമുറുക്കങ്ങൾക്ക് ആശ്വാസംപകരാനും അവരുടെ സ്വഭാവരൂപീകരണത്തിൽ ആത്മവിശ്വാസം വളർത്താനും കലാപരിപാടികൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സികെഎസ് പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിച്ചു. അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എം. മൂസ, സ്കൂൾ പ്രിൻസിപ്പൽ നൗഷാദ് കാസിം, വൈസ് പ്രിൻസിപ്പൽ അരുണ്‍ ഗോപാൽ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാൻ റിഥമിക് ഫ്യൂഷൻ ഉൾപ്പടെയുള്ള പരിപാടികളും വേദിയിൽ അരങ്ങേറി. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ സിനിമാതാരം ഗിന്നസ് പക്രു മുഖ്യാതിഥിയാകും.
Idukki
കുമളി: പീരുമേട് ഉപജില്ലാ കായികമേളയ്ക്കു കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 65 സ്കൂളുകളിൽനിന്നായി 1500 കായികതാരങ്ങൾ പങ്കെടുക്കും. കായികമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീലാ സ്റ്റീഫൻ നിർവഹിച്ചു.
കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആൻസി ജെയിംസ്, പീരുമേട് എഇഒ പി.ഡി. സിന്ദു, സ്കൂൾ പ്രിൻസിപ്പൽ ജയപ്രദീപ്, പിടിഎ പ്രസിഡന്റ് റെയ്മോൻ ലോബോ തുടങ്ങിയവർ പ്രസംഗിച്ചു.
കിഡീസ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 110 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിക്കും. ഒക്ടോബർ 15, 16, 17 തീയതികളിൽ നെടുങ്കണ്ടത്ത് നടക്കുന്ന റവന്യു ജില്ലാ കായികമേളയിൽ ഉപജില്ലാ ജേതാക്കൾ മത്സരിക്കും.
Idukki
തൊടുപുഴ: ഉപാസനയുടെ പ്രഥമ കര്‍മശ്രേഷ്ഠ പുരസ്കാരത്തിന് അര്‍ഹരായ ഡോ. ജോസഫ് സ്റ്റീഫന്‍ ചാഴികാടിനും ഡോ. ജോസ് പോളിനും മന്ത്രി രമേശ് ചെന്നിത്തല അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നു ഡയറക്ടര്‍ ഫാ. ജോണ്സണ് പാലപ്പള്ളി പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാളെ വൈകുന്നേരം 4.30ന് ഉപാസന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഡീന്‍ കുര്യാക്കോസ് എംപി, റോയി കെ. പൗലോസ് എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.ഡോ. ജോബി കൊച്ചുമുട്ടം, ജ്യോതിനിവാസ് സുപ്പീരിയര്‍ ഫാ. ജോസ് തോട്ടത്തില്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി, കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണന്, ഐഎംഎ പ്രസിഡന്റ് ഡോ. സാജന് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. ഡയറക്ടര്‍ ഫാ. ജോണ്സണ് പാലിപ്പിള്ളി സ്വാഗതവും സെക്രട്ടറി ഡോ.സാബു വര്‍ഗീസ് നന്ദിയും പറയും.
സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കുകയും തൊടുപുഴയെ പ്രധാന ആരോഗ്യചികില്‍സാ കേന്ദ്രമായി വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. ജോസഫ് ചാഴികാട്ട്.
ആറുപതിറ്റാണ്ടിലേറെ സമര്‍പ്പിത വൈദ്യ സേവനത്തിലൂടെ ആരോഗ്യരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ഭിക്ഷഗ്വരനാണ് ഡോ. ജോസ് പോള്‍.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിസ്തുല സേവനം നടത്തുന്നവരെ കണ്ടെത്തി എല്ലാമാസവും കര്‍മശ്രേഷ്ഠ പുരസ്കാരം നല്‍കാനാണ് ഉപാസന സാംസ്കാരിക കേന്ദ്രം ലക്ഷ്യമിടുന്നതെന്നും ഡയറക്ടര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ സെക്രട്ടറി ഡോ. സാബു വര്‍ഗീസ്, ലൈബ്രേറിയന്‍ ഷാജി മുതുകുളം, ഉപാസന സംഗീത വേദി പ്രസിഡന്റ് എ.എച്ച്. ഷംസുദീന്‍, ജോയിന്റ് സെക്രട്ടറി സുകുമാര്‍ അരിക്കുഴ എന്നിവരും പങ്കെടുത്തു.
Idukki
മൂന്നാർ: നിയന്ത്രണംവിട്ട് വാൻ മറിഞ്ഞ് 13 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. ഒരാളുടെനില ഗുരുതരം . തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ വിഘ്നേഷ് (38)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പൊള്ളാച്ചി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ ഗ്രാം സ്ലാൻഡ് എസ്റ്റേറ്റ് ക്ഷേത്രത്തിനു സമീപത്താണ് അപകടമുണ്ടായത്. മാട്ടുപ്പെട്ടി സന്ദർശനം കഴിഞ്ഞ് മൂന്നാറിലേക്കു വരുന്ന വഴിയിൽ നിയന്ത്രണംവിട്ട വാൻ റോഡിലേക്ക് മറിയുകയായിന്നു. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Idukki
കാഞ്ഞിരപ്പള്ളി: ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ അസംബ്ലി ഇന്നു രാവിലെ 10ന് പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ രക്ഷാധികാരി മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ അധ്യക്ഷത വഹിക്കും. കാര്‍ഷികജില്ലാ ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. മാത്യു പനച്ചിക്കല്‍, ഫാ. വര്‍ഗീസ് കുളമ്പള്ളില്‍, ഫാ. റോബിന് പട്രകാലായില്‍, ഫാ. ആന്റണി കോട്ടൂര്‍, ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍, ദേശീയ ട്രഷറർ ജയ്സണ്‍ ചെംബ്ലായില്‍, എക്സിക്യൂട്ടീവ് മെംബര്‍ നെല്‍വിന്‍ സി. ജോയ്, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന ട്രഷറര്‍ ജോസ് സി.എ. പൂവത്തോലിചെറ്റയില്, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ഹൈറേഞ്ച്, ലോറേഞ്ച്, തെക്കന്‍ മേഖലാ പ്രസിഡന്റുമാരായ സെബാസ്റ്റ്യന്‍ മുക്കുങ്കല്‍, ഷാബോച്ചന്‍ മുളങ്ങാശേരി, ജോസ് താഴത്തുപീടിക, മേഖലാ സെക്രട്ടറിമാരായ ജോസ് വടക്കേടത്ത്, സെബാസ്റ്റ്യന്‍ കൈതയ്ക്കല്‍, തോമസ് കൊട്ടാടിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.
അസംബ്ലിയില്‍ സംഘടനാ സംവിധാനത്തിന്റെയും പോഷക സംഘടനകളുടെയും ശക്തീകരണം, കര്‍ഷകവിരുദ്ധ നയങ്ങളോടും കാര്‍ഷിക പ്രശ്നങ്ങളോടുമുള്ള സംഘടനയുടെ നിലപാട്, എല്‍നിനോ ആഘാതത്തില്‍നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ ഇന്‍ഫാം ആവിഷ്കരിച്ചിരിക്കുന്ന പ്രത്യേക പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും.
Idukki
തൊടുപുഴ: സെന്‍ട്രല്‍ കേരള സഹോദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സര്‍ഗധ്വനി-2026 കലോത്സവത്തിന്റെ അരങ്ങുകള്‍ ഇന്നുണരും.
പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്കൂളില്‍ നടന്നുവരുന്ന കലോത്സവത്തിന്റെ ഭാഗമായുള്ള നൃത്തം ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇന്നു മുതല്‍ വിവിധ വേദികളില്‍ അരങ്ങേറുന്നത്.
രാവിലെ എട്ടിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ റിഥമിക് ഫ്യൂഷന്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അരങ്ങേറും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. സികെഎസ് പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിക്കും. അല്‍ അസ്ഹര്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ നൗഷാദ് കാസിം സ്വാഗതം പറയും. 10ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സിനിമാതാരം ഗിന്നസ് പക്രു മുഖ്യാതിഥിയാകും. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. കെ.എം. മിജാസ് മുഖ്യപ്രഭാഷണം നടത്തും. രാവിലെ 8.30ന് വേദികളില്‍ മത്സരങ്ങള്‍ക്കു തുടക്കമാകും.
കലോത്സവത്തില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ നൂറിലേറെ വിദ്യാലയങ്ങളില്‍നിന്നായി 5,000 ത്തിലധികം കലാപ്രതിഭകളാണ് പങ്കെടുക്കുന്നത്. രചനാ മത്സരങ്ങളും ബാന്‍ഡ് മത്സരങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ഇനി വരുന്ന മൂന്നു ദിവസങ്ങളില്‍ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്കൂളില്‍ കലയുടെ കേളികൊട്ടുയരും.
Idukki
ഉടുമ്പൻചോല: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. നരേന്ദ്ര മോദിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ഇതേത്തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
പൊലിസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
മണ്ഡലം പ്രസിഡന്റ് റിബിൻ പി. ജോർജ്, ഡിസിസി ജനറൽ സെക്രട്ടറി ബെന്നി തുണ്ടത്തിൽ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കുന്നേൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സാന്റോച്ചൻ കൊച്ചുപുരയ്ക്കൽ, ബിജു ഇടുകാർ, ജയ്മി കുര്യൻ, അഭിലാഷ് കല്ലുപാലം, ഡിസിസി അംഗങ്ങൾ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Idukki
നെടുങ്കണ്ടം: കേരള സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ നടപ്പാക്കുന്ന സമഗ്ര-2026 പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സിഡിഎസുകൾക്കുള്ള 5.23 കോടി രൂപയുടെയും ഗുണഭോക്താക്കൾക്കുള്ള 80 ലക്ഷം രൂപയുടെയും വായ്പാവിതരണം നടത്തി.
നെടുങ്കണ്ടത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം സേനാപതി വേണു എംഎൽഎ നിർവഹിച്ചു. കെഎസ്ബിസിഡിസി അസി. മാനേജർ പി.ബി. പ്രഭുൽ, രാജാക്കാട് സിഡിഎസ് ചെയർപേഴ്സൺ ബിജി സന്തോഷ്, പാമ്പാടുംപാറ സിഡിഎസ് ചെയർപേഴ്സൺ മോളി സുരേന്ദ്രൻ, നെടുങ്കണ്ടം സൗത്ത് ഇന്ത്യൻ ബാങ്ക് അസി. മാനേജർമാരായ ലിബിൻ ജോസ്, ഗംഗ ഷാജി എന്നിവർ പ്രസംഗിച്ചു. കെഎസ്ബിസിഡിസി സീനിയർ അസിസ്റ്റന്റ് സജനിമോൾ സേവ്യർ കോർപറേഷന്റെ വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
Idukki
തൊടുപുഴ: ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ഫാര്മരത്ന അവാര്‍ഡ് തിരുഹൃദയ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിനറ്റ് പാറത്തലയ്ക്കലിനു ലഭിച്ചു.
27ന് ഡല്‍ഹിയില്‍ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ ഓഫിസില്‍ നടക്കുന്ന
ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. മുതലക്കോടം പാറത്തലയ്ക്കല്‍ പി.വി. മാത്യു-തങ്കമ്മ ദമ്പതികളുടെ മകളാണ്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഫാര്‍മസി വിഭാഗത്തിലായിരുന്നു ആദ്യം ജോലിയില്‍ പ്രവേശിച്ചത്.
പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. തുടര്‍ന്ന് മൂവാറ്റുപുഴ നിര്‍മല ഫാര്‍മസി കോളജിലും കാസര്‍ഗോഡ് മാലിക്കിനാര് ഫാര്‍മസി കോളജിലും പ്രിന്‍സിപ്പലായും സേവനം ചെയ്തു.
2007ല്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് ഗൈഡായി ജോലി ചെയ്തു. സേലം വിനായക മിഷന് യൂണിവേഴ്സിറ്റി, കോയമ്പത്തൂര്‍ കര്‍പ്പകം യൂണിവേഴ്സിറ്റി, തഞ്ചാവൂര്‍ പ്രീസ്റ്റ് യൂണിവേഴ്സിറ്റി, ഹൈദരാബാദ് ജവഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും റിസര്‍ച്ച് ഗൈഡായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിവിധ സെമിനാറുകളിലും സിമ്പോസിയങ്ങളിലുമായി 68 പേപ്പര്‍ പ്രസന്റേഷന് നടത്തിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം പ്രഫ. എം.എല്‍. ഷ്റോഫ് അവാര്‍ഡും സിസ്റ്റര്‍ ലിനറ്റിന് ലഭിച്ചിരുന്നു. ഇപ്പോള്‍ പൈങ്കുളം തിരുഹൃദയ ഭവനത്തില്‍ വിശ്രമജീവിതം നയിച്ചുവരികയാണ്.
Idukki
മൂലമറ്റം: അറക്കുളം കര്‍ഷകകൂട്ടായ്മയുടെ നേതൃത്വത്തില്‍ മൂലമറ്റത്തുള്ള വനംവകുപ്പ് ഓഫിസിനു മുന്നില്‍ മതില്‍കെട്ടി പ്രതിഷേധിച്ചു.
ആനത്താരയിലെ തടസങ്ങള്‍ നീക്കം ചെയ്യല്‍, വനമേഖലയോടു ചേര്‍ന്നുള്ള തോട്ടങ്ങളിലെ രാത്രികാല യാത്രാനിരോധനം എന്നിവ സംബന്ധിച്ച് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്തേണ്ട ജനപ്രതിനിധികള്‍ അവരുടെ താളത്തിനൊത്തു തുള്ളുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ജില്ലയിലെ കര്‍ഷകരെ ദ്രോഹിക്കാനുള്ള നീക്കത്തിനെതിരേ തുടര്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും കര്‍ഷകകൂട്ടായ്മ മുന്നറിയിപ്പു നല്കി. വളം, കീടനാശിനി എന്നിവയുടെ വിലവര്‍ധനവിലൂടെ കര്‍ഷകരെ കൊള്ളയടിക്കാനുള്ള കോര്‍പറേറ്റുകളുടെ നീക്കം ഇല്ലാതാക്കണം.
റബര്‍തടി, ഉരുളന്തടി എന്നിവയുടെ വ്യാപാരത്തില്‍ കര്‍ഷകരെ ഉദ്യോഗസ്ഥരും ചൂഷണം ചെയ്യുകയാണ്. വന്യജീവി ആക്രമണത്തില്‍ ജീവന് നഷ്ടപ്പെടുന്നവര്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുക, ഒരുസെന്റ് സ്ഥലത്തെ കൃഷി നാശത്തിന് 10,000 രൂപ നഷ്ടപരിഹാരം അനുവദിക്കുക, വന്യജീവികളെ വനത്തില്‍ സംരക്ഷിക്കുക, ജനവാസ കേന്ദ്രങ്ങളില്‍ എത്താതെ വന്യമൃഗങ്ങളെ വൈദ്യുതിവേലി കെട്ടി തടയുക എന്നീ നിര്‍ദേശങ്ങളും കൂട്ടായ്മ ഉന്നയിച്ചു.
കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ സമരം ജയ്സണ്‍ കുന്നുംപുറത്ത് ഉദ്ഘാടനം ചെയ്തു. മൈക്കിള്‍ പുരയിടം, ജോസഫ് പരവന്പറമ്പില്, തങ്കച്ചന് പെരുമാംപള്ളിയില്, ടോമി പുളിയന്മാക്കല്, ജോസഫ് കാലായില്‍, ജോമോന് മൈലാടൂര്‍, ജോസ് മണ്ണൂര്‍, ജോണി പുരയിടം, ജോസ് പനച്ചിക്കല്‍, മാത്തുക്കുട്ടി മഞ്ഞക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Idukki
തൊടുപുഴ: ഇടുക്കി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കു ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരേ കോടതി അറസ്റ്റ്വാറണ്ടു പുറപ്പെടുവിച്ചു. കേസിലെ മൂന്നാം പ്രതിയായ ടോണി തേക്കിലക്കാടന്റെ ജാമ്യം റദ്ദാക്കിയ മുട്ടം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സനു എസ്. പണിക്കര്‍ ജാമ്യക്കാര്ക്കെതിരേ കേസെടുക്കാനും നിര്‍ദേശം നല്കി.
പ്രതിഭാഗം അഭിഭാഷകന് മൂന്നാം പ്രതിയില്‍നിന്നു പ്രതികരണം ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ടത്. ഒന്നാംസാക്ഷി അഭിജിത്തിന്റെ സാക്ഷി വിസ്താരമായിരുന്നു ഇന്നലെ നടന്നത്. ഒന്നാം പ്രതി നിഖില്‍ പൈലി അസുഖത്തെത്തുടര്‍ന്ന് കോടതിയില്‍ ഹാജരായില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എട്ടാം പ്രതി വെള്ളയാംകുടി സ്വദേശി അലന് ബേബിയും ഹാജരായില്ല. കോടതിയില്‍ അവധി അപേക്ഷ അഭിഭാഷകന് മുഖാന്തിരം നല്‍കിയിരുന്നു.
2022 ജനുവരി പത്തിന് കോളജ് യൂണിയന് തെരഞ്ഞെടുപ്പിനിടയിലുണ്ടായ സംഘര്‍ഷത്തിലാണ് എസ്എഫ്ഐ പ്രവര്‍ത്തകനായ ധീരജ് രാജേന്ദ്രന് കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരായ ജെറിന് ജോജോ, നിതിന്‍ ലൂക്കോസ്, ജിതിന് ഉപ്പുമാക്കല്‍, സോയിമോന്‍ സണ്ണി, ജെസിന് ജോയി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
2022 ഏപ്രില്‍ രണ്ടിനാണ് പൊലീസ് 600 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രിയദര്ശന് തമ്പി ഹാജരായി. ഇതിനിടെ പ്രതികള്‍ പുനരന്വേഷണത്തിനു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. വിചാരണ നടപടികള്‍ ഇന്നും തുടരും.
Idukki
നെടുങ്കണ്ടം: സാമ്പത്തിക ആരോപണം നേരിടുന്ന ഏരിയ സെക്രട്ടറിയെ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി സിപിഎം വീണ്ടും വിവാദത്തിൽ കുഴിത്തൊളു യുവജ്യോതി സ്വയംസഹായ സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സിപിഎം നെടുങ്കണ്ടം ഏരിയ സെക്രട്ടറി വി.സി. അനിലിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഘത്തിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനം നടത്തിപ്പിലെ ക്രമക്കേടും സ്ഥാപനത്തിലെ ഉപകരണങ്ങൾ സഹകരണ സംഘം സെക്രട്ടറിയുമായി ചേർന്ന് മാറ്റിയെടുക്കുകയും ചെയ്തതിലൂടെ സംഘത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് അംഗങ്ങളുടെ ആരോപണം.
വിഷയത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. ജയചന്ദ്രൻ എന്നിവർക്ക് അംഗങ്ങൾ പരാതി നൽകി. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയംഗം പി.എൻ. വിജയന് നേരിട്ട് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
Idukki
വണ്ടിപ്പെരിയാർ: പീരുമേട് ഉപജില്ലാ ഗണിത ശാസ്ത്രമേള വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഉപജില്ലയിലെ 65 സ്കൂളുകളിൽനിന്നുള്ള 500 വിദ്യാർഥികൾ പങ്കെടുത്തു.
നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ, മാക്സ് മാഗസിൻ തുടങ്ങി എൽപി, യുപി, എച്ച്എസ്, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മേള സംഘടിപ്പിച്ചത്. മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുഭാഷ് നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി. സുന്ദർരാജ്, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം ദേവി ഈശ്വരൻ എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം അഞ്ചിനു നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. മണിമേഖല ഉദ്ഘാടനം ചെയ്തു. സമ്മാനവിതരണവും നടത്തി.
സ്കൂൾ പിടിഎ പ്രസിഡന്റ് ആർ. രാമരാജ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്. ജർമലിൻ, എഇഒ സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.
എൽപി വിഭാഗത്തിൽ ഒഎംഎൽപി സ്കൂൾ ഉപ്പുതറ ഒന്നാം സ്ഥാനവും സെന്റ് ജോർജ് യുപി സ്കൂൾ ആനവിലാസം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ കണയങ്കവയൽ ജിഎച്ച്എസ് ഒന്നാം സ്ഥാനവും വണ്ടിപ്പെരിയാർ ഗവ. യുപി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് ജോസഫ് എച്ച്എസ്എസ് പെരുവന്താനം ഒന്നാം സ്ഥാനവും സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് വണ്ടിപ്പെരിയാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് അട്ടപ്പള്ളവും കരസ്ഥമാക്കി.
Idukki
രാജാക്കാട്: സംസ്ഥാന ടൂറിസം ഡിപ്പാർട്ടുമെന്റും ത്രിതല പഞ്ചായത്തുകളും ഇടുക്കി മൗണ്ടൻ ടൂറിസം അസോസിയേഷനും ചേർന്ന് മൂന്നാറിന്റെയും തേക്കടിയുടെയും മധ്യത്തിലുള്ള രാജാക്കാട്, സേനാപതി, രാജകുമാരി, ശാന്തമ്പാറ, ഉടുമ്പൻചോല പഞ്ചായത്തുകളിലെ ടൂറിസം സെന്ററുകൾ സന്ദർശിക്കുന്നതിനും പഞ്ചായത്തുകളിലെ വലുതും ചെറുതുമായ ടൂറിസം സെന്ററുകളെ സംയോജിപ്പിച്ച് ടൂറിസം ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയും നടത്തുന്ന ഉടുമ്പൻചോല ടൂറിസം ഡെസ്റ്റിനേഷൻ ഡെവലപ്മെന്റ് ആൻഡ് സമഗ്ര ടൂറിസം വികസന യാത്രയുടെ ഉദ്ഘാടനം രാജാക്കാട് പഞ്ചായത്തിലെ കള്ളിമാലി വ്യൂ പോയിന്റിൽ അഡ്വ. സേനാപതി വേണു എംഎൽഎ നിർവഹിച്ചു.
പൈലറ്റ് പദ്ധതികളായി രാജാക്കാട് പഞ്ചായത്തിലെ കള്ളിമാലി വ്യൂ പോയിന്റ്, കുത്തുങ്കൽ വെള്ളച്ചാട്ടം, കനകക്കുന്ന് സൺറൈസ് പോയിന്റ്, സേനാപതി പഞ്ചായത്തിലെ വാക്കാസിറ്റി വാട്ടർഫാൾസ്, സ്വർഗംമേട് വ്യൂ പോയിന്റ്, രാജകുമാരി പഞ്ചായത്തിലെ ബി ഡിവിഷൻ വ്യൂ പോയിന്റ്, മുള്ളൻതണ്ട് വ്യൂ പോയിന്റ്, ശാന്തമ്പാറ പഞ്ചായത്തിലെ പുത്തടി പാറക്കുഴി തടാകം, മരച്ചുവട് വെള്ളച്ചാട്ടം, ഉടുമ്പൻചോല പഞ്ചായത്തിലെ ചതുരംഗപ്പാറ വ്യൂ പോയിന്റ് എന്നിവ ഡിടിപിസിയുടെ സഹകരണത്തോടെ ടൂറിസം സെന്ററായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഡിടിപിസി സെക്രട്ടറി ജിതിഷ് ജോസ്, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് എം. ഈശ്വരൻ, സേനാപതി പഞ്ചായത്ത് പ്രസിഡന്റ് അരുൺ അശോകൻ, ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്കർ, ഐഎംടിഎ ഭാരവാഹികളായ ജയിംസ് തെങ്ങുംകുടി, വി.പി. ചിഞ്ചുകുമാർ, കെ.എം. ജോർളി, ഫ്രാൻസിസ് അറയ്ക്കൽ അഭിലാഷ് മോഹൻ, വി.എൻ സജീവൻ, അരുൺ എന്നിവർ നേതൃത്വം നൽകി.
Idukki
നെടുങ്കണ്ടം: സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഇൻക്ലൂസീവ് സ്പോർട്സ് മീറ്റിൽ എട്ട് ബിആർസികളിൽ നിന്നായി 300 കായികതാരങ്ങൾ മാറ്റുരച്ചു.
കോഴിക്കോട് 24 മുതൽ 29 വരെ നടക്കുന്ന സംസ്ഥാന മീറ്റിൽ ജില്ലയെ പ്രതിനിധീകരിച്ച് 100 കായികതാരങ്ങൾ പങ്കെടുക്കും.
രാവിലെ വിളംബര ജാഥയോടെയാണ് മീറ്റ് ആരംഭിച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ ദീപശിഖ തെളിച്ചു. നെടുങ്കണ്ടം എസ്ഐ ലിജോ പി. മണി വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ സേനാപതി വേണു എംഎൽഎ പതാക ഉയർത്തി.
സമഗ്ര ശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ സോമൻ തെറ്റയിൽ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.
Idukki
അടിമാലി: ദേശീയപാതയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇരുമ്പുപാലം മുത്തിക്കാട് പാറേക്കുടിയിൽ ജോഷ്ബിൻ ജോബി (19) ആണ് മരിച്ചത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ഇരുമ്പുപാലത്തിനു സമീപം 12-ാം മൈലിൽ ബുധനാഴ്ച രാവിലെ 11നാണ് അപകടമുണ്ടായത്. അടിമാലിയിൽനിന്ന് ഇരുമ്പുപാലത്തേക്കു സ്കൂട്ടറിൽ പോവുകയായിരുന്ന ജോഷ്ബിൻ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽനിന്നുവന്ന ബസിന് മുന്നിൽപ്പെടുകയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
അപകടത്തിൽ ബസിന്റെ ചക്രം ജോഷ്ബിന്റെ തലയിലൂടെ കയറിയിറങ്ങി. നാട്ടുകാർ ഉടൻതന്നെ ജോഷ്ബിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
സംസ്കാരം ഇന്ന് രാവിലെ 11ന് ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിയിൽ. മാതാവ്: ലത. സഹോദരങ്ങൾ: ജോസ്ന, ജെസ്വിൻ
Idukki
അടിമാലി: കേരളത്തിലെ സർക്കാർ സ്പോൺസർ സർക്കാരായി മാറിയിരിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കുത്തക മുതലാളിമാരുടെ താത്പര്യം സംരക്ഷിക്കാൻ അവരിൽനിന്ന് അച്ചാരം വാങ്ങുന്ന സർക്കാരാണ് കേരളത്തിലേത്. അടിമാലിയിൽ നടന്ന സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
ഇടുക്കിയിൽ വനത്തിന്റെ പുറത്തേക്ക് ജനവാസ മേഖലയിൽ എത്ര കിലോമീറ്റർ വനം വ്യാപിപ്പിക്കാം എന്ന ചർച്ചയിലാണ് കേന്ദ്ര സർക്കാർ. 51 വില്ലേജുകളുള്ള ഇടുക്കിയിൽ പതിനായിരക്കണക്കിന് ആളുകളുടെ വാസസ്ഥലം തകരും. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഇടുക്കിയിലെ അഞ്ചു മണ്ഡലത്തിലെയും കൃഷിക്കാരെ അവരുടെ ഭൂമിയിൽനിന്ന് ഇറക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ അതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. 129 പ്രതിനിധികൾ പങ്കെടുത്തു. 30 പ്രതിനിധകൾ ചർച്ചയിലും പങ്കെടുത്തു. പൊതുചർച്ചക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും ജില്ലാ സെക്രട്ടറി സി.വി. വർഗീസും മറുപടി പറഞ്ഞു.
പാർട്ടി ജില്ലാ കമ്മിറ്റിയിലേക്ക് ഏഴുപേരെ ക്ഷണിതാക്കളായി ഉൾപ്പെടുത്തുകയും ചെയ്തു. സമാപന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി. വി .വർഗീസ് അധ്യക്ഷത വഹിച്ചു. കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, കെ.കെ. ജയചന്ദ്രൻ, എം.എം. മണി, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാക്കൾ
സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും ഒടുവിൽ ജില്ലാ കമ്മിറ്റിയിലേക്ക് ഏഴു ക്ഷണിതാക്കളെ തെരഞ്ഞെടുത്തു. എസ്. സാബു, വി.സി. അനിൽ, ചാണ്ടി പി. അലക്സാണ്ടർ, അഡ്വ. എ. രാജ, എസ്. സുധീഷ് , ബി. അനൂപ്, സബീന ബിഞ്ചു എന്നിവരാണ് ക്ഷണിതാക്കൾ.
Idukki
കട്ടപ്പന: മാലിന്യത്തിൽനിന്നു കുതിച്ചുയർന്നൊരു സ്പൈഡർമാൻ... കട്ടപ്പന നഗരസഭാ വളപ്പിലെത്തുന്നവർക്ക് ഈ സ്പൈഡർമാൻ കൗതുക കാഴ്ചയായി മാറുകയാണ്. നഗരസഭയിലെ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗമാണ് മാലിന്യം റീസൈക്കിള്‍ ചെയ്ത് സ്പൈഡർമാനെ സൃഷ്ടിച്ചത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും ഇരുമ്പു കമ്പുകളും മറ്റ് അവശിഷ്ടങ്ങളുമാണ് സ്പൈഡർമാന്റെ പിറവിക്ക് പിന്നിൽ.
ഹരിതകേരളം മിഷന്റെയും നഗരസഭയുടെയും വേസ്റ്റ് ടു ആര്‍ട്ട് (മാലിന്യത്തില്‍ നിന്ന് കല) പദ്ധതിയുടെ ഭാഗമായി നഗരസഭ ജീവനക്കാരും പ്രാദേശിക കലാകാരന്മാരും ചേര്‍ന്നാണ് മനോഹര ശില്പം യാഥാര്‍ഥ്യമാക്കിയത്. മാലിന്യ സംസ്കരണത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ ഇത്തരം വേറിട്ട കാഴ്ചകള്‍ സഹായിക്കുമെന്നാണ് നഗരസഭയുടെ വിലയിരുത്തൽ.
നാടിനെ മാലിന്യത്തിൽ നിന്നും രക്ഷിക്കാനെത്തുന്ന രക്ഷകന്റെ പ്രതീകമായാണ് സ്പൈഡര്‍മാനെ ആവിഷ്കരിച്ചതെന്ന് നഗരസഭാ ചെയര്മാന് ജോയി വെട്ടിക്കുഴി പറഞ്ഞു. നഗരസഭാ പരിധിയിലെ എല്ലാ സ്കൂളുകളിലും വേസ്റ്റ് ആന്റ് ആര്‍ട്ട് ശില്പശാലയും നഗരസഭ ഒരുക്കുന്നുണ്ട്.
സ്ഥിരം സമിതി ചെയര്മാന് തോമസ് മൈക്കിൾ, സെക്രട്ടറി അജി കെ. തോമസ്, ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്ലി പി.ജോൺ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഡി. പ്രദീപ് രാജ്, കെ.എസ്. അനുപ്രിയ, ബി.എം.അമ്പിളി, ഐ.രജിത, ശുചിത്വ മിഷന് യംഗ് പ്രഫഷണല്‍ പ്രവീണ ശിരീഷ്, ജീവനക്കാരായ ബിബിന്‍ തോമസ്, ബിജു മാത്യു, മനു ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഇന്സ്റ്റലേഷന് പൂര്‍ത്തീകരിച്ചത്.
Idukki
കട്ടപ്പന: സ്പോർട്സ് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഇടുക്കി ജില്ലാ വനിതാ ചെസ് സെലക്ഷൻ ടൂർണമെന്റിൽ സിയ സിജു (ഡി പോൾ പബ്ലിക് സ്കൂൾ രാജമുടി), അധീന സാബിൻ ( നിർമൽ ജ്യോതി പബ്ലിക് സ്കൂൾ വെള്ളയാംകുടി), മിത്ര ജോബി( സെന്റ് ജോർജ് യുപി സ്കൂൾ ആനവിലാസം) എന്നിവർ ചാന്പ്യന്മാരായി. സംസ്ഥാന വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ ഇവർ ജില്ലയെ പ്രതിനിധീകരിക്കും.
കട്ടപ്പന കോംപറ്റിറ്റർ പിഎസ്സി പരിശീലന കേന്ദ്രത്തിൽ നടന്ന ടൂർണമെന്റ് സ്പോർട്സ് കൗൺസിൽ ഒബ്സർവർ പി.എസ്. ഡൊമിനിക് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി ജില്ലാ ചെയർമാൻ കെ.എൻ. രാജൻ, വൈസ് ചെയർമാൻ ജോബി ജോസ് എന്നിവർ നേതൃത്വം നൽകി.
Idukki
നെടുങ്കണ്ടം: കെഎസ്ആർടിസി ബസ് ഡ്രൈവറെ ബസ് തടഞ്ഞുനിർത്തി മർദിച്ച കേസിൽ ചോറ്റുപാറ മഞ്ജിക്കാപ്പള്ളിയിൽ ശ്രീജിത്തിനെ (35) നെടുങ്കണ്ടം പൊലിസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം തൂക്കുപാലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയാണ് ഡ്രൈവറെ മർദിച്ചത്. കാർ കടന്നുപോകാൻ ബസ് നിർത്തിയപ്പോൾ മതിയായ സ്ഥലം ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തെത്തുടർന്ന് ബസ് സർവീസ് തൂക്കുപാലത്ത് തടസപ്പെട്ടിരുന്നു.
Idukki
തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു. കേരള കൗമുദി മുന്‍ ഫോട്ടോഗ്രാഫര്‍ ആര്. വിനയചന്ദ്രന്റെ (ബാബു സൂര്യ) ഭാര്യ ഇടയ്ക്കാട്ടുകയറ്റം പടിഞ്ഞാറേക്കര എം.എന്‍. വിജിമോളാണ് (57) മരിച്ചത്.
ഞായറാഴ്ച വൈകിട്ട് തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ മടക്കത്താനം കൊച്ചങ്ങാടിക്കു സമീപമായിരുന്നു അപകടം. മകൻ അനുരൂപും അധ്യാപികയും സഞ്ചരിച്ച ബൈക്കിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അധ്യാപിക തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. പരിക്കേറ്റ മകൻ ചികിത്സയിൽ തുടരുകയാണ്.
കല്ലൂര്‍ക്കാട് സരസ്വതി സ്കൂൾ, തൊടുപുഴ സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂൾ, തൊടുപുഴ അല്‍ അസര്‍ പബ്ലിക് സ്കൂൾ, പുറപ്പുഴ എസ്എച്ച് പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേത പാലാ അളനാട് മാളിയേക്കല്‍ കുടുംബാംഗമാണ്. വാഴക്കുളം പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
വിജിമോളുടെ കണ്ണുകള്‍
രണ്ടുപേര്‍ക്കു വെളിച്ചമാകും
അധ്യാപികയുടെ കണ്ണുകള്‍ രണ്ടു പേര്‍ക്ക് കാഴ്ചയേകും. ഇന്നലെ പുലര്‍ച്ചെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമായതോടെ വിജിമോളുടെ അവയവങ്ങളെല്ലാം ദാനം ചെയ്യാന്‍ കുടുംബം സമ്മതം അറിയിച്ചെങ്കിലും വൈദ്യശാസ്ത്രപരമായ കാരണങ്ങളാല്‍ മറ്റ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് നേത്രപടലങ്ങള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ ബാങ്ക് അസോസിയേഷന് കേരളയ്ക്ക് കൈമാറി. കെസോട്ടോയുടെ നേതൃത്വത്തിലാണ് നേത്രദാനം നടത്തിയത്.
Idukki
തൊടുപുഴ: കാട്ടാനശല്യം അതിരൂക്ഷമായ മുള്ളരിങ്ങാട് മേഖലയില്‍ നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള എഐ ഫെന്‍സിംഗ് പ്രവര്‍ത്തനസജ്ജമായി. കാട്ടാനകള്‍ വനാതിര്‍ത്തി കടന്നെത്തിയാല്‍ അവയെ സ്വയം തിരിച്ചറിഞ്ഞ് തുരത്താനുള്ള സാങ്കേതികവിദ്യയാണ് ഇതിലൂടെ പരീക്ഷിക്കുന്നത്. കൊച്ചിന് ഷിപ്പ്യാര്ഡിന്റെ 40 ലക്ഷം രൂപ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് 400 മീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിച്ചത്.
എഐ സ്മാര്‍ട്ട് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം കഴിഞ്ഞ വര്‍ഷം മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനാണ് നിര്‍വഹിച്ചത്. പ്രവര്‍ത്തനസജ്ജമായ സൗരവേലിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിച്ചു. മുള്ളരിങ്ങാട് മേഖലയില്‍ ഏറെനാളായി കാട്ടാനശല്യം അതിരൂക്ഷമാണ്. പ്രദേശത്ത് വൈദ്യുതവേലി നിര്‍മാണം നടക്കുന്നുണ്ടങ്കിലും ഇതു ജനവാസമേഖലയില്‍ പൂര്‍ണമായും നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് എഐ പ്രതിരോധവേലി സജ്ജമാക്കുന്നത്.
റെയില്‍ ഗാര്‍ഡുകള്‍ സ്ഥാപിച്ച് അതില്‍ ഇലാസ്തികതയുള്ള ബെല്‍റ്റ് ക്രമീകരിച്ചാണ് എഐ പ്രതിരോധവേലി ഒരുക്കിയിരിക്കുന്നത്. ബെല്‍റ്റില്‍ സോളാര്‍ വൈദ്യുതിയും എഐ സംവിധാനങ്ങളുമുണ്ടാകും. കാട്ടാനകള്‍ പ്രതിരോധവേലിക്കു സമീപം എത്തിയാല്‍ സൈറണ്‍ മുഴങ്ങി നാട്ടുകാര്‍ക്കു മുന്നറിയിപ്പ് നല്‍കും. അതോടൊപ്പം വനംവകുപ്പിന്റെ കണ്ട്രോള് റൂമുകളിലേക്കും കാട്ടാനകളുടെ തത്സമയ ദൃശ്യങ്ങള്‍ എത്തും. ആനകള്‍ എത്ര ശക്തി ഉപയോഗിച്ചാലും വേലി മറികടന്നു പോകാനാകില്ല. 60 ടണ്‍ ഭാരം വരെ പ്രതിരോധിക്കാനും ഈ വേലിക്കു ശേഷിയുണ്ട്.
മൂന്നുഘട്ട സുരക്ഷാസംവിധാനമാണ് എഐ സ്മാര്‍ട്ട് എലിഫെന്സ് എന്നു പേരിട്ടിരിക്കുന്ന ഈ സൗര വേലിയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രതിരോധവേലിയുടെ 150 മീറ്റര്‍ അകലെ വേലിയുടെ പ്രതീതിയുണ്ടാക്കുന്ന ചിത്രം എഐയിലൂടെ ഒരുക്കാനും കഴിയും. ഈ ചിത്രത്തിന്റെ പരിധിയിലേക്കു കാട്ടാനകള്‍ എത്തിയാലും സൈറണ്‍ മുഴങ്ങും.100 മീറ്റര്‍ അകലെ വന്നാല്‍തന്നെ കാമറ ഉപയോഗിച്ച് ഏതു മൃഗമാണെന്ന് തിരിച്ചറിയാം. കാട്ടാനയാണെങ്കില്‍ അതു തിരിച്ചറിഞ്ഞ് ചിത്രം പകര്‍ത്തി ആര്‍ആര്‍ടി, റേഞ്ച് ഓഫീസര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു ജാഗ്രതാ നിര്‍ദേശവും നല്‍കും.
ഫെന്‍സിംഗിന് 13 അടിയോളം ഉയരമുണ്ട്. ഇതില്‍ ആന കുത്തിയാല്തന്നെ കമ്പനമുണ്ടായി ഇവയെ പിന്നോട്ടടിക്കും. കാട്ടാനകളുടെ സ്വഭാവ സവിശേഷതകള്‍ പഠിച്ചാണ് സ്മാര്‍ട്ട് ഫെന്‍സിംഗ് വികസിപ്പിച്ചെുത്തത്.
ഒരു കിലോമീറ്റര്‍ നിര്‍മിക്കുന്നതിന് 75 ലക്ഷം രൂപയിലേറെയാണ് ചെലവ്. വയനാട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയകരമെന്ന് കണ്ടെത്തിയ പദ്ധതിയാണ് മുള്ളരിങ്ങാട്ട് നടപ്പാക്കുന്നത്.കാട്ടാന ശല്യം രൂക്ഷമായ മേഖലകളില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ വനംവകുപ്പിന് ആലോചനയുണ്ടെങ്കിലും ഇതിനായി വേണ്ടിവരുന്ന വലിയ മുതല്‍മുടക്കാണ് പ്രതിസന്ധിയാകുന്നത്.
Idukki
കോതമംഗലം: ഇഎസ്എ, വന്യമൃഗ ഭീഷണി, പട്ടയം തുടങ്ങി കര്‍ഷകര്‍ നേരിടുന്ന ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാര്‍ട്ടികള്‍ എടുക്കുന്ന നിലപാട് വഞ്ചനാപരവും ആത്മാര്‍ഥതയില്ലാത്തതുമാണ്. പതിറ്റാണ്ടുകളായി കര്‍ഷകരെ കബളിപ്പിക്കുന്ന സമീപനമാണ് ഉണ്ടാകുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കര്‍ഷകസ്നേഹം നടിക്കുകയും ഭരണത്തിലേറുമ്പോള്‍ പറഞ്ഞതെല്ലാം മറക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഇടുക്കിയിലെ ജനങ്ങളെ ബന്ധികളാക്കുകയും അവരുടെ കൃഷിസ്ഥലവും വീടും ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്ന ക്രൂരമായ ഇടപെടലുകളാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. വന്യമൃഗങ്ങളില്‍ നിന്നും വനപാലകരില്‍ നിന്നും കപട പരിസ്ഥിതി വാദികളില്‍ നിന്നും കര്‍ഷകര്‍ കടുത്ത ദുരിതമാണ് നേരിടുന്നത്.
ആനത്താരകള്‍ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് കാടന്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. വനത്തിനുള്ളിലെ ആവാസ വ്യവസ്ഥ തകിടം മറിച്ചത് വനംവകുപ്പ് തന്നെയാണ്. പട്ടയം ഇല്ലാത്ത ഭൂമിയെല്ലാം വനംവകുപ്പിന്റേതാണ് എന്ന ദുര്‍വ്യാഖ്യാനമാണ് വനം വകുപ്പും കപട പരിസ്ഥിതിവാദികളും ഒരുപറ്റം ഉദ്യോഗസ്ഥരും നടത്തുന്നതെന്നും കര്‍ഷകപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു അടിയന്തരമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജിയോ ചെമ്പരത്തി, ജനറല്‍ സെക്രട്ടറി മത്തച്ചന് കളപ്പുരക്കല്‍, ട്രഷറര്‍ തമ്പി പിട്ടാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
Idukki
പീരുമേട്: ലഹരി വിപത്തില്‍നിന്നു സ്വയം സുരക്ഷിതരാകാന്‍ വിദ്യാര്‍ഥിസമൂഹം ശ്രദ്ധിക്കണമെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മദ്യ ലഹരിവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ കാമ്പസുകളില്‍ നടത്തുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാര്‍ പീരുമേട് എംബിസി കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യ ലഹരിവിരുദ്ധ സമിതി കേന്ദ്ര പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് അധ്യക്ഷത വഹിച്ചു. സിറിയക് തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ സേവേറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡിജോ ദാസ് ക്ലാസ് നയിച്ചു. എക്സൈസ് അസി. കമ്മിഷണര്‍ പ്രിന്‍സ് ബാബു, അലക്സ് മണപ്പുറത്ത്, ഡോ. റോബിന് പി. മാത്യു, ഫാ. ജിത്തു തോമസ്, ഫാ. ജോണ്‍ സാമുവല്‍, ഡോ. സന്തോഷ് സൈമണ്‍, ബെന്നി കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
Idukki
തൊടുപുഴ: സംസ്ഥാന കായിക ദിനാചരണം 13 ന് ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി ചേര്‍ന്ന സംഘാടക സമിതി യോഗം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു.
നാളെ മുതല്‍ 13 വരെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുളള വിവിധ കായിക അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കായികമത്സരങ്ങള്‍, ഫണ്റണ്, കായികതാരങ്ങളെ ആദരിക്കല്‍ തുടങ്ങി വിവിധപരിപാടികള്‍ സംഘടിപ്പിക്കും. 13ന് രാവിലെ ഏഴിന് തൊടുപുഴ ഗാന്ധിസ്ക്വയര്‍ മുതല്‍ സോക്കര്‍ സ്കൂള്‍ വരെ ഫണ്‍ റണ്‍ സംഘടിപ്പിക്കും. കായികദിനാചരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി നാളെ വൈകുന്നേരം മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ സംഘാടകസമിതി യോഗം ചേരും.
യോഗത്തില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കരന്, കരിമണ്ണൂര്‍ പഞ്ചായത്ത് അംഗം ടി.യു. ഫ്രാന്‍സിസ്, കെ.എല്‍. ജോസഫ്, സൈജന് സ്റ്റീഫന്‍, ബേബി വര്‍ഗീസ്, പി.എ. സലിംകുട്ടി, ജോണ്സണ് ജോസഫ്, എ.ജെ. നിവാസ്, ഈപ്പച്ചന് ജോസഫ്, കെ.കെ. പ്രശാന്ത്, പി.ആര്. രതീഷ്കുമാര്‍ എ.പി. മുഹമ്മദ് ബഷീര്‍, പി.ആര്. രഞ്ജു എന്നിവര്‍ പ്രസംഗിച്ചു.
Idukki
തൊടുപുഴ: നഗരസഭയുടെ അക്കൗണ്ടില്‍നിന്ന് 7.31 ലക്ഷം രൂപ സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിലേക്ക് രേഖകളില്ലാതെ വക മാറ്റിയ സംഭവത്തില്‍ തൊടുപുഴ പൊലിസ് അറസ്റ്റ് ചെയ്ത ചിന്നക്കനാല്‍ സ്വദേശി ശേഖര്രാംജി (36) യെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പണം ഇയാളുടെ ബാങ്ക് അക്കൗണ്ടിലാണ് എത്തിയതെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ ഒന്നാം പ്രതിയായ റിട്ട. സീനിയര്‍ അക്കൗണ്ടന്റ് സജിമോന്‍ ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു. ചെക്കില്‍ ഒപ്പിട്ടിരുന്ന അന്നത്തെ സെക്രട്ടറി ഇന്‍ചാര്‍ജ് ജോസ് പിന്നീട് കൈക്കൂലിക്കേസില്‍ വിജിലന്‍സിന്റെ പിടിയിലായിരുന്നു.
കൈപ്പറ്റിയ പണം തിരികെ നല്‍കാമെന്ന് അറിയിച്ചാണ് സിപിഐ നേതാവായ ശേഖര്‍ രാംജി നഗരസഭാ സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടത്. ഇയാളെ പണം സ്വീകരിക്കാം എന്നറിയിച്ചാണ് തൊടുപുഴയിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് നഗരസഭയിലെത്തിയപ്പോള്‍ പൊലിസില്‍ വിവരമറിയിച്ചതോടെയാണ് ഇന്നലെ ഉച്ചയോടെ ഇയാള്‍ പിടിയിലായത്.
ശേഖര്‍ രാംജി 2015 -20 കാലഘട്ടത്തില്‍ ചിന്നക്കനാല്‍ പഞ്ചായത്തംഗവും 2019 - 20 വര്‍ഷം വൈസ് പ്രസിഡന്റും ആയിരുന്നു.
സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ നല്കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. വിഷയത്തില്‍ തൊടുപുഴ പൊലിസും തദ്ദേശസ്വയംഭരണ ഇന്റേ ണല്‍ വിജിലന്‍സ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.
നഗരസഭയില്‍ പുതുതായി ചാര്‍ജെടുത്ത സെക്രട്ടറി നടത്തിയ പരിശോധനയിലാണ് സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. സീനിയര്‍ അക്കൗണ്ടന്റും അന്നത്തെ സെക്രട്ടറി ഇന്‍ചാര്‍ജും ഒപ്പിട്ട ചെക്ക് മുഖേനയാണ് പണം പിന്‍വലിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്രമക്കേട് നടന്നത്. തൊടുപുഴ സ്വദേശിയായ അക്കൗണ്ടന്റ് സജിമോനാണ് ചിന്നക്കനാലിലെ സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിലേക്കു പണം വക മാറ്റിയത്.
സംഭവത്തെത്തുടര്‍ന്ന് ഇയാളുടെ ഇടപാടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ബാങ്കിന് കത്തു നല്‍കിയതിനൊപ്പം അക്കൗണ്ട് ഉടമയുടെയും ചെക്കിന്റെയും വിശദാംശവും തേടിയിരുന്നു. ക്ലീന്‍ കേരള പദ്ധതിയുടെ ഭാഗമായി 2010 മുതല്‍ തൊടുപുഴ യൂണിയന് ബാങ്ക് ശാഖയില്‍ കിടന്ന തുകയാണ് വക മാറ്റിയത്. പിന്നീട് ഈ പദ്ധതി ശുചിത്വമിഷന് പദ്ധതിയാക്കി മാറ്റിയതോടെ ധാരാളം ഫണ്ട് ലഭിച്ചെങ്കിലും തുക ചെലവഴിക്കാതെ കിടന്നതിന്റെ മറവിലായിരുന്നു തട്ടിപ്പ്.
മാര്‍ച്ചിലേക്കുള്ള ആനുവല്‍ ഫിനാന്‍സ് സ്റ്റേറ്റ്മെന്റ് തയാറാക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനയില്‍ തട്ടിപ്പു പുറത്തറിഞ്ഞതോടെ സെക്രട്ടറിയാണ് ഈ വിവരം നഗരസഭയെ അറിയിച്ചത്.
പണത്തെ സംബന്ധിച്ച കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി നഗരസഭാ അക്കൗണ്ടുകളില്‍ കൂടുതല്‍ പരിശോധന നടത്തണമെന്ന് ഡിവൈഎസ്പി സജി മാര്‍ക്കോസ് പറഞ്ഞു.പിടിയിലായ ശേഖര്‍ രാംജിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.
വിശദീകരണവുമായി ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
തൊടുപുഴ: നഗരസഭാ അക്കൗണ്ടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്നവര്‍ നിരുത്തരവാദപരമായി പെരുമാറരുതെന്ന് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി. ഗരസഭാ സെക്രട്ടറി വയ്ക്കുന്ന വരവു-ചെലവു കണക്കുകള്‍ പരിശോധിക്കുകയെന്ന ഉത്തരവാദിത്വം ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്.
2026 സെപ്റ്റംബര്‍ 26ന് ചേര്‍ന്ന ധനകാര്യ കമ്മിറ്റിയിലാണ് വാര്‍ഷിക ധനകാര്യ പത്രിക പരിശോധനയ്ക്കു വന്നത്. ധനകാര്യ കമ്മിറ്റി കണ്ടെത്തിയ ക്രമക്കേട് വിശദമായി പരിശോധിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കാനും സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും അതോടൊപ്പം ധനകാര്യ കമ്മിഷന് ഗ്രാന്റായി നഗരസഭക്കു ലഭിക്കേണ്ട 14,84,72,000 രൂപ നഷ്ടപ്പെടാതിരിക്കാന്‍ ഈ പരാമര്‍ശം കൂടി ഉള്‍പ്പെടുത്തി വാര്‍ഷിക ധനകാര്യ പത്രിക അംഗീകരിക്കുകയാണുണ്ടായത്. ഇതാണ് അടിയന്തര കൗണ്‍സിലില്‍ അജണ്ടയായി വന്നത്.
നഗരസഭയ്ക്ക് വിവിധ ബാങ്കുകളിലുള്ള അക്കൗണ്ടുകളുടെ ദൈനംദിന ഇടപാടുകള്‍ക്ക് അനുമതി നല്‍കുന്നതും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും ധനകാര്യ കമ്മിറ്റിയല്ല. സെക്രട്ടറി ഉള്‍പ്പടെയുള്ള അഡ്മിനിസ്ട്രേറ്റീവ് വിഭാഗമാണ്. ധനകാര്യ കമ്മിറ്റി കണ്ടെത്തി കൗണ്‍സിലിന് റിപ്പോര്‍ട്ട് ചെയ്ത സാമ്പത്തിക ക്രമക്കേട് കമ്മിറ്റിയുടെ വീഴ്ചയായി ചിത്രീകരിക്കുന്നത് നഗരസഭക്കു ഗുണകരമല്ല.
ധനകാര്യ കമ്മിറ്റി തീരുമാനത്തിന്റെ തുടര്‍ നടപടിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതും ഒരാളെ കസ്റ്റഡിയില്‍ എടുത്തതും. ക്ലീന്‍ കേരള മിഷന് ഗ്രാന്റ് അക്കൗണ്ടില്‍നിന്ന് അനധികൃതമായി തുക കൈമാറിയ വിഷയത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ യോഗം തീരുമാനിച്ചു. വൈസ് ചെയര്മാന് കെ. ദീപക് അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ ആര്. ഹരി, രേണുക രാജശേഖരന്, ആര്. അജി, ബഷീര്‍ ഇബ്രാഹിം, മിനി ടോമി എന്നവര്‍ പ്രസംഗിച്ചു.
Idukki
നെടുങ്കണ്ടം: സിന്തറ്റിക് ട്രാക്കിൽ സ്പൈക്ക് ഷൂ ഇല്ലാതെ മത്സരിക്കേണ്ടിവന്നതിനെത്തുടർന്ന് നിരവധി വിദ്യാർഥികളുടെ കാലിൽ പൊള്ളലേറ്റു. സംഘാടനത്തിലെ വീഴ്ചകളെച്ചൊല്ലി അടിമാലി ഉപജില്ലാ സ്കൂൾ കായികമേളയിൽ വിവാദം.
അടിമാലി ഉപജില്ലയിൽ നടത്തേണ്ടിയിരുന്ന കായികമേള കുട്ടികൾക്ക് സിന്തറ്റിക് ട്രാക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, സിന്തറ്റിക് ട്രാക്കിൽ ഇതുവരെ മത്സരിച്ചിട്ടില്ലാത്ത കുട്ടികൾക്ക് ആവശ്യമായ പരിശീലനമോ ട്രാക്ക് പരിചയപ്പെടുത്തലോ നൽകിയില്ലെന്നാണ് പരാതി.
മത്സരത്തിന് സ്പൈക്ക് ഷൂ ഉപയോഗിക്കണമെന്ന നിർദേശവും നൽകിയിരുന്നില്ല. പലരും സാധാരണ ചെരിപ്പുകളുമായാണ് മത്സരത്തിനെത്തിയത്.
സ്പൈക്ക് ഷൂ ഇല്ലാത്തതിനാൽ നിരവധി കുട്ടികൾ നഗ്നപാദരായി ട്രാക്കിൽ ഇറങ്ങുകയായിരുന്നു. ട്രാക്കിലെ കനത്ത ചൂടിൽ നഗ്നപാദരായി ഓടിയ കുട്ടികളുടെ കാലിൽ പൊള്ളലേറ്റതായി രക്ഷിതാക്കൾ പറയുന്നു.
ചൂടും കഠിനമായ മത്സരങ്ങളും മൂലം തളർന്നുവീണ കുട്ടികൾക്ക് അടിയന്തര പ്രഥമശുശ്രൂഷ നൽകാൻ ആവശ്യമായ മെഡിക്കൽ സംഘമോ ആംബുലൻസ് സൗകര്യമോ ഒരുക്കിയിരുന്നില്ലെന്നും പരാതിയുണ്ട്.
നഗ്നപാദരായി മത്സരിക്കേണ്ടിവന്നത് കുട്ടികളുടെ പ്രകടനത്തെയും ബാധിച്ചു. സിന്തറ്റിക് ട്രാക്കിൽ മത്സരിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെയാണ് കുട്ടികളെ മത്സരത്തിനിറക്കിയതെന്നാണ് പ്രധാന പരാതി.
അതേസമയം, മേളയുടെ വേദി അടിമാലിയിൽനിന്ന് നെടുങ്കണ്ടം സ്റ്റേഡിയത്തിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് സബ് ജില്ലാ വിദ്യാഭ്യാസ ഓഫിസും മേള നടക്കേണ്ട സ്കൂളും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായും ഇതാണ് കുട്ടികൾക്ക് സ്റ്റേഡിയം പരിചയപ്പെടാനുള്ള അവസരം ലഭിക്കാതെ മേള നേരിട്ട് സിന്തറ്റിക് ട്രാക്കിലേക്ക് മാറ്റാൻ ഇടയാക്കിയതെന്നും സൂചനയുണ്ട്. സംഭവത്തിൽ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.
Idukki
ചെറുതോണി: ലോകസമാധാനത്തിനും ഐക്യത്തിനുമായി ലോകമെമ്പാടുമുള്ള കുട്ടികളെ ജപമാല പ്രാർഥനയിൽ ഒരുമിപ്പിക്കുന്ന വൺ മില്യൺ ചിൽഡ്രൻ പ്രെയിംഗ് ദ റോസറി പ്രാർഥനാ യജ്ഞത്തിന്റെ ഇടുക്കി രൂപതാതല ഉദ്ഘാടനം മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ പരിശുദ്ധ കന്യകമാതാവിന്റെ രൂപത്തിനു മുന്നിൽ മെഴുകുതിരി തെളിച്ച് പ്രാർഥനാ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
2005ൽ വെനസ്വേലയിലെ കാരക്കാസിൽ ആരംഭിച്ച അന്താരാഷ്ട്ര പ്രാർഥനാ സംരംഭം പിന്നീട് വിവിധ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുകയായിരുന്നു. കുട്ടികൾ ഒരുമിച്ച് ജപമാല ചൊല്ലി യുദ്ധങ്ങളും കലഹങ്ങളും അവസാനിക്കുന്നതിനും ലോകസമാധാനത്തിനുമായി പ്രാർഥിച്ചു. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് ആണ് ആഗോളതലത്തിൽ പ്രാർഥനാ യജ്ഞത്തിന് നേതൃത്വം നൽകുന്നത്.
മരിയാപുരം സെന്റ് മേരിസ് സ്കൂൾ ഗ്രൗണ്ടിൽനിന്നു മരിയാപുരം സെന്റ് മേരീസ് പള്ളിയിലേക്കു ജപമാല പ്രദക്ഷിണം നടത്തി. പള്ളി അങ്കണത്തിലെ കപ്പേളയ്ക്കു മുന്നിൽ ജപമാല സമർപ്പണം പൂർത്തിയാക്കി. തുടർന്ന് ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ സന്ദേശം നൽകി.
2026ലെ പ്രാർഥനാ യജ്ഞത്തിന്റെ ഭാഗമായി ഒന്നു മുതൽ ഏഴുവരെ ലോകമെമ്പാടുമുള്ള കുട്ടികൾ ജപമാല പ്രാർഥനയിൽ പങ്കെടുക്കും. ലെയോ പതിനാലാമൻ മാർപാപ്പ കുട്ടികളോടൊപ്പം ജപമാല ചൊല്ലി പ്രാർഥനാ യജ്ഞത്തിന് പിന്തുണ നൽകി. യുദ്ധവും സംഘർഷവും അനുഭവിക്കുന്ന കുട്ടികൾക്കും ലോകസമാധാനത്തിനുമായി പ്രത്യേകമായി പ്രാർഥിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
കെസിഎസ്എലിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥനാ യജ്ഞത്തിൽ ഇടുക്കി രൂപതയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾ ജപമാല പ്രദക്ഷിണത്തിലും തുടർന്നുള്ള പ്രാർഥനയിലും പങ്കെടുത്തു.
രൂപതയിലെ മുഴുവൻ സ്കൂളുകളിലെ കത്തോലിക്ക കുട്ടികളെ ആഗോള പ്രാർഥനാ യജ്ഞത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. സ്കൂളിലെ അധ്യാപകരും അനധ്യാപകരും പ്രാർഥനാ യജ്ഞത്തിൽ പങ്കെടുത്തു.
രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. ജോർജ് തകിടിയേൽ, രൂപത ചാൻസിലർ ഫാ. മാർട്ടിൻ പൊൻപനാൽ, കെസിഎസ്എൽ രൂപത ഡയറക്ടർ ഫാ. ജിജോ മണ്ണൂക്കുളം, മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട്, കാറ്റിക്കിസം രൂപത ഡയറക്ടർ ഫാ. ഫിലിപ് ഐക്കര, രൂപത പാസ്റ്ററൽ കോ-ഓർഡിനേറ്റർ ഫാ. തോമസ് പഞ്ഞിക്കുന്നേൽ, സ്കൂൾ മാനേജർ ഫാ. ഡോ. തോമസ് ആനിക്കുഴിക്കാട്ടിൽ, കെസിഎസ്എൽ രൂപത പ്രസിഡന്റ് എബി ഏബ്രഹാം, സ്കൂൾ പ്രിൻസിപ്പൽ ജോയി കെ. ജോസ്, ഹെഡ്മാസ്റ്റർ സജി മാത്യു, എൽപി സ്കൂൾ ഹെഡ് മിസ്ട്രസ് സനു ജോസഫ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Idukki
കോട്ടയം: വനം, വന്യജീവി സംരക്ഷണം, പരിസ്ഥിതി ദുര്‍ബല മേഖല തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി കര്‍ഷകരെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢനീക്കമാണ് ഇടുക്കി കളക്ടറുടെ ആനത്താര, രാത്രി യാത്രാ നിരോധന നടപടികളെന്ന് കര്‍ഷക യൂണിയന്-എം സംസ്ഥാന കമ്മിറ്റി.
സംസ്ഥാനത്താകെ ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍ഷകവിരുദ്ധ നടപടികളുടെ ട്രയല്‍ റണ്ണാണ് ഇടുക്കിയില്‍ നടക്കുന്നത്. മലയോര കര്‍ഷകര്‍ നേരിടുന്ന അതിജീവന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണം. അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ച്ചയായി കര്‍ഷകവിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയാണ്. ഇഎസ്എയുടെ പേരിലും വന്യജീവി സംരക്ഷണത്തിന്റെ പേരിലും കര്‍ഷക സമൂഹത്തെ കബളിപ്പിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരില്‍നിന്ന് കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നത് വ്യര്‍ത്ഥമാണെന്നും കര്‍ഷക യൂണിയന്-എം സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.
കര്‍ഷക യൂണിയന്-എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം ബേബി ഉഴുത്തുവാല്‍ ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതിയംഗം വിജി എം. തോമസ്, കര്‍ഷക യൂണിയന്-എം സംസ്ഥാന ഭാരവാഹികളായ ഡാന്റിസ് കൂനാനിക്കല്‍, കെ.പി. ജോസഫ്, എ.എച്ച്. ഹഫീസ്, മത്തച്ചന് പ്ലാത്തോട്ടം, സേവ്യര്‍ കളിരുമുറിയില്, സാജു ഇടയ്ക്കാട്ട്, ജോണ്‍ വി. തോമസ്, സണ്ണി ജോസഫ്, സജീവ് സ്കറിയ, ടോമി വടക്കേമുറി, കെ.എസ്. ആന്റണി, മാത്യു ടി. ജോര്‍ജ്, ജോസുകുട്ടി കണ്ണന്തറ, സോജി വി. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Idukki
കട്ടപ്പന: ബൈക്ക് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു.
കട്ടപ്പന വള്ളക്കടവ് പ്ലാത്താനത്ത് ശേഖരൻ നായർ - ഗീത ദന്പതികളുടെ മകൻ ഗോകുല്‍ പി. ശേഖറാണ് (28) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തിന് ഇരുപതേക്കര്‍ - വള്ളക്കടവ് റോഡിലാണ് അപകടം.
ഗോകുല്‍ ബൈക്കിലും ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ രണ്ടു കാറുകളിലുമായി കട്ടപ്പനയിലെത്തി തിരികെ വള്ളക്കടവിലേക്കു മടങ്ങുകയായിരുന്നു.
കാറുകളിലായിരുന്ന സുഹൃത്തുക്കള്‍ അവരുടെ വീടുകളിലെത്തി ഏറെനേരം കഴിഞ്ഞിട്ടും ഗോകുലിനെ കാണാത്തതിനെത്തുടര്‍ന്ന് ഇവര്‍ ഇതേറൂട്ടില്‍ തിരികെവന്നപ്പോള്‍ ബൈക്ക് മതിലില്‍ ഇടിച്ച് ഗോകല്‍ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കാരം നടത്തി. മാള്‍ട്ടയില്‍ ജോലി ചെയ്യുകയായിരുന്ന ഗോകുല്‍ ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ബിസിനസ് ആരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു. സഹോദരങ്ങള്‍: മനു, രാഹുല്‍.
Idukki
കാഞ്ഞിരപ്പള്ളി: വാര്‍ധക്യം ജീവിതത്തിന്റെ അസ്തമയം അല്ലെന്നും വിളവെടുപ്പാണെന്നും ബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപതയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടത്തിയ വിവാഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം തണല്‍ 2K26 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
നിങ്ങളുടെ കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും പ്രാർഥനയുടെയും വിളവെടുപ്പാണ് ഈ നാളുകളിലെ നിങ്ങളുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും തലമുറയുടെയും അടിസ്ഥാനം. നിങ്ങള്‍ കൊണ്ട വെയിലിന്റെ ഫലമാണ് ഇന്നത്തെ സമൂഹം. രൂപതയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ തന്നെ വിവാഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നത് ഭാഗ്യമാണെന്നും മാർ പുളിക്കൽ ദമ്പതികളെ ഓര്‍മിപ്പിച്ചു. അനേകം കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന ഈ കാലത്ത് 50 വര്‍ഷക്കാലം അനുഗ്രഹമായി ജീവിക്കാന്‍ പറ്റിയത് അത്യുന്നതന്റെ സംരക്ഷണം കൊണ്ടും കൂദാശകളുടെ തണലില്‍നിന്ന് ശക്തി സ്വീകരിച്ചതുകൊണ്ടുമാണെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
രൂപത വികാരി ജനറാള്‍ ഫാ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് ദമ്പതികള്‍ തങ്ങളുടെ വിവാഹപ്രതിജ്ഞ നവീകരിക്കുകയും കേക്ക് മുറിച്ചു സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ രൂപത മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍ അധ്യക്ഷത വഹിച്ചു. രൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സലോമി മറ്റപ്പള്ളിയില്‍, പൊടിമറ്റം സെന്റ് മേരീസ് വികാരി ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഡോണ്‍ മറ്റക്കരത്തുണ്ടിയില്, രൂപത അനിമേറ്റര്‍ സിസ്റ്റർ റോസ്മി എസ്എബിഎസ്, ബ്രദര്‍ ആല്‍ബി പാലത്ര എന്നിവർ പ്രസംഗിച്ചു.
യോഗത്തോടനുബന്ധിച്ച് മാര്‍ ജോസ് പുളിക്കല്‍ ജൂബിലേറിയന്‍സിന് സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. ജൂബിലേറിയന്സിന്റെ പ്രതിനിധി ജോസ്-സെലിന് കല്ലൂര്‍ ദമ്പതികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. മുണ്ടക്കയം, വെളിച്ചിയാനി ഫൊറോനകളുടെ നേതൃത്വത്തിലുള്ള ടീമുകളുടെ വ്യത്യസ്ത പരിപാടികള്‍ പ്രോഗ്രാമിന് ഉണര്‍വേകി. രൂപതയിലെ 13 ഫൊറോനകളില്‍നിന്നുള്ള ജൂബിലേറിയന്‍സ് പ്രോഗ്രാമില്‍ പങ്കെടുത്തു.
Idukki
കുമളി: കൈയേറ്റ ഭൂമിയിലെയും റവന്യൂ-വനം ഭൂമിയിലെയും ഫെൻസിംഗ് ലൈനുകളും തടസങ്ങളും നീക്കം ചെയ്യുന്നതിൽ ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. കുമളിയിൽ വനം-വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ജില്ലാ കളക്ടറുടെ ഉത്തരവുമൂലം ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കും. വനംവകുപ്പ് മാത്രം വിചാരിച്ചാൽ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ കഴിയില്ല.
പരിസ്ഥിതി സ്നേഹികളും കർഷകരും സർക്കാരുമായി കൈകോർക്കണം. കർഷകരെയും വന്യജീവികളെയും സംരക്ഷിക്കേണ്ട ദുഷ്കരമായ ദൗത്യമാണ് വനംവകുപ്പിന്. അതുകൊണ്ടാണ് ഇക്കാര്യങ്ങൾ പരിഹരിക്കാൻ സർക്കാർ ഉപദേശക സമിതി രൂപീകരിക്കുന്നത്.
ജനവാസ മേഖലകളിൽ ഇറങ്ങുന്ന ആനകളെ ഓടിക്കാൻ പടക്കമെറിയുന്ന രീതി മാറ്റണം. വിദേശ രാജ്യങ്ങളിലെ പോസിറ്റീവ് കണ്ടീഷനിംഗ് രീതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എംഎൽഎമാരായ സിറിയക് തോമസ്, എം.ജെ. സെബാസ്റ്റ്യന്‍, കുമളി പഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗീസ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി. പുഗഴേന്തി, കോഴിമല രാജാവ് രാമൻ രാജമന്നാൻ, ഷാജി കുരിശുമൂട്, വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.
Idukki
കുമളി: വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനായി തേക്കടി ആനച്ചാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഒരുക്കിയ പന്തല്‍ തകര്‍ന്നുവീണു. മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ലൈറ്റ് ആന്‍ഡ് സൗണ്ട് വിഭാഗത്തിലെ ജീവനക്കാരനും പരിക്കേറ്റു. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ് .
വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പങ്കെടുത്ത വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടി അവസാനിച്ച് മന്ത്രി വേദി വിട്ടശേഷമായിരുന്നു അപകടം. മന്ത്രി പോയതോടെ പന്തലിലുണ്ടായിരുന്ന സ്കൂള്‍, കോളജ് വിദ്യാര്‍ഥികളടക്കമുള്ള നൂറുകണക്കിന് ആളുകള്‍ പുറത്തേക്കിറങ്ങി അരമണിക്കൂറിനിടെ പന്തൽ നിലം പതിക്കുകയായിരുന്നു.
പന്തലിനുള്ളില്‍ ഭക്ഷണശേഷം വിശ്രമിക്കുകയായിരുന്ന പൊലിസുകാരും ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടത്. പന്തൽ തകര്‍ന്നു വീഴുന്നതുകണ്ട പൊലിസുകാര്‍ പുറത്തേക്ക് ഓടി മാറുന്നതിനിടെ പന്തല്‍ ഇവര്‍ക്കുമേല്‍ പതിച്ചു.
പൊലിസ് ഉദ്യോഗസ്ഥരായ പി. ധനേഷ് (39), സുഭാഷ് ബാലന് (43), അനില്‍ പ്രസാദ് (39) എന്നിവര്‍ക്കും ലൈറ്റ് ആന്‍ഡ് സൗണ്ട് ഓപ്പറേറ്റർ സജിക്കുമാണ് പരിക്കേറ്റത്. പൊലിസ് ഉദ്യോഗസ്ഥരെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലും സജിയെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്. പന്തലിനുള്ളിലെ പ്രധാന വേദി ഉള്‍പ്പടെയുള്ള ഭാഗം വടമുപയോഗിച്ച് കെട്ടിയിരുന്നത് പിന്നിലുള്ള ഇരുമ്പ് വേലിയിലായിരുന്നു. ഇരുമ്പ് വേലി തകര്‍ന്ന് പന്തല്‍ മുഴുവനായും നിലം പൊത്തുകയായിരുന്നു.
മന്ത്രി ഉള്‍പ്പടെയുള്ള സമയത്താണ് അപകടമുണ്ടായിരുന്നെങ്കിൽ വൻ ദുരന്തത്തിനു കാരണമായേനെ. അപകടത്തിന്റെ കാരണം സംബന്ധിച്ച് അധികൃതര്‍ പരിശോധന ആരംഭിച്ചു. വേദിയുടെ നിര്‍മാണത്തിലെ കാര്യങ്ങൾ സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.
Idukki
കരിമ്പൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രവേശനത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിന്റെ ഭാഗമായി ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ രൂപതയിലെ മൂന്ന് ദേവാലയങ്ങൾ ഫ്രാൻസിസ്കൻ തീർഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ, മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയം, രാജാക്കാട് ക്രിസ്തുരാജാ ഫൊറോന ദേവാലയം എന്നിവയാണ് തീർഥാടന കേന്ദ്രങ്ങൾ. 2027 ജനുവരി 10 വരെ ഈ ദേവാലയങ്ങൾ സന്ദർശിച്ച് നിർദിഷ്ട ആത്മീയ വ്യവസ്ഥകളോടെ പ്രാർഥിക്കുന്നവർക്ക് പൂർണദണ്ഡ വിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.
വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ നടന്ന തിരുക്കർമങ്ങൾക്കു മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു. ഫ്രാൻസിസ്കൻ വർഷാചരണം ആത്മീയ ജീവിതത്തിൽ നമുക്ക് ലഭ്യമായ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തുവിന്റെ ജീവിതത്തോട് താദാത്മ്യം പ്രാപിക്കാൻ പരിശ്രമിച്ച രണ്ടാം ക്രിസ്തു എന്ന അപരനാമത്തിന് അർഹനായ വിശുദ്ധനാണ് വിശുദ്ധ ഫ്രാൻസിസ് അസീസി. ഫ്രാൻസിസിനെപോലെ സ്നേഹത്തിലും സമാധാനത്തിലും വളരുന്നതിനും സമാധാന സന്ദേശം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനും ഈ വർഷാചരണം ഇടവരുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് കോതമംഗലം രൂപത മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ കാർമികത്വം വഹിച്ചു. ഇടവക തീർഥാടന കേന്ദ്രമാക്കിക്കൊണ്ടുള്ള രേഖ രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ വായിച്ചു. തീർഥാടകരെ സ്വീകരിക്കുന്നതിനായി തീർഥാടന കേന്ദ്രങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുള്ളതായി വികാരിമാർ അറിയിച്ചു. ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ, ഫാ. ജോസ് കൊച്ചുപുരയ്ക്കൽ, ഫാ. മാർട്ടിൻ പൊൻപനാൽ, ഫാ. ജോർജ് തകിടിയേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Idukki
ചെറുതോണി: ലോകസമാധാനത്തിനും ഐക്യത്തിനുമായി കുട്ടികളെ ജപമാല പ്രാർഥനയിൽ ഒരുമിപ്പിക്കുന്ന വൺ മില്യൺ ചിൽഡ്രൻ പ്രെയിംഗ് ദ റോസറിയുടെ ഇടുക്കി രൂപതാതല ഉദ്ഘാടനം മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് നടക്കും. രാവിലെ 11.30ന് കെസിഎസ്എല്ലിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിൽ നിന്നുള്ള ജപമാല റാലിയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്.
ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.
2005-ൽ വെനസ്വേലയിലെ കാരക്കാസിലാണ് ജപമാല ആരംഭിച്ചത്. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് ആണ് ആഗോളതലത്തിൽ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നത്.
ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾ ജപമാല പ്രാർഥനയിൽ പങ്കുചേരും. മാർപാപ്പ കുട്ടികളോടൊപ്പം ജപമാല ചൊല്ലി ഈ വർഷത്തെ പ്രാർഥനാ യജ്ഞത്തിന് പിന്തുണ നൽകിരുന്നു.
ഇടുക്കി രൂപതയിലെ സ്കൂളുകളിൽ നിന്നുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾ ജപമാല റാലിയിൽ പങ്കെടുക്കും.
കെസിഎസ്എൽ രൂപത ഡയറക്ടർ ഫാ. ജിജോ മണ്ണൂക്കുളം, സ്കൂൾ മാനേജർ ഫാ. ഡോ. തോമസ് ആനിക്കുഴിക്കാട്ടിൽ, രൂപത പ്രസിഡന്റ് എബി ഏബ്രാഹം, പ്രിൻസിപ്പൽ ജോയി കെ. ജോസ്, ഹെഡ്മാസ്റ്റർ സജി മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.
Idukki
ചെറുതോണി: കൗമാരക്കാരായ വിദ്യാർഥികളെ വലയിലാക്കാൻ ലഹരിമാഫിയ പുതിയ കെണികളൊരുക്കിയിരിക്കുന്നതായി എക്സൈസ് വകുപ്പ് മുന്നറിയിപ്പ് നൽകി. തങ്കമണി എക്സൈസ് പ്രിവന്റീവ് ഓഫിസർ ജയൻ പി. ജോണും സംഘവും കാൽവരിമൗണ്ട് വിനോദസഞ്ചാര മേഖലയിൽ നടത്തിയ പരിശോധനയിൽ മൂന്ന് വിദ്യാർഥികളിൽനിന്നായി മിഠായിരൂപത്തിലുള്ള 87 ഗ്രാം കഞ്ചാവ് ഗുളികകൾ കണ്ടെത്തി കേസെടുത്തു.
വടക്കേ ഇന്ത്യയിൽനിന്ന് ഓൺലൈനായി വരുത്തുന്ന ഗുളികകളുടെ ഉപയോഗം കുട്ടികളുടെ ഇടയിൽ വ്യാപകമായിരിക്കുകയാണ്. ഈ വിദ്യാഥികൾ ഗൂഗിൾ പേ വഴി തുടർച്ചയായി ഇത്തരം ഗുളികകൾ വാങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വിദ്യാർഥികൾക്കിടയിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നത് സംബന്ധിച്ച് എക്സൈസ് വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൗമാരക്കാരിലെ ലഹരി ഉപയോഗത്തിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും ജാഗ്രത ഉണ്ടാകണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
Idukki
രാജാക്കാട്: റവന്യു വകുപ്പ് ഏറ്റെടുത്ത് പൂട്ടിയിട്ട ബൈസൺവാലി ചൊക്രമുടിയിലെ വിന്റർ ഗാർഡൻ റിസോർട്ടിൽ തുടർച്ചയായി മോഷണം നടത്തിവന്ന രണ്ടുപേർ രാജാക്കാട് പൊലിസിന്റെ പിടിയിലായി. ബൈസൺവാലി സ്വദേശികളായ മേലേത്ത്പറമ്പിൽ ജിൻസ് ജോസ്, പുത്തൻചിറയിൽ വിഷ്ണു പത്മജൻ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽനിന്നു മോഷണവസ്തുക്കളും ഇവർ സഞ്ചരിച്ച മാരുതിക്കാറും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. അനധികൃത നിർമാണം ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപാണ് ചൊക്രമുടിയിലെ വിന്റർ ഗാർഡൻ റിസോർട്ട് റവന്യു വകുപ്പ് ഏറ്റെടുത്ത് സീൽ ചെയ്തത്. എന്നാൽ, പൂട്ടിയിട്ട കെട്ടിടത്തിന്റെ വാതിൽ തകർത്ത് കഴിഞ്ഞ ആറു മാസമായി ഇവിടെ വൻ കവർച്ചയാണ് നടന്നിരുന്നത്.
13 ടിവികൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ്-അടുക്കള ഉപകരണങ്ങൾ, ഫാൻ എന്നിവയുൾപ്പെടെ പത്ത് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ റിസോർട്ടിൽനിന്നു മോഷണംപോയതായി ഉടമകൾ വ്യക്തമാക്കി. മോഷ്ടിച്ച ഉപകരണങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലിസിന് ലഭിച്ച നിർണായക വിവരമാണ് പ്രതികളെ കുടുക്കിയത്. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിഷ്ണുവിനെ ബൈസൺവാലി സ്കൂൾപടിയിൽവച്ചും ജിൻസിനെ വീട്ടിൽനിന്നുമാണ് പിടികൂടിയത്.
എസ്എച്ച്ഒ ശരത്ത് കൃഷണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Idukki
ചെറുതോണി: ജില്ലാ കളക്ടറുടെ വിവാദ ഉത്തരവുകളിൽ സർക്കാരും ജില്ലയിലെ ജനപ്രതിനിധികളും നിലപാട് വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ്-എം ഉന്നതാധികാര സമിതി അംഗം റോഷി അഗസ്റ്റിൻ. പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും അഗ്നിജ്വാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവികളുടെ സഞ്ചാരപാത സംരക്ഷിക്കാനെന്ന പേരിൽ ജനങ്ങൾ സുരക്ഷയ്ക്കായി സ്ഥാപിച്ച വേലികളും മതിലുകളും പൊളിച്ചു നീക്കുന്നതിനും വനമേഖലയോട് ചേർന്നുള്ള തോട്ടങ്ങളിൽ രാത്രികാല മനുഷ്യസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയുമുള്ള ഉത്തരവുകൾ അടിയന്തരമായി പിൻവലിക്കണം. ഇത്തരം നിയന്ത്രണങ്ങൾ ജനജീവിതം ദുസഹമാക്കും. വന്യജീവികളെ നിയന്ത്രിക്കുന്നതിന് പകരം മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന സമീപനം അപരിഷ്കൃതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടി വാർഡ് പ്രസിഡന്റുമാർ മുതൽ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ വിവാദ ഉത്തരവുകളുടെ പകർപ്പുകൾ കത്തിച്ചു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, പ്രഫ. കെ.ഐ. ആന്റണി, രാരിച്ചൻ നീറണാക്കുന്നേൽ, സിറിയക് ചാഴികാടൻ, റെജി കുന്നംകോട്ട് , അഡ്വ. മനോജ് എം. തോമസ്, ജോസ് കുഴികണ്ടം, കെ.എൻ. മുരളി, ടി.പി. മൽക്ക, ജിൻസൺ വർക്കി, ഷിജോ തടത്തിൽ, അഡ്വ. ജയിംസ് മ്ലാക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.
Idukki
തൊടുപുഴ: നഗരമധ്യത്തില്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനെ കെഎസ്ആര്‍ടിസി ബസ് ഇടിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ വൈകുന്നേരം 5.20ന് കാഞ്ഞിരമറ്റം ബൈപാസ് റോഡിലായിരുന്നു സംഭവം. റോഡില്‍ തിരക്കായിരുന്നതുകൊണ്ട് വാഹനങ്ങള്‍ മെല്ലെപ്പോവുകയായിരുന്നു. ഇതിനിടെ കെഎസ്ആര്‍ടിസി ബസ് സ്വകാര്യ ബസിനെ മറികടക്കാന്‍ അപകടകരമായി മറുവശത്തേക്ക് കയറി. എതിര് വശത്തുനിന്ന് വാഹനം വന്നപ്പോള്‍ സ്വകാര്യ ബസിനുപിന്നില്‍ പോകുന്ന ബൈക്കില്‍ ഇടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ ജീവന് വേണമെങ്കില്‍ മാറ്റിക്കൊണ്ടുപോകണമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. പെരുമ്പള്ളിച്ചിറ-തൊടുപുഴ റൂട്ടിലോടുന്ന തൊടുപുഴ ഡിപ്പോയിലെ ഓര്‍ഡിനറി ബസ് ഡ്രൈവറാണ് അപകടമുണ്ടാക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചത്. ഇയാള്‍ക്കെതിരേ ഗതാഗത മന്ത്രിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും ദൃശ്യങ്ങളടക്കം പരാതി നല്കി.
Idukki
തൊടുപുഴ: നിയന്ത്രണമില്ലാതെ പായുന്ന സ്വകാര്യബസുകളുടെ മത്സരയോട്ടവും അമിതവേഗവും യാത്രക്കാരുടെ ജീവനു കടുത്തഭീഷണിയാകുന്നു. അടുത്തിടെ ബസുകളുടെ അമിത വേഗംമൂലം ഒട്ടേറെ അപകടങ്ങളാണ് തൊടുപുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത്. അപകടങ്ങള്‍ വര്‍ധിച്ചിട്ടും സ്വകാര്യബസുകളുടെ അമിത വേഗം നിയന്ത്രിക്കാന്‍ പൊലിസിന്റെയോ മോട്ടോര്‍ വാഹനവകുപ്പിന്റെയോ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നാണ് പരാതി.
ഞായറാഴ്ച തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ മടക്കത്താനം കൊച്ചങ്ങാടിക്കു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് വീട്ടമ്മയ്ക്കും മകനും ഗുരുതര പരിക്കേറ്റു. തൊടുപുഴയില്‍നിന്ന് മൂവാറ്റുപുഴയ്ക്ക് അമിതവേഗതയില്‍ പോയ സ്വകാര്യ ബസാണ് ബൈക്കില്‍ ഇടിച്ചത്. ഗുരുതര പരിക്കേറ്റ കാപ്പ് സ്വദേശിനി വിജിമോള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വാഹനം ഓടിച്ചിരുന്ന മകന് അനുരൂപും സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. അപകടമുണ്ടായതിനു പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് ബസ് വാഴക്കുളം പൊലിസ് കസ്റ്റഡിലെടുത്തിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്നും അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് കേസെടുത്തതായുമാണ് വാഴക്കുളം എസ്എച്ച്ഒ പറയുന്നത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തൊടുപുഴ നഗരത്തില്‍ ഉണ്ടായ അപകടങ്ങളിലായി വീട്ടമ്മ ഉള്‍പ്പെടെ രണ്ടു പേരാണ് മരിച്ചത്. മൂവാറ്റുപുഴ റൂട്ടില്‍ വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ അമിതവേഗത്തില്‍വന്ന സ്വകാര്യബസ് സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആലക്കോട് ചവര്‍ണ സ്വദേശിയും ഡി പോള്‍ സ്കൂളിനു സമീപം സ്വകാര്യ ബസില്‍നിന്നിറങ്ങി മാറുന്നതിനു മുന്‍പേ ബസ് മുന്നോട്ട് എടുത്തതിനെത്തുടര്‍ന്നു ബസിനടിയിലേക്കു വീണു വണ്ണപ്പുറം സ്വദേശിയായ വീട്ടമ്മയും മരിച്ചിരുന്നു.
തൊടുപുഴയില്‍നിന്നും മൂവാറ്റുപുഴ, മൂലമറ്റം, പാല, പൂമാല, കരിമണ്ണൂര്‍, വണ്ണപ്പുറം തുടങ്ങിയ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളാണ് അമിതവേഗത്തില്‍ പായുന്നത്.
സമയക്രമത്തില്‍ മിനിറ്റുകളുടെ വ്യത്യാസം മാത്രമുള്ളതിനാല്‍ ഇവര്‍ മറ്റു വാഹന യാത്രക്കാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയാണ് നിരത്തുകള്‍ കൈയടക്കിയിരിക്കുന്നത്. തൊടുപുഴ നഗരത്തില്‍നിന്ന് വിവിധമേഖലകളിലേക്കു പുറപ്പെടുന്ന ബസുകള്‍ക്ക് പരമാവധി രണ്ടു മുതല്‍ അഞ്ചു വരെ മിനിറ്റ് ഇടവേളയിലാണ് റണ്ണിംഗ് ടൈം നല്‍കിയിരിക്കുന്നത്.
സ്വകാര്യ സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന ബസുകള്‍ നഗരത്തിനുള്ളിലെ പ്രധാന കേന്ദ്രങ്ങളില്‍നിന്നു പരമാവധി എട്ട് മിനിറ്റുകള്‍ക്കുള്ളില്‍ പുറത്തേക്ക് എത്തണം. മൂവാറ്റുപുഴ ഭാഗത്തേക്കുള്ള ബസുകള്‍ വെങ്ങല്ലൂര്‍ ജംഗ്ഷന് വരെ മെല്ലെപ്പോകുകയും പിന്നീട് സമയം പാലിക്കാനായി ജില്ലാ അതിര്‍ത്തി മുതല്‍ അമിതവേഗതയില്‍ സഞ്ചരിക്കുകയാണെന്നും നാളുകളായി ഉയരുന്ന പരാതിയാണ്.
പെര്‍മിറ്റ് നല്‍കുന്നതിലും അപാകത
വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പെര്‍മിറ്റ് നല്കുമ്പോള് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മാത്രം റണ്ണിംഗ് ടൈം അനുവദിക്കുന്നതാണ് പ്രശ്നത്തിനു കാരണമെന്നും വിമര്‍ശനമുണ്ട്. നിരത്തില്‍ ഓടാന്‍ മിനിറ്റുകളുടെ മാത്രം ഇടവേള നല്കുമ്പോള് സര്‍വീസ് അവസാനിപ്പിച്ച് അടുത്ത ട്രിപ്പ് ആരംഭിക്കുന്നതിനു മുമ്പേയുള്ള ഇടവേളയില്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടാന്‍ പല ബസുകള്‍ക്കും 30-35 മിനിറ്റ് സമയം ലഭിക്കാറുണ്ട്. ഇത്രയും സമയം ഒരുമിച്ച് അനുവദിക്കുന്നതിന് പകരം റണ്ണിംഗ് സമയം കൂട്ടിനല്‍കിയാല്‍ മത്സരയോട്ടം കുറയ്ക്കാനാകും. യാത്രക്കാരെ കയറ്റുന്നതിലും ഇറക്കുന്നതിലും കാലതാമസം നേരിടുന്നതാണ് മത്സരയോട്ടത്തിന് ഇടയാക്കുന്നത്.
വേഗപ്പൂട്ടും ജിപിഎസും ഇല്ല
നേരത്തേ ബസുകളില്‍ വേഗപ്പൂട്ട് കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വേഗപ്പൂട്ട് പ്രവര്‍ത്തനക്ഷമമാണോ എന്ന പരിശോധനപോലും നടക്കുന്നില്ല. ഇതിനു പുറമേ സിസിടിവി, ജിപിഎസ് എന്നിവയുടെ പരിശോധനയും കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമാണ്.
അലക്ഷ്യമായി ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പൊലിസും മോട്ടോര്‍ വാഹന വകുപ്പും തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Idukki
വണ്ണപ്പുറം: ചെറുതോട്ടിന്‍കരയില്‍ ഞായറാഴ്ച വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലും വ്യാപകനാശം. കൂറ്റന്‍ തേക്ക് മരങ്ങള്‍ കടപുഴകി വീടുകള്‍ തകര്‍ന്നു. വൈദ്യുതി ലൈനുകള്‍ക്കും നാശനഷ്ടമുണ്ടായി. വൈകുന്നേരം അഞ്ചരയോടെയാണ് ശക്തമായ കാറ്റും മഴയും ആരംഭിച്ചത്. സമീപത്തെ പുരയിടത്തിലെ കൂറ്റന്‍ തേക്ക് മരങ്ങള്‍ കടപുഴകി വീണ് ചെറുതോട്ടിന്‍കര 12-ാം വാര്‍ഡില്‍ പടിക്കല്‍ പ്രശാന്തിന്റെയും വെളിയത്ത് ബാബുവിന്റെയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
തേക്ക്മരം വീണ് പ്രശാന്തിന്റെ വീടിന്റെ അടുക്കളയും മേല്‍ക്കൂരയും പൂര്‍ണമായി തകര്‍ന്നു. വീടിന്റെ ഭിത്തികള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചതായും അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രശാന്ത് ഏതാനും ദിവസം മുമ്പാണ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്. അപകടസമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
സമീപത്ത് താമസിക്കുന്ന വെളിയത്ത് ബാബുവിന്റെ വീടിന്റെ സണ്ഷെയ്ഡിനും വാര്‍ക്കയ്ക്കും മരംവീണ് കേടുപാടുകള്‍ സംഭവിച്ചു. വാട്ടര്‍ ടാങ്കും തകര്‍ന്നു. വീടിനു സമീപത്തെ മരങ്ങള്‍ അപകടഭീഷണിയിലാണെന്നു ചൂണ്ടിക്കാട്ടി സ്ഥലം ഉടമയോടും പഞ്ചായത്തിലും പലതവണ പരാതി നല്‍കിയിരുന്നതായി കുടുംബം പറഞ്ഞു.പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ റബര്‍, കൊക്കോ, തെങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകളും കാറ്റില്‍ ഒടിഞ്ഞുവീണ് വ്യാപക നാശമുണ്ടായി. പലയിടത്തും വൈദ്യുതി ബന്ധവും തകരാറിലായി. കാറ്റിലും മഴയിലും ഉണ്ടായ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Idukki
തൊടുപുഴ: ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുലാമഴയോടൊപ്പം ഉണ്ടാകുന്ന ഇടിമിന്നലിന്റെ ഭീതിയിലാണ് മലയോര ജില്ലയായ ഇടുക്കി. കനത്ത മഴയോടൊപ്പം അതിതീവ്ര മിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ പെയ്തത് ശരാശരി 27.5 മില്ലിമീറ്റര്‍ മഴയാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തൊടുപുഴ താലൂക്കിലാണ്. 66 മില്ലിമീറ്റര്‍. ഞായറാഴ്ച രാത്രി മഴയ്ക്കൊപ്പം ശക്തമായ മിന്നലാണ് മേഖലയിലുണ്ടായത്.
ഇടിമിന്നല്‍: മുന്‍കരുതല്‍ വേണം
കനത്ത മഴയോടൊപ്പം ഉണ്ടാകുന്ന ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണു ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീടിനുള്ളിലും പുറത്തും സുരക്ഷിതമായിരിക്കാന്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍തന്നെ സുരക്ഷിത സ്ഥാനത്തേയ്ക്കു മാറണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക. വീടുകളുടെ ജനലും വാതിലും അടച്ചിടുകയും ഇവിടെനിന്നും അകന്നു നില്‍ക്കുകയും ചെയ്യണം.
മിന്നലുണ്ടാകുന്ന സമയം ലോഹവസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
കഴിയുന്നത്ര വീടുകളുടെ ഉള്‍ഭാഗത്തു ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ളപ്പോള്‍ ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ ഇരിക്കുന്നത് അപകടകരമാണ്. കുട്ടികളെ തുറസായ സ്ഥലത്തും ടെറസിലും കളിക്കാന്‍ വിടരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങരുത്. മിന്നലുള്ള സമയത്തു വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.
Alappuzha
മാന്നാർ: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓര്മ പെരുനാളിനായി നിർമിക്കുന്ന പന്തലിന് കാൽനാട്ടി. പന്തല്‍കാല്‍നാട്ട് കര്‍മ്മം പരുമല സെമിനാരി മാനേജര്‍ യാക്കോബ് തോമസ് റമ്പാൻ നിർവഹിച്ചു.
നിരണം ഭദ്രാസന സെക്രട്ടറി അലക്സാണ്ടർ ഏബ്രഹാം, പരുമല സെമിനാരി അസി. മാനേജർ ഫാ. ഗീവര്‍ഗീസ് മാത്യു, പരുമല കൗണ്‍സില്‍ അംഗങ്ങളായ മാത്യു ഉമ്മൻ അരികുപുറം, ജോസ് പുത്തൻപുരയിൽ, മനോജ് പി. ജോർജ് പന്നായിക്കടവിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Alappuzha
മാന്നാർ: ശുദ്ധജല ക്ഷാമം രൂക്ഷമായ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളിലേക്ക് അധികൃതരുടെ കണ്ണെത്തുന്നില്ലെന്ന് പ്രദേശവാസികളുടെ പരാതി. പ്രദേശത്ത് കൊണ്ടുവന്ന അവസാന പദ്ധതിയായ ജൽ ജീവൻ പദ്ധതിയും വേണ്ടവിധത്തിൽ ഗുണം ചെയ്തില്ല. മേഖലയിൽ നാട്ടുകാർ കുടിവെള്ളത്തിനായി നട്ടം തിരിയുകയാണ്.
പടിഞ്ഞാറൻ മേഖലയിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 19 വാർഡുകൾ ഉൾപ്പെടുന്ന വള്ളക്കാലി, പാവുക്കര, വിഷവർശേരിക്കര, ഇരമത്തൂർ, കൊച്ചുതറപ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നത്. ഇവിടുത്തെ ഭൂരിപക്ഷം കിണറുകളിലും ചെളി കലർന്ന വെള്ളമായതിനാൽ ഉപയോഗ യോഗ്യമല്ല. രണ്ടാഴ്ചയായി പ്രദേശത്ത് ജലജീവൻ പദ്ധതിയിൽ കുടിവെള്ളം എത്തുന്നത് തീരെ കുറഞ്ഞ അളവിലാണ്.
മുൻപ് കുടിവെള്ളം കിട്ടാതിരുന്നപ്പോൾ പഞ്ചായത്ത് ഇടപെട്ട് ടാങ്കറുകളിൽ വെള്ളം എത്തിച്ചു നൽകിയിരുന്നു. മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റമായ ഒന്നാം വാർഡിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.
പ്രദേശത്ത് നദിയും തോടും പാടശേഖരങ്ങളും ഒക്കെയായി എങ്ങോട്ട് നോക്കിയാലും വെള്ളം കാണാമെങ്കിലും ശുദ്ധജലം കിട്ടാനില്ല. കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തിര പരിഹാരം കാണണം.
ടൈറ്റസ് പി. കുര്യൻ ഒന്നാം വാർഡ് അംഗം
ജല അഥോറിറ്റിയുടെ ഉദാസീന മനോഭാവമാണ് പലപ്പോഴും പ്രശ്നങ്ങൾ ഗുരുതരമാക്കുന്നത്. അധികൃതർ അടിയന്തിര ഇടപെടൽ നടത്തി 24 മണിക്കൂറും പൈപ്പ് വെള്ളം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണം.
ലേഖനകുമാരി രണ്ടാം വാർഡ് അംഗം
മാന്നാർപാവുക്കര പ്രദേശത്ത് കുടിവെള്ളം കിട്ടാകനിയായി മാറുകയാണ്. ജപ്പാൻ കുടിവെള്ള പദ്ധതിക്കും ഹരിപ്പാട് കുടിവെള്ള പദ്ധതിക്കും മാന്നാറിൽ നിന്നാണ് ജലം കൊണ്ടുപോകുന്നത്. എന്നാൽ മാന്നാറിലെ ജലം ഉപയോഗിച്ച് ഇവിടെ ഒരു പദ്ധതി ഉണ്ടാക്കി ജലക്ഷാമം പരിഹരിക്കുവാൻ ബന്ധപ്പെട്ടവർ ശ്രമിച്ചില്ല.
ചാക്കോ കയ്യത്ര, മൂന്നാം വാർഡ് അംഗം
Alappuzha
തകഴി: കുട്ടനാട്ടിലെ പൊതുഗതാഗത സൗകര്യം കാര്യക്ഷമമാക്കുമെന്ന് റെജി ചെറിയാന് എംഎല്‍എ. പടഹാരം പാലത്തിലൂടെയുള്ള ആദ്യ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പൂപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. വിവിധ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ജനങ്ങളുടെ സൗകര്യാര്‍ഥം കട് ചെയിസ് ബസുകള്‍ ആരംഭിക്കുന്നതിനുള്ള ആലോചനയുണ്ടന്നും അദ്ദേഹം പറഞ്ഞു. പൂപ്പള്ളി മുതല്‍ തകഴി വരെയുള്ള വിവിധ സ്റ്റോപ്പുകളില്‍ ഗംഭീര സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്. ബസിന്റെ വരവും കാത്ത് റോഡിന്റെ ഇരുവശത്തും പ്രദേശവാസികള്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ആലപ്പുഴ ഡിപ്പോയില്‍ നിന്ന് പൂപ്പള്ളി-വഴി കുട്ടനാട്ടിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായ ചമ്പക്കുളം ബസിലിക്ക ദേവാലയം, തകഴി ശ്രീധര്‍മശാസ്താ ക്ഷേത്രം, എടത്വ സെന്റ് ജോര്‍ജ് ദേവാലയം, ചക്കുളത്തുകാവ് ദേവീക്ഷേത്രം എന്നിവയെ ബന്ധപ്പെടുത്തിയാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന സ്കൂൾ-കോളജ് വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിക്ക് പോകുന്നവര്‍ക്കും വളരെയേറെ പ്രയോജനകരമാണ് ഈ സര്‍വീസ് കൊണ്ട് ഉണ്ടാവുന്നത്. ആലപ്പുഴ ഡിപ്പോയില്‍ നിന്ന് പൂപ്പള്ളി ചമ്പക്കുളവും, അമ്പലപുഴ-തകഴി വഴി പടഹാരം വരെ കെഎസ്ആര്‍ടിസി മുന്‍പ് സര്‍വീസ് നടത്തിയിരുന്നതാണ്. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയതായിരുന്നു ഈ സര്‍വീസുകൾ.
ചമ്പക്കുളം-തകഴി പഞ്ചായത്തുകളിലെ ജനങ്ങളുടെ സ്വപ്നമായ പടഹാരം പാലം യാഥാര്‍ഥ്യമായതോടെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുന്നതിനായി പ്രദേശവാസികളുടെ ആവശ്യം എംഎല്‍എയെ അറിയിക്കുകയും സമയബന്ധിതമായിതന്നെ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുകയായിരുന്നു. ഈ റൂട്ടിലൂടെ ദീര്‍ഘദൂര സര്‍വീസുകളും അതുപോലെ ചങ്ങനാശേരി ഡിപ്പോയില്‍ നിന്ന് പടഹാരം വഴി വണ്ടാനം സര്‍വീസും ആരംഭിക്കുന്നതിനാവിശ്യമായ ഇടപെടല്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് മെംബർ മഞ്ജു വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.വി. രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റിജിന്‍ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. വിനോദ്, ധന്യാ വിനോദ്, കെ.എം. മാത്യു, കാര്‍ഡ് ബാങ്ക് പ്രസിഡന്റ് എ.ഡി. കുഞ്ഞച്ചന്, ജേക്കബ് എബ്രഹാം, ജോസഫ് ചേക്കോടൻ, ജോര്‍ജ് മാത്യു പഞ്ഞിമരം പ്രമോദ് ചന്ദ്രന്, ജസ് കോയിപ്പള്ളി, സാബു തോട്ടുങ്കൽ, സാജു കടമാട്ട്, ജോസ് കവനാട് തുടങ്ങി രാഷ്രീയ സാമൂഹിക നേതാക്കന്മാര് തൃതല പഞ്ചായത്ത് പ്രധിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. ഇപ്പോള്‍ രാവിലയും വൈകിട്ടുമായും രണ്ട് സര്‍വീസുകളാണ് ആരംഭിച്ചിരിക്കുന്നത്. രാവിലെ 7.40 ന് ആലപ്പുഴയില്‍ നിന്ന് തിരുവല്ല. രാവിലെ 9.30 ന് തിരുവല്ല നിന്ന് ആലപ്പുഴ. വൈകിട്ട് ആലപ്പുഴയില്‍ നിന്ന് 4.30 ന് തിരുവല്ല. വൈകിട്ട് 5.50 ന് തിരുവല്ല നിന്ന് ആലപ്പു
Alappuzha
ഹരിപ്പാട്: ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായി ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് 30 ഗ്രാം ഹെറോയിനുമായി രണ്ട് അതിഥിത്തൊഴിലാളികൾ പിടിയിലായി. പശ്ചിമ ബംഗാൾ മാൾഡ സ്വദേശികളായ ഷെയ്ക്ക് സയ്ഫുൾ (29), മോട്ടിൽ നടപ്പു (27) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലിസും ചേർന്ന് പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ ലഹരിമരുന്ന് എത്തിച്ച് വിൽപന നടത്തി വരികയായിരുന്നു ഇരുവരുമെന്ന് പൊലിസ് പറഞ്ഞു. നാട്ടിൽ പോയി പലതവണ ലഹരിമരുന്ന് കടത്തിയിട്ടുണ്ടെങ്കിലും ഇവർ ആദ്യമായാണ് വലയിലാകുന്നത്.
കഴിഞ്ഞ ആറു മാസമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇവർ. ജില്ലാ പൊലിസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദേശപ്രകാരം ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ശക്തമായ പരിശോധനകളാണ് നടക്കുന്നത്. വരുംദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് പൊലിസ് അറിയിച്ചു.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷൻ, ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി ടി. രാജപ്പന്റെ മേൽനോട്ടത്തിൽ ഹരിപ്പാട് ഐഎസ്എച്ച്ഒ ബി.വിനോദ്കുമാർ, എസ്ഐ ഉദയകുമാർ, എഎസ്ഐമാരായ ഷിഹാബ്, ഷുക്കൂർ, സിപിഒമാരായ പ്രശാന്ത്, മിഥുൻ എന്നിവരടങ്ങിയ സംഘവുമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Alappuzha
ചേര്‍ത്തല: പൊലിസ് ജനങ്ങളുടെ കാവല്‍ക്കാരാണെന്നും പൊലിസ് സ്റ്റേഷനുകളില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഉണ്ടാകരുതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചേര്‍ത്തല പൊലിസ് സ്റ്റേഷനില്‍ നിര്‍മിച്ച പൊലിസ് ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലിസിന്റെ സുരക്ഷക്കും സേവനം മെച്ചപ്പെടുത്താനും വേണ്ടതെല്ലാം ചെയ്യും എന്നാല്‍ തെറ്റായ പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ല. പൊലിസിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഒറ്റപ്പെട്ട തെറ്റായ കാര്യങ്ങളും നടക്കുന്നുണ്ട്. ഇതിനെതിരേ നടപടികളുമുണ്ടാകും. ഗാര്‍ഹിക പീഢനം തടയുന്നതിനായാണ് സ്പീക്ക് അപ്പ് പദ്ധതിയെന്നും ഇതു പ്രകാരം വനിതാ പൊലിസ് ഔദ്യോഗിക വേഷത്തിലല്ലാതെ അതിജീവതയെ തേടി അവരുടെ അടുത്തെത്തും. സ്ത്രീ സുരക്ഷക്കു പ്രാധാന്യം നല്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിപ്ലവകരമായ പദ്ധതി.
ഇതിനൊപ്പം സേനയില്‍ വനിതാ പ്രാധിനിധ്യം ഉയര്‍ത്തുന്നതിനായി പ്രത്യേക പദ്ധതി തുടങ്ങിയിട്ടുണ്ട്. ജനസംഖ്യാനുപാതികമായി തന്നെ ഇതിനായി പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 64 സ്റ്റേഷനുകളില്‍ വനിതകളെ എസ്എച്ച്ഒ മാരായി നിയമിച്ചതും വലിയ മാറ്റമുണ്ടാക്കി. സ്ഥലം നല്കിയാല് അരൂരില്‍ പൊലിസ് സ്റ്റേഷന് നിര്‍മിക്കുമെന്ന് മന്ത്രി സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ചേര്‍ത്തല സ്റ്റേഷനില്‍ പാര്‍ക്കും ഓപ്പണ്‍ ജിംനേഷ്യവും നീന്തല്‍കുളവും സ്ഥാപിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പി. പ്രസാദ് എംഎല്‍എ അധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് താക്കോലുകള്‍ വിതരണം ചെയ്തു, സംസ്ഥാന പൊലിസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തി. ഡിഐജി യതീഷ് ചന്ദ്ര, ജില്ലാ പൊലിസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, നഗരസഭ ചെയര്മാന് എസ്. സോബിന്‍, വൈസ് ചെയര്‍പേഴ്സണ്‍ എൻ.എല്‍. വത്സലകുമാരി, കൗണ്‍സിലര്‍ ഡി. ജ്യോതിഷ്, ഡിവൈഎസ്പി എസ്. മഞ്ജുലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Alappuzha
ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി ശിശുരോഗ വിഭാഗത്തിലെ റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്റ്ർ ആൻഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക കാഴ്ച്ച ദിനവും ലോക സെറിബ്രൽ പാൾസി ദിനവും ആചരിച്ചു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.പി.എൽ. ലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.
ശിശുരോഗ വിഭാഗം മേധാവി ഡോ. സിറിൽ റോസാരിയോ അധ്യക്ഷനായി. ന്യൂറോളജി വിഭാഗം മേധാവി ഡോ.സി.വി. ഷാജി, പിഎംആർ വിഭാഗം മേധാവി ഡോ. ശിവറാം, പീഡിയാട്രിക് വിഭാഗം അസി.പ്രഫ.ഡോ. അനു മേരി പീറ്റർ, ഓട്ടിസം സെന്റർ മാനേജർ ലിനി ഗ്രിഗറി എന്നിവർ പ്രസംഗിച്ചു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ശിശുരോഗ, ദന്ത, ന്യൂറോളജി വിഭാഗങ്ങളുടെ സഹകരണത്തോടെ ആർഇഐസി ആൻഡ് ഓട്ടിസം സെന്ററിൽ തെറാപ്പിക്കായി എത്തുന്ന കുട്ടികൾക്കായി പ്രത്യേക ക്യാമ്പും തുടർപരിശോധനകളും കാഴ്ച പരിശോധനയും ഡോ.സി.പി. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളുടെ ഏകോപനത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി കുട്ടികൾക്ക് പരിശോധനയും ആവശ്യമായ തുടർനിർദേശങ്ങളും നൽകി.
Alappuzha
ചാരുംമൂട്: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ആംബുലൻസ് ഡ്രൈവർ രക്ഷകനായി. വെട്ടിക്കോട് ആയില്യം ഉത്സവത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്തനാപുരം കലഞ്ഞൂർ സ്വദേശിനിയായ വീട്ടമ്മയാണ് കായംകുളം-പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിബസിൽ കുഴഞ്ഞുവീണത്. ഉടൻതന്നെ ബസ് ആദിക്കാട്ടുകുളങ്ങരയിൽ നിർത്തി.
സംഭവം ശ്രദ്ധയിൽപ്പെട്ട സമീപത്തുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർ ആദിക്കാട്ടുകുളങ്ങര സ്വദേശി സിയാദ് ഓടിയെത്തുകയും സിപിആർ നൽകി പ്രാഥമിക ജീവൻരക്ഷാ നടപടികൾ സ്വീകരിക്കുകയും വൈകാതെ അടൂർ ഗവ. ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം.
സിയാദിന്റെ സമയോചിതമായ ഇടപെടലാണ് യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ സഹായകമായത്.
Alappuzha
എടത്വ: തലവടി സബ്ജില്ലാ ശാസ്ത്രോത്സവത്തില്‍ മിന്നും പ്രകടനവുമായി എടത്വ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍. ഹൈസ്കൂള്‍, യു.പി. വിഭാഗങ്ങളിലായി വിവിധ മേളകളില്‍ സ്കൂള്‍ മികച്ച നേട്ടമാണ് സ്വന്തമാക്കിയത്.
ഗണിതശാസ്ത്രമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയില്‍ ഹൈസ്കൂള്‍, യു.പി. വിഭാഗങ്ങളില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും പ്രവര്‍ത്തിപരിചയമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും യു.പി. വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും ഐ.ടി. മേളയില്‍ യു.പി. വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂള്‍, യു.പി. വിഭാഗങ്ങളിലായി നടന്ന 10 മേളകളില്‍ 7 എണ്ണത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും 2 എണ്ണത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും നേടിയ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിന്റെ നേട്ടം സബ് ജില്ലയിലെ ശ്രദ്ധേയമായ വിജയമായി മാറി.
വിദ്യാര്‍ഥികളുടെ ശാസ്ത്രീയവും സര്‍ഗാത്മകവുമായ കഴിവുകള്‍ക്കും അധ്യാപകരുടെ സമര്‍പിതമായ പരിശീലനത്തിനുമുള്ള അംഗീകാരമാണ് ഈ ഉജ്വല വിജയമെന്ന് സ്കൂള്‍ അധികൃതര്‍ പറച്ചു മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും അധ്യാപകരെയും സ്കൂള്‍ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.
Alappuzha
തലവടി: പശുക്കിടാവിന്റെ ജഡം പുഴയില്‍ തള്ളിയ നിലയില്‍. ആനപ്രമ്പാല്‍ നോര്‍ത്ത് എംടിഎല്‍പി സ്കൂളിന് സമീപത്ത് പമ്പാനദിയുടെ കരയിലെ പരുത്തിക്കാട്ടിലാണ് പശുക്കിടാവിന്റെ ജഡം തള്ളിയത്.
ജഡം അഴുകിത്തുടങ്ങിയതോടെ പ്രദേശത്ത് അസഹനീയമായ ദുര്‍ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ട് നേരിട്ടിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം ഗോകുല്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജഡം നീക്കം ചെയ്തു. പഞ്ചായത്ത് അസി.സെക്രട്ടറി കെ.ആര്.റെജി, പ്രദേശവാസികളായ സുരേഷ്, വിജയന് എന്നിവര്‍ ചേര്‍ന്ന് പ്രദേശത്തെ കാട് വെട്ടി വൃത്തിയാക്കിയ ശേഷം വള്ളം ഉപയോഗിച്ച് ജഡം കരയിലെത്തിച്ച് കുഴിച്ചുമൂടുകയായിരുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തില്‍ പുഴയില്‍ പശുക്കിടാവിന്റെ ജഡം തള്ളിയ സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്ന് ഗോകുല്‍ ഗോപാലകൃഷ്ണന് അറിയിച്ചു.
Alappuzha
ഹരിപ്പാട്: തൊഴിലാളിക്ഷാമവും കളശല്യവും ഉയർത്തിയ കനത്ത പ്രതിസന്ധികൾ അതിജീവിച്ച് അപ്പർ കുട്ടനാടൻ പാടശേഖരങ്ങൾ പുഞ്ചക്കൃഷിക്കായി സജ്ജമായെങ്കിലും വിത്തുവിതരണത്തിലെ അനിശ്ചിതത്വം കർഷകരുടെ നെഞ്ചിടിപ്പേറ്റുന്നു.
വീയപുരം, ചെറുതന, കരുവാറ്റ, ഹരിപ്പാട്, പള്ളിപ്പാട് കൃഷിഭവൻ പരിധികളിലായി ഇത്തവണ 2,350 ഹെക്ടർ പാടശേഖരങ്ങളിലാണ് കൃഷിയിറക്കുന്നത്.
മേഖലയിലെ ഭൂമിശാസ്ത്രപരമായ കിടപ്പും ജലനിരപ്പും കണക്കിലെടുത്ത് കരുവാറ്റ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഈ മാസം അവസാനത്തോടെ വിതയിറക്കാനും വെള്ളപ്പൊക്കസാധ്യതയുള്ള വീയപുരം മേഖലകളിൽ നവംബർ ആദ്യവാരം കഴിഞ്ഞ് വിതയിറക്കാനുമാണ് കാർഷിക കലണ്ടർ തയാറാക്കിയിട്ടുള്ളത്.
എന്നാൽ ആദ്യഘട്ടത്തിൽ വിത തുടങ്ങേണ്ട പാടശേഖരങ്ങളിലേക്ക് പോലും വിത്ത് എത്താത്തതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.
പൂർത്തിയായത് കഠിന പ്രയത്നം
തരിശുകിടന്ന പാടങ്ങളിൽ ആമ്പലും പായലും വരിയും കവടയും തിങ്ങിനിറഞ്ഞത് നിലമൊരുക്കലിന്റെ പ്രാരംഭ ഘട്ടത്തിൽ വലിയ തിരിച്ചടിയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതും കൂലിവർധനവും കാരണം കളകൾ നീക്കാൻ ട്രാക്ടറുകൾ മണിക്കൂറുകളോളം അധികമായി ഉപയോഗിക്കേണ്ടി വന്നത് കർഷകർക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവച്ചു. എങ്കിലും ഇവയെല്ലാം അതിജീവിച്ച് മോട്ടർതറകൾ സ്ഥാപിച്ച് വെള്ളം വറ്റിച്ചും മാലിന്യങ്ങൾ നീക്കം ചെയ്തും പുറംവരമ്പുകൾ ചെത്തി ഭദ്രമാക്കിയും വെള്ളമിറക്കാൻ വാച്ചാലുകൾ കീറിയും ആഴ്ചകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് കൃഷിയിടങ്ങൾ വിതയ്ക്ക് പാകമാക്കിയത്.
ഒരുങ്ങി പാടങ്ങൾ; കാത്തിരിപ്പ് വിത്തിന്
മേഖലയിലെ പ്രമുഖ പാടശേഖരങ്ങളിലെല്ലാം നിലമൊരുക്കൽ പൂർത്തിയായിക്കഴിഞ്ഞു. വീയപുരം കൃഷിഭവൻ പരിധിയിലെ കട്ടക്കുഴി, തേവേരി, വെട്ടിപ്പുതുക്കരി, മുപ്പായിക്കേരി മുട്ടുംപാട് പാടശേഖരങ്ങളും ചെറുതന കൃഷിഭവൻ പരിധിയിലെ തണ്ടപ്ര, തേവേരി, അച്ചനാരി, കുട്ടങ്കേരി പാടശേഖരങ്ങളും കരുവാറ്റ കൃഷിഭവൻ പരിധിയിലെ വെള്ളൂക്കേരി പാടശേഖരവുമെല്ലാം ഇതിനകം വിതയ്ക്കായി പൂർണസജ്ജമായിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ പണം കിട്ടിയില്ല; ഇക്കുറിയും ആശങ്ക
സർക്കാർ നൽകുന്ന വിത്തുസബ്സിഡിയുടെ കാര്യത്തിൽ കൃഷിവകുപ്പ് കാട്ടുന്ന അനാസ്ഥ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. കഴിഞ്ഞ സീസണിൽ വീയപുരം കൃഷിഭവൻ പരിധിയിൽ കർഷകർക്ക് സബ്സിഡി വിത്ത് നേരിട്ട് നൽകിയിരുന്നില്ല.
വിതയിറക്കി 45 ദിവസത്തിനകം സബ്സിഡി തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും ഇതുവരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
ഒരു ഏക്കറിന് 40 കിലോ വിത്താണ് സർക്കാർ സബ്സിഡിയായി നൽകേണ്ടത്.വിതയ്ക്ക് അധികമായി വേണ്ടിവരുന്ന വിത്ത് കിലോയ്ക്ക് 42 മുതൽ 45 രൂപ വരെ നൽകി കർഷകർ സ്വന്തം പോക്കറ്റിൽ നിന്നാണ് വാങ്ങുന്നത്.
കഴിഞ്ഞ വർഷത്തെ ആനുകൂല്യം പോലും ലഭ്യമാക്കാത്ത സാഹചര്യത്തിൽ, ഇക്കുറിയെങ്കിലും ആവശ്യത്തിന് വിത്ത് കൃത്യസമയത്ത് സൗജന്യമായി കൃഷിഭവനുകൾ വഴി നേരിട്ടെത്തിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കലണ്ടർ തെറ്റിയാൽ കൊയ്ത്ത് വെള്ളത്തിലാകും
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വേലിയേറ്റവും കണക്കിലെടുത്ത് നവംബർ 10-ഓടെ വിതയിറക്കി ഡിസംബറിന് മുൻപായി നടപടികൾ പൂർത്തിയാക്കാനാണ് അപ്പർ കുട്ടനാടൻ പാടശേഖര സമിതികൾ ലക്ഷ്യമിടുന്നത്. വിത്ത് കിട്ടി മുളപ്പിച്ചെടുക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നിരിക്കെ വിതരണം ഒട്ടും വൈകിക്കരുത്.
മാർച്ച്-ഏപ്രിൽ മാസങ്ങളിലെ വേനൽമഴയ്ക്കും വെള്ളപ്പൊക്കത്തിനും മുൻപ് കൊയ്ത്തു പൂർത്തിയാക്കാൻ വിത്തുവിതരണം അടിയന്തരമായി യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കണം.
പുറംബണ്ടുകളുടെ ബലക്ഷയം കരിനിഴൽ
ശക്തമായ പുറംബണ്ടുകൾ ഇല്ലാത്തതും കർഷകർക്ക് വലിയ വെല്ലുവിളിയാണ്. പള്ളിപ്പാട് കോയിക്കലേത്ത് കിഴക്ക് പാടശേഖരമടക്കം പലയിടങ്ങളിലും മുൻ വെള്ളപ്പൊക്കത്തിൽ തകർന്ന ബണ്ടുകൾ ഇനിയും പൂർണമായി ബലപ്പെടുത്തിയിട്ടില്ല.
ഉയരംകുറഞ്ഞ മണ്ണുകെട്ടിയുള്ള ബണ്ടുകളായതിനാൽ ചെറിയൊരു വെള്ളപ്പൊക്കമുണ്ടായാൽപ്പോലും മടവീഴ്ച സംഭവിക്കാമെന്ന ഭീതിയുണ്ട്.
ആറുകളും തോടുകളും അതിരിടുന്ന പാടശേഖരങ്ങളുടെ പുറംബണ്ടുകൾ കരിങ്കല്ല് കെട്ടി സംരക്ഷിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
Alappuzha
അമ്പലപ്പുഴ: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
രാജീവ് ഭവനിൽനിന്നു റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പന്തംകൊളുത്തി പ്രകടനം, അമ്പലപ്പുഴ തിരുവല്ല റോഡിൽ റെയിൽവേ സ്റ്റേഷൻ റോഡിനു മുന്നിൽ പൊലിസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ധർണ നടത്തി.
ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഡിസിസി ജനറൽ സെക്രട്ടറി എസ്. സുബാഹു, ജില്ലാ പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, സി. ശശികുമാർ, പി.വി. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
Alappuzha
ആലപ്പുഴ: കോട്ടയം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്- നേരേകടവ് പാലം പണി പൂർത്തിയായതിനെത്തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം അവസാനവട്ട പരിശോധന നടത്തി. മുഖ്യമന്ത്രി വി.ഡി. സതീശൻ 18ന് രാവിലെ ഒന്‍പതിന് പാലം നാടിന് സമർപ്പിക്കുമെന്ന് പാലത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തിയശേഷം ഷാനിമോൾ ഉസ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയോടൊപ്പം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ പങ്കെടുക്കും. സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ, എംപിമാരായ കെ.സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്, വൈക്കം എംഎൽഎ കെ. ബിനിമോൻ, ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, ഉദയനാപുരം തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് അംഗങ്ങൾ, മുൻ എംഎൽഎമാർ, എംപിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
സർക്കാർ രൂപീകരിച്ച് കഴിഞ്ഞ നാലു മാസത്തിനിടെ നിരന്തരയോഗങ്ങളുടെയും ഉദ്യോഗസ്ഥതല വിലയിരുത്തലുകളുടെയും തത്ഫലമായി നിർമാണം വേഗത്തിലാക്കാൻ സാധിച്ചുവെന്നും പാലവുമായി ബന്ധപ്പെട്ട മറ്റു റോഡുകളുടെ തുടർനിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. കെ. ബിനിമോൻ എംഎൽഎ, ജില്ലാ കളക്ടർ ഷാജി വി. നായർ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർ ടി. രേഖ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംയുക്ത പരിശോധനയിൽ പങ്കെടുത്തു.
Alappuzha
മാവേലിക്കര: ആഗോളവിപണിയിൽ തേനിനുള്ള വർധിച്ചുവരുന്ന സാധ്യത ഫലപ്രദമായി പ്രയോജനപ്പെടുത്തി കേരളത്തിലെ തേൻകർഷകർക്ക് മികച്ച വരുമാനവും പുതിയ വിപണികളും ഉറപ്പാക്കുമെന്നും അതിനാവശ്യമായ ഇടപെടൽ നടത്തുമെന്നും കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. മാവേലിക്കരയിലുള്ള ഹോർട്ടികോർപ്പിന്റെ തേനീച്ച വളർത്തൽ കേന്ദ്രത്തിൽ ആരംഭിച്ച തേൻ ഗുണനിലവാര പരിശോധനാ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഹോർട്ടികോർപ്പിന്റെ തേനീച്ച വളർത്തൽ കേന്ദ്രവും തേൻ ഗുണനിലവാര പരിശോധനാ ലാബും കേരളത്തിന്റെ കാർഷിക വികസനത്തിന് ഏറെ പ്രാധാന്യമുള്ള സംരംഭമാണെന്നും മന്ത്രി പറഞ്ഞു. ഒരു തരത്തിലുള്ള കൃത്രിമ ഘടകങ്ങളും ഇല്ലാതെ ലഭിക്കുന്ന തേൻ ശുദ്ധീകരിച്ച് ജനങ്ങളിലേക്കും ഔഷധമേഖലയിലേക്കും എത്തിക്കുക എന്നത് വലിയ ഉത്തരവാദിത്വമാണ്.
തേൻ ഉത്പാദനവും അതിന്റെ മൂല്യവർധിത ഉത്പന്നങ്ങളും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്ന മേഖലയാണ്. ഈ ലാബിലൂടെ തേനിന്റെ ഗുണനിലവാരം ശാസ്ത്രീയമായി പരിശോധിക്കാൻ സാധിക്കും. തേനിലെ ജലാംശം, പഞ്ചസാരയുടെ അളവ്, കൃത്രിമ പഞ്ചസാരയുടെ സാന്നിധ്യം ഉൾപ്പടെയുള്ള വിവിധ ഘടകങ്ങൾ പരിശോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ വിവിധ ഭാഗങ്ങളിലായി നിലവിലുള്ള 14 ലാബുകളോടൊപ്പം ഈ ലാബും പ്രവർത്തനം ആരംഭിക്കുന്നതോടെ തേനീച്ച കർഷകർക്ക് ദൂരയാത്രകളില്ലാതെ തന്നെ പരിശോധനയും സർട്ടിഫിക്കേഷനും പൂർത്തിയാക്കി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനാകും.
കഴിഞ്ഞ ഓണക്കാലത്ത് ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ സബ്സിഡി നിരക്കിൽ വിതരണം ചെയ്ത വിവിധ ഉത്പന്നങ്ങൾ വലിയ വിജയമായിരുന്നു. കൃഷിവകുപ്പ് കേരളമൊട്ടാകെ 2,000 ഓണച്ചന്തകൾ സംഘടിപ്പിച്ചു. ഈ വർഷത്തെ പ്രത്യേകത വിപണനം പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയായിരുന്നു എന്നതാണ്.
പച്ചക്കറി നൽകിയ കർഷകർക്ക് വളരെ വേഗത്തിൽ പണം ലഭ്യമാക്കാനും ഒരു രൂപ പോലും കുടിശികയില്ലാതെ വിതരണം പൂർത്തിയാക്കാനും കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഹോർട്ടി കോർപ്പിന്റെ നൂതന ഉത്പന്നമായ ഹണി സിപ്പ് അപിന്റെ വിപണനോദ്ഘാടനവും മന്ത്രി നിർവഹിച്ചു. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല രവീന്ദ്രൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു.
ഹോർട്ടി കോർപ് മാനേജിംഗ് ഡയറക്ടർ എസ്. സിന്ധു, ജില്ലാ പഞ്ചായത്തംഗം ടി. വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്തംഗം സുജാത ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിമോൻ, വാർഡ് മെംബർമാരായ വൈ. രമേശ്, മനു ഫിലിപ്പ്, അമ്പിളി, ആത്മ പ്രോജക്ട് ഡയറക്ടർ എസ്. സുനിത , ഹോർട്ടി കോർപ് റീജണൽ മാനേജർ സുനിൽ എന്നിവർ പങ്കെടുത്തു.
തേനീച്ച വളർത്തൽ പ്രോത്സാഹന പദ്ധതികളുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് ലാബ് പ്രവർത്തനം തുടങ്ങുന്നത്. തേനിലെ ജലാംശം, വിഘടിത പഞ്ചസാരയുടെ അനുപാതം, കൃത്രിമമായ പഞ്ചസാരയുടെ അളവ്, എച്ച്എംഎഫ്, തേനിലേക്ക് കലരുന്ന ഡയസ്റ്റയിസ് എന്ന ദഹനരസത്തിന്റെ സാന്നിധ്യം തുടങ്ങി തേനിന്റെ ഗുണനിലവാരം ഉറപ്പിക്കുന്ന മുഴുവൻ പരിശോധനകളും ഇവിടെ നടത്താൻ കഴിയും. തേനിലെ പൂമ്പൊടിയുടെ പ്രത്യേകത പരിശോധിച്ചു സസ്യനാമത്തിൽ വർഗീകരിക്കാൻ കഴിയുന്നതിലൂടെ തേനിന് ഉയർന്ന വില ലഭിക്കുകയും കർഷകർക്ക് ഏറെ പ്രയോജനപ്പെടുകയും ചെയ്യും. നാഷണൽ ബീ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ലാബ് തുടങ്ങിയത്.
Alappuzha
ചേർത്തല: നഗരത്തിലെ ഹോട്ടൽ മുറിയിൽ ഭക്ഷണം വിളമ്പാനെത്തിയ ഇതരസംസ്ഥാന തൊഴിലാളിയും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാരിയുമായ വനിതാ ജീവനക്കാരിക്കുനേരേ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച രണ്ടു പേരെ ചേർത്തല പൊലിസ് അറസ്റ്റ് ചെയ്തു.
വൈക്കം കൊതവറ തലയാഴം ചെറിക്കാത്തറ വീട്ടിൽ രാജീവ് (43), പത്തനംതിട്ട കൂടൽ കളഞ്ഞൂർ വിളയിൽ വീട്ടിൽ ഹരികൃഷ്ണൻ (39) എന്നിവരെയാണ് ചേർത്തല എസ്എച്ച്ഒ ബജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ 30നാണ് സംഭവം.
പ്രതികളുടെ ആക്രമണത്തി ൽ പരിക്കേറ്റ ഇതരസംസ്ഥാനക്കാരിയായ യുവതി ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പത്തനംതിട്ട കൂടൽ സ്വദേശിയും വിദേശ വ്യവസായിയുമായ യുവാവും യുവതിയും ചേർന്ന് 29നാണ് മുറിയെടുത്തത്. ഇവരുടെ ഡ്രൈവറിനും സുഹൃത്തിനുമായി മറ്റൊരു മുറിയും എടുത്തിരുന്നു. ഈ മുറിയിലാണ് ആക്രമണം നടന്നത്.
സംഭവത്തിനു ശേഷം ഇവർക്കായി മുറിയെടുത്ത വ്യവസായിയും യുവതിയും രക്ഷപ്പെടുകയായിരുന്നു. പിടികൂടിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
രക്ഷപ്പെട്ട വ്യവസായിയെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്ന് പൊലിസ് പറഞ്ഞു.
Alappuzha
അമ്പലപ്പുഴ: തകഴി പഞ്ചായത്ത് 13-ാം വാർഡിൽ ചാലുതറയിൽ കുട്ടന്റെ മകൻ അജി കുമാർ (55) ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു.
തകഴി റെയിൽവേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച രാത്രി 7.40നായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്കു പോയ ജനശതാബ്ദി ട്രെയിനാണ് തട്ടിയത്. ചുമട്ടു തൊഴിലാളിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രജനി. മകൻ: അരുൺ.
Alappuzha
ചാരുംമൂട്: നൂറനാട് ലെപ്രസി സാനിട്ടോറിയം ആശുപത്രിയിൽ വേണ്ടത്ര ജീവനക്കാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. പകർച്ചപ്പനി ഉൾപ്പടെ പിടിപെട്ട് ചികിത്സ തേടി എത്തുന്ന രോഗികൾക്ക് ഡോക്ടറെ കാണാൻ ഒപി ടിക്കറ്റിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
നൂറുകണക്കിന് രോഗികൾ ക്യൂ നിൽക്കുമ്പോൾ ഒരു നഴ്സും ഒരു ആശാവർക്കറും മാത്രമാണ് ടിക്കറ്റ് കൗണ്ടറിൽ ഉള്ളത്. കൂടുതൽ ജീവനക്കാരെ നിയമിച്ച് രോഗികൾക്ക് വേഗത്തിൽ ഒപി ടിക്കറ്റ് ലഭ്യമാക്കാൻ സൗകര്യം ഒരുക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
ഓട്ടോമാറ്റിക് ടിക്കറ്റ് മെഷീൻ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഒപി സമയം കഴിഞ്ഞാൽ പിന്നെ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതും രോഗികളെ ദുരിതത്തിലാക്കുന്നുണ്ട്.
രാവിലെ എത്തുന്ന ഡോക്ടർമാർ ഉച്ചയ്ക്ക് ഒരു മണിയോടെ ഒപി നിർത്തി മടങ്ങും. ഉച്ചയ്ക്കുശേഷം അത്യാഹിതവിഭാഗത്തിൽ എത്തുന്നവർക്കുപോലും ഇപ്പോൾ ഡോക്ടർമാരുടെ സവേനം ലഭ്യമാകുന്നില്ലെന്നാണ് പരാതി.
സാനിട്ടോറിയം അന്തേവാസികൾക്കു വേണ്ടി നിർമിച്ച പുതിയ കെട്ടിടത്തിൽ ഒപി വിഭാഗം ആരംഭിക്കുകയും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി സാനിട്ടോറിയത്തെ ഉയർത്തുകയും ചെയ്തെങ്കിലും വേണ്ടത്ര ഡോക്ടർമാരോ ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഏർപ്പെടുത്തിയിട്ടില്ല.
ജനങ്ങൾക്കു പ്രയോജനകരമായ രീതിയിൽ ആശുപ്രതിയു ടെ പ്രവർ ത്തനം മെച്ചപ്പെടുത്തണമെന്നാണ് ആവശ്യം. അമ്പ തിലേറെ അന്തേവാസികൾ ലെപ്രസി സാനിട്ടോറിയത്തിൽ താമസക്കാരായി ഉണ്ട്.
രാത്രികാലങ്ങളിൽ അന്തേവാസികൾക്ക് ഡോക്ടറുടെ സേവനം ആവശ്യമായാൽ ഫോണിലൂടെ ബന്ധപ്പെടുകയാണ് ഇപ്പോൾ നൈറ്റ് ഡ്യൂട്ടിയിലുള്ള നഴ്സുമാർ ചെയ്യുന്നത്.
എംപി, എംഎൽഎ എന്നിവർ ഇടപെട്ട് ഒപി വിഭാഗത്തിന്റെ സേവനം 24 മണിക്കൂർ ആക്കുകയും ഡോക്ടറുടെ സേവനം മുഴുവൻ സമയവും ഏർപ്പെടുത്തുകയും ലാബ്, എക്സ്-റേ എന്നിവയുടെ പ്രവർത്തനം 24 മണിക്കൂറാക്കുകയും ചെയ്യുന്നതിന് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Alappuzha
ചേർത്തല: എഎസ് കനാലിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ രണ്ടു പേർ പിടിയിൽ. കൊക്കോതമംഗലം കൈതക്കാട്ടുകരി ജോബി (43), മുഹമ്മ കല്ലാപ്പുറം കോളനി വിനോദ് (53) എന്നിവരെയാണ് ചേർത്തല പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് എഎസ് കനാലിൽ രണ്ട് ടാങ്കറിൽ വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്. നഗരസഭ ഹരിതകർമസേനയും നാട്ടുകാരും ചേർന്ന് ശുചീകരിച്ച് സംരക്ഷിച്ചു വന്നിരുന്ന കനാലിലാണ് മാലിന്യം നിക്ഷേപിച്ചത്.
സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം പൊലിസിൽ പരാതി നൽകി. നഗരസഭ ആരോഗ്യ വിഭാഗവും പൊലിസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ചൊവ്വാഴ്ച ഉച്ചയോടെ പ്രതികളെ പൊലിസ് കനാൽ തീരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കനാലുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാനും ചേർത്തല പൊലിസും അറിയിച്ചു.
Alappuzha
ചേര്‍ത്തല: സഹോദയ ജില്ലാ സ്കൂള്‍ കലോത്സവം 2026ന് ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്കൂൾ മാനേജർ പി.കെ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സഹോദയ പ്രസിഡന്റ് സി.ആര്. ശ്രീജ അധ്യക്ഷത വഹിച്ചു.
കലോത്സവത്തിന്റെ ലോഗോ ഡിസൈനറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീശങ്കര സ്കൂളിലെ വിദ്യാർഥിനി എം. അനുലക്ഷ്മിയെ ചടങ്ങിൽ അനുമോദിച്ചു.
പ്രിൻസിപ്പൽ ഡോ. യു. സുരേഷ്കുമാർ, പിടിഎ പ്രസിഡന്റ് അഡ്വ. ബ്രൈറ്റ് യേശുദാസ്, സഹോദയ സെക്രട്ടറി ഡോ. ആർ.എസ്. രേഖ, ട്രഷറർ എ.എൽ. ഹസീന, പ്രോഗ്രാം കൺവീനർ ആശാ യതീഷ് എന്നിവര്‍ പ്രസംഗിച്ചു.
Alappuzha
ആലപ്പുഴ: സമഗ്ര ശിക്ഷാ കേരളം ജില്ലയിലെ വിവിധ ബിആർസികളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷി വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച ഇൻക്ലൂസീവ് കായികമേള ആരംഭിച്ചു. കലവൂർ പ്രീതികുളങ്ങര ടിഎംപി എൽപി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പരിപാടികളുടെ മുന്നോടിയായി കുട്ടികളുടെ മാർച്ച്പാസ്റ്റും ദീപശിഖ പ്രയാണവും നടന്നു. മണ്ണഞ്ചേരി സിഐ പി.ജി. മധു ഫ്ലാഗ് ഓഫ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ഡി. അംബുജാക്ഷൻ അധ്യക്ഷനായി.
ആലപ്പുഴ ജില്ലാ പ്രോജക്റ്റ് കോ-ഓർഡിനേറ്റർ എൻ. ഷെഹീർ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് വാർഡ് മെംബർ ആർ. രശ്മി, ജില്ലാ പ്രോഗ്രാം ഓഫിസർ എസ്. പൊന്നുമോൾ, ടിഎംപി എൽപി സ്കൂൾ പ്രഥമാധ്യാപിക ശ്രീജ ജി. നായർ, ചേർത്തല ഡിഇഒ ടി.പി. ബാലാദേവി, ആലപ്പുഴ എഇഒ എം. ശോഭന, ചേർത്തല ബിആർസിയിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ വി. അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.
അത്ലറ്റിക്സ് ഇനങ്ങൾ പ്രീതികുളങ്ങര എൽപി സ്കൂൾ സിന്തറ്റിക് ട്രാക്ക്, ഗെയിംസ് ഇനങ്ങൾ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ, അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ട്, സ്കൈ സ്പോർട്സ് മൾട്ടി റിക്രിയേഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടക്കും.
കായികമേളയുടെ മുന്നോടിയായി സമഗ്രശിക്ഷാ കേരളയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.എം. നൗഫൽ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എൻ. ഷഹീർ, ഡിപിഒമാരായ പ്രശോഭ കുമാരി, കെ. സന്തോഷ് കുമാർ, കളർകോട് യുപിഎസ്, ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂൾ, മുഹമ്മദൻസ് ബോയ്സ് തുടങ്ങിയ വിവിധ സ്കൂളുകളിലെ കുട്ടികളും പങ്കെടുത്തു.
Alappuzha
കായംകുളം: കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച കായംകുളത്തെ തച്ചടി പ്രഭാകരൻ സ്മാരക ഗവ. ഹോമിയോ ആശുപത്രി നേരിടുന്ന പ്രതിസന്ധികൾക്ക് ഉടൻ ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി എം. ലിജു പറഞ്ഞു.
ആശുപത്രി പരിസരവും കെട്ടിടങ്ങളും സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിൽ കെട്ടിടങ്ങൾ നശിച്ച നിലയിലാണുള്ളത്. ആശുപത്രിക്ക് സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ വേലിയേറ്റ സമയത്ത് വെള്ളം ഉയർന്ന് പരിസരത്തും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകുന്നതാണ് പ്രധാന വെല്ലുവിളി. ഈ അടിസ്ഥാന പ്രശ്നത്തിനാണ് ആദ്യം പരിഹാരം കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനായി സമീപത്തുള്ള മുണ്ടകത്തിൽ തോടിന്റെ വശങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇറിഗേഷൻ വകുപ്പുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കും. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങൾ പൂർണമായി വൃത്തിയാക്കി സുരക്ഷ ഉറപ്പാക്കുകയും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുള്ള ശാശ്വത പരിഹാരം കണ്ടെത്തുകയും ചെയ്യും.
അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയ ശേഷമായിരിക്കും ആശുപത്രിയുടെ പുനർനിർമാണം ആരംഭിക്കുക. ആശുപത്രിക്കും സമീപപ്രദേശങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമഗ്രമായ ഒരു പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Alappuzha
അമ്പലപ്പുഴ: അപകടത്തിൽപെട്ട് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളുടെ സ്വർണമാല മോഷ്ടിച്ച പ്രതി പൊലിസ് പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡിൽ ചൂളപ്പറമ്പ് വീട്ടിൽ അഷ്കറിനെയാണ് (34) മോഷണം നടത്തി മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നടന്ന ബൈക്ക് അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ഒപ്പം കൂടിയ ശേഷമാണ് പ്രതി മാല മോഷ്ടിച്ചത്. മാല നഷ്ടപ്പെട്ടെന്ന് വ്യക്തമായതോടെ ബന്ധുക്കൾ പൊലിസിൽ പരാതി നൽകി.
അമ്പലപ്പുഴ സിഐ വിഷ്ണുകുമാർ, എസ്ഐമാരായ ജയേഷ് ചന്ദ്രൻ, വിനോദ്, രഞ്ജിത്ത് സീനിയർ സിവിൽ പൊലിസ് ഓഫിസർമാരായ ബിജോയ്, വിനിൽ, സിപിഒമാരായ അരുൺ, വിജിത്ത്, തൻസീം, ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മുൻപ് ലഹരിക്കേസിലും പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
Alappuzha
ചെങ്ങന്നൂർ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവ് മരിച്ചു. മുളക്കുഴ പെരിങ്ങാല തുണ്ടത്തിൽ പരേതനായ സനലിന്റെ മകൻ സനത് സനൽ (24) ആണ് മരിച്ചത്. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ നടക്കും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് അപകടം. ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന സനതിനെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം തെറ്റി പിന്നിൽനിന്നിടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സനതിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ നാലോടെ മരണം സംഭവിച്ചു.
അമ്മ: സുജ. സഹോദരൻ: സംഗീത്.
Alappuzha
ചേർത്തല: സെന്റ് ജോസഫ്സ് കോളജ് ഓഫ് ഫാർമസി ഡയറക്ടറും സ്ഥാപക പ്രിൻസിപ്പലുമായ ഡോ. സിസ്റ്റർ ബെറ്റി കാർലയെ ഫാർമരത്ന പുരസ്കാരം നൽകി ആദരിച്ചു. ഫാർമസി വിദ്യാഭ്യാസ രംഗത്തും ആരോഗ്യ സേവന മേഖലയിലും നൽകിയ സംഭാവനകൾ പരിഗണിച്ച് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയാണ് പുരസ്കാരം സമ്മാനിച്ചത്.
സെന്റ് ജോസഫ്സ് കോളജ് ഓഫ് ഫാർമസിയുടെ വളർച്ചയ്ക്കും മികവിനും സിസ്റ്റർ ബെറ്റി നൽകിയ നേതൃത്വവും സേവനവും ശ്രദ്ധേയമാണ്. നേട്ടത്തിൽ കോളജ് മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും സിസ്റ്റർ ബെറ്റിയെ അഭിനന്ദിച്ചു.
Alappuzha
മാവേലിക്കര: ശബരിമല തീർഥാടന കാലയളവിൽ റെയിൽവേ സ്റ്റേഷനുകളിലും തീർഥാടകരുടെ യാത്രാ സൗകര്യങ്ങളിലും ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ അവലോകനയോഗം വിളിച്ചു. ഒൻപതിന് രാവിലെ 11ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണ് അവലോകനയോഗം ചേരുന്നത്.
ശബരിമല തീർഥാടനത്തിന്റെ പ്രധാന പ്രവേശനകവാടങ്ങളിലൊന്നായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ, ഗതാഗതം, ആരോഗ്യപരിചരണം, കുടിവെള്ളം, ശുചിത്വം, വിശ്രമസൗകര്യം, വിവരവിനിമയം തുടങ്ങിയ മേഖലകളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമാണ് യോഗം പ്രധാനമായും ലക്ഷ്യമിടുന്നത്.
തീർഥാടന കാലയളവിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകാനിടയുള്ള തിരക്ക് കണക്കിലെടുത്ത് ട്രെയിൻ സർവീസുകൾ, അധിക കോച്ചുകൾ, പ്ലാറ്റ്ഫോം സൗകര്യങ്ങൾ, യാത്രക്കാരുടെ നിയന്ത്രണം, റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ, റിസർവേഷൻ–ടിക്കറ്റ് സൗകര്യങ്ങൾ, സ്റ്റേഷൻ പരിസരത്തെ ഗതാഗത നിയന്ത്രണം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.
റെയിൽവേ അധികൃതർ, വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, ദേവസ്വം അധികൃതർ, സന്നദ്ധ സംഘടനകൾ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ ശബരിമല തീർഥാടന കാലയളവിലെ യാത്രാക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒൻപതിന് നടക്കുന്ന യോഗത്തിൽ തീർഥാടനവുമായി ബന്ധപ്പെട്ട അടിയന്തര വിഷയങ്ങൾ നേരിട്ട് ഉന്നയിച്ച് ആവശ്യമായ പരിഹാര നടപടികൾ സമയബന്ധിതമായി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
Alappuzha
മാന്നാർ : പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ വ്യാപകമായി അനധികൃത നിലംനികത്തൽ നടക്കുന്നതായി പരാതി. പാവുക്കര, മേൽപ്പാടം പ്രദേശങ്ങളിലാണ് നിലം നികത്തൽ വ്യാപകമായിരിക്കുന്നത്.
മാന്നാർ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിലെ സ്വകാര്യ വ്യക്തികളുടെ നിലമാണ് നികത്തി പുരയിടമാക്കി മാറ്റുന്നത്. ശേഷം കൂടുതൽ പേർ നിലം നികത്തുന്നതിനുള്ള തയാറെടുപ്പിലുമാണ്. നിലം നിക്കത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ
പലതവണ ഇവിടെ എത്തി സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും മണ്ണടി തുടരുന്നതായിട്ടാണ് ആക്ഷേപം. മാന്നാറിന്റെ വടക്കുവശത്തുകൂടി ഒഴുകുന്ന പമ്പാനദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുമ്പോൾ ഏറ്റവും വലിയ സ്റ്റോറേജായിട്ടുള്ള മാന്നാർ, ചെന്നിത്തല, വീയപുരം, പള്ളിപ്പാട് പാടശേഖരങ്ങളിലേക്ക് നദിയിൽ നിന്നുള്ള തോട് മൂന്നാം വാർഡിൽ ഒരു സ്വകാര്യ വ്യക്തി നികത്തിയപ്പോൾ വെള്ളം ഒഴുകി പ്പോകാൻ കഴിയാഞ്ഞതിനെ തുടർന്ന് ഉണ്ടായ പരാതിയിൽ അധികൃതർ പൂർവ സ്ഥിതിയിലാക്കിയതിന്റെ സമീപത്താണ് ഇപ്പോൾ നികത്തൽ നടത്തുന്നത്.
അനധികൃത നിലം നികത്തൽ തടയണമെന്നാവശ്യപ്പെട്ട് കെ എസ് കെ ടി യു മാന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ കൃഷി ഓഫിസ്, മാന്നാർ വില്ലജ് ഓഫിസ് എന്നിവിടങ്ങളിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികളായ എൻ. രാജേന്ദ്രൻ, ടി ജി . മനോജ്, എൻ. സുധാമണി, കെ നാരായണപിള്ള, കെ. എം അശോകൻ എന്നിവർ അറിയിച്ചു.
Alappuzha
മാന്നാർ: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കേന്ദ്ര ധനകാര്യ മന്ത്രിക്ക് ഒരു ലക്ഷം ഇ-മെയിലുകൾ അയയ്ക്കും.
ഇതിന്റെ ഭാഗമായി യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന ഇമെയിൽ ചലഞ്ചിന്റെ ആലപ്പുഴ ജില്ലാ തല ഉദ്ഘാടനം മാന്നാർ വ്യാപാര ഭവനിൽ നടന്നു.ജില്ലാ വർക്കിംഗ് പ്രസിഡന്റ് അജ്മൽ ഷാജഹാൻ ഉദ്ഘാടനം ചെയ്തു യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സബൂർദ്ധീൻ അധ്യക്ഷത വഹിച്ചു .
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ സമരപരിപാടികൾക്കും ശക്തമായ പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കുമെന്ന് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി അറിയിച്ചു.
ജില്ലയിലെ നൂറിലധികം യൂണിറ്റുകളിൽ നിന്നായി പതിനായിരത്തോളം വ്യാപാരികൾ ഇമെയിൽ ചലഞ്ചിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
15ന് സംസ്ഥാന വ്യാപകമായി യുപിഐ ഇടപാടുകൾ ബഹിഷ്കരിക്കുമെന്നും അന്നേദിവസം നടക്കുന്ന ലോക് ഭവൻ മാർച്ചിൽ ആലപ്പുഴ ജില്ലയിൽ നിന്ന് ആയിരം വ്യാപാരികൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Alappuzha
മാന്നാർ. പരുമല പള്ളി പെരുന്നാളിന് മുന്നോടിയായി മാന്നാറിൽ സ്വീകരിക്കേണ്ട മുൻ ഒരുക്കങ്ങളെ കുറിച്ച് പഞ്ചായത്ത് ഹാളിൽ ആലോചനാ യോഗം നടന്നു. ജനപ്രതിനിധികൾ , വിവിധ വകുപ്പു തല ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചാണ് അവലോകനയോഗം ചേർന്നത്. മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദ് പഞ്ചായത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങള കുറിച്ച് വിശദികരിച്ചു.
പെരുന്നാളുമായി ബന്ധപ്പെട്ട് മാന്നാർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ പദയാത്ര കടന്നു വരുന്ന പ്രദേശങ്ങളിൽ വഴിവിളക്കുകൾ തെളിക്കുന്നതിനും തകർന്നു കിടക്കുന്ന റോഡുകൾ അറ്റകുറ്റ പ്പണികൾ നടത്തി സഞ്ചാര്യയോഗ്യമാക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനും വകുപ്പ് ഉദ്യോഗസ്ഥരോട് യോഗത്തിൽ ആവശ്യപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ലത, സ്ഥിരം സമിതി അധ്യക്ഷരായ ടൈറ്റസ് പി കുര്യൻ , എസ്. ചന്ദ്രകുമാർ , പഞ്ചായത്ത് സെക്രട്ടറി ബിന്ദു, പൊതുമരാമത്ത് പാലം വിഭാഗം എ. ഇ.അഞ്ജു , പൊതുമരാമത്ത് റോഡ് വിഭാഗം ഓവർസിയർ എസ്ദീപ, മാന്നാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ചിത്ര സാബു , ഹെൽത്ത് ഇൻസ്പെക്ടർ റെജി ഡെയ്ൻസ്, ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ. നീലി ആർ. നായർ, കെഎസ്ഇ ബി അസിസ്റ്റന്റ് എൻജിനിയർ ബിനോയ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജി. ജിജോഎന്നിവർ യോഗത്തിൽ പങ്കെടുത്തു.
Alappuzha
ചേർത്തല: മുട്ടം ഹോളിഫാമിലി ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘം ഓഫീസ് ജില്ലാ ജഡ്ജി കെ.പി. പ്രദീപ് ഉദ്ഘാടനം ചെയ്തു.
മഹാസംഗമത്തിന്റെ പോസ്റ്റർ സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ പ്രകാശനം ചെയ്തു.
പൂർവവിദ്യാർഥി കമ്മിറ്റി പ്രസിഡന്റ് ജിതിൻ ജോൺ വാളമ്മേകാട്, സെക്രട്ടറി സെബാസ്റ്റ്യൻ ചാക്കോ, ട്രഷറർ അഡ്വ.സി.ഡി. ശങ്കർ, കെ.ജെ. എബിമോൻ, റോയി മാവുങ്കൽ, അഷറഫ് കല്ലറക്കൽ, സാജു വന്യംപറമ്പിൽ, ബെന്നി കോട്ടൂരാൻ എന്നിവർ പ്രസംഗിച്ചു.
Alappuzha
മാന്നാർ : പഞ്ചായത്ത് റോഡിൽ കൂട്ടിയിട്ടിരുന്ന മണ്ണ് മോഷണം പോയതായി പരാതി. ചെന്നിത്തല പഞ്ചായത്ത് ഏഴാം വാർഡിൽ നിർമാണം നടക്കുന്ന ബഥേൽപ്പടി- പട്ടരുകാട് റോഡിന്റ് നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിൽ നിന്നും നീക്കം ചെയ്ത മണ്ണാണ് മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത് .
ഇത് സംബന്ധിച്ച് സിപിഎം ചെന്നിത്തല ലോക്കൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി ശരത് ബാബു വിജിലൻസിന് പരാതി നൽകി.
കരാറുകാരന്റെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഒരു സ്വകാര്യ വ്യക്തി ഈ മണ്ണ് എടുത്ത് വസ്തു നികത്തിയെന്ന് പരാതിയിൽ പറയുന്നു.
മണ്ണ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ മാന്നാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Alappuzha
എടത്വ: ദ്രാവിഡ പൈതൃകവേദിയുടെ ആഭിമുഖ്യത്തില്‍ എടത്വ പമ്പയാറ്റില്‍ നടന്ന അഞ്ചാമത് മകം ജലോത്സവത്തില്‍ ജലോത്സവ പ്രേമികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊണ്ടാക്കല്‍ ബോട്ട് ക്ലബ് തുഴഞ്ഞ ആരോണ്‍ സാം, ഏയ്ഞ്ചല്‍ സാം എന്നിവര്‍ ക്യാപ്റ്റനായ പുന്നത്ര പുരയ്ക്കല്‍ ജേതാക്കളായി.
വേവ് ഹണ്ടേഴ്സ് തുഴഞ്ഞ അന്‍വര്‍ ഷെരീഫ് ക്യാപ്റ്റനായ പി.ജി. കരിപ്പുഴ രണ്ടാം സ്ഥാനവും നേടി. റെജി ചെറിയാന് എംഎല്‍എ ജലോത്സവം ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് എ.ജെ. കുഞ്ഞുമോന് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന് ഉദ്ഘാടനം ചെയ്തു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയി, എടത്വ സെന്റ്ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍, സിനി ആര്‍ട്ടിസ്റ്റ് പ്രമോദ് വെളിയനാട്, പഞ്ചായത്തംഗങ്ങളായ ജി. ജയചന്ദ്രന്, ആലീസ് ഫിലിപ്പ്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി കെ.ആര്. ഗോപകുമാര്‍, ഡോ. ജോണ്സണ് വി. ഇടിക്കുള, ജസ്റ്റസ് സാമുവേല്‍, മധു മംഗലപ്പള്ളി, തങ്കച്ചന് പാട്ടത്തില്‍, സെക്രട്ടറി കെ.കെ. സുധീര്‍, റ്റി.എസ്. സുരേഷ്, ടെജോ എടത്വ എന്നിവര്‍ പ്രസംഗിച്ചു. എടത്വ എസ്എച്ച്ഒ എന്‍. രാജേഷ് സമ്മാനദാനം നിര്‍വഹിച്ചു.
Alappuzha
ചേർത്തല: ഗ്യാസ് സബ്സിഡി മാതൃകയിൽ പണം മുൻകൂർ വാങ്ങി പിന്നീട് അക്കൗണ്ടിലേക്ക് തിരികെ നൽകുന്ന പരീക്ഷണം റേഷൻ രംഗത്ത് നടപ്പാക്കരുതെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പൊതുവിതരണ സമ്പ്രദായത്തിന്റെ നട്ടെല്ല് റീട്ടെയിൽ വ്യാപാരികളാണ്. ആശുപത്രി ജീവനക്കാർ, മിൽമ തുടങ്ങിയ അവശ്യ സർവീസുകളെ സമരത്തിലേക്ക് തള്ളിവിടരുത്. റേഷൻ കടകളിലെ പോസ് മെഷീൻ ഇടയ്ക്കിടെ തകരാറിലാകുന്നതായി സാധാരണക്കാർ പരാതിപ്പെടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. 45 ക്വിന്റൽ അരി വിതരണം ചെയ്യുമ്പോൾ പോലും 21,000 രൂപ മാത്രം കിട്ടുന്ന സാഹചര്യത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ റേഷന്‍ വ്യാപാരികൾ പ്രയാസപ്പെടുകയാണ്. ഒരു വീട്ടിൽ പോലും പട്ടിണി ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യസുരക്ഷാ നിയമവും തൊഴിലുറപ്പ് നിയമവും കൊണ്ടുവന്നത്. കേരളത്തിൽ അരി കൂടി റേഷനിൽ ഉൾപ്പെടുത്തിയത് ഇന്ദിരാഗാന്ധിയുടെ ഇടപെടലിലൂടെയാണെന്നും ഷാനിമോള്‍ ഉസ്മാന് പറഞ്ഞു.
മുൻകാലത്ത് പദവിയും പത്രാസുമുണ്ടായിരുന്ന റേഷൻ കടകൾ ഇന്ന് ആരും ഏറ്റെടുക്കാൻ മടിക്കുകയും സറണ്ടർ ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പി. പ്രസാദ് എംഎൽഎ പറഞ്ഞു. റേഷൻകട നടത്തിപ്പുകാർക്ക് അന്തസായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് സമൂഹത്തിന്റെ ആവശ്യവും സർക്കാരിന്റെ ഉത്തരവാദിത്തവുമാണെന്നും പി. പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ചേർത്തല എൻഎസ്എസ് യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് തൈക്കൽ സത്താർ അധ്യക്ഷനായി. നഗരസഭാ ചെയർമാന് എസ്. സോബിൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി. ബിജു, ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കാരക്കാട്ട്, സെക്രട്ടറി ജെയിംസ് വാഴക്കാല, എറണാകുളം ജില്ലാ പ്രസിഡന്റ് എബ്രഹാം, താലൂക്ക് പ്രസിഡന്റ് ഇ.വി. തിലകൻ, സെക്രട്ടറി വി. രാഹുലേയൻ, എൻ. രാജീവൻ, രാജ് ഖാൻ എന്നിവർ പ്രസംഗിച്ചു.
Alappuzha
എടത്വ: ജംഗ്ഷനിലുണ്ടായ വൻതീപിടുത്തത്തിൽ മൂന്നോളം കടകൾ കത്തിനശിച്ചു. ചന്തയ്ക്ക് സമീപം പ്രവർത്തിക്കുന്ന കരിക്കംള്ളിൽ ജോജിയുടെ പലചരക്കുകട, തട്ടുപുരയ്ക്കൽ എം.വി സ്റ്റോഴ്സ്, മുടന്താഞ്ചലിൽ സോണി ഗ്ലാസ് ഹൗസ് എന്നീ കടകളിലാണ് തീ പടർന്നത്.
പലചരക്കുകടയും എം.വി സ്റ്റോഴ്സും പൂർണ്ണമായും ഗ്ലാസ് ഹൗസ് ഭാഗിമായും കത്തി നശിച്ചു. ഈ കടകൾക്ക് സമീപത്തെ ഇൻസ്റ്റൈൽ ബ്യൂട്ടിപാർലർ, അമല ഫ്രൂട്ട്സ് ആന്റ് സ്റ്റോഴ്സ് കടയിലും തി പടർന്നു. ഇന്നലെ രാത്രി 8.30 ഓടു കൂടിയാണ് സംഭവം. തകഴി, തിരുവല്ല, ചെങ്ങന്നൂർ, ഹരിപ്പാട് ഭാഗങ്ങളിൽ നിന്നെത്തിയ അഞ്ച് വണ്ടി ഫയർ യൂണിറ്റിന്റെ ശ്രമഫലമായി തീ നീയന്ത്രണ വിധേയമായിട്ടുണ്ട്. കടകളുടെ പ്രധാന വാതിൽ തുറക്കാൻ കഴിയാത്തതിനാൽ കടയുടെ ഓടുമേഞ്ഞ മേൽക്കൂര തകർത്താണ് വെള്ളം സ്പ്രേ ചെയ്തത്.
കട കത്തിയതോടെ പ്രദശത്ത് വൈദ്യുതി ബന്ധം നിലച്ചിരുന്നു. ടോർച്ച് ലൈറ്റിന്റെ സഹായത്തിലാണ് ഫയർ ഫോഴ്സ് തീ നിയന്ത്രിക്കാൻ ശ്രമിച്ചത്. കടയ്ക്കുള്ളിൽ നിന്ന് സാധനങ്ങൾ പൊട്ടിച്ചിതറുന്നതിനാൽ ആർക്കും അടുത്തേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. തീ പടർന്നാൽ ചന്തയിലെ നിരവധി കടകളും കത്തി നശിക്കുമായിരുന്നു. ഫയർഫോഴ്സിന്റെയും നാട്ടുകാരുടേയും സമയോജിതമായ ഇടപെടലാണ് തീ നീയന്ത്രണ വിധേയമായത്.
Alappuzha
ചേർത്തല: രാത്രി 10 മണിക്ക് ശേഷം ലൈറ്റും സൗണ്ടും പാടില്ലെന്ന തീരുമാനം കലാമേഖലയെ തന്നെ ഇല്ലാതാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
അമ്പലങ്ങളിലും പള്ളികളിലും പൊതുപരിപാടികളിലും നാടകങ്ങളും കഥാപ്രസംഗങ്ങളും കലാപരിപാടികളും അരങ്ങേറുന്നത് 10 മണിക്ക് ശേഷമാണ്. മൈക്ക് വെച്ചാൽ പൊലിസ് കെട്ടിയെടുത്ത് കൊണ്ടുപോകുന്ന നടപടിക്ക് മാറ്റം വരണം. പൊതുയോഗ യാത്രയിൽ ആലപ്പുഴയിൽ വന്നപ്പോഴും ഈ പ്രശ്നം വ്യാപകമായി ഉന്നയിക്കപ്പെട്ടിരുന്നു. 10 മണിക്ക് ശേഷമുള്ള നിയന്ത്രണത്തിന് ഇപ്പോൾ താത്കാലിക സാവകാശം കിട്ടിയിട്ടുണ്ടെങ്കിലും സ്ഥിരമായ ഇളവ് വേണമെന്ന ആവശ്യത്തോട് പൂർണമായും യോജിക്കുകയാണ്.
ക്ഷേമനിധി ഇല്ലാത്തതിന്റെ പ്രയാസം മേഖല നേരിടുന്നുണ്ട്. അസുഖം വന്നാൽ ചികിത്സയ്ക്ക് പോലും പണം തികയാത്ത അവസ്ഥയാണ്. ക്ഷേമനിധിയിലൂടെ പെൻഷനും വായ്പാ സൗകര്യവും ഉറപ്പാക്കാൻ സംഘടന ശക്തമായ പോരാട്ടം നടത്തണമെന്നും ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. ചേർത്തല എസ്എൻഡിപി യൂണിയൻ മൈതാനത്ത് നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ. ബാബു അധ്യക്ഷനായി.
ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.എസ്. ബാവ, ഷാജു ഇടുക്കി, സുകേശൻ, അനിൽ പത്തനംതിട്ട, പി.എച്ച്. ഇക്ബാൽ, സുഖിൽ ദാസ്, തമ്പി നാഷണൽ, നസീർ, അനിൽകുമാർ അനിഴം, ആർ. ബിനു സീമാസ്, പി. അജി, കെ. സജി, രമേശ് ബാബു, സി.പി. വിനോദ് എന്നിവർ പ്രസംഗിച്ചു.
Alappuzha
ചെട്ടികുളങ്ങര: വാർധക്യം ഒരു സങ്കല്പമാണെന്നും പ്രായമായവരുടെ നാട്ടറിവ്, തൊഴിൽ രംഗത്ത് ലഭിക്കുന്ന അനുഭവം എന്നിവ പുതിയ തലമുറയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും മന്ത്രി എം. ലിജു പറഞ്ഞു.
അന്താരാഷ്ട്ര വയോജന ദിനാചരണം ജില്ലാതല പരിപാടി ഉണർവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ശരീരം പ്രായമാകുമ്പോഴും മനസ് പ്രായമാകുന്നില്ല എന്നറിയണം. വയോജനങ്ങൾക്ക് ഗുണം ചെയ്യുന്ന സർക്കാർ പദ്ധതിയാണ് ഉണർവ്.
പ്രായമായവർക്ക് നല്ല ചികിത്സ, നല്ല പരിചരണം എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. ഉണർവിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്, അനുഭവം പങ്കുവെക്കൽ തുടങ്ങിയവ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഗുണം ചെയ്യുന്നതാണെന്ന് മന്ത്രി പറഞ്ഞു.
ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മധുസൂദനൻ അധ്യക്ഷനായിരുന്നു. മനോഹരമായി വയസാകാം.
പോസ്റ്ററിന്റെ പ്രകാശനം ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീതാ ലക്ഷ്മി നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.വി. വിദ്യ ആരോഗ്യ സന്ദേശം നൽകി.
ജില്ലാ പഞ്ചായത്ത് അംഗം ബിനി ജയിൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സിന്ധു ദിവാകരൻ, ചെട്ടികുളങ്ങരപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പുഷ്പരാജൻ, എസ്. സാജന , ഐ. അമ്പിളി, കെ.ജി. അച്ചൻ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
Alappuzha
ആലപ്പുഴ: കെആർഎൽസിസി സിൽവർ ജൂബിലി ലൈയ്റ്റി കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. കേരള റീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) സില്‍വര്‍ ജൂബിലി ലെയിറ്റി കോണ്‍ക്ലേവ് പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി നിര്‍മ്മല്‍ ഔസേപ്പച്ചന് ഐഎഎസ് ഉദ്ഘാടനം ചെയ്തു.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. പുനലൂര്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയ് പുത്തന്‍വീട്ടില്‍, എ.ഡി. തോമസ് എംഎൽഎ, കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് ഷെറി ജെ. തോമസ്, ഷിബു ജോസഫ്, ബെന്നി പാപ്പച്ചൻ, ഫാ. തോമസ് തറയിൽ, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു ജോര്‍ജ് അറക്കത്തറ, പാട്രിക് മൈക്കിൾ, ഫാ. ജോൺസൺ പുത്തൻ വീട്ടിൽ എന്നിവർ പ്രസംഗിച്ചു.
അല്മായരുടെ ദൗത്യവും സാമൂഹിക ഉത്തരവാദിത്വവും എന്ന വിഷയത്തില്‍ വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന് മുന്‍ പ്രസിഡന്റ് ജോയി ഗോതുരുത്ത് ക്ലാസെടുത്തു.
സഭയുടെയും സമൂഹത്തിന്റെയും സമകാലിക വെല്ലുവിളികള്‍, അല്മായരുടെ ഉത്തരവാദിത്വം, യുവജന പങ്കാളിത്തം, കുടുംബജീവിതം, സാമൂഹിക നീതി, തീരദേശ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിൽ നടന്ന പാനല്‍ ചര്‍ച്ചയില്‍ കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണി ഐഎഎസ്, എ.ഡി. തോമസ് എംഎല്‍എ, അൽമായ കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പൂത്തറയിൽ, കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് സോണി പാവേലില്‍ എന്നിവര്‍ പങ്കെടുത്തു.
ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
Alappuzha
ചമ്പക്കുളം: കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാട്ടിലെ നെൽകൃഷിക്കും ഇവിടുത്തെ കർഷകന്റെ അവസ്ഥക്കും മാറ്റം വരണമെങ്കിൽ കാർഷിക കലണ്ടർ പിൻതുടർന്ന് കൃഷി ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് പറഞ്ഞ് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിട്ടും ഇന്നും പ്രാവർത്തികമാകുന്നില്ല എന്ന ദയനീയ അവസ്ഥയാണ്. ഇപ്പോഴെങ്കിലും കാർഷിക കലണ്ടറിനെപ്പറ്റി ചിന്തിക്കുകയും ഇതിന്റെ നേട്ടം കർഷകരും സർക്കാരും മനസിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നില്ലെങ്കിൽ വരും നാളുകളിൽ കുട്ടനാട്ടിൽ നെൽകൃഷിയെപ്പറ്റി ചിന്തിക്കേണ്ടി വരില്ല എന്ന ദയനിയ സാഹചര്യമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത് എന്നാണ് കാലങ്ങളായി പാരമ്പര്യമായി നെൽകൃഷി ചെയ്യുന്നവരുടെ അഭിപ്രായം.
എന്താണ് കാർഷിക കലണ്ടർ
ഓരോ കാലത്തിനും കാലാവസ്ഥക്കും അനുയോജ്യമായ കൃഷികൾ തെരഞ്ഞെടുക്കാനും നടീൽ, പരിപാലനം, വളപ്രയോഗം തുടങ്ങി വിളവെടുപ്പ് വരെയുള്ള കാര്യങ്ങളെ മുൻകൂട്ടി നിശ്ചയിച്ച് ക്രമപ്പെടുത്തുന്നതാണ് കാർഷിക കലണ്ടർ . കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ പ്രധാനമായും നെൽകൃഷി സംബന്ധമായ കാര്യങ്ങളുടെ മാത്രം ക്രമീകരണത്തിനായി കാർഷിക കലണ്ടർ രൂപീകരിക്കുമ്പോൾ മറ്റ് പല പ്രദേശങ്ങളിലും വൈവിധ്യമാർന്ന വിളകളുടെ കാര്യമാണ് കാർഷിക കലണ്ടറിൽ ഉൾപ്പെടുത്തേണ്ടിവരുക.
കാർഷിക കലണ്ടർ എന്തിന്?
ഏപ്രിൽ പകുതിക്ക് തുടങ്ങേണ്ട കൃഷി ജൂലൈ മാസത്തിൽ തുടങ്ങി ഒക്ടോബർവരെ നീണ്ടുപോകുന്നു. അതുപോലെ തന്നെ ഒക്ടോബർ അവസാനം ആരംഭിക്കേണ്ടത് ഡിസംബറിലേയ്ക്കും ജനുവരിയിലേയ്ക്കും ഇന്ന് നീണ്ടുപോകുന്നു. വിളവെടുപ്പും അതനുസരിച്ച് നീണ്ട് നീണ്ട് പോകും. ഇതുമൂലം പുഞ്ച കൃഷിയെ ഉപ്പുവെള്ളവും വേനൽ മഴയും ചേർത്ത് ഞെരുക്കും. രണ്ടാം കൃഷിയെ വെള്ളപ്പൊക്കവും അതിന്റെ വിളവെടുപ്പിനെ തുലാമഴയും വളരെ ദോഷമായി ബാധിക്കും. ഇതിന് ഒരു മാറ്റം വന്നില്ലെങ്കിൽ കുട്ടനാടൻ നെൽ കർഷകർ നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേയ്ക്ക് വീണു പോകും എന്ന് കർഷകർ ഭയക്കുന്നു.
പ്രതിവിധി എന്ത് ?
കുട്ടനാടൻ നെൽകൃഷിക്ക് അടിയന്തിരമായി വാർഷിക-കാർഷിക കലണ്ടർ പ്രഖ്യാപിക്കണം. പുഞ്ച കൃഷിയും രണ്ടാം കൃഷിയും ചെയ്യുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിക്കണം. ഓരോ പാടശേഖരങ്ങളും അവരുടെ ഇഷ്ടം എന്നത് മാറ്റി സർക്കാർ കാർഷിക വിദഗ്ദരും കർഷകരുമായി ആലോചിച്ച് ഉറപ്പിച്ച് മുൻകൂട്ടി നിശ്ചയിക്കന്ന സമയത്ത് തന്നെ കൃഷി ഇറക്കാൻ എല്ലാവരേയും തയ്യാറാക്കണം. നിശ്ചിത സമയത്ത് കൃഷി ഇറക്കാൻ ആവാതെ പോകുന്ന പാടശേഖരങ്ങൾക്ക് സർക്കാർ ധനസഹായത്തിൽ കുറവ് വരുത്തേണ്ടിവന്നാൽ അതിനും നടപടി എടുക്കാൻ തയ്യാറാകണം.
കുട്ടനാട്ടിൽ കാർഷിക കലണ്ടർ പിന്തുടർന്നിരുന്നു
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങൾ വരെ കുട്ടനാട്ടിൽ നെൽകൃഷി നടത്തിയിരുന്നത് വ്യക്തവും നിശ്ചിതവുമായ കാർഷിക കലണ്ടർ അടിസ്ഥാനപ്പെടുത്തി ആയിരുന്നു. കുട്ടനാട്ടിൽ രണ്ടാം കൃഷി പ്രാവർത്തികമായപ്പോഴും കാർഷിക കലണ്ടറിനെ പിൻതുടർന്നാണ് കൃഷി നടത്തി വന്നിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി കാർഷികകലണ്ടർ എന്നത് ഒരു ഭാവനാ വിഷയം മാത്രമായി മാറിയിട്ടുണ്ട് എന്നാണ് കർഷകരുടെ പരാതി.
ഏപ്രിൽ പകുതിക്ക് (വിഷുവിന്) ശേഷം വിതയിറക്കി ഓഗസ്റ്റ്, സെപ്റ്റംബറോടെ വിളവെടുക്കുന്ന രണ്ടാം കൃഷിയെന്നറിയപ്പെടുന്ന ആദ്യ വിളയും ഒക്ടോബർ അവസാനം നവംബർ ആദ്യം ആരംഭിച്ച് ഫെബ്രുവരി അവസാനം മാർച്ച് ആദ്യത്തോടെ വിളവെടുക്കുന്ന പുഞ്ച കൃഷി എന്ന് അറിയപ്പെടുന്ന രണ്ടാം വിളയും ആണ് ഇവിടെ പിൻതുടർന്നിരുന്നത്.
വേനലിന്റെ വറുതിയോടും വെള്ളപ്പൊക്കത്തോടും പോരാടി ആദ്യ കൃഷിയും വലിയ പ്രകൃതിക്ഷോഭങ്ങളെ നേരിടാതെ പുഞ്ച കൃഷിയും ചെയ്ത് കർഷകർ സംതൃപ്തിയോടെ തങ്ങടെ വിളവെടുപ്പ് നടത്തിയിരുന്നു. എന്നാൽ ഇന്ന് അത് അസാധ്യമായിരിക്കുന്നു. അതിന്റെ പ്രധാന കാരണം തോന്നുംപടിയുള്ള കൃഷി ഇറക്കലും വിളവെടുപ്പുമാണെന്ന് കർഷകർക്കും സർക്കാർ സംവിധാനത്തിനും അറിയുന്നതുമാണ്. എന്നാൽ ഇതിന് നടപടി ഒന്നും ഉണ്ടാവുന്നില്ല എന്നതാണ് വാസ്തവം.
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇടപെടൽ അത്യാവശ്യം
ഓരോ കൃഷിക്കും ആവശ്യമായ വിത്ത് വളം കീടനാശിനി മുതലായവ ന്യായ വിലക്ക് ലഭ്യമാക്കുകയും ആവശ്യത്തിന് കർഷക തൊഴിലാളികളെ ലഭ്യമാക്കുന്നു എന്ന് സർക്കാർ സംവിധാനം ഉറപ്പുവരുത്തണം.
വിളവെടുക്കുന്നതിന് ആവശ്യമായ യന്ത്രങ്ങൾ യഥാസമയം ലഭ്യമാക്കുക, നെല്ല് സംഭരണം കാലതാമസം കൂടാതെ നടത്തുക, സംഭരിക്കപ്പെടുന്ന നെല്ലിന്റെ വില യഥാസമയം കർഷകർക്ക് ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായാൽ കൃഷിക്കാർ യഥാസമയം കൃഷി ചെയ്യാൻ തയ്യാറാകും.
പലപ്പോഴും കർഷകർക്ക് ഒരു കൃഷി കഴിഞ്ഞ് യഥാസമയം അടുത്ത കൃഷിക്ക് ഒരുങ്ങാൻ കഴിയാതെ പോകുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ്. അതിന് മാറ്റം വന്നാൽ യഥാസമയം നെല്ലിന്റെ സംഭരണവില ലഭ്യമാക്കിയാൽ കർഷകർ സമയബന്ധിതമായി അടുത്ത കൃഷിയിലേയ്ക്ക് ഇറങ്ങം. അങ്ങനെ വന്നാൽ കാർഷിക കലണ്ടർ താനെ പ്രാവർത്തികമാകും എന്നാണ് കർഷകർ കരുതുന്നത്.
ഒരു കാർഷിക കലണ്ടർ പ്രാവർത്തികമാക്കിയാൽ പ്രകൃതി ദുരന്തങ്ങളിൽ നിന്നും മഴയിലും, വെള്ളത്തിലും, വരൾച്ചയിലും, ഉപ്പുവെള്ളത്തിൽ നിന്നും കൃഷിയെ മോചിപ്പിക്കാൻ സാധിക്കും. ഇത് സർക്കാർ നല്കുന്ന വിവിധങ്ങളായ നഷ്ടപരിഹാരങ്ങളുടെ അളവിലും ഗണ്യമായ കുറവ് വരുത്തും.
കാർഷിക കലണ്ടർ പ്രാവർത്തികമാക്കുന്നത് കർഷകർക്ക് എന്ന പോലെ സർക്കാർ സംവിധാനങ്ങൾക്കും നേട്ടം ആകും എന്ന കാര്യംകൂടി പരിഗണിച്ച് കാർഷിക കലണ്ടർ പ്രകാരം കുട്ടനാട്ടിൽ നെൽകൃഷി ആരംഭിച്ച് നടപ്പിലാക്കണം എന്നാണ് കർഷകരുടെ ആവശ്യം.
Alappuzha
അമ്പലപ്പുഴ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വണ്ടാനം ഗവ. മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സക്കും പരിശോധനക്കുമായി എത്തുന്ന ഗർഭിണികൾക്കും അമ്മമാർക്കും മെച്ചപ്പെട്ട സൗകര്യമൊരുക്കാൻ ഇരിപ്പിടങ്ങൾ കൈമാറി കിൻഡർ ഹോസ്പിറ്റൽസ് ചേർത്തല.
കിൻഡർ ഹോസ്പിറ്റലിന്റെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഇരിപ്പിടങ്ങൾ സ്പോൺസർ ചെയ്ത് കൈമാറിയത്. ആശുപത്രിയിൽ എത്തുന്ന ഗർഭിണികൾക്കും മുതിർന്ന അമ്മമാർക്കും തിരക്കിനിടയിലും ആവശ്യത്തിന് വിശ്രമസൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം.
മെഡിക്കൽ കോളജിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ കിൻഡർ ഹോസ്പിറ്റൽസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബി. രാജേഷ് കുമാർ, സീനിയർ കൺസൾട്ടന്റും ഗൈനക്കോളജി മേധാവിയുമായ ഡോ. സുധാ സജീവനും ചേർന്ന് മെഡിക്കൽ കോളജ് മെഡിക്കൽ സൂപ്രണ്ട് ഡോ.പി.എൽ. ലക്ഷ്മിക്ക് ഇരിപ്പിടങ്ങൾ ഔദ്യോഗികമായി കൈമാറി.
Alappuzha
ഹരിപ്പാട് : വയോജനദിനത്തോടനുബന്ധിച്ച് മുതിർന്ന തലമുറയ്ക്ക് ആദരവും കരുതലും പകർന്ന് വിദ്യാർഥികൾ. തോട്ടപ്പള്ളി സെന്റ് തോമസ് സെൻട്രൽ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമാണ് ചെറുതന ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം സ്നേഹനിമിഷങ്ങൾ പങ്കിട്ട് മാതൃകയായത്. ഓർമകളുടെ തണലിൽ ഒരു സ്നേഹദിനം എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച സ്നേഹകൂട്ടായ്മ സ്കൂൾ മാനേജർ ഫാദർ തോമസ് ശങ്കരത്തിലിന്റെ നേതൃത്വത്തിലാണ് നടന്നത്.
കുട്ടികൾ സ്വന്തം വീടുകളിൽ നിന്ന് പ്രത്യേകം തയാറാക്കിക്കൊണ്ടുവന്ന ഉച്ചഭക്ഷണം ഗാന്ധിഭവനിലെ മുത്തശിമാർക്കും മുത്തശന്‍മാർക്കും സ്നേഹസമ്മാനമായി വിളമ്പി നൽകി.തുടർന്ന് അന്തേവാസികളോടൊപ്പം നിലവിളക്കു തെളിയിച്ച കുട്ടികൾ സർവമത പ്രാർഥനയിലും പങ്കെടുത്തു. ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ വയോധികർക്ക് കരുതലും സാന്ത്വനവും നൽകേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും, മുതിർന്നവർ എന്നും പുതുതലമുറയ്ക്ക് വഴികാട്ടികളായ മാതൃകകളാണെന്നും ചടങ്ങിൽ സംസാരിച്ചവർ ഓർമിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ പി. ചന്ദ്രൻ,വൈസ് പ്രിൻസിപ്പൽ എം.വി.മീര, സിസ്റ്റർ പ്രകാശ് എസ്എംഎസ്, ശ്രീജ അനിൽ എന്നിവർ പ്രസംഗിച്ചു.
അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യവും സ്നേഹോഷ്മളമായ ഇടപെടലുകളും ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ഏറെ സന്തോഷവും ആശ്വാസവും പകർന്നു.
Alappuzha
അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ തൂഫാൻ റെയ്ഡ്. അമ്പലപ്പുഴ ഡിവൈഎസ്പി ജ്യോതികുമാർ , സിഐ വി.സി. വിഷ്ണു കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഏഴു പൊലിസ് സ്റ്റേഷനുകളിലെ 60 ഓളം പൊലിസുകാരുടെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലാണ് വ്യാപക പരിശോധന നടത്തിയത്.
ഞായറാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന രാവിലെ ഒൻപതു വരെ നീണ്ടു. അന്യ സംസ്ഥാന തൊഴിലാളികൾ കുടുതലായി താമസിക്കുന്ന കാക്കാഴത്തെ 13 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ ഇവരുടെ ബാഗുകൾ, മറ്റ് വസ്തുക്കൾ എന്നിവയൊക്കെ പരിശോധിച്ചു.വ്യാപകമായി പുകയില കണ്ടെടുത്തു.
ചിലയിടങ്ങളിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു. അന്യ സംസ്ഥാന തൊഴിലാളികൾ പാർക്കുന്ന കേന്ദ്രങ്ങളിൽ വ്യാപകമായി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തൂഫാന്റെ ഭാഗമായി ഈ പരിശോധന നടത്തിയത്. വിവിധയിടങ്ങളിൽ ഒരേ സമയമാണ് പരിശോധന നടന്നത്.
ബീഹാർ സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്പലപ്പുഴ, പുന്നപ്ര, നെടുമുടി, എടത്വ, പുളിങ്കുന്ന്, രാമങ്കരി, കൈനടി എന്നീ സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാരും പൊലിസുകാരുമാണ് പരിശോധനയിൽ പങ്കെടുത്തത്.
Alappuzha
ചേർത്തല: ശ്രീനാരായണസഹോദര ധർമവേദി ജില്ലാ പ്രസിഡന്റും ചേർത്തലയിലെ സാമൂഹിക-ആത്മീയ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ അഴിമുഖം ചന്ദ്രബോസിന്റെ അശീതി ആഘോഷസമ്മേളനം ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.
ധർമവേദി ജനറൽ സെക്രട്ടറി ആർ. വിനോദ് അധ്യക്ഷനായി. പി. പ്രസാദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. വിക്രമൻ, പഞ്ചായത്തംഗം പി.പി. പ്രവീൺ, സി.വി. വേണുഗോപാൽ, വയലാർ പ്രതാപൻ, എൻ.കെ. കരുണാകരൻ, കണ്ടല്ലൂർ സുധീർ, എം.എച്ച്. വിജയൻ, എലമ്പടത്ത് രാധാകൃഷ്ണൻ, പി. ചന്ദ്രബോസ്, കെ.പി. ഹരിലാൽ, എ.ബി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Alappuzha
കായംകുളം: വിദ്യാർഥികളിൽ സാമൂഹ്യപ്രതിബദ്ധതയും നിയമവാഴ്ചയോടുള്ള ബഹുമാനവും അച്ചടക്കവും വളർത്തിയെടുക്കുന്നതിൽ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് മന്ത്രി എം. ലിജു പറഞ്ഞു.
സെന്റ് മേരീസ് ബെഥനി പബ്ലിക് സ്കൂളിൽ അനുവദിച്ച സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് കായംകുളം നിയോജക മണ്ഡലത്തിലെ അഞ്ച് സ്കൂളുകളിൽകൂടി സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
Alappuzha
ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രാത്രികാലങ്ങളിൽ ഡ്യൂട്ടിക്ക് ഒരൊറ്റ ഡോക്ടർ മാത്രമുള്ളതിനാൽ രോഗികൾ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് ഒക്ടോബർ ഒന്നിന് ദീപിക വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ അടിയന്തരമായി നിയമിക്കണമെന്ന് കാർത്തികപ്പള്ളി താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു.
രാത്രികാലങ്ങളിൽ കാഷ്വാ ലിറ്റിയിൽ ഡോക്ടർമാരുടെ കുറവ് മൂലം രോഗികൾ മണിക്കൂറുകളോളം വരിനിൽക്കേണ്ടി വരുന്നതും അപകടക്കേസുകൾ എത്തുമ്പോൾ സാധാരണ രോഗികളുടെ ചികിത്സ തടസപ്പെടുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
ശോചനീയാവസ്ഥയിലായ ചെറുതന വില്ലേജ് ഓഫീസ് കെട്ടിടം സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാനും പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനും പഴക്കം ചെന്ന പൈപ്പ് ലൈനുകൾക്കും പരിഹാരം കാണാൻ വാട്ടർ അഥോറിറ്റിയ്ക്ക് നിർദേശം നൽകാനും യോഗത്തിൽ തീരുമാനമായി. പാടശേഖരങ്ങളിൽ പോള നീക്കം ചെയ്യുന്നതിന് റൗണ്ട് അപ്പ് അടിക്കുന്നത് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും.
കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ, കരുവാറ്റ പഞ്ചായത്തുകളിൽ ടെൻഡർ നടപടികൾ പൂർത്തിയായ റോഡ് പണികൾ ആരംഭിക്കുന്നതിന് മുമ്പ് ജലജീവൻ മിഷൻ പദ്ധതിയുടെ കുടിവെള്ള കണക്ഷനുകൾ നൽകണം. ചെമ്പുതോട്, കൊപ്പാറ തോടുകളിലെ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യാനും കൊപ്പാറക്കടവ് മുതൽ കായംകുളം കായലുമായി ബന്ധിപ്പിക്കുന്ന സാംസ്കാരിക പാരമ്പര്യമുള്ള തോടിന്റെ സമഗ്ര നവീകരണത്തിനും സർക്കാരിനോട് ആവശ്യപ്പെട്ടു.
കായംകുളം താലൂക്ക് ആശുപത്രിയിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ ഒപി വിഭാഗത്തിൽനിന്നും മാറ്റി മറ്റൊരു സ്ഥലത്തേക്ക് സൗകര്യം ഒരുക്കാൻ കായംകുളം നഗരസഭയ്ക്ക് നിർദേശം നൽകി. പൊളിച്ചിട്ടിരിക്കുന്ന തീർഥം–പൊഴിച്ചാലുംമൂട്–റെയിൽവേ സ്റ്റേഷൻ റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കും.
ലഹരി വിമോചന ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കെഎസ്ആർടിസി ബസുകൾ സർവീസ് റോഡുകളിൽ നിർത്താതെ പോകുന്നതിനെതിരേ നടപടിയെടുക്കാനും യോഗം ആവശ്യപ്പെട്ടു.
ചെറുതന പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. കാർത്തികപ്പള്ളി തഹസിൽദാർ പി.വി. ബിജു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.നാഥൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ആശാ രാമചന്ദ്രൻ, വി. ഉല്ലാസൻ, അമ്പിളിക്കല, സിന്ധു ശശി, കരുവാറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സനിൽകുമാർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, എം.ആർ. ഹരികുമാർ, കെ.ബി. രഘു, വിജയകുമാർ, അഡ്വ.വി. ഷുക്കൂർ, എസ്. രാധാകൃഷ്ണൻ, ബേബി ജോൺ എന്നിവർ പങ്കെടുത്തു.
Alappuzha
മൂവാറ്റുപുഴ: മണ്ഡലകാല തീർഥാടനത്തോടനുബന്ധിച്ച് മൂവാറ്റുപുഴയിലെത്തുന്ന ശബരിമല തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി നഗരസഭ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി യോഗം വിളിച്ചുചേർത്ത് വിവിധ ക്രമീകരണങ്ങൾ ചർച്ച ചെയ്തു.
തീർഥാടകർക്ക് വഴികാട്ടുന്നതിനായി പ്രധാന സ്ഥലങ്ങളിൽ ദിശാബോർഡുകൾ സ്ഥാപിക്കും. കേരളത്തിന് പുറത്തുനിന്നെത്തുന്ന തീർഥാടകർക്ക് മനസിലാകുന്ന വിവിധ ഭാഷകളിലുള്ള നിർദേശങ്ങളും മുന്നറിയിപ്പുകളും സ്ഥാപിക്കും. നഗരത്തിലെ കടവുകളിലും അപകടസാധ്യതയുള്ള സ്ഥലങ്ങളിലും സുരക്ഷാ നിർദേശങ്ങൾ പ്രദർശിപ്പിക്കും.
ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തും. തീർഥാടകർക്ക് ശുചിമുറി സൗകര്യം ഉറപ്പാക്കുന്നതിനായി നഗരത്തിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ ഉപയോഗിക്കാൻ സൗകര്യമൊരുക്കണമെന്ന് ബന്ധപ്പെട്ടവരോട് നഗരസഭ ആവശ്യപ്പെടും.
മൂവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിയിൽ ശബരിമല തീർഥാടകർക്കായി പ്രത്യേക ഹെൽപ് ഡെസ്ക് സ്ഥാപിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. തീർഥാടകർക്ക് ആവശ്യമായ ആരോഗ്യസേവനങ്ങളും വിവരങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇവിടെ ഒരുക്കും.
സ്ഥിരംസമിതി അധ്യക്ഷരായ അസം ബീഗം, ജിനു മാടേക്കൻ, സി.എം. ഷുക്കൂർ, ഷഹന മാഹിൻ, നഗരസഭങ്ങളായ മജീദ് മങ്ങാടൻ, ജി. മനോജ്, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, ഹൈന്ദവ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Alappuzha
രാമങ്കരി: നാട്ടിലുള്ള പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കുന്ന സംസ്കാരമുള്ള ജനതയായി സമൂഹം മാറുമ്പോൾ മാനവികതയുടെ വെളിച്ചം വിശുമെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി ഏത്തക്കാട്ട്.
കേരള ബോട്ട് റേയിസ് ലീഡേഴ്സ് ഫൗണ്ടേഷന്റേയും സെൻന്റ് ആന്റണീസ് സാധുജനസഹായ സംഘത്തിന്റേയും കേരള റോവിംഗ്-പെഡലിംഗ് ബോട്ട് ക്ലബ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ രാമങ്കരി സഹൃദയ സ്പെഷ്യൽ സ്കൂൾ നടത്തിയ എട്ടാമത് വാർഷികവും ചാരിറ്റി ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷങ്ങൾ നടത്തുമ്പോൾ പണം ധൂർത്തടിക്കാതെ അനാഥലയങ്ങളേയും അഗതിമന്ദിരങ്ങളെയും ചേർത്തുപിടിച്ച് സമൂഹത്തിൽ നന്മയുടെ അടയാളമായി ജീവിക്കാൻ എല്ലാ സമുദായാംഗങ്ങൾക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെന്റ് ആന്റണീസ് സാധുജന സഹായ സംഘം പ്രസിഡന്റ് സി.റ്റി. തോമസ് കാച്ചാംകോടം അധ്യക്ഷത വഹിച്ചു. റെജി ചെറിയാൻ എംഎൽഎ, ജില്ല പഞ്ചായത്തംഗം സി.വി. രാജീവ്, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് രാജേഷ് ജോൺ, ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജോയിച്ചൻ ജോസഫ്, റ്റി.പി. രാജു പള്ളാത്തുരുത്തി, മോനിച്ചൻ പുത്തൻപറമ്പിൽ, ടോമിച്ചൻ പുത്തൻപറമ്പിൽ, സിസ്റ്റർ ടെസാ എസ്എബിഎസ്, കോ-ഓഡിനേറ്റർ ഔസേപ്പച്ചൻ ചെറുകാട് എന്നീവർ പ്രസംഗിച്ചു.
ചടങ്ങിൽ അനാഥാലയ സംസ്ഥാപന നടത്തിപ്പുകാരേയും കർഷകരേയും പൊതുപ്രവർത്തകരേയും യോഗത്തിൽ ആദരിച്ചു
Alappuzha
ചമ്പക്കുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചാരണം നടത്തി. ബ്ലോക്ക് പെൻഷൻ ഭവനിൽ ബ്ലോക്ക് പ്രസിഡന്റ് കെ.ഒ. തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നെടുമുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം ടി.എസ്. പ്രദീപ്കുമാർ, മുതിർന്ന പെൻഷൻകാരായ എം.സി. മത്തായി, മോനാച്ചൻ വർക്കി, പെണ്ണമ്മ രാജമ്മ, കെ.ഡി. ഫൽഗുനൻ, ഒ.സി. തോമസ്, കെ.ആർ. മധുസൂദനൻ എന്നിവരെ രക്ഷാധികാരി ആന്റണി ഫ്രാൻസിസ് കട്ടപ്പുറം പൊന്നാട അണിയിച്ച് ആദരിച്ചു.
വയോജന പരിപാലനം-ശാസ്ത്രം സമൂഹം, പുസ്തകം നെടുമുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിനോദ് കെഎസ്എസ്പിയു ചമ്പക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ.ഒ. തോമസിന് നൽകി പ്രകാശനം നിർവഹിച്ചു.
അരവിന്ദ് കുമാർ പുസ്തകം പരിചയപ്പെടുത്തി. അഗസ്റ്റിൻ ജോസ്, കെ.ജി. ലളിതഭായി അമ്മ, പി.ടി. ജോസഫ്, ബാബു അലക്സാണ്ടർ, എൻ.കെ. രഘുനാഥ്, കെ.എൻ. വിജയകുമാർ, എസ്. അരവിന്ദൻ, പി.വി. നാരായണ മേനോൻ, ആർ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
Kottayam
തൃക്കൊടിത്താനം: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു യുവാവ് മരിച്ചു. ബുധനാഴ്ച രാത്രി 9 മണിക്ക് നാൽക്കവല ചക്രായത്തിക്കുന്നിലായിരുന്നു അപകടം. വേണാട്ട് വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ മകൻ അശോക് കുമാർ ( 40)ആണ് മരിച്ചത്. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവർ ആയിരുന്നു ഇദ്ദേഹം.
ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വീടിന്റെ സമീപമുള്ള ചക്രായത്തിക്കുന്ന് ഇറക്കത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മ. ഗീതാകുമാരി. ഭാര്യ. ഗിരി പ്രിയ. സഹോദരങ്ങൾ. ഷിനോദ് ചന്ദ്രൻ, അനൂപ് ചന്ദ്രൻ. സംസ്കാരം ഇന്ന് മൂന്നിന് വീട്ടു വളപ്പിൽ.
Kottayam
പാലാ: കെഎസ്ആര്‍ടിസി പാലാ ഡിപ്പോ ഓപ്പറേറ്റ് ചെയ്തിരുന്ന പല സര്‍വീസുകളും ഇപ്പോള്‍ മറ്റു ഡിപ്പോകളിലേക്ക് മാറ്റിയിരിക്കുന്നു. മറ്റ് ഡിപ്പോകളുടെ ബസ് എത്തുന്നതും കാത്ത് ബസ്സ്റ്റോപ്പില്‍ നില്‍ക്കേണ്ട ഗതികേടിലായ യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാമായിരുന്ന സൗകര്യം കുറയുകയാണ്.
ഏറ്റവും ഒടുവിലായി പാലാ-തെങ്കാശി സര്‍വീസാണ് ഇന്നലെ മുതല്‍ ഈരാറ്റുപേട്ട ഡിപ്പോയിലേയ്ക്ക് മാറ്റിയത്. മറ്റു ചില ദീര്‍ഘദൂര സര്‍വീസുകള്‍കൂടി പാലായില്‍നിന്നു മാറ്റുന്നതിന് തീരുമാനമായിക്കഴിഞ്ഞു. ചില ബസുകള്‍ പിറവം ഡിപ്പോയിലേക്കും മാറ്റുകയാണ്.
നിലവില്‍ പത്തിലധികം ദീര്‍ഘ ദൂര സര്‍വീസുകളാണ് പാലാ ഡിപ്പോയ്ക്ക് നഷ്ടമായിരിക്കുന്നത്. പാലായില്‍നിന്ന് ഈരാറ്റുപേട്ട ഡിപ്പോയില്‍ എത്തിച്ച ബസ് പുതിയ തെങ്കാശി സര്‍വീസ് ആരംഭിച്ച രീതിയിലാണ് ഉദ്ഘാടനവും നടത്തിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന ഈ സര്‍വീസ് രാവിലെ പാലായില്‍ എത്തി തെങ്കാശിക്ക് പോകുന്ന വിധമായിരുന്നു ക്രമീകരിച്ചിരുന്നത്. രാവിലെ ഈരാറ്റുപേട്ട മുതല്‍ പാലാ വരെയുള്ള ഫാസ്റ്റ് പാസഞ്ചര്‍ നിരക്കിലുള്ള ട്രിപ്പില്‍ യാത്രക്കാര്‍ ഇല്ലാതിരുന്ന സ്ഥിതിയിലാണ് സോണല്‍ മാനേജരുടെ റിപ്പോര്‍ട്ട് പ്രകാരം സര്‍വീസ് പാലായില്‍നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്നത്. പാലാ ഡിപ്പോയുടേതായിരുന്ന കോഴിക്കോട്, ആനക്കട്ടി സര്‍വീസുകള്‍ പകരം ഈ രാറ്റുപേട്ടയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പാലാ- തെങ്കാശി സര്‍വീസ് ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് നല്കിയ സ്ഥിതിക്ക് കോഴിക്കോട്, ആനക്കട്ടി സര്‍വീസുകള്‍ പാലാ ഡിപ്പോയ്ക്ക് തിരികെ നല്കാന് തയാറാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ചെയര്മാന് ജയ്സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു.
തിരുവനന്തപുരം, അമ്പായത്തോട്, പഞ്ചിക്കല്‍, വൈറ്റില,കുമളി, മാനന്തവാടി, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയവയില്‍ ഉള്‍പ്പെടുന്നു.
Kottayam
അരുവിത്തുറ: സെന്റ് ജോര്‍ജ് കോളജില്‍ നടന്ന മഹാത്മാഗാന്ധി സര്‍വകലാശാല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പാലാ സെന്റ് തോമസ് കോളജ് പുരുഷവിഭാഗം കിരീടം നേടി. നാല് സ്വര്‍ണമെഡലും അഞ്ച് വെള്ളിമെഡലും കരസ്ഥമാക്കിയാണ് സെന്റ് തോമസ് കിരീടം നേടിയത്.
സെന്റ് തോമസ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി നന്ദകുമാര്‍ ഡി. നായര്‍, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആല്ബിന് സി. നൈസ് എന്നിവര്‍ ഇരട്ട സ്വര്‍ണം നേടി.
മൂവാറ്റുപുഴ നിര്‍മല കോളജ് രണ്ടാം സ്ഥാനവും എറണാകുളം സെന്റ് ആല്‍ബെര്‍ട്സ് കോളജ് മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തില്‍ എറണാകുളം സെന്റ് ആല്‍ബെര്‍ട്സ് കോളജിനാണ് കിരീടം. അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജ് രണ്ടാം സ്ഥാനവും മൂലമറ്റം സെന്റ് ജോസ്ഫ്സ് അക്കാദമി മൂന്നാം സ്ഥാനവും നേടി.
Kottayam
രാമപുരം: ദൈവസ്നേഹം വാക്കുകളിലൂടെയല്ല മറിച്ച് പ്രവൃത്തികളിലൂടെ ലോകത്തിന് കാണിച്ചുകൊടുത്ത പുരോഹിതനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് എന്ന് പാലാ രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ഡോ. ജോസഫ് മുത്തനാട്ട്. രാമപുരം ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വൈകുന്നേരം ഫാ. ഡോ. ജോസഫ് കുറ്റിയാങ്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. ഇന്നു രാവിലെ പത്തിന് വിശുദ്ധ കുര്‍ബാന,സന്ദേശം, നൊവേന ,ലദീഞ്ഞ്- ഫാ. ജോസഫ് മുളഞ്ഞനാല്. വൈകുന്നേരം 4 .30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ-ഫാ. ജോണ്‍ നടുത്തടം. 6. 30 മുതല്‍ രാത്രി ആരാധന.
Kottayam
കാഞ്ഞിരപ്പള്ളി: എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും ചേര്‍ത്തു പിടിച്ച് പൊതുസമൂഹത്തിന്റെ ആവശ്യത്തിനുവേണ്ടി ഇടപെടാന്‍ ഇന്‍ഫാമിന് കഴിഞ്ഞതായി ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ രക്ഷാധികാരി മാര്‍ ജോസ് പുളിക്കൽ. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അസംബ്ലിയില്‍ ജില്ലാ നേതാക്കള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോസ് പുളിക്കൽ.
ഇന്‍ഫാമിന്റെ നിലപാടുകള്‍ക്ക് പൊതുസമൂഹത്തില്‍ പ്രാധാന്യമുണ്ട്. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയങ്ങളില്‍ ഇന്‍ഫാം സംഘാതമായി ഇടപെടുന്ന ശൈലി ഇനിയും തുടരണം. കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിത ഉറപ്പുവരുത്താന്‍ വിളകള്‍ക്ക് ആനുപാതികമായ വില ലഭിക്കാനുള്ള കാര്യങ്ങള്‍ ഇന്‍ഫാം ചെയ്യുന്നുണ്ട്.
തങ്ങളുടെ വിലപ്പെട്ട സമയവും കഴിവും സമ്പത്തും മാറ്റിവച്ച് ചെറുകിട കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടി പ്രയത്നിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്ന ഇന്‍ഫാമിന്റെ നേതൃനിരയിലുള്ളവരെ അഭിനന്ദിക്കുന്നതായും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാം അംഗങ്ങളായ ചെറുകിട കര്‍ഷകരുടെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കുംവേണ്ടി സംഘടനാഭാരവാഹികള്‍ നിസ്വാര്ഥതയോടെ അധ്വാനിക്കണമെന്ന് അസംബ്ലിയില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളില്‍ അവര്‍ക്കൊപ്പം ചേര്ന്നുനില്ക്കാന് യൂണിറ്റു തലം മുതല്‍ എല്ലാ തലങ്ങളിലുമുള്ള നേതാക്കള്‍ക്ക് കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷികജില്ലാ ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. മാത്യു പനച്ചിക്കൽ, ഫാ. വര്‍ഗീസ് കുളമ്പള്ളിൽ, ഫാ. റോബിന് പട്ടറകാലായില്‍, ഫാ. ആന്റണി കോട്ടൂർ, ഫാ. ആല്ബിന് പുല്‍ത്തകിടിയേൽ, ദേശീയ സെക്രട്ടറി നെല്‍വിന്‍ സി. ജോയ്, ദേശീയ ട്രഷറര്‍ ജെയ്സണ്‍ ചെംബ്ലായില്‍, സംസ്ഥാന സെക്രട്ടറി ഡോ.പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന ട്രഷറര്‍ ജോസ് സി.എ. പൂവത്തോലിചെറ്റയിൽ, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയിൽ, സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ഹൈറേഞ്ച്, ലോറേഞ്ച്, തെക്കന്‍ മേഖല പ്രസിഡന്റുമാരായ സെബാസ്റ്റ്യന്‍ മുക്കുങ്കൽ, ഷാബോച്ചന്‍ മുളങ്ങാശേരി, ജോസ് താഴത്തുപീടിക, മേഖലാ സെക്രട്ടറിമാരായ ജോസ് വടക്കേടത്ത്, സെബാസ്റ്റ്യന്‍ കൈതയ്ക്കൽ, തോമസ് കൊട്ടാടിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. അസംബ്ലിയില്‍ എല്‍നിനോ പ്രതിഭാസം, രണ്ടാം ഭൂപരിഷ്കരണം, ഇഎസ്എ, വന്യജീവി പ്ശ്നം, വിവിധ കണ്‍സോര്‍ഷ്യങ്ങളുടെ രൂപീകരണം എന്നിവ പഠനവിഷയമാക്കി.
Kottayam
മുണ്ടക്കയം: രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
മുണ്ടക്കയം കോസ്വേ ജംഗ്ഷനിൽ നിന്നു ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കെപിസിസി എക്സിക്യൂട്ടീവ് അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. റോയ് കപ്പലുമാക്കൽ, സെബാസ്റ്റ്യൻ ചുള്ളിത്തറ, ബി. ജയചന്ദ്രൻ, സൂസമ്മ മാത്യു, നൗഷാദ് ഇല്ലിക്കൽ, ബെന്നി ചേറ്റുകുഴി, കെ.കെ. ജനാർദ്ദനൻ,വി.ടി. അയൂബ്ഖാൻ, ജോൺസൺ, സാബു മടിക്കാങ്കൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kottayam
കാഞ്ഞിരപ്പള്ളി: റവന്യു ജില്ലാ 24-ാമത് സ്കൂൾ കായികമേളയ്ക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടിൽ തുടക്കമായി. വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ പതാക ഉയർത്തി.
തുടർന്നുനടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ അധ്യക്ഷത വഹിച്ചു. സെന്റ് ഡൊമിനിക്സ് കോളജ് മാനേജർ ഫാ.ഡോ. കുര്യൻ താമരശേരി അനുഗ്രഹപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗങ്ങളായ പി. ജീരാജ്, തോമസ് കുന്നപ്പള്ളി, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. കായികമേളയ്ക്ക് ലോഗോ ഡിസൈൻ ചെയ്ത് ചങ്ങനാശേരി സെന്റ് ജോസഫ്സ് ഗേൾസ് എച്ച്എസ്എസിലെ കൃഷ്ണ പ്രശാന്തിന് ജില്ലാ പഞ്ചായത്തംഗങ്ങളായ പി. ജീരാജ് മെമന്റോ നൽകി.
Kottayam
മുണ്ടക്കയം: മണ്ഡല - മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി റോഡിന്റെ വശങ്ങളിൽ അപകടകരമായി നിന്ന മുളകൾ വെട്ടിമാറ്റി വനംവകുപ്പ്. പൂഞ്ഞാർ - എരുമേലി സംസ്ഥാന പാതയിൽ പുലിക്കുന്ന് ടോപ്പിന് സമീപം റോഡിലേക്ക് ചാഞ്ഞുനിന്ന വലിയ മുളങ്കൂട്ടമാണ് വനംവകുപ്പ് വെട്ടിമാറ്റിയത്. വനംവകുപ്പിന്റെ സ്ഥലത്ത് റോഡിന്റെ വശങ്ങളിൽനിന്ന് വളർന്ന് അപകടകരമായ നിലയിൽ റോഡിലേക്ക് ചാഞ്ഞുനിന്ന മുളംകമ്പുകളാണ് മുറിച്ചുനീക്കിയത്.
മുളകൾ വളർന്ന റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നതുമൂലം ബസ്, ലോറി അടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്നതിന് വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
മഴ പെയ്യുന്നതോടെ ഭാരക്കൂടുതൽ നിമിത്തം ഇവ കൂടുതൽ റോഡിലേക്ക് ചായുകയും അപകടസാധ്യത വർധിക്കുകയും ചെയ്തിരുന്നു. മണ്ഡലകാലം ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് തീർഥാടന വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്.
വഴി പരിചയമില്ലാത്ത അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി കടന്നു പോകുമ്പോൾ അപകടസാധ്യത വർധിച്ചിരുന്നു. ഇതോടെയാണ് മുളങ്കമ്പുകൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ മുറിച്ച് നീക്കി സുരക്ഷ ഒരുക്കിയത്.
Kottayam
കാഞ്ഞിരപ്പള്ളി: ശബരിമല തീർഥാടന പാതയായ പൊൻകുന്നം-കെവിഎംഎസ്-കുറുവാമൂഴി കവല റോഡിന്റെ വീതി വർധിപ്പിക്കണമെന്ന് നാട്ടുകാർ.
ശബരിമല സീസൺ ആരംഭിക്കുന്പോൾ ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് പതിവാണ്. ശബരിമല നട തുറക്കുന്പോൾ ഇതുവഴിയുള്ള തീർഥാടകരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. ഓട്ടോറിക്ഷ പാർക്ക് ചെയ്യാനും കാൽനടയാത്രയ്ക്കും വളരെ പരിമിതമായ സ്ഥലസൗകര്യമേ ഉള്ളൂ. കലുങ്കുകൾ പലതും അടഞ്ഞു പോയതിനാൽ ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് അതിരൂക്ഷമാണ്. ഓടയുടെ അഭാവവും വെള്ളക്കെട്ടിന് മറ്റൊരു കാരണമാണ്.
കാൽനടയാത്ര പോലും അസാധ്യമായിരിക്കുന്ന ഇവിടെ റോഡിന്റെ വീതി അടിയന്തരമായി വർധിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇതു സംബന്ധിച്ച് ജോസഫ് ഉറുന്പേനിരപ്പേൽ താലൂക്ക് വികസന സമിതിയിൽ വിഷയം അവതരിപ്പിച്ചിരുന്നു. എന്നാൽ, നാളിതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
Kottayam
കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിന്റെയും കൊഴുവനാൽ ലയൺസ് ക്ലബിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.
പ്രഫ. റോണി കെ. ബേബി എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ആന്റണി മണിയങ്ങാട്ട് അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് പ്രോജക്ട് കോഓർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി.
പ്രിൻസിപ്പൽ പി. ഓമന, പിടിഎ പ്രസിഡന്റ് മാത്യൂസ് മാത്യു, പഞ്ചായത്ത് മെംബർ മനോജ് പൂവത്താനിക്കുന്നേൽ, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റ് സാബു മുകളേൽ, എച്ച്ഡിഎഫ്ഡി ബാങ്ക് സിറ്റി ഹെഡ് പ്രദീപ് ജി. നാഥ്, സ്കൗട്ട് മാസ്റ്റർ വി.എം. സെബാസ്റ്റ്യൻ, ഗൈഡ് ക്യാപ്റ്റൻ ജയാ ജോൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ജിലു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ അന്‍പതോളം പേർ രക്തം ദാനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്.
Kottayam
കാഞ്ഞിരപ്പള്ളി: പ്രായത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ട്രാക്ക് ഉപരോധവും ആദ്യദിനത്തിന്റെ ആവേശത്തില്‍ ചെറിയ മങ്ങലേല്‍പ്പിച്ച റവന്യു ജില്ലാ കായികമേളയില്‍ കോരുത്തോട് സികെഎം എച്ച്എസ്എസ് 51 പോയിന്റുമായി മുന്നിട്ടു നില്ക്കുന്നു. പുലര്‍ച്ചെ അനുഭവപ്പെട്ട മഞ്ഞും ഉച്ചയ്ക്കത്തെ കൊടുംചൂടും വൈകുന്നേരത്തെ മഴയും അവഗണിച്ചു മുന്നേറിയ മേളയില്‍ മുരിക്കംവയല് ഗവണ്മെന്റ് വിഎച്ച്എസ് 21 പോയിന്റുമായി രണ്ടാമതും 15 പോയിന്റുമായി പാലാ സെന്റ് തോമസ് എച്ച്എസ്എസ് മൂന്നാംസ്ഥാനത്തും തുടരുന്നു.
ഇന്നലെ മാറ്റിവച്ച മൂന്ന് മത്സരങ്ങള്‍ ഇന്ന് രാവിലെ എട്ടിനാരംഭിക്കും. 3000 മീറ്റര്‍ നടത്തം, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോയുമാണ് ഇന്നത്തേക്ക് മാറ്റിയത്. ഉപജില്ല വിഭാഗത്തില്‍ 89 പോയിന്റുമായി കാഞ്ഞിരപ്പള്ളിയാണ് ഒന്നാമത്. 27 പോയിന്റുമായി പാലായും 23 പോയിന്റുമായി കോട്ടയം ഈസ്റ്റും മുന്നേറ്റം തുടരുന്നു.
Kottayam
മണ്ണയ്ക്കനാട്: രണ്ടു വർഷം മുൻപ് സംരക്ഷണ ഭിത്തി തകർന്ന് ഗതാഗതയോഗ്യമല്ലാതായ മണ്ണയ്ക്കനാട്–കുറിച്ചിത്താനം വില്ലേജ് റോഡിലെ കുന്നങ്കി ഭാഗത്തിന് ശാപമോക്ഷമാകുന്നു. റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പ്രാഥമിക നടപടികൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായുള്ള നടപടികൾ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി മണ്ണുപരിശോധനയുടെ ഉദ്ഘാടനം ജോസ് മോൻ മുണ്ടയ്ക്കൽ നിർവഹിച്ചു.
ജില്ലാ പഞ്ചായത്തിൽനിന്ന് അനുവദിച്ച 30 ലക്ഷം രൂപയിൽനിന്ന് അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചാണ് മണ്ണുപരിശോധനയും ഡിസൈനും തയാറാക്കുന്നത്. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യത്തത്തുടർന്നാണ് റോഡ് പുനരുദ്ധാരണത്തിനുള്ള നടപടികൾ വീണ്ടും സജീവമാക്കിയത്.
ഏകദേശം 60 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ, സംരക്ഷണഭിത്തി ഉൾപ്പെടെയുള്ള പ്രധാന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക മന്ത്രി മോൻസ് ജോസഫ് എംഎൽഎ ഫണ്ടിൽനിന്ന് അനുവദിക്കുമെന്ന് അറിയിച്ചു. പത്തിന് മന്ത്രി മോൻസ് ജോസഫ് സ്ഥലം സന്ദർശിക്കും. ജില്ലാ പഞ്ചായത്ത് അനുവദിക്കുന്ന തുക റോഡ് റീടാറിംഗിനായി വിനിയോഗിക്കാനാണ് തീരുമാനം.
മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി ഏബ്രഹം, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി ജിബി തെക്കേൽ, പഞ്ചായത്തംഗങ്ങളായ ജോസ്മോൻ ജേക്കബ്, ഷീജാ ബാബു, അനു സിബു, ആശാ വർമ്മ, മമതാ ഹരികുമാർ തുടങ്ങിയ ജനപ്രതിനിധികളും സ്ഥലത്തെത്തി.
Kottayam
വൈക്കം: നേരേകടവ്- മാക്കേക്കടവ് പാലം 18നു നാടിന് സമർപ്പിക്കും. 18നു രാവിലെ ഒൻപതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കും. മാക്കേക്കടവിലാണ് ഉദ്ഘാടന സമ്മേളനം. തുറന്ന ജീപ്പിൽ മുഖ്യമന്ത്രി പാലത്തിലൂടെ വൈക്കം ഭാഗത്തേക്കു യാത്ര ചെയ്യും.
കഴിഞ്ഞദിവസം വൈകുന്നേരം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ നേതൃത്വത്തിൽ കെ. ബിനിമോൻ എംഎൽഎ , ജില്ലാ കളക്ടർ ഷാജി വി. നായർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗം ചേർത്തല തവണക്കടവിൽ നടന്നിരുന്നു.
Kottayam
അയർക്കുന്നം: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് അയർക്കുന്നം. സമാന്തര റോഡുകൾ ഇല്ലാത്തതും ടൗണിലെ അനധികൃത വാഹന പാർക്കിംഗുമാണ് ഗതാഗത കുരുക്കിന്റെ പ്രധാന കാരണം.
വർഷങ്ങൾക്കു മുന്‍പ് പെട്രോൾ പമ്പിനു മുമ്പിൽനിന്നുമാരംഭിച്ച് അയർക്കുന്നം പള്ളിക്ക് സമീപം അവസാനിക്കുന്ന രീതിയിൽ ബൈപാസിന് പദ്ധതി തയാറാക്കിയെങ്കിലും യാഥാർത്ഥ്യമായില്ല.
ബൈപാസ് യാഥാർഥ്യമായാൽ ടൗണിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Kottayam
കുമരകം: ക്ഷേത്രത്തിൽനിന്ന് വെങ്കല നിലവിളക്കുകൾ മോഷ്ടിച്ച കേസിൽ അന്യസംസ്ഥാനക്കാരനെ കുമരകം പൊലിസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ, വെസ്റ്റ് 24 പർഗാനാസ് സ്വദേശി റിജാവുൾ മൊല്ല (48) ആണ് പിടിയിലായത്.
കുമരകം കാവിൽ മൃത്യുഞ്ജയപുരം ദേവീക്ഷേത്രത്തിന്റെ നടപ്പന്തലിൽ സൂക്ഷിച്ചിരുന്ന രണ്ട് വെങ്കല നിലവിളക്കുകളാണ് മോഷണം പോയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10നും വൈകിട്ട് 5.30നും ഇടയിലായിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിലെ പൂജയ്ക്ക് ഉപയോഗിച്ചിരുന്നവയാണ് ഈ വിളക്കുകൾ.
കുമരകം പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തവേ കുമരകം ചന്തക്കവല ഭാഗത്ത് വച്ച് പ്രതിയെ പിടികൂടുകയിരുന്നു. പ്രതിയിൽനിന്നു മോഷണ വസ്തുക്കളും കണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kottayam
ഏറ്റുമാനൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.വി. ജോയ് പൂവംനിൽക്കുന്നതിൽ അധ്യക്ഷനായി. ബിജു കുമ്പിക്കൻ, ജയിംസ് തോമസ് പ്ലാക്കിത്തൊട്ടി, ജോൺസൺ തീയാട്ടുപറമ്പിൽ, സജി പിച്ചകശേരി, നഗരസഭാ കൗൺസിലർമാരായ മാത്യു വാക്കത്തുമാലി, മേരിക്കുട്ടി ജോസഫ്, പ്രിയ സജീവ്, സൂസി തോമസ്, ബിബിൻ ബാബു, സുബിൻ സാബു തുടങ്ങിയവർ പ്രസംഗിച്ചു.
Kottayam
ചെമ്പ്: പഞ്ചായത്ത് ഭരണ നേതൃത്വത്തിനും കോൺഗ്രസ് നേതാക്കൾക്കുമെതിരേ പേരു വയ്ക്കാതെയുള്ള നോട്ടീസ് അടിച്ച് ദുഷ്പ്രചാരണം നടത്തുന്ന സിപിഎം-ഭൂമി മാഫിയാ കൂട്ടുകെട്ടിനെതിരേ യുഡിഎഫ് ചെമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ സമ്മേളനം നടത്തി.
കഴിഞ്ഞ പത്തുവർഷം ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെ കായലും പുഴകളും സർക്കാർ പുറമ്പോക്കുകളും കൈയേറിയ മാഫിയാ സംഘങ്ങൾക്കെതിരേ വകുപ്പുതലത്തിൽ നടത്തികൊണ്ടിരിക്കുന്ന അന്വേഷണങ്ങളിൽ വിറളിപൂണ്ടാണ് യുഡിഎഫിനെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
കൃത്യമായ കണക്കുകൾ പ്രസിദ്ധപ്പെടുത്താതെയും നിയമപരമായ നടപടികൾ പാലിക്കാതെയും ഭൂമി മാഫിയാകളുമായി ചേർന്ന് എൽഡിഎഫ് രാഷ്ട്രീയ പരിപാടിയായി വള്ളംകളി നടത്തുന്നതുകൊണ്ടാണ് യുഡിഎഫ് മന്ത്രിയും ജനപ്രതിനിധികളും വള്ളംകളിയിൽനിന്ന് വിട്ടുനിന്നതെന്നും രാഷ്ട്രീയനേട്ടത്തിനായി ചെമ്പിലരയന്റെ പേര് ദുരുപയോഗം ചെയ്യരുതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
ചെമ്പ് ജംഗ്ഷനിൽ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി. വി.സുരേന്ദ്രൻ .. മുസ്ലിം ലീഗ് മണലം പ്രസിഡന്റ് കബീർ വട്ടപ്പറമ്പിൽ . കേരള കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജെഫീർ കല്ലുങ്കൽ, ഹൗസിംഗ് ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവംഗം എസ്.ജയപ്രകാശ്, വൈസ് പ്രസിഡന്റ് ദേവീകൃഷ്ണ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹൻ കെ. തോട്ടുപുറം, റഷീദ് മങ്ങാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kottayam
ഏറ്റുമാനൂർ: എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി ജി. പ്രകാശും സെക്രട്ടറിയായി അഡ്വ. പി. രാജീവ് ചിറയിലും തെരഞ്ഞെടുക്കപ്പെട്ടു.
ഡോ. വിദ്യ ആർ. പണിക്കർ (വൈസ് പ്രസിഡന്റ്), ഡോ. രാകേഷ് പി. മൂസത് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
Kottayam
കടുത്തുരുത്തി: കര്‍ഷക കൂട്ടായ്മകള്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി മോന്‍സ് ജോസഫ്. മധ്യമേഖല ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി പൂഴിക്കോലില്‍ ആരംഭിച്ച ബിസിനസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കര്‍ഷക കൂട്ടായ്മകളായ ഇത്തരം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് കാര്‍ഷിക മേഖലയെ ഉത്തേജിപ്പിച്ചു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ചെയര്മാന് എം.വി. മനോജ് അധ്യക്ഷത വഹിച്ചു. കാര്‍ഷികവിളകള്‍ സംഭരിച്ചു സംസ്കരിച്ചു മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി കൃഷിക്കാര്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.
ഗ്രാമീണ തൊഴില്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും യുവാക്കളെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുകയുമാണ് ഇത്തരം കൂട്ടായ്മകളുടെ ഉദ്ദേശ്യം.
Kottayam
കോട്ടയം: ഉൽപാദന ചെലവിന് ആനുപാതികമായി നെല്ല് വില വർധിപ്പിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. കോട്ടയത്ത് കേരള നെൽകർഷക യൂണിയൻ (എം) സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബെന്നി സി. പൊന്നാരം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി. ജോസ് ആന്റണി അറയിൽ, രാജേഷ് ഇലഞ്ഞി വീട്ടിൽ, തോമസ് ജോർജ് പണിക്കരോടം, ജോർജ് പണ്ടാരക്കുളം എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന പ്രസിഡന്റായി ഷെയിൻ ജോസഫ് കാരക്കലിനെയും, ജനറൽ സെക്രട്ടറിയായി ജോസുകുട്ടി കവലയ്ക്കലിനെയും തെരഞ്ഞെടുത്തു.
Kottayam
കോട്ടയം: ലീഗല്‍ മെട്രോളജി വകുപ്പ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഓട്ടോറിക്ഷകളുടെ ഫെയര്‍മീറ്റര്‍ പരിശോധനാ ക്യാമ്പുകള്‍ക്ക് തുടക്കം കുറിച്ചു.
ഓട്ടോറിക്ഷതൊഴിലാളികള്‍ മീറ്റര്‍ പരിശോധനയ്ക്കായി ദൂരെയുള്ള ഓഫീസുകളിലേക്ക് വാഹനവുമായി എത്തേണ്ടിവരുന്നതുമൂലമുള്ള ചെലവും തൊഴില്‍ നഷ്ടവും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് തലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
ജില്ലയില്‍ കടുത്തുരുത്തി, കല്ലറ, മീനടം, മുണ്ടക്കയം, വെള്ളാവൂര്‍, വാഴൂര്‍, മേലുകാവ്, നെടുംകുന്നം, കങ്ങഴ, എരുമേലി, കുറവിലങ്ങാട്, മാഞ്ഞൂര്‍, ഞീഴൂര്‍ തുടങ്ങിയ 13 കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
Kottayam
കടുത്തുരുത്തി: വാലാച്ചിറയിലെ സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രത്തില്‍ പുഞ്ചക്കൃഷിയുടെ വിതയുത്സവം നടത്തി. ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
23 ഏക്കറില്‍ യന്ത്രം ഉപയോഗിച്ചാണ് ഞാറ് നടുന്നത്. ഉമ വിത്താണ് വിതച്ചത്. ഇവിടെ ഉത്പാദിപ്പിക്കുന്ന നെല്‍വിത്ത് കൃഷിഭവന്‍വഴി കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. പഞ്ചായത്തംഗം സിറിയക് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജി.വി. റെജി പദ്ധതി വിശദീകരണം നടത്തി.
Kottayam
അതിരമ്പുഴ: സമ്പൂർണ ശുചീകരണം നടത്തി മുഖം മിനുക്കി കാട്ടാത്തി അഞ്ചാം വാർഡ്. ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച വാർഡ്തല ശുചീകരണ പ്രവർത്തനങ്ങ ളുടെ ഭാഗമായി വാർഡിലെ റോഡുകളും സ്കൂളും അങ്കണവാടികളുമെല്ലാം ശുചീകരിച്ചു.
വാർഡ് മെമ്പർ സനിൽ കാട്ടാത്തിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ കുടുംബശ്രീ അംഗങ്ങൾ, ചൂരക്കുളങ്ങര, ഗിരിനഗർ റസിഡന്റ്സ് അസോസിയേഷൻ, സ്കൂൾ പിടിഎ അംഗങ്ങൾ, അധ്യാപകർ, അങ്കണവാടി ജീവനക്കാർ, യുവശക്തി വായനശാല അംഗങ്ങൾ, എൻഎസ്എസ് കരയോഗം ചൂരക്കുളങ്ങര, പൊതുപ്രവർത്തകർ, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി.
Kottayam
കോട്ടയം: ക്ഷയരോഗ മുക്തഭാരതം എന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന ജോഷ് (ജോയിന്റ് സ്ക്വാഡ് ഫോര്‍ ഹെല്‍ത്ത്) ടീമിന്റെ പ്രവര്‍ത്തനത്തിന് ജില്ലയില്‍ തുടക്കമായി.
കോട്ടയം ആര്.ഡി.ഒ നിജു കുര്യന് ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍.എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.ജെ. സിത്താര അധ്യക്ഷത വഹിച്ചു.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സാം സാവിയോ ജോഷ് ടീമിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ ഫ്ളാഗ് ഒഫ് നിര്‍വഹിച്ചു. ജില്ലയില്‍ മികച്ച ടിബി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പഞ്ചായത്തുകളെ ചടങ്ങില്‍ ആദരിച്ചു.
Kottayam
വൈക്കം: ജലഗതാഗത വകുപ്പിന്റെ വൈക്കം സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന ബജറ്റ് ടൂറിസം പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് ഇന്നലെ ജലഗതാഗതവകുപ്പ് ബജറ്റ് ടൂറിസം ആരംഭിച്ചത്.
വൈക്കം ബോട്ടുജെട്ടിയിൽനിന്നു ചെമ്പ് കാട്ടിക്കുന്നിലുള്ള മത്സ്യഫെഡിന്റെ പാലാക്കരി അക്വാ ടൂറിസം സെന്ററിലേക്കാണ് ബോട്ടുയാത്ര. ഇന്നലെ ഉച്ചയ്ക്ക് 12ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിനോദയാത്രയുടെ ഉദ്ഘാടനം കെ. ബിനിമോൻ എംഎൽഎ നിർവഹിച്ചു. തുടർന്ന് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്ത ബോട്ട് ആദ്യയാത്രയും നടത്തി.
75 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി സൗഹൃദമായ ആദിത്യ ത്രീ സോളാർ ബോട്ടാണ് വിനോദ സഞ്ചാരത്തിനായി സജ്ജമാക്കിയിട്ടുള്ളത്. വൈക്കം ബോട്ടുജെട്ടിയിൽനിന്നു തുടങ്ങി പാലാക്കരി അക്വാടൂറിസം സെന്ററിലേക്ക് ദിവസവും രാവിലെ 11ന് തുടങ്ങുന്ന യാത്ര വേമ്പനാട്ടുകായലിലെ നേരേകടവ്, പെരുമ്പളം പാലങ്ങൾ കടന്ന് അഞ്ചോളം തുരുത്തുകളിലൂടെ സഞ്ചരിച്ചു കായൽ കാഴ്ചകളും നാടൻ വിഭവങ്ങൾ ഉൾപ്പെടുന്ന ഭക്ഷണവും സൂര്യാസ്തമയ കാഴ്ചകളും ആസ്വദിക്കാവുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ.ജെ.ഒ. അരുൺ ഐഎഎസ്, വൈക്കം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു അജി, ലിജി സലഞ്ചരാജ്, കെ.ജെ.സണ്ണി, എസ്. ബിജു, വൈക്കം നഗരസഭ കൗൺസിലർമാരായ സോണി സണ്ണി, റെജിമോൾ പ്രദീപ്, എം.കെ. മഹേഷ്, വിവിധ രാഷ്്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Kottayam
കോട്ടയം: മാലിന്യപരിപാലനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാർ നടപ്പാക്കുന്ന നിര്‍മലം - പുതുയുഗ ശുചിത്വ കേരളം കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും.
എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ. മാണി, എംഎല്‍എമാരായ നാട്ടകം സുരേഷ്, മാണി സി. കാപ്പന്, ചാണ്ടി ഉമ്മൻ, വിനു ജോബ്, കെ. ബിനിമോൻ, റോണി കെ. ബേബി, എം.ജെ. സെബാസ്റ്റ്യൻ, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാര്‍ എന്നിവർ പ്രസംഗിക്കും.
Kottayam
വൈക്കം: കേരളത്തിൽ സ്മാർട്ട് പൊതുവിതരണ സമ്പ്രദായം നടപ്പാക്കാൻ കേന്ദ്രം ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ ഡിസംബർ മൂന്നിന് പാർലമെന്റ് മാർച്ച് നടത്തും. സ്മാർട്ട് പൊതുവിതരണ സമ്പ്രദായം നടപ്പായാൽ അന്ത്യയോജന-അന്നയോജന വിഭാഗത്തിൽപ്പെട്ട മഞ്ഞക്കാർഡുകൾക്ക് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം ആളോഹരി 7.5 കിലോയായി ചുരുങ്ങും. ഇത് റേഷൻ വ്യാപാരികളെയും പ്രതികൂലമായി ബാധിക്കും.
മഞ്ഞ, പിങ്ക് കാർഡുകളുടെ റേഷൻ വിതരണം കേന്ദ്ര ഗവൺമെന്റിൽ നിക്ഷിപ്തമാകുന്നതോടെ സബ്സിഡികൾ സ്മാർട്ട് ഫോണിലൂടെ ഗുണഭോക്താക്കൾക്കു ലഭ്യമാക്കാനാണ് കേന്ദ്രം നീക്കം നടത്തുന്നത്. സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന നടപടികൾ പിൻവലിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും പഞ്ചസാര, മണ്ണെണ്ണ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകളിലൂടെ വിതരണം നടത്തുന്നതിനു കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം.
കേന്ദ്ര സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ചു നവംബർ രണ്ടിന് താലൂക്ക് ആസ്ഥാനങ്ങളിലുള്ള കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും .
നവംബർ 24ന് തിരുവനന്തപുരത്തെ അക്കൗണ്ട് ജനറൽ ഓഫീസിനുമുന്നിൽ സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിലും ധർണ നടത്താൻ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി വി. ജോസഫ് അറിയിച്ചു.
Kottayam
പാമ്പാടി: കാട്ടുപന്നികളെ വെടിവയ്ക്കാൻ തീരുമാനവുമായി പാമ്പാടി പഞ്ചായത്ത്. കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന പരാതികളെ തുടർന്ന് ലൈസൻസുള്ള തോക്കുടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ശല്യക്കാരായ പന്നികളെ വെടിവെക്കുവാൻ തീരുമാനിക്കുകയായിരുന്നു.
സി. ജെ മാണി ആളോത്ത് (9846134096),വർഗീസ് ഏലിയാസ് ചേർക്കോട്ട് (9447573110),ജർലിൻ കെ മാത്യൂസ് തണങ്ങുംപതിക്കൽ(9446054162),ഫിലിപ്പ് കെ ജേക്കബ് കൊല്ലംപറമ്പിൽ (9495750340)എന്നിവർക്കാണ് പഞ്ചായത്ത് പ്രസിഡന്റ് സിജു .കെ. ഐസക്ക് ലൈസൻസ് നൽകിയിട്ടുള്ളത്.
കൃഷിക്കും സ്വത്തിനും ജീവനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുവാനും ശാസ്ത്രീയമായി സംസ്കരിക്കുവാനും പഞ്ചായത്ത് പ്രസിഡന്റുമാരെ വനം വകുപ്പ് അധികാരപെടുത്തി ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരമാണ് പഞ്ചായത്തിന്റെ നടപടി. പഞ്ചായത്തിൽ ലഭിക്കുന്ന പരാതി പരിഗണിച്ച് അനുമതി നൽകും.
Kottayam
കാഞ്ഞിരപ്പള്ളി: ഇരുപത്തിനാലാമത് റവന്യു ജില്ലാ സ്കൂള്‍ സ്കൂള്‍ കായിക മേള ഇന്നുമുതല്‍ 10 വരെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടില്‍ നടക്കും. പതിവ് സിന്തറ്റിക് ട്രാക്ക് വിട്ട് ഇത്തവണ കോളജ് മൈതാനത്തെ മണ് ട്രാക്കിലാണു മത്സരങ്ങള്‍. പാലായിലെ സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയത്തിലായിരുന്നു പതിവായി മത്സരങ്ങള്‍ നടന്നിരുന്നത്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സിന്തറ്റിക് ട്രാക്ക് പൊളിച്ചിട്ടിട്ട് ആറു മാസം കഴിഞ്ഞു. ഇതുവരെ നിര്‍മാണം പുനരാരംഭിച്ചിട്ടില്ല. മഴയെ പഴിചാരിയാണ് നിര്‍മാണ പ്രവര്‍ത്തനം വൈകുന്നത്. ട്രാക്ക് പൊളിച്ചതോടെ പാലായില്‍ പതിവായി നടത്തിയിരുന്ന പല മത്സരങ്ങളുടെയും വേദി മാറ്റി.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന 96 ഇനം മത്സരങ്ങളില്‍ 13 സബ് ജില്ലകളില്‍നിന്നായി 2,500 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. അഞ്ച് ഏക്കര്‍ വിസ്തൃതിയുള്ള ഗ്രൗണ്ടില്‍ 400 മീറ്ററിന്റെ എട്ട് ലെയ്ന്‍ ട്രാക്കാണുള്ളത്. സംസ്ഥാന, ദേശീയ മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിലവാരത്തിലുള്ള ഹര്ഡില്സുകളും ഒരുക്കിയിട്ടുണ്ട്. ലോംഗ് ജംപ്, ട്രിപ്പിള്‍ ജംപ് മത്സരങ്ങള്‍ സിന്തറ്റിക് റണ്‍വേയോടു കൂടിയ പിറ്റിലാണ്. ഗ്രൗണ്ടില്‍ മത്സരാര്‍ഥികള്‍ക്ക് വിശ്രമിക്കാനായി 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലുണ്ട്. കോള്‍ റൂം, മെഡിക്കല്‍ സഹായം, കുടിവെള്ളം എന്നിവയ്ക്കും സൗകര്യങ്ങളുണ്ടാകും. മത്സരാര്‍ഥികള്‍ക്കു ഭക്ഷണം നല്‍കുന്നതിനായി കോളജ് വളപ്പില്‍ 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലും സജ്ജമാക്കിയിട്ടുണ്ട്.
ഇന്നു രാവിലെ 9.45ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ പതാക ഉയര്‍ത്തും. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ലോഗോ ഡിസൈന്‍ സമ്മാനദാനം നാട്ടകം സുരേഷ് എംഎല്‍എ നിര്‍വഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണവും സെന്റ് ഡൊമിനിക്സ് കോളജ് മാനേജര്‍ ഫാ.ഡോ. കുര്യന് താമരശേരി അനുഗ്രഹപ്രഭാഷണവും നടത്തും. റോണി കെ. ബേബി എംഎല്‍എ, വിനു ജോബ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വര്‍ഗീസ്, സെന്റ് ഡൊമിനിക്സ് കോളജ് പ്രിന്‍സിപ്പല്‍ ബിന പി. ജോസ്, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ ജോബി വര്‍ഗീസ്, ജില്ലാ സെക്രട്ടറി ജോഷി ഇമ്മാനുവേല്‍, സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ ബിജു ആന്റണി, ജോയിന്റ് കണ്‍വീനര്‍ സിറിയക് മാത്യു, സെബിന് മാത്യു എന്നിവര്‍ പങ്കെടുത്തു.
Kottayam
കോട്ടയം: അസാമാന്യ മെയ്വഴക്കത്തിലൂടെയുള്ള അഭ്യാസപ്രകടനങ്ങള്‍, ഇടയ്ക്ക് ചിരിപ്പിക്കാനെത്തുന്ന കോമാളികള്‍. ശ്വാസം അടക്കിപ്പിടിച്ചും ചിരിച്ചും കാണികളെ കൈയിലെടുക്കുന്ന കലാകാരന്മാര്. കോട്ടയം നാഗമ്പടം മൈതാനത്ത് സർക്കസ് വിസ്മയക്കാഴ്ചയുടെ നാളുകൾ.
അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് കോട്ടയത്തേക്ക് അദ്ഭുത പ്രകടനങ്ങളുമായി ഗ്രേറ്റ് ബോംബെ സര്‍ക്കസ് എത്തുന്നത്. കഴിഞ്ഞ മൂന്നിന് തുടങ്ങിയ സര്‍ക്കസ് അഭ്യാസങ്ങൾ ഒരു മാസത്തിലേറെ നീളും.
ലോകപ്രശസ്തമായ എതോപ്യന്‍ ഡബാബോളോ, സ്വിംഗ് ബീം അക്രോബാറ്റിക്, കോണ്ടോര്ഷന് ബാലന്‍സ്, റോളര്‍ സ്കേറ്റിംഗ്, ഫൂട്ട് ടവര്‍ ബാസ്കറ്റ്ബോള്‍, റഷ്യന്‍ ഹൂല ഹൂപ്പ്, ചൈനീസ് സ്വേര്‍ഡ് ആക്ട്, ട്രാംപോളിന്, എക്സോട്ടിക് ഡോഗ്ഷോ, ഫ്ളൈയിംഗ് ട്രിപ്പീസ്, ഫയര്‍ ഡാന്‍സ് ഇങ്ങനെ പോകുന്നു പ്രകടനങ്ങള്‍. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് ഒന്ന്, നാല്, രാത്രി ഏഴ് എന്നിങ്ങനെയാണ് പ്രദര്‍ശനം.
അവധി ദിവസങ്ങളില്‍ പ്രത്യേക ഷോയും ഉണ്ടായിരിക്കും. സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കി തീപിടിക്കാത്തതും വെള്ളം കയറാത്തതുമായ പ്രത്യേക ടെന്റും സൗകര്യങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്.
Kottayam
ഏറ്റുമാനൂർ: പേരൂർ കിണറ്റുംമൂട് ഭാഗത്ത് മീനച്ചിലാറിനു കുറുകെ സ്ഥാപിച്ചിരിക്കുന്ന തൂക്കുപാലം അധികാരികളുടെ അനാസ്ഥയിൽ നാശാവസ്ഥയിൽ. 2012ൽ ഉദ്ഘാടനം ചെയ്ത പാലത്തിൽ പിന്നീട് ഇതുവരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. നിലവിൽ ജീർണാവസ്ഥയിലായ പാലത്തിന്റെ കമ്പികളും തകിടുകളും ഗർഡറുകളും കൈവരികളും തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ്.
ദിവസേന നാട്ടുകാരും വിനോദസഞ്ചാരികളുമായി നൂറുകണക്കിന് ആളുകൾ യാതൊരു നിയന്ത്രണവുമില്ലാതെ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. ആളുകൾ കൂട്ടത്തോടെ പാലത്തിൽ പ്രവേശിക്കുന്നത് വൻ സുരക്ഷാ ഭീഷണി ഉയർത്തുന്നു. എന്തെങ്കിലും അപകടം സംഭവിച്ചാൽ ഒട്ടേറെ പേർക്ക് ജീവഹാനി പോലും സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.
2012ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക താത്പര്യത്തിലാണ് ഏറ്റുമാനൂർ നഗരസഭയെയും വിജയപുരം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് മീനച്ചിലാറിനു കുറുകെ കിണറ്റുംമൂട് തൂക്കുപാലം നിർമിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പാലം ഉദ്ഘാടനം ചെയ്തത്. പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് 2015 മുതൽ ആവശ്യപ്പെടുന്നതാണ്. ഇതു സംബന്ധിച്ച് പൗരസമിതിയുടെ നേതൃത്വത്തിൽ ഒട്ടേറെ പരാതികളും നിവേദനങ്ങളും വിവിധ തലങ്ങളിലുള്ള അധികൃതർക്ക് സമർപ്പിച്ചെങ്കിലും നടപടി ഉണ്ടാകുന്നില്ല.
ശാശ്വതമായ പരിഹാരം കാണണം
ബന്ധപ്പെട്ട എൻജനിയറിംഗ് വിഭാഗം തൂക്കുപാലത്തിന്റെ നിലവിലെ സുരക്ഷാസ്ഥിതിയും താങ്ങിനിർത്തുന്ന സ്റ്റീൽ കേബിളുകളുടെ ഉറപ്പും പരിശോധിക്കണം. സുരക്ഷാ പരിശോധന പൂർത്തിയാകുന്നതുവരെ പാലത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയോ ആവശ്യമെങ്കിൽ താത്കാലികമായി പ്രവേശനം തടയുകയോ ചെയ്യണം. തുരുമ്പെടുത്ത കേബിളുകൾ, കേടുപാടുകൾ സംഭവിച്ച കൈവരികൾ, പ്ലാറ്റ്ഫോമുകൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റിയെടുക്കണം. ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാൻ കൃത്യമായ സമയപരിധിക്കുള്ളിൽ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഉറപ്പാക്കണം. വിഷയത്തിൽ ജനപ്രതിനിധികളും തദ്ദേശ ഭരണകൂടവും ഉടൻ ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണം.
- മോൻസി പേരുമാലിൽ
(പൗരസമിതി പ്രസിഡന്റ്)
Kottayam
പനച്ചിക്കാട്: ദക്ഷിണമൂകാംബിയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം. ഇന്നലെ രാവിലെ എട്ടിന് കലാമണ്ഡപത്തില്‍ പക്കമേളമൊരുക്കുന്ന ക്ഷേത്ര വാദ്യ വിദ്വാന്മാര് ചേര്‍ന്ന് തിരി തെളിച്ചതോടെ കലോപാസനകള്‍ ആരംഭിച്ചു. 11ന് വൈകിട്ട് ഏഴിന് ദേശീയ സംഗീത നൃത്തോത്സവം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അനീഷ് ഭട്ട്, മംഗളൂരു സംഗീതസദസ് അവതരിപ്പിക്കും.
12ന് വൈകിട്ട് ഏഴിന് ആര്‍ഷ ബൈജു ചാന്ദിനിയും സംഘവും അവതരിപ്പിക്കുന്ന നടനമാധുരി. 13ന് വൈകിട്ട് ഏഴിന് മാതംഗി സത്യമൂര്‍ത്തി അവതരിപ്പിക്കുന്ന സംഗീതസദസ്. 14ന് വൈകിട്ട് ഏഴിന് രശ്മി ചൊവ്വല്ലൂര്‍, വിദ്യ ചന്ദ്രിക എന്നിവര്‍ അവതരിപ്പിക്കുന്ന കുച്ചിപ്പുടി. 15ന് വൈകിട്ട് ഏഴിന് പൊതിയില്‍ നാരായണ ചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്. 16ന് വൈകിട്ട് ഏഴിന് മുംബൈ, നൃത്യരഞ്ജിനി ഫൈന്‍ ആര്‍ട്സ് അക്കാദമി അവതരിപ്പിക്കുന്ന ഭരതനാട്യം.
17ന് ഉച്ചയ്ക്ക് 12ന് സാരസ്വതം സ്കോളര്‍ഷിപ്പ് വിതരണം ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിക്കും. ചടങ്ങില്‍ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബഞ്ചമിന് അധ്യക്ഷത വഹിക്കും. വൈകിട്ട് ഏഴിന് ചെന്നൈ, ആദിത്യ മാധവന് അവതരിപ്പിക്കുന്ന സംഗീതസദസ്. 18ന് വൈകിട്ട് 6.30ന് ഗ്രന്ഥമെഴുന്നെള്ളിപ്പ് തുടര്‍ന്ന് പൂജവയ്പ്. 7.10ന് സംഗീത സരസ്വതി പുരസ്കാരം കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി വിതരണം ചെയ്യും. എട്ടിന്, മേജര്‍ സെറ്റ് കഥകളി.
19ന് ദുര്‍ഗാഷ്ടമി. 20ന് മഹാനവമി ദര്‍ശനം. രാവിലെ 3.30മുതല്‍ ദക്ഷിണ മൂകാംബി സംഗീതോത്സവം. 20ന് പുലര്‍ച്ചെ നാലിന് പൂജയെടുപ്പ് തുടര്‍ന്ന് വിദ്യാരംഭം.
Kottayam
കോട്ടയം: ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഭക്ഷ്യധാന്യ അവകാശത്തെ ഇല്ലാതാക്കി - സ്മാര്‍ട്ട് പിഡിഎസ് നടപ്പാക്കുന്ന പദ്ധതി കേരളത്തിന് വന്‍ തിരിച്ചടിയാകുമെന്നും പതിറ്റാണ്ടുകളായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ വ്യാപാരികളെ ഇല്ലാതാക്കുമെന്നും ഓള് കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് പൊതുയോഗം ആരോപിച്ചു.
താലൂക്ക് പ്രസിഡന്റ് ജിമ്മി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ശിശുപാലന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാബു ചെറിയാന് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ജനറല്‍ സെക്രട്ടറി പി.ആര്. അരവിന്ദ്, ജില്ലാ ട്രഷറര്‍ ലിയാക്കത്ത് ഉസ്മാര്‍, രാജു പി. കുര്യന്, രൂപേഷ് നായിക്, എസ്.ഐ. കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
Kottayam
കുടമാളൂർ: വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃ ഇടവകയായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ കേന്ദ്ര ദേവാലയത്തിൽ, വിശുദ്ധയുടെ നാമകരണ സ്മരണാർഥമുള്ള വാർഷിക തിരുനാൾ 10 മുതൽ 12 വരെ ആചരിക്കും.
10ന് രാവിലെ 6.45ന് ആർച്ച്പ്രീസ്റ്റ് ഡോ. ജോർജ് മംഗലത്തിൽ കൊടിയേറ്റും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയും മധ്യസ്ഥപ്രാർഥനയും നടക്കും. പ്രധാന തിരുനാൾ ദിനമായ 12ന് രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബാനയോടാപ്പം വിശുദ്ധ അൽഫോൻസാമ്മ മാമ്മോദീസ സ്വീകരിച്ച മാമ്മോദീസത്തൊട്ടിയിൽ കുഞ്ഞുങ്ങൾക്ക് മാമ്മോദീസ നൽകും. തുടർന്ന് പ്രദിക്ഷണം.
ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോർജ് മംഗലത്തിൽ, ഫാ. ജേക്കബ് കളരിക്കൽ, ഫാ. ജോൺ പുത്തൻപറമ്പിൽ, ഫാ. തോമസ് പാറത്തോട്ടാൽ, കൈക്കാരന്മാരായ പി.ജെ. മാത്യു പാലമറ്റം, മനോജ് തോമസ് പാറയിൽ, പി.ടി. ആന്റണി പാലത്തുപറമ്പിൽ, വിനോദ് കാവിൽ. പാരിഷ് കൗൺസിൽ സെക്രട്ടറി ടെസി റോയി പെരുമ്പടപ്പിൽ, പിആർഒ അഡ്വ. ജോർജ് ജോസഫ് പാണംപറമ്പിൽ എന്നിവർ നേതൃത്വം നൽകും.
Kottayam
അതിരമ്പുഴ: ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറാോയ് പൊന്നാറ്റിൽ ഉദ്ഘാടനം ചെയ്തു.
പി.വി. മൈക്കിൾ, പഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ, ദിലീപ് തിരുമറ്റം, സഹീദ് നെടുവേലിപീടിക, സനിൽ കാട്ടാത്തി, ജോയ്സ് മൂലേക്കരി, ജോയ് വേങ്ങച്ചുവട്ടിൽ, ഉലഹന്നാൻ വർഗീസ്, ശ്രീനിവാസൻ, ജോജോ പുന്നക്കപ്പള്ളി, രാജൻ ചൂരക്കുളം, ശങ്കര നാരായണൻ നായർ, ബെന്നി പാറയിൽ തുടങ്ങിയവർ പ്രസഗിച്ചു.
•കുമരകം: രാഹുൽഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയും കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ് കുമരകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സാബു അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ യോഗം ഉദ്ഘാടനം നിർവഹിച്ചു. എ.വി. തോമസ് ആര്യപള്ളി, ബ്ലോക്ക് വൈസ് പ്രസിഡന്റ് രഘു അകവൂർ, ബ്ലോക്ക് സെക്രട്ടറി കുഞ്ഞച്ചൻ വേലിത്തറ, ബ്ലോക്ക് ഭാരവാഹികളായ കൊച്ചുമോൻ, സഞ്ജയ് മോൻ, പി.എ. ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അലൻ കുര്യാക്കോസ് മാത്യു, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
•അയർക്കുന്നം: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മിറ്റി പ്രകടനവും യോഗവും നടത്തി. യുഡിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജിജി നാകമറ്റം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണൻ, ജോയി കൊറ്റം, കെ.സി. ഐപ്പ്, ലിസമ്മ ബേബി, മോനിമോൾ ജയ്മോൻ, ഷൈലജ റജി, ടോംസൺ ചക്കുപാറ എന്നിവർ പ്രസംഗിച്ചു.
•പള്ളിക്കത്തോട്: രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പള്ളിക്കത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോജി മാത്യു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നൻ വെള്ളാപ്പള്ളി, നേതാക്കളായ സുനിൽ മാത്യു, സുമേഷ് കെ. നായർ, പി.ജെ. ഏബ്രഹാം, ബാബുക്കുട്ടൻ, മെംബർമാരായ ക്രിസ്റ്റി, സുമ രാജു, അനീഷ് പി. മാത്യു, യൂത്ത് കോൺഗ്രസ് നേതാക്കളായ ജോഷിൻ ജോസ്, അനീഷ് വാഴക്കാല, ലൈസാമ്മ സണ്ണി എന്നിവർ പ്രസംഗിച്ചു.
•അകലക്കുന്നം: രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് അകലക്കുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവത്തിളപ്പിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ബിജു പറമ്പകത്ത് പ്രകടനം ഉദ്ഘാടനം ചയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സുനിൽ തോമസ്, ടോമിച്ചൻ പിരിയൻമാക്കൽ, സുധീർ കെ.വി, സിജി സണ്ണി, ഷിന്റോ കൊച്ചുപുരക്കൽ എന്നിവർ പ്രസംഗിച്ചു.
Kottayam
വൈക്കം: രണ്ടു ദിവസങ്ങളിലായി വല്ലകം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന വൈക്കം ഉപജില്ലാ ശാസ്ത്ര കലോത്സവം സമാപിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു അധ്യക്ഷത വഹിച്ചു.
മൂവായിരത്തോളം പ്രതിഭകൾ മത്സരിച്ച ശാസ്ത്രോവത്തിൽ പ്രവൃത്തിപരിചയം, സയൻസ്, സാമൂഹിക ശാസ്ത്രം, ഗണിതശാസ്ത്രം ഐ ടി , ശാസ്ത്രകല എന്നീ വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ വിദ്യാർഥികളുടെ ശാസ്ത്രപ്രതിഭ തെളിയിക്കുന്ന നിരവധി നൂതന ആശയങ്ങളുടെ ദൃശ്യാവിഷ്ക്കരണം നടന്നു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.കെ. രാജേഷ്, വിജയമ്മബാബു ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി.രഞ്ജിത്ത്. ജോർജ് വർഗീസ്, ഡെയ്സി ,സാബു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. എ ഇ ഒ കെ.സി. ദീപസമ്മാനദാനം നിർവഹിച്ചു.
പ്രവൃത്തിപരിചയത്തിന് ബ്രഹ്മമംഗലം വി എച്ച് എസ് എസ് ഓവറോൾ ചാമ്പൻഷിപ്പു നേടി. സാമൂഹിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വല്ലകം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ഐടിവിഭാഗത്തിൽ കുലശേഖരമംഗലം ഗവൺമെന്റ് ഹൈസ്കൂൾ ഒന്നാം സ്ഥാനവും സെന്റ് മേരീസ് ഹൈസ്കൂൾ രണ്ടാം സ്ഥാനവും സയൻസ് വിഭാഗത്തിൽ സെന്റ് മേരീസ് എച്ച് എസ് എസ് ഒന്നാം സ്ഥാനവും തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂൾ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വൈക്കം ഉപജില്ല ശാസ്ത്രോത്സവത്തിൽ വല്ലകം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
Kottayam
വൈക്കം: നാടിന്റെ വികസനത്തിന് റോഡും പാലവും നിർമിക്കാൻ സ്ഥലം വിട്ടു നൽകുന്നതിൽ പ്രദേശവാസികൾ വിമുഖത കാട്ടുന്നത് വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ.
കാലപ്പഴക്കത്താൽ തകർച്ചാഭീഷണിയിലായ വൈക്കം - തലയാഴം - കൊതവറ പാലം വീതി കൂട്ടി പുനർനിർമിക്കുന്നതിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കെ. ബിനിമോൻ എം എൽ എ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ്ജോർജ് എം പി മുഖ്യ പ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടിവ് എൻജിനിയർ സി.ജി. റാണി വിജയലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, വൈക്കം നഗരസഭ ചെയർമാൻ അബ്ദുള്‍ സലാം റാവുത്തർ, തലയാഴംപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്രാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആനന്ദ് ബാബു, എം.കെ. രാജേഷ്, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ പി.ജെ. സെബാസ്റ്റ്യൻ, ഹൈമി ബോബി, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീലകുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഉല്ലല, കൊതവറപ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. തലയാഴം പഞ്ചായത്തില്‍ വൈക്കം-വെച്ചൂര്‍ റോഡിലെ ഉല്ലല ജംഗഷനില്‍ നിന്നു കൊതവറയിലേക്കുള്ള റോഡില്‍ മൂന്നുമീറ്റര്‍ മാത്രം വീതിയുള്ള കൊതവറ പാലം കാലപ്പഴക്കത്തേത്തുടര്‍ന്ന് ജീര്‍ണിച്ച് അപകടാവസ്ഥയിലായിരുന്നു.
3.25 കോടി രൂപ ചെലവിട്ടാണ് പുതിയ പാലം നിര്‍മിക്കുന്നത്. 5.50 മീറ്റര്‍ കാരിയേജ് വേയും ഒരു വശത്ത് 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയും ഉള്‍പ്പെടെ ആകെ 7.75 മീറ്റര്‍ വീതിയുണ്ടാകും. 13.90 മീറ്റര്‍ നീളത്തില്‍ സിംഗിള്‍ സ്പാനായി നിര്‍മിക്കുന്ന പാലത്തിന്റെ ഇരുവശങ്ങളിലും 60 മീറ്റര്‍ നീളത്തിലുള്ള അപ്രോച്ച് റോഡുകളും പദ്ധതിയുടെ ഭാഗമാണ്.
Kottayam
മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്ത്, പോലീസ് എക്സൈസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വാക്കത്തൺ സംഘടിപ്പിച്ചു. കെ. ബിനിമോൻ എംഎൽഎ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ആരതി രമേശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി.തങ്കരാജ് , വൈക്കം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഹരിത കർമസേനാംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, തൂഫാൻ വാരിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.
Kottayam
കാണക്കാരി: കാണക്കാരി പഞ്ചായത്ത് 17-ാം വാർഡിലെ തടത്തിപ്പറമ്പ് നിവാസികൾ അരനൂറ്റാണ്ടായി കാത്തിരുന്ന വഴി ഒടുവിൽ യാഥാർഥ്യമായി. ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോൻ മുണ്ടക്കലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് തടത്തിപ്പറമ്പ് നിവാസികൾക്ക് വഴി ലഭിച്ചത്.
ജോസ്മോന് മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ വഴിയെത്താത്ത സ്ഥലങ്ങളില്‍ നിര്‍മിച്ച 121-ാമത്തെ വഴിയാണ് തടത്തിപ്പറമ്പ് നിവാസികള്‍ക്കായി ആരംഭം കുറിച്ചിരിക്കുന്നത്. റോഡിന്റെ നിര്‍മാണോദ്ഘാടനം ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. യോഗത്തില്‍ കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് ഒ.ആര്. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ സിന്‍സി ജയ്സണ്‍, പഞ്ചായത്ത് മെംബര്‍മാരായ ജോബി അനി, ബെറ്റ്സിമോള്‍ ജോഷി, ജോയി ജോര്‍ജ്, മൈക്കിള്‍ പി.ജെ, പാസ്റ്റര്‍ ജോണ്‍ സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
Kottayam
തലയോലപറമ്പ്: പഞ്ചായത്തിൽ പുഞ്ച കൃഷിയ്ക്ക് തുടക്കമായി. തലയോലപറമ്പ് കൃഷി ഭവനുകീഴിൽ 21 പാടശേഖരങ്ങളാണുള്ളത്. ഇതിൽ124 ഏക്കർ വിസ്തൃതിയുള്ള വടയാർ പൊന്നുരുക്കുംപാറ പാടശേഖരത്തിലാണ് ആദ്യം പുഞ്ചകൃഷിയുടെ വിത നടന്നത്. അര ഏക്കറു മുതൽ നിലമുള്ള 90 കർഷകരാണ് ഇവിടെയുള്ളത്.
ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മബാബുവും പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകവും ചേർന്ന് ഉമ വിത്ത് വിതച്ച് പുഞ്ച കൃഷിയുടെ വിത ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് പൊന്നൊരുക്കും പാറയിൽ പാടശേഖര സമിതി പ്രസിഡന്റ് സ്കറിയ ആന്റണിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത സുഭാഷ്, പാടശേഖര സമിതി സെക്രട്ടറി പി.സി.പ്രസാദ്, സനൽ മുറിയാറ്റ്, സനൽ പാറേത്തറ, മേഴ്സി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Kottayam
വൈക്കം: ജലഗതാഗത വകുപ്പിന്റെ വൈക്കം സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന ബജറ്റ് ടൂറിസം പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായാണ് ജലഗതാഗതവകുപ്പ് ബജറ്റ് ടൂറിസം ആരംഭിക്കുന്നത്.
വൈക്കം ബോട്ട് ജെട്ടിയിൽനിന്നും ചെമ്പ് കാട്ടിക്കുന്നിലെ മത്സ്യഫെഡിന്റെ പാലാക്കരി അക്വാടൂറിസം സെന്ററിലേക്കാണ് ബോട്ട് യാത്ര നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന യോഗത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിനോദ യാത്രയുടെ ഉദ്ഘാടനം നിർവഹിക്കും.
കെ. ബിനിമോൻ എംഎൽഎ അധ്യക്ഷത വഹിക്കും. സർവീസിന്റെ ആദ്യ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും. വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ മുഖ്യാതിഥിയാകും.
75 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി സൗഹൃദമായ ആദിത്യ-ത്രീ സോളാർ ബോട്ടാണ് വിനോദ സഞ്ചാരത്തിനായി സജ്ജമാക്കിയിട്ടുള്ളത്.
വൈക്കം ബോട്ട് ജെട്ടിയിൽനിന്നു പാലാക്കരി അക്വാടൂറിസം സെന്ററിലേക്ക് ദിവസവും രാവിലെ 11ന് ആരംഭിക്കുന്ന യാത്ര കായൽക്കാഴ്ചകളും നാടൻ വിഭവങ്ങൾ ഉൾപ്പെടുന്ന ഭക്ഷണവും, സൂര്യാസ്തമയ കാഴ്ചകളും ആസ്വദിക്കാവുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
സംസ്ഥാന ജലഗതാഗതവകുപ്പ് ഡയറക്ടർ ഡോ. ജെ.ഒ. അരുൺ ഐഎഎസ്, വൈക്കം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ചരാജ്, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി, ടിവിപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, വൈക്കം നഗരസഭാ കൗൺസിലർമാരായ സോണി സണ്ണി, റെജിമോൾ പ്രദീപ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.
Kottayam
ചങ്ങനാശേരി: കോട്ടയം ജില്ലയിലെ നൂറുകണക്കിന് തയ്യല്‍ തൊഴിലാളി ക്ഷേമനിധി പെന്ഷന്അംഗങ്ങള്ക്ക് സെപ്റ്റംബര്‍ മാസത്തെ ക്ഷേമനിധി പെന്ഷന്മുടങ്ങി.
ക്ഷേമനിധി അംഗങ്ങളായ ധാരാളം പേര് പരാതിയുമായി കോട്ടയത്ത് ക്ഷേമനിധി ഓഫീസില്നേരിട്ടെത്തി വിവരം ആരാഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പെന്ഷന് സോഫ്റ്റ് വെയറില്‍ (സേവന) ആധാര്‍ ഒതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ സെപ്റ്റംബറിലെ പെന്ഷന് വിതരണം ചെയ്തിട്ടുള്ളുവെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ ഇക്കാര്യം മുന്‍കൂര്‍ അറിയിച്ചില്ലെന്നാണ് പെന്ഷന് നിഷേധിക്കപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്.
ക്ഷേമനിധി ഓഫീസില്‍ ആധാര്‍ പകര്‍പ്പ് ഹാജരാക്കി ആധാര്‍ ഓതന്റിഫിക്കേഷന് പൂര്‍ത്തീകരിച്ചാല്‍ മാത്രമേ തുടര്‍ന്ന് പെന്ഷന് ലഭിക്കുകയുള്ളുവെന്ന ജില്ലാ എക്സികുട്ടീവ് ഓഫീസറുടെ അറിയിപ്പില്‍ പറയുന്നു.
ആധാര്‍ ഒതന്റിഫിക്കേഷന് പെന്‍ഷന്‍കാര്‍ നേരിട്ട് ഹാജരാകണമെന്നില്ലെന്നും യൂണിയന് ഭാരവാഹികള്‍ മുഖാന്തിരമോ തപാലിലൂടെയോ ഏറ്റവും പുതിയ ആധാര്‍ കാര്‍ഡ് ലഭ്യമാക്കണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ അറിയില്‍പ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പരാതിയുമായി ക്ഷേമനിധി അംഗങ്ങൾ
ക്ഷേമനിധി അംഗങ്ങള്‍ പരാതിയുമായി ഓഫീസില്‍ ചെന്നപ്പോള്‍ മാത്രമാണ് ഇതു സംബന്ധിച്ച് അറിയിപ്പു നോട്ടീസ് അധികൃതര്‍ കാണിച്ചത്. ഓഗസ്റ്റ് മാസത്തില്‍ തന്നെ ഇതുസംബന്ധിച്ച അറിയിപ്പ് ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ സെപ്റ്റംബറിലെ പെന്ഷന് വാങ്ങുന്നതിന് തടസം ഉണ്ടാകില്ലായിരുന്നു. ഈ വിഷയം മാധ്യമങ്ങളിലൂടെ അറിയിച്ചാല്‍ ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല.
സാലിമ്മ മുക്കാടന്‍,
തയ്യല്‍ തൊഴിലാളി ക്ഷേമനിധി പെന്‍ഷനര്‍
ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം
ജില്ലാ ക്ഷേമനിധി ഓഫീസിന്റെ നിരുത്തരവാദപരമായ പ്രവൃത്തി മൂലമാണ് പാവപ്പെട്ട ക്ഷേമനിധി അംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ക്ഷേമനിധി പെന്ഷന്മുടങ്ങിയത്. ഇത് അംഗീകരിക്കാനാകില്ല. പെന്ഷന് നിഷേധിച്ചാല്‍ ശക്തമായ സമരം സംഘടിപ്പിക്കും.
സണ്ണി തോമസ്, ആര്‍ജെഡി
കോട്ടയം, ജില്ലാപ്രസിഡന്റ്
Kottayam
ചങ്ങനാശേരി: വിവിധ സ്ഥലങ്ങളില്‍ തീപിടിത്തത്തില്‍ വന്‍കിട കെട്ടിടങ്ങള്‍വരെ കത്തിയമരുമ്പോള്‍ ചങ്ങനാശേരി നഗരത്തിന്റെ ഭരണസിരാകേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന റവന്യു ടവറില്‍ ഫയര്‍ ആൻഡ് റെസ്ക്യു സംവിധാനം തകര്‍ച്ചയിൽ. ഇതുമായി ബന്ധപ്പെട്ട എല്ലാ പൈപ്പുകളും മറ്റുകാര്യങ്ങളും ഉപയോഗശൂന്യമാണ്. ഒരു തീപിടിത്തമുണ്ടായാല്‍ എല്ലാം വെന്തെരിയുമോ എന്ന ആശങ്ക ഉയരുമ്പോഴും അങ്ങനെയാന്നും സംഭവിക്കാതിരിക്കട്ടെയെന്ന് നമുക്ക് പ്രാര്‍ഥിക്കാം.
സംസ്ഥാന ഹൗസിംഗ് ബോര്‍ഡിന്റെ കീഴില്‍ രണ്ടായിരത്തില്‍ സ്ഥാപിക്കപ്പെട്ടതാണ് ആറുനിലയുള്ള റവന്യു ടവർ. താലൂക്ക് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, മോട്ടോര്‍ വാഹനവകുപ്പ്, വ്യവസായവകുപ്പ്, സപ്ലൈ ഓഫീസ്, എംപ്ലോയിമെന്റ്എക്സ്ചേഞ്ച്, ഭക്ഷസുരക്ഷാ ഓഫീസ് തുടങ്ങി ഇരുപത്തഞ്ചോളം സര്‍ക്കാര്‍ ഓഫീസുകളും അഭിഭാഷകരുടെ അറുപതോളം ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും തുടങ്ങി നൂറിലേറെ സ്ഥാപനങ്ങൾ ഈ ടവറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഉദ്യോഗസ്ഥരടക്കം അഞ്ഞൂറിലേറെപ്പേര്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ദിനംപ്രതി ആയിരത്തിലേറെയാളുകൾ ടവറില്‍ വന്നുപോകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ടവറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടവറില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഓടി രക്ഷപ്പെടാന്‍ ലിഫ്റ്റുകളുടെ പ്രവര്‍ത്തനംപോലും നിലച്ച അവസ്ഥയിലാണ്.
ഫയര്സ്റ്റേഷന് അധികൃതര്‍
പറയുന്നതിങ്ങനെ
കാലാകാലങ്ങളില്‍ ഫയര്‍ ആൻഡ് റസ്ക്യു സംവിധാനം നവീകരിച്ച് ഫയര്സ്റ്റേഷന് അധികൃതര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് നിബന്ധന.
എന്നാല്‍ റവന്യു ടവറില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. തീപിടിത്തംപോലുള്ള അപകടങ്ങളുണ്ടായാല്‍ പുറത്തുനിന്നും ഫയര്‍ എന്‍ജിനുകളില്‍ വെള്ളം എത്തിച്ച് തീയണയ്ക്കാനേ സാധിക്കു.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സ്വകാര്യ കെട്ടിടങ്ങള്‍ക്കും
നിയമം രണ്ടുവിധത്തിലോ ?
ഒരു കെട്ടിടം നിര്‍മിച്ചാല്‍ അതിന് ഫയര്‍ ആൻഡ് സേഫ്റ്റി ഉള്‍പ്പെടെ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കി ഫയര്സ്റ്റേഷന് അധികൃതര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് ലഭിക്കൂ. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇതൊന്നും വേണ്ടേ. അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ അപകടത്തില്‍പ്പെട്ട് ആളുകള്‍ക്ക് അപായം സംഭവിച്ചോട്ടേ എന്നാണോ സര്‍ക്കാര്‍ നിലപാട്. സ്വകാര്യ വ്യക്തികള്‍ മാത്രം നിയമം പാലിച്ചാല്‍ മതിയോ.
കോടതിയുടെ വിമര്‍ശനം നേരിട്ടിട്ടും നടപടിയില്ല
റവന്യു ടവറിലെ ശോച്യാവസ്ഥക്കെതിരേ ചങ്ങനാശേരി മുനിസിഫ് കോടതി വിമര്‍ശനം ഉയര്‍ത്തിയിട്ടും ഹൗസിംഗ് ബോര്‍ഡ് ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടില്ല. ഒരു ലിഫ്റ്റ് സ്ഥാപിക്കുന്ന നടപടികള്‍ മാത്രം പുരോഗമിക്കുന്നുണ്ട്. ടവറില്‍ സുരക്ഷ കര്‍ക്കശമാക്കണം. വിനു ജോബ് എംഎല്‍എവഴി വിഷയം വകുപ്പ് മന്ത്രിയെ ധരിപ്പിക്കും.
സോണി കുട്ടംപേരൂര്‍
പൊതുപ്രവര്ത്തകന്
റവന്യു ടവറില്സുരക്ഷ ശക്തമാക്കണം
റവന്യു ടവറില്‍ ഫയര്‍ ആൻഡ് സേഫ്റ്റി ഉൾപ്പടെ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കണം. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട ഉദ്യോഗസ്ഥര്‍ അക്കാര്യം ചെയ്തേ മതിയാകു.
ആര്‍ട്ടിസ്റ്റ് ദാസ്
റവന്യു ടവറിലെ സ്ഥാപന ഉടമ
Kottayam
കറുകച്ചാൽ: പേവിഷബാധ സംശയത്തിൽ പിടികൂടി കൂട്ടിലടച്ച തെരുവുനായ ചത്തു. നെടുംകുന്നം നെരിയാനിപൊയ്ക തൊട്ടിക്കൽ ഭാഗത്ത് കൂട്ടിലടച്ചിരുന്ന നായയ്ക്ക് തീറ്റ നൽകാനെത്തിയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ഒൻപതര മുതൽ അഞ്ചുമണിക്കൂറോളം കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളിൽ ഭീതി പടർത്തി ഓടി നടന്ന നായ മൂന്ന് പശുക്കളെയും മറ്റു നിരവധി നായകളെയും കടിച്ചിരുന്നു. ഉച്ചയ്ക്ക് 1.45-ഓടെ നാട്ടുകാരും വിദഗ്ധരും ചേർന്നാണ് നായയെ വലയിട്ട് പിടിച്ചത്. പേ വിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്ന നായയെ ഇവിടെ തന്നെ പാർപ്പിക്കുകയായിരുന്നു നായയ്ക്ക് 95 ശതമാനത്തോളം പേ വിഷബാധയുടെ ലക്ഷണം ഉള്ളതായി മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരുന്നു. നായയുടെ ജഡം മറവു ചെയ്തു.
Kottayam
ചങ്ങനാശേരി: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംയുക്ത മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എ. സജാദ് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പി.എസ് രഘുറാം, ഡോ. അജീസ് ബെന്‍ മാത്യൂസ്, പി.എച്ച്. നാസർ, പി.എന്‍ നൗഷാദ്, ജോമി ജോസഫ്, തോമസ് അക്കര, ബാബു കോയിപ്പുറം, സിയാദ് അബ്ദുറഹ്മാൻ, കെ.എം. നെജിയ, ആര്യമോള് എസ്.എച്ച്., ജസ്റ്റിന് ബ്രൂസ്, പി.എൻ. അമീര്‍, പി.എച്ച്. അഷറഫ്, പി.എ. അബ്ദുൾ സലാം, സിബി അറക്കത്തറ, മധുര സലീം, സുരേഷ് ഫാത്തിമാപുരം, അംബിക വിജയന് എന്നിവര്‍ പ്രസംഗിച്ചു.
Ernakulam
മൂവാറ്റുപുഴ : കാര്‍ഷിക മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുകയെന്ന ആശയം വളരെ മഹത്തരമാണെന്ന് മന്ത്രി ടി. സിദ്ദിഖ്. നിര്‍മല കോളജില്‍ സംഘടിപ്പിച്ച നിര്‍മല ഹൊറൈസണ്‍സ് 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോളജിന്റെ നേതൃത്വത്തില്‍ ആരംഭിച്ച എഐ കൃഷി 360 എന്ന പുതിയ സാമൂഹിക പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കര്‍ഷകര്‍ക്ക് കീടനിയന്ത്രണം, വിള പരിപാലനം, കാലാവസ്ഥ പ്രവചനം എന്നിവയില്‍ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ സഹായകരമാകുന്നതാണ് ഈ പദ്ധതി. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് നിര്‍മല പേസ് എന്ന പദ്ധതിക്കും കോളജ് തുടക്കമിട്ടു.
1,06,000 സോഡാ കുപ്പികളുടെ അടപ്പുകള്‍ ഉപയോഗിച്ച് ലയണല്‍ മെസി, നെയ്മര്‍, റൊണാള്‍ഡോ എന്നിവരുടെ ഭീമന് മ്യൂറല്‍ ചിത്രങ്ങള്‍ നിർമിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ടാലന്റ് റിക്കാര്‍ഡ് ബുക്ക് എന്നിവയില്‍ ഇടം നേടിയ വേസ്റ്റ് ടു വണ്ടര്‍ നേട്ടത്തെ ചടങ്ങില്‍ ആദരിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോജി ജോസ് കുറുപ്പുമഠം, കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജസ്റ്റിന് കെ. കുര്യാക്കോസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. നിബു തോംസണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Ernakulam
പിറവം: പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലില്‍ (വലിയ പള്ളി) ശിലാസ്ഥാപന പെരുന്നാളിനോടനുബന്ധിച്ച് ചാലാശേരി തറവാട്ടിലേയ്ക്ക് അഞ്ചേകാലും കോപ്പും നല്കി.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയം സ്ഥാപിച്ചിരിക്കുന്ന സ്ഥലം പുരാതന കളരി പരമ്പരയുടെ ഉടമകളായ ചാലാശേരി പണിക്കര്‍ മുഖാന്തരം കുഴിക്കാട്ടുനമ്പൂതിരിയോട് പറയ്ക്ക് ഒരുപറ പണം കൊടുത്ത് വാങ്ങിയതെന്ന് ചരിത്രം പറയുന്നു. അന്ന് മുതൽ ഉപകാരസ്മരണയ്ക്കായി കല്ലിട്ട പെരുന്നാള്‍ ദിവസം ചാലാശേരി തറവാട്ടിലെ മുതിര്‍ന്ന കാരണവരെ അഞ്ചേകാലും കോപ്പും നല്കി ആദരിച്ചുവരുന്നത്.
ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ചാലാശേരിയിലെ മുതിർന്ന അംഗമായ വേണുഗോപാലിന്റെ നിര്യാണത്തെ തുടർന്ന് ഭാര്യ ജയ വേണുഗോപാൽ, മകൾ കീർത്തന, മരുമകൻ ശ്രേയസ് എന്നിവർക്ക് അഞ്ചേകാലും കോപ്പും സമ്മാനിച്ചു.
അഞ്ചേകാല്‍ ഇടങ്ങഴി അരി, ഏത്തക്കുല, നാളികേരം, ചേന, മത്തങ്ങ, വെള്ളരി, ഒരുകെട്ട് പപ്പടം, വെറ്റില, അടയ്ക്ക, പുകയില എന്നിവയടങ്ങിയതാണ് അഞ്ചേകാലും കോപ്പും. ഇതോടനുബന്ധിച്ച് കോതമഗലം പള്ളിയിൽ കബറടങ്ങിയിരിക്കുന്ന എൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളും ആഘോഷിച്ചു. വികാരി ഫാ. ഏലിയാസ് ചെറുകാട്ടേൽ, മുൻ വികാരി ഫാ. സ്കറിയ വട്ടക്കാട്ടിൽ, സഹ വികാരിമാരായ ഫാ.ഏലിയാസ് ചെറുകാട്ട്, ഫാ. ബിനോയി പട്ടകുന്നേൽ, ഫാ. ബാബു ഏബ്രഹാം, ഫാ.മാത്യൂസ് വാതക്കാട്ടേൽ, എന്നിവർ സഹകാർമികത്വം വഹിച്ചു. ചടങ്ങിൽ ട്രസ്റ്റി എം.പി. ബാബു മങ്കിടി, സഭാ മാനേജിംഗ് കമ്മറ്റിയംഗം ജോയി ലേക്നോ കമ്മറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് നേർച്ചസദ്യയും നടന്നു.
Ernakulam
കോതമംഗലം: മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാഗിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു.
കോതമംഗലം ബ്ലോക്ക് പരിധിയിലെ വന്യജീവി ആക്രമണം കൂടുതലുള്ള പ്രദേശങ്ങളില്‍ ഫെന്‍സിംഗ്, ട്രഞ്ചിംഗ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി തയാറാക്കിയ 3.31 കോടിയുടെ പദ്ധതിയുടെ ഭാഗമായാണ് സൗരോര്‍ജിത ഹാഗിംഗ് ഫെന്‍സിംഗ് സ്ഥാപിക്കുന്നത്. കോതമംഗലം ബ്ലോക്കില്‍ 21 കിലോമീറ്റര്‍ സൗരോര്‍ജിത ഹാഗിംഗ് ഫെന്‍സിംഗിനായി 187.83 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
വന്യജീവി ശല്യം നേരിടുന്ന വനാതിര്‍ത്തി മേഖലകളില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. പെരിയാര്‍ കടന്നെത്തുന്ന ആനകളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനായി നിരീക്ഷണ ബോട്ട് എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിക്കുമെന്നും അറിയിച്ചു. സൗരവേലി ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ക്കൊപ്പം നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കുന്നതിലൂടെ മനുഷ്യവന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണുമെന്നും എംഎല്‍എ പറഞ്ഞു.
കോതമംഗലം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പരിധിയില്‍ കൈതക്കണ്ടം മുതല്‍ ആവോലിച്ചാല്‍ വരെ 15 കിലോമീറ്റര്‍ ഫെന്‍സിംഗിന് 132.44 ലക്ഷം രൂപയും ഇഞ്ചത്തൊട്ടി തൂക്കുപാലം മുതല്‍ ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം വരെ 3.5 കിലോമീറ്റര്‍ ഫെന്‍സിങ്ങിന് 34.28 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പരിധിയില്‍ കവളങ്ങാട് പഞ്ചായത്തിലെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ മണിയംപാറ മുതല്‍ ചെമ്പന്‍കുഴി വരെ 2.5 കിലോമീറ്റര്‍ ഫെന്‍സിംഗിന് 21.11 ലക്ഷം രൂപയും അനുവദിച്ചു.
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ സഞ്ജു സൂസന് മാത്യു, കോതമംഗലം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്. സൂരജ് ബെന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജോയ് പി.ജോസഫ്, കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സൗമ്യ ശശി, ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി ചെയര്‍പേഴ്സണ്‍ റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയങ്ക ടോമി, പഞ്ചായത്ത് അംഗങ്ങളായ ജോഷി കുര്യാക്കോസ്, ബൈജു മത്തായി, വില്‍സണ്‍ മാത്യു, മോളി പീറ്റര്‍, എ.ടി. പൗലോസ്, എ.സി. രാജശേഖരന്, എന്‍.സി. ചെറിയാന്, കെ.എം. അലിയാര്, ഏബ്രഹാം ഇളയിടത്ത്,കെ.എ. സജി എന്നിവര്‍ പ്രസംഗിച്ചു.
Ernakulam
കല്ലൂർക്കാട്: കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ലാ കായികമേളയിൽ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് 439 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 220.5 പോയിന്റുമായി ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 210 പോയിന്റുമായി കദളിക്കാട് വിമലമാത എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി കുന്നേൽ അധ്യക്ഷത വഹിച്ചു. കല്ലൂർക്കാട് എസ്എച്ച്ഒ ബാസിത് ഇബ്രാഹിം, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തംഗം ലിസി ജോളി, കല്ലൂർക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെറീഷ് ജോസ്, എഇഒ കെ.എം. രാജേഷ്, സ്കൂൾ പ്രിൻസിപ്പൽ സെബാസ്റ്റ്യൻ മാത്യു, പ്രധാനാധ്യാപിക സിനോബി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Ernakulam
മൂവാറ്റുപുഴ: മൂന്നു ദിവസം നീണ്ടുനിന്ന മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കായിക മേള സമാപിച്ചു. ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം നഗരസഭാ സ്ഥിരംസമിതി ചെയര്‍പേഴ്സൺ ഷഹന മാഹിന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ജിനു ആന്റണി മടേയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഓവറോള്‍ കിരീടം വീട്ടൂര്‍ എബനേസര്‍ എച്ച്എസ്എസ് കരസ്ഥമാക്കി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസാണ് സെക്കന്‍ഡ് റണ്ണറപ്പ്. കാവുങ്കര തര്‍ബിയത്ത് ട്രസ്റ്റ് വിഎച്ച്എസ്എസാണ് മൂന്നാമത്. വിവിധ ഇനങ്ങളില്‍ മികവ് പുലര്‍ത്തിയ മികച്ച കായികതാരങ്ങള്‍ക്കും വിജയികളായ വിദ്യാലയങ്ങള്‍ക്കും ചടങ്ങില്‍ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപജില്ലാ ഓഫിസര്‍ പി.എന്‍. സജിമോന്‍, പ്രധാനാധ്യാപിക ഷമീന ബീഗം, സബ് ഡിസ്ട്രിക്ട് സ്പോര്‍ട്സ് ആൻഡ് ഗെയിംസ് അസോസിയേഷന് സെക്രട്ടറി കെ.പി. അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Ernakulam
ഇലഞ്ഞി: ഷൊർണൂരിൽ നടന്ന ടെക്നിക്കൽ ഹൈസ്കൂൾ എട്ടാമത് സംസ്ഥാന ശാസ്ത്ര സാങ്കേതികമേളയിൽ ഇലഞ്ഞി ടെക്നിക്കൽ ഹൈസ്കൂളിന് നാലാം സ്ഥാനം.
13 ഇനങ്ങളിൽ സ്കൂളിലെ 16 കുട്ടികൾ മികച്ച വിജയം നേടി. സ്കൂളിൽ വച്ചു നടന്ന അനുമോദന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മാജി സന്തോഷ് അധ്യക്ഷത വഹിച്ചു. വിജയം കൈവരിച്ച മുഴുവൻ കുട്ടികളെയും യോഗത്തിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡിൻസി ജോജി, ഇലഞ്ഞി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജോസഫ്, വാർഡ് അംഗം എൽസി ടോമി, സ്കൂൾ സൂപ്രണ്ട് പി.എസ്. വെങ്കിടേഷ്, പിടിഎ പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ, അധ്യാപകരായ അനിൽകുമാർ, ദിനേഷ്കുമാർ, പി.എ. പ്രജീഷ് എന്നിവർ പ്രസംഗിച്ചു.
Ernakulam
മൂവാറ്റുപുഴ: എഎസ്എംഇ കേരള സെക്ഷന്‍ തൃശൂര്‍ ഗവ. എന്‍ജിനിയറിംഗ് കോളജില്‍ സംഘടിപ്പിച്ച സംസ്ഥാനതല സാങ്കേതിക സിംമ്പോസിയത്തില്‍ (സിനേര്‍ജിയ-2026) വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജിന് ഒന്നാം സ്ഥാനം ലഭിച്ചു. കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗം വിദ്യാര്‍ഥികളായ എം. കാര്‍ത്തിക്, എം.എം. അനന്തപദ്മനാഭന്, അലക്സി ജോസ്, ജുവെല്‍ കെ. ജോസ്, ജയശങ്കര്‍ ബിനു എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് ലൈന്‍ എക്സ് മത്സരത്തില്‍ നേട്ടം കൈവരിച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
Ernakulam
കാക്കനാട് : ഹൈക്കോടതിയുടെ നിർദേശപ്രകാരം തൃക്കാക്കര നഗരസഭാ പരിധിയിലെ അനധികൃത വഴിയോരക്കച്ചവട സ്ഥാപനങ്ങൾ അധികൃതർ നീക്കംചെയ്തു. ബുധനാഴ്ച അർധരാത്രി ആരംഭിച്ച പ്രത്യേക പരിശോധനയിൽ കാക്കനാട്, സീപോർട്ട്-എയർപോർട്ട് റോഡ്, സിവിൽ ലൈൻ, ഐഎംജി ജംഗ്ഷൻ, മാവേലിപുരം, എൻജിഒ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ നിന്നായി 118 തട്ടുകടകളും രാഷ്ട്രീയ പാർട്ടികളുടേതടക്കം നിരവധി കൊടിമരങ്ങളും പരസ്യബോർഡുകളും നഗരസഭാ സ്ക്വാഡ് പൊളിച്ചുമാറ്റി.
നഗരസഭയുടെ താത്കാലിക ലൈസൻസുള്ള കടകൾ മാത്രമാണ് തുടരാൻ അനുവദിച്ചത്. ലഹരി ഇടപാടുകൾ നടത്തുന്നുവെന്ന് പരാതിയുള്ളതും മുന്നറിയിപ്പ് നൽകിയിട്ടും ഒഴിവാകാതിരുന്നതുമായ കടകൾക്കെതിരേയാണ് നടപടി. കടയുടമകൾക്കും അനധികൃതമായി കൊടിമരങ്ങളും ബോർഡുകളും സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികൾക്കും പിഴ ചുമത്തി നോട്ടീസ് നൽകി.
ആറ് മാസങ്ങൾക്കുള്ളിൽ മൂന്നാംതവണയാണ് നഗരസഭയുടെ നേതൃത്വത്തിൽ അനധികൃത വഴിയോരക്കച്ചവട കേന്ദ്രങ്ങൾ നഗരസഭ പൊളിച്ചു നീക്കുന്നത്. വരുംദിവസങ്ങളിലും പരിശോധനകളും നീക്കംചെയ്യലും തുടരും.
Ernakulam
മരട്: മുഖ്യമന്ത്രി വി.ഡി. സതീശന് ജന്മനാടിൽ ആഘോഷമായി സ്വീകരണം നൽകുന്നു. മരട് നഗരസഭയുടെയും ജനകീയ സമിതിയുടെയും നേതൃത്വത്തിൽ മരടിലും നെട്ടൂരിലുമായി 30നാണ് പരിപാടി. രണ്ടിടങ്ങളിലെയും സ്വീകരണങ്ങൾക്കായി സ്വാഗതസംഘം രൂപീകരിച്ചു.
മരട് നഗരസഭയുടെ സ്വീകരണം മാങ്കായിൽ സ്കൂൾ മൈതാനത്ത് 30ന് വൈകിട്ട് നാലിന് നടക്കും. മാങ്കായിൽ സ്കൂളിന്റെ പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിക്കും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി.കെ. ബഷീർ, റോജി എം. ജോൺ, ഹൈബി ഈഡൻ എംപി. എംൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. വൈക്കം വിജയലക്ഷ്മിയെ മുഖ്യമന്ത്രി ആദരിക്കും.
മുഖ്യമന്ത്രി പഠിച്ച നെട്ടൂർ എസ്വി യുപി സ്കൂളിന് എതിർവശത്തുള്ള തിരുനെട്ടൂർ മഹാദേവ ക്ഷേത്ര മൈതാനിയിലാണ് അന്നേ ദിവസം തന്നെ നെട്ടൂരിലെ ജനകീയ സമിതിയുടെ സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. മരടിലെ ചടങ്ങിൽ പങ്കെടുക്കുന്ന നേതാക്കളെ കൂടാതെ മറ്റു പ്രമുഖരും പങ്കെടുക്കും. ഇരു വേദികളിലും കലാപരിപാടികളും അരങ്ങേറും.
Ernakulam
കാക്കനാട്: തൃക്കാക്കര ഭാരതമാത കോളജിൽ സർക്കാർ അംഗീകൃത ഇന്റഗ്രേറ്റഡ് എംഎസ് സി കംപ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേണിംഗ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ ഏകദിന ശിൽപശാല നടത്തി. കേരളത്തിലെ വിവിധ കോളജുകളിലെ അധ്യാപകരേയും ഗവേഷണ വിദ്യാർഥികളേയും ഗവേഷകരേയും ഉൾപ്പെടുത്തിയുള്ള ഗവേഷണ ശില്പശാലയിൽ അറുപതോളം പേർ പങ്കെടുത്തു.
പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, റിസോഴ്സ് പേഴ്സൺ ഡോ. നിമിത അബു ബക്കർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടർ സയൻസ് ഡീൻ ഡോ. ജോൺ ടി. ഏബ്രഹാം, കോ-ഓർഡിനേറ്റർ ബിൻഷാ ബെന്നി എന്നിവർ സംബന്ധിച്ചു.
Ernakulam
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെ ഒപി ടിക്കറ്റ് കൗണ്ടർ പുതിയ സ്ഥലത്തേക്ക് മാറ്റിയത് രോഗികൾക്ക് ദുരിതമാകുന്നു. നിലവിൽ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടറിനു സമീപം പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതിനെ തുടർന്ന് ഒപി ടിക്കറ്റ് കൗണ്ടർ ഒപി വിഭാഗത്തിന് മുന്നിലേക്ക് മാറ്റിയതോടെയാണ് ഇവിടെ ടിക്കറ്റ് എടുക്കാൻ വെയിലത്ത് നിരയിൽ നിൽക്കേണ്ട സ്ഥിതിയായത്.
പുതിയ കൗണ്ടറിന് മുന്നിൽ മേൽക്കൂരയോ മറ്റ് താത്കാലിക സംവിധാനങ്ങളോ ഒന്നുംതന്നെ ഒരുക്കാതെ ടിക്കറ്റ് കൗണ്ടർ സ്ഥാപിച്ചതോടെയാണ് രോഗികൾ ഒപി ടിക്കറ്റിനായി കത്തുന്ന വെയിലിൽ ക്യൂ നിൽക്കേണ്ട ഗതികേടിലായത്. മുൻപ് കൗണ്ടർ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് മേൽക്കൂര ഉണ്ടായിരുന്നതിനാൽ ഇത്തരം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.
രോഗികളെ വലയ്ക്കുന്ന നടപടിയിൽനിന്ന് പിന്മാറി കൗണ്ടർ പഴയ സ്ഥലത്തേക്ക് മാറ്റണമെന്ന് സിപിഎം ഏരിയ സെക്രട്ടറി പി. വാസുദേവൻ ആവശ്യപ്പെട്ടു.
Ernakulam
കൊച്ചി: റീജണൽ സ്പോർട്സ് സെന്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. സുനിൽ കെ. മത്തായിയാണ് വൈസ് പ്രസിഡന്റ്. അഡ്വ. എസ്.എ.എസ്. നവാസ് ഓണററി സെക്രട്ടറിയും തോമസ് ജോസഫ് ഓണററി ട്രഷററുമാണ്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഗിരീഷ് സോമൻ, ഡോ. അനിൽ ജോസഫ്, ഹാരി റാഫേൽ, ക്യാപ്റ്റൻ ജോസഫ് ആലപ്പാട്ട്, മനോഹർപ്രഭു, ക്യാപ്റ്റൻ രമേഷ് കൃഷ്ണ, സാബുജോണി എന്നിവരെയും തെരഞ്ഞെടുത്തു. കളക്ടറും സിറ്റി പോലീസ് കമ്മിഷണറുമാണ് ചെയർപേഴ്സണും പ്രസിഡന്റുമായിരിക്കുക.
Ernakulam
ഫോർട്ടുകൊച്ചി: ആസിഡ് ആക്രമണക്കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 2014 സെപ്റ്റംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. ഫോർട്ടുകൊച്ചി താമരപ്പറമ്പിൽവച്ചാണ് താമരപ്പറമ്പിൽ ബോണിയെന്ന (51) പ്രതി മുൻ വൈരാഗ്യത്താൽ ഷെഡ്നോവ് ആന്റണി എന്ന യുവാവിനെതിരെ ആസിഡ് ആക്രമണം നടത്തിയത്. ആക്രമത്തില്‍ യുവാവിന്റെ ഇടതുകണ്ണിന് പൂർണമായും വലത് കണ്ണിനു ഭാഗികമായും കാഴ്ച നഷ്ടപ്പെട്ടു.
ഫോർട്ടുകൊച്ചി പൊലിസ് സ്റ്റേഷൻ എസ്ഐയായിരുന്ന എസ്. രാജേഷ് കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ കോടതിയായ എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജായ ടി. മധുസൂദനനാണ് പ്രതിക്ക് 10 വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചത്.
പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ ശ്രീകല ഹാജരായി. എഎസ്ഐമാരായ എം.എം ജോമോൻ, ടി.എന്‍ അജയൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Ernakulam
ആലുവ: പെരിയാറിൽനിന്ന് മണൽവാരി കടത്തുന്ന സംഘത്തിന്റെ പ്രധാനികളിലൊരാൾ പൊലിസ് പിടിയിൽ. ചെങ്ങമനാട് തുരുത്ത് ഓത്തുപള്ളിപ്പറമ്പ് റിഷാദ് (36)നെയാണ് ആലുവ പൊലിസ് പിടികൂടിയത്. വാഹനത്തിൻ്റെ ഡ്രൈവർ തലയോലപ്പറമ്പ് കരിപ്പാടൻ പുത്തൻപുരയിൽ വീട്ടിൽ ധനേഷ് മുരളീധരൻ (38)നെ ആലുവ പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വാഹനത്തിന്റെ ഉടമയാണ് പിടിയിലായ റിഷാദ്.
ആലുവ, നെടുമ്പാശേരി, ചേരാനല്ലൂർ പൊലിസ് സ്റ്റേഷനുകളിലായി സമാനമായ ഏഴ് കേസുകളിൽ ഇയാൾ പ്രതിയാണ്.
ഞായറാഴ്ച പുലർച്ചെ പെരിയാറിൽനിന്ന് വാരിയ ശേഷം കടത്തുകയായിരുന്ന മണൽ മഹിളാലയം പാലത്തിനടുത്തുവച്ചാണ് പൊലിസ് പിന്തുടർന്ന് പിടികൂടിയത്. കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Ernakulam
അങ്കമാലി: കത്തോലിക്ക കോണ്‍ഗ്രസ് അന്തര്‍ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയുടെ പ്രയാണത്തിന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക പള്ളിയില്‍ എറണാകുളം-അങ്കമാലി അതിരൂപത സമിതി സ്വീകരണം നല്കി.
അന്തര്‍ദേശിയ നേതൃസമ്മേളനം 19 മുതല്‍ 23വരെ ഇറ്റലിയിലെ റോമില്‍ നടക്കും. കാത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത ഡയറക്ടര്‍ ഫാ. ആന്റണി പുതിയപ്പറമ്പില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്നിന്ന് പതാക ഏറ്റുവാങ്ങി. അതിരൂപത പ്രസിഡന്റ് എസ്.ഐ. തോമസ് ശങ്കുരിക്കല്‍ അധ്യക്ഷത വഹിച്ചു.
ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, സെക്രട്ടറി ഫ്രാന്‍സിസ് മൂലന്, വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാരായ സെബാസ്റ്റ്യന്‍ ചെന്നെക്കാടന്‍, ഡെന്നി ആന്റണി, അതിരൂപത ഭാരവാഹികളായ ബേബി പൊട്ടനാനി, ജോണ്സന് പടയട്ടി, മേരി റാഫേല്‍, സെജോ ജോണ്‍, ജയ്മോന് തൊട്ടുപുറം, ആന്റണി പലമറ്റം, ജോസഫ് അമ്പലത്തിങ്കള്‍, ജോസ് ആന്റണി, ബിനോയ് തളിയന്‍, പോള്‍ കിടങ്ങേന്, ബസിലിക്ക അസിസ്റ്റന്റ് വികാരി ഫാ. ഷെറിന് മാടവന, കൈക്കാരന്മാരായ ബാബു മഞ്ഞളി, ജീസന്‍ മുണ്ടാടന്‍, വൈസ് ചെയര്മാന് സെബി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ernakulam
കൊച്ചി: കളമശേരി കൂട്ടമാനഭംഗത്തിന് പിന്നില്‍ സ്പാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘം. ജോലി ഒഴിവുകള്‍ സംബന്ധിച്ച് പരസ്യം നല്കിയ ശേഷം ഇവരുടെ കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി ലഹരി നല്കിയ ശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സംഘത്തിനൊപ്പം നിർത്തുന്നതാണ് ഇവരുടെ രീതി. പ്രതികള്‍ സമാനമായ രീതിയില്‍ മറ്റ് ആളുകളെ ഇത്തരത്തില്‍ ചതിയില്പ്പെടുത്തിയിട്ടുണ്ടോയെന്നതക്കം പൊലിസ് പരിശോധിക്കുകയാണ്. അതിക്രമത്തിന് ഇരയായി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പൊലിസ് വിശദമായ മൊഴി രേഖപ്പെടുത്തും.
കേസില്‍ വയനാട് പുല്‍പ്പള്ളിയില്‍ നിന്ന് പിടിയിലായ ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ശരണ്യ(അമ്മു-30), തൃശൂര്‍ പറപ്പൂക്കര സ്വദേശി സഞ്ജു സഞ്ജയ് (21) എന്നിവരെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ വയനാട് പുല്‍പ്പള്ളിയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി പൊലിസ് ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കളമശേരി സിഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പുല്‍പ്പള്ളിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വലിയ വാഗ്ദാനങ്ങള്‍ നല്കി ഇതര ജില്ലകളില്‍ നിന്നും സ്ത്രീകളെ എത്തിച്ചാണ് പലയിടത്തും സ്പാകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. കളമശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്പാകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക നിരീക്ഷണത്തില്‍ ആണെന്ന് തൃക്കാക്കര എസിപി സി.കെ. ബിജോയ് ചന്ദ്രന് പറഞ്ഞു.
പ്രതികളുടെ സ്പായില്‍ പൊലിസ് പരിശോധന നടത്തി. ഇവരെ വൈകാതെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. അതിനിടെ കേസില്‍ ആദ്യം അറസ്റ്റിലായ ഒന്നാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവക്കല്‍ സ്വദേശി ജിത്ത് മാര്ട്ടിന് എന്നിവരെ രണ്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ ഇന്ന് കളമശേരി ഉണിച്ചിറയിലെ ഡിലൈറ്റ് സ്പായിലും ഇടപ്പള്ളിയിലെ ലോഡ്ജിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
കേസ് അട്ടിമറിക്കാന്‍ ഇരയുടെ ബന്ധുക്കള്‍ക്ക് പണം വാഗ്ദാനം ചെയ്ത് കേസ് അടിമറിക്കാൻ നീക്കം നടന്നതായും പൊലിസിന് വിവരമുണ്ട്.
Ernakulam
കൊച്ചി: സംസ്ഥാന സ്കൂള്‍ ഗെയിംസിന്റെ ക്രിക്കറ്റ്, വോളിബോള്‍, ജൂഡോ മത്സരങ്ങള്‍ എറണാകുളത്ത് ആരംഭിച്ചു. ജൂഡോ മത്സരങ്ങള്‍ കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററിലും വോളിബോള്‍ പറവൂര്‍ എസ്എന്‍വി സംസ്കൃത ഹൈസ്കൂളിലും ക്രിക്കറ്റ് മത്സരങ്ങള്‍ കോതമംഗലം എംഎ കോളജ്, കളമശേരി സെന്റ് പോള്‍സ് കോളജ് എന്നിവിടങ്ങളിലുമാണ് നടക്കുന്നത്.
മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6.30ന് മുഖ്യ വേദിയായ പറവൂര്‍ എസ്എന്‍വി സംസ്കൃത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്മാന് രമേഷ് ഡി. കുറിപ്പ് അധ്യക്ഷത വഹിക്കും.
ഓരോ വേദിയിലും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ജനറല്‍ മെഡിസിന്, സ്പോര്‍ട്സ് ആയുര്‍വേദ തുടങ്ങി എല്ലാവിധ മെഡിക്കല്‍ സൗകര്യങ്ങളും ആീബുലന്‍സ് സൗകര്യങ്ങളും മെഡിക്കല്‍ ആന്‍ഡ് ആയുര്‍വേദ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംഘാടകസമിതി തന്നെ നാലു വേദികളിലും വിഭവസമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. ഗെയിംസ് 11ന് സമാപിക്കും.
Ernakulam
കൊച്ചി: നഗരത്തില്‍ വെന്ഡര്സോണ് നിശ്ചയിച്ചതോടെ വഴിയോരങ്ങളിലെ അനധികൃത കച്ചവടങ്ങള്‍ നഗരസഭ ഒഴിപ്പിച്ചു തുടങ്ങി.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നടപ്പാത ഒഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ ബുധനാഴ്ച ആരംഭിച്ചതായും എല്ലാ കൗണ്‍സിലര്‍മാരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും മേയര്‍ വ്യക്തമാക്കി.
പനമ്പിള്ളി നഗറിലെ വഴിയോര കച്ചവടങ്ങളാണ് പൊലിസുള്പ്പെടെ ചേര്‍ന്നുള്ള എവിക്ഷന് ടീമിന്റെ നേതൃത്വത്തില്‍ ഇന്നലെ ഒഴിപ്പിച്ച് തുടങ്ങിയത്. പാതയോരങ്ങള്‍ കൈയേറി കച്ചവടം നടത്തിയിരുന്ന കടകളും നഗരസഭയുടെ സ്ട്രീറ്റ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന 22 ഓളം കടകളുമാണ് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്.
പാതയോരങ്ങള്‍ കൈയേറി പ്രവര്‍ത്തിച്ചിരുന്ന നിരവധി കടകള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ വരുംദിവസങ്ങളിലും കര്‍ശന നടപടി നഗരസഭ സ്വീകരിക്കുമെന്നും കൊച്ചി നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു അറിയിച്ചു.
Ernakulam
മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളകളിൽ 1053 പോയിന്റ് നേടി സെന്റ് അഗസ്റ്റിന് ഗേള്‍സ് എച്ച്എസ്എസ് ഓവറോള്‍ കിരീടം നേടി. 850 പോയിന്റ് നേടി മണ്ണൂര്‍ ഗാര്ഡിയന് ഏഞ്ചല്‍ ഇഎംഎച്ച്എസ്എസ് ഫസ്റ്റ് റണ്ണറപ്പായി. 845 പോയിൻര് നേടി നിര്‍മല എച്ച്എസ്എസാണ് സെക്കന്‍ഡ് റണ്ണറപ്പ്.
വിജയിക്കുള്ള സമ്മാനം മാത്യു കുഴല്നാടന് എംഎല്‍എ വിതരണം ചെയ്തു. സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ പി.വി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. വിവിധ മേളകളുടെ വിജയികള്‍ക്കുള്ള സമ്മാനദാനം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷഹന മാഹീന്, ജിനു ആന്റണി മടേയ്ക്കല്‍ എന്നിവര്‍ നിര്‍വഹിച്ചു.
സിസ്റ്റര്‍ ഫ്ലോറി, പി.എം. ഷിയാസ്, കെ.എം. മുഹമദ്, സിസ്റ്റര്‍ റാണി അഗസ്റ്റിന്, സിസ്റ്റര്‍ സിനി സ്റ്റീഫന്‍, ജീജോ ജോസ്, ഷഫ്ന സലിം, ജീനു ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ernakulam
മൂവാറ്റുപുഴ : കാക്കനാട് റോഡില്‍ തുടര്‍ച്ചയായി പൈപ്പ് പൊട്ടി കുഴികള്‍ രൂപപ്പെടുന്നത് സംബന്ധിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് ജല അഥോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന നടത്തി. സ്ഥിരമായി പൈപ്പ് പൊട്ടലുകള്‍ ഉണ്ടായി കുഴികള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ എത്രയും വേഗം പൈപ്പ് മാറ്റി ചോര്‍ച്ച പരിഹരിച്ചു റോഡ് പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതാണെന്നു ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ റോഡ്സ് സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജൂലിന്‍ ജോസ്, മൂവാറ്റുപുഴ റോഡ്സ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ജ്യൂവല്‍ ഏബ്രഹാം, മൂവാറ്റുപുഴ ജല അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷാനു പോള്‍, അസിസ്റ്റന്റ്എന്‍ജിനിയര്‍ വിജില്‍ സാമൂവല്‍, പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ജോയി മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംയുക്ത പരിശോധന.
Ernakulam
കോതമംഗലം: തങ്കളം–കാക്കനാട് നാലുവരി പാത യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. നിലവിലെ സാഹചര്യങ്ങളും പ്രദേശത്തിന്റെ വികസന സാധ്യതകളും പരിഗണിച്ച് അലൈൻമെന്റ് പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുകയെന്നും മന്ത്രി പറഞ്ഞു. അഞ്ചു കോടി ചെലവിൽ നവീകരിച്ച 4.5 കിലോമീറ്റർ കീരംപാറ–ഭൂതത്താൻകെട്ട് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കോതമംഗലം നിയോജകമണ്ഡലത്തിലെ 200 കിലോമീറ്റർ റോഡുകൾ മൂന്ന് വർഷത്തിനകം ബിഎം-ബിസി നിലവാരത്തിൽ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വികസിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. തങ്കളം–കാക്കനാട് നാലുവരി പാത യാഥാർഥ്യമാകുന്നതോടെ കോതമംഗലത്തിന്റെ ഗതാഗത, വ്യവസായ, വിനോദസഞ്ചാര മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു. കീരംപാറ ടൗണിൽനിന്ന് ഭൂതത്താൻകെട്ടിലേക്കുള്ള റോഡിന്റെ വീതി 5.5 മീറ്ററിൽനിന്ന് ഏഴു മീറ്ററായി വർധിപ്പിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. കീരംപാറ, പിണ്ടിമന പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ഭൂതത്താൻകെട്ട്, ഇടമലയാർ, ചെക്കിമേട്, പലവൻപുഴ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പ്രവേശന പാതയാണ്. 2024–25 സാമ്പത്തിക വർഷത്തിൽ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണം 2026 ഓഗസ്റ്റ് 30നാണ് പൂർത്തീകരിച്ചത്.
ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷതവഹിച്ചു. മുൻ എംഎൽഎ ആന്റണി ജോൺ, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എ.എം. ബഷീർ, ജോമി തെക്കേക്കര, സൗമ്യ ശശി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. മൊയ്തു, കെ.പി. ജോർജ്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, നേതാക്കളായ ഷമീർ പനക്കൻ, ഇബ്രാഹിം കവല, പി.എം. സക്കറിയ, എ.ടി. പൗലോസ്, മാത്യു ജോസഫ്, ഇബ്രാഹിം കവലയിൽ, എ.സി. രാജശേഖരൻ, വാർഡ് മെമ്പർമാർ, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
Ernakulam
കൂത്താട്ടുകുളം: പാലക്കാട് ബിഎംഎച്ച്എസിൽ വച്ച് നടന്ന സംസ്ഥാനതല അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് മികച്ച നേട്ടം. വിവിധ വിഭാഗങ്ങളിലായി മൂന്ന് വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ച് സ്വർണ മെഡലും ദേശീയ ടീമിൽ ഇടവും കരസ്ഥമാക്കി.
അണ്ടർ 14 ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ ജാൻവി അനീഷ് ഒന്നാം സ്ഥാനം നേടി അണ്ടർ 14 ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ ഭദ്ര എ. നായർ നാലാം സ്ഥാനം നേടി ദേശീയ ടീമിൽ ഇടം നേടി. അണ്ടർ 17 റിസർവ് വിഭാഗത്തിൽ അലിൻ മരിയ എബൻസ് സ്വർണ മെഡൽ നേടി ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അധ്യാപകരായ നിഖിൽ സാജൻ, അജിത്ത് ബാബു എന്നിവരാണ് പരിശീലകർ. സ്വർണ മെഡൽ കരസ്ഥമാക്കുകയും ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത കുട്ടികളെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനിറ്റ അനുമോദിച്ചു.
Ernakulam
മഞ്ഞപ്ര: പഞ്ചാബിൽ നടന്ന സിഐഎസ് സിഇ ദേശീയതല തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി റോജിൽ റോയ് ആന്റണി വെങ്കല മെഡൽ നേടി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ധന്യ ഗ്രേസ്, അധ്യാപകർ പരിശീലക കീർത്തന സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ചാമ്പ്യൻഷിപ്പിൽ ജ്യോതിസ് സെൻട്രൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി നന്ദന കെ. സുഭാഷും പങ്കെടുത്തു. ഇരുവരും ഇത് രണ്ടാം തവണയാണ് ദേശീയതല തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
Ernakulam
തൃപ്പൂണിത്തുറ: എരൂരിൽ ഭാര്യയുടെ മാതാപിതാക്കളെ മരുമകൻ വാക്കത്തി കൊണ്ടു വെട്ടി. എരൂർ ഇല്ലിക്കപ്പടി പള്ളിപ്പാനത്തിൽ ലൈനിൽ താമസിക്കുന്ന പുഷ്പ (65), ഭർത്താവ് രാമചന്ദ്രൻ എന്നിവരെയാണ് മകളുടെ ഭർത്താവായ പാലക്കാട് സ്വദേശി ദിലീപ് (39) വാക്കത്തിക്ക് വെട്ടിയത്. ഇയാളെ ഹിൽപാലസ് പൊലിസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കളുടെ വീടിനടുത്ത് മറ്റൊരു വീട്ടിലാണ് ദിലീപും ഭാര്യയും താമസിക്കുന്നത്. ഇന്നലെ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ദിലീപ് വീട്ടിൽ വച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുകയും പിന്നാലെ വധഭീഷണി മുഴക്കി വാക്കത്തിയുമായി ആക്രമിക്കാനെത്തുകയുമായിരുന്നു. ഭയന്നോടിയ ഭാര്യ അടുത്തുള്ള സ്വന്തം വീട്ടിലേക്ക് ഓടിക്കയറിയതിന് പിന്നാലെയെത്തിയ ദിലീപ്, വീടിന്റെ മുകൾ നിലയിൽ നിന്നിറങ്ങി വന്ന ഭാര്യാ മാതാവ് പുഷ്പയെ വെട്ടി. ഇവർക്ക് ഒന്‍പതോളം വെട്ടേറ്റിട്ടുണ്ട്.
പുഷ്പയെ ആക്രമിച്ചത് തടഞ്ഞതിനിടെയാണ് രാമചന്ദ്രന് കൈക്ക് വെട്ടേറ്റത്. ബഹളം കേട്ടെത്തിയ നാട്ടുകാർ ഇരുവരെയും ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പുഷ്പയുടെ പരുക്ക് ഗുരുതരമായതിനാൽ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
തൃപ്പൂണിത്തുറ നഗരസഭയിലെ താത്കാലിക തൊഴിലാളിയായ ദിലീപ്, രാമചന്ദ്രന്റെ ബധിരയും മൂകയുമായ മൂത്ത മകളെയാണ് വിവാഹം കഴിച്ചിരുന്നത്. മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി ഇയാൾ വഴക്കുണ്ടാക്കുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Ernakulam
കൊച്ചി: കൊച്ചിയിലെ ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി എസ്പെരാന്‍സ-2026 കേക്ക് മിക്സിംഗ് ചടങ്ങ് സംഘടിപ്പിച്ചു.
കൊച്ചി ക്രൗണ്‍ പ്ലാസ കളിനറി ഡയറക്ടര്‍ ഷെഫ് കെ.എസ്. കലേഷ് ഉദ്ഘാടനം ചെയ്തു. നടി മാല പാര്‍വതി മുഖ്യതിഥിയായി.മാരിയറ്റ് ഹോട്ടല്‍ എക്സിക്യൂട്ടീവ് ഷെഫ് ആശിഷ് കുമാര്‍ സിംഗ് , കരിക്കാമുറി സെന്റ് ജോസഫ് മൊണാസ്ട്രി സുപ്പീരിയര്‍ ഫാ. മാത്യു കോയിക്കര, ചാവറ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, സിറിയക് ഏലിയാസ് വോളണ്ടറി അസോസിയേഷന് സെക്രട്ടറി ഫാ. തോമസ് തേരാട്ടില്‍, ബിന്നി വർഗീസ്, ഫാ. എമില്‍ സെബാസ്റ്റ്യന്‍ പുള്ളിക്കാട്ടില്‍, ജോണ്സണ് സി. ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. രണ്ടായിരം കേക്കുകളാണ് ഇവിടെ നിര്‍മിക്കുക.
Ernakulam
തൃപ്പൂണിത്തുറ: വിമൺ വെൽഫെയർ സർവീസസ് തൃപ്പൂണിത്തുറ ഫൊറോനയുടെ സുവർണ ജൂബിലിയാഘോഷം സുവർണജ്യോതി 2026 എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
ഫൊറോന ഡയറക്ടർ ഫാ. ജോസഫ് താമരവെളി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജെയ്നി സാംരാജ്, ആനിമേറ്റർ സിസ്റ്റർ ലിമ റോസ്, സിസ്റ്റർ സുമ, കൈക്കാരൻ ജോർജ് തേരേഴത്ത്, ഫൊറോന പ്രസിഡന്റ് ബോബി സാജൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ, സമ്മാനദാനം എന്നിവ നടന്നു.
Ernakulam
ചെറായി: കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് ആരംഭിച്ചു. ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടൻ അധ്യക്ഷത വഹിച്ചു.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് കളമശേരി ക്ലസ്റ്റർ കൺവീനർ ഇ.എച്ച്. സലിം എൻഎസ്എസ് സന്ദേശം നൽകി. പ്രിൻസിപ്പാൾ ഇൻ ചാർജ് സഞ്ജന പി. ജസ്റ്റിൻ, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി തദേവൂസ്, ജില്ലാ പഞ്ചായത്തംഗം കെ.എസ്. നിബിൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിനു തോമസ്, പ്രധാനാധ്യാപിക റീജ ജോസഫ്, പ്രോഗ്രാം ഓഫീസർ ലിന്റ തോമസ് എന്നിവർ പ്രസംഗിച്ചു.
Ernakulam
കൊച്ചി: അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബുധനാഴ്ച പുലർച്ചെ അഞ്ചിന് ആരംഭിച്ച റെയ്ഡ് വൈകുന്നേരം അഞ്ചു വരെ നീണ്ടു നിന്നു. സംഘം പ്രസിഡന്റ് പി.ടി. പോളിന്റെ വീട്ടിലും അക്കൗണ്ടന്റ് ഷിജുകൂരൻ പുളിയപ്പിള്ളിയുടെ വീട്ടിലും 32 കോടിയോളം രൂപ ലോൺ എടുത്ത് തിരിച്ചടയ്ക്കാതെ കുടിശിക വരുത്തിയ റോയ് കുര്യന്റെ വീട്ടിലുമാണ് റെയ്ഡ് നടത്തിയത്.
96 കോടി രൂപയുടെ വ്യാജ ലോൺ അനുവദിക്കുന്നതിനും വ്യാജ രേഖകൾ പ്രകാരം ലോൺ നൽകുന്നതിനും നേതൃത്വം നൽകിയത് ഇവരാണെന്നാണ് പരാതി. അങ്കമാലി അർബൻ സംഘത്തിൽ പത്ത് ലക്ഷത്തിൽ കൂടുതൽ നിക്ഷേപം നടത്തിയ മുന്നൂറോളം പേരുടെ വിവരങ്ങൾ ഇഡി ശേഖരിച്ചു. തട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും ഡയർക്ടർ ബോർഡ് അംഗങ്ങളെയും ജീവനക്കാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ സംഘത്തിൽ നിന്ന് വസ്തുവിന്റെ ആധാരത്തിന്റെ പകർപ്പ് മാത്രം ഉൾക്കൊള്ളിച്ചും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ പേരിലും ഒരേ വസ്തുവിൻമേൽ ഒരേ വീട്ടിൽ താമസിക്കുന്ന നാലു പേരുടെ വരെ പേരിലും മരണപ്പെട്ട വ്യക്തിയുടെ പേരിലും വായ്പ നൽകിയിട്ടുള്ളതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. പുതിയ വ്യക്തികൾക്ക് വ്യാജമായി അംഗത്വം നൽകി വായ്പ നൽകിയിട്ടുള്ളതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഘത്തിൽ കഴിഞ്ഞ മാർച്ച് വരെ 120 കോടി വായ്പ ബാക്കി നിൽപ്പുള്ളതിൽ 96 കോടിയുടെത് വ്യാജ വായ്പകളാണ്. വായ്പകളുടെ ഈടു വസ്തുവിൽ നിന്ന് വ്യാജ വായ്പകളിൽ ഈടാക്കിയെടുക്കാൻ സാധിക്കാത്ത 33 കോടി രൂപയുടെ വായ്പകളുണ്ട്. കഴിഞ്ഞ മാർച്ച് വരെ 106 കോടിയുടെ നിക്ഷേപവുമുണ്ട്.
ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന വി.ഡി. ടോമി, ടി.പി. ജോർജ്, ദേവസി മാടൻ, പി.വി.പൗലോസ്, മേരി ആന്റണി, രാജപ്പൻ നായർ, പി.സി.ടോമി, എൽസി വർഗീസ് തുടങ്ങിയവരെ നേരത്തെ തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരകനായിരുന്ന മരണമടഞ്ഞ പി.ടി. പോളിന്റെ ഭാര്യ എൽസി പോളിനെയും കോടികളുടെ വ്യാജ ലോൺ തരപ്പെടുത്തി കൊടുത്ത ഉദ്യോഗസ്ഥരായിരുന്ന സെക്രട്ടറി ബിജു കെ. ജോസിനെയും അക്കൗണ്ടന്റ് കെ.ഐ. ഷിജുവിനെയും അറസ്റ്റ് ചെയ്തിരുന്നു.
Ernakulam
കൊച്ചി: പിആന്ഡ്ഡി കോളനി നിവാസികള്‍ക്കായി മുണ്ടംവേലിയില്‍ ജിസിഡിഎ നിര്‍മിച്ച ഫ്ലാറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ, നിര്‍മാണ ഏജന്‍സിയായ തൃശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ടിഡിഎല്‍സി)യുടെ ജില്ലയിലെ മറ്റു പദ്ധതികളും ചര്‍ച്ചയാകുന്നു. കൊച്ചി മെട്രോ അടക്കം 20 ഓളം ജോലികളിലാണ് 10 വര്‍ഷത്തിനിടെ ജില്ലയില്‍ ടിഡിഎല്‍സി ഉൾപ്പെട്ടിട്ടുള്ളത്.
സ്റ്റേഷനുകളുടെയും യാര്‍ഡിലെയും നിര്‍മാണം ഉള്‍പ്പടെ ഒട്ടേറെ നിര്‍മാണ പ്രവൃത്തികള്‍ കൊച്ചി മെട്രോയ്ക്കായി സൊസൈറ്റി ചെയ്തു. ലിസി മെട്രോ സ്റ്റേഷനിലെ രണ്ടു കെട്ടിടങ്ങളുടെ നിര്‍മാണം നടത്തിയതും ടിഡിഎല്സിയാണ്. 23.46 കോടിയായിരുന്നു നിര്‍മാണ ചെലവ്. ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെ രണ്ടു കെട്ടിടങ്ങളുടെ ആര്‍ക്കിടെക്ചറല്‍ ജോലികള്‍ക്കൊപ്പം 10.28 കോടി രൂപയ്ക്ക് പ്ലംബിംഗ്, ഇലക്ട്രിക്കല്‍ ജോലികളും ചെയ്തതും ടിഡിഎല്സിയാണ്.
കളമശേരി മെട്രോ സ്റ്റേഷന്റെ വലതുവശത്തെ പ്രവേശനകവാടത്തിന്റെ നിര്‍മാണത്തിന് 9.35 കോടിയുടെയും ആലുവ മെട്രോസ്റ്റേഷന്റെ എന്‍ട്രി എക്സിറ്റ് സ്ട്രക്ചറിനായി 4.54 കോടിയുടെയും പ്രവൃത്തികള്‍ സൊസൈറ്റി ചെയ്തു. കമ്പനിപ്പടി, കളമശേരി മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണത്തിലും സൊസൈറ്റി പങ്കാളിയായി.
ആലുവ പേട്ട മെട്രോപാതയില്‍ പില്ലര്‍ 863 മുതല്‍ 865 വരെ പിഎസ്സി ബോക്സ് ഗര്‍ഡര്‍ നിര്‍മിക്കുന്നതിനായി 2.04 കോടിയുടെ പ്രവൃത്തിയും സൊസൈറ്റി ഏറ്റെടുത്തതായി രേഖകളിലുണ്ട്. ലിസി, മഹാരാജാസ് മെട്രോ സ്റ്റേഷനുകളുടെ മേല്‍ക്കൂര നിര്‍മാണവും ശേഷിക്കുന്ന കൈവരികള്‍ സ്ഥാപിക്കുന്നതിനുമായി 1.85 കോടിയുടെ പ്രവൃത്തിയും പൂര്‍ത്തിയാക്കി.
അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനിലെ ഗ്രാനൈറ്റ് ജോലികള്‍ക്ക് 94.63 ലക്ഷം രൂപയും, മുട്ടം മെട്രോ ഡിപ്പോ യാര്‍ഡിന് ചുറ്റുമുള്ള കോമ്പൗണ്ട് മതിലും സുരക്ഷാ ഗ്രില്ലും നിര്‍മിക്കുന്നതിന് 63.36 ലക്ഷം രൂപയും വരുന്ന പ്രവൃത്തികളും സൊസൈറ്റിയുടെ പട്ടികയിലുണ്ട്. നെടുമ്പാശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന് വരെയുള്ള ലിങ്ക് ടാക്സി ട്രാക്കിന്റെ നിര്‍മാണവും സൊസൈറ്റി ഏറ്റെടുത്ത പ്രധാന പ്രവൃത്തികളില്പ്പെടുന്നു.
മെട്രോ പദ്ധതികള്‍ക്കു പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആശുപത്രിള്ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമായി സൊസൈറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എളമക്കരയിലെ സാമൂഹ്യക്ഷേമ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടം, എറണാകുളം ജില്ലാ പൊലിസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസ് കെട്ടിടം എന്നിവ അവയില്‍ ചിലതാണ്.
സിഎസ്എംഎല്ലിനു വേണ്ടി ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയില്‍ 4.82 കോടി രൂപ ചെലവഴിച്ച് പുതിയ ബ്ലോക്കും മട്ടാഞ്ചേരി വനിതാശിശു ആശുപത്രിക്ക് 4.67 കോടി പുതിയ ബ്ലോക്കും നിര്‍മാണ ഘട്ടത്തിലാണ്. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസിനുവേണ്ടി തൃപ്പൂണിത്തുറയില്‍ കരിയര്‍ ഡെവലപ്മെന്റ് സെന്ററിന് 1.19 കോടി രൂപയുടെ പദ്ധതിയും നിര്‍മാണത്തിലാണ്. തൃപ്പൂണിത്തുറ ഗവണ്മെന്റ് സംസ്കൃത കോളജിലെ 1.63 കോടിയുടെ നവീകരണ പ്രവൃത്തികളും ടിഡിഎല്‍സി ജില്ലയില്‍ ചെയ്യുന്നുണ്ട്.
Ernakulam
പെരുമ്പാവൂർ: കനത്ത മഴയിലും കാറ്റിലും പെരുമ്പാവൂരിൽ സ്കൂൾ ഓഡിറ്റോറിയം തകർന്നു വീണു. പെരുമ്പാവൂർ ഓടക്കാലി വിഎച്ച്എസ്എസ് സ്കൂളിന്റെ ഇരുമ്പ് പൈപ്പ് കൊണ്ട് നിർമിച്ച ഓഡിറ്റോറിയമാണ് കനത്ത കാറ്റിൽ നിലംപൊത്തിയത്. സ്കൂൾ കെട്ടിടത്തോടു ചേർന്നായിരുന്നു ഓഡിറ്റോറിയം. സ്കൂൾ സമയം കഴിഞ്ഞ് വിദ്യാർഥികൾ പോയ ശേഷമാണ് അപകടം എന്നതിനാൽ വൻ അപകടം ഒഴിവായി.
അധ്യാപകരിൽ ചിലരും സ്കൂൾ ജീവനക്കാരും സംഭവ സമയം സ്കൂളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കനത്ത മഴയിലും ഇടിമിന്നലിലും വെങ്ങോലയിൽ വൻ നാശം സംഭവിച്ചിരുന്നു. ഇന്നലെ വീശിയടിച്ച കാറ്റിൽ പെരുമ്പാവൂരിലെ പല സ്ഥലങ്ങളിലും മരങ്ങൾ റോഡിൽ മറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് സംഘം എത്തി മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇതിനുപുറമേ മണികൂറുകളോളം വൈദ്യുതിയും തടസപ്പെട്ടു.
Ernakulam
വൈപ്പിൻ: ജില്ലയിലെ വിവിധ പ്രദേശങ്ങൾ നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി ജലവിഭവ മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ആലുവയിൽ സ്ഥാപിക്കുന്ന 190 എംഎൽഡി ജലശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തന പുരോഗതി യോഗം വിലയിരുത്തി.
ജില്ലയിലെ വർധിച്ചുവരുന്ന കുടിവെള്ള ആവശ്യങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിൽ പദ്ധതി നിർണായകമാണെന്ന് യോഗം വിലയിരുത്തി. വൈപ്പിൻ നിയോജക മണ്ഡലത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകി പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. എംഎൽഎമാരായ ടോണി ചമ്മണി, ഉമ തോമസ്, അൻവർ സാദത്ത്, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, വാട്ടർ അഥോറിറ്റി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Ernakulam
കോലഞ്ചേരി: മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ കണ്ടനാട് ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി. കടമറ്റം പള്ളിക്ക് സമീപം മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവ ശിലയിട്ടു.
കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത ഡോ. മാത്യൂസ് മാർ ഇവാനിയോസ് സഹ കാർമികനായി. എംജെഎസ്എസ്എ വൈസ് പ്രസിഡന്റ് ഫാ. ഷിബിൻ പോൾ, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു, ഫാ. മനോജ് വർഗീസ്, ഫാ. ഡെയിൻ മാത്യു, ഫാ. എൽദോസ് മണപ്പാട്ടേൽ, ഫാ. എമിൽ കുര്യൻ, എംജെഎസ്എസ്എ ജനറൽ സെക്രട്ടറി എൽദോ ഐസക്, ഭദ്രാസന ഡയറക്ടർ എ.വി. തങ്കച്ചൻ, സെക്രട്ടറി കെ.പി. സാജു തുടങ്ങിയവരും ഭദ്രാസനത്തിലെ വിവിധ ഡിസ്ട്രിക്ടുകളിലെ ഇൻസ്പെക്ടർമാരും സെക്രട്ടറിമാരും ഹെഡ്മാസ്റ്റർമാരും അധ്യാപകരും പങ്കെടുത്തു.
Ernakulam
കോതമംഗലം: കോതമംഗലം മാര്‍ തോമ ചെറിയ പള്ളില് രണ്ടാം കൂനന്‍ കുരിശ് സത്യത്തിന്റെ ഏഴാം വാര്‍ഷികം ആഘോഷിച്ചു. കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശില്‍ ആലാത്ത് കെട്ടി അതില്‍ പിടിച്ചു കൊണ്ട് വികാരി ഫാ. സാജു ജോര്‍ജ് കുരിക്കപ്പിള്ളി വിശ്വാസികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മാര്‍ത്തോമ്മ ചെറിയപള്ളി സഹ വികാരിമാരായ ഫാ. സിബി ഇടപ്പുളവന്‍, ഫാ. എല്‍ദോസ് ചെങ്ങമനാട്ട്, ഫാ. നോബി വെട്ടിച്ചിറ, ഫാ. അമല്‍ കുഴികണ്ടത്തില്‍, ഫാ. സിച്ചു രാജു കാഞ്ഞിരത്തുങ്കല്‍, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ സലിം ചെറിയാന്, ഏലിയാസ് വര്‍ഗീസ്, ഡോ. റോയി മാലിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ 2019 ഒക്ടോബര്‍ ആറിനാണ് യാക്കോബായ സുറിയാനി സഭാ വിശ്വാസികള്‍ രണ്ടാം കൂനന്‍ കുരിശു സത്യം നടത്തിയത്.
Ernakulam
മൂവാറ്റുപുഴ: കാര്‍ ഇടിച്ച് തകര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മിക്കാത്തതില്‍ പ്രതിഷേധം. മാറാടി-ഊരമന റോഡില്‍ കായനാട് ഗവ. എല്‍പി സ്കൂളിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം മാസങ്ങള്‍ക്ക് മുമ്പാണ് സ്വകാര്യ വ്യക്തിയുടെ കാര്‍ ഇടിച്ച് തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. മറ്റു ഭാഗങ്ങളില്‍ ബലക്ഷയമുണ്ട്. 30 വര്‍ഷം പഴക്കമുണ്ട് ബസ് കാത്തിരിപ്പുകേന്ദ്രത്തിന്.
മഴയത്തും വെയിലത്തും യാത്രക്കാര്‍ക്ക് കയറി നില്ക്കാന് ഇവിടെ മറ്റ് സ്ഥാപനങ്ങളൊന്നുമില്ല. ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പണമില്ലെന്ന് പറഞ്ഞ് പഞ്ചായത്തിലെ ഭരണസമിതി നടപ്പാക്കിയില്ലെന്നും ആരോപണമുണ്ട്.
Ernakulam
കൊച്ചി: ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ റീജണൽ സ്പോർട്സ് സെന്റർ അംഗമായ എം.ആർ. അർജുനെ ജില്ലാ കളക്ടർ ജി. പ്രിയങ്ക വെള്ളി കോയിൻ നല്കി ആദരിച്ചു.
കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ ഗ്രന്ഥേയ് സായി കൃഷ്ണ, ആർഎസ്സി സെക്രട്ടറി എസ്.എ.എസ്. നവാസ്, അംഗങ്ങളായ മനോഹർ പ്രഭു, ഹാരി റാഫേൽ, രാഹുൽ തോമസ്, കോച്ച് ജോയ് ടി. ആന്റണി, അഖില അർജുൻ തുടങ്ങിയവർ പങ്കെടുത്തു.
Ernakulam
കൊച്ചി: മഞ്ഞുമ്മേല്‍ സെന്റ് ജോസഫ്സ് ഹോസ്പിറ്റല്‍ കാന്‍സര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി കാന്‍സര്‍ കെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് ആശുപത്രി അധികൃതർ അറി യിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
ഇതോടൊപ്പം സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനവും നടന്നു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാര്‍ ജോസഫ് ബാവ അനുഗ്രഹപ്രഭാഷണം നടത്തി. കര്‍മലീത്ത സഭ പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി അച്ചാരുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ലാല്‍ജു ജോര്‍ജ് പോളപ്പറമ്പില്‍, കാന്‍സര്‍ വിഭാഗം മേധാവി ഡോ. തോമസ് വറുഗീസ്, സിഎംഐ പ്രൊവിന്‍ഷ്യല്‍ ഫാ. പൗലോസ് കിടങ്ങന്‍, ഫാ. പ്രൈസ് തൈപ്പറമ്പില്‍, മെഡിക്കല്‍ വിഭാഗം മേധാവി ഡോ. എം.എന്‍. വെങ്കിടേശ്വരന് എന്നിവര്‍ പ്രസംഗിച്ചു.
Ernakulam
പാലാരിവട്ടം: പള്ളിശേരി റോഡ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാന്പ് നടത്തി. കോർപറേഷൻ കൗൺസിലർ മോളി ചാർളി ഉദ്ഘാടനം നിർവഹിച്ചു.
തമ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ സൗജന്യ ദന്തൽ പരിശോധനാ ക്യാമ്പും ഉണ്ടായിരുന്നു.
Ernakulam
തൃപ്പൂണിത്തുറ: ഹിൽപാലസ് മ്യൂസിയം വളപ്പിൽ നിന്നിരുന്ന മരം ഒടിഞ്ഞു റോഡിലേക്ക് വീണതിനെ തുടർന്ന് ചിത്രപ്പുഴ പോഞ്ഞാശേരി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി എട്ടോടെ ഹിൽപാലസ് എആർ ക്യാമ്പ് വളപ്പിലെ കാന്റീനിന് മുന്നിലായി റോഡിൽ മ്യൂസിയത്തിന്റെ മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് വലിയ വാകമരം ഒടിഞ്ഞു വീഴുകയായിരുന്നു.
കാറിനുള്ളിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. മരം റോഡിന് കുറുകെ വീണതോടെ ഈ ഭാഗത്തുണ്ടായിരുന്ന വൈദ്യുതി കമ്പികൾ പൊട്ടി പ്രദേശത്തെ വൈദ്യുതി വിതരണവും തടസപ്പെട്ടു. ഈ വഴി പോകേണ്ട വാഹനങ്ങൾ സീപോർട്ട് എയർപോർട്ട് റോഡിൽ വിളക്ക് ജംഗ്ഷൻ വഴി തിരിച്ചു വിടുകയായിരുന്നു.
സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും ക്യാമ്പിലെ പൊലിസുകാരും ചേർന്ന് മരം മുറിച്ചു നീക്കിയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്. തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
Ernakulam
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചി മിലന് ഗോകുലം കണ്വെന്ഷന് സെന്ററിൽ സംഘടിപ്പിച്ച "രാസ് ലീല 2026' -വനിതകള്‍ക്കായുള്ള ഡാണ്ടിയാ നൈറ്റ് റോട്ടറി ഡിസ്ട്രിക്ട് 3205 ഫസ്റ്റ് ലേഡി നിഞ്ജു ജോഷി ഉദ്ഘാടനം ചെയ്തു.
ലേഡി ഇലക്ട് നീന ജയശങ്കർ, ഷീല കൊച്ചൗസേപ്പ്, ധന്യ രാമകൃഷ്ണൻ, ലിസി ബിജു, മിനി ഈപ്പൻ, ഗുഞ്ച സിംഗൾ, ധന്യ ജാതവേദൻ തുടങ്ങിയവർ പങ്കെടുത്തു. റോട്ടറി ക്ലബ് ഓഫ് കൊച്ചി മിലന് ദത്തെടുത്ത മുളവുകാട് ഗ്രാമത്തിലെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
Ernakulam
ഫോർട്ടുകൊച്ചി : ടൂറിസം മേഖലയായ ഫോര്‍ട്ട്കൊച്ചിയില്‍ ടൂറിസം വകുപ്പ് നിര്‍മിക്കുന്ന ശുചിമുറി സമുച്ചയത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്കി. റവന്യൂ വകുപ്പ് അറിയാതെ വകുപ്പിന്റെ ഭൂമിയില്‍ ടൂറിസം വകുപ്പ് ശുചിമുറിയും യോഗ കേന്ദ്രവും നിര്‍മാണം തുടങ്ങിയതാണ് നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്കാന് കാരണമായതെന്ന് കൊച്ചി തഹസില്‍ദാര്‍ നിഷാന്ത് മോഹന്‍ പറഞ്ഞു.
ഫോര്‍ട്ടുകൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ശുചിമുറി സംവിധാനം വേണമെന്ന നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ടൂറിസം വകുപ്പ് നിര്‍മാണം ആരംഭിച്ചത്. നിര്‍മിതി കേന്ദ്രയ്ക്കായിരുന്നു നിര്‍മാണ ചുമതല. നിര്‍മാണത്തിന് കൊച്ചി നഗരസഭയുടെ അനുമതിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
ചരിത്ര സ്മാരകമായ ഡച്ച് സിമിത്തേരിയുടെ 300 മീറ്ററിനുള്ളിലാണ് നിര്‍മാണമെന്ന പരായിയും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് റവന്യൂ വകുപ്പ് നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
ശുചിമുറി നിര്‍മാണത്തിന് റവന്യൂ വകുപ്പ് ഫോര്‍ട്ടുകൊച്ചിയില്‍ നേരത്തേ തന്നെ മറ്റൊരു സ്ഥലം ടൂറിസം വകുപ്പിന് അനുവദിച്ചിരുന്നു.
ഇപ്പോഴും ഇവിടെ നിര്‍മാണം നടത്താമെന്നിരിക്കെയാണ് കടപ്പുറത്തെ പ്രധാനയിടത്ത് ശുചിമുറി നിര്‍മാണം ആരംഭിച്ചത്.
ഠാക്കൂര്‍ ഹൗസിന് പിറക് വശത്തുള്ള പത്ത് സെന്റ് സ്ഥലത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിമുറി നിര്‍മിക്കാന്‍ നേരത്തേ തന്നെ പദ്ധതിയുണ്ടായിരുന്നതാണ്. അതേസമയം ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ച് കൊച്ചി നഗരസഭയുടെ സി ഹെഡ് നിര്‍മിച്ച പ്രീ ഫാബ് ടോയ്ലറ്റ് ഒരു വര്‍ഷമായി പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിഞ്ഞിട്ടില്ല. കുടിവെള്ള കണക്ഷന് ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് പറയുന്നത്.
Ernakulam
നെയ്യാറ്റിന്‍കര : കളിക്കളങ്ങളുടെ വാഗ്ദാനം ഇപ്പോഴും കടലാസില്‍. പാര്‍ക്കുകളും അവഗണനയില്‍. 46 വാര്‍ഡുകളുള്ള നെയ്യാറ്റിന്‍കര നഗരസഭയില്‍ ആകെപ്പാടെയുള്ള വിശാലമായ കളിക്കളം ടി ബി ജംഗ്ഷനും മൂന്നുകല്ലിന്‍മൂടിനും മധ്യേ മരുത്തൂര്‍ തോടിനു സമീപത്ത് സ്ഥിതി ചെയ്യുന്ന നഗരസഭ സ്റ്റേഡിയമാണ്.
ഗാന്ധിയന്‍ ഡോ. ജി. രാമചന്ദ്രന്റെ സ്മരണാര്‍ഥം സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിട്ടുണ്ട്. അതേ സമയം, ജെ.സി ഡാനിയല്‍ സ്മാരകം, ഓപ്പണ്‍ തിയറ്റര്‍, കുട്ടികളുടെ പാര്‍ക്ക്, ഓപ്പണ്‍ ജിം, ജ്ഞാനപ്രദായിനി ഗ്രന്ഥശാല എന്നിവയെല്ലാം ഈ മൈതാനത്തിന്റെ കോന്പൗണ്ടിലാണുള്ളത്. ചുറ്റുവേലി പോലും പലയിടത്തും പൊളിഞ്ഞ നിലയിലാണ്. സ്റ്റേഡിയം നവീകരണം വളരെകാലമായി ഉയരുന്ന ആവശ്യമാണെങ്കിലും അധികൃതര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്‍വശത്തായി സ്ഥാപിച്ചിട്ടുള്ള സ്വദേശാഭിമാനി പാര്‍ക്കും നഗരസഭയുടെ അവഗണനയുടെ മറ്റൊരു ഉദാഹരണം. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ അര്‍ധകായ പ്രതിമ, നെയ്യാറ്റിന്‍കര വെടിവെയ്പില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ നിറതോക്കിനിരയായവരുടെ സ്മരണയ്ക്കായി നിര്‍മിച്ച രക്തസാക്ഷി മണ്ഡപം എന്നിവയ്ക്കൊപ്പമാണ് കുട്ടികളുടെ പാര്‍ക്ക്. സായാഹ്നവേളകളില്‍ കുടുംബസമേതം നിരവധി പേര് ഈ പാര്‍ക്കില്‍ സമയം ചെലവഴിക്കാറുണ്ട്. പാര്‍ക്കിലെ ഉപകരണങ്ങളെല്ലാം കേവലം നോക്കുകുത്തികളാണെന്ന ആരോപണം മാസങ്ങളായി ഉയരുന്നു.
ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ പാര്‍ക്ക് ഉദിയന്‍കുളങ്ങര റോട്ടറി ക്ലബാണ് നിര്‍മിച്ചത്. പൊട്ടിപ്പൊളിഞ്ഞും തകര്‍ന്നും റൈഡുകളെല്ലാം അപകടാവസ്ഥയിലാണ്. ജില്ലാ പഞ്ചായത്തിന്റെ ചുമതലയെന്ന വാദം നിരത്തുന്ന നഗരസഭ ഇങ്ങോട്ടേയ്ക്ക് തിരിഞ്ഞു നോക്കാറില്ലെന്നാണ് ആക്ഷേപം.
മണലൂര്‍ കാവുവിളയില്‍ ഇക്കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിര്‍മിച്ച ഹാപ്പിനെസ് പാര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നടപടികള്‍ പുതിയ ഭരണസമിതി സ്വീകരിച്ചിട്ടില്ല. വ്യായാമത്തിന്റെ ഭാഗമായി നടക്കാനെത്തുന്നവര്‍ക്കുള്ള നടപ്പാതയില്‍ കാടും പടലവും പടര്‍ന്നുകയറിയിരിക്കുന്നു.
അമരവിളയില്‍ നിര്‍മിച്ച നൈറ്റ് സ്ട്രീറ്റ് ഓര്‍മ്മയായി. നൈറ്റ് സ്ട്രീറ്റിലാണ് നെയ്യാറ്റിന്‍കര- ആശുപത്രി ജംഗ്ഷന് റോഡിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള സ്ഥലം നല്‍കിയിരിക്കുന്നത്.
അത്താഴമംഗത്തെ വീരരാഘവ സ്മൃതിയും നെയ്യാറ്റിന്‍കര വാസുദേവന്‍ സ്മാരക പാര്‍ക്കും നഗരസഭയുടെ പരിധിയിലുള്ളവയാണ്. നെയ്യാറ്റിന്‍കര വാസുദേവന്‍ സ്മാരക പാര്‍ക്ക് നവീകരണ വാഗ്ദാന പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
കൂട്ടപ്പന പാര്‍ക്ക് പുനര്‍നിര്‍മാണവും വെള്ളക്കെട്ട് ഒഴിവാക്കലും പുതിയ സാന്പത്തിക വര്‍ഷത്തിലെ ബജറ്റിലെ വാഗ്ദാനമാണ്. മാന്പഴക്കരയില് കുട്ടികള്‍ക്ക് കളിക്കാനുള്ള ടര്‍ഫ്, ഈരാറ്റിന്‍പുറത്ത് കളിസ്ഥലം, ആലംപൊറ്റ വാര്‍ഡിലെ കോട്ടൂര്‍ സ്റ്റേഡിയം നവീകരണം, കൊല്ലവംവിള അങ്കണവാടിക്കു സമീപം കുട്ടികളുടെ പാര്‍ക്ക്, ഇരുന്പില്‍ കുട്ടികളുടെ പാര്‍ക്ക് നവീകരണം, പിരായുംമൂട് ഓപ്പണ്‍ ജിം, ചുണ്ടവിളയില്‍ വയോജനപാര്‍ക്ക്, കണിയാംകുളത്തിന്കരയില് ജിം, പാര്‍ക്ക് മുതലായവ 2026 -2027 സാന്പത്തിക വര്‍ഷത്തില്‍ യാഥാര്‍ഥ്യമാക്കുമെന്നാണ് ബജറ്റില്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം നിലവിലുള്ളത് മതിയായി സംരക്ഷിക്കണമെന്നതാണ് നെയ്യാറ്റിന്‍കര നഗരസഭ നിവാസികളുടെ നിവേദനം.
Ernakulam
മൂവാറ്റുപുഴ: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു, യാത്രക്കാരിക്ക് പരിക്കേറ്റു. എറണാകുളം-തേക്കടി സംസ്ഥാന പാതയിൽ നെല്ലാട് ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകുന്നരം നാലോടെയായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലുവ - മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ ബസാണ് അപകടത്തില്‍പ്പെട്ടത്. നെല്ലാട് പറക്കുടിയില്‍ ജോര്‍ജിന്റ വീടിനു മുന്നിലെ മതിലാണ് ബസ് ഇടിച്ച് തകർന്നത്. എതിരെ വന്ന ബസില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അടുത്തിടെ ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്ത റോഡിലൂടെ അമിത വേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും റോഡിന്റെ വീതിക്കുറവുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
Ernakulam
കോതമംഗലം: പെരിയാർവാലി ഇറിഗേഷൻ പ്രോജക്ടിന്റെ (പിവിഐപി) കനാലുകളുടെ അറ്റകുറ്റപ്പണികളും റെക്റ്റിഫിക്കേഷൻ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി ഡിസംബർ ഒന്നുമുതൽ പൂർണതോതിൽ ജലവിതരണം നടത്താൻ തീരുമാനം. എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അറ്റകുറ്റപ്പണികൾക്കായി നിലവിൽ അനുവദിച്ചിരിക്കുന്ന ഏഴരക്കോടി അപര്യാപ്തമാണെന്ന് ഷിബു തെക്കുംപുറം എംഎൽഎ യോഗത്തിൽ ചൂണ്ടിക്കാട്ടി. കനാലുകളുമായി ബന്ധപ്പെട്ട മുഴുവൻ അറ്റകുറ്റപ്പണികളും റെക്റ്റിഫിക്കേഷൻ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് അഞ്ചുകോടി അറ്റകുറ്റപ്പണികൾക്കും അഞ്ചുകോടി റെക്റ്റിഫിക്കേഷൻ പ്രവർത്തനങ്ങൾക്കുമായി അനുവദിക്കണമെന്ന ആവശ്യവും എംഎൽഎ ഉന്നയിച്ചു.
മുഖ്യമന്ത്രിയുടെയും ജലസേചന മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ അധിക തുക അടിയന്തരമായി അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി 15മുതൽ കനാലുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. നവംബർ 25നകം പണികൾ പൂർത്തിയാക്കി ജലവിതരണത്തിന്റെ ട്രയൽറൺ നടത്തും. തുടർന്ന് ഡിസംബർ ഒന്നുമുതൽ പൂർണതോതിൽ ജലവിതരണം ആരംഭിക്കാനാണ് തീരുമാനം.
സാധാരണയായി ഡിസംബർ അവസാനത്തോടെയാണ് പെരിയാർവാലി കനാലുകൾ തുറന്ന് ജലവിതരണം ആരംഭിക്കുന്നത്. എന്നാൽ ഇത്തവണ മഴയുടെ അളവ് കുറഞ്ഞതും വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതും കണക്കിലെടുത്താണ് നേരത്തേ ജലവിതരണം ആരംഭിക്കാൻ തീരുമാനിച്ചത്. യോഗത്തിൽ എംഎൽഎമാരായ അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, മനോജ് മൂത്തേടൻ, എക്സിക്യൂട്ടീവ് എൻജിനിയർമാരായ സി.വി. ബൈജു, സി.എൻ. രഞ്ജിത എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Ernakulam
കൊച്ചി: പി ആന്‍ഡ് ടി കോളനി നിവാസികള്‍ക്കായി നിര്‍മിച്ച മുണ്ടംവേലിയിലെ ഫ്ലാറ്റ് നിര്‍മാണത്തിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് കമ്മിഷ്ണര്‍ പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫ്ലാറ്റിലെത്തി പ്രാഥമിക പരിശോധന നടത്തി. താമസക്കാരില്‍നിന്ന് മൊഴിയെടുത്തു.
വിജിലന്‍സ് സംഘത്തോടൊപ്പം പൊതുമരാമത്ത്, ഫയര്‍ ആന്‍ഡ് റസ്ക്യൂ, പൊലുഷന്‍ കണ്ട്രോള് ബോര്‍ഡ്, കെഎസിഇബി വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. സാങ്കേതിക പരിജ്ഞാനം ഉപയോഗപ്പെടുത്തുന്നതിനായാണ് വിവിധ വകുപ്പുകളെക്കൂടി പരിശോധനയുടെ ഭാഗമാക്കിയത്. വരുംദിവസങ്ങളില്‍ ഓരോ വകുപ്പുകളും സ്വന്തം നിലയിലുള്ള പരിശോധന നടത്തി റിപ്പോര്‍ട്ട് വിജിലന്‍സിന് കൈമാറും. ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാകും വിജിലന്‍സ് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കുക.
വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ പ്രേംകുമാര്‍, വിനോദ് കുമാര്‍, നിസാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസി. എൻജിനീയര്‍ ഗീതു, ഫയര്‍ ഓഫീസര്‍ ഡെവിന് ഡേവി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
2020ല്‍ നിര്‍മാണം തുടങ്ങി 2024 ലാണ് ഫ്ലാറ്റ് താമസക്കാര്‍ക്ക് കൈമാറുന്നത്. താമസം തുടങ്ങിയതിനുശേഷം ആദ്യത്തെ മഴയില്‍ തന്നെ ചോര്‍ന്നൊലിക്കുന്ന സ്ഥിതിയുണ്ടായി. അന്നു മുതൽ താമസക്കാര്‍ തങ്ങളുടെ ദുരിതവുമായി ബന്ധപ്പെട്ട ഓഫീസുകള്‍ കയറിയിറങ്ങിയതാണ്. നിര്‍മാണ കമ്പിനിക്കും ലൈഫ് മിഷനും ജിസിഡിഎയ്ക്കും നിര്‍മാണവേളയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് വീഴ്ചയുണ്ടായതായാണ് ആക്ഷേപം.
ദുരിതങ്ങള്‍ എണ്ണിപ്പറഞ്ഞ് ഫ്ലാറ്റ് നിവാസികള്‍
വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ വിജിലന്‍സിന് മുന്നില്‍ കരഞ്ഞുപറഞ്ഞ് മുണ്ടംവേലി ഫ്ലാറ്റ് നിവാസികള്‍. പി ആന്‍ഡ് ടി കോളനിയിലെ ദുരിത ജീവിതത്തില്‍നിന്ന് മോചനമാകുമെന്ന് സ്വപ്നംകണ്ടാണ് ഇവിടെ എത്തിയതെങ്കിലും അവിടെത്തേക്കാള്‍ ദുരിതപൂര്‍ണമായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി തങ്ങള്‍ അനുഭവിക്കുന്നതെന്ന് താമസക്കാര്‍ പറഞ്ഞു.
ആദ്യമഴ പെയ്തപ്പോള്‍ തന്നെ ഫ്ലാറ്റുകള്‍ ചോര്‍ന്നൊലിച്ചു തുടങ്ങി. മുകളിലെ ഫ്ലാറ്റുകളിലെ കക്കൂസ് മലിനജലം ഒഴുകിവീഴുന്നത് തങ്ങളുടെ അടുക്കളയിലേക്കും കിടപ്പുമുറിയിലേക്കുമാണെന്ന് ഫ്ളാറ്റ് നിവാസിയായ ധനലക്ഷ്മി പറഞ്ഞു. ഇനി മുന്നിലുള്ള ഏക പ്രതീക്ഷ ഈ അന്വേഷണമാണ്. കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണമാകരുതെന്നും അവര്‍ പറഞ്ഞു.
അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്നാണ് സെക്രട്ടറി സജിതയുടെ ആവശ്യം. ഉത്തരവാദികളെ കണ്ടെത്തി അര്‍ഹമായ ശിക്ഷ ഉറപ്പാകണം. എങ്കില്‍ മാത്രമേ തങ്ങള്‍ക്ക് നീതി കിട്ടു. ഉണ്ടായിരുന്ന കിടപ്പാടം നഷ്ടപ്പെടുത്തിയാണ് ഇവിടേക്ക് വന്നത്. ഇപ്പോള്‍ സ്വന്തമായി കിടപ്പാടം ഇല്ലാത്ത അവസ്ഥയാണ്. അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ നല്കി തങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും സജിത പറഞ്ഞു.
നിര്‍മാണത്തിലെ അപാകത പരിഹരിക്കേണ്ടത് കരാര്‍ കമ്പനി: മേയര്‍
പി ആന്‍ഡ് കോളനിക്കാരെ പാര്‍പ്പിച്ച മുണ്ടംവേലിയിലെ ഫ്ലാറ്റ് സമുച്ചയത്തിനുണ്ടായ അപാകത പരിഹരിക്കേണ്ടത് കരാര്‍ ഏജന്‍സിയായി തൃശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ടിഡിഎല്‍സി) യാണെന്ന് മേയര്‍ വി.കെ. മിനിമോള്‍. താമസിച്ചുതുടങ്ങിയ ശേഷമുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനേ കൊച്ചി കോര്പറേഷന് ഉത്തരവാദിത്തമുള്ളൂ. മുണ്ടംവേലി ഫ്ളാറ്റിന് സംഭവിച്ചത് നിര്‍മാണത്തിലെ അപാകതയാണ്.
പുനരധിവാസം സംബന്ധിച്ച് സര്‍ക്കാര്‍ നല്കുന്ന ഏത് നിര്‍ദേശവും കോര്പറഷന് സ്വീകരിക്കും. കളക്ടര്‍ മൂന്ന് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കിയതായാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ വിശദീകരണം ചോദിക്കുമ്പോള്‍ ഇതിലുള്ള കോര്‍പറേഷന്റെ നിലപാട് അറിയിക്കുമെന്നും മേയര്‍ പറഞ്ഞു.
Ernakulam
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. എന്‍എസ്എസ് വോളന്റിയര്‍മാര്‍ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസുകള്‍ കഴുകുകയും പരിസരം ശുചീകരിക്കുകയും ചെയ്തു. മാത്യു കുഴല്നാടന് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ ജേക്കബ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രഫ. അപ്പു ജോണ്‍, പ്രഫ. അനൂപ് ജോയി എന്നിവര്‍ നേതൃത്വം നല്കി. അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ഷാജി കുരിയാക്കോ, ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ എം.ജെ. ഷാജിമോന്‍, യു.എ. റഷീദ്, ഷാമോന് പി. ഇട്ടന്‍, ശുചിത്വ മിഷന് കോ- ഓര്‍ഡിനേറ്റര്‍ വി.എ. അരുണ്‍, കെഎസ്ആര്‍ടിസി മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ നിയാസ് വാരിക്കാട്ട്, സുരേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
Thrissur
തൃപ്രയാർ: നിർമാണംപൂർത്തിയാകാതെ ദേശീയപാത നാട്ടികയിൽ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും ടോൾ പിരിവ് തടയുമെന്നും കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ പറഞ്ഞു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാതയിൽ ചേറ്റുവ, കൊടുങ്ങല്ലൂർ പുഴകളുടെ മുകളിലൂടെയുള്ള പാലങ്ങളുടെയും വാടാനപ്പിള്ളി, എടമുട്ടം, കൈപ്പമംഗലം, പെരിഞ്ഞനം തുടങ്ങി മേൽപാലങ്ങളുടെയും കാനകളുടെയും സർവീസ് റോഡുകളുടെയും സ്ട്രീറ്റ് ലൈറ്റുകളുടെയും അനുബന്ധ റോഡുകളുടെയും നിർമാണം പൂർത്തീകരിക്കാതെയാണ് ടോൾ പിരിക്കാൻ പോകുന്നത്. ജനങ്ങൾക്ക് യാത്രാദുരിതം സമ്മാനിക്കുകയും അമിതഭാരം അടിച്ചേൽപ്പിക്കുകയുമാണ് കേന്ദ്ര സർക്കാരും നിർമാണ കമ്പനിയും ചെയ്യുന്നതെന്നും ഇപ്പോൾ നടന്നത് സൂചനാസമരം മാത്രമാണെന്നും ജോസ് വള്ളൂർ പറഞ്ഞു.
നാട്ടിക സെന്ററിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ടോൾപ്ലാസ പരിസരത്തുവച്ച് പൊലിസ് തടഞ്ഞു. തുടർന്ന് നേതാക്കളും പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു ടോൾ പിരിവ് തുടങ്ങുമ്പോൾ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് ടോൾ സൗജന്യമാക്കണമെന്നും നേതാക്കൾ പറഞ്ഞു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ അഡ്വ, നൗഷാദ് ആറ്റുപറമ്പത്ത്, കെ. ദിലീപ്കുമാർ, എൻ.എസ്. അയ്യൂബ്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധസമരത്തിൽ പങ്കെടുത്തു.
Thrissur
തൃശൂർ: കാഴ്ചപരിമിതി മറികടന്ന് ട്രാക്കിൽ കുതിച്ച് കായികമേളയിലെ ഇൻക്ലൂസീവ് സ്പോർട്സ് താരങ്ങൾ. ഗൈഡ് റണ്ണർമാരുടെ പിന്തുണയോടെയാണ് താരങ്ങൾ മത്സരത്തിൽ പങ്കെടുത്തത്. 14 വയസിന് മുകളിലുള്ള ആണ്‍കുട്ടികളുടെ 100 മീറ്ററിൽ വടക്കാഞ്ചേരി ബിആർസിയിലെ ഇ.എസ്. സച്ചിനും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കൊടകര ബിആർസിയിലെ എയ്ഞ്ചൽ മരിയയും ഒന്നാം സ്ഥാനം നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പുഴക്കൽ ബിആർസി വിദ്യാർഥി അൻസ ജോയ്, ചൊവ്വന്നൂർ ബി.ആർ.സി വിദ്യാർത്ഥി റോഷി കുമാരി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തളിക്കുളം ബിആർസി വിദ്യാർത്ഥി കെ.ഡി. ഡിപിൻ ദേവ്, പുഴക്കൽ ബിആർസി വിദ്യാർഥി ടി.എസ്. അഷിത്ത് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇൻക്ലൂസീവ് വിഭാഗത്തിൽ ഏഴ് വിദ്യാർഥികളാണ് 100 മീറ്റർ ഓട്ടത്തിൽ മത്സരിച്ചത്.
Thrissur
കുന്നംകുളം: ജില്ലാ സ്കൂൾ കായികമേളയിൽ ആദ്യദിനം പൂർത്തിയാകുമ്പോൾ ട്രാക്കിലും ഫീൽഡിലും ആവേശപ്പോരാട്ടം നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ ചാലക്കുടി ഉപജില്ല 72 പോയിന്റോടെ മുന്നിൽ നിൽക്കുന്നു. ആറ് സ്വർണം, ഏഴ് വെള്ളി, മൂന്ന് വെങ്കലം ഉൾപ്പെടെ 16 മെഡലുകളാണ് ചാലക്കുടി ആദ്യദിനത്തിൽ സ്വന്തമാക്കിയത്.
55 പോയിന്റുമായി തൃശൂർ ഈസ്റ്റ് ഉപജില്ല രണ്ടാം സ്ഥാനവും 31 പോയിന്റുമായി ആതിഥേയരായ കുന്നംകുളം ഉപജില്ല മൂന്നാംസ്ഥാനവും പങ്കുവെക്കുകയാണ്. നാല് സ്വർണം, നാല് വെള്ളി, നാല് വെങ്കലം ഉൾപ്പെടെ 11 മെഡലുകളാണ് തൃശൂർ ഈസ്റ്റ് ഉപജില്ല നേടിയത്. കുന്നംകുളം ഉപജില്ല മൂന്ന് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം ഉൾപ്പെടെ ആറ് മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.25 പോയിന്റുമായി തൃശൂർ വെസ്റ്റ് ഉപജില്ലയാണ് നാലാംസ്ഥാനത്ത് . ആവേശം നിറഞ്ഞ പോരാട്ടവീര്യങ്ങൾക്കൊടുവിൽ ഇന്നത്തെ മത്സരം സമാപിക്കുമ്പോൾ ഉപജില്ലാ സ്ഥാനങ്ങൾ മുകളിലേക്ക് കയറാനാകും എന്ന് പ്രതീക്ഷയിലാണ് പലരും.
Thrissur
കൊരട്ടി: മധ്യകേരളത്തിലെ പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അദ്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാളിന് കൊടിയേറി. ഇന്നലെ വൈകീട്ട് നാലിന് ജപമാലയ്ക്കും ലദീഞ്ഞിനും ശേഷം നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ വികാരി ഫാ. ജോൺസൺ കക്കാട്ട് കൊടിയേറ്റി.
തുടർന്ന് പ്രദക്ഷിണമായി വിശ്വാസികൾ ടൗൺ കപ്പേളയിലെത്തി. അവിടെ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. സിന്റോ ചീരകത്തിൽ കാർമികത്വം വഹിച്ചു. ഫാ. ജിറിൽ ചിറയ്ക്കൽ മണവാളൻ വചനസന്ദേശം നൽകി. തുടർന്ന് വർണമഴയും രാത്രി 10 വരെ ചാലക്കുടി കൈരളിയുടെ ബാൻഡ് മേളവും അരങ്ങേറി.
പതിവുപോലെ ഈ വർഷവും കൊരട്ടി മർച്ചന്റ്സ് അസോസിയേഷനാണ് ടൗൺ കപ്പേള തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിജോ കുരിയേടൻ, ഫാ. അമൽ ഒളാട്ട്, ഫാ. ആന്റണി പുതുകുളങ്ങര, ഫാ. ജോമോൻ കൈപ്രമ്പാടൻ എന്നിവർ സഹകാർമികരായി. കൈക്കാരന്മാരായ ജോമോൻ ജോസ്, റിജോ റാഫേൽ, തിരുനാൾ ജനറൽ കൺവീനർ ഡോ. ജോജോ നാൽപ്പാട്ട്, ജോയിന്റ് കൺവീനർ ഡേവീസ് കവലക്കാട്ട്, കേന്ദ്രസമിതി വൈസ് ചെയർമാൻ ജോയ് മറ്റത്തിൽ എന്നിവർ നേതൃത്വംനൽകി. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ ഉൾപ്പടെയുള്ള ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
കൊരട്ടിമുത്തിയുടെ പ്രധാന തിരുനാൾ 10, 11 തീയതികളിലാണ്. 11ന് പുലർച്ചെ അഞ്ചിന് അത്ഭുതരൂപം എഴുന്നള്ളിക്കും. എട്ടാമിടം 17, 18 തീയതികളിലും പതിനഞ്ചാമിടം 24, 25 തീയതികളിലും നടക്കും.
ഇന്ന് റോസറി വില്ലേജ് ഡേ ആയി ആചരിക്കും. വൈകീട്ട് അഞ്ചിന് റോസറി വില്ലേജിൽ നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. ആഷിക് മറ്റേക്കാട്ട് കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ 11ന് പുലർച്ചെ അഞ്ചിനാണ് വർഷത്തിൽ ഒരിക്കൽ മാത്രം മദ്ബഹയിൽനിന്ന് കൊരട്ടിമുത്തിയുടെ അത്ഭുതരൂപം ഭക്തജനങ്ങൾക്ക് വണങ്ങുന്നതിനായി എഴുന്നള്ളിച്ച് പ്രതിഷ്ഠിക്കുന്നത്. വികാരി ഫാ. ജോൺസൺ കക്കാട്ട് മുഖ്യകാർമികനാകും.
Thrissur
തൃപ്രയാർ: ദേശീയപാത 66ൽ നാട്ടിക ടോൾ പ്ലാസയിൽ നാളെമുതൽ ടോൾ പിരിവ് ആരംഭിക്കും. കാപ്പിരിക്കാടു മുതൽ കൊടുങ്ങല്ലൂർ വരെയുള്ള 53.8 കിലോമീറ്റർ ആറുവരിപ്പാത ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണു നാട്ടിക ടോൾ പ്ലാസയിൽ നിരക്കു ബാധകമാകുക. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെയും നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെയും (എൻഎച്ച്എഐ) ഉത്തരവ് പ്രകാരം പുതിയ നിരക്കുകളും പ്രഖ്യാപിച്ചു.
ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകൾക്ക് 360 രൂപയാണു പ്രതിമാസ നിരക്ക്. പണമടച്ച് 24 മണിക്കൂറിനകം തിരിച്ചുവരുന്ന എല്ലാ വാഹനങ്ങൾക്കും 25 ശതമാനം നിരക്കിളവുണ്ടാകും. 33 ശതമാനം നിരക്കിളവോടെ അതാതുമാസത്തെ പണം അടയ്ക്കുന്നവർക്ക് 50 തവണ ടോൾ കടന്നു പോകാം.
തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനങ്ങൾക്ക് 50 ശതമാനമാണ് നിരക്കിളവ്. വാണിജ്യേതര വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് 3,075 രൂപയാണു നിരക്ക്. ഒരു വർഷത്തേക്ക് അല്ലെങ്കിൽ ദേശീയപാതയിലെ ഏതെങ്കിലും പ്ലാസയിലൂടെ 200 ക്രോസിംഗുകൾ പൂർത്തിയാക്കുന്നതുവരെ ഉപയോഗിക്കാം.
Thrissur
ചേർപ്പ്: ദി പാരിഷ് ചിറ്റ് കമ്പനിയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ചേർപ്പ് സെന്റ് ആന്റണീസ് ദേവാലയ അങ്കണത്തിൽ തുടക്കമായി. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനംചെയ്തു.
ചെയർമാനും വികാരിയുമായ ഫാ. ഫ്രാൻസിസ് കൂത്തൂർ അധ്യക്ഷതവഹിച്ചു. പഴുവിൽ ഫൊറോന വികാരി ഫാ. ജോബ് വടക്കൻ അനുഗ്രഹപ്രഭാഷണംനടത്തി. സ്ഥാപനത്തിന്റെ പ്രവർത്തനപഥവും വളർച്ചയുടെ നാൾവഴികളും മാനേജിംഗ് ഡയറക്ടർ സി.വി. ആന്റോ അവതരിപ്പിച്ചു. ശതാബ്ദി സ്മരണിക മാർ. ടോണി നീലങ്കാവിൽ മുൻ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടത്തിനുനൽകി പ്രകാശനം ചെയ്തു.
ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ്, അംഗങ്ങളായ ജയശ്രീ ഷാജൻ, ബൈജു വല്ലച്ചിറക്കാരൻ, കൈക്കാരൻ ജോമി കുന്നംകട, ആന്റണി തെക്കിനിയത്ത്, അൽജിൻ കാട സുഭാഷ് എന്നിവർ പ്രസംഗിച്ചു. മുൻ ചെയർമാൻമാരെയും വികാരിമാരെയും ആദരിച്ചു.
Thrissur
അമ്മാടം: സെന്റ് ആന്റണീസ് എച്ച്എസ്എസിൽ എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടത്ത് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സുനിൽ സൂര്യ അധ്യക്ഷതവഹിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് റിൻസി ജൂബി എൻഎസ്എസ് പതാകയുയർത്തി. ക്ലസ്റ്റർ കൺവീനർ ആർ. ശാലിനി സന്ദേശം നല്കി.
പാറളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി പെല്ലിശേരി, പ്രിൻസിപ്പൽ സന്തോഷ് ജേക്കബ്, പ്രധാനാധ്യാപകൻ സി.എം. ജോഷി, ചർച്ച് ട്രസ്റ്റി പി.കെ. പോൾ, കൺവീനർ കെ.പി. റീന, വിദ്യാർഥി പ്രതിനിധി ഹെദസ റോസ് എന്നിവർ പ്രസിഗിച്ചു. എൻഎസ്എസ് യൂണിറ്റ് ആക്ടിവിറ്റിയുടെ ഭാഗമായി ഹോണസ്റ്റി ഷോപ്പും തുറന്നു.
Thrissur
എരുമപ്പെട്ടി: പഞ്ചായത്ത് മിനി സ്റ്റേഡിയം ഗ്രൗണ്ടിന്റെ മതിൽ തകർന്നുവീണു. നിർമാണത്തിലെ അപാകതയും അഴിമതിയും അന്വേഷിക്കണമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് മെംബർമാർ ആവശ്യപ്പെട്ടു.
2025 - 26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 23.20 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിരുന്നത്. ആദ്യഘട്ടമായി ചുറ്റുമതിൽ നിർമാണംനടന്നു. എന്നാൽ ഒരുവർഷം പൂർത്തിയാകുന്നതിനുമുമ്പ് മതിൽ തകർന്നുവീണു. നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി പഞ്ചായത്തംഗം എം.ബി. വിജീഷ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. സിപിഎം ഏരിയ കമ്മിറ്റിയംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എസ്. ബസന്ത് ലാൽ കഴിഞ്ഞ അഞ്ചുവർഷക്കാലം എരുമപ്പെട്ടി പഞ്ചായത്തിൽ നടത്തിയ അഴിമതികളുടെ തുടർച്ചയാണ് ഈ ചുറ്റുമതിലെന്ന് കോൺഗ്രസ് ആരോപിച്ചു.
അഞ്ചുവർഷം എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ നടന്ന എല്ലാ നിർമാണ പ്രവൃത്തികളുടെയും അവസ്ഥ ഇതുതന്നെയാണെന്നും കോൺഗ്രസ് ആരോപിച്ചു. പഞ്ചായത്ത് ഓഫിസ് കെട്ടിടം ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. കഴിഞ്ഞ അഞ്ചുവർഷം എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽനടന്ന മുഴുവൻ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കുകയും അഴിമതി പുറത്തുകൊണ്ടുവരികയും വേണമെന്ന് കോൺഗ്രസ് മെംബർമാർ ആവശ്യപ്പെട്ടു.
Thrissur
പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വഴുക്കുംപാറ വാർഡിൽ ഒറവുംപാടം മേലേച്ചിറ പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തി.
ഇന്നലെ രാവിലെ ടാപ്പിംഗ് തൊഴിലാളിയായ സുബൈർ എന്നയാളാണ് റബർ തോട്ടത്തിൽ പുലിയുടെ കാൽപ്പാടുകൾ ആദ്യം കണ്ടത്. ഉടൻ വാർഡ് മെംബർ സോഫി ജിജിയെ വിവരമറിയിച്ചു. തുടർന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.കെ. ലോഹിതാക്ഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ പുലിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.
ജനവാസമേഖലയിൽനിന്നു 100 മീറ്റർ മാത്രം മാറി വനമേഖലയോടുചേർന്നുള്ള റബർ തോട്ടത്തിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.
പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നത് ആദ്യമായാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Thrissur
തൃശൂർ: അക്വാട്ടിക്സ് കോംപ്ലക്സിൽ ഷീറ്റുകൾ ഇളകിവീണു വിദ്യാർഥികൾക്കു പരിക്കേറ്റ സംഭവത്തിൽ കേസെടുക്കാതെ പൊലിസ്. കാറ്റിനെയും മഴയെയും പഴിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട്. മേളയുടെ നടത്തിപ്പിലെ പിഴവിനെക്കുറിച്ച് അന്വേഷിക്കാതെ, മേൽക്കൂര തകർന്നതിൽ മാത്രം അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. അടിമുടി പിഴവുണ്ടായെന്നു കണ്ടെത്തിയിട്ടും ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയിട്ടു കായിക മന്ത്രിയും. അപകടം നടന്ന് അഞ്ചാംദിവസം മന്ത്രി ഒ.ജെ. ജനീഷ് വേദി സന്ദർശിച്ചതിനു പിന്നാലെ പുറത്തുവരുന്നത് ഗുരുതര പിഴവുകൾ.
നടത്തിപ്പിലെ വീഴ്ച ചൂണ്ടിക്കാട്ടി ആദ്യദിവസം മുതൽ പ്രതിഷേധം ഉയർന്നെങ്കിലും മന്ത്രിയടക്കമുള്ളവർ തിരിഞ്ഞു നോക്കിയില്ല. ജില്ലയുടെ ചുമതലയുണ്ടായിട്ടും, കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ജില്ലയുടെ വിവിധ മേഖലകളിൽ പരിപാടികളിൽ പങ്കെടുത്തിട്ടും മന്ത്രി ഒ.ജെ. ജനീഷ് അപകടസ്ഥലത്തേക്ക് എത്തിയില്ല. അക്വാട്ടിക്സ് കോംപ്ലക്സ് സ്പോർട്സ് കൗണ്‍സിലിന്റെ ചുമതലയിലാണ്. അതിനാൽ കായിക വകുപ്പിനും ഉത്തരവാദിത്വമുണ്ടെന്നാണു വിമർശനം.
അപകടത്തിനു പിന്നാലെ അടച്ചുപൂട്ടിയ വേദി മന്ത്രിയുടെ സന്ദർശനത്തോടെ തുറന്നു നൽകിയപ്പോഴാണ് അക്വാട്ടിക്സ് കോംപ്ലക്സിന്റെ ശോച്യാവസ്ഥ വെളിപ്പെട്ടത്. പലയിടങ്ങളിലും കോണ്‍ക്രീറ്റ് അടർന്ന നിലയിലായിരുന്നു. നീന്തൽ കുളത്തിന്റെ മുകൾഭാഗമടക്കം മത്സരാർഥികളുടെ തലയിൽ പതിക്കാതിരിക്കാൻ വല ഉപയോഗിച്ച് മറച്ച നിലയിയിലായിരുന്നു. താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിന്റെ ഷീറ്റുകളും ഉറപ്പിച്ചിരുന്നില്ല. ഇവ സ്ക്രൂ ചെയ്ത് ഉറപ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കെട്ടിട സമുച്ചയത്തിന്റെ പല ഭാഗങ്ങളും ഉപയോഗശൂന്യമായി കിടക്കുകയാണ്. ഡൈവിംഗ് പൂൾ, കുട്ടികളുടെ പൂൾ എന്നിവയെല്ലാം ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്.
Thrissur
തലക്കോട്ടുകര: തലക്കോട്ടുകരയിൽ വീട്ടമ്മയ്ക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. മുതുവീട്ടിൽ രവീന്ദ്രന്റെ ഭാര്യ ശോഭയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ വീട്ടുപരിസരത്ത് ചെടി നനച്ചുകൊണ്ടിരിക്കെ പാഞ്ഞെത്തിയ നായ ഇവരെ ആക്രമിക്കുകയായിരുന്നു.
ശോഭയുടെ വലതുകൈ കടിച്ചുകീറി ഗുരുതരമായി മുറിവേൽപ്പിച്ചു. തടയാൻ ശ്രമിച്ചെങ്കിലും വീണ്ടും നായ ആക്രമിക്കാൻ മുതിർന്നു. വീട്ടമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
രക്തംവാർന്ന നിലയിലായ ശോഭയെ ഉടൻതന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പരിഭ്രാന്തി പരത്തി ഓടിയ നായ സമീപത്തെ ഐക്കര വീട്ടിൽ ചന്ദ്രന്റെ രണ്ട് ആടുകളെയും വഴിയരികിലുണ്ടായിരുന്ന വളർത്തുപൂച്ചയെയും കടിച്ചു പരിക്കേൽപ്പിച്ചു.
നായയുടെ ആ ക്രമണം പ്രദേശവാസികളെയും സ്കൂൾ വിദ്യാർഥികളെയും കടുത്ത ഭീതിയിലാഴ്ത്തി.
വിവരമറിഞ്ഞ് ചൂണ്ടൽ പഞ്ചാ യത്ത് അധികൃതരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെ മഴുവഞ്ചേരി ഭാഗത്തുനിന്ന് നായയെ വലയിലാക്കി. പേവിഷബാധ സംശയമുള്ളതിനാൽ നായയെ കൂടുതൽ നിരീക്ഷണങ്ങൾക്കായി സുരക്ഷിതമായി കൂട്ടിലടച്ചിരിക്കുകയാണ്.
Thrissur
ഇരിങ്ങാലക്കുട: പ്രാര്‍ഥിക്കുന്ന അമ്മ, സക്രാരിയുടെ കാവല്‍ക്കാരി തുടങ്ങി നിരവധി അപരനാമങ്ങളാല്‍ അറിയപ്പെടുന്ന കാട്ടൂര്‍ എലുവത്തിങ്കല്‍ കുടുംബത്തില്‍ ജനിച്ച വിശുദ്ധ എവുപ്രാസ്യയുടെ 149- ാം ജന്മദിനത്തിരുനാളിന് കാട്ടൂര്‍ ഗ്രാമം ഒരുങ്ങി.
ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സിന്റെ എവുപ്രാസ്യ കോണ്വെന്റിനോടുചേര്ന്നുള്ള ജന്മഗൃഹ കപ്പേളയില്‍ ആഘോഷങ്ങള്‍ എട്ടു മുതല്‍ ആരംഭിക്കും. എട്ടിന് വൈകീട്ട് 5.30ന് തിരുനാളിന്റെ കൊടിയേറ്റ് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ നിര്‍വഹിക്കും. എട്ടുമുതല്‍ 16 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും.
തിരുനാള്‍ദിനമായ 17ന് വൈകീട്ട് നാലിന് നടക്കുന്ന ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം എന്നിവയ്ക്ക് ഹൊസൂര്‍ രൂപത മെത്രാന് മാര്‍ സെബാ
സ്റ്റ്യന്‍ പൊഴോലിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോയ് പാല്യേക്കര, ഫാ. ജേക്കബ് കുറ്റിക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് ജപമാലയും 14, 15, 16 തിയതികളില്‍ കുമ്പസാരിക്കാന്‍ സൗകര്യവും ഉണ്ടായിരിക്കും. എല്ലാ വ്യാഴാഴ്ചയും വൈകീട്ട് 5.30ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കും. മ്യൂസിയം സന്ദര്‍ശിക്കാന്‍ രാവിലെ ഒമ്പതുമുതല്‍12 വരെയും ഉച്ചതിരിഞ്ഞ് രണ്ടുമുതല്‍ അഞ്ചുവരെയും എല്ലാ ദിവസവും സൗകര്യമുണ്ടായിരിക്കും.
തിരുനാളിന്റെ വിജയത്തിനായി എടത്തിരുത്തി പരിശുദ്ധ കര്‍മലനാഥ ഫൊറോന പള്ളി വികാരി ഫാ. ജോയ് പാല്യേക്കര, ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യൽ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ സിഎംസി, അസി. വികാരി ഫാ. ജേക്കബ് കുറ്റിക്കാടന്‍, കാട്ടൂര്‍ എവുപ്രാസ്യ സ്ക്വയര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഷീബ സിഎംസി, കാട്ടൂര്‍ എവുപ്രാസ്യ കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ നിര്‍മല സിഎംസി, ജനറല്‍ കണ്‍വീനര്‍ രാജു താടിക്കാരന് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
Thrissur
കൊരട്ടി: കൊരട്ടിമുത്തിയുടെ തിരുനാളിന് ആത്മീയതയും സ്നേഹവും ഇഴചേർത്ത അപൂർവ സമ്മാനവുമായി ഒരു കുടുംബം.
കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്ക് തിരുനാൾ കൊടിയേറ്റിന് മുന്നോടിയായി പുതിയ പതാകയാണ് കുടുംബം സമർപ്പിച്ചത്. ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശികളായ കാനംകുടം വീട്ടിൽ ദീപു ജോർജ്, ഭാര്യ സംഗീത, അമ്മ അൽഫോൻസ എന്നിവരാണ് രണ്ടരലക്ഷം രൂപ ചെലവഴിച്ച് പതാക തയാറാക്കി നൽകിയത്.
അന്ന ജെനീഫർ കമ്പനി ഉടമകളായ കുടുംബം കൊരട്ടിമുത്തിയോടുള്ള വിശ്വാസത്തിന്റയും നന്ദിയുടെയും അടയാളമായാണ് പതാക സമർപ്പിച്ചത്. 9.5 അടി നീളവും 4.5 അടി വീതിയുമുള്ള പതാകയുടെ രൂപകൽപ്പന നിർവഹിച്ചത് വിജയ് ശങ്കറാണ്. എട്ടുമണിക്കൂർവീതം ഒമ്പത് ദിവസം തുടർച്ചയായി അധ്വാനിച്ചാണ് പതാക പൂർത്തിയാക്കിയത്. ഇറക്കുമതി ചെയ്ത ജെറി സിൽക്ക് ത്രെഡ് ഉപയോഗിച്ച് 21,03,465 എംബ്രോയ്ഡറി തുന്നലുകളാണ് ഈ പതാകയിൽ ഒരുക്കിയിരിക്കുന്നത്. ഓരോ തുന്നലിലും വിശ്വാസത്തിന്റെ സമർപ്പണവും പ്രാർഥനയുടെ ആത്മാർഥതയും നിറച്ചാണ് പതാക ഒരുക്കിയതെന്ന് കുടുംബം പറഞ്ഞു.
കൊരട്ടിമുത്തിയുടെ തിരുനാൾ കൊടിയേറ്റിന് മുന്നോടിയായി സ്നേഹസമ്മാനം പള്ളിക്ക് കൈമാറി. അൽഫോൻസയെയും മകൻ ദീപു ജോർജിനെയും വികാരി ഫാ. ജോൺസൺ കക്കാട്ട് ആദരിച്ചു.
Thrissur
കൊരട്ടി: കൊരട്ടി മുത്തിയുടെ തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ തൃശൂർ റൂറൽ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീമിന്റെ സാന്നിധ്യത്തിൽ ഡിവൈഎസ്പി ഓഫീസിൽ അവലോകനയോഗം ചേർന്നു. പള്ളി അധികൃതർ, ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളും തിരുനാൾ ദിവസങ്ങളിലെ വാഹനത്തിരക്കും കണക്കിലെടുത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ഭക്തജനങ്ങൾക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ യോഗം വിലയിരുത്തി. വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനായി നാലുവിധത്തിലുള്ള ഡൈവേർഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദിശാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഡിവൈഎസ്പി ജെ. കുര്യാക്കോസ് പറഞ്ഞു. ഡൈവേർഷൻ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിലൂടെ അറിയിക്കും. യാത്രക്കാർക്ക് ആവശ്യമായ പോലീസ് സേവനവും ലഭ്യമാക്കും.
60 നിരീക്ഷണ കാമറകൾ, വിപുലമായ പാർക്കിംഗ് സൗകര്യം, 250ലേറെ വോളന്റിയർമാർ എന്നിവ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി വികാരി ഫാ. ജോൺസൺ കക്കാട്ട് അറിയിച്ചു.
പൊലിസ്, ആരോഗ്യം, വൈദ്യുതി, ഫയർഫോഴ്സ്, ഇറിഗേഷൻ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകൾ നിർദേശിച്ച മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഹരിതകർമസേനയുടെ സഹായത്തോടെ ദിവസേന മാലിന്യം നീക്കംചെയ്യും. നിയമാനുസൃതമായ രീതിയിൽ മാത്രമേ താൽക്കാലിക കച്ചവട, ഭക്ഷണശാലകൾ പ്രവർത്തിക്കാൻ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.കെഎസ്ഇബി, പൊതുമരാമത്ത്, ഫയർഫോഴ്സ്, ഇറിഗേഷൻ, വാട്ടർ അഥോറിറ്റി തുടങ്ങിയ വകുപ്പുകൾ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി അറിയിച്ചു.
അതേസമയം ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എൻഎച്ച്എഐക്കെതിരേ യോഗത്തിൽ ജനപ്രതിനിധികൾ രൂക്ഷ വിമർശനം ഉന്നയിച്ചു. ഉന്നതതലയോഗങ്ങളിൽ എൻഎച്ച്എഐ പ്രതിനിധികൾ നൽകുന്ന ഉറപ്പുകൾ പലപ്പോഴും നടപ്പാകുന്നില്ലെന്നായിരുന്നു പ്രധാന പരാതി. മുരിങ്ങൂർ കോട്ടമുറി ജംഗ്ഷൻ മുതൽ പെരുമ്പി വരെയുള്ള ഭാഗത്തെ തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായതിനാൽ പ്രദേശം ഇരുട്ടിലാണെന്നും അടിയന്തരനടപടി വേണമെന്നും ആവശ്യപ്പെട്ടു. വിഷയം നേരത്തെ പ്രോജക്ട് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും പരിഹാരം ഉറപ്പുനൽകിയിരുന്നുവെന്നും കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ പറഞ്ഞു. കൊരട്ടി ജംഗ്ഷനിൽ ദേശീയപാതയ്ക്ക് കുറുകെയുള്ള നിർമാണത്തിനായി താഴ്ത്തിയെടുത്ത മണ്ണ് നീക്കംചെയ്ത ഭാഗം സുരക്ഷിതമായി മണ്ണിട്ട് നികത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. ദേശീയപാതയിലെ കുണ്ടും കുഴികളും അടയ്ക്കുക, ഷോൾഡറുകൾ ടാർ, ക്വാറി വേസ്റ്റ് എന്നിവ ഉപയോഗിച്ച് ഒരേ നിരപ്പിലാക്കുക, വഴിതിരിച്ചുവിടുന്ന ഗ്രാമീണ - പൊതുമരാമത്ത് റോഡുകളിലെ സ്പീഡ് ബ്രേക്കറുകളിൽ മാർക്കിംഗ് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.
കൊരട്ടി ജംഗ്ഷനിലെ ചാലക്കുടി ദിശയിലുള്ള ബസ് സ്റ്റോപ്പ് ടൗൺ കപ്പേളയ്ക്ക് സമീപത്തേക്ക് മാറ്റണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. മേലൂർ പഞ്ചായത്ത് പരിധിയിൽ വാഹനഗതാഗതത്തിന് തടസമായി നിൽക്കുന്ന മരച്ചില്ലകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ അറിയിച്ചു. മേഖലയിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
എൻഎച്ച്എഐയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാൻ ശ്രമിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീം അറിയിച്ചു.
Thrissur
എടത്തിരുത്തി: ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളെ പുകയിലവിമുക്ത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെയും ചാമക്കാല കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടപ്പാക്കിയത്. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ കൂട്ടായ പങ്കാളിത്തത്തോടെയാണ് പുകയിലവിരുദ്ധ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. കെ.കെ. വത്സരാജ് എംഎൽഎ പുകയില വിമുക്ത വിദ്യാലയങ്ങളായി പ്രഖ്യാപിച്ച് സാക്ഷ്യപത്രം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷയായി.
ക്ലീൻ - എടത്തിരുത്തി എന്ന പദ്ധതിയുടെ ഉദ്ഘാടനവും എഎൽഎ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അജിത പ്രദീപ്, നവമി പ്രസാദ്, ഐഷാബി മുഹമ്മദ്, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.ആർ. രാഗി, കയ്പമംഗലം എസ്ഐ ടി. ജയകുമാർ, കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഓഫീസ് പ്രിവന്റീവ് ഓഫീസർ എം.പി. ജിതിൻ, ഹെൽത്ത് ഇൻസ്പെക്ടർ ബിഞ്ചു സി.ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
Thrissur
കയ്പമംഗലം: കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന പവർകട്ട് ഉടൻ അവസാനിപ്പിക്കണമെന്ന് കയ്പമംഗലത്ത് നടന്ന ബാലസംഘം നാട്ടിക ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്തുവർഷക്കാലം ഇല്ലാതിരുന്ന പവർകട്ട് വീണ്ടും ഏർപ്പെടുത്തുന്നത് വിദ്യാർഥികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്. ദേവിക ഉദ്ഘാടനംചെയ്തു. കെ.എസ്. ആദർശ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഫാത്തിമ സനം റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ ജോ. സെക്രട്ടറി അഭിനവ് ദാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഎം ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, സംഘാടകസമിതി ചെയർമാൻ ടി.വി. സുരേഷ് ബാബു, ബാലസംഘം ജില്ലാ കോഓർഡിനേറ്റർ നൗമി പ്രസാദ്, ബാലസംഘം ഏരിയ കൺവീനർ ടി.എൻ. ഉദയകുമാർ, പി.എം. അഹമ്മദ്, അഡ്വ.വി.കെ. ജ്യോതിപ്രകാശ്, ടി.എസ്. മധുസൂദനൻ, ഐ.എസ്. കാസിം, എ.എം. ദിൽഷാദ് പങ്കെടുത്തു.
Thrissur
ചാലക്കുടി: സെന്റ് മേരീസ് ഫൊറോന പള്ളി എകെസിസിയുടെ നേതൃത്വത്തിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും ആവശ്യമായ സഹായംലഭ്യമാക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ നിർവഹിച്ചു.
ലോജു കിഴക്കുംതല, അഡ്വ. ജോസ് നായത്തോടൻ, ജാൻ ജോസ്, ട്രീസാ തോമസ്, ആനി ജേക്കബ്, ഷാബു കുരിയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു. എല്ലാ ഞായറാഴ്ചയും കാലത്ത് 6.30 മുതൽ ഒമ്പതുവരെ ഹെൽപ്പ് ഡെസ്കിന്റെ സേവനം ഉണ്ടായിരിക്കുമെന്ന് വികാരി വികാരി ഫാ. വർഗീസ് പാത്താടൻ അറിയിച്ചു.
Thrissur
ഇരിങ്ങാലക്കുട: സഹകരണവകുപ്പിന്റെ ആശ്വാസ് പദ്ധതിയിലൂടെ മുകുന്ദപുരം താലൂക്കില്‍ നാല് അദാലത്തുകളിലായി പരിഗണിച്ചത് 58 വായ്പാ ഫയലുകള്‍.
വായ്പയെടുത്തവര്‍ മരിക്കു കയും വായ്പാ തിരിച്ചടവിനു മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാതാവുകയുംചെയ്ത നിര്ധനരായവര്ക്കും മാരകരോഗം പിടിപെട്ട് വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കും നൂറുശതമാനം വരെ പലിശ ഇളവ് ചെയ്തു കൊടുക്കാന്‍ ശിപാര്‍ശ ചെയ്തതായി ആശ്വാസ് 2026 താലൂക്കുതല കമ്മിറ്റിയുടെ ചെയര്മാന് തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു.
ഏകദേശം 4.57 കോടി രൂപയുടെ ഇളവിനുവേണ്ടിയുള്ള ശുപാര്‍ശകളാണ് കമ്മിറ്റി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ടി.കെ. ഉണ്ണികൃഷ്ണന്, അസി. ഡയറക്ടര്‍ സ്മൃതി സത്യന്, അസി. രജിസ്ട്രാര്‍ ബിജു ഡി. കുറ്റിക്കാട്ട് എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
Thrissur
വടക്കാഞ്ചേരി: കുമ്പളങ്ങാട് ജനകീയ ആരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ 2024-25 വർഷത്തെ ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചാണ് കുമ്പളങ്ങാട് ആരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കുന്നത്.
വെയ്റ്റിംഗ് ഏരിയ, വെൽനെസ് റൂം, ലാബ് സ്പെസിമെൻ ഏരിയ, ഇമ്യൂണൈ സേഷൻ റൂം, ഫീഡിംഗ് റൂം, കൺസൾട്ടേഷൻ റൂം, ഡ്രസ് ചെയ്ഞ്ചിംഗ് റൂം, ശുചിമുറികൾ എന്നിവ ഉൾപ്പെടുന്ന 1050 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് നിർമിക്കുന്നത്. ഇലക്ട്രിക്കൽ പ്രവൃത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Thrissur
മരത്താക്കര: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി തൃശൂർ കേന്ദ്ര കൗണ്‍സിലിന്റെ ജൂബിലിയും വിശുദ്ധ വിൻസെന്റ് ഡി പോളിന്റെയും വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനാമിന്റെയും സംയുക്ത തിരുനാളും മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ ആഘോഷിച്ചു.
വാർഷിക പൊതുസമ്മേളനം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. അംഗത്വ ജൂബിലേറിയൻമാരെ ആദരിച്ചു. ഡയാലിസിസ് മെഷീൻ ഫണ്ടുശേഖരണത്തിന്റെ ഉദ്ഘാടനം ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കയിൽനിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ബിഷപ് നിർവഹിച്ചു.
സൊസൈറ്റിയുടെ ദേശീയ പ്രസിഡന്റ് ബ്രദർ ജൂഡ് മംഗൾരാജ്, ഫാ. ജിക്സണ്‍ താഴത്ത്, ഫാ. വർഗീസ് കുത്തൂർ, ഫാ. ജോസഫ് മുരിങ്ങാത്തേരി, ഫാ. ക്ലീറ്റസ് കിഴക്കൂടൻ, സിസി പ്രസിഡന്റ് കെ.കെ. പോൾസണ്‍, ജോസ് ജെ. മഞ്ഞളി, റീന ജെയിംസ്, സിസ്റ്റർ റെയ്മ ജീസ്, ട്രസ്റ്റി ബെന്നി ചിറയത്ത്, കെ.എ. ഷിബു, ബിജു വർഗീസ്, ജോയ് പോൾ, ഷാജു തൊമ്മാന, ടി.യു. ജെയ്സണ്‍ എന്നിവർ പ്രസംഗിച്ചു.
റോളി സണ്ണി, സി.കെ. വിൻസ ൻ, സി.എസ്. ക്രിസ്റ്റോ, ഒ.ഡി. ജോസഫ്, ബേബി മൂക്കൻ, ലീല സാബു, ജോസ് കുത്തൂർ എന്നിവർ നേതൃത്വം നൽകി.
Thrissur
പുതുക്കാട്: തൃശൂർ - എറണാകുളം റെയിൽപാതയിലെ സ്ലീപ്പർ ബ്ലോക്കുകൾ മാറ്റിസ്ഥാപിക്കുന്നതിന്റെ പ്രധാനകേന്ദ്രമായി പുതുക്കാട് റെയിൽവേ സ്റ്റേഷൻ മാറിയതോടെ പുതുക്കാട് റെയിൽവേ ഗേറ്റ് വഴിയുള്ള റോ ഡ് ഗതാഗതം ദുരിതത്തിലായി. ഇരിങ്ങാലക്കുട - പുതുക്കാട് പ്രധാനറോഡിലാണു പുതുക്കാട് ഗേറ്റ്.
തൃശൂർ - എറണാകുളം സെക്ഷനിലെ റെയിൽവേ പാളങ്ങളിലെ പഴയ സ്ലീപ്പറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പണികളാണ് ഇപ്പോൾ നടന്നു വരുന്നത്. ഇതിനാവശ്യമായ സ്ലീപ്പറുകൾ സൂക്ഷിക്കുന്നതിനും വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രധാന ഹബ്ബായി പുതുക്കാട് റെയിൽവേ സ്റ്റേഷനാണ് ഉപയോഗിക്കുന്നത്. സ്റ്റേഷനോടു ചേർന്നുള്ള മെറ്റൽ ഡിപ്പോയിലാണു റെയിൽവേ സ്ലീപ്പറുകൾ സൂക്ഷിക്കുന്നത്.
സ്ലീപ്പർ റിലേയിംഗ് മെഷീനും മറ്റ് അനുബന്ധ സാമഗ്രികളും അടങ്ങിയ പ്രത്യേക ട്രെയിൻ പുതുക്കാട് റെയിൽവേ സ്റ്റേഷനിലെ ലേ - ബേ ട്രാക്കിലാണ് നിർത്തിയിടുന്നത്. തൃശൂർ - എറണാകുളം സെക്ഷനിലെ വിവിധഭാഗങ്ങ ളിലേക്ക് ഇവിടെനിന്നാണ് സാധനസാമഗ്രികൾ കൊണ്ടുപോകുന്നത്.
ലേ-ബേ ട്രാക്കിൽനിന്ന് ഈ ട്രെയിൻ മറ്റ് ട്രാക്കുകളിലേക്ക് മാറ്റുമ്പോഴും തിരികെ എത്തിക്കുമ്പോഴും പുതുക്കാട് റെയിൽവേ ഗേറ്റ് പൂർണമായി അടച്ചി ടേണ്ടിവരുന്നു. ഇതോടെ ഗേറ്റിന് ഇരുവശത്തും വാഹനങ്ങൾ ഏ
റെനേരം കാത്തുകിടക്കേണ്ടി വരുന്നു.
റെയിൽപാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്ലീപ്പറുകൾ മാറ്റുന്നത്. പണി നടക്കുന്ന ഭാഗങ്ങളിൽ വേഗതനിയന്ത്രിച്ചാണ് ട്രെയിനുകൾ കടത്തിവിടുന്നത്. തൃശൂർ - എറണാകുളം സെക്ഷനിലെ പണികൾ പൂർത്തി യാകാൻ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം പുതുക്കാടും നന്തിക്കര, നെല്ലായി റെയില്‍വേ ഗേറ്റുകളും ഒന്നിച്ച് അടച്ചിടേണ്ടിവന്നതു വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നെല്ലായി, നന്തിക്കര ഭാഗങ്ങളിലെ സ്ലീപ്പർ മാറ്റുന്നത് പൂർത്തിയായാൽ അവി ടുത്തെ റെയിൽവേ ഗേറ്റുകളെ ഈ പ്രശ്നം കാര്യമായി ബാധിക്കില്ല. എന്നാൽ സ്ലീപ്പർ മാറ്റുന്നതിന്റെ പ്രധാന താവളമായതിനാൽ പുതുക്കാട് ഗേറ്റിലെ ഇപ്പോഴത്തെ ദുരവസ്ഥ തുടരും.
തൃശൂർ - എറണാകുളം സെക്ഷനിലെ പണികൾ തുടരുന്നകാലത്തോളം പുതുക്കാട് ഗേറ്റ് അടച്ചിടേണ്ടിവരുമെന്നാണു നാട്ടുകാരുടെ ആശങ്ക.
പുതുക്കാട് സ്റ്റേഷനിലെ സ്ലീപ്പർ മാറ്റൽ തുടരുന്നതിനാൽ പാഴായി, കടലാ ശേരി ഉൾപ്പടെയുള്ള പ്രദശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. പാഴായി, കടലാ ശേരി മേഖലകളിലെ ജനങ്ങൾക്ക് തൊട്ടടുത്ത പുതുക്കാട് ടൗണിലേക്കുള്ള പ്രധാന വഴിയാണ് ഈ റെയിൽവേ ഗേറ്റ്. ഗേറ്റ് അടഞ്ഞു കിടക്കുമ്പോൾ മറ്റു വഴികളിലൂടെ കിലോമീറ്ററുകൾ ചുറ്റിയാണ് ഇവർ പുതുക്കാട്ടെത്തുന്നത്. ഇവർക്ക്
പുതുക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്താനും ഏകദേശം ആറു കിലോമീറ്ററിലേറെ ചുറ്റിവളഞ്ഞ് വരേണ്ട സ്ഥിതിയാണ്. രോഗികളെയും വയോധികരെയും ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യങ്ങളിൽ ഗേറ്റ് അടഞ്ഞുകിടക്കുന്നത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
ഗേറ്റിലെ നിയന്ത്രണം പുതുക്കാട്, പാഴായി മേഖലയിലെ ഓട്ടോറിക്ഷ, ബസു സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഗേറ്റിന് മുന്നിൽ ദീർഘനേരം കാത്തുകിടക്കേണ്ടിവരുന്നത് ബസ് സർവീസുകളുടെ സമയക്രമം താളംതെറ്റിക്കുന്നു. ഓട്ടോറിക്ഷകൾക്കും കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ യാത്രക്കാരെ കാര്യമായി ബാധിക്കുന്നുണ്ട്. വിദ്യാർഥികൾ, വിവിധ ഓഫീസ് ജീവനക്കാർ, രോഗികൾ തുടങ്ങി ദിവസേന ഈ വഴി ആശ്രയിക്കുന്നവരെല്ലാം വലിയ യാത്രാദുരിതമാണ് അനുഭവിക്കുന്നത്.
റെയിൽവേ സ്ലീപ്പർ മാറ്റുന്നജോലികൾ ഇനിയും മാസങ്ങളോളം തുടരുമെന്നിരിക്കെ പാഴായി–കടലാശേരി മേഖല കൂടുതൽ ഒറ്റപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പുതുക്കാട് ഗേറ്റ് വഴിയുള്ള റോഡ് ഗതാഗതം പരമാവധി തടസമുണ്ടാക്കാതെ റെയിൽവേ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Thrissur
തൃപ്രയാർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഈ മാസം 11 മുതൽ 23 വരെ നടത്തുന്ന സംസ്ഥാന പ്രഫഷണൽ നാടകോത്സവത്തിന് കൊടിയേറി. ജില്ലാ പഞ്ചായത്തംഗം കെ.പി സന്ദീപ് കൊടിയേറ്റം നിർവഹിച്ചു. ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷില്ലി ജിജുമോൻ അധ്യക്ഷയായി.
മുൻ എംഎൽഎ കെ.യു. അരുണൻ, വാർഡ് മെമ്പർ നിത്യ ബിജു, എൻ.ജി. ജയരാജ്, എ.ബി. ജയപ്രകാശ്, സി.എം. പരമശിവൻ, സൊസൈറ്റി പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കൽ, സെക്രട്ടറി ഇ.പി. സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു. 11 ന് ഉച്ചയക്ക് രണ്ടിന് നടക്കുന്ന വാർഷികാഘോഷ പരിപാടികൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടൻ ടി.ജി. രവി നാടകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
Thrissur
തൃശൂർ: കല്യാണ്‍ സിൽക്സിന്റെ സഹായത്തിൽ നൂറുപേർക്കു കൃത്രിമക്കാലുകൾ സൗജന്യമായി വിതരണം ചെയ്തു. ലയണ്‍സ് ക്ലബ് ഓഫ് തൃശൂർ, കല്യാണ്‍ സിൽക്സ്, ലയണ്‍സ് ക്ലബ് സർവീസ് ട്രസ്റ്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഹാപ്പി സ്റ്റെപ്സ് പദ്ധതിയുടെ ഭാഗമായാണു വിതരണം. കുരിയച്ചിറയിലുള്ള കല്യാണ്‍സ് സിൽക്സ് കോർപറേറ്റ് ഓഫീസ് അങ്കണത്തിൽ മേയർ ഡോ. നിജി ജസ്റ്റിൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കല്യാണ്‍ സിൽക്സ് ചെയർമാനും പദ്ധതിയുടെ മുഖ്യ സ്പോണ്‍സറുമായ ടി.എസ്. പട്ടാഭിരാമൻ, അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, ലയണ്‍സ് ക്ലബ് സർവീസ് ട്രസ്റ്റ് ചെയർമാൻ ജെയിംസ് വളപ്പില, ഡിസ്ട്രിക്ട് ഗവർണർ സുരേഷ് കെ. വാര്യർ, എംഎൽഎമാരായ കെ. രാജൻ, രാജൻ ജെ. പല്ലൻ, എൽസിഐഎഫ് ഏരിയ കോ-ഓർഡിനേറ്റർ അഡ്വ. വി. അമർനാഥ് എന്നിവർ പ്രസംഗിച്ചു.
Thrissur
ചേറ്റുപുഴ: കാണാതായ മരിച്ച യുവാവിനെ ചേറ്റുപുഴ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞാണി പള്ളിക്കു സമീപം ബ്രഹ്മകുളം കാരേരപറമ്പിൽ സിബിൻ ജോസ്(36) ആണ് മരിച്ചത്. ജ്വല്ലറി ജീവനക്കാരനാണ്. ശനിയാഴ്ച മുതൽ കാണാനില്ലെന്ന് പറഞ്ഞ് അന്തിക്കാട് പൊലിസിൽ വീട്ടുകാർ പരാതി നൽകിയിരുന്നു.
ചേറ്റുപുഴ കനാലിൽ പറയന്താഴം ഭാഗത്താണ് മൃതദേഹം ഇന്നലെ വൈകീട്ട് നാലോടെ കണ്ടത്. കുറച്ചുമാറി ബൈക്കും കണ്ടെത്തിയിരുന്നു. ടൗൺ വെസ്റ്റ് പൊലിസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം കാഞ്ഞാണി സെന്റ് തോമസ് പള്ളിയിൽ സംസ്കരിക്കും. അച്ഛൻ: ജോസ്. അമ്മ: റെജീന. സഹോദരി: സിനി ഷാജു .
Thrissur
വടക്കാഞ്ചേരി: ട്രെയിനിൽനിന്നുവീണ് യുവാവ് മരിച്ചു. കണ്ണൂർ ഇരട്ടി കേളകം ചെട്ടിയാംപറമ്പ് പുളിക്കൽ വീട്ടിൽ കുഞ്ഞുമോൻ മകൻ അരുൺലാൽ (33) ആണ് മരിച്ചത്. കഴിഞ്ഞദിവസം അർധരാത്രിയിലായിരുന്നു സംഭവം.
വടക്കാഞ്ചേരി ടൗൺ മുസ്ലീം പള്ളിക്കു സമീപമാണ് അപകടം. ചെന്നൈ മെയിലിൽ നിന്നാണ് യുവാവ് വീണത്. ഉടൻതന്നെ 108 ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.
Thrissur
വാടാനപ്പിള്ളി : സുഹൃത്തുമായി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാനക്കാരനായ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ദീപക് (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
സുഹൃത്തായ മറ്റൊരു മത്സ്യത്തൊഴിലാളിയുമൊത്താണ് കുളിക്കാനിറങ്ങിയത്. രണ്ടാളും വെള്ളത്തിൽ ഇറങ്ങിയെങ്കിലും ദീപക് മുങ്ങിത്താഴുകയായിരുന്നു. സുഹൃത്ത് ഓടിപ്പോയി ആളുകളെകൂട്ടി വന്നെങ്കിലും ദീപക് താഴ്ന്നു പോയിരുന്നു. അഗ്നി സുരക്ഷാ സേനാംഗങ്ങൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വള്ളത്തിൽ പോയി കടലിൽ മത്സ്യം പിടിച്ചുവന്നിരുന്ന ദീപക്ക് ഇടശേരിയിൽ ബാലൻ എന്നയാളുടെ വാടക ഷെഡിലായിരുന്നു താമസിച്ചിരുന്നത്. വാടാനപ്പിള്ളി പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.
Thrissur
കൊരട്ടി: കേരളത്തെ ശുചിത്വപൂർണവും മാലിന്യമുക്തവുമാക്കുന്നതിനായി ആരംഭിച്ച ‘നിർമലം പുതുയുഗ ശുചിത്വ കേരളം’ ജനകീയ ക്യാമ്പയിന്റെ കൊരട്ടി പഞ്ചായത്ത്തല ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ അധ്യക്ഷയായി.
ശുചിത്വ പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയും മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ജനപ്രതിനിധികൾ, ജീവനക്കാർ, ഹരിതകർമസേന, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ശുചിത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.
ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഹരിതകർമസേന അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ ചേർന്ന് ശുചീകരണ പ്രവർത്തനങ്ങളും നടത്തി.
Thrissur
ഇരിങ്ങാലക്കുട: കാലം പിന്നിട്ടാലും മായാത്ത ചില ഓര്‍മകളുണ്ട്. സൗഹൃദത്തിന്റേയും അധ്യാപകജീവിതത്തിന്റേയും മധുരം ഹൃദയത്തില്‍ സൂക്ഷിക്കുന്ന അത്തരം ഓര്‍മകള്‍ക്ക് വീണ്ടും ചിറകുനല്‍കിയ വേദിയായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയം മാറി.
കോളജില്‍ നിന്ന് വിരമിച്ച അധ്യാപകരുടെ വാര്‍ഷികസംഗമം സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും കലാവിരുന്നിന്റേയും മനോഹര നിമിഷങ്ങളായി മാറി.
സദ്യയും പായസവും മധുരപലഹാരങ്ങളും പങ്കുവെച്ച് പഴയകാല സൗഹൃദങ്ങളും അനുഭവങ്ങളും പുതുക്കിയ സംഗമം ഹൃദയസ്പര്‍ശിയായ ഒരു സ്നേഹവിരുന്നായി മാറി. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഫ. ആനി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിസ്റ്റര്‍ ഡോ. ക്രിസ്റ്റി അക്കൗണ്ട് അവതരിപ്പിച്ചു.
റിട്ടയേര്‍ഡ് ഫാക്കല്‍റ്റിയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ 96 വയസുള്ള സിസ്റ്റര്‍ ജോഷ്വാ മുതല്‍ കഴിഞ്ഞ വര്‍ഷം വിരമിച്ച അധ്യാപകര്‍ വരെയുള്ളവര്‍ സംഗമത്തില്‍ പങ്കെടുത്തു. മദര്‍ സിസ്റ്റര്‍ മേരി പാസ്റ്റര്‍, സിസ്റ്റര്‍ ഡോ. രഞ്ജന, സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റ്യന്‍ എന്നിവര്‍ തങ്ങളുടെ ഓര്‍മകള്‍ പങ്കുവെച്ചു. പ്രഫ. റിട്ടയേര്‍ഡ് ഫാക്കല്‍റ്റി ഗ്രൂപ്പ് വൈസ് പ്രസിഡന്റ്് ഡോ. ജാന്‍സി ഡേവി സ്വാഗതവും മേരി അഗസ്റ്റിന് നന്ദിയും രേഖപ്പെടുത്തി.
Thrissur
ഇരിങ്ങാലക്കുട: 16 ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കായികമേളയില്‍ 232 പോയിന്റോടെ നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജേതാക്കളായി. 101 പോയിന്റോടെ പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രണ്ടാംസ്ഥാനത്തെത്തി.
സമാപന സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ടി.ജി. ശങ്കരനാരായണന് അധ്യക്ഷത വഹിച്ചു.
എഇഒ എം.എസ്. രാജീവ്, ഹയര്‍സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എ. വര്‍ഗീസ്, വികസന സമിതി ഭാരവാഹികളായ എന്‍.പി. രജനി, ഡോ. കെ.ആര്. സുധീര്‍, സി.പി. ജോബി, സ്പോര്‍ട്സ് കണ്‍വീനര്‍ സന്ദീപ് എസ്. മേനോന്, മെല്വിന് ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.
Thrissur
ചാലക്കുടി: കാർമൽ അക്കാദമിയിൽ എഎസ്ഐഎസ്സി കൾച്ചറൽ ഫെസ്റ്റ് 2026 (ജ്വാല) വർണാഭമായ പരിപാടികളോടെ നടന്നു. സോൺ ഇ, കാറ്റഗറി 4 വിഭാഗത്തിലാണ് ഫെസ്റ്റ് നടന്നത്.
സ്കൂൾ മാനേജർ ഫാ. ഫ്രാങ്കോ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. വിപിൻ എളമ്പശേരിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോജോ അരിക്കാടൻ, അക്കാദമിക് അഡ്മിനിസ്ട്രേറ്റർ ജയ്മോൾ എന്നിവർ പ്രസംഗിച്ചു.
തൃശൂർ, പാലക്കാട് ജില്ലകളിലെ 24 ഐസിഎസ്ഇ സ്കൂളുകളിൽ നിന്നായി 365 വിദ്യാർഥികൾ ഫെസ്റ്റിൽ പങ്കെടുത്തു. 6,7, 8 ക്ലാസുകളിലെ വിദ്യാർഥികളാണ് വിവിധ കലാമത്സരങ്ങളിൽ പങ്കെടുത്തത്.
Thrissur
നന്തിക്കര: ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടുപേർക്കു ഗുരുതരമായി പരിക്കേറ്റു. ഒല്ലൂർ സ്വദേശികളായ റിച്ചാർഡ്, എബിസണ്‍ എന്നിവർക്കാണു പരിക്കേറ്റത്. റിച്ചാർഡിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എബിസനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്കു പോയ കാർ നിയന്ത്രണംവിട്ട് ഡിവൈഡർ മറികടന്ന് എതിർദിശയിലൂടെ വന്ന ചരക്കുലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ തലകീഴായി മറിഞ്ഞ കാർ വെട്ടിപ്പൊളിച്ചാണു പരിക്കേറ്റവരെ പുറത്തെടുത്തത്.
ഈരാറ്റുപേട്ടയിൽനിന്ന് ആക്രിസാധനങ്ങളുമായി പാലക്കാട്ടേക്കു പോയ ലോറിയിലാണ് കാർ വന്നിടിച്ചത്. ലോറിയുടെ മുൻഭാഗം തകർന്നെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുതുക്കാട് പൊലിസും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.
Thrissur
തൃശൂർ: സംസ്ഥാന വിനോദസഞ്ചാരവകുപ്പും കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ചാന്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) നാലാംപാദ മത്സരവും കോട്ടപ്പുറം ജലോത്സവവും ഇന്ന് ഉച്ചയ്ക്ക് 1.30നു കോട്ടപ്പുറം കായലിൽ നടക്കും. മന്ത്രി പി.സി. വിഷ്ണുനാഥ് ജലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് അധ്യക്ഷത വഹിക്കും.
ഒന്‍പതു ചുണ്ടൻവള്ളങ്ങളാണു സിബിഎല്ലിൽ മാറ്റുരയ്ക്കുക.
കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുൻമന്ത്രി വി.കെ. രാജൻ മെമ്മോറിയൽ ട്രോഫിക്കും കെ.ഡി. കുഞ്ഞപ്പൻ- ടി.എ. ഗിരീഷ്കുമാർ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള ചുണ്ടൻ, ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരവും ഇതോടൊപ്പം നടക്കും.
Thrissur
തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിലെ നീന്തൽ മത്സരവേദിയുടെ മേൽക്കൂര തകർന്ന് വിദ്യാർഥികൾക്കു പരിക്കേറ്റ സംഭവത്തിൽ അനാസ്ഥ ആരോപിച്ച് ഡിവൈഎഫ്ഐ, എബിവിപി പ്രവർത്തകർ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസ് ഉപരോധിച്ചു. ഓഫിസ് കവാടത്തിനു മുന്നിൽ കുത്തിയിരുന്നായിരുന്നു ഇരു സംഘടനകളുടെയും പ്രതിഷേധം.
സ്ഥലത്തില്ലാത്ത ഡിഡിഇ ഷൈനയുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കണമെന്നായിരുന്നു എബിവിപി നേതാക്കളുടെ ആവശ്യം. പൊലിസ് പ്രവർത്തകരെ ബലംപ്രയോഗിച്ചു നീക്കാൻ ശ്രമിച്ചതു ചെറിയ തോതിൽ സംഘർഷത്തിനിടയാക്കി. എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ, എൻഇസി അംഗം എസ്. അക്ഷയ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. അശ്വതി, ജില്ലാ സെക്രട്ടറി ടി.ജെ, അതുൽ, സംസ്ഥാന സമിതി അംഗം മാളവിക, ജില്ല സമിതി അംഗങ്ങളായ സിദ്ധാർഥ്, ശ്രീദത്ത്, അശ്വജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് എബിവിപിയുടെ ഉപരോധസമരത്തിൽ അണിനിരന്നത്.
തങ്ങളെ ബലംപ്രയോഗിച്ചു നീക്കിയാൽ കളക്ടറേറ്റിലെ എല്ലാ ഓഫിസുകളിലും കയറി സമരം ശക്തമാക്കുമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും, പൊലിസ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി റോസൽരാജ്, പ്രസിഡന്റ് നിയാസ്, സംസ്ഥാന കമ്മിറ്റി അംഗം ജിഷ്ണു സത്യൻ ഉൾപ്പെടെയുള്ള പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് വലിച്ചിഴച്ചുമാറ്റിയാണ് ഉപരോധം അവസാനിപ്പിച്ചത്.
Thrissur
മൂന്നു ബിജെപി
കൗണ്‍സിലർമാർക്കു പരിക്ക്
തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് നീന്തൽ മത്സരത്തിനിടെ അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക പന്തലിന്റെ മേൽക്കൂര ഷീറ്റുകൾ തകർന്നുവീണു വിദ്യാർഥികൾക്കു പരിക്കേറ്റ സംഭവത്തിൽ കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷഅംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും. സംഘർഷത്തിൽ ബിജെപി കൗണ്‍സിലർമാരായ കൃഷ്ണമോഹൻ, വിൻഷി അരുണ്‍കുമാർ, അഡ്വ. രേഷ്മ മേനോൻ എന്നിവർക്കു പരിക്കേറ്റു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് കൗണ്‍സിൽ യോഗം മേയർ ഡോ. നിജി ജസ്റ്റിൻ പിരിച്ചുവിട്ടു.
നടുത്തളത്തിൽ പോർവിളി; പ്രക്ഷുബ്ധമായി ഹാൾ
പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണ്‍ ആണ് പൊതുചർച്ചയിൽ അക്വാട്ടിക് കോംപ്ലക്സിലെ സുരക്ഷാവീഴ്ചയും അനുമതിയില്ലാത്ത നിർമാണങ്ങളും ഉന്നയിച്ചത്. കോർപറേഷൻ പരിധിയിൽ നടന്ന അപകടത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു മേയർക്കും ഭരണസമിതിക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും ജില്ലയിൽനിന്നുള്ള മന്ത്രി ഒ.ജെ. ജനീഷ് വിഷയത്തിൽ നിരുത്തരവാദപരമായ സമീപനമാണു സ്വീകരിച്ചതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ബിജെപി പാർലമെന്ററി പാർട്ടി ലീഡർ രഘുനാഥ് സി. മേനോൻ, അഡ്വ. അനീസ്, എം.എൽ. റോസി, അഡ്വ. രേഷ്മ മേനോൻ എന്നിവരും ആരോപണങ്ങളുമായി രംഗത്തെത്തി. കോർപറേഷന്റെ സിപിആർ ലൈസൻസ് പോലുമെടുക്കാതെയാണു സംഘാടകർ മത്സരങ്ങൾ സംഘടിപ്പിച്ചതെന്നു പ്രതിപക്ഷം ആരോപിച്ചു.
തുടർന്ന്, മുൻ ഭരണസമിതിയുടെ കാലത്ത് കോർപറേഷൻ കെട്ടിടത്തിന്റെ ട്രസ് തകർന്നുവീണ സംഭവം ഭരണപക്ഷ കൗണ്‍സിലർ സുമേഷ് ചൂണ്ടിക്കാണിച്ചതോടെ എൽഡിഎഫ് അംഗങ്ങൾ ബഹളംവച്ചു. വീഴ്ച സ്പോർട്സ് കൗണ്‍സിലിനും സംഘാടകർക്കുമാണെന്നു വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ മേഫി ഡെൽസണ്‍ വ്യക്തമാക്കിയതോടെ പ്രതിപക്ഷം പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ഭരണപക്ഷാംഗമായ സുമേഷിന്റെ നേതൃത്വത്തിൽ പ്രതിരോധവുമായെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തുംതള്ളും കൈയാങ്കളിയുമുണ്ടായി. യാതൊരു പ്രകോപനവുമില്ലാതെ ഭരണപക്ഷ അംഗങ്ങൾ വനിതാ കൗണ്‍സിലർമാരെ അടക്കം ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ അജൻഡ വായിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെയാണ് മേയർ യോഗം പിരിച്ചുവിട്ട് ഇറങ്ങിപ്പോയത്.
വീഴ്ച സർക്കാരിനെന്ന് മേയറും ഡെപ്യൂട്ടി മേയറും
കായികമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോർപറേഷനു യാതൊരു പങ്കുമില്ലെന്നും കായിക-പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ പരാജയമാണ് അപകടത്തിനു കാരണമെന്നും മേയർ ഡോ. നിജി ജസ്റ്റിനും ഡെപ്യൂട്ടി മേയർ എ. പ്രസാദും വ്യക്തമാക്കി. മേള സംഘടിപ്പിക്കുന്നതിനെക്കുറിച്ച് കോർപറേഷനോട് യാതൊരു ആലോചനയും നടത്തിയിട്ടില്ല. ഉദ്ഘാടനത്തിന്റെ തലേദിവസം രാത്രി മാത്രമാണു മേയറെയും ഡെപ്യൂട്ടി മേയറെയും സ്ഥലത്തെ കൗണ്‍സിലറെയും വിവരം അറിയിച്ചത്. സംഘാടകസമിതിയിലേക്കുപോലും ക്ഷണിച്ചിരുന്നില്ല. ആരും ഉദ്ഘാടനത്തിനില്ലെന്നു പറഞ്ഞപ്പോഴാണ് ചടങ്ങിൽ പങ്കെടുത്തതെന്നു മേയർ പറഞ്ഞു. സംഭവത്തിൽ കോർപറേഷന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കിൽ അന്വേഷിച്ചു നടപടിയെടുക്കാൻ തയാറാണെന്നും സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെടുമെന്നും മേയർ കൂട്ടിച്ചേർത്തു.
Thrissur
വടക്കാഞ്ചേരി: മൊബൈൽ ടവറിൽനിന്നു കോപ്പർ കമ്പികൾ മോഷ്ടിച്ച പ്രതികളെ പൊലിസ് അറസ്റ്റു ചെയ്തു.
സംഭവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനക്കാരായ അനാറൂൾ ഇസ്ലാം, സൈദുൾ ഇസ്ലാം എന്നിവരെയാണ് വടക്കാഞ്ചേരി പൊലിസ് പിടികൂടിയത്. ഓട്ടുപാറ - വാഴാനി റോഡിലെ എങ്കക്കാടുള്ള മൊബൈൽ ടവറിന്റെ കമ്പികളാണ് പ്രതികൾ മോഷ്ടിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലേയും ആക്രിക്കടകൾ കേന്ദ്രികരിച്ച് പരിശോധനനടത്തിയിരുന്നു.
തുടർന്ന് ഒരു കടയിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇതിനുമുമ്പും നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലിസ് പറഞ്ഞു. വടക്കാഞ്ചേരി എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Thrissur
തൃശൂർ: മദ്യ-ലഹരികളുടെ ഉപഭോഗം യുവതലമുറയെ നശിപ്പിക്കുന്നെന്ന് കെസിബിസി മദ്യ-ലഹരിവിരുദ്ധ കമ്മിഷൻ സംസ്ഥാന ചെയർമാനും കോട്ടപ്പുറം രൂപത മെത്രാനുമായ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. പുത്തൻപള്ളി ബസിലിക്ക ഹാളിൽ തൃശൂർ അതിരൂപതാ കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി സംഘടിപ്പിച്ച വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജൻ ജെ. പല്ലൻ എംഎൽഎ പതാക ഉയർത്തി. അതിരൂപത പ്രസിഡന്റ് സി.പി. ഡേവിസ്, ഡയറക്ടർ ഫാ. ഡോ. ദേവസി പന്തല്ലൂക്കാരൻ, സെക്രട്ടറി രാജു പാറപ്പുറം, മേയർ ഡോ. നിജി ജസ്റ്റിൻ, പൗരസ്ത്യ കൽദായ സുറിയാനി മെത്രാപ്പോലീത്ത മാർ ഒൗഗിൻ കുര്യാക്കോസ്, കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ, ജേക്കബ് വടക്കുംചേരി, റെക്ടർ ഫാ. തോമസ് കാക്കശേരി, ഫാ. പോൾ ചാലിശേരി, സൂരജ് ജോണ്‍സ് മംഗലം, സാബു അടാട്ടുകാരൻ, സിസ്റ്റർ എൻസ്വീഡ്, സിസ്റ്റർ ലിനറ്റ് ആന്റണി, ജോസ് വടക്കേത്തല, മേഴ്സി തൊമ്മിക്കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
ലില്ലി മാത്യു, മാത്യു പനയ്ക്കപതാലിൽ, എൻ.വി. ദേവസി എന്നിവരെ ആദരിച്ചു. ടി.വി. തോമസ്, റോബിൻ റാഫേൽ, കെ.സി. പ്രകാശ്, സിജോ ഇഞ്ചോടിക്കാരൻ, കൊച്ചുവർക്കി തരകൻ, ആനീസ് ജോണ്സണ്, ലിന്റോ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
Thrissur
തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കായികമന്ത്രി ഒ.ജെ. ജനീഷിന്റെ തന്നെ ജില്ലയിൽ നടത്തിയ നീന്തൽ മത്സരങ്ങളിൽ അടിമുടി പിഴവ്. മത്സരവേദിയിൽ ശുചിമുറിയടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയില്ലെന്നു രക്ഷിതാക്കൾ ആരോപിച്ചു.
നൂറുകണക്കിനു കുട്ടികൾക്കായി മുന്നോ നാലോ ശുചിമുറികൾ മാത്രമാണ് ഉണ്ടായിരുന്നത്. ടീം മാനേജർമാരെ രണ്ടു ദിവസമായി ബന്ധപ്പെട്ടിട്ടും പ്രതികരിച്ചിട്ടില്ല. ക്ലാസ് മുറികളിലാണു താമസം ഒരുക്കിയത്. ഇവിടെയും ആവശ്യത്തിന് സൗകര്യമുണ്ടായിരുന്നില്ല. വൈകീട്ട് ആറിനുശേഷമായിരുന്നു പ്രവേശനം. രാവിലെ ക്ലാസിനുമുന്പ് ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. ബാഗുകളും മറ്റു സാമഗ്രികളും സൂക്ഷിക്കാൻ സൗകര്യമുണ്ടായില്ല. പണം കൊടുത്തു മുറിയെടുത്താണു താമസിച്ചത്.
മുൻവർഷങ്ങളിൽ ഭക്ഷണവും താമസവും ഒരുക്കിയിരുന്നെങ്കിൽ ഇക്കുറി 150 രൂപവീതം നൽകുകയാണു ചെയ്തത്. വിവിധ ജില്ലകളിൽനിന്ന് എത്തിയവർക്കു ഭക്ഷണത്തിനുപോലും തുക അപര്യാപ്തമാണെന്നും സംഘാടകരെപ്പോലും കണ്ടില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.
മത്സരം മാറ്റിവച്ചതിനാൽ വീണ്ടും വരേണ്ടിവരുന്നതു സാന്പത്തികനഷ്ടമുണ്ടാക്കുമെന്നും പകുതിയിലേറെ കുട്ടികൾ മടങ്ങിപ്പോയെന്നും പ്രതിഷേധം അറിയിച്ചപ്പോൾ തങ്ങളെ അക്വാട്ടിക് കോംപ്ലക്സ് പരിസരത്തുനിന്നു പുറത്താക്കാനാണു അധികൃതർ ശ്രമിച്ചതെന്നും രക്ഷിതാക്കൾ പറഞ്ഞു.
അതിനിടെ പരാതി ഉന്നയിച്ചപ്പോൾ കൈയും കാലും തല്ലിയൊടിക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്ന് മത്സരാർഥിയുടെ സഹോദരൻ വിഘ്നേഷ് ഗിരീഷ് പറയുന്നു. വിവേകോദയം സ്കൂളിൽനിന്ന് ഉടൻ ഒഴിയണമെന്നായിരുന്നു ഭീഷണി. ചെറിയ കുട്ടികളാണ് ഒപ്പമെന്നുപറഞ്ഞിട്ടും വഴങ്ങിയില്ലെന്നും പിന്നീട് സ്വന്തം നിലയ്ക്കു താമസസൗകര്യം കണ്ടെത്തുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.
അപകടമുണ്ടായ അന്നും തലേന്നും മത്സരവേദിക്കടുത്തു പായ വിരിച്ചുകിടക്കേണ്ടിവന്നു. ആവശ്യത്തിനു കുടിവെള്ളം പോലുമുണ്ടായിരുന്നില്ല. ജില്ലാ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയെന്നു പറഞ്ഞെങ്കിലും അദ്ദേഹം ഇവിടേക്കു തിരിഞ്ഞുനോക്കിയിട്ടില്ലെന്നും വിഘ്നേഷ് പറയുന്നു.
Thrissur
ചാവക്കാട്: പാചകവാതകം ചോർന്ന് ചായക്കട കത്തിനശിച്ചു. കടയിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി.
കടപ്പുറം തൊട്ടാപ്പ് പൊതുശ്മശാനത്തിന് സമീപത്തെ ഐനിക്കൽ ഇസ്മായിലിന്റെ ചായക്കടയാണ് ഇന്നലെ പുലർച്ചെ കത്തിയത്. ഓലമേഞ്ഞ ചായക്കട പൂർണമായും കത്തിനശിച്ചു. ഗുരുവായൂരിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
Thrissur
പുതുക്കാട്' : താലൂക്ക് ആശുപത്രിയില്‍ ലേബര്‍ റൂമിന്റെ കോണ്‍ക്രീറ്റ് സീലിംഗിന്റെ ചെറിയൊരു ഭാഗം അടര്‍ന്നുവീണു. കഴിഞ്ഞദിവ സമാണ് രണ്ടര അടിയോളം വീതിയുള്ള സീലിംഗിന്റെ ഭാഗം അടര്‍ന്നുവീണത്. അപകടസമയത്ത് ലേബര്റൂമില് ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് സീലിംഗ് തകരാന്‍ കാരണമെന്നാണ് ആക്ഷേപം.
സംഭവത്തേക്കുറിച്ച് ആശുപത്രി അധികൃതര്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിന് വിവരം കൈമാറിയിട്ടുണ്ട്. 2025 ജൂലൈയില്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മിച്ച ഐസൊലേഷന്‍ വാര്‍ഡിന്റെ സീലിംഗ് തകര്‍ന്നുവീണത് വലിയവിവാദമായിരുന്നു.
Thrissur
തൃശൂർ: അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ചു ദേവമാത പ്രോവിൻസിലെ സീനിയർ വൈദികരെ ആദരിക്കുന്ന സ്നേഹാദരവ് 2026 സാന്ത്വനംഭവനത്തിൽ സിഎംഐ സഭ പ്രിയോർ ജനറൽ ഫാ. ഡോ. പോൾ ആച്ചാണ്ടി ഉദ്ഘാടനം ചെയ്തു. സാന്ത്വനം ഭവനം പുറത്തിറക്കിയ സാന്ത്വനം തീം സോംഗ് പ്രകാശനവും നിർവഹിച്ചു.
വിശുദ്ധ കുർബാനയ്ക്കു ദേവമാതാ പ്രോവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര മുഖ്യകാർമികത്വം വഹിച്ചു. ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത്, സാന്ത്വനം ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ഫാ. തോമസ് അന്പൂക്കൻ എന്നിവർ പ്രസംഗിച്ചു.
Thrissur
കൊരട്ടി: മുത്തിയുടെ സന്നിധിയിലേക്ക് പൂവൻകുല നേർച്ചയുമായി മേലൂരിൽനിന്ന് വിശ്വാസികളെത്തി. ഉദ്ദിഷ്ടകാര്യസാധ്യത്തിനും അനുഗ്രഹലബ്ധിക്കും നന്ദിയായും ജാതിമതഭേദമന്യേ വിശ്വാസികൾ സമർപ്പിക്കുന്ന നേർച്ചയാണ് പൂവൻകുല.
ഈ നേർച്ചയുടെ തുടക്കം മേലൂരിൽ നിന്നാണെന്നാണു വിശ്വാസം. വിളവിന്റെ ആദ്യഫലം ആരാധനാലയങ്ങളിൽ സമർപ്പിക്കുന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ് പൂവൻകുല നേർച്ച ആരംഭിച്ചതെന്നു പറയപ്പെടുന്നു.
മേലൂരിൽനിന്ന് കൊരട്ടിമുത്തിക്ക് നേർച്ചയായി കൊണ്ടുവന്ന പൂവൻപഴക്കുലയിൽനിന്ന് പഴം ആവശ്യപ്പെട്ട കർഷകപ്രമാണി, നേർച്ചയായതിനാൽ നൽകാനാവില്ലെന്ന വിശ്വാസിയുടെ മറുപടിയിൽ പ്രകോപിതനായി മുത്തിയെ ആക്ഷേപിക്കുകയും കുലയിൽനിന്ന് ബലമായി അടർത്തിയെടുത്ത് പഴങ്ങൾ ഭക്ഷിക്കുകയും ചെയ്തുവെന്നാ ണ് ഐതിഹ്യം.
തുടർന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടു. അരുതാത്ത പ്രവൃത്തിക്കു മരുന്നല്ല, പ്രായശ്ചിത്തമാണു വേണ്ടതെന്ന വൈദ്യന്റെ നിർദേശത്തെ തുടർന്ന് മുത്തിയുടെ സന്നിധിയിലെത്തി മാപ്പപേക്ഷിച്ചതോടെ വേദന ശമിച്ചെന്നാണു വിശ്വാസം.
നന്ദിയുടെയും പ്രായശ്ചിത്തത്തിന്റെയും ഭാഗമായി 40 പറ നിലം മുത്തിക്ക് നേർച്ചയായി നൽകി. കൂടാതെ സ്വർണംകൊണ്ട് പൂവൻകുല നിർമിച്ച് സമർപ്പിച്ചതോടെയാണ് പൂവൻകുല നേർച്ചയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ചതെന്നാണ് വിശ്വാസം. ഇതിന്റെ ഓർമ പുതുക്കിയാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മേലൂരിൽനിന്ന് പൂവൻകുലകളുമായി വിശ്വാസികൾ കൊരട്ടിയിലെത്തിയത്.
മേലൂർ സെന്റ്് ജോസഫ്സ് പള്ളി വികാരി ഫാ. ജോസ് പൊള്ളയിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും പ്രാർഥനാശുശ്രൂഷകളും നടന്നു. അസി. വികാരി ഫാ. ജിബിൻ കദളിക്കാട്ട്, കൈക്കാരന്മാരായ വർഗീസ് വെളിയൻ, വിക്ടർ കോച്ചേരി, കേന്ദ്രസമിതി വൈസ് ചെയർമാൻ ജോയ് വടാശേരി, ഭാരവാഹികൾ, പാരീഷ് കൗൺസിൽ അംഗങ്ങൾ, വിശ്വാസികൾ എന്നിവർ നേതൃത്വം നൽകി.
മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽനിന്നും വികാരി ഫാ. ജേക്കബ് പള്ളിക്കൽ, അസി. വികാരി ഫാ. ഡിന്റോ മാണിക്യത്താൻ, കൈക്കാരന്മാരായ ജോൺസ് കരേടൻ, ജോൺസൺ വടക്കുംപാടൻ, കേന്ദ്രസമിതി വൈസ് ചെയർമാൻ പീറ്റർ വടക്കുംപാടൻ എന്നിവരുടെ നേതൃത്വത്തിൽ പൂവൻകുലകളെത്തിച്ചു.
കൊരട്ടി ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ട് നേർച്ചക്കുലകൾ ഏറ്റുവാങ്ങി. കൈക്കാരന്മാരായജോമോൻ ജോസ്, റിജോ റാഫേൽ, തിരുനാൾ ജനറൽ കൺവീനർ ഡോ. ജോജോ നാൽപ്പാട്ട്, കേന്ദ്രസമിതി വൈസ് ചെയർമാൻ ജോയ് മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി. ചരിത്രസ്മരണ പുതുക്കിയ നേർച്ച സമർപ്പണം കാണാൻ നൂറുകണക്കിനു വിശ്വാസികളാണ് പള്ളിയിലെത്തിയത്.
Thrissur
വെള്ളാങ്കല്ലൂർ: കല്പറമ്പ് ഇടവക ഫൊറോനയായി ഉയർത്തിയതിന്റെ 25 ാം വർഷം ബിഷപ് മാർ പോളി കണ്ണൂക്കാടൻ ജൂബിലി തിരിതെളിയിച്ചുകൊണ്ട് ഉദ് ഘാടനം ചെയ്തു. ഒരു വർഷം നീണ്ടുനിൽക്കുന്നതാണു ജൂബിലി ആഘോഷങ്ങൾ.
ഫൊറോനയുടെ ആദ്യവികാരി ഫാ. ആന്റണി പുതുശേരി, വികാരി ഫാ. പോളി കണ്ണൂ ക്കാടൻ, ഫാ. ബെൽഫിൻ കോ പ്പുള്ളി, ഫാ. ഷെറൻസ് എളംന്തുരുത്തി എന്നിവർ പങ്കെടുത്തു.
കല്പറമ്പ് ഫൊറോനയിൽ പത്തു പള്ളികളാണുളളത്. അരിപ്പാലം, വെള്ളാങ്കല്ലൂർ, വടക്കുംകര, എടക്കുളം, പടിയൂർ, മതിലകം, പടിഞ്ഞാറെ വെമ്പല്ലൂർ, വള്ളിവട്ടം, കൊടുങ്ങല്ലൂർ എന്നിവയാണ് ഫൊറോനയിലെ മറ്റ് ഇടവകകൾ.
ഫൊറോന വികാരി ഫാ. പോളി കണ്ണൂക്കാടൻ, കൈക്കാരൻമാരായ സൈമൺ കോലംകണ്ണി, ജോയ് മാളിയേക്കൽ, ജോയ് വിതയത്തിൽ പാറപ്പുറം എന്നിവർ നേതൃത്വം നൽകി.
Thrissur
മേലൂർ: മഴ കുറയുകയും ചൂട് കടുക്കുകയും ചെയ്തതിനെ തുടർന്ന് പൂലാനി പ്രദേശത്ത് കിണറുകൾ വറ്റിത്തുടങ്ങി. ഇതോടെ ജലക്ഷാമത്തിന്റെ ആശങ്കയിലാണ് നാട്ടുകാർ.
ഇടതുകര കനാലിലൂടെ പൂലാനിയിൽ വെള്ളമെത്തിയിട്ട് 20 വർഷത്തിലേറെയായിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി. നിലവിലെ സാഹചര്യത്തിൽ ചെട്ടിത്തോപ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൂലാനിയിൽ ഇടതുകര കനാലിലൂടെ ജലമെത്തിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഗ്രാമസഭയിലും മറ്റും പരാതികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതോടെ കൃഷിക്കും ഭൂഗർഭജലസ്രോതസുകൾക്കും ആവശ്യമായ ജലം ലഭിക്കാത്ത സ്ഥിതിയാണ്. മഴ കുറഞ്ഞതോടെ പല പ്രദേശങ്ങളിലും കിണറുകളിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. സ്ഥിതി തുടർന്നാൽ കുടിവെള്ളക്ഷാമവും രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിൽ പൂലാനിയിലെ ജലക്ഷാമത്തിന് അടിയന്തര ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ചെട്ടിത്തോപ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. പദ്ധതിയിലൂടെ വെള്ളം പമ്പ് ചെയ്ത് കൃഷിയിടങ്ങളിലെത്തിക്കാൻ കഴിഞ്ഞാൽ മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും ഭൂഗർഭജലനിരപ്പ് ഉയർത്തുന്നതിനും അതുവഴി കിണറുകളിൽ വെള്ളം ലഭ്യമാകുന്നതിനും സഹായകമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
20 വർഷത്തിലേറെയായി കനാൽ ജലത്തിനായി കാത്തിരിക്കുന്ന പൂലാനിക്ക് ഇനിയും കാത്തിരിക്കാനാകില്ലെന്നും കിണറുകൾ വറ്റിത്തുടങ്ങിയ സാഹചര്യത്തിൽ ചെട്ടിത്തോപ്പ് ലിഫ്റ്റ് ഇറിഗേഷനിലൂടെ വെള്ളം പമ്പ് ചെയ്യുന്നത് അടിയന്തരമായി ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Thrissur
അന്നമനട: വെസ്റ്റ് കൊരട്ടി എട്ടാം വാർഡിൽ മടയത്ത് ഷാജുവിന്റെ കോഴിക്കൂട്ടിൽ അജ്ഞാതജീവിയുടെ ആക്രമണം.
വളർച്ചയെത്തിയ നാൽപത് കോഴികളാണ് കൂട്ടിനുള്ളിൽ ചത്തത്. കോഴികളെകൊന്ന് ചോര ഊറ്റിക്കുടിച്ചതിന്റെ പാടുകളുണ്ടെങ്കിലും ഒന്നിനെയും ഭക്ഷിച്ചിട്ടില്ല. 30ന് രാത്രി കുടുംബാംഗങ്ങൾ ഉറങ്ങാൻകിടന്ന ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. കോഴികളെയും ആടുകളെയും വളർത്തുന്ന കുടുംബമാണ് ഷാജുവിന്റെത്. കൂട്ടിൽ കോഴികൾ ചത്തുകിടക്കുന്നത് രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വിവരമറിഞ്ഞ് വാർഡ് മെമ്പർ ഷിജി ബിജു, വെറ്ററിനറി ഡോക്ടർ എന്നിവരടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. വന്യജീവികളിലേതെങ്കിലും ആക്രമണം നടത്തിയതാകാമെന്നാണ് വെറ്ററിനറി ഡോക്ടറുടെ പ്രാഥമിക നിഗമനം.
വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഏത് ജീവിയാണ് ആക്രമണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തമായ നിഗമനത്തിലെത്താനായിട്ടില്ല. ജനവാസ മേഖലയിലെ വീടിനോടുചേർന്നുള്ള കോഴിക്കൂട്ടിൽ ഇത്രയധികം കോഴികളെ കൂട്ടത്തോടെ കൊന്ന സംഭവം പ്രദേശവാസികളിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
Thrissur
ബിജെപിയുടെ കമ്മിഷണർ ഓഫിസ് മാർച്ചിനുനേരേ ജലപീരങ്കി
തൃശൂർ: ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരേയുണ്ടായ കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ കമ്മിഷണർ ഓഫീസ് മാർച്ചിനുനേരേ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
പട്ടാളം റോഡിൽ പൊലിസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചപ്പോഴാണു ജലപീരങ്കി പ്രയോഗമുണ്ടായത്. തുടർന്നുനടന്ന പ്രതിഷേധയോഗം എൻഡിഎ വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഒത്താശയോടെ മന്ത്രി ഒ.ജെ. ജനീഷിന്റെ നേതൃത്വത്തിൽ പൊലിസ് സഹായത്തോടെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമമാണു പി.കെ. കൃഷ്ണദാസിനുനേരേ ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപി മേഖലാ ജനറൽ സെക്രട്ടറി സേവ്യർ പള്ളത്ത്, ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനൻ, ജില്ലാ വൈസ് പ്രസിഡന്റ് സബീഷ് മരത്തയൂർ എന്നിവർ പ്രസംഗിച്ചു.
ഡിവൈഎഫ്ഐ മാർച്ചിനു നേരേ ജലപീരങ്കി
തൃശൂർ: തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഡിവൈഎഫ്ഐ മാർച്ചിനുനേരേ ജലപീരങ്കി. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ഏജീസ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ നൂറുക്കണക്കിന് പ്രവർത്തകർ അണിനിരന്നു. ഏജീസ് ഓഫീസിനു മുന്നിൽ ബാരിക്കേഡ് വച്ച് മാർച്ച് പൊലിസ് തടഞ്ഞു. തുടർന്ന് പൊലിസ് ജലപീരങ്കി അടിച്ചെങ്കിലും ബാരിക്കേഡിന് മുകളിൽ ഭരണഘടനയുടെ ആമുഖമുള്ള പോസ്റ്റർ പതിച്ചു. സമരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എം. ആർഷോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എച്ച്. നിയാസ്, ജില്ലാ സെക്രട്ടറി കെ.എസ്. റോസൽ രാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുകന്യ ബൈജു, സി.എസ്. സംഗീത്, ആഷിക് വലിയകത്ത് എന്നിവർ പ്രസംഗിച്ചു.
എസ്എഫ്ഐ പ്രതിഷേധം
തൃശൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അക്രമങ്ങൾ യൂത്ത് കോണ്‍ഗ്രസിന്റെയും പൊലിസിന്റെയും ഗൂഢാലോചനയെന്ന് ആരോപിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പോലിസ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി. മാർച്ച് കമ്മിഷണർ ഓഫീസിനു മുന്നിൽ ബാരിക്കേഡ് കെട്ടി പൊലിസ് തടഞ്ഞു. മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജിഷ്ണു സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനസ് ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എസ്. ആദിത്യ, നവ്യ കൃഷ്ണ, സി. സിബിൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എ. അശ്വിൻ, ആൽവിൻ ഷാജി എന്നിവർ പ്രസംഗിച്ചു.
Palakkad
കോയമ്പത്തൂർ: ഡൽഹി മെട്രോപൊലിറ്റൻ ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ കോയമ്പത്തൂരിലെ ദിവ്യോദയ ഇന്റർ- റിലീജിയസ് സെന്റർ സന്ദർശിച്ചു.
കത്തോലിക്ക ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറലും കോൺഫറൻസ് ഓഫ് കത്തോലിക്ക ബിഷപ്സ് ഓഫ് ഇന്ത്യയുടെ എക്യുമെനിസം ചെയർമാനുമാണ് ബിഷപ്. തമിഴ്നാട് കത്തോലിക്ക അസോസിയേഷന്റെ യോഗത്തിൽ പങ്കെടുക്കാനാണ് ആർച്ച് ബിഷപ് കോയമ്പത്തൂരിലെത്തിയത്.
ദിവ്യോദയ ഡയറക്ടർ ഫാ.ഡോ. തോമസ് ചീരൻ സിഎംഐ ദിവ്യോദയയുടെ പ്രവർത്തനങ്ങൾ ബോധ്യപ്പെടുത്തി. ദിവ്യോദയ കെട്ടിടത്തിന് മുന്നിൽ സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി സ്തൂപവും മതമൈത്രിക്കും സംയോജനത്തിനുമായി സമർപ്പിച്ചിരിക്കുന്ന ആർട്ട് ഗാലറിയും ആർച്ചുബിഷപിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. വ്യത്യസ്ത വിശ്വാസങ്ങളിൽപെട്ട ആളുകൾക്കിടയിൽ സംവാദവും പരസ്പര ധാരണയും സൗഹാർദ്ദവും വളർത്താൻ ദിവ്യോദയ നടത്തുന്ന ആത്മാർത്ഥമായ ശ്രമങ്ങളെ ബിഷപ് അഭിനന്ദിച്ചു.
Palakkad
മുതലമട: മുതലമടയിൽ മാന്പഴ ഗവേഷണ കേന്ദ്രം, മൂല്യവർധിത ഉത്പന്ന പ്ലാന്റ് എന്നിവ ഉൾപ്പെടെ മാന്പഴ കൃഷിക്ക് ആവശ്യമായ സമഗ്രമായ ഇക്കോ സിസ്റ്റം നിർമിക്കാൻ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്.
ഇതിനായുള്ള പദ്ധതിരേഖ രണ്ട് മാസത്തിനകം തയ്യാറാക്കാൻ കേരള കാർഷിക സർവകലാശാലയിലെ വിദഗ്ധരോട് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു.
മുതലമടയിൽ മാന്പഴ കർഷകരുമായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് നിന്ന് കർഷകർക്കായി കിസാൻ റെയിൽ സർവീസ് നടപ്പാക്കുന്ന കാര്യം റെയിൽവേ മന്ത്രാലയവുമായി സംസാരിക്കുമെന്നും കൃഷിയിടങ്ങളിലെ വന്യമൃഗ ആക്രമണം തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
മുതലമടയിലെ മാന്പഴ കൃഷിയിടങ്ങളുടെ ജിയോ മാപ്പിംഗ് നടത്താനും പ്രത്യേക ഡ്രൈവിലൂടെ മണ്ണ് പരിശോധന പൂർത്തിയാക്കി മുതലമടയ്ക്കായി പ്രത്യേക സോയിൽ ടെസ്റ്റിംഗ് രജിസ്ട്രി തയ്യാറാക്കാനും പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് മന്ത്രി നിർദേശം നൽകി.
മുതലമട ചുള്ളിയാർമേട്ടിൽ നടന്ന പരിപാടിയിൽ സുമേഷ് അച്യുതൻ എംഎൽഎ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിയാവുദ്ദിൻ, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. തിരുചന്ദ്രൻ, മുതലമട സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Palakkad
പാലക്കാട്: പച്ചക്കറി ഉത്പാദനത്തിൽ എലവഞ്ചേരി മാതൃക സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. എലവഞ്ചേരിയിൽ 2020-21 കാലയളവിൽ 2500ൽ അധികം ടണ്‍ ആയിരുന്ന പച്ചക്കറി ഉത്പാദനം 2025-26 ആയപ്പോഴേക്കും 7300ൽ അധികം ടണ്ണായി ഉയരുകയും വിറ്റുവരവ് 19 കോടിയിലധികം രൂപയായി വർധിക്കുകയും ചെയ്തത് ഹൈടെക് ഫാമിംഗും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സാധിച്ചതിന്റെ തെളിവാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന പച്ചക്കറികളിൽ ക്രമാതീതമായ തോതിൽ വിഷാംശവും കീടനാശിനികളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തര ഉത്പാദനം വർധിപ്പിച്ച് വിഷരഹിത പച്ചക്കറികൾ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി എലവഞ്ചേരി മാതൃക സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ഇതിനായുള്ള നടപടികൾ രൂപീകരിക്കുന്നതിനായി തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും കൃഷിമന്ത്രി അറിയിച്ചു. എലവഞ്ചേരിയിൽ വിഎഫ്പിസികെ സംഘടിപ്പിച്ച കാർഷിക സംവാദ പരിപാടിയിൽ കർഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എലവഞ്ചേരിയിലെ
പച്ചക്കറി കർഷകർ സ്വകാര്യ ഏജൻസികളിൽ നിന്ന് ഉയർന്ന വിലയ്ക്ക് ഹൈബ്രിഡ് വിത്തുകൾ വാങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ അവ സർക്കാരോ വിഎഫ്പിസികെ വഴിയോ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി.
പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ ‘കതിർ’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കും. ഓപ്പറേഷൻ തൂഫാൻ മാതൃകയിൽ വിദ്യാർഥികളിൽ കാർഷിക അഭിരുചി വളർത്താൻ ആരംഭിക്കുന്ന പദ്ധതി ഈ വർഷം 500 സ്കൂളുകളിൽ നടപ്പിലാക്കും. ഓരോ സ്കൂളിനും 10,000 രൂപ വീതം ധനസഹായം അനുവദിക്കുകയും നോഡൽ ടീച്ചർമാരുടെ നേതൃത്വത്തിൽ ഈ മാസം തന്നെ പരിശീലനം ആരംഭിക്കുകയും ചെയ്യും. സ്കൂളുകളിൽ ഉത്പാദിപ്പിക്കുന്ന വിളകളെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെടുത്തുമെന്നും സ്കൂളുകളിലും വീടുകളിലും കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്നും കൃഷിമന്ത്രി പറഞ്ഞു.
കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കാനും 2021 മുതലുള്ള കുടിശിക ഈ മാസം മുതൽ വിതരണം ചെയ്തു തുടങ്ങാനും കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. വന്യമൃഗശല്യം തടയുന്നതിനായി 192 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മൃഗങ്ങൾ വരുത്തുന്ന വിളനാശത്തിനുള്ള നഷ്ടപരിഹാര തുക 100 ശതമാനം വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
എലവഞ്ചേരി പനങ്ങാട്ടിരി സ്വാശ്രയ കർഷക സമിതിയിൽ നടന്ന സംവാദത്തിൽ കെ. പ്രേമൻ എംഎൽഎ അധ്യക്ഷനായി.
Palakkad
പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് ആരംഭിച്ച് ഒരുമാസത്തോട് അടുക്കുന്പോഴും സർക്കാരിന്റെ നെല്ല് സംഭരണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി കർഷക മോർച്ച സപ്ലൈകോ ഓഫീസ് ഉപരോധിച്ചു.
ടൗണ്‍ സ്റ്റാൻഡിന് സമീപത്തുള്ള സപ്ലൈകോ ഓഫീസിലെത്തിയാണ് ഉദ്യോഗസ്ഥരെ ഉപരോധിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെയും കൃഷിമന്ത്രി ടി. സിദ്ദിഖിന്റെയും മുഖംമൂടി അണിഞ്ഞ് സപ്ലൈകോ ഓഫീസിൽ എത്തിയ കർഷകർ ഏറെനേരം മുദ്രാവാക്യം മുഴക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും നെല്ല് എപ്പോൾ സംഭരിക്കും കേന്ദ്രസർക്കാർ നെല്ലിന് വീണ്ടും വില വർധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം എത്ര രൂപയ്ക്കാണ് സംഭരിക്കുക തുടങ്ങിയ ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ കൃത്യമായ ഉത്തരം നൽകാതായതോടെ കർഷകർ നിലത്ത് കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. കർഷക മോർച്ച ജില്ലാ അധ്യക്ഷൻ രമേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തുടർന്ന് വീണ്ടും കർഷകർ മുദ്രാവാക്യം മുഴക്കിയതോടെ പോലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
Palakkad
ചിറ്റൂർ: മൂലത്തറയിൽനിന്നു നെൽകൃഷിക്ക് ആവശ്യമായ സ്ഥലങ്ങളിലേക്ക് ജലവിതരണം തുടങ്ങി.
ഇടതു കനാൽ വഴി പട്ടഞ്ചേരി, പെരുമാട്ടി, തത്തമംഗലം, ആറാംപാടം എന്നിവിടങ്ങളിലേക്കാണ് ജലം എത്തിക്കുന്നത്. തേമ്പാറമട, പൊൽപ്പുള്ളി, കുന്ദംങ്കാട്ടുപതി, വാളറ എന്നിവിടങ്ങളിലേക്കും കനാൽ വെള്ളം നൽകി കൊണ്ടിരിക്കുകയാണ്. കമ്പാലത്തറ ഏരിയിൽ നിലവിൽ രണ്ടു മീറ്റർ ജലമാണുള്ളത്.
ഇത് കഴിഞ്ഞാൽ വീണ്ടും ഏരി നിറക്കുമെന്ന് ചിറ്റൂർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കിരൺ എബ്രഹാം തോമസ് അറിയിച്ചു.
മൂപ്പുകൂടിയ വിത്തിറക്കിയ കർഷകരുടെ കൊയ്ത്തിന് രണ്ടാഴ്ചയിൽ കൂടുതൽ സമയം വേണ്ടിവരും.
ഇപ്പോൾ നൽകിവരുന്ന ജലം കൃഷി ഉണക്കം ഒഴിവാക്കാൻ കഴിയുമെന്നത് കർഷകർക്ക് ആശ്വാസമായിരിക്കുകയാണ്. താലൂക്കിൽ മൂപ്പ് കുറഞ്ഞ ഉമ, ജ്യോതി വിത്തുകൾ ഉപയോഗിച്ച കർഷകർ കൊയ്ത്ത് കഴിഞ്ഞ് രണ്ടാംവിള ജോലികൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് താലൂക്കിൽ വ്യാപകമായി ലഭിച്ച മഴ കൃഷിപണികൾക്ക് സഹായമായിട്ടുണ്ട്.
Palakkad
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ രണ്ടാമത്തെ കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റ് കൊഴിഞ്ഞാന്പാറയിൽ സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
എയർകണ്ടീഷൻ ചെയ്ത പ്രീമിയം കഫെയിൽ വെജ്, നോണ്‍വെജ് വിഭവങ്ങൾ, ജ്യൂസുകൾ, കുഴിമന്തി, അൽഫാം, ചൈനീസ് വിഭവങ്ങൾ എന്നിവ ലഭ്യമാണ്.
ഒരേസമയം 80 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. വഴിയാത്രക്കാർക്ക് വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ശൗചാലയ സൗകര്യവും ഉൾപ്പെടെ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടെയുമാണ് റസ്റ്ററന്റ് പ്രവർത്തിക്കുന്നത്. ഭക്ഷണം പാക്ക് ചെയ്തു കൊടുക്കുന്ന ടേക്ക് എവേ കൗണ്ടറും ഇതിനോടൊപ്പമുണ്ട്.
എൻ. പ്രതിഭ, ആർ. ആതിര, ജ്യോതിക എന്നിവരടങ്ങുന്ന സംഘമാണ് ഈ സംരംഭത്തിന് പിന്നിൽ.
കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രാമകൃഷ്ണൻ അധ്യക്ഷനായി.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ, വാർഡ് മെംബർമാരായ വിജിത്രൻ, തണികാചലം, എം. സതീഷ്, കൊഴിഞ്ഞാന്പാറ സിഡിഎസ് ചെയർപേഴ്സണ്‍ പ്രസന്ന, എരുത്തേന്പതി സിഡിഎസ് ചെയർപേഴ്സണ്‍ രജിത, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ എസ്. അനുരാധ, കെ.ആർ. ഗീത, ഡിപിഎം ഷഹാന ഫാത്തിമ, വി. വിജിന തുടങ്ങിയവർ പങ്കെടുത്തു.
Palakkad
വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് ഗ്രാമീണ വായനശാലയുടെയും വായനശാലയിലെ വയോജന വേദി മെംബർമാരുടെയും കാലങ്ങളായുള്ള മോഹം സഫലമായി. കപ്പലിൽ യാത്ര ചെയ്യണം.അതും ആഡംബര കപ്പലിൽ.
വായനശാല സെക്രട്ടറിയും പഞ്ചായത്ത് മെംബറുമായ കെ.ആർ. ഷൺമുഖൻ സ്വപ്നയാത്ര ശരിപ്പെടുത്താൻ നേതൃത്വം ഏറ്റെടുത്തതോടെ മനസിൽ താലോലിച്ച മോഹം യഥാർഥ്യമാക്കാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ വായനശാല അംഗങ്ങൾ. കൊച്ചിയിൽ നിന്നാണ് നാലുമണിക്കൂർ നീണ്ട യാത്ര തരപ്പെടുത്തിയത്.
സൂര്യാസ്തമയവും കായൽ, കടൽകാഴ്ചകളും കൺകുളിർക്കെ കണ്ടായിരുന്നു യാത്ര. ഷൺമുഖനൊപ്പം ആശാവർക്കർമാരായ രജനി ബാബു, വി. ജയലക്ഷ്മി, ലേഖ മനോജ് എന്നിവരും ഒപ്പം കൂടിയതോടെ സ്വരൂപിച്ചിരുന്ന പണം കപ്പൽ യാത്രയ്ക്കായി മാറ്റിവയ്ക്കുകയായിരുന്നു. കേരള ടൂറിസം പ്രമോഷൻ കൗൺസിലുമായി ബന്ധപ്പെട്ടാണ് ചാർജ് കുറവുള്ള ദിവസം കണ്ടെത്തി ബുക്ക് ചെയ്തത്. നാല് മണിക്കൂർ കറങ്ങാൻ 2700 രൂപയായിരുന്നു ഒരാൾക്ക് ചാർജ്. ഒമ്പതു വയസുകാരി എയ്ഞ്ചൽ മുതൽ 73 വയസുള്ള രുഗ്മിണി വരെയുണ്ടായിരുന്നു സംഘത്തിൽ.
വായനശാലയിൽ നിന്നും എല്ലാവർഷവും കുട്ടികളും പ്രായമായവരുമായി യാത്രയുണ്ട്. കുറഞ്ഞ ചെലവിലുള്ള ട്രിപ്പുകളാണ് കൂടുതലും സംഘടിപ്പിക്കുക. അതിനാൽ കപ്പൽ യാത്രയും വിമാനയാത്രയും നീണ്ടുപോവുകയായിരുന്നു. കാണാൻ ആഗ്രഹമുണ്ട്. പണമില്ല. പലരുടെയും വിഷമം അതായിരുന്നു.
അങ്ങനെയുളളവർക്ക് ഷൺമുഖൻ തന്നെ സ്പോൺസറും സഹായിയുമാകും.
പഞ്ചായത്തിൽ നിന്നും കിട്ടുന്ന മെംബറുടെ ചെറിയ പ്രതിഫലം കൂട്ടിവെച്ചാണ് നാട്ടുകാരുടെ മോഹങ്ങൾ സഫലമാക്കുന്നത്.
പറ്റുമെങ്കിൽ അടുത്തവർഷം ചെറിയദൂരം വിമാനയാത്ര ഒരുക്കാനാണ് ആലോചനയെന്ന് ഷൺമുഖൻ പറഞ്ഞു.
Palakkad
ആലത്തൂർ: കാർഷിക മേഖലയിലെ ഉത്പാദനം വർധിപ്പിക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ കർഷകരിലേക്ക് നേരിട്ടെത്തിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. ആലത്തൂർ ഹൈടെക് നെൽവിത്ത് ഗോഡൗണിന്റെ ഉദ്ഘാടനം, കതിർ പോർട്ടലിൽ നെൽപ്പാടങ്ങളുടെ ജിഐഎസ് മാപ്പിംഗ്, ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാൻമേള എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹൈടെക് സീഡ് ഫാം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കർഷകരുടെയും ഫാമുകളുടെയും വരുമാനം വർധിപ്പിക്കും. യന്ത്രവൽകൃത വിത്തുത്പാദനം, നൂതന സംഭരണസംസ്കരണ പദ്ധതികൾ, പോളിഹൗസുകൾ, സോളാർ പന്പുകൾ, റിമോട്ട് സെൻസിംഗ്, ഇന്റലിജന്റ് ഫാമിംഗ്, പരിശീലനം തുടങ്ങിയവ ഉൾപ്പെടുത്തി ഫാമുകൾ പൂർണസജ്ജമാക്കും. ഡിജിറ്റൽ വിവരശേഖരണത്തിന്റെ ഭാഗമായി നെൽപ്പാടങ്ങളുടെ വിവരങ്ങൾ കതിർ പോർട്ടലുമായി ബന്ധിപ്പിച്ചുള്ള ജിഐഎസ് മാപ്പിംഗ് നിലവിൽ ഏഴ് ജില്ലകളിൽ ആരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള അഞ്ച് സീഡ് ഫാമുകളിൽ നിന്നായി പ്രതിവർഷം 75 ടണ്‍ നെൽവിത്തും വിവിധയിനം തൈകളും ഉത്പാദിപ്പിച്ച് 45 ലക്ഷം രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആലത്തൂർ സ്റ്റേറ്റ് സീഡ് ഫാമിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് അഗ്രികൾച്ചറൽ എൻജിനിയർ ആർ. ജയരാജൻ, അഡീഷണൽ ഡയറക്ടർ ഓഫ് അഗ്രികൾച്ചർ രജനി മുരളീധരൻ എന്നിവർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഷിബി കൃഷ്ണ, ടി. കണ്ണൻ, ഹരിത സുഭാഷ്, പി.എം. കലാധരൻ, പി. വിജയകുമാരി, കെ. ഉദയൻ, ഗിരിജ രാജൻ, സുജ ശിവരാജൻ, എസ്. അറുമുഖപ്രസാദ്, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ പങ്കെടുത്തു.
Palakkad
ചിറ്റൂർ: കനാൽ വെള്ളവും മഴയും ലഭിക്കാതിരുന്നിട്ടും കർഷകർ രണ്ടാം വിളക്ക് ഞാറ്റടി ജോലികൾ ആരംഭിച്ചു. മൂപ്പു കുറഞ്ഞ ജ്യോതി വിത്തുകളാണ് ഉപയോഗിക്കുന്നത്. ഒന്നാം വിളയ്ക്ക് കുഴൽകിണർ വെള്ളത്തിൽ കൃഷിയിറക്കി വിളവെടുപ്പ് നടത്തിയവരാണ് രണ്ടാംവിളയ്ക്ക് ജോലികൾ ആരംഭിച്ചിരിക്കുന്നത് . പറമ്പിക്കുളം, ആളിയാർ വൃഷ്ടി പ്രദേശത്ത് മഴ കിട്ടിയാൽ കനാൽ വെള്ളം ഏത്തുമെന്നതും കർഷകരുടെ കണക്കു കൂട്ടലാണ്. ഒന്നാംവിളയിറക്കിയ പല കർഷകരും ഇനിയും മൂന്നാഴ്ചയെങ്കിലും വിളവെടുപ്പിനു കാത്തിക്കേണ്ടതായി വരും.
ഇപ്പോൾ ഞാറുപാകുന്നവർക്ക് വൈകാതെ നടീലിനും അനുബന്ധജോലിക്കും സമയം ലഭിക്കും. ചിറ്റൂരിലെ കാലാവസ്ഥ ാവ്യതിയാനം നെല്ല്, പച്ചക്കറി കൃഷി എന്നിവയ്ക്ക് പ്രതികൂല സാഹചര്യമാണ്. മറ്റു സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുന്ന സമയത്ത് ചിറ്റൂരിൽ ശക്തമായ വെയിലാണ്. നിലവിലുള്ള മുതിർന്ന കർഷകരുടെ കാലശേഷം യുവതലമുറ കാർഷിക മേഖലയിൽ നിന്നും വഴിമാറുന്നത് തടയാൻ കൃഷിവകുപ്പ് കാർഷിക മേഖലയെ പരിപോഷി പ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട് . കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ നെൽകൃഷി താളംതെറ്റിയ നിലയിലായി വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.
Palakkad
പാലക്കാട്: കെഎസ്ആർടിസിയുടെ പാലക്കാട്- കാസർഗോഡ് പുതിയ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. പാലക്കാട് ഡിപ്പോയിൽ രമേഷ് പിഷാരടി എംഎൽഎ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കെഎസ്ആർടിസിയുടെ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസാണ് സർവീസ് നടത്തുന്നത്. രാത്രി ഏഴിന് സർവീസ് ആരംഭിച്ച് രാവിലെ 3.40ന് കാസർഗോഡ് എത്തിച്ചേരും.
മഞ്ചേരി, കോഴിക്കോട് വഴി കാസർഗോട്ടേക്ക് രാത്രികാല സർവീസ് എന്ന ദീർഘകാലമായുള്ള ആവശ്യം രമേഷ് പിഷാരടി എംഎൽഎ യും മഞ്ചേരി എംഎൽഎ റഹ്മത്തുള്ളയും ചേർന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പാലക്കാട് ഡിപ്പോയിൽ നിന്നു പുതിയ സർവീസായി ആരംഭിക്കുന്നതിന് അനുമതി ലഭിച്ചത്.
ഈ സർവീസ് ആരംഭിക്കുന്നതോടുകൂടി മലബാർ മേഖലയിലേക്കുള്ള യാത്രക്കാർക്ക് വളരെയധികം പ്രയോജനമാകുമെന്ന് എംഎൽഎ പറഞ്ഞു.
പരിപാടിയിൽ വാർഡ് കൗണ്‍സിലർ എ. അഷ്കർ, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് എം. ഇസ്മയിൽ, കെഎസ്ആർടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടർ മുഹമ്മദ് മൻസൂർ, സ്റ്റേഷൻ മാസ്റ്റർ ആർ. വികാസ്, കെഎസ്ടിഡബ്യുയു ജില്ലാ പ്രസിഡന്റ് പി. സന്തോഷ് കുമാർ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി. സതീഷ്, സിഎംപി ജില്ലാ സെക്രട്ടറി പി. കലാധരൻ, എസ്.എം. താഹ എന്നിവർ പങ്കെടുത്തു.
Palakkad
വടക്കഞ്ചേരി: നാടിന്റെ ജലസമൃദ്ധിയായിരുന്ന പരുവാശേരിയിലെ വലിയകുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നാട്ടുകാരുടെ നിവേദനം. സഞ്ജു പരുവാശേരിയുടെ നേതൃത്വത്തിലാണ് ജില്ലാ കളക്ടർ കെ.സുധീറിന് നിവേദനം നൽകിയത്. മൂന്നു ഭാഗവും നെൽപ്പാടങ്ങളും കരകളിലെല്ലാം വൻമരത്തണലുമായി ഏറെ മനോഹരമാണ് പരുവാശേരി കുളവും പരിസരവും.
ഈ കുളവും ചുറ്റുപാടും പല സിനിമകളുടെയും ലൊക്കേഷനായിട്ടുണ്ട്. കുളം നവീകരണത്തിനായി 80 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്ന് എംഎൽഎയുടെ ഓഫീസിൽ നിന്നും പറയുന്നുണ്ടെങ്കിലും പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശ രേഖയിൽ അത്തരം ഫണ്ടിന്റെ കാര്യം പരാമർശിക്കുന്നില്ലെന്ന് സഞ്ജു പറഞ്ഞു.
മൂന്ന് ഏക്കറോളം വിസ്തൃതിയുള്ള കുളം ചെളിയും പായലുമായി ഉപയോഗശൂന്യമാണിപ്പോൾ. കുളത്തിന് ചുറ്റും നടപ്പാതയും സോളാർ ലൈറ്റുകളും സ്ഥാപിക്കണം. രണ്ട് കിലോമീറ്ററോളം ചുറ്റളവുളള കുളക്കരയിൽ പൂക്കളും ഇരിപ്പിടങ്ങളുമായി പ്രഭാത, സായാഹ്നസവാരിക്കും പ്രയോജനപ്പെടുത്താനാകും. ഒരുകാലത്ത് നാടിന്റെ ജലസമൃദ്ധിയായിരുന്നു പരുവാശേരി വലിയകുളം.
ദൂരദേശത്തു നിന്നുവരെ ആളുകൾ സംഘമായി കുളിക്കാനും കുട്ടികൾ നീന്തൽ പഠിക്കാനും എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഏതു വേനലിലും ജലസമൃദ്ധിയിലായിരുന്നു കുളം. അധികൃതരുടെ അവഗണനയിലാണ് കുളത്തിന്റെ കോലം നഷ്ടപ്പെട്ട് വിരൂപിയായിട്ടുള്ളത്.
നവീകരണ പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകിയിട്ടുണ്ടെന്ന് സഞ്ജു പരുവാശേരി പറഞ്ഞു. കെപിസിസി റിസർച്ച് ആൻഡ് പോളിസി വിംഗ് സംസ്ഥാന കൺവീനറും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തരൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന കെ.സി. സുബ്രഹ്മണ്യനും കുളം നവീകരണ വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
അധികൃതരുടെ ഭാഗത്തുനിന്നും ഇനിയും അനാസ്ഥ തുടർന്നാൽ പൊതുകുളം സംരക്ഷിക്കാൻ കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
Palakkad
പാലക്കാട്: ആധുനികയുഗത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായി കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും യുവാക്കളെ ഈ രംഗത്തേക്ക് കൂടുതൽ ആകർഷിക്കാൻ സമൂഹം ഒന്നാകെ ഉണർന്നു പ്രവർത്തിക്കണമെന്നും രമേഷ് പിഷാരടി എംഎൽഎ അഭിപ്രായപ്പെട്ടു.
കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേരപദ്ധതിയുടെ ആഭിമുഖ്യത്തിൽ റബർ പുനർ നടീലിനായുള്ള കർഷകർക്ക് സംഘടിപ്പിച്ച പരിശീലനവും രജിസ്ട്രേഷൻ പരിപാടിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വ്യവസായ കേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്ര ജനറൽ മാനേജർ ബെനഡിക്ട് വില്യം ജോണ്‍സ് അധ്യക്ഷത വഹിച്ചു. കേര പദ്ധതിയിലെ റബർ പുനർ നടീൽ പരിപാലന സ്കീമിനെക്കുറിച്ച് റബർ ബോർഡ് പാലക്കാട് റീജണൽ ഓഫിസിലെ ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ വത്സല മതുക്കൽ വിശദീകരിച്ചു.
റബർ ബോർഡ് ഡെവലപ്മെന്റ് ഓഫീസർ ഇ.എസ്. ജിഷ, ഭാരതപ്പുഴ റബേഴ്സ് മാനേജിംഗ് ഡയറക്ടർ പി.ജെ. ഷിബു എന്നിവർ പ്രംസംഗിച്ചു. കേര തൃശൂർ റീജണൽ പിഎംയു ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പി.എം. നവാസ് സ്വാഗതവും കേര ആർപിഎംയു ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ കെ.എ. ഷിനോജ് നന്ദിയും പറഞ്ഞു.
കാലാവസ്ഥാനുസൃത റബർ തൈകൾ വെച്ച് പിടിപ്പിക്കുന്നതിനായാണ് കേര പദ്ധതിയിലൂടെ കർഷകർക്ക് ഹെക്ടറിന് എഴുപത്തയ്യായിരം രൂപ അനുവദിക്കുന്നത്.
ഒരു കർഷകന് പരമാവധി രണ്ടു ഹെക്ടർ വരെ ധനസഹായം അനുവദിക്കും. 170 ഓളം കർഷകർ പരിശീലനത്തിൽ പങ്കെടുത്തതായി കേര പദ്ധതി അധികൃതർ അറിയിച്ചു.
Palakkad
പാലക്കാട്: മേഴ്സി കോളജിൽ പുതുതായി ആരംഭിച്ച എംഎസ് സി ബയോടെക്നോളജി, ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് എന്നീ എയ്ഡഡ് കോഴ്സുകളുടെ ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചു.
രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ടി.ജെ. മാർട്ടിൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ബയോടെക്നോളജി വിഭാഗം മേധാവി ഡോ.വി.പി. സിസ്റ്റർ ഷൈനി സ്വാഗതവും ജയ് ക്രിസ്റ്റോ പ്രൊവിൻസ് എഡ്യൂക്കേഷണൽ കൗണ്‍സിലർ സിസ്റ്റർ ലത ലൂയി അധ്യക്ഷപ്രസംഗവും നടത്തി.
ചടങ്ങിന്റെ ഭാഗമായി ‘മേഴ്സി ക്രോണിക്കിൾ 2026’ എന്ന മാഗസിന്റെ പ്രകാശനം ടി.ജെ. മാർട്ടിൻ നിർവഹിച്ചു. ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ.സി. ജി. ശ്യാമള രചിച്ച പുസ്തകങ്ങളുടെ പ്രകാശനം എംഎൽഎ നിർവഹിച്ചു.
മേഴ്സി കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എൻ.എം. ലൗലി, ഐക്യുഎസി കോ-ഓർഡിനേറ്റർ വാസുദേവൻ എന്നിവർ ആശംസാപ്രസംഗം നടത്തി. സോഷ്യൽ വർക്ക് വിഭാഗം മേധാവി കെ. ശ്രുതിമോൾ നന്ദി പറഞ്ഞു.
Palakkad
നെന്മാറ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ഇന്നലെ രാവിലെ 10.15ഓടെയാണ് സ്കൂളിന്റെ പ്രവേശനഭാഗത്ത് വലതുവശത്തുള്ള പഴയ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗം വലിയ ശബ്ദത്തോടെ തകർന്നുവീണത്. സംഭവസമയത്ത് സമീപത്ത് ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ല.
കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. വിദ്യാർഥികളും അധ്യാപകരും നിരന്തരം സഞ്ചരിക്കുന്ന സ്കൂൾ വളപ്പിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ നിലനിൽക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. മേൽക്കൂര തകർന്നുവീണതോടെ ശേഷിക്കുന്ന ഭാഗവും അപകടഭീഷണിയിലാണെന്നാണ് വിലയിരുത്തൽ.
നെന്മാറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ മുൻവശത്തുള്ള രണ്ട് പഴയ കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ പാലക്കാട് ജില്ലാ പഞ്ചായത്ത് നേരത്തെ ആരംഭിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള ഉത്തരവ് കഴിഞ്ഞമാസം തന്നെ നൽകിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോ പറഞ്ഞു.
ഇരുകെട്ടിടങ്ങളും പൊളിച്ചുനീക്കി സ്ഥലം സ്കൂളിന് ആവശ്യമായ ഗ്രൗണ്ടായി ഉപയോഗപ്പെടുത്താനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. ഇതോടെ ഏറെക്കാലമായി അപകടഭീഷണിയായി തുടരുന്ന പഴയ കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം സ്കൂളിന് കൂടുതൽ സൗകര്യപ്രദമായ കളിസ്ഥലവും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
Palakkad
അഗളി: അട്ടപ്പാടിയിലെ ആദിവാസി ഉൗരുകളിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തന സ്ഥിതിയെക്കുറിച്ചും നിർത്തലാക്കിയവ പുനരാരംഭിക്കുന്നത് സംബന്ധിച്ചും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കുടുംബശ്രീ കോ-ഓർഡിനേറ്റർക്ക് മന്ത്രി കെ.എ. തുളസി നിർദേശം നൽകി. മുൻപ് 180ലേറെ കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 28 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. കമ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ ബില്ലുകൾ വർഷത്തിലൊരിക്കൽ സമർപ്പിക്കുന്ന രീതി ഒഴിവാക്കി മൂന്നുമാസത്തിൽ ഒരിക്കലാക്കണം.
കുടിശിക ലഭിക്കാത്തത് കാരണം ഒരു കമ്യൂണിറ്റി കിച്ചണിന്റെയും പ്രവർത്തനം നിർത്തലാക്കാൻ ഇടവരരുതെന്നും മന്ത്രി പറഞ്ഞു. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവരുടെ ആരോഗ്യകുടുംബക്ഷേമ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആനക്കട്ടി വട്ടലക്കി കോ-ഓപ്പറേറ്റിവ് ഫാമിംഗ് സൊസൈറ്റിയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വരുംമാസങ്ങളിൽ ഉണ്ടായേക്കാവുന്ന കുടിവെള്ളക്ഷാമം നേരിടാൻ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികളുടെ പ്രവൃത്തികൾ വേഗത്തിലാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രദേശത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങളുടെ ഭൂമി തട്ടിയെടുത്തു എന്ന ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണം. സർവേ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അട്ടപ്പാടി മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങളുടെയും ക്ഷേമപദ്ധതികളുടെയും ഏകോപനത്തിനായി സബ് കളക്ടർ കണ്‍വീനറായുള്ള വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം മുടക്കം വരാതെ മൂന്ന് മാസത്തിലൊരിക്കൽ ചേരണമെന്നും മന്ത്രി നിർദേശം നൽകി.
യോഗത്തിൽ വി.കെ. ശ്രീകണ്ഠൻ എംപി, സബ് കളക്ടർ അൻജിത് സിംഗ്, അട്ടപ്പാടി ഐടിഡിപി പ്രോജക്ട് ഓഫീസർ സുരേഷ് കുമാർ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. തങ്കവേലു, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്. ചിത്ര, അട്ടപ്പാടി തഹസിൽദാർ മനോജ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Palakkad
കല്ലടിക്കോട്: സംസ്ഥാന സർക്കാരിന്റെ മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള അവാർഡ് നേടിയ പി. ഭാസ്കരൻ മാസ്റ്ററെ കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ തച്ചമ്പാറ യൂണിറ്റ് ആദരിച്ചു.
ജില്ലാ പ്രസിഡന്റ് ഗിരീഷ് കല്ലടിക്കോട്, സോൺ പ്രസിഡന്റ് സക്കീർ, യൂണിറ്റ് ഭാരവാഹി സിയാദ്, അംഗങ്ങൾ പങ്കെടുത്തു.
Palakkad
അഗളി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് അട്ടപ്പാടി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഇഎംഎസ് സ്മാരക ടൗൺഹാൾ പരിസരം, അഗളി കെഎസ്ഇബി പരിസരം എന്നിവിടങ്ങൾ ശുചീകരിക്കുകയും വാഹന പാർക്കിംഗ് സൗകര്യം ഒരുക്കുകയും ചെയ്തു.
കാടും ചെടികളും നിറഞ്ഞുനിന്ന ഭാഗങ്ങളിൽ അന്‍പതോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കി. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി പഴനിസ്വാമി, ലയൺസ് ക്ലബ് ഓഫ് അട്ടപ്പാടി സെക്രട്ടറി ജോബി മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജന നവാസ്, മെംബർമാരായ അനു ചാക്കോ, മഞ്ജു, ക്ലബ് വൈസ് പ്രസിഡന്റ് ജയൻ, ജിജി പി. മാഞ്ഞുരാൻ, കെ.ആർ. സുകു, സന്തോഷ് താഴത്തുകൂടിയിൽ, മൂർത്തി, വിഷ്ണു, ഷിജു, ഹരിതകർമസേനാംഗങ്ങൾ പങ്കെടുത്തു.
Palakkad
വടക്കഞ്ചേരി: ഓപ്പറേഷൻ തൂഫാൻ വണ്ടാഴി പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
വടക്കഞ്ചേരി എഎസ്ഐ , പഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡന്റ് എസ്. സന്തോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, തൂഫാൻ വാരിയേഴ്സ് പ്രവർത്തകർ വിവിധ വാർഡുകളിലെ സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Palakkad
പുതുശേരി: ചമ്പാരൻ സത്യഗ്രഹ സ്മരണകളോടെ രാമശേരി ഗാന്ധി ആശ്രമത്തിൽ ഗാന്ധി ജയന്തി വാരാഘോഷം തുടങ്ങി.
ആശ്രമം അങ്കണത്തിൽ നീലം തൈനടീലും ചമ്പാരൻ സത്യഗ്രഹ അനുസ്മരണവും നടത്തി. ഗവ. വിക്ടോറിയ കോളജ് ബോട്ടണി ഡിപ്പാർട്ട്മെന്റും വിക്ടോറിയൻ ബോട്ടണി അലുമ്നി അസോസിയേഷനും രാമശേരി ഗാന്ധി ആശ്രമവും ചേർന്നാണ് വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഗവ. വിക്ടോറിയ കോളജ് പ്രിൻസിപ്പൽ പ്രഫ. മായ സി. നായരും ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശേരി ശ്രീനിവാസനും ചേർന്ന് നീലം തൈനട്ടു.
വിക്ടോറിയൻ ബോട്ടണി അലുമ്നി അസോസിയേഷൻ സെക്രട്ടറി അഡ്വ.ഒ.എൻ. രാജേഷ് നായർ അധ്യക്ഷനായ പരിപാടിയിൽ കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം ഡയറക്ടർ കെ.വി. മനോജ് മുഖ്യപ്രഭാഷണം നടത്തി.
ഗാന്ധി ആശ്രമം സപ്പോർട്ട് ഗ്രൂപ്പ് അംഗം ജെ.ജി. മേനോൻ ചമ്പാരൻ സത്യഗ്രഹ അനുസ്മരണ പ്രഭാഷണം നടത്തി.
കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മുൻ ഡയറക്ടർ ഡോ.സി.കെ. പീതാംബരൻ, കർഷക പ്രഭ അവാർഡ് ജേതാവ് പി. ഭുവനേശ്വരി, സീനിയർ ജേർണലിസ്റ്റ് എം.പി. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Palakkad
ഷൊർണൂർ: കുളപ്പുള്ളി- ഷൊർണൂർ റോഡ് തകർച്ചക്കെതിരേ ഷൊർണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ഉപരോധ സമരവും നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിജയപ്രകാശ് ശങ്കർ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
പിഡബ്ല്യുഡിഓഫീസിലേക്ക്പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ പോലീസും സമരക്കാരും തമ്മിൽ ഏറെനേരം ഉന്തുംതള്ളുമുണ്ടായി. പിന്നീട് നേതാക്കന്മാർ ഉദ്യോഗസ്ഥന്മാരുമായി ചർച്ച നടത്തി.
അടിയന്തരമായി റോഡ് നവീകരിക്കാമെന്ന് ഉറപ്പുലഭിച്ചതോടെയാണ് പ്രതിഷേധ പരിപാടികൾ അവസാനിപ്പിച്ചത്. ഡിസിസി സെക്രട്ടറി വി.കെ. ശ്രീകൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.എച്ച്. ഫിറോസ്ബാബു, ടി.എച്ച്. ബഷീർ എന്നിവർ നേതൃത്വം നൽകി.
Palakkad
വടക്കഞ്ചേരി: നിർമാണ തൊഴിലാളി പെൻഷൻ കുടിശിക തീർക്കണമെന്നും പെൻഷൻ തുക അയ്യായിരം രൂപയാക്കി വർധിപ്പിക്കണമെന്നും ഐഎൻടിയുസി വണ്ടാഴി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
ഡിസിസി ജനറൽ സെക്രട്ടറി കെ.എം. ഫെബിൻ ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് വി. വാസു അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറിമാരായ ആർ. നാരായണൻ, തൃപ്പാളൂർ ശശി, സി. മുരളീധരൻ, എസ്. സുബൈർ, കോൺഗ്രസ് വണ്ടാഴി മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അശോകൻ മാസ്റ്റർ, പഞ്ചായത്ത് മെംബർമാരായ ഡിനോയ് കോമ്പാറ, ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
Palakkad
ആലത്തൂർ: നിർമാണം പൂർത്തീകരിച്ച ആലത്തൂർ സ്റ്റേറ്റ് സീഡ് ഫാമിലെ ഹൈടെക് നെൽവിത്ത് ഗോഡൗൺ ഉദ്ഘാടനം നാളെ രാവിലെ പത്തിന് കൃഷിമന്ത്രി ടി. സിദ്ദിഖ് നിർവഹിക്കും. ടി.എം. ശശി എംഎൽഎ അധ്യക്ഷത വഹിക്കും.
കതിർ പോർട്ടലിൽ നെൽപാടങ്ങളുടെ ജിഐഎസ് അധിഷ്ഠിത വിവരസംവിധാനം മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യും. ഭാരതീയ പ്രകൃതികൃഷി പദ്ധതി ആലത്തൂർ ബ്ലോക്ക്തല കിസാ മേളയുടെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപിയും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു മുഖ്യാതിഥിയാകും. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണൻ, മുൻ എംഎൽഎ കെ.ഡി. പ്രസേനൻ എന്നിവർ പങ്കെടുക്കും. കാർഷിക സെമിനാർ, പ്രദർശനം എന്നിവ മേളയുടെ ഭാഗമായി നടക്കും. സ്കൂൾ വിദ്യാർഥികൾക്കായി കരകൗശല വസ്തുക്കളുടെ നിർമാണ മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് ആലത്തൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിക്കും.
Palakkad
തൃശൂർ: കോട്ടപ്പുറം കായലിൽ പതിനായിരങ്ങളെ സാക്ഷിയാക്കി നടന്ന ആറാമതു ചാന്പ്യൻസ് ബോട്ട് ലീഗിന്റെ(സിബിഎൽ) നാലാംപാദ മത്സരത്തിൽ മേൽപാടം ചുണ്ടനിലേറി പള്ളാത്തുരുത്തി ബോട്ട് ക്ലബ് ജേതാക്കൾ.
അവസാനനിമിഷം വരെ നീണ്ട വാശിയേറിയ മത്സരത്തിനൊടുവിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ കൊല്ലം പരവൂരിലെ അരോമ ബോട്ട് ക്ലബിന്റെ അരോമ-1 ചുണ്ടനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് പള്ളാത്തുരുത്തി ഒന്നാമതെത്തിയത്. അഞ്ചുലക്ഷം രൂപയാണു സമ്മാനത്തുക. രണ്ടാംസ്ഥാനക്കാരായ അരോമ ബോട്ട് ക്ലബിനു മൂന്നു ലക്ഷവും മൂന്നാംസ്ഥാനം നേടിയ കൈനകരി ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടന് ഒരു ലക്ഷവും സമ്മാനത്തുകയായി ലഭിച്ചു.
കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുടെ (കെടിഡിഎസ്) ഇരുട്ടുകുത്തി വള്ളംകളി മത്സരത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ ഗരുഡൻ ഒന്നാംസ്ഥാനവും, സെന്റ് സെബാസ്റ്റ്യൻ നന്പർ-1 രണ്ടാം സ്ഥാനവും നേടി.
ഇരുട്ടുകുത്തി ബി ഗ്രേഡിൽ ജിബി തട്ടകൻ ഒന്നാമതും മടപ്ലാതുരുത്ത് രണ്ടാമതുമെത്തി. ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരവിജയികൾക്ക് മുൻ മന്ത്രി വി.കെ. രാജൻ, കെ.ഡി. കുഞ്ഞപ്പൻ, ടി.എ. ഗിരീഷ് കുമാർ എന്നിവരുടെ പേരിലുള്ള സ്മാരകട്രോഫികൾ വിതരണം ചെയ്തു. കായികമന്ത്രി ഒ.ജെ. ജനീഷ് വള്ളംകളി ഉദ്ഘാടനം ചെയ്തു. ചാലക്കുടി എംപി ബെന്നി ബെഹനാൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കൊടുങ്ങല്ലൂർ നഗരസഭ ചെയർപഴ്സണ്‍ ഹണി പീതാംബരൻ എന്നിവർ പ്രസംഗിച്ചു. സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു.
സംസ്ഥാനത്തെ പതിനൊന്നു വേദികളായി നടത്തുന്ന ചാന്പ്യൻസ് ബോട്ട് ലീഗ് ആറാംസീസണിലെ നാലാമത്തെ മത്സരമാണു കോട്ടപ്പുറത്തു നടന്നത്.
നവംബർ 21നു കൊല്ലത്തു നടക്കുന്ന പ്രസിഡന്റ് ട്രോഫി ജലോത്സവത്തോടെയാണു ലീഗ് മത്സരങ്ങൾക്കു സമാപനമാകുക.
Palakkad
പാലക്കാട്: റോമിൽ ഈമാസം 18 മുതൽ 23 വരെ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് ആഗോള സംഗമത്തിന്റെ പതാക പ്രയാണത്തിന് പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ അങ്കണത്തിൽ ഊഷ്മള സ്വീകരണം നൽകി.
പാലക്കാട് രൂപതാധ്യക്ഷൻ
മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പതാക ഏറ്റുവാങ്ങി. ആഗോളതലത്തിലേക്ക് വളരുന്ന കത്തോലിക്ക കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ സീറോ മലബാർ സമുദായം പ്രസ്ഥാനത്തിൽ അർപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം വർധിപ്പിക്കുകയാണെന്ന് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പതാക പ്രയാണം നടക്കുന്നത്. ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ട്രഷറർ ജോസ് മുക്കട, ഓഫീസ് സെക്രട്ടറി ജോസ് നീലങ്കാവിൽ, ജോസ് അബ്രഹാം, കെ.സി. മാണി, ഷാജി ചക്കാലക്കൽ, കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. ആഷിഷ് പെരുമ്പുഴയിൽ, അഡ്വ. ജയൻ സി. തോമസ് തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.
Palakkad
കൊഴിഞ്ഞാമ്പാറ: നാട്ടുകൽ അയ്യപ്പൻകുന്ന് ഭാഗത്തെ കുന്നംകാട്ടുപതി ഇറിഗേഷൻ കനാൽ പുറമ്പോക്കിലെ മരങ്ങൾ വെട്ടിമാറ്റിയതായി പരാതി.
കൊഴിഞ്ഞാമ്പാറയിലെ സിപിഎം ഭാരവാഹി മരങ്ങൾ വെട്ടിമാറ്റിയതെന്ന് ആരോപിച്ച് നാട്ടുകാർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർക്കും കൊഴിഞ്ഞാമ്പാറ പൊലിസിനും പരാതി നൽകി.
കനാൽ പുറമ്പോക്ക് ഭൂമിയിൽ വളർന്നുനിന്ന മരങ്ങളാണ് വെട്ടിമാറ്റിയതെന്നാണ് പരാതിയിൽ പറയുന്നത്. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രാമകൃഷ്ണനും ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എൻജിയറും സ്ഥലത്തെത്തി പരിശോധന നടത്തി.
പൊതുസ്വത്തായ കനാൽ പുറമ്പോക്കിൽനിന്ന് മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പൊലിസിനും താലൂക്ക് സർവേ അധികൃതർക്കും പരാതി നൽകിയിട്ടുണ്ടെന്നും പരിശോധനയ്ക്കുശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.
Palakkad
മണ്ണാർക്കാട്: അലനല്ലൂർ പഞ്ചായത്തിലെ കോട്ടപ്പള്ളയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമായി.
പ്രദേശത്തെ കടത്തിണ്ണകളിലും റോഡുകളിലും തെരുവുനായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നതിന്റെ ഭീതിയിലാണ് ജനങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ 24 എണ്ണമുള്ള നായക്കൂട്ടമാണ് കോട്ടപ്പള്ള ടൗണിൽ തമ്പടിച്ചത്. ജനവാസ മേഖലകളിലും കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലും നായകൾ കൂട്ടത്തോടെ എത്തിച്ചേരുന്നത് റോഡ് യാത്രികർക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയായിട്ടുണ്ട്. കൂടാതെ സ്കൂൾ, മദ്രസ വിദ്യാർഥികൾക്കും ഇരുചക്ര വാഹന യാത്രികർക്കും തെരുവുനായ്ക്കൾ വലിയ ഭീഷണിയാണ്.
കടകളുടെ മുന്നിലും പൊതുസ്ഥലങ്ങളിലും നായകൾ തടിച്ചുകൂടുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ശാശ്വതമായ പരിഹാരം കാണണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.
Palakkad
മണ്ണാർക്കാട്: പാഠപുസ്തകത്തിനപ്പുറം പ്രകൃതിയെയും ശാസ്ത്രത്തെയും നേരിട്ടറിയാൻ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥികളും അധ്യാപകരും കാഞ്ഞിരപ്പുഴ ഡാം സന്ദർശിച്ചു.
ജലസംരക്ഷണത്തിന്റെ പ്രാധാന്യം, ഡാമിന്റെ പ്രവർത്തനം, ജലസേചനം എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ യുപി വിഭാഗം എസ്ആർജിക്ക് കീഴിൽ ഡാം സന്ദർശിച്ചത്.
അഞ്ചാംക്ലാസിലെ 66 വിദ്യാർഥികൾ അടങ്ങുന്ന സംഘം സ്പിൽവേ, ഷട്ടറുകൾ, ജലസംഭരണി, കനാലുകൾ എന്നിവ നേരിട്ടുകണ്ട് മനസിലാക്കി. കാഞ്ഞിരപ്പുഴ ഡാമിന്റെ പ്രത്യേകതകളെക്കുറിച്ച് പി. അബ്ദുസലാം ക്ലാസെടുത്തു.
അധ്യാപകരായ കെ.പി. ശോഭന, സി. ബഷീർ, കെ. അക്ബറലി, പി. മഹ്ഷൂക്ക, കെ. യൂനുസ് സലീം, പി. മുംതാസ്, പി. ബൾക്കീസ് ഇബ്രാഹിം, ഒ.പി. റഫ്ന, സി. സക്കീന എന്നിവർ നേതൃത്വം നൽകി.
Palakkad
ഒറ്റപ്പാലം: അമിതഭാരവുമായി എത്തിയ ലോറി മോട്ടോർ വാഹന വകുപ്പ് അധികൃതർ തടഞ്ഞിട്ടു. പാലക്കാട്- കുളപ്പുള്ളി പ്രധാന പാതയിൽ അരമണിക്കൂറോളം ഗതാഗതം താറുമാറായി.
ഇന്നലെ വൈകുന്നേരം ആറിനു ഈസ്റ്റ് ഒറ്റപ്പാലത്താണ് സംഭവം. കൂറ്റൻ ട്രാൻസ്ഫോർമറുകൾ കയറ്റി വന്ന ലോറി എംവിഐ. കെ. വിജയകുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി തടഞ്ഞിട്ടത്.
പാലത്തിന് അപകടമാകുമെന്ന് കണക്കിലെടുത്തായിരുന്നു നടപടി. തുടർന്ന് ഇവരിൽനിന്ന് പിഴ ഈടാക്കി. ഹൈവേ പൊലിസും സ്ഥലത്തെത്തിയിരുന്നു.
Palakkad
നെന്മാറ: അയിലൂരിൽ മൂന്നുദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കയറാടി കൈതച്ചിറ സ്വദേശി രവി(49)യുടെ മൃതദേഹമാണ് സ്വകാര്യവ്യക്തിയുടെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ കണ്ടെത്തിയത്.
മൂന്നു ദിവസമായി രവിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നെന്മാറ പൊലിസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലിസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരുന്നതിനിടെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കിണറ്റിൽ മൃതദേഹം കണ്ട വിവരം നാട്ടുകാർ പൊലിസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നെന്മാറ പൊലിസും ആലത്തൂർ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. ഭാര്യ: രമ. മക്കൾ: അനന്യ, അനിഘ.
Palakkad
കോയമ്പത്തൂർ: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽസമിതിയുടെ നേതൃത്വത്തിൽ 19 മുതൽ 23വരെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റിന് മുന്നോടിയായി നടത്തുന്ന പതാക പ്രയാണത്തിന് രാമനാഥപുരം രൂപതയിൽ സ്വീകരണം നൽകി.
സഭാദിനമായ ജൂലൈ 3 ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർസഭ തലവൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന് പതാക കൈമാറി ആരംഭിച്ച പതാക പ്രയാണമാണ് വിവിധ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ച് രാമനാഥപുരം രൂപത കത്തീഡ്രലിൽ എത്തിച്ചേർന്നത്.
കത്തോലിക്ക കോൺഗ്രസ് രാമനാഥപുരം രൂപത ഡയറക്ടർ ഫാ. തോമസ് കാവുങ്കൽ ഉദ്ഘാടനം ചെയ്ത സ്വീകരണ സമ്മേളനത്തിൽ രൂപത പ്രസിഡന്റ് വർഗീസ് സെൽവം അധ്യക്ഷത വഹിച്ചു. ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ മുഖ്യസന്ദേശം നൽകി. അസിസ്റ്റന്റ് ഡയറക്ടർ ഫാ. നിഖിൽ ചിറയത്ത്, രൂപത ജനറൽ സെക്രട്ടറി ബേബി മഞ്ഞളി, ട്രഷറർ ജോജുമോൻ മറോക്കി, ഭാരവാഹികളായ എം.എ. ജെയിംസ്, മേഴ്സി ജോസഫ്, ഷാജു പുത്തൂർ, ഷൈനി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. പതാകപ്രയാണം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ . ജോസ്കുട്ടി ജെ. ഒഴുകയിൽ, വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് രാമനാഥപുരത്ത് എത്തിച്ചേർന്നത്.
Palakkad
വടക്കഞ്ചേരി: ഈശോയെ ഏറ്റവും അടുത്ത് അനുകരിച്ച വിശുദ്ധനാണ് വിശുദ്ധ ഫ്രാൻസിസ് അസീസിയെന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികത്തോടനുബന്ധിച്ച് തീർഥാടനകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള വള്ളിയോട് ടിഒആർ അസീസി സ്നേഹാലയ ആശ്രമത്തിൽ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ആഡംബര ജീവിതത്തെ അന്ധകാരമായി കണ്ട് വലിയ പ്രകാശത്തിലേക്ക് മാറാൻ വിശുദ്ധ ഫ്രാൻസിസിന് കഴിഞ്ഞത് വിപ്ലവകരമായ മാനസാന്തരമായിരുന്നുവെന്നും ബിഷപ് പറഞ്ഞു. മേലാർകോട്, മംഗലംഡാം, വടക്കഞ്ചേരി എന്നീ മൂന്ന് ഫൊറോന വികാരിമാരായ ഫാ.തോമസ് വടക്കുംചേരി, ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ, ഫാ. സുമേഷ് നാൽപതാംകളം, ആശ്രമം മുൻ സുപ്പീരിയർ ഫാ. മാത്യു പുത്തൻപറമ്പിൽ എന്നീ വൈദികർ സഹകാർമികരായിരുന്നു. വടക്കഞ്ചേരി മേഖലയിലെ വൈദികരും ദിവ്യബലിയിലും അനുബന്ധ ശുശ്രൂഷകളിലും പങ്കുകൊണ്ടു. അസീസി സ്നേഹാലയ ആശ്രമം സുപ്പീരിയർ ഫാ. ബേബി പാറേക്കാട്ടിലിന്റെ സ്വാഗത പ്രസംഗത്തോടെയായിരുന്നു ശുശ്രൂഷകൾ ആരംഭിച്ചത്. സന്യസ്ഥരും സിസ്റ്റേഴ്സിനും പുറമെ മേഖലയിലെ ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും ശുശ്രൂഷകളിൽ പങ്കെടുത്തു. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.
Palakkad
വടക്കഞ്ചേരി: സമർപ്പണത്തിന്റെ ശ്രീകോവിലാണ് എഫ്സിസി സന്യാസസമൂഹം നടത്തുന്ന ചിറ്റടിയിലെ അനുഗ്രഹഭവൻ. 2001 ഒക്ടോബറിൽ തുടങ്ങിയ അനുഗ്രഹ ഭവൻ 25 വർഷം പിന്നിടുകയാണ്. ജൂബിലിയോടനുബന്ധിച്ച് പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലിയർപ്പണവും ആക്ടിവിറ്റി റൂമിന്റെ ഉദ്ഘാടനവും നടന്നു. ചിറ്റടി പള്ളി വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ ഉൾപ്പെടെയുള്ള വൈദികർ, സിസ്റ്റേഴ്സ്, അനുഗ്രഹഭവനിൽ സഹായങ്ങളുമായി വരുന്നവർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
മംഗലംഡാം സ്കൂളിലെ കുട്ടികളുടെ കലാപരിപാടികളും ആശംസാ പ്രസംഗങ്ങളുമുണ്ടായി. ഭവനിൽ ആരംഭിച്ചിട്ടുള്ള ആക്ടിവിറ്റി റൂം കളിയുപകരണങ്ങളുടെ വർണലോകമാണ്. കുട്ടികൾക്ക് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതാണ് ആക്ടിവിറ്റി റൂം. പരിമിതികളിലും കുട്ടികൾ അവിടെ സന്തോഷം പ്രകടിപ്പിക്കുന്നു. പലവിധ വൈകല്യങ്ങളുള്ള 22 കുട്ടികളാണ് അനുഗ്രഹ ഭവനിലുള്ളത്. പല ഭാഷക്കാരും ദേശക്കാരും ഇവിടെയുണ്ട്. ഏഴു വയസുകാരി അനഘ മുതൽ 52 വയസുള്ള ശശികല വരെയുണ്ട് ശാരീരിക പരിമിതികളിൽ കഴിയുന്നവരിൽ. അവരെ പരിചരിക്കാനും സ്നേഹിക്കാനും ലാളിക്കാനുമായി അഞ്ചു കന്യാസ്ത്രീകൾ. മദർ സിസ്റ്റർ മേബിളിനെ കൂടാതെ സിസ്റ്റർ സ്റ്റെല്ല, സിസ്റ്റർ മാർഗ്രറ്റ്, സിസ്റ്റർ സിയ മരിയ, സിസ്റ്റർ അനില. ഒറ്റപ്പെട്ട പിഞ്ചുമനസുകളുടെ അഭയ കേന്ദ്രമാണിത്. ബുദ്ധി വളർച്ചയില്ലാത്തവർ, വൈകല്യങ്ങളിൽ വിരൂപരായപ്പോൾ മാതാപിതാക്കൾ ഉപേക്ഷിച്ചവർ തുടങ്ങി ദൈന്യതയുടെയും ഒറ്റപ്പെടലിന്റെയും കഥകൾ മാത്രമുള്ള കുട്ടികളാണ് എല്ലാവരും.
ചിരിക്കാൻ മാത്രം ജനിച്ചവളാണ് അനുഗ്രഹഭവന്റെ തുടക്കം മുതലുള്ള തമിഴ്നാട് സ്വദേശിനിയായ വിദ്യ. അനുഗ്രഹഭവനിലേക്ക് ആരെങ്കിലും കയറിച്ചെന്നാൽ വിദ്യയാണ് ഓടിവന്ന് സ്വീകരിക്കുക. ഷേയ്ക്ക് ഹാൻഡ് തന്ന് പിന്നെ ചുറ്റിപ്പറ്റിനിൽക്കും. സ്വയം ചിരിച്ച് വേദനകൾ മറക്കാൻ ശ്രമിക്കുന്നതുപോലെ തോന്നും വിദ്യയെ കണ്ടാൽ. പ്രായത്തിനനുസരിച്ച് വിദ്യക്ക് ബുദ്ധിവളർച്ചയില്ല മദർ സിസ്റ്റർ മേബിൾ പറഞ്ഞു. തൃശൂർ സ്വദേശികളാണ് സഹോദരി കളായ 32 വയസുള്ള ആതിരയും 29 വയസുള്ള ക്രിസ്റ്റീനയും. ഇരുവർക്കും സംസാരശേഷിയില്ല. പാലക്കാട് ജില്ലാ ആശുപത്രിയിലെ കോണിചുവട്ടിൽ അമ്മ ഉപേക്ഷിച്ചതാണ് പത്ത് വയസുള്ള മാനസിനെ. ആറു വയസുള്ളപ്പോൾ ഇവിടെ എത്തിയതാണ്. അടുത്തയിടെ വന്നവരാണ് മീങ്കരഡാമിൽ നിന്നുള്ള നിത്യയും പാലക്കാട് നിന്നുള്ള ശരണ്യയും. ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴിയാണ് ഇവിടെയെത്തിയത്. ചുറ്റും കമ്പികൾ കൊണ്ട് സംരക്ഷണം ഒരുക്കിയിട്ടുള്ള കട്ടിലുകളിലെ ഓരോ ജീവിതത്തെകുറിച്ചും മദർ സിസ്റ്റർ മേബിൾ വിവരിച്ചു കൊണ്ടിരുന്നു. അപൂർവ രോഗങ്ങളുടെ പിടിയിൽ കാലഭേദമില്ലാതെ കട്ടിലിൽ കഴിയുന്ന ഓരോ കുട്ടികൾക്കു മുണ്ട് ഇത്തരം കണ്ണുനിറയുന്ന കഥകൾ. കുട്ടിത്തത്തിന്റെ കൊഞ്ചലുകളോ പിണക്കങ്ങളോ ആവശ്യങ്ങളോ ഇവർക്കില്ല. നല്ലതും ചീത്തയും ചികഞ്ഞു നോക്കാതെ ഇവിടെയെത്തുന്ന മക്കളെയെല്ലാം സ്വന്തം കൂടപിറപ്പുകളെ പോലെ പരിപാലിക്കുകയാണ് ഇവിടുത്തെ സമർപ്പിതരായ കന്യാസ്ത്രീകൾ.
കുട്ടികളുടെ മല മൂത്രമെല്ലാം കട്ടിലിൽ തന്നെയാണ്. അതെല്ലാം വൃത്തിയാക്കണം. സമയാസമയങ്ങളിൽ കുട്ടികൾക്ക് പാനീയങ്ങളും കുഴമ്പ് രൂപത്തിലുള്ള മറ്റു ഭക്ഷണങ്ങളും വാരി കൊടുക്കണം. രാപ്പകൽ ഇടവേളകളില്ലാതെ വേണം ഈ ശുശ്രൂഷകളെല്ലാം. ഓരോ കുട്ടികളുടെ ഞെരുക്കങ്ങളും നോട്ടവും നിശബ്ദതയുമൊക്കെ സിസ്റ്റേഴ്സ് തിരിച്ചറിഞ്ഞ് അവർക്ക് വേണ്ടത് നൽകും. സിസ്റ്റേഴ്സിനെ സഹായിക്കാൻ പലപ്പോഴും മംഗലംഡാമിൽ നിന്നും മറ്റും വിദ്യാർഥിനികളുൾപ്പെടെയുള്ളവർ വരുമെന്ന് സിസ്റ്റർ മേബിൾ പറഞ്ഞു.
Palakkad
പാലക്കാട്: സിപിഎം വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിന് തുടക്കമായി. ജില്ലാ കമ്മിറ്റി ഓഫീസായ എം.പി. കുഞ്ഞിരാമൻ മാസ്റ്റർ ഹാളിൽ ഇന്നലെ രാവിലെ 10ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാവിലെ 9.30ന് മുതിർന്ന നേതാവ് പി. ഉണ്ണി പതാക ഉയർത്തി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം. സ്വരാജ്, കെ.കെ. ജയചന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. ഇന്ന് രാവിലെ 11.30 വരെ പൊതുചർച്ച തുടരും. തുടർന്ന് സംസ്ഥാന, ജില്ലാ സെക്രട്ടറിമാർ ചർച്ചയ്ക്ക് മറുപടി നൽകും. 125 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
വൈകുന്നേരം നാലിന് മുനിസിപ്പൽ സ്റ്റേഡിയം പരിസരത്ത് അരലക്ഷം പേരെ അണിനിരത്തി ബഹുജന റാലി നടക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ റാലി ഉദ്ഘാടനം ചെയ്യും.
Palakkad
നെന്മാറ: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നേർച്ചപ്പാറ വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജനവും പരിസ്ഥിതി ബോധവത്കരണവും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. അയിലമുടി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വനമേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു.
പ്രകൃതിസംരക്ഷണത്തിന്റെയും വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടിയായിരുന്നു പ്രവർത്തനങ്ങൾ.
പരിപാടിയുടെ ഭാഗമായി ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണവും സംഘടിപ്പിച്ചു. വനവും വന്യജീവികളും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും വനമേഖലകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഭീഷണിയാണെന്നും ബോധവത്കരണത്തിലൂടെ വ്യക്തമാക്കി. അയിലമുടി വനസംരക്ഷണ സമിതി സെക്രട്ടറി ബി.ഒ. രതീഷ് സ്വാഗതം പറഞ്ഞു. സമിതി പ്രസിഡന്റ് കുട്ടൻ മണലാടി അധ്യക്ഷത വഹിച്ചു. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു.
നെന്മാറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളും അധ്യാപകരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അനു, എൻ. സിനൂപ്, മുരളീധരൻ, ജിഷ, ഷിനി, ദിവ്യ, വൈഗ എന്നിവർ പ്രസംഗിച്ചു.
Palakkad
ഒലവക്കോട്: ഗാന്ധിജയന്തി ദിനത്തിൽ ‘നന്മ’യുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ താണാവ് മുതൽ മുതൽ ധോണി വരെയുള്ള പ്രദേശത്ത് ശുചീകരണ ബോധവത്കരണ മഹായജ്ഞം നടത്തി. അകത്തേത്തറ പുതുപ്പരിയാരം പഞ്ചായത്ത് പരിധിയിലുള്ള വിവിധ സർക്കാർ സ്ഥാപനങ്ങൾ, ഡിപ്പാർട്ട്മെന്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായികൾ തുടങ്ങി പൊതുസമൂഹം ഒന്നായി ചേർന്ന് നടത്തിയ പരിപാടി താണാവിൽ ജില്ലാ പൊലിസ് ചീഫ് അബ്ദുൾ റാഷി ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡന്റ് മനോജ് കെ. മൂർത്തി അധ്യക്ഷത വഹിച്ചു. ലീഡ് കോളജ് ചെയർമാൻ ഡോ. തോമസ് ജോർജ് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലികൊടുത്തു.
പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയൻ, അകത്തേത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സതീഷ്, ഹേമാംബിക നഗർ സിഐ ഓഫ് പൊലിസ് ഹരീഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീദേവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു ചെറിയാൻ, പ്രിയ വെങ്കിടേഷ്, നന്മ സെക്രട്ടറി സിബിച്ചൻ തോമസ് എന്നിവർ പ്രസംഗിച്ചു.
Palakkad
വടക്കഞ്ചേരി: ഗാന്ധിജയന്തി ദിനത്തിൽ കെഎസ്ആർടിസി ബസുകൾ കഴുകി ചന്തമാക്കി എൻഎസ്എസ് വോളന്റിയർമാർ. ആയക്കാട് സിഎ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളാണ് വടക്കഞ്ചേരി ഡിപ്പോയിലെ ബസുകളെല്ലാം കഴുകി തുടച്ച് പുത്തൻ പോലെയാക്കിയത്. ബസ് കഴുകൽ അത്ര എളുപ്പമല്ല. അതും ഒറ്റക്ക് ചെയ്യുമ്പോൾ ഭാരം കൂടും. കുട്ടികൾ പറഞ്ഞു.
മണിക്കൂറുകൾ നീണ്ട പ്രയത്നങ്ങൾ കൊണ്ടാണ് പൊടിപിടിച്ചും ചെളി നിറഞ്ഞതു മായ ബസുകൾ വൃത്തിയാക്കിയത്. എൻഎസ്എസ് ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രവീൺ ശശിധരനാണ് ഇങ്ങനെയൊരു സത്പ്രവൃത്തി മുന്നോട്ടുവച്ചത്. സർവ പിന്തുണയുമായി വിദ്യാർഥികളും തയ്യാറായതോടെ ഗാന്ധി ജയന്തി ദിനത്തിൽ വിദ്യാർഥികൾക്കത് വേറിട്ട ശുചീകരണ പ്രവർത്തനമായി. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് നിർവഹിച്ചു.
സ്റ്റേഷൻ ഇൻ ചാർജ് സുനിൽ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ജില്ലാ കൺവീനർ പ്രവീൺ ശശിധരൻ,പ്രോഗ്രാം ഓഫീസർ ജയലക്ഷ്മി, അധ്യാപകൻ കെ.എം. രൺധീർ , സ്റ്റേഷൻ ജീവനക്കാരായ സതീഷ്, നൗഷാദ് പ്രസംഗിച്ചു.
Palakkad
വടക്കഞ്ചേരി: പച്ചത്തുരുത്തുകൾ സന്ദർശിച്ച് പരിസ്ഥിതിയുടെ താളാത്മകത അടുത്തറിയുകയാണ് അവനികയും ഫാത്തിമ ഷിഫയും. ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളായ ഇവർ വടക്കഞ്ചേരി പഞ്ചായത്തിലെ പുതുക്കുളം പച്ചത്തുരുത്ത് സന്ദർശിച്ചാണ് നാട്ടിലെല്ലാം പച്ചപ്പ് നിറഞ്ഞു നിൽക്കേണ്ടതിന്റെ ആവശ്യകത നേരിട്ടറിയുന്നത്. മതിയായ മഴയില്ലാതെ കാലവർഷം മാറി നിന്നപ്പോൾ പുറത്ത് എവിടേയും നല്ല ചൂടാണ്.
പുറത്തിറങ്ങാനാകാത്ത സ്ഥിതി. എന്നാൽ കുളക്കരയിലെ ഈ മുളങ്കാടുകളുടെ പച്ചപ്പന്തലും കുളിർ തെന്നലും എന്തൊരു സുഖമാണ് ഉണ്ടാക്കുന്നതെന്ന് അവനികയും ഫാത്തിമ ഷിഫയും പറഞ്ഞു. സ്കൂൾ ശാസ്ത്രമേളയിൽ പച്ചതുരുത്തിന്റെ പ്രാധാന്യം അവതരിപ്പിക്കാനായിരുന്നു അധ്യാപിക ആർ. രേഷ്മയുടെ സഹായത്തോടെ കുട്ടികൾ പച്ചത്തുരുത്തിലെത്തിയത്. കുട്ടികളുടെ ശാസ്ത്ര കൗതുകത്തെ പ്രോത്സാഹിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദും പഞ്ചായത്ത് സെക്രട്ടറി ഐ.ബി. ഷൈനിയും പച്ചത്തുരുത്ത് സംരക്ഷണ പദ്ധതികളുടെ അമരക്കാരനായ കെ.എം. രാജുവും സ്ഥലത്തെത്തി.
കുട്ടികളുടെ സംശയങ്ങൾക്ക് വിശദീകരണവും പിന്തുണയും നൽകി. വായിച്ചറിഞ്ഞും കേട്ടറിഞ്ഞുമുള്ള കാര്യങ്ങൾ നേരിട്ട് കാണുമ്പോൾ അത്തരം അറിവുകളും നിരീക്ഷണങ്ങളും കുട്ടികളുടെ മനസിൽ മായാതെ നിൽക്കും. അത് അവരുടെ തുടർപഠനത്തിനും ഭാവി ജീവിതത്തിനും വലിയ മുതൽകൂട്ടാകുമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മിൻ വർഗീസ് പറഞ്ഞു.
ജില്ലയിലെ മികച്ച പച്ചത്തുരുത്തായി തെരഞ്ഞെടുക്കപ്പെട്ട ഒന്നാണ് പുതുക്കുളം കുളക്കരയിലെ മുളങ്കാടുകളുടെ ഈ പച്ചതുരുത്ത്.
Palakkad
ചിറ്റൂർ: നിരന്തരമായി പുതിയ വൈദഗ്ധ്യങ്ങൾ പരിശീലിക്കുന്നതിലൂടെ സജീവമായി ഉപയോഗിക്കുന്ന മസ്തിഷ്കങ്ങൾ നിർമിതബുദ്ധിയുടെ കാലത്തും മനുഷ്യസമൂഹത്തിന്റെ സർഗാത്മകമായ അതിജീവനത്തെ സഹായിക്കുമെന്ന് വൈജ്ഞാനിക സാഹിത്യകാരനും നോവലിസ്റ്റുമായ ജീവൻ ജോബ് തോമസ് അഭിപ്രായപ്പെട്ടു.
പാഞ്ചജന്യം ലൈബ്രറിയും ചിറ്റൂർ ഗവ. കോളജ് മലയാള വിഭാഗവും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഫ. ടി. വി. ശശി സ്മാരക പ്രഭാഷണത്തിൽ സർഗാത്മകതയുടെ അതിജീവനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള 2026 ലെ പ്രഫ.ടി.വി . ശശി സ്മാരക പാഞ്ചജന്യം പുരസ്കാരം കൊടുങ്ങല്ലൂർ കെകെടിഎം കോളജ് അധ്യാപികയായ ഡോ.എം.എസ്. പ്രിയദർശിനിക്ക് സമ്മാനിച്ചു. 25000 രൂപയും ബൈജുദേവ് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പ്രിൻസിപ്പൽ ഡോ.ബി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പാഞ്ചജന്യം പ്രസിഡന്റ് ജിഷിബ പ്രശസ്തിപത്രവും കാഷ് അവാർഡും കൈമാറി. ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. മേരി ഷാലറ്റ്, പുരസ്കാര ജേതാവായ ഡോ.എം.എസ്. പ്രിയദർശിനി, പൂർവ വിദ്യാർഥിനിയായ വാസന്തി, ടി.ജി. നിരഞ്ജൻ, ഡോ.വി.ആർ. അഞ്ജന എന്നിവർ പ്രസംഗിച്ചു.
Palakkad
ചിറ്റൂർ: മൂപ്പുകുറഞ്ഞ ജ്യോതി മട്ട നെല്ല് വിളവെടുപ്പ് നടത്തി പൊതുവിപണിയിൽ വിൽക്കാൻ ദ്രുതഗതിയിൽ ജോലികൾ നടക്കുന്നു. മറ്റുവിത്തിനങ്ങളിൽ നിന്നും ഒരു മാസത്തെ വിളവെടുപ്പ് സമയം ജ്യോതി മട്ടയ്ക്ക് കുറവാണ്. കൊയ്ത നെല്ല് വെയിലിൽ ഉണക്കി പലരും വിപണിയിലെത്തിച്ചു കഴിഞ്ഞു. ഈ നെല്ലിന് ന്യായവില ലഭിക്കുമെന്നാണ് കർഷകർ പറയുന്നത്. ചിറ്റൂരിൽ നിരവധി പാടശേഖരങ്ങളിൽ ഇപ്പോഴും കർഷകർ കനാൽ വെള്ളത്തിനുവേണ്ടി കാത്തിരിക്കുകയാണ്.
കനാൽവെള്ളം മൂലത്തറയിൽ നിന്നും ഇടതു വലതു കനാലുകളിൽ നാമമാത്രമായി ജലവിതരണം നടത്തുന്നുണ്ട്. കമ്പാലത്തറ ഏരിയിൽ 5.90 മീറ്റർ ജലം നിറച്ചിരുന്നതായി ഡാം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു . താലൂക്കിൽ പലഭാഗങ്ങളിലും കൃഷി ഉണക്ക് ബാധിച്ചിട്ടുണ്ട്. കൃഷിവകുപ്പിൽ നിന്നും ധസഹായം ലഭിക്കാൻ അധികൃതർ സർവേ നടത്തി റിപ്പോർട്ട് നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Palakkad
വണ്ടിത്താവളം: അധികഭാരം കയറ്റിയ മൾട്ടി ആക്സിൽ വാഹനങ്ങൾ വിളയോടി റോഡിൽ ഓടിക്കാൻ പാടില്ലെന്ന തീരുമാനം ലംഘിക്കപ്പെടുന്നു. മെറ്റൽ കടത്തുന്ന വാഹനങ്ങളാണ് ഇങ്ങനെ സഞ്ചരിക്കുന്നത്. ഇത് ഗതാഗതകുരുക്കിനും റോഡ് തകർച്ചക്കും കാരണമാകുന്നുവെന്നാണ് പരാതി. ഇക്കഴിഞ്ഞദിവസം ടോറസ് വാഹനം വിളയോടി പാതയിൽ യന്ത്രത്തകരാറിൽ കുടുങ്ങി ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു .
ചിറ്റൂർ പുഴപ്പാലം നവീകരണ ജോലി നടക്കുന്നതിന്റെ ഭാഗമായി സുമേഷ് അച്ചുതൻ എംഎൽഎയുടെ നേതൃത്വത്തിൽ ആർടിഒ, പൊലിസ്, പൊതുമരാമത്ത്, ഫയർ ഫോഴ്സ്, ബസ് ഓപ്പറേറ്റേഴ്സ് ഉൾപ്പെടെ ജീവനക്കാരെ ഉൾപ്പെടുത്തി ആലോചനായോഗം നടത്തിയിരുന്നു. ഈയോഗത്തിലാണ് കോയമ്പത്തൂർ, പൊള്ളാച്ചി അന്തർ സംസ്ഥാന ബസുകൾ വണ്ടിത്താവളം വിളയോടിപാത വഴി സഞ്ചരിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് വിളയോടി റോഡിൽ അമിതഭാരം കയറ്റിയ ലോറികൾക്ക് സഞ്ചാരനിയന്ത്രണം ഏർപ്പെടുത്തിയത്.
എന്നാൽ ഈ തീരുമാനം മറികടന്നാണ് ഭാര വാഹനങ്ങൾ ഓടുന്നത്. മുന്‍പ് വിളയോടി വഴി മെറ്റൽ കടത്ത് ലോറികൾ ഓടിയതുമൂലം പാലം തകർന്ന് മൂന്നു മാസത്തോളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനപാതകൾക്ക് മാത്രമെ അധിക ഭാരം കയറ്റിയ വാഹന സഞ്ചാരത്തിന് മതിയായ സുരക്ഷയുള്ളു. പഞ്ചായത്ത് റോഡുകൾ യാത്രാവാഹനങ്ങൾക്ക് മാത്രം സഞ്ചരിക്കാനുള്ളതാണ്. ചിറ്റൂർ പുഴപ്പാല നവീകരണ ജോലികൾ പൂർത്തിയാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നതാണ് നിലവിലെ സാഹചര്യം.
Palakkad
വടക്കഞ്ചേരി: മുടപ്പല്ലൂർ ടൗണിൽ പൊടിപൊങ്ങി യാത്രക്കാർക്കും കച്ചവടക്കാർക്കും ദുരിതമായപ്പോൾ മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത ഉപരോധിച്ച് ഇന്നലെ വൈകുന്നേരം ബിജെപി സമരം ചെയ്തു. തൊട്ടുപിന്നാലെ ഇടിയും കാറ്റും മറ്റു ആരവങ്ങളുമായി കനത്ത മഴ പെയ്തു. മഴയിൽ പതിവു പോലെ ടൗൺ മുങ്ങി. കച്ചവട സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി. മഴയില്ലെങ്കിൽ പൊടിശല്യം.
മഴപെയ്താൽ വെള്ളക്കെട്ട്. എങ്ങനെയായാലും മുടപ്പല്ലൂർകാർക്ക് ദുരിതം തന്നെ. ഓണത്തിന് മുമ്പ് ടൗൺ ഭാഗം റീടാറിംഗ് നടത്തി പൊടിപ്രശ്നത്തിന് പരിഹാരം കാണുമെന്നായിരുന്നു ഒരു മാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് അധികൃതർ ഉറപ്പു പറഞ്ഞിരുന്നത്.
ഓണം കഴിഞ്ഞ് ടാറിംഗിന് അനുകൂലമായി ആഴ്ചകളേറെ നല്ല വെയിലുണ്ടായിട്ടും വകുപ്പുകാർ അനങ്ങിയില്ല. വകുപ്പിന്റെ നിസംഗതക്കെതിരെയായിരുന്നു ബിജെപി സമരം. സംസ്ഥാനപാതയിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലിസ് നീക്കം ചെയ്തു. വെള്ളക്കെട്ടിൽ നിയന്ത്രണം തെറ്റി ഇരുചക്ര വാഹന യാത്രികർ പലരും ചാലിലും ചെളിവെള്ളത്തിലും വീണു. നിരവധി കടകളിൽ വെള്ളംകയറി നാശനഷ്ടങ്ങളുടെ പട്ടിക ഉയർന്നു. മുടപ്പല്ലൂർ ടൗണിൽ ഈ ദുരവസ്ഥ തുടരുകയാണ്. കച്ചവടമില്ലെങ്കിലും സാധനങ്ങൾ വെള്ളം മുങ്ങാതിരിക്കണെ എന്ന പ്രാർഥനയാണ് കച്ചവടക്കാർക്ക്. കടകൾ അടച്ചിട്ടാലും റോഡിൽ ഉയർന്നു നിൽക്കുന്ന വെള്ളം ഷട്ടറുകൾക്കിടയിലൂടെ കടയിൽ കയറുന്ന സ്ഥിതിയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ. പ്രകാശൻ, ജനറൽ സെക്രട്ടറി ആർ. രമേഷ് ബാബു എന്നിവർ പറഞ്ഞു.
മഴയിൽ വെളളക്കെട്ടും മഴയില്ലെങ്കിൽ പൊടിശല്യവുമായി കച്ചവടം ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. കുഴികൾ മൂടാൻ മെറ്റലിട്ട് റോഡ് ഉയർത്തിയപ്പോൾ താഴ്ന്ന കടകളിലേക്കെല്ലാം ഇന്നലെ വെള്ളം കയറി. വെള്ളക്കെട്ട് പരിഹരിക്കാൻ രണ്ട് ഘട്ടങ്ങളിലായി ലക്ഷങ്ങളേറെ ചെലവഴിച്ച് സംസ്ഥാന പാതക്ക് കുറുകെ ജംഗ്ഷനിൽ കൾവർട്ടും ഡ്രെയിനേജും നിർമിച്ചതായിരുന്നു.
എന്നാൽ ഇത് വെള്ളക്കെട്ട് രൂക്ഷമാക്കാനാണ് കാരണമായതെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.
Palakkad
ഒറ്റപ്പാലം: ഒറ്റപ്പാലത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. എറണാകുളം -ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചത് തുടർവികസനങ്ങളുടെ തുടക്കമായി വിലയിരുത്തപ്പെടുന്നു. റെയിൽവേ സ്റ്റേഷനിൽ ഇപ്പോഴും നടന്നുവരുന്ന നവീകരണ പ്രവൃത്തികൾ ഒറ്റപ്പാലത്തിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് ഏറെ ആശ്വാസമാവുന്നതാണ് എറണാകുളം - ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇത്. ബംഗ ളൂരുവിലേക്ക് രണ്ട് എക്സ്പ്രസുകൾ മാത്രമുള്ള ട്രെയിനും സർവീസുകളുണ്ടാകും. എറണാകുളത്തുനിന്നുള്ള ഈ ലൈനിൽ രാത്രി 11നും രാവിലെ 11നും ഉച്ചയ്ക്കുമാണ് കൂടുതൽ സർവീസുകൾ. ഈ ലൈനിൽ സർവീസുകൾ സ്പെഷലുകളായാണ് സർവീസ് നടത്തുന്നത്. ഒറ്റപ്പാലം, ഷൊർണൂർ, തൃശൂർ, മലപ്പുറം ജില്ലകളിലെ യാത്രക്കാർക്കും ഏറെ പ്രയോജനകരമാകും. സമ്മർദത്തിന് വഴങ്ങിയാണ് റെയിൽവേ ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്.
ഇനി മുതൽ ബസുകളിലും ട്രെയിനിലും ഷൊർണൂരിൽ ഇറങ്ങി മടങ്ങേണ്ട അവസ്ഥയ്ക്ക് അയവുണ്ടാകും. വന്ദേഭാരത് ഒഴികെയുള്ള ട്രെയിനുകളിലെ തിക്കും തിരക്കും ഒഴിവാക്കാൻ ഇത് ഉപകരിക്കും. വി.കെ. ശ്രീകണ്ഠൻ എംപിയുടെ ശ്രമവും വികസനപദ്ധതികൾ ജില്ലയ്ക്ക് അനുവദിക്കാൻ കാരണമായി. തൃശൂർ മുതൽ പാലക്കാട് വരെ 10 കോടി രൂപയുടെ വികസന പദ്ധതികൾ സ്റ്റേഷനിൽ ലക്ഷ്യമിടുന്നുണ്ട്.
Palakkad
ഷൊർണൂർ: ചരിത്രപ്രാധാന്യമുള്ള കൊച്ചി പാലം ചില്ലുപാലമാവും. പാലത്തിന്റെ രണ്ട് തൂണുകൾ നിലനിർത്തി ചില്ലുപാലം നിർമിക്കാനുള്ള പദ്ധതിക്ക് നഗരസഭ കൗൺസിലിൽ അംഗീകാരം ലഭിച്ച സാഹചര്യത്തിലാണിത്. ഭാരതപ്പുഴക്ക് കുറുകെ ഷൊർണൂരിനെയും ചെറുതുരുത്തിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്.
ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് ഇത് തകർന്നുവീണത്. പാലം പൂർണമായും പൊളിച്ചുനീക്കണമെന്നതാണ് സർക്കാർ നിലപാട്. രണ്ട് തൂണും മൂന്ന് സ്പാനും നിലനിർത്തണമെന്ന ആവശ്യമാണ് ഷൊർണൂർ നഗരസഭക്ക് ഉള്ളത്. ഇങ്ങനെ നിലനിർത്തിയാൽ തുടർന്നുണ്ടാകുന്ന ബലപ്പെടുത്തലുകളും അറ്റകുറ്റപ്പണികളും നഗരസഭ ഏറ്റെടുക്കണമെന്ന പിഡബ്ല്യുഡിയുടെ നിർദേശം അംഗീകരിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. പാലത്തിന്റെ രണ്ട് തൂണിലായി മൂന്ന് സ്പാൻ നിലനിർത്തി ഇവിടെ ചില്ലുപാലം നിർമിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിയാണ് നഗരസഭ ലക്ഷ്യം വക്കുന്നത്.
നഗരസഭയ്ക്ക് മുന്നിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ താഴത്തെനില ദർഘാസ് ലഭിച്ച വ്യക്തി ഏറ്റെടുക്കാത്തതിനാൽ പുതിയ വ്യക്തിക്ക് ഓഫർവഴി നൽകിയത് കൗൺസിലിൽ ചർച്ചയായി. ടെൻഡർ ലഭിച്ച വ്യക്തിയെ ഒഴിവാക്കാൻ കൗൺസിൽ തീരുമാനിച്ചതിന് ശേഷം ഓഫർ ക്ഷണിക്കാൻ കൗൺസിലർ ഇ.പി. നന്ദകുമാർ ആവശ്യപ്പെട്ടു.
ദർഘാസ് ലഭിച്ച വ്യക്തിയെ ഒഴിവാക്കി ഓഫർ ക്ഷണിക്കാൻ അധ്യക്ഷയെ ചുമതലപ്പെടുത്തി കൗൺസിൽ യോഗം അംഗീകാരം നൽകി. ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയ്ക്ക് 25,000രൂപ നൽകാനും കൗൺസിൽ അനുമതിനൽകി.
Palakkad
അഗളി: അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് കോളജിനെ ലഹരിരഹിത കാമ്പസ് ആയി പ്രഖ്യാപിച്ചു.
കേരള സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി സംസ്ഥാന എക്സൈസ്, ഉന്നത വിദ്യാഭ്യാസം, സംസ്ഥാന വിമുക്തി മിഷൻ എന്നീ വകുപ്പുകൾ സംയുക്തമായി കേരളത്തിലെ കാമ്പസുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഡ്രഗ് ഫ്രീ കാമ്പസ്.
ജില്ലയിൽ അട്ടപ്പാടി ആർജിഎം കോളജ്, പാലക്കാട് വിക്ടോറിയ കോളജ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഡ്രഗ് ഫ്രീ കാമ്പസ് ആയി തെരഞ്ഞെടുത്തത്.
അട്ടപ്പാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് സംഘടിപ്പിച്ച ചടങ്ങിൽ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ ഡ്രഗ് ഫ്രീ കാമ്പസ് പ്രഖ്യാപനം നടത്തി.അഗളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിന നവാസ് ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ.കെ.ടി. ചന്ദ്രമോഹൻ അധ്യക്ഷനായി. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എൻ.സുധീർ പദ്ധതി വിശദീകരണം നടത്തി. കോളജ് യൂണിയൻ ചെയർമാൻ അഷ്ഫാക്ക് മുഹമ്മദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ വിമുക്തി മാനേജർ എസ്. സജീവ് , വാർഡ് മെംബർ എൻ. ദിവ്യ, വൈസ് പ്രിൻസിപ്പൽ ഡോ.ജി. മുത്തുലക്ഷ്മി, മണ്ണാർക്കാട് എക്സൈസ് സിഐ വി. അനൂപ്, കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ജാഫർ ഓടയ്ക്കൽ, തണ്ടർ ക്ലബ് കൺവീനർ എസ്. സൂരജ്,അഗളി എക്സൈസ് ഇൻസ്പെക്ടർ കുഞ്ഞാലൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ജനമൈത്രി എക്സൈസ് സിഐ ബാലസുബ്രഹ്്മണ്യൻ സ്വാഗതവും എക്സൈസ് ഇൻസ്പെക്ടർ എസ്. രവികുമാർ നന്ദിയും പറഞ്ഞു.
Palakkad
വടക്കഞ്ചേരി: വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിലെ ഐടിഐ വിഭാഗത്തിൽ ട്രെയിനികൾക്കുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുകളുടെ (എൻടിസി) വിതരണവും ട്രേഡ് ടോപ്പർമാർക്കുള്ള ട്രോഫി വിതരണവും നടന്നു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഐബിൻ പെരുമ്പിള്ളിൽ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ജോൺ ശെൽവരാജ് പ്രസംഗിച്ചു. ഇൻസ്ട്രക്ടർ കെ. പ്രമീള നന്ദി പറഞ്ഞു.
Malappuram
ചങ്ങരംകുളം: സംസ്ഥാന സ്കൂള്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി മൂക്കുതല പി. ചിത്രന് നമ്പൂതിരിപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. തൃശൂരില്‍ നടന്ന മത്സരത്തില്‍ മൂന്ന് സ്വര്‍ണവും ഒരു വെങ്കലവുമാണ് സ്കൂളിലെ താരങ്ങള്‍ വാരിയത്. 60 കിലോഗ്രാം ജൂനിയര്‍ വിഭാഗത്തില്‍ ഇഷാന് അബ്ദുൾ ജലാല്‍, 77 കിലോഗ്രാം സീനിയര്‍ വിഭാഗത്തില്‍ ടി.വി. തുഷാര, 88 കിലോഗ്രാം സീനിയര്‍ വിഭാഗത്തില്‍ അദ്നാന് അബ്ദുൾ കാദര്‍ എന്നിവരാണ് സ്വര്‍ണം നേടിയത്.
77 കിലോഗ്രാം ജൂനിയര്‍ വിഭാഗത്തില്‍ വൈഗ വെങ്കലവും സ്വന്തമാക്കി. നാഷണല്‍ റഫറിയും കോച്ചുമായ ആഘോഷ്, കായികാധ്യാപകന് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശിക്ഷണം. അച്ചടക്കത്തോടെയുള്ള പരിശീലനവും കഠിനാധ്വാനവുമാണ് നേട്ടത്തിന് പിന്നിലെന്ന് പിടിഎ പ്രസിഡന്റ് പ്രണവം പ്രസാദ് പറഞ്ഞു. കഴിഞ്ഞ അധ്യായനവര്‍ഷം പിടിഎമുന്കൈയെടുത്ത് സ്പോണ്സര് വഴി ഒളിമ്പിക് നിലവാരത്തിലുള്ള പരിശീലന ഉപകരണങ്ങള്‍ ലഭ്യമാക്കിയത് താരങ്ങള്‍ക്ക് ഏറെ തുണയായി.
മൂന്ന് താരങ്ങള്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക്
ചങ്ങരംകുളം: സ്വര്‍ണനേട്ടത്തോടെ മൂന്ന് താരങ്ങളും ഒക്ടോബര്‍ അവസാനവാരം മണിപ്പൂരില്‍ നടക്കുന്ന ദേശീയ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കും.
ഇഷാന് അബ്ദുൾ ജലാല്‍ തുടര്‍ച്ചയായി രണ്ടാം തവണയും അദ്നാന് അബ്ദുൾ കാദറും ടി.വി. തുഷാരയും തുടര്‍ച്ചയായി മൂന്നാം തവണയുമാണ് സംസ്ഥാന ചാമ്പ്യന്മാരാകുന്നത്.
ഇവര്‍ മുന്‍പും ദേശീയ മത്സരങ്ങളില്‍ കേരളത്തിനായി ഇറങ്ങിയിട്ടുണ്ട്. ദേശീയ മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രിന്‍സിപ്പല്‍ മണികണ്ഠനും പ്രധാനാധ്യാപിക ജീനയും പറഞ്ഞു.
Malappuram
മഞ്ചേരി: സ്വകാര്യ ആശുപത്രികളില്‍ അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന അതിസങ്കീര്‍ണമായ നട്ടെല്ല് ശസ്ത്രക്രിയ സൗജന്യമായി വിജയിപ്പിച്ച് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാര്‍. ട്രാന്സ്ഫൊറാമിനല് ലംബാര്‍ ഇന്റര്‍ബോഡി ഫ്യൂഷന്‍ എന്ന അപൂര്‍വ ശസ്ത്രക്രിയയിലൂടെ 69-കാരിയായ പത്മിനിയാണ് രോഗമുക്തി നേടിയത്.
വര്‍ഷങ്ങളായി കടുത്ത നടുവേദനയും കാലുകള്‍ക്ക് ബലക്കുറവും മൂലം ദുരിതത്തിലായിരുന്ന ഇവര്‍ പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ആശ്വാസം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വയോധികയ്ക്ക് സര്‍ക്കാരിന്റെ കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തികച്ചും സൗജന്യമായാണ് ശസ്ത്രക്രിയ ചെയ്തു നല്‍കിയത്. മെഡിക്കല്‍ കോളജ് ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവിയും സ്പൈന്‍ സര്‍ജനുമായ പ്രഫ. ഡോ. ബിന്ദുലാല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കി.
അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ബഷീര്‍, ഓപറേഷന് തിയേറ്റര്‍ ഹെഡ് നേഴ്സുമാര്‍, മറ്റ് നഴ്സിംഗ് ആൻഡ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘവും ദൗത്യത്തില്‍ പങ്കാളികളായി. തീവ്രപരിചരണ വിഭാഗത്തിലെ കൃത്യമായ നിരീക്ഷണത്തിന് ശേഷം പൂര്‍ണ ആരോഗ്യവതിയായ രോഗിയെ വാര്‍ഡിലേക്ക് മാറ്റി. മികച്ച നേട്ടം കൈവരിച്ച ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രിന്‍സിപ്പല്‍ ഡോ. കെ. അബ്ദുൾ മജീദ്, ആശുപത്രി സൂപ്രണ്ട് ഡോ. എസ്.എ. ഹാഫിസ് എന്നിവര്‍ അഭിനന്ദിച്ചു.
Malappuram
അരീക്കോട്: വീട്ടില്‍ നിന്നിറങ്ങി സ്കൂളില്‍ എത്താതിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ അരീക്കോട് പൊലിസ് അതിവേഗം കണ്ടെത്തുകയും സുരക്ഷിതമായി രക്ഷിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് സത്വര അന്വേഷണം ആരംഭിച്ചത്. പരാതി ലഭിച്ച ഉടന്‍ തന്നെ അരീക്കോട് പൊലിസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിനിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പരിശോധിക്കുകയും ഇന്‍സ്റ്റഗ്രാം ചാറ്റ് ഹിസ്റ്ററിയില്‍ നിന്ന് കുട്ടിയുമായി അടുത്ത ബന്ധമുള്ള ഒരാളെക്കുറിച്ച് നിര്‍ണായക സൂചന ലഭിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇയാളുടെ വിലാസം കണ്ടെത്തി ഫോണില്‍ ബന്ധപ്പെടുകയും തുടര്‍ന്ന് പൊലിസ് നടത്തിയ സമയോചിതമായ ഇടപെടലിലൂടെ വിദ്യാര്‍ഥിനിയെയും കൂടെയുണ്ടായിരുന്നയാളെയും അനുനയിപ്പിച്ച് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പരാതി ലഭിച്ച് അല്പസമയത്തിനകം തന്നെ കുട്ടിയെ സുരക്ഷിതമായി കണ്ടെത്താനായത് രക്ഷിതാക്കള്‍ക്ക് വലിയ ആശ്വാസമായി.
Malappuram
വണ്ടൂര്‍: സമഗ്ര കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്‍ കര്‍ഷകര്‍ക്ക് 25 ശതമാനം സബ്സിഡിയില്‍ നീറ്റുകക്കയും സൗജന്യമായി നെല്‍വിത്തും നല്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഷംസുദ്ദീന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഹംസ മുക്കണ്ണന് നീറ്റുകക്കയും നെല്‍വിത്ത് എം. ഹരിഹരനും ഏറ്റുവാങ്ങി. കൃഷി ഓഫിസര്‍ ടി. ഉമ്മര്‍ കോയ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. ഷാഹുല്‍ ഹമീദ്, സി.ടി. ചെറി, പാടശേഖരസമിതി പ്രതിനിധികളായ ശശി, സഹീര്‍ പനങ്ങാടന്‍, സഹീര്‍ പോത്തന്ങ്ങോടന്, ഹംസ മുക്കണ്ണന്, എം. ഹരിഹരന് , ലക്ഷ്മി ശ്രീനിലയം, അസിസ്റ്റന്റ് കൃഷി ഓഫിസര്‍ സോജന്, കൃഷി അസിസ്റ്റന്റ് സെറീന തുടങ്ങിയവര്‍ പങ്കെടുത്തു.
Malappuram
എടക്കര: പോത്തുകല്‍ ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളില്‍ വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു. വഴിക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി. വിമല്‍ ഉദ്ഘാടനം ചെയ്തു. പോത്തുകല്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ടി. ബിജു അധ്യക്ഷത വഹിച്ചു. പടുക്ക ഫോറസ്റ്റ് സ്റ്റേഷന് ഓഫിസര്‍ സജി ജോണ്‍ വനവും വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുമായി സംവദിച്ചു.
പിടിഎ പ്രസിഡന്റ് നൗഫല്‍ ചങ്ങരായി, സ്കൂള്‍ പ്രധാനാധ്യാപകന് കെ. അബ്ദുള്‍ അസീസ്, എസ്എംസി ചെയര്മാന് റഫീഖ് പെരുമ്പിലായി, പോത്തുകല്‍ ഫോറസ്റ്റ് സ്റ്റേഷന് ബിഎഫ്ഒമാരായ ടി. ഷാക്കിര്‍, ജെ. ജസ്റ്റീന, ഹനാന് മധുരക്കറിയന്‍, സിവില്‍ പൊലിസ് ഓഫിസര്‍ അശ്വിന്, ശാന്തി കൃഷ്ണ, അധ്യാപകരായ സാദിഖ് അത്തിമണ്ണില്‍, പി. വിപിന്‍, റീന, നൂര്ജഹാന്, തസ്നീം, ഫെബിന്‍ഷ എന്നിവര്‍ പ്രസംഗിച്ചു.
Malappuram
പെരിന്തല്‍മണ്ണ: മലപ്പുറം സെന്‍ട്രല്‍ സഹോദയയുടെ ഈ വര്‍ഷത്തെ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് പെരിന്തല്‍മണ്ണ സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂള്‍ വേദിയാകുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായുള്ള കായിക മാമാങ്കത്തില്‍ ജില്ലയിലെ 45 സിബിഎസ്ഇ സ്കൂളുകളില്‍ നിന്നായി 1600-ലധികം കായികപ്രതിഭകള്‍ പങ്കെടുക്കും.
ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 8, 10, 12, 14, 17 വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വൈവിധ്യമാര്‍ന്ന ഇനങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ചാമ്പ്യന്‍ഷിപ്പിന്റെ സുഗമമായ നടത്തിപ്പിനായി മലപ്പുറം സെന്‍ട്രല്‍ സഹോദയ പ്രസിഡന്റ് നൗഫല്‍ പുത്തന്‍പീടിയക്കല്‍, ജനറല്‍ സെക്രട്ടറി സി.സി. അനീഷ് കുമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി. അബ്ദുസമദ്, ഐടി സെക്രട്ടറി ശുഹൈബ് ആലുങ്ങല്‍, സഹോദയ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് ഡയറക്ടര്‍ കെ.പി. ഫഹദ്, ആതിഥേയത്വം വഹിക്കുന്ന സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് അറക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതസംഘവും വിവിധ സമിതികളും രൂപീകരിച്ചിട്ടുണ്ട്.
Malappuram
കരുവാരകുണ്ട്: തുവൂര്‍ റെയില്‍വേ സ്റ്റേഷന് സന്ദര്‍ശനത്തിന് ശേഷം സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മധുകര്‍ റോട്ട്. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീനയുടെ നേതൃത്വത്തിലുള്ള സംഘം നല്കിയ സ്വീകരണത്തിന് ശേഷം, ജനപ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളോട് അനുഭാവപൂര്‍വമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സ്റ്റേഷനിലെ നിലവിലെ രണ്ട് ഷെല്‍ട്ടറുകളെ തമ്മില്‍ ബന്ധിപ്പിച്ച് പുതിയ ഷെല്‍ട്ടര്‍ നിര്‍മിക്കാനും യാത്രക്കാര്‍ വന്നിറങ്ങുന്ന മുന്‍വശത്ത് ഷീറ്റ് മേല്‍ക്കൂര സ്ഥാപിക്കാനും തീരുമാനമായി.
നിലവില്‍ റോഡിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പാര്‍ക്കിംഗ് സൗകര്യം രണ്ടര മീറ്റര്‍ ഉള്ളിലേക്ക് മാറ്റി പുനക്രമീകരിക്കും. ഒപ്പം പാര്‍ക്കിംഗ് ഏരിയയും സര്‍വീസ് റോഡും കോണ്‍ക്രീറ്റ് ചെയ്യുകയും ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്യും. നിലമ്പൂര്‍ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നീളം കൂട്ടുന്ന പ്രവൃത്തികള്‍ക്കൊപ്പം തുവൂരിലെ പ്ലാറ്റ്ഫോമിന്റെ നീളവും വര്‍ധിപ്പിക്കുമെന്ന് ഡിആര്‍എം ഉറപ്പുനല്‍കി. കൂടാതെ, കമാനം റെയില്‍വേ മേല്‍പ്പാലം പുനര്‍നിര്‍മിക്കുമ്പോള്‍ നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ കൃത്യമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയ ശേഷം മാത്രമേ നിർമാണ പ്രവൃത്തികൾ തുടങ്ങുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
Malappuram
പെരിന്തല്‍മണ്ണ: ജില്ലയില്‍ ക്ഷയരോഗമുക്ത നഗരസഭയ്ക്കുള്ള 2024-ലെ വെങ്കല മെഡല്‍ അവാര്‍ഡും 2025-ലെ വെള്ളി മെഡല്‍ അവാര്‍ഡും പെരിന്തല്‍മണ്ണ നഗരസഭയ്ക്ക്. ക്ഷയരോഗ നിര്‍മാര്‍ജന രംഗത്ത് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് കേന്ദ്രസര്‍ക്കാരിന്റെ ടിബി മുക്ത് പുരസ്കാരം ലഭിച്ചത്. പൊതുജനാരോഗ്യ മേഖലയില്‍ നഗരസഭയും ജില്ലാ ആശുപത്രിയും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അംഗീകാരത്തിന് അര്‍ഹമാക്കി.
മഹാത്മാഗാന്ധി പ്രതിമയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്കാരം നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് സബ് കളക്ടര്‍ സാക്ഷി മോഹനില് നിന്ന് ഏറ്റുവാങ്ങി.പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. രാജീവന്, മെഡിക്കല്‍ ഓഫിസര്‍ മുഹമ്മദ് ശരീഫ് തേനത്ത്, ജെഎച്ച്ഐ സെന്തില്‍കുമാര്‍, ജെപിഎച്ച്എന്‍ റജീലാ, ഷൈജു ജോസ്, പി. സുജ, രഞ്ജിത, മുഹ്സിന് എന്നിവര്‍ പങ്കെടുത്തു.
Malappuram
എടക്കര: നിലമ്പൂര്‍ ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ മികച്ച നേട്ടം കൈവരിച്ച് സികെഎച്ച്എസ് മണിമൂളി. വിവിധ വിഭാഗങ്ങളിലായി വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവച്ച് നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കി. പ്രവൃത്തി പരിചയമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും സാമൂഹ്യശാസ്ത്രമേളയില് രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയില് മൂന്നാം സ്ഥാനവും ശാസ്ത്രം, ഐടി, മേളകളില്‍ മികച്ച വിജയവും സ്കൂള്‍ കരസ്ഥമാക്കി.
വിജയാഘോഷത്തിന്റെ ഭാഗമായി ട്രോഫികളുമായി മണിമൂളി ടൗണില്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും ആഹ്ലാദ പ്രകടനം നടത്തി. സമ്മാനര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ വിപുലമായ സ്വീകരണവും നല്കി. ചടങ്ങില്‍ സമ്മാനവിതരണവും നടത്തി. വിദ്യാര്‍ഥികളുടെ പ്രതിഭയും അധ്യാപകരുടെ നിരന്തരമായ പരിശീലനവും കൂട്ടായ പ്രവര്‍ത്തനവുമാണ് മികച്ച നേട്ടത്തിന് പിന്നിലെന്ന് സ്കൂള്‍ മാനേജര്‍ ഫാ. ബെന്നി മുതിരാക്കാലായില് പറഞ്ഞു. പ്രധാനാധ്യാപകന് ടി.ജെ. റോബി, പിടിഎ പ്രസിഡന്റ് വിജി സെബാസ്റ്റ്യന്‍, എംപിടിഎ പ്രസിഡന്റ് സോജാ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Malappuram
നിലമ്പൂര്‍: നിലമ്പൂര്‍-നായാടംപൊയില്‍ മലയോര ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പിന്റെ അനുമതി വൈകുന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയില്‍. വനഭൂമിയിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിലെ റോഡ് വീതികൂട്ടലും നിര്‍മാണവുമാണ് തടസപ്പെട്ടിരിക്കുന്നത്. 12 മീറ്റര്‍ വീതിയില്‍ റോഡ് യാഥാര്‍ഥ്യമാക്കാന്‍ 3.08 ഹെക്ടര്‍ വനഭൂമിയാണ് ആവശ്യം. ഇതിന് പകരമായി 3.08 ഹെക്ടര്‍ റവന്യു ഭൂമി പൊതുമരാമത്ത് വകുപ്പ് വാങ്ങി നല്‍കിയിട്ടും വനംവകുപ്പ് ഇതുവരെ നിര്‍മാണാനുമതി നല്‍കിയിട്ടില്ല. മണ്ണുപ്പാടം, മഹാഗണി, എരഞ്ഞിമങ്ങാട് മുതല്‍ കാഞ്ഞിരപ്പടി വരെയുള്ള ഭാഗങ്ങളിലും മൂലേപ്പാടം മുതല്‍ കക്കാടംപൊയില്‍ വരെയുള്ള ഭാഗങ്ങളിലെ വെണ്ണേക്കോട്, വെണ്ടേക്കംപൊയില് എന്നിവിടങ്ങളിലുമാണ് വനഭൂമി ഏറ്റെടുക്കേണ്ടത്.
നാല് വര്‍ഷം മുന്‍പ് ചേര്‍ന്ന യോഗത്തില്‍ പകരം ഭൂമി ലഭ്യമാക്കിയാല്‍ തടസങ്ങള്‍ നീക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, റോഡ് നിര്‍മാണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും വനഭൂമി വിട്ടുകൊടുക്കാന്‍ തയാറാകാത്ത വനംവകുപ്പിന്റെ നിലപാടില്‍ വ്യാപക പ്രതിഷേധമുണ്ട്. വനംവകുപ്പിന്റെ അനുമതി വൈകുന്നതിനാല്‍ ഈ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് നിലവില്‍ റോഡ് പണി പുരോഗമിക്കുന്നത്.
കിഫ്ബിയില്‍ നിന്ന് അനുവദിച്ച 120 കോടി രൂപ ചെലവഴിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡാണ് റോഡിന്റെ നിര്‍മാണ ചുമതല നിര്‍വഹിക്കുന്നത്. മലയോര ജനതയുടെ ദീര്‍ഘകാല സ്വപ്നമായ ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വനംവകുപ്പ് അടിയന്തിരമായി അനുമതി നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഷയം പരിഹരിക്കാന്‍ ജനപ്രതിനിധികളും മന്ത്രിമാരും അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Malappuram
മക്കരപ്പറമ്പ്: വനം-വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രി മലപ്പുറത്തിന്റെയും ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പിലെ ഫോറസ്ട്രി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രകൃതിയുടെയും വന്യജീവികളുടെയും അപൂര്‍വ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഫോട്ടോ പ്രദര്‍ശനം നടത്തി. വനസംരക്ഷണത്തിന്റെ പ്രാധാന്യവും ജൈവ വൈവിധ്യത്തിന്റെ ഭംഗിയും വിദ്യാര്‍ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രദര്‍ശനം.
അപൂര്‍വ ദൃശ്യങ്ങള്‍, അപൂര്‍വയിനം വന്യജീവികള്‍, വിവിധതരം പക്ഷികള്‍, വനമേഖലയിലെ സസ്യജാലങ്ങള്‍, പശ്ചിമഘട്ടത്തിന്റെ ദൃശ്യഭംഗി തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. ഫോറസ്ട്രി ക്ലബ് അംഗങ്ങളുടേയും അധ്യാപകരുടേയും സജീവ പങ്കാളിത്തത്തിലാണ് പ്രദര്‍ശനം ഒരുക്കിയത്. സ്കൂളിലെ വിഎച്ച്എസ്ഇ, എച്ച്എസ്എച്ച്എസ്എസ് വിഭാഗങ്ങളില്‍ നിന്നായി 3000-ത്തോളം വിദ്യാര്‍ഥികളും അധ്യാപകരും പ്രദര്‍ശനശാല സന്ദര്‍ശിച്ചു.
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി അബ്ദുറഹിമാന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ചുമതലയിലുള്ള അനില്‍ മങ്കട അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.ടി. ജസീല , അധ്യാപകരായ പി. പ്രമോദ്, പി. പുരുഷോത്തമന്, അബ്ദുൾ ഗഫൂര്‍ കുന്നത്ത്, എന്‍. വിശ്വനാഥന്, പി. സേതുമാധവന്, എന്‍.പി. രാജേഷ് കുമാര്‍, കെ. അബ്ദുൾ മജീദ്, പി. രാമന്, പിടിഎ പ്രസിഡന്റ് ജാഫറലി തേറമ്പന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി. സുഹാസ്, രാജീവ് പാമ്പലത്ത് എന്നിവര്‍ നേതൃത്വം നല്കി.
Malappuram
പെരിന്തല്‍മണ്ണ: പിടിഎം ഗവണ്മെന്റ് കോളജ് അറബി ഗവേഷണ വിഭാഗം കേഴ്സീവ് റൈറ്റിംഗ് ഇന്‍ അറബിക് എന്ന വിഷയത്തില്‍ ആഡ് ഓണ്‍ കോഴ്സ് തുടങ്ങി. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളജ് പ്രഫ ടി. അബ്ദുൾ ജലീല്‍ ശില്പശാല നയിച്ചു. ചതുര് വര്‍ഷ ബിരുദ കോഴ്സുകളുടെ ഭാഗമായി അക്കാദമിക രംഗത്ത് വിശാലമായ തെരഞ്ഞെടുപ്പ് സാധ്യതകളാണ് വിദ്യാര്‍ഥികളുടെ മുന്നിലുള്ളത്. അറബിക് പഠന വകുപ്പിന്റെ ആഡ് ഓണ്‍ കോഴ്സ് ഈ രംഗത്ത് ഫലപ്രദമായ കാല്‍വയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. അറബി വിഭാഗം മേധാവി പ്രഫ. കെ. ജാബിര്‍ അധ്യക്ഷത വഹിച്ചു.
ഡോ.യു.പി. യഹ്യാഖാന്‍, പ്രഫ. മുഹമ്മദ് നൂറുല്‍ അമീന്, പ്രോഗ്രാം കോഓർഡിനേറ്റര്‍ ഡോ. കെ. അബ്ദുല്‍ വഹാബ്, ഷഫ്ല ഷെറിന് എന്നിവര്‍ പ്രസംഗിച്ചു.
Malappuram
താനൂര്‍: ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും ജനപ്രതിനിധികള്‍ കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും പ്രവര്‍ത്തിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. താനൂര്‍ മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച താനൂരിന്റെ വികസനം "വിഷന്‍ 2031' വികസന കാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനം എന്നത് ചില പദ്ധതികളുടെ പൂര്‍ത്തീകരണം മാത്രമല്ല വരും തലമുറകളുടെ ആവശ്യങ്ങള്‍ കൂടി മുന്നില്‍കണ്ടുകൊണ്ടുള്ള ദീര്‍ഘവീക്ഷണമുള്ള ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ്് കെ. എന്‍. മുത്തുകോയ തങ്ങള്‍ അധ്യക്ഷനായി. ലീഗ് ദേശീയ വൈസ് പ്രസിഡന്റ്് എം.പി. അബ്ദുസമദ് സമദാനി, ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് പി. അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി പി. ഉബൈദുള്ള, പി.കെ. നവാസ് എംഎല്‍എ., ജില്ലാപഞ്ചായത്ത് അംഗം ബഷീര്‍ രണ്ടത്താണി, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ടി.വി. കുഞ്ഞന്‍ ബാവഹാജി, ജില്ലാ സെക്രട്ടറി പി.പി. ആരിഫ്, മണ്ഡലം സെക്രട്ടറി നൂഹ് കരിങ്കപ്പാറ, എം.പി. അഷ്റഫ്, കെ.പി. ഇസ്മായില്‍, പി.ടി.കെ. കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Malappuram
മലപ്പുറം: സൗന്ദര്യവർധക വസ്തുക്കളുടെ അമിതോപയോഗത്തിനും ആരോഗ്യപ്രശ്നങ്ങൾക്കുമെതിരേ വേറിട്ട സന്ദേശവുമായി പാലച്ചിറമാട് ക്ലാരി നോർത്ത് എഎംയുപി സ്കൂൾ വിദ്യാർഥികൾ.
ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള കൃത്രിമ സൗന്ദര്യവർധക വസ്തുക്കൾ ഇനി ഉപയോഗിക്കില്ലെന്ന് വിദ്യാർഥികൾ ഒന്നടങ്കം പ്രതിജ്ഞയെടുത്തു. ഈ കുരുന്നുകളുടെ പ്രതിജ്ഞാ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികളിൽ പോലും കെമിക്കലുകൾ അടങ്ങിയ ബ്യൂട്ടി പ്രോഡക്ടുകളുടെ ഉപയോഗം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരം വസ്തുക്കൾ ശരീരത്തിനും ചർമത്തിനും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ ബോധവത്കരണം നൽകിയത്. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും സൗന്ദര്യവർധക വസ്തുക്കളുടെ ദുരുപയോഗത്തിനെതിരേയുമുള്ള ഈ കൊച്ചു മുന്നേറ്റത്തിന് മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽനിന്നും പൊതുസമൂഹത്തിൽനിന്നും ലഭിക്കുന്നത്.
Malappuram
നിലമ്പൂര്‍: ഡല്‍ഹിയില്‍ പ്രതിപക്ഷ എംപിമാരുടെയും നേതാക്കളുടെയും നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിലമ്പൂരില്‍ കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി. നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വേണ്ടി രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ പദവി ദുരുപയോഗം ചെയ്തെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് അംഗം ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിപക്ഷ എംപിമാരും നേതാക്കളും സമരം നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്ത് സമരം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് നിലമ്പൂരില്‍ പ്രകടനം സംഘടിപ്പിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.
മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എ. ഗോപിനാഥ്, ബ്ലോക്ക് പ്രസിഡന്റ്് പാലോളി മെഹബൂബ്, എം.കെ. ബാലകൃഷ്ണന്, കെ.എസ്. ഉണ്ണി, പി.ടി. ചെറിയാന്, പി.പി. നജീബ് എന്നിവര്‍ പ്രസംഗിച്ചു.
എടക്കര: രാജ്യത്തെ ജനങ്ങളുടെ വോട്ടവകാശം കൊള്ളയടിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം.
തലസ്ഥാന നഗരിയില്‍ രാഹുല്‍ ഗാന്ധിയും നേതാക്കളും നടത്തുന്ന സമരത്തേ അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാരിനെതിരേ എടക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് ബാബു തോപ്പില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ്് കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ദീപ ഹരിദാസ്, ഒ.ടി. ജയിംസ്, വിനോദ് കരിമ്പനക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഷെരീഫ് എടക്കര, നാണി ഉണിച്ചന്തം, ടി.ടി. മന്‍സൂര്‍, ഇക്ബാല്‍, റിയാസ് എടക്കര, സുലൈമാന്‍ കാട്ടിപ്പടി, പ്രകാശ് മുപ്പിനി, ജോമോന് കരുനെച്ചി എന്നിവര്‍ നേതൃത്വം നല്കി
മഞ്ചേരി: മഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ പ്രകടനം നടത്തി.
സമാപന യോഗം ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബൈര്‍ വീമ്പൂര് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് ഹുസൈന് വല്ലാഞ്ചിറ, യുഡിഎഫ് ചെയര്മാന് ഹനീഫ മേച്ചേരി, ജിജി ശിവകുമാര്‍, ഷംസു മുള്ളമ്പാറ, ഷീന മേലാക്കം, പതിയന്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Malappuram
മഞ്ചേരി: കഴിഞ്ഞ പത്തുവർഷത്തെ എലന്പ്ര തേനത്ത് മുഹമ്മദ് ഫൈസിയുടെ ഉൗണും ഉറക്കവും ഉപേക്ഷിച്ചുള്ള പോരാട്ടത്തിന് ഫലം കണ്ടു. ഫൈസിക്കിത് ചാരിതാർഥ്യ നിമിഷം. മഞ്ചേരി എലന്പ്രയിലെ പാവപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസ മോഹസാക്ഷാത്കാരത്തിനായി ഫൈസി നടത്തിയ അനുസ്യൂതമായ പ്രയത്നം ഫലം കണ്ടതോടെ സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് നിലയ്ക്കാത്ത ആശംസാ പ്രവാഹമാണ്.
സ്ഥലം ലഭ്യമായാൽ സ്കൂൾ അനുവദിക്കാമെന്ന സർക്കാർ നയത്തെത്തുടർന്നാണ് നാട്ടുകാർ ഒത്തുകൂടി പിരിവെടുത്ത് പൊന്നും വില കൊടുത്ത് 1985ൽ ഒരേക്കർ സ്ഥലം വാങ്ങിയത്.
സ്കൂളിനായി വാങ്ങിയ സ്ഥലമായതിനാൽ ഈ സ്ഥലത്തിന് സ്കൂൾപറന്പ് എന്ന പേരും വീണു. എന്നാൽ നാലു പതിറ്റാണ്ടായിട്ടും ഇത് വെറും പറന്പായി തുടർന്നു. സർക്കാരുകൾ മാറി മാറി വന്നപ്പോഴും നാട്ടുകാർ നിവേദനങ്ങളുമായി അധികൃതർക്കു മുന്നിലെത്തി. മുഖ്യമന്ത്രിമാർ, വകുപ്പു മന്ത്രിമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കളക്ടർ, ബാലാവകാശ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, ന്യൂനപക്ഷ കമ്മിഷൻ തുടങ്ങി ഫൈസി പല വാതിലുകളിൽ മുട്ടി. മഞ്ചേരി എംഎൽഎ ആയിരുന്ന എം.പി.എം. ഇസ്ഹാഖ് കുരിക്കൾ പിന്നീട് നഗരസഭയിലേക്ക് മത്സരിച്ചത് എലന്പ്രയിൽനിന്നായിരുന്നു.
കുരിക്കൾക്കു ശേഷം എംഎൽഎ ആയ പി.കെ. അബ്ദുറബ്ബ് പിന്നീട് വിദ്യാഭ്യാസ മന്ത്രി ആയതല്ലാതെ എലന്പ്രയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ മോഹത്തിന് അറുതിയായില്ല.
വിജയഭേരി പദ്ധതിയിലൂടെ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയെന്ന ഖ്യാതി സന്പാദിച്ച ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്് എം. ഉമ്മർ നിയമസഭയിൽ മഞ്ചേരിയെ രണ്ടു തവണ പ്രതിനിധീകരിച്ചിട്ടും ഫലമുണ്ടായില്ല.
ഈ സാഹചര്യത്തിലാണ് ആവശ്യവുമായി ഫൈസി ഹൈക്കോടതിയെ സമീപിക്കുന്നത്. എലന്പ്രയിൽ സ്കൂൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് 2020 ജൂലൈ 29ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
മൂന്ന് മാസത്തിനകം നടപടി സ്വീകരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ ഒരു വർഷത്തോളമായിട്ടും വിദ്യാഭ്യാസ വകുപ്പിൽനിന്ന് നടപടി ഉണ്ടായില്ല. ഹൈക്കോടതി വിധി നടപ്പാക്കാത്ത സർക്കാർ നടപടിക്കെതിരേ മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള 14 അംഗ സ്കൂൾ സമിതി അഡ്വ. പി. വേണുഗോപാൽ മുഖേനകോടതിയലക്ഷ്യ ഹരജി സമർപ്പിച്ചിരുന്നു.
ഇതോടെ കോടതി ഉത്തരവ് നടപ്പാക്കാത്തതിന് മുൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ. ഷാജഹാൻ, വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പി.എം. മുഹമ്മദ് ഹനീഷ്, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബു എന്നിവരോട് കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു.
എന്നാൽ കോടതിയലക്ഷ്യ നടപടിക്കും സ്കൂൾ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനും സർക്കാർ സുപ്രീം കോടതിയിൽനിന്ന് സ്റ്റേ ഓർഡർ സന്പാദിച്ചു.
ഇതിനെതിരേ ഫൈസിയുടെ നേതൃത്വത്തിൽ നാട്ടുകാർ സുപ്രീം കോടതിയെ സമീപിക്കുകയും മൂന്നു മാസത്തിനകം എലന്പ്രയിൽ സ്കൂൾ സ്ഥാപിക്കണമെന്നാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ വിധി സന്പാദിക്കുകയുമായിരുന്നു.
പിന്നിൽ മുഖ്യമന്ത്രിയെന്ന് എംഎൽഎ
മഞ്ചേരി: എലന്പ്രയിൽ ഒരു എൽപി സ്കൂൾ ആരംഭിക്കണമെന്ന ജനങ്ങളുടെ ചിരകാല സ്വപ്നം പൂവണിയുകയാണെന്നും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മുൻകൈയെടുത്തുകൊണ്ടാണ് ഈ ആവശ്യം അംഗീകരിച്ചതെന്നും എം. റഹ്മത്തുള്ള എംഎൽഎ. അധികാരത്തിലേറി കുറഞ്ഞ കാലയളവിനുള്ളിൽതന്നെ സ്കൂൾ അനുവദിക്കാൻ ഈ സർക്കാരിന് കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. അടുത്ത വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ ക്ലാസ് മുറികൾ നിർമിക്കുന്നതിന് നഗരസഭ ഉടൻ ഫണ്ട് വകയിരുത്തുമെന്ന് നഗരസഭാ ചെയർപേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുൾ മജീദ് പറഞ്ഞു.
Malappuram
പൂക്കോട്ടുംപാടം: അമരന്പലം ചേലോട് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു. അമരന്പലം പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ ഞാറ് നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
കാർഷിക സംസ്കാരം വീണ്ടെടുക്കാനും കർഷകർക്ക് പ്രോത്സാഹനം നൽകുകയുമാണ് ലക്ഷ്യം. അജയകുമാർ, സുധാകരൻ നായർ എന്നിവരുടെ മൂന്ന് ഏക്കറോളം പാടത്താണ് ഞാറ് നട്ടത്.
പാടശേഖരത്തിന്റെ ഭാഗമായുള്ള 12 ഏക്കറോളം സ്ഥലത്ത് ഇതിനോടകം ഞാറു നടീൽ നടന്നിരുന്നു. ബാക്കിയുള്ള സ്ഥലങ്ങളിലും വരുംദിവസങ്ങളിൽ ഞാറു നടും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്് നൊട്ടത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കേന്പിൽ രവി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. രത്നകുമാർ, മെംബർമാരായ സുഭാഷ്, സലാം ചിനക്കൽ, കുഞ്ഞിമുഹമ്മദ്, ടോണി വർഗീസ്, ശാന്തിനി, കൃഷി ഓഫിസർ കെ. ഷിബില, അസിസ്റ്റന്റ് കൃഷി ഓഫിസർ ഹനീഫ, വിപിൻ, പാടശേഖര സമിതി സെക്രട്ടറി അലവി പൂച്ചേങ്ങര, ദിവാകരൻ മുതുകാട്, പൂക്കോട്ടുംപാടം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ, ചേലോട് എസ്എയുപിഎസ് സ്കൂൾ വിദ്യാർഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ സംബന്ധിച്ചു.
Malappuram
നിലമ്പൂര്‍: ഉപജില്ലാ കായികമത്സരങ്ങള്‍ക്ക് നിലമ്പൂര്‍ മാനവേദന് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ തുടക്കം. നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.ഡിവിഷന് കൗണ്‍സിലര്‍ റജീന നൗഷാദലി അധ്യക്ഷത വഹിച്ചു.
നിലമ്പൂര്‍ എഇഒ ജേക്കബ് സത്യന് സത്യന് പതാക ഉയര്‍ത്തി. കൗണ്‍സിലര്‍മാരായ ശിഹാബ്, പ്രഭ, നിലമ്പൂര്‍ ബിപിസി ശശിധരന്, പ്രിന്‍സിപ്പല്‍ അനില്‍ പീറ്റര്‍, പ്രധാനാധ്യാപകന് അബ്ദുറഹിമാന്, പിടി എ പ്രസിഡന്റ്് ഷംസീര്‍ അലി, എസ്എംസി ചെയര്മാന് സക്കീര്‍, എം ടിഎ പ്രസിഡന്റ്് സൗദത്ത് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ സ്കൂളിലെ ദേശീയ, സംസ്ഥാന തലങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ ദീപശിഖാ പ്രയാണം നടത്തി. കായിക മേള വെള്ളിയാഴ്ച സമാപിക്കും.
Malappuram
പൂക്കോട്ടുംപാടം: കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി മൊബൈൽ ആപ്പ് വഴി മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ യുവാവിനെ പൂക്കോട്ടുംപാടം പൊലിസ് പിടികൂടി. നന്നന്പ്ര പാണ്ടിമുറ്റം സ്വദേശി അംഗത്തിൽ വീട്ടിൽ ഷിബുവിനെയാണ് (34) പൊലിസ് പിടികൂടിയത്.
പൂക്കോട്ടുംപാടം അങ്ങാടിയിൽവച്ചാണ് ഇയാൾ പിടിയിലായത്. പട്രോളിംഗ് നടത്തുകയായിരുന്ന എസ്ഐ അബ്ദുൾകരീമിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. ചൂതാട്ടത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും ലോട്ടറി വിൽപനയിലൂടെ ലഭിച്ച 930 രൂപയും പൊലിസ് പിടിച്ചെടുത്തു.
ഫോണിൽ "ചെസ് ’ എന്ന ആപ്പ് ഉപയോഗിച്ചാണ് മൂന്നക്ക നന്പറുകൾ രേഖപ്പെടുത്തി സമാന്തര ലോട്ടറി നടത്തിയിരുന്നതെന്ന് പൊലിസ് കണ്ടെത്തി. കേരള ഗെയിമിംഗ് ആക്ട്, ലോട്ടറി റെഗുലേഷൻ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. കേസിന്റെ തുടരന്വേഷണം എസ്ഐ ജയിംസ് ജോണിന് കൈമാറി.
Malappuram
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ കിംസ് അൽശിഫ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ബെഞ്ചുകളും ഡസ്കുകളും നൽകി. നഗരസഭാ ചെയർപേഴ്സണ്‍ സുരയ്യ ഫാറൂഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സണ്‍ ഫസൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍മാരായ നാലകത്ത് ബഷീർ, ഹുസൈന നാസർ, ദിനേശൻ, കദീജ തൊട്ടശേരി, അന്പിളി മനോജ്, പ്രതിപക്ഷ നേതാവ് രാഹുൽ, വിവിധ കൗണ്‍സിലർമാർ, ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ, ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ ലത എന്നിവർ പങ്കെടുത്തു.
Malappuram
വണ്ടൂര്‍: നാല് ദിവസങ്ങളിലായുള്ള വണ്ടൂര്‍ ഉപജില്ലാ കായികമേളയ്ക്ക് തിരുവാലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാത്ത് തുടക്കം.190 ഇനങ്ങളിലായി 2,600 വിദ്യാര്‍ഥികളാണ് മത്സരിക്കുന്നത്. മേള ജില്ലാ പഞ്ചായത്ത് സ്ഥിരxസമിതി അധ്യക്ഷന്‍ പി.കെ. അസ്ലു ഉദ് ഘാടനം ചെയ്തു. തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ താരിയന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി.എച്ച്. ഷമീം മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ് കെ. മുഹമ്മദ് നജീബ്, സ്ഥിരം സമിതി അധ്യക്ഷ സജ്നാ മന്നിയില്‍, വാര്‍ഡംഗം പി. ശശി, കെ. ഷാനി, പി ടി എ പ്രസിഡന്റ്് ടി. രമേശ്, എഇഒ പ്രേം സാഗര്‍, ബിപിസി, ഒ. മുഹമ്മദ് നിസാര്‍, പ്രിന്‍സിപ്പല്‍ എസ്. ജയചന്ദ്രന്, എച്ച്എം, എം.സി. സിന്ധു എന്നിവര്‍ പ്രസംഗിച്ചു.
Malappuram
മലപ്പുറം: മലപ്പുറം ഗവണ്മെന്റ് കോളജിൽ ലഹരിവിമുക്ത കാന്പസ് പ്രഖ്യാപനവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. എക്സൈസ് വകുപ്പ്- വിമുക്തി മിഷന്റെ നേതൃത്വത്തിൽ കോളജ് ഹാളിൽ നടന്ന ചടങ്ങ് മുൻസിപ്പൽ ചെയർപേഴ്സണ്‍ വി. റിനീഷ ഉദ്ഘാടനം ചെയ്തു.
"ഡ്രഗ് ഫ്രീ കാന്പസ്' പദ്ധതിയുടെ ലോഗോ മലപ്പുറം കോളജ് ബ്രാൻഡ് അംബാസഡർ ഇന്ത്യൻ ഫുട്ബോൾ മുൻ താരം അനസ് എടത്തൊടിക അനാച്ഛാദനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സൈനുൽ ആബിദ് കോട്ട, മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പ്രദീപ് റാവു, മുൻസിപ്പൽ വാർഡ് കൗണ്‍സിലർ സഹൽ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ബി. ഉണ്ണികൃഷ്ണൻ, എക്സൈസ് പ്രിവന്റീവ് ഓഫിസർ കെ.പി. സാജിദ് എന്നിവർ പ്രസംഗിച്ചു. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. ഷിജേഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി കോളജ് എൻഎസ്എസ് യൂണിറ്റ് അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ളാഷ് മോബും അരങ്ങേറി.
Malappuram
തിരൂർ: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പടിഞ്ഞാറേക്കര സണ്‍സെറ്റ് ബീച്ച് പാർക്ക് ടൂറിസം പദ്ധതി സാംസ്കാരിക, വിനോദസഞ്ചാര മന്ത്രി പി.സി. വിഷ്ണുനാഥ് ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് നാടിന് സമർപ്പിക്കും.
വി.എസ്. ജോയ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡോ. എം.പി.അബ്ദുസമദ് സമദാനി എംപി മുഖ്യാതിഥിയായിരിക്കും.
മുൻ എംഎൽഎ കെ.ടി. ജലീൽ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, കളക്ടർ ഡോ. വിനയ് ഗോയൽ, മലപ്പുറം ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്ര എന്നിവർ പ്രസംഗിക്കും.
Malappuram
നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ മധുകര്‍ റാവുത്ത് സ്റ്റേഷന് സന്ദര്‍ശിച്ചു.
ഉച്ചയ്ക്ക് 2.30ഓടെ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം എത്തിയ അദ്ദേഹം വികസന കാര്യങ്ങളും ചരക്ക്-പാഴ്സല്‍ സര്‍വിസുകള്‍ പുനരാരംഭിക്കുന്നതും സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി.
നിലമ്പൂരിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോം നിലവില്‍ 18 ബോഗികള്‍ക്ക് മാത്രം നില്ക്കാവുന്ന രീതിയിലുള്ളതാണ്. ഇത് 24 ബോഗികള്‍ നിര്‍ത്താന്‍ സാധിക്കുന്ന വിധത്തില്‍ നീളം കൂട്ടുമെന്ന് ഡിആര്‍എം പറഞ്ഞു. കൂടാതെ മേലാറ്റൂര്‍, വാണിയമ്പലം സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം നീളം കൂട്ടല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പാഴ്സല്‍ സര്‍വിസും വര്‍ഷങ്ങളായി നിലച്ചിരിക്കുന്ന ചരക്കു ഗതാഗതവും പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും വ്യാപാരികളുടെ ഭാഗത്തുനിന്നുള്ള തണുപ്പന്‍ പ്രതികരണം തിരിച്ചടിയാകുന്നുണ്ട്. ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും സര്‍വിസ് നടത്തിയാലേ ചരക്കുവണ്ടി നിലനിര്‍ത്താനാകൂ. ഇതിനായി സിമന്റ് ് ഉള്‍പ്പെടെയുള്ള ചരക്കുകള്‍ എത്തിക്കാന്‍ വ്യാപാരികള്‍ മുന്നോട്ടുവരണമെന്ന് ഡിആര്‍എം ആവശ്യപ്പെട്ടു.
പാഴ്സല്‍ സര്‍വിസിന് കുറഞ്ഞത് 10 ടണ്‍ ചരക്കെങ്കിലും ലഭ്യമായാലേ പ്രവര്‍ത്തനം തടസമില്ലാതെ കൊണ്ടുപോകാനാകൂ.
മുന്‍പ് ഇതിനായി സജീവമായി രംഗത്തുണ്ടായിരുന്ന വ്യാപാരികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സാന്നിധ്യം ഡിആര്‍എം വിളിച്ചുചേര്‍ത്ത യോഗത്തിലും കുറവായിരുന്നു. കൂടുതല്‍ പേര് സഹകരിക്കാന്‍ തയാറായാല്‍ പാഴ്സല്‍ സര്‍വിസ് ഉടന്‍ തന്നെ പുനരാരംഭിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.
റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ മുഹമ്മദ് അസ്ലം, സീനിയര്‍ ഡിവിഷണല്‍ സേഫ്റ്റി ഓഫിസര്‍ ബെന്നി മാത്യു, ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ ബാലമുരുകന്, ഡിവിഷണല്‍ ഇലക്ട്രിക് എന്‍ജിനിയര്‍ ശൈലേന്ദ്ര കുമാര്‍, നിലമ്പൂര്‍ നഗരസഭാ അധ്യക്ഷ പദ്മിനി ഗോപിനാഥ്, നിലമ്പൂര്‍-മൈസൂരു റെയില്‍വേ കര്‍മസമിതി പ്രസിഡന്റ്് ഡോ. ബിജു നൈനാന്, ഡിആര്‍യുസിസി പ്രതിനിധികളായ ജോഷ്വാ കോശി, അനസ് യൂണിയന്, വ്യാപാരി പ്രതിനിധികളായ വിനോദ് പി. മേനോന്, യു. നരേന്ദ്രന്, ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Malappuram
പെരിന്തൽമണ്ണ: സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന സിബിഎസ്ഇ ജില്ലാ കലോസവം 14, 15 തിയതികളിൽ പുഴക്കാട്ടിരി പിഇഎസ് ഗ്ലോബൽ സ്കൂളിലും സ്റ്റേജിതര മത്സരങ്ങളായ സർഗോത്സവവും ഐടി മേളയും 10, 11 തിയതികളിൽ വളാഞ്ചേരി ഡോ. എൻ.കെ. മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്കൂളിലും സംഘടിപ്പിക്കും. സഹോദയ അംഗങ്ങളായ ജില്ലയിലെ 62 സ്കൂളുകളിൽനിന്നായി 4000ൽപരം വിദ്യാർഥികൾ പങ്കെടുക്കും.
കലോത്സവത്തിന്റെ ഉദ്ഘാടനം 14ന് രാവിലെ പത്തിന് കളക്ടർ ഡോ. വിനയ് ഗോയൽ നിർവഹിക്കും. സഹോദയ കലോത്സവ ലോഗോ രൂപകൽപന ചെയ്ത കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂളിലെ നീതു കൃഷ്ണക്ക് കാഷ് അവാർഡ് ചടങ്ങിൽ നൽകും.
സഹോദയ മാഗസിൻ മത്സര വിജയികളായ യഥാക്രമം പീസ് പബ്ലിക് സ്കൂൾ കോട്ടക്കൽ, സെന്റ് ജോസഫ്സ് പുത്തനങ്ങാടി, എംഇഎസ് വളാഞ്ചേരി എന്നീ സ്കൂളുകൾക്ക് ശിലാഫലകവും 10,000, 8,000, 6,000 രൂപ വീതം കാഷ് അവാർഡും വിതരണം ചെയ്യും. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തും.
റിയാലിറ്റി ഷോ വിജയിയും യുവഗായികയുമായ തീർഥ സത്യൻ മുഖ്യാതിഥിയായിരിക്കും. പത്തിന് രാവിലെ ബാൻഡ് മേള മത്സരത്തോടെ ആരംഭിക്കുന്ന വളാഞ്ചേരി എംഇഎസ് സെൻട്രൽ സ്കൂളിൽ ആരംഭിക്കുന്ന സർഗോത്സവവും ഐടി മേളയും യുവ എഴുത്തുകാരിയും സോഷ്യൽ മീഡിയ ഇൻ
ഫ്ളുവൻസറുമായ നിമ്ന വിജയ് ഉദ്ഘാടനം ചെയ്യും.
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് നവംബർ രണ്ടാം വാരത്തിൽ തൃശൂർ മാള ഹോളി ഗ്രേയ്സ് അക്കാഡമിയിൽ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കലോസവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഫോണ്‍: 9847665490.
Malappuram
നിലമ്പൂര്‍: ചെന്നൈ-ഷൊര്‍ണൂര്‍ എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യവുമായി തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ മുന്‍ എംഎല്‍എ പൊന്ജയശീലന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജരെ കണ്ടു.
നിലവില്‍ നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ താലൂക്കില്‍ റെയില്‍വേ പാതയില്ല. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകും. ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലെത്തുന്ന യാത്രക്കാര്‍ക്ക് ഒന്നര മണിക്കൂറിനകം് ഗൂഡല്ലൂരില്‍ എത്താന്‍ സാധിക്കും. നിലവില്‍ മൈസൂര്‍ അല്ലെങ്കില്‍ മേട്ടുപ്പാളയം വഴിയാണ് ഇവിടുത്തുകാര്‍ ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നത്.
സര്‍വിസ് നിലമ്പൂരിലേക്ക് നീട്ടിയാല്‍ സമയവും യാത്രാച്ചെലവും വലിയ തോതില്‍ ലാഭിക്കാന്‍ സാധിക്കുമെന്ന് ഡിആര്‍എമ്മിന് സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാത ഗൂഡല്ലൂര്‍ താലൂക്കിലെ ഏതെങ്കിലും ഒരു ഭാഗത്തുകൂടി കടന്നുപോകണമെന്ന ആവശ്യവും സംഘം മുന്നോട്ടുവച്ചു. വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്താമെന്ന് ഡിആര്‍എം ഉറപ്പുനല്‍കി. നിലമ്പൂരിലെ ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗൂഡല്ലൂരിലെ വ്യാപാരികള്‍, പ്ലാന്റര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും സംഘം അറിയിച്ചു.
ഗൂഡല്ലൂര്‍ റോട്ടറി ക്ലബ് പ്രസിഡന്റ്് അഡ്വ. അനു ഷിനന്, തമിഴ്നാട് കോണ്‍ഗ്രസ് താലൂക്ക് പ്രസിഡന്റും ഫെസ്റ്റ കര്‍ഷക സംഘടന താലൂക്ക് പ്രസിഡന്റുമായ ഷാജി ചെളിവയല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Malappuram
പെരിന്തല്‍മണ്ണ: കോട്ടയം എക്സ്പ്രസ്, നിലമ്പൂര്‍ -ഷൊര്‍ണൂര്‍ മെമു എന്നിവയ്ക്ക് ചെറുകരയില്‍ സ്റ്റോപ്പ് അനുവദിക്കുമെന്ന് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ ഡിആര്‍എം സന്ദര്‍ശിച്ചു. വികസന പ്രവൃത്തികളും വിലയിരുത്തി. ജനപ്രതിനിധികള്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, ട്രെയിന്‍ യാത്രക്കാരുടെ കൂട്ടായ്മ പ്രതിനിധികള്‍ എന്നിവര്‍ ഡിആര്‍എമ്മിനെ സന്ദര്‍ശിച്ച് ആവശ്യങ്ങള്‍ ഉന്നയിച്ചു.
ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയ ഡിആര്‍എം നിര്‍മാണ പ്രവൃത്തികള്‍ വിശദമായി പരിശോധിച്ചു.
സീനിയര്‍ ഡിവിഷന് കോമേഴ്സ്യല്‍ മാനേജര്‍ ബാലമുരളി, സീനിയര്‍ ഡിവിഷന് എന്‍ജിനിയര്‍ കോ-ഓര്‍ഡിനേഷന്‍ മുഹമ്മദ് ഇസ്ലാം, ഡിവിഷന് ഓപറേറ്റിംഗ് മാനേജര്‍, അസിസ്റ്റന്റ് ഡിവിഷന് എൻജിനിയര്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍, ആബിദ് പരാരി, സീനിയര്‍ എന്‍ജിനിയര്‍ കെ. രാജേഷ് , ചീഫ് കമര്സ്യല് ഇന്‍സ്പെക്ടര്‍ അനില്‍, തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും അനുഗമിച്ചു.
ഒബിസി മഞ്ച് ദേശീയ ഉപാധ്യക്ഷന്‍ ഫസല്‍ റഹ്മാന്, ട്രെയിന്‍ ടൈം കോ-ഓര്‍ഡിനേറ്റര്‍ സലിംചുങ്കത്ത് എന്നിവരുടെ നേത്രത്തില്‍ പട്ടിക്കാട് ഹൈറ്റ് സ്കൂള്‍ എസ്പിസി കേഡറ്റുകളുടെ പരേഡോടെയാണ് ഡിആര്‍എമ്മിനെ സ്വീകരിച്ചത്. കീഴാറ്റൂര്‍ പഞ്ചായത്ത് അംഗം റാബിയ ബര്‍ക്കത്തിന്റെ നേതൃത്വത്തില്‍ നിവേദനം നല്കി. പൂന്താനം ഇല്ലത്തിന്റെ ചിത്രം സലിംചുങ്കത്ത് ഡിവിഷന് മാനേജര്‍ക്ക് സമ്മാനിച്ചു.
Malappuram
നിലന്പൂർ: മയക്കുമരുന്ന് കേസുകളടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പിടികൂടി. വടപുറം കോട്ടായി ഫാസിലിനെയാണ് (28) നിലന്പൂർ എസ്ഐ കെ.എം. അർഷിദ് അറസ്റ്റ് ചെയ്ത്. സ്ഥിരമായി മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നവരെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം തടങ്കലിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
നാല് മയക്കുമരുന്ന് കടത്ത് കേസുകളടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഇന്നലെ ഉച്ചയ്ക്ക് 12ന് നിലന്പൂർ ഗവണ്മെന്റ് ജില്ലാ ആശുപത്രിക്ക് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ സമയത്ത് ഇയാളുടെ കൈവശം 0.26 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മയക്കുമരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാന്പത്തികമായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽ തടങ്കലിൽ വയ്ക്കുന്നതിനുള്ള നിയമമാണ് പിറ്റ് എൻഡിപിഎസ് നിയമം. ഇയാളെ ഒരു വർഷത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
നിലന്പൂർ, വണ്ടൂർ സ്റ്റേഷനുകളിലായി നാല് മയക്കുമരുന്ന് കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. കൂടാതെ നിരവധി മോഷണക്കേസുകളിലും പ്രതിയായ ഫാസിലിനെ നേരത്തേ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
സീനിയർ സിപിഒ രാഹുൽ, ഡാൻസാഫ് അംഗങ്ങളായ സുനിൽ മന്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Malappuram
പെരിന്തൽമണ്ണ: ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ പിടിഎം ഗവണ്മെന്റ് കോളജിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിശീലനം സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിനെതിരേ യുവാക്കൾക്കിടയിൽ ആരോഗ്യ വിദ്യാഭ്യാസ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കോളജ് ആന്റി നാർക്കോട്ടിക് സെൽ സംഘടിപ്പിച്ച പരിപാടി ഐഎംഎ പെരിന്തൽമണ്ണ, ഐപിഎസ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.
ഐഎംഎ മെന്റൽ ഹെൽത്ത് ചെയർപേഴ്സണ്‍ ഡോ. കാസിം കുളക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അഫ്സൽ ജമാൽ അധ്യക്ഷത വഹിച്ചു. മൗലാന ഹോസ്പിറ്റലിലെ കണ്‍സൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. മുഹമ്മദ് മുസ്തഫ ബോധവത്കരണം നടത്തി. ആന്റി നാർക്കോട്ടിക് സെൽ കണ്‍വീനർ എം.നികേഷ്, ഡോ. ലുലു ജഹാൻ, ഡോ. യു.പി. യഹ്യാഖാൻ എന്നിവർ പ്രസംഗിച്ചു.
Malappuram
വൈത്തിരി: ദേശീയപാത 766ല്‍ തീരുമാനിച്ച വികസന പ്രവൃത്തികള്‍ വൈത്തിരി, ചുണ്ടേല്‍, ലക്കിടി തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപാരികളെ ആശങ്കയിലാക്കുന്നു.
ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതോടെ വര്‍ഷങ്ങളായി കച്ചവടം നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ ഇല്ലാതാകുമെന്ന ഭീതിയിലാണ് വ്യാപാരി സമൂഹം. ഒക്ടോബര്‍ അവസാനത്തോടെ പാതയോരത്തെ സ്ഥലങ്ങള്‍ അളന്നുതിട്ടപ്പെടുത്തി ഏറ്റെടുക്കുന്നതിന് നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന.
പ്രവൃത്തിയുടെ ഭാഗമായി റോഡിന് ഇരുവശങ്ങളിലുമുള്ളതില് നൂറുകണക്കിന് കടമുറികള്‍ പൂര്‍ണമായോ ഭാഗികമായോ പൊളിച്ചുമാറ്റേണ്ടി വരും. ഇത് വാടകയ്ക്ക് കെട്ടിടമെടുത്ത് കച്ചവടം നടത്തുന്നവര്‍ക്ക് തങ്ങളുടേതല്ലാത്ത കാരണത്താല്‍ ജീവിതമാര്‍ഗം നഷ്ടപ്പെടുന്ന സ്ഥിതി സംജാതമാക്കും. മാന്യമായ പുനരധിവാസ പാക്കേജോ നഷ്ടപരിഹാരമോ ഇല്ലാതെ കച്ചവടം നിര്‍ത്തേണ്ടിവരുന്നത് വലിയ പ്രതിസന്ധിയാകുമെന്ന് വ്യാപാരികള്‍ പറയുന്നു. പൊളിച്ചുമാറ്റേണ്ടിവരുന്ന കച്ചവടസ്ഥാപനങ്ങളിലെ തൊഴിലാളികളും ഗതികേടിലാകും. സ്ഥലമെടുപ്പ് തുടങ്ങുന്നതിന് മുമ്പ് ആശങ്കകള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഇടപെടല്‍ ഉണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Malappuram
എടക്കര: എടക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും ഇടിമിന്നലോടുകൂടിയ മഴയിലും വലിയ നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ തകരുകയും, വൈദ്യുതി ബന്ധവും ഗതാഗതവും പൂര്‍ണമായും നിലയ്ക്കുകയും ചെയ്തു.
ഇന്നലെ ഉച്ചക്ക് 2.30ഓടെയാണ് ഉപ്പട, ചാത്തംമുണ്ട, പൊട്ടന്‍തരിപ്പ, താന്നിമൂല, ഉദിരകുളം, മലച്ചി, ചെമ്പന്‍കൊല്ലി, പാലക്കുഴി, ആനക്കല്ല് തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായത്. ചെമ്പന്‍കൊല്ലി കിഴക്കനാം തൊടിക ഉമ്മര്‍, വെള്ളാരംകുന്നിലെ കാരയില്‍ ഹംസത്ത്, കിഴക്കും കരമേല്‍ കറുപ്പന് എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണ് ഭാഗികമായി തകര്‍ന്നു. അരഞ്ഞിക്കണ്ടന് സല്‍മാന്റെ വീടിന് മുകളിലെ വാട്ടര്‍ ടാങ്കും കാലോടി ആയിശയുടെ വീടിന്റെ മേല്‍ക്കൂര ഷീറ്റും കാറ്റില്‍ പറന്നുപോയി. കൂടാതെ നിരവധി റാട്ടപ്പുരകളും കാറ്റില്‍ തകര്‍ന്നു.
പ്രദേശങ്ങളിലെ ഒട്ടുമിക്ക റോഡുകളിലും തേക്കും റബ്ബറും കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ചെമ്പന്‍കൊല്ലി സെന്റ് പോള്‍സ് സ്കൂളിന് മുന്‍വശത്തെ തെങ്ങ് വൈദ്യുത ലൈനിലേക്ക് വീണ് റോഡിലേക്ക് പതിച്ചതും ഗതാഗത തടസത്തിനിടയാക്കി.
വലിയ തോതില്‍ റബ്ബര്‍, വാഴ, കമുക് തുടങ്ങിയ കൃഷികളും നശിച്ചിട്ടുണ്ട്. കെഎസ്ഇബി വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേക്ക് വന്മരങ്ങള് പൊട്ടിവീണതോടെ മേഖല പൂര്‍ണമായും ഇരുട്ടിലായി.
വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി കെഎസ്ഇബി ജീവനക്കാര്‍ രാത്രിയിലും തീവ്രശ്രമം തുടരുകയാണ്.
തെങ്ങുകള്‍ കടപുഴകി വീണു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലും പരിസരപ്രദേശങ്ങളിലും ശക്തമായി വീശിയ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. പെരിന്തല്‍മണ്ണ പൂപ്പലം സ്വദേശി തുറക്കല്‍ കാളിയുടെ വീടിന്റെ മുകളിലേക്കും ജൂബിലി റോഡ് വട്ടപ്പാറയില്‍ റോഡിലേക്കുമാണ് തെങ്ങുകള്‍ കടപുഴകി വീണത്.
വീടിന്റെ മുകളിലേക്ക് തെങ്ങ് പതിച്ച സമത്ത് വീട്ടില്‍ ആളില്ലായിരുന്നു. വീട് ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജില്ലാ ട്രോമാ കെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന് യൂണിറ്റ് പ്രവര്‍ത്തകരായ ജബ്ബാര്‍ ജൂബിലി, ഫവാസ് മങ്കട, നിസാം മാനത്ത് മംഗലം, ഹുസന്‍ കക്കൂത്ത്, ഫാറൂഖ് പൂപ്പലം, ജിന്‍ഷാദ് പൂപ്പലം, നൗഷാദ് പൂപ്പലം,ജബ്ബാര്‍ ഒടമല എന്നിവര്‍ ചേര്‍ന്നാണ് തെങ്ങുകള്‍ മുറിച്ച് നീക്കിയത്.
Malappuram
എടക്കര: സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കുന്നില്ലെന്ന് ആരോപിച്ച് സിപിഎം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എടക്കര ഏരിയയിലെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പോത്തുകല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞെട്ടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ച് സിപിഎം എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി മുസ്തഫ പാക്കട, കെ. ശശികുമാര്‍, പി.വി. രാജു, ഡാനിഷ് അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.
എടക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനെച്ചി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ച് ഏരിയാ കമ്മിറ്റി അംഗം എ.ടി. റെജിയും ചുങ്കത്തറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടേപ്പാടം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ച് ഏരിയാ കമ്മിറ്റി അംഗം യു. ഗിരീഷ് കുമാറും ഉദ്ഘാടനം ചെയ്തു. കോട്ടേപ്പാടത്ത് പി.ടി. യോഹന്നാന് അധ്യക്ഷനായി.
മൂത്തേടം ലോക്കല്‍ കമ്മിറ്റി കാരപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ച് ഏരിയാ കമ്മിറ്റി അംഗം പി. ഷെഹീര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ ലോക്കല്‍ സെക്രട്ടറിമാരായ സനല്‍ പാര്ളി, സി. ബാലകൃഷ്ണന്, പനോലന് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Malappuram
വണ്ടൂര്‍: പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ചും ഉപരോധവും. വണ്ടൂര്‍ എറിയാട് കണ്ടമംഗലം പുതിയത്ത് ദില്‍ഷാദിന്റെ ഭാര്യ ഷബ്ന (38) മരിച്ച സംഭവത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
പ്രതിഷേധക്കാരെ പൊലിസ് ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ തടഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഷബ്നയെ പ്രസവത്തിനായി വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രസവത്തിന് ശേഷം അമിത രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് യുവതിയെ പെരിന്തല്‍മണ്ണയിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചികിത്സയില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചയാണ് മരണത്തിന് കാരണമായതെന്നും കുറ്റക്കാരായ ആശുപത്രി അധികൃതര്‍ക്കെതിരേ നടപടിയെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
നിരവധി സ്ത്രീകളടക്കം വന്‍ ജനപങ്കാളിത്തത്തോടെയായിരുന്നു പ്രതിഷേധ മാര്‍ച്ച്.
Malappuram
തിരൂര്‍: കടുത്ത ഗതാഗതക്കുരുക്കില്‍ വലയുന്ന വൈലത്തൂരിന് ശാശ്വത പരിഹാരമേകി ടൗണ്‍ വികസനത്തിനും പൊന്മുണ്ടം ഓവുങ്ങല്‍ ബൈപാസ് നിര്‍മാണത്തിനുമായി ആദ്യഘട്ടത്തില്‍ 13 കോടി രൂപ അനുവദിച്ചതായി മന്ത്രി പി.കെ. ബഷീര്‍.
ടൗണ്‍ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആവശ്യമായി വരുന്ന അധിക തുകയും പൊതുമരാമത്ത് വകുപ്പ് അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കുന്ന ഉടമകള്‍ക്ക് കെട്ടിടങ്ങള്‍ക്കും മറ്റ് സ്വത്തുക്കള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം നല്കുന്നതിനാവശ്യമായ എസ്റ്റിമേറ്റും അനുബന്ധ പ്രവര്‍ത്തനങ്ങളും പൊതുമരാമത്ത് വകുപ്പ് തന്നെ നേരിട്ട് ഏറ്റെടുക്കും.
ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിക്കാന്‍ റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
ടൗണ്‍ നവീകരണത്തിന് ആവശ്യമായ കൂടുതല്‍ നിര്‍ദേശങ്ങളും സാങ്കേതിക സഹായവും നല്‍കുന്നതിനായി പൊതുമരാമത്ത് നഗര വികസന സമിതി അംഗങ്ങളായ എം. ഷാജഹാന്, വി.ആര്. വിനോദ് എന്നിവരടങ്ങുന്ന വിദഗ്ധസംഘം 14-ന് വൈലത്തൂര്‍ ടൗണ്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും സ്ഥലമുടമകളുടെയും സംയുക്ത യോഗത്തിന് ശേഷമാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വികസനം നടപ്പാക്കേണ്ട സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചത്.
Malappuram
വളാഞ്ചേരി: ദേശീയപാതയോട് ചേര്‍ന്ന പാടശേഖരത്തില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ച വാഹനം നാട്ടുകാരും വാര്‍ഡ് അംഗം ജുനൈദ് തയ്യിലും ചേര്‍ന്ന് തടഞ്ഞുവച്ച് പിടികൂടി. സമീപപ്രദേശമായ വടക്കുമുറിയില്‍ മാലിന്യവുമായെത്തിയ വാഹനം നാട്ടുകാരനാണ് ആദ്യം കണ്ടത്. തുടര്‍ന്ന് വാര്‍ഡ് അംഗം ജുനൈദ് തയ്യിലിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സംഘടിച്ച് വാഹനം തടയുകയായിരുന്നു.
പ്രദേശത്ത് വര്‍ഷങ്ങളായി തുടരുന്ന മാലിന്യം തള്ളലിനെതിരേ നഗരസഭാ അധികൃതര്‍ കാണിക്കുന്ന ഗുരുതരമായ അനാസ്ഥയ്ക്കെതിരേ വലിയ ജനരോഷമാണ് ഉയരുന്നത്. ദേശീയപാതയോട് ചേര്‍ന്നുള്ള പാടശേഖരത്തില്‍ തുടര്‍ച്ചയായി മാലിന്യം തള്ളുന്നതിനെതിരേ നഗരസഭയ്ക്കും ആരോഗ്യ വിഭാഗത്തിനും നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കൗണ്‍സിലറും നാട്ടുകാരും ആരോപിച്ചു.
പിടികൂടിയ വാഹനം വളാഞ്ചേരി പൊലിസിന് കൈമാറി. പാടശേഖരത്ത് ഉടന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനും നഗരസഭ തയാറായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Malappuram
നിലമ്പൂര്‍: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെത്തുടര്‍ന്ന് നിലമ്പൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നുള്ള സര്‍വിസുകള്‍ മുടങ്ങുന്നത് പതിവാകുന്നു.
37 സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യേണ്ട ഇവിടെ, ഇന്നലെ ഓടാനായത് 33 എണ്ണം മാത്രം. ദിനംപ്രതി സര്‍വിസുകള്‍ റദാക്കുന്നത് പതിവായതോടെ യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട ദുരിതാവസ്ഥയിലാണ്.
സര്‍വിസുകള്‍ മുടങ്ങുന്നത് യാത്രക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ യാത്രാസൗകര്യങ്ങളെയും ഡിപ്പോയുടെ വരുമാനത്തെയും ബാധിക്കുന്നുണ്ട്.
കെഎസ്ആര്‍ടിസിയുടെ ജനപ്രിയ സര്‍വീസുകളായ പ്രിയദര്‍ശിനി ഉള്‍പ്പെടെ മുടങ്ങുന്നത് സ്ഥിരം യാത്രക്കാരെ മറ്റ് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്.
ഇതു വരുമാനം കുറയ്ക്കുന്നതിനൊപ്പം സ്ഥാപനത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യതയും നഷ്ടപ്പെടുത്തുകയാണ്. മുന്‍പ് ഇടതുപക്ഷ ഭരണകാലത്ത് ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളില്‍ പിഎസ്സി നിയമനം നടത്തുന്നില്ലെന്ന് ആക്ഷേപിച്ച യുഡിഎഫ്, അധികാരത്തില്‍ എത്തിയിട്ടും പരിഹാരം കണ്ടിട്ടില്ല.
അന്ന് താത്കാലിക നിയമനങ്ങളെ പിന്‍വാതില്‍ നിയമനം എന്ന് വിമര്‍ശിച്ച യുഡിഎഫ് സര്‍ക്കാരും ഇപ്പോള്‍ താത്കാലിക തസ്തികകളിലേക്ക് ആളുകളെ എടുക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി എംപ്ലോയ്മെന്റ്് എക്സ്ചേഞ്ച് വഴി ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഡിപ്പോയില്‍ ജീവനക്കാരുടെയും ബസുകളുടെയും ക്ഷാമം രൂക്ഷമായിരിക്കെത്തന്നെ കഴിഞ്ഞ ദിവസം എംഎല്‍എയുടെ ആവശ്യപ്രകാരം രണ്ട് പുതിയ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ കൂടി ആരംഭിച്ചിരുന്നു.
ടി.കെ. കോളനി, നെല്ലിക്കുത്ത് എന്നിവിടങ്ങളില്‍നിന്ന് അരീക്കോട്, മെഡിക്കല്‍ കോളജ് വഴി കോഴിക്കോട്ടേക്കാണ് ഈ സര്‍വിസുകള്‍.
മുണ്ടേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മൂന്നാമതൊരു സര്‍വിസ് കൂടി വേണമെന്ന ആവശ്യവുമുണ്ട്.
കൂടാതെ മൈസൂരു, പാലക്കാട്-കോയമ്പത്തൂര്‍ വഴി പഴനി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലേക്കും പുതിയ സര്‍വിസുകള്‍ തുടങ്ങണമെന്ന് ആവശ്യമുയരുന്നുണ്ട്.
ഓരോ മണ്ഡലത്തിലെയും ജനപ്രതിനിധികള്‍ പുതിയ സര്‍വിസുകള്‍ക്കായി സമ്മര്‍ദം ചെലുത്തുമ്പോള്‍, ആവശ്യത്തിന് ജീവനക്കാരോ ബസുകളോ ഇല്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് നിലമ്പൂര്‍ ഡിപ്പോ.
Malappuram
നിലമ്പൂര്‍: വനം വകുപ്പിലെ രണ്ട് വ്യത്യസ്ത ഡിവിഷനുകള്‍ക്ക് കീഴിലുള്ള തസ്തികകളുടെ ചുമതല ഒറ്റയാള്‍ക്ക് നല്കി വകുപ്പിന്റെ വിചിത്ര നിയമനം. വനംവകുപ്പിന്റെ അരുവാക്കോട് സെന്‍ട്രല്‍ തടി ഡിപ്പോയുടെയും നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ നിലമ്പൂര്‍ റേഞ്ച് ഓഫിസറുടെയും ചുമതല നിലവില്‍ ഒരാള്‍ക്കാണ് നല്‍കിയിരിക്കുന്നത്. നിലമ്പൂര്‍ റേഞ്ച് ഓഫിസര്‍ ജിനേഷാണ് നിലവില്‍ രണ്ട് പ്രധാന ചുമതലകളും ഒരുമിച്ച് വഹിക്കുന്നത്.
പാലക്കാട് ടിംബര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലാണ് ജില്ലയിലെ അരുവാക്കോട് സെന്‍ട്രല്‍ തടി ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. സാധാരണയായി പാലക്കാട് ടിംബര്‍ സെയില്‍സ് ഡിവിഷന് കീഴിലുള്ള നെടുങ്കയം ടിംബര്‍ ഡിപ്പോയിലെയും അരുവാക്കോട് ഡിപ്പോയിലെയും ചുമതലകള്‍ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് നല്‍കുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ റേഞ്ച് ഓഫിസര്‍ക്ക് തന്നെ അരുവാക്കോട് തടി ഡിപ്പോയുടെയും അധികച്ചുമതല നല്‍കുകയായിരുന്നു.
രണ്ട് വ്യത്യസ്ത ഡിവിഷനുകളുടെ ചുമതല ഒരാള്‍ക്ക് തന്നെ നല്‍കിയത് ഇരുമേഖലകളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഡിപ്പോ ലേലത്തില്‍ പിടിച്ച മരങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് റേഞ്ച് ഓഫിസര്‍ നേരിട്ടെത്തി വേണം പെര്‍മിറ്റ് നല്കാന്. എന്നാല്‍ ഇതേസമയം റേഞ്ചറുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥന് പുറത്തുപോയാല്‍, മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ് തടി വ്യാപാരികളും തൊഴിലാളികളും.
കൂടാതെ, പാലക്കാട് ടിംബര്‍ ഡിവിഷന് ഡിഎഫ്ഒ, നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന് ഡിഎഫ്ഒ എന്നീ രണ്ട് വ്യത്യസ്ത മേലധികാരികളുടെ നിര്‍ദേശങ്ങള്‍ ഒരേസമയം പാലിക്കേണ്ട ഗുരുതരമായ ഭരണപ്രതിസന്ധിയും ഈ ഉദ്യോഗസ്ഥന് നേരിടുന്നുണ്ട്. അതിനാല്‍ തടി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ മാത്രമായി പ്രത്യേക റേഞ്ച് ഓഫിസറെ ഉടനടി നിയമിക്കണമെന്നാണ് വനംവകുപ്പിലെ അംഗീകൃത വ്യാപാരികളുടെ ആവശ്യം.
Malappuram
പെരിന്തല്‍മണ്ണ: ഗണിതക്രിയകളിലെ അസാധാരണ കഴിവിലൂടെ ജനശ്രദ്ധ നേടിയ ഏരവിമംഗലം സ്വദേശി സിദ്ധാന്ത് വിഷ്ണു അംഗീകാരങ്ങളുടെ പുതിയ കൊടുമുടിയില്‍. ഗണിതത്തിലെ 50 ചിഹ്നങ്ങള്‍ വെറും 43 സെക്കന്‍ഡിനുള്ളില്‍ തിരിച്ചറിഞ്ഞ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ആറുവയസുകാരന്.
ശ്രീ വള്ളുവനാട് വിദ്യാഭവനിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ സിദ്ധാന്ത്, അപാരമായ ഓര്‍മശക്തിയും കണക്കിലെ വേഗതയും കൊണ്ടാണ് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായത്. രണ്ട് വയസ് മുതല്‍ ചെറിയ സംഖ്യകളുടെ ഇരട്ടിപ്പുകള്‍ കൃത്യമായി പറഞ്ഞുതുടങ്ങിയ സിദ്ധാന്തിന്റെ കഴിവ് മാതാപിതാക്കള്‍ തിരിച്ചറിയുകയായിരുന്നു.
ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ഏരിയാ സെയില്‍സ് മാനേജരായ വിഷ്ണുവിന്റെയും എംബിഎ ബിരുദധാരിയായ ആതിരയുടെയും പൂര്‍ണ പിന്തുണയാണ് സിദ്ധാന്തിനെ തുടര്‍ച്ചയായ റെക്കോര്‍ഡുകളിലേക്ക് നയിച്ചത്. സഹോദരന് വേദാന്ത് വിഷ്ണുവും സ്കൂളിലെ അധ്യാപകരും നല്കുന്ന പ്രോത്സാഹനവും ഈ കൊച്ചുമിടുക്കന് കരുത്താകുന്നു. കണക്കിലെ മിടുക്കിന് പുറമേ പസിലുകള്‍ പരിഹരിക്കുന്നതിലും വരയിലും ഒരുപോലെ ശോഭിക്കുന്ന സിദ്ധാന്ത് വിഷ്ണു നാടിനും സ്കൂളിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ്.
2024ല്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, എലൈറ്റ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, 2025ല്‍ രബീന്ദ്ര രത്ന പുരസ്കാരം, 2026 ല്‍ ഇന്‍ഫ്ളുവന്‍സര്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ്, ഏഷ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് എന്നിങ്ങനെയാണ് സിദ്ധാന്തിന്റെ നേട്ടങ്ങള്‍.
Malappuram
കരുവാരകുണ്ട്: നടപ്പു വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തില്‍ 4.92 കോടിയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഉണ്ണീന്‍കുട്ടി, വൈസ് പ്രസിഡന്റ്് ആനി ഡേവിഡ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 24 വാര്‍ഡുകളിലായാണ് റോഡ് നിര്‍മാണവും നവീകരണവും.
ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കും. ഇരിങ്ങാട്ടിരി ആലത്തൂരില്‍ പൊലിസ് ഹംസ സ്മാരക റോഡ് പ്രവൃത്തി തുടങ്ങിയതായും പ്രസിഡന്റ്് പറഞ്ഞു.
350 പ്രോജക്ടുകളാണ് വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കുക. പദ്ധതി തുക വിനിയോഗത്തില്‍ ജില്ലയില്‍ എട്ടാം സ്ഥാനമാണ് ഗ്രാമപഞ്ചായത്തിനുള്ളത്. ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ വിവാദമായ ബഡ്സ് സ്കൂള്‍ കെട്ടിട നിര്‍മാണം നിര്‍ത്തിവയ്ക്കും.
പുന്നക്കാട് സ്റ്റേഡിയത്തിന് സമീപം എംഎല്‍എ ഫണ്ടില്‍ പണിത കെട്ടിടത്തിലേക്ക് ബഡ്സ് സ്കൂള്‍ മാറ്റും.
ഇതില്‍ സൗകര്യമൊരുക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കും. അരിമണല്‍ ബദല്‍ സ്കൂള്‍ എല്പിയാക്കി ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനം 19ന് മന്ത്രി എന്‍. ഷംസുദീന്‍ നിര്‍വഹിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ വി. ഷബീറലി, പി. ഫസീല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Malappuram
എടക്കര: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി എക്സൈസും വിമുക്തി മിഷനും പോത്തുകല്ല് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ഉപ്പടയില്‍ വിശ്രമ കേന്ദ്രം ഒരുക്കി.
യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഒഴിവുസമയ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഡിജിറ്റല്‍ അഡിക്ഷന്, ലഹരി ഉപയോഗം, എന്നിവയില്‍നിന്ന് മാറി സ്ട്രെസ് മാനേജ്മെന്റ് ഉള്‍പ്പെടെ മികച്ച ആരോഗ്യ കായിക രീതിയിലേക്ക് ശാക്തീകരിക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം.
നിലമ്പൂര്‍ എക്സൈസ് റേഞ്ച് ഒരുക്കിയ വിശ്രമ കേന്ദ്രം പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ്് എക്സൈസ് കമ്മീഷണര്‍ പ്രദീപ് റാവു അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍. സന്തോഷ്, പ്രിവന്റീവ് ഓഫിസര്‍മാരായ കെ.പി. ദിനേശ്, വി. സുഭാഷ്, വാര്‍ഡംഗം അജേഷ് നാഗലോടിയില്‍, കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.ജെ. ഏബ്രഹാം, റെന്നി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Malappuram
വടക്കാങ്ങര: വടക്കാങ്ങര വലിയ തോടിന് കുറുകേ രണ്ട് കിലോമീറ്ററിലധികം ദൂരത്തില്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള പുതിയ ചെക്ക് ഡാം വരുന്നു.
പദ്ധതിക്കായി ആധുനിക രീതിയിലുള്ള വിസിബി നിര്‍മാണത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി ഭരണാനുമതി ലഭിച്ചതായി മങ്കട ബ്ലോക്ക് വൈസ് പ്രസിഡന്റ്് ഹനീഫ പെരിഞ്ചീരി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് നല്കിയ വാഗ്ദാനമാണ് ഇതിലൂടെ യാഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദേശനാണ്യം നേടിത്തരുന്ന വെറ്റില, കുരുമുളക് കൃഷികള്‍ക്ക് പേരുകേട്ട പ്രദേശമാണ് വടക്കാങ്ങര. കൂടാതെ, വര്‍ഷത്തില്‍ മൂന്ന് തവണ വിളവെടുക്കുന്ന നെല്‍കൃഷി, പച്ചക്കറി, കവുങ്ങ്, തെങ്ങ് തുടങ്ങിയ ദീര്‍ഘകാല തോട്ടം വിളകള്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്തും ഈ ജലസംഭരണി വലിയ അനുഗ്രഹമായി മാറും.
പദ്ധതിയുടെ സ്ഥലം സന്ദര്‍ശിച്ച് പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിന് ബ്ലോക്ക് അസിസ്റ്റന്റ്് എന്‍ജിനിയര്‍ കെ. ഫാസില്‍, ഓവര്‍സീയര്‍ സി.പി. അഞ്ജുഷ എന്നിവര്‍ നേതൃത്വം നല്കി.
സ്ഥലം സന്ദര്‍ശനത്തില്‍ മക്കരപ്പറമ്പ് വാര്‍ഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷബ്ന, സെയ്ത് അബു തങ്ങള്‍, ടി.കെ. അഷ്റഫ്, സി. ഷെഫീഖ്, കെ.പി. അന്‍വര്‍, വി. ഖാലിദ്, എ.സി. അബ്ദുറസാഖ്, എ.സി. സമദ്, അബ്ദുള്ള മേലേവിളക്കത്തില് തുടങ്ങിയവര്‍ പങ്കെടുത്തു.
Malappuram
മലപ്പുറം: വീട്ടുവാതില്ക്കല് അപ്രതീക്ഷിതമായി ജില്ലാ കളക്ടറെ കണ്ടപ്പോള്‍ കുടുംബത്തിന് ആശങ്ക. അഞ്ചാം പനിക്കെതിരേ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന സന്ദേശവുമായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ നേരിട്ടെത്തിയതാണെന്ന് അറിഞ്ഞപ്പോഴാണ് ആശങ്ക അകന്നത്. രോഗത്തെ ഭയക്കാതെ രോഗം വരുന്നതിന് മുമ്പേ പ്രതിരോധിക്കണമെന്ന കരുതലിന്റെ സന്ദേശവുമായാണ് ജില്ലാ കളക്ടര്‍ താനൂരിലെ വീട്ടിലെത്തിയത്.
കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും വാക്സിനേഷനെക്കുറിച്ചും കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു.
അഞ്ചാം പനിക്കെതിരേ വാക്സിന് കൃത്യസമയത്ത് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. വാക്സിനുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും തുറന്നുപറയണമെന്നും ആരോഗ്യപ്രവര്‍ത്തകരില്‍നിന്ന് കൃത്യമായ വിവരങ്ങള്‍ തേടണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കുഞ്ഞിന് നല്കുന്ന വാക്സിന് ആ കുഞ്ഞിന്റെ മാത്രം സുരക്ഷയല്ല ചുറ്റുമുള്ള നിരവധി കുഞ്ഞുങ്ങളുടെ സുരക്ഷ കൂടിയാണ് എന്ന സന്ദേശമാണ് ജില്ലാ കളക്ടര്‍ പങ്കുവച്ചത്.
മീസില്‍സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ജില്ലാ ഭരണ കൂടവും സംയുക്തമായി താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന മീസില്‍സ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷമായിരുന്നു ജില്ലാ കളക്ടറുടെ ഗൃഹസന്ദര്‍ശനം. മീസില്‍സ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിനേഷനും കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനും തീരുമാനമായി.
വളവന്നൂര്‍ ഹെല്‍ത്ത് ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ആതവനാട്, കല്പകഞ്ചേരി, തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ആരോഗ്യസ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍മാരും ആരോഗ്യപ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു.
താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ് അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. വിനോദ് വാക്സിനേഷന് കൃത്യസമയത്ത് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു.
മീസില്‍സ് പ്രതിരോധത്തിനായി പ്രത്യേക വാക്സിനേഷന് ക്യാമ്പയിനുകളും ഡ്രൈവുകളും നടത്താനും യോഗം തീരുമാനിച്ചു.
ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. ജാനിഫ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഷുബിന്‍ , താനൂര്‍ സിഎച്ച്സി മെഡിക്കല്‍ ഓഫിസർ ഡോ. ഷംജിത, ജില്ലാ എപ്പിഡമോളജിസ്റ്റ് കിരണ്‍ രാജ്, എപ്പിഡമോളജിസ്റ്റ് ഡോ. താരിഷ, ഐഇസി കണ്‍സള്‍ട്ടന്റ് ദിവ്യ, പിആര്‍ഒ ശിഖ എന്നിവരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.
Malappuram
ചിങ്ങവനം: ദുരൂഹസാഹചര്യത്തില്‍ കാണാതായ ദമ്പതികളും മകനും ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാമറയത്തു തന്നെ. പൂവന്തുരുത്ത് കിഴക്കേമൂല ഭാഗത്ത് പെയിന്റിംഗ് കോണ്‍ട്രാക്ടറായ റെജി (62), ഭാര്യ സൂസമ്മ (58) മകന് ജോമറ്റ്(30) എന്നിവരെയാണ് കഴിഞ്ഞ 26നു രാവിലെ പത്തു മുതല്‍ കാണാതായതായി ഇവരുടെ ബന്ധു കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഇയോണ്‍ കാറില്‍ വീട്ടില്‍നിന്നു പുറപ്പെട്ട ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഗമണ്ണില്‍ എത്തിയതായും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയതായും വിവരമുണ്ട്. സംഭവത്തെത്തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. അതേസമയം സാമ്പത്തിക ബാധ്യതയാണ് ഇവര്‍ നാട് വിടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Malappuram
മലപ്പുറം: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. മലപ്പുറം ജില്ലയിലെ കേന്ദ്രാവിഷ്കൃത വികസന പദ്ധതികളുടെ പുരോഗതിയും നിർവഹണ നിലവാരവും വിലയിരുത്തുന്നതിനായി ചേർന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിശ) യോഗത്തിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. യോഗത്തിൽ എംപി ഫണ്ട് വിനിയോഗം, പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലെ ഫണ്ട് വിനിയോഗവും പുരോഗതിയും അവലോകനം ചെയ്തു.
ഫണ്ട് വിനിയോഗത്തിൽ മുന്നേറി മലപ്പുറം
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിൽ മലപ്പുറം ജില്ല പൊതുവെ മികച്ച പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊന്നാനി മണ്ഡലത്തിൽ 80 ശതമാനവും മലപ്പുറം മണ്ഡലത്തിൽ 86.39 ശതമാനവും വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ഫണ്ടിൽ 90.21 ശതമാനവും തുക വിനിയോഗിച്ചതായും ബാക്കി തുക പുതിയ ടേമിലേക്ക് ക്യാരി ഓവർ ചെയ്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പതിനെട്ടാം ലോക്സഭയിൽ ഇ.ടി. മുഹമ്മദ് ബഷീർ എംപി നൽകിയ നിർദേശങ്ങളുടെ 75 ശതമാനത്തോളം തുകയ്ക്ക് ഭരണാനുമതി ലഭിക്കുകയും 42.32 ശതമാനം തുക ഇതിനകം വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
കെസിസി വഴി 244 കോടി രൂപ
വായ്പ അനുവദിച്ചു
ജില്ലയിലെ ബാങ്കിംഗ് സേവനങ്ങളുടെ ഭാഗമായി കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) വഴി കഴിഞ്ഞ പാദത്തിൽ 244 കോടി രൂപയും മുദ്ര യോജന വഴി 387 കോടി രൂപയും വായ്പ അനുവദിച്ചു. പ്രധാനമന്ത്രി ജൻധൻ യോജനയിൽ 9.11 ലക്ഷം അക്കൗണ്ടുകളും സുരക്ഷാ ബീമാ യോജനയിൽ 9.46 ലക്ഷം രജിസ്ട്രേഷനുകളും ജില്ലയിൽ പൂർത്തിയായി. എന്നാൽ ജീവൻ ജ്യോതി ബീമാ യോജനയിൽ പ്രീമിയം തുക ഉയർന്നതിനാലുള്ള പങ്കാളിത്തക്കുറവ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
തപാൽ വകുപ്പ് മുഖേന ആധാർ മേളകൾ ഉൾപ്പെടെ സംഘടിപ്പിച്ച് പുതിയ എന്റോൾമെന്റുകളും പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് വിതരണവും ഊർജിതമാക്കിയിട്ടുണ്ട്. കെഎസ്ഇബിയുടെ പുനരുദ്ധരിച്ച വിതരണ മേഖല പദ്ധതിയിൽ 129.78 കോടി രൂപയുടെ സർക്കിൾ ലെവൽ പാക്കേജുകളിൽ മഞ്ചേരി, നിലന്പൂർ സർക്കിളുകൾ100 ശതമാനവും തിരൂർ 80 ശതമാനവും പൂർത്തിയായി. കൂടാതെ നോർത്ത് സർക്കിളിന്റെ 249 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ 2027 മേയ് മാസത്തോടെ പൂർത്തിയാകും.
കരിപ്പൂർ വിമാനത്താവള
വികസനം: വീടുകൾക്ക് എൻഒസി ലഭിക്കാത്തത് ദുരിതം
കരിപ്പൂർ വിമാനത്താവള വികസനവും സുരക്ഷാ മാനദണ്ഡങ്ങളും മുൻനിർത്തി 20 കിലോമീറ്റർ പരിധിയിൽ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ നൽകേണ്ട എൻഒസി ലഭിക്കാത്തതിനാൽ കൊണ്ടോട്ടിയിലും പരിസരങ്ങളിലും ജനങ്ങൾ വീടുകളും കെട്ടിടങ്ങളും നിർമിക്കാൻ കഴിയാതെ വലിയ ദുരിതത്തിലാണെന്ന് ടി.പി. അഷ്റഫലി എംഎൽഎ യോഗത്തിൽ ചൂണ്ടിക്കാട്ടി.
നഗരസഭയുടെ മാസ്റ്റർ പ്ലാൻ സർവേകൾ പോലും തടസപ്പെടുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംയുക്ത യോഗം ചേർന്ന് ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
സ്വച്ഛ് ഭാരത് മിഷൻ ഫേസ്-2 കാലയളവ് അവസാനിക്കാറായ സാഹചര്യത്തിൽ അനുവദിച്ച ഫണ്ടുകൾ തദ്ദേശ സ്ഥാപനങ്ങൾ വഴി പൂർണമായി വിനിയോഗിച്ചതായി അധികൃതർ അറിയിച്ചു.
പുതിയ മാലിന്യ സംസ്കരണ ചട്ടങ്ങൾ നിലവിൽ വന്നതിനാൽ ഗ്രാമപഞ്ചായത്തുകളിലെ ഖരമാലിന്യ സംസ്കരണത്തിന് കൂടുതൽ തുക വകയിരുത്തണമെന്ന് സമിതി ശിപാർശ ചെയ്തു. ഐസിഡിഎസ് മുഖേനയുള്ള അങ്കണവാടികൾ, സ്പെഷ്യൽ ന്യൂട്രിഷൻ പ്രോഗ്രാം എന്നിവയ്ക്ക് ഫണ്ട് ലഭ്യമായിട്ടുണ്ടെങ്കിലും ക്രഷ് ജീവനക്കാരുടെ വേതനക്കുറവ് വലിയൊരു പ്രതിസന്ധിയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ക്ഷേമ പെൻഷൻ ഉറപ്പാക്കണം
അർഹരായ ഗുണഭോക്താക്കൾക്ക് ക്ഷേമ പെൻഷനുകളും റേഷൻ വിഹിതങ്ങളും തടസമില്ലാതെ വിതരണം ചെയ്യുന്നത് ഉറപ്പാക്കാനും യോഗത്തിൽ നിർദേശം നൽകി. വകുപ്പുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യങ്ങൾ സമയബന്ധിതമായി കൈവരിക്കാനും ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി ഓർമിപ്പിച്ചു.യോഗത്തിൽ പി.വി.അബ്ദുൾ വഹാബ് എംപി, ടി.പി.അഷ്റഫലി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി, കളക്ടർ ഡോ.വിനയ് ഗോയൽ, ഡിആർഡിഎ പ്രോജകട് ഡയറക്ടർ നൈസി റഹ്മാൻ, വിവിധ ജില്ലാ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, വിവിധ എംഎൽഎ, എംപിമാരുടെ പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Malappuram
എടക്കര: പോത്തുകൽ അന്പിട്ടാംപൊട്ടിയിൽ ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസിയുടെ പ്രതിമ ഉയർന്നു. കടുത്ത അർജന്റീന ആരാധകനായ റഫീഖ് ഇല്ലിക്കലിന്റെ നേതൃത്വത്തിലാണ് മെസിയുടെ കൂറ്റൻ പ്രതിമ അന്പിട്ടാംപൊട്ടിയിൽ ഒരുക്കിയിരിക്കുന്നത്.
കോട്ടയം പാലാ സ്വദേശിയും ശിൽപിയുമായ ഷിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിമയുടെ നിർമാണം നത്തിയത്. ആറ് ലക്ഷം രൂപയാണ് ഏഴടി ഉയരത്തിലുള്ള പ്രതിമ നിർമിക്കാൻ ചെലവായത്. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് സന്തോഷ് ട്രോഫി മുൻ കേരളാ ക്യാപ്റ്റൻ ആസിഫ് സഹീർ പ്രതിമ അനാച്ഛാദനം ചെയ്യും.
മറ്റു പ്രമുഖ ഫുട്ബോൾ താരങ്ങളുടെ സാന്നിധ്യവും ചടങ്ങിലുണ്ടാകും. പ്രതിമ നിർമാണത്തിന് ഒരു മാസത്തിലേറെ സമയമെടുത്തു. ഇക്കഴിഞ്ഞ ലോകകപ്പിൽ മെസി മുത്തമിടുന്നത് സ്വപ്നം കണ്ടാണ് പ്രതിമ നിർമിക്കാൻ തീരുമാനിച്ചതെന്ന് അർജന്റീന ഫാൻസ് ഭാരവാഹിയായ റഫീഖ് പറഞ്ഞു.
ലോകകപ്പ് ഫൈനലിൽ തോൽവി നേരിട്ടെങ്കിലും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും ആരാധക മനസുകളിൽ മെസി നിറഞ്ഞ് നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാൻ പ്രചോദനമായതെന്ന് ഇവർ പറയുന്നു.
Kozhikode
കോഴിക്കോട്: പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് ആരോഗ്യവിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിന്റെയും ചെയർമാൻ ഡോ. ആസാദ് മൂപ്പൻ നൽകി വരുന്ന ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
കേരളാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 2000 ത്തിൽ താഴെ റാങ്കുകളുള്ള അഞ്ച് എംബിബിഎസ് വിദ്യാർഥികൾക്കും, പഠനത്തിൽ നിശ്ചിത യോഗ്യതയുള്ളവരും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ 20 ബിഎസ്സി നഴ്സിംഗ് വിദ്യാർഥികൾക്കും 20 ബിഫാം വിദ്യാർഥികൾക്കുമുള്ള ഈ വർഷത്തെ സ്കോളർഷിപ്പുകളാണ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വിതരണം ചെയ്തത്. സ്കോളർഷിപ്പ് നേടിയ വിദ്യാർഥികൾക്ക് 100 ശതമാനം ട്യൂഷൻ ഫീസ് ഇളവോടെ സ്ഥാപനത്തിൽ തുടർ പഠനം നടത്താൻ കഴിയും.
ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ്, ഫാർമസി കോളജ് പ്രിൻസിപ്പൽ പ്രൊ. എം.എൽ. ലാൽ പ്രശാന്ത്, നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പൽ പ്രൊ. രാമു ദേവി, സിഒഒ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.
Kozhikode
കൂരാച്ചുണ്ടിൽ വന്യമൃഗശല്യം രൂക്ഷം
കൂരാച്ചുണ്ട്: കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഒട്ടനവധി കർഷകർ ദുരിതക്കയത്തിൽ. ഓട്ടപ്പാലം, മണ്ടോപ്പാറ, കാളങ്ങാലി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ഇതുമൂലം കാലങ്ങളായി ദുരിതമനുഭവിക്കുന്നത്.
കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ സർക്കാർ മാസങ്ങൾക്ക് മുമ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് വാഗ്ദാനം നൽകിയ സൗര തൂക്കുവേലി പദ്ധതിയും നടപ്പിലായിട്ടില്ല. പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഡാം റിസർവോയർ നീന്തിക്കടന്നാണ് കാട്ടാനകൾ ജനവാസ മേഖലകളിലെത്തുന്നത്. ഈ ഭാഗങ്ങളിൽ 20 കിലോമീറ്റർ ദൂരം സൗര തൂക്കുവേലി സ്ഥാപിക്കാൻ സർക്കാർ 1.6 കോടി രൂപയാണ് അനുവദിച്ചത്. ജലസേചന വകുപ്പിന്റെ ഭൂമി, കെഎസ്ഇബി വക ഭൂമി സ്വകാര്യ ഭൂമി എന്നിവിടങ്ങളിലൂടെയാണ് തൂക്കുവേലി കടന്നുപോകുന്നത്. ഇതിനായി ജലസേചന വകുപ്പിന്റെ അനുമതി ലഭിക്കാൻ വൈകുന്നത് മൂലമാണ് അനുമതി വൈകുന്നതെന്നാണ് അറിയുന്നത്.
മാസങ്ങൾക്ക് മുമ്പ് കാട്ടാനകൾ ഇറങ്ങുന്ന മേഖലയിലെ റിസർവോയറിൽ വനം വകുപ്പ് ബോട്ടിൽ രാത്രികാല പട്രോളിംഗ് നടത്തിയിരുന്നു. പിന്നീട് പട്രോളിംഗ് നിർത്തിയതോടെ വീണ്ടും കാട്ടാന ശല്യം ആരംഭിച്ചു. മുതുകാട് മേഖലയിൽ തൂക്കുവേലിയുള്ളതിനാൽ കാട്ടാനകൾ ഈ പ്രദേശത്തേക്ക് നീങ്ങുകയാണ്. കഴിഞ്ഞ രാത്രിയിൽ മങ്ങോപ്പാറ മേഖലയിലെ കർഷകരായ ഒറ്റപ്ലാക്കൽ റെജി, തുമ്പമല കിഴക്കേച്ചാലിൽ മുകുന്ദൻ, തുമ്പമല കിഴക്കേച്ചാലിൽ ഭാസ്കരൻ, തുമ്പമല കിഴക്കേച്ചാലിൽ വിജയൻ, ഓട്ടപ്പാലത്തെ മഠത്തിനാൽ സണ്ണി തുടങ്ങിയ നിരവധി കർഷകരുടെ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. ഇതിന് പരിഹാരം കാണാൻ തൂക്കുവേലി പദ്ധതിയുടെ സാങ്കേതിക തടസങ്ങൾ നീക്കി പദ്ധതി നടപ്പിലാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Kozhikode
കൂരാച്ചുണ്ട്: പഞ്ചായത്തിൽ മണ്ടോപ്പാറ, ഓട്ടപ്പാലം പ്രദേശങ്ങളിൽ കഴിഞ്ഞദിവസം കാട്ടാന ജനവാസ കേന്ദ്രങ്ങളിലിറങ്ങി കർഷകരുടെ കൃഷിവിളകൾ നശിപ്പിച്ച സാഹചര്യത്തിൽ എംഎൽഎ വി.ടി. സൂരജിന്റെ നേതൃത്വത്തിൽ ത്രിതല ജലപ്രതിനിധികൾ, വനം വകുപ്പ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് അടിയന്തര യോഗം ചേർന്നു.
കാട്ടാനകളിറങ്ങുന്ന റിസർവോയർ അതിർത്തിയിലൂടെ സർക്കാർ അനുവദിച്ച സോളാർ തൂക്കുവേലി പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. അതുവരെ താമരശേരിയിൽ നിന്നുള്ള ആർആർടി സംഘത്തെ എത്തിച്ച് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നതിനും തീരുമാനിച്ചു. ആർആർടി സംഘത്തോടൊപ്പം പ്രവർത്തിക്കുന്നതിനായി താൽക്കാലികമായി പ്രാദേശിക തലത്തിലുള്ള രണ്ട് വാച്ചർമാരെ വേതനം നൽകി നിയോഗിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ ജോസ്, ഡിഎഫ്ഒ എം. ജോഷിൽ, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ബി. വിജികുമാർ, അസിസ്റ്റന്റ് എൻജിനീയർ യു.കെ. നിജീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി, പഞ്ചായത്ത് അംഗങ്ങളായ വി.കെ. ഹസീന, പ്രബീഷ് തളിയോത്ത്, എൻ.കെ. കുഞ്ഞമ്മദ്, സണ്ണി കാനാട്ട്, ജലീൽ കുന്നുംപുറം, ചെറിയാൻ ജോസഫ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഷാജു കാരക്കട, ഒ.കെ. അമ്മദ്, വി.എസ്. ഹമീദ്, കർഷകരായ ജോസ് കണിയാശേരി, സുമിൻ എസ്. നെടുങ്ങാടൻ എന്നിവർ പങ്കെടുത്തു.
Kozhikode
തിരുവമ്പാടി: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മുഫീദയ്ക്കാണ് പരിക്കേറ്റത്.
തിരുവമ്പാടി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ചതിനെ തുടർന്ന് വിദ്യാർഥിനി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് ബസിന്റെ മുൻചക്രം കാൽപാദത്തിലൂടെ കയറിയിറങ്ങി.
തുടർന്ന് നാട്ടുകാരും മറ്റും ചേർന്ന് മുഫീദയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Kozhikode
തോട്ടുമുക്കം: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം - വാലില്ലാപ്പുഴ ജില്ലാ പഞ്ചായത്ത് റോഡിലെ പള്ളിത്താഴെയുള്ള കലുങ്ക് അപകടാവസ്ഥയില്‍. റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി.
ക്വാറി ഉത്പന്നങ്ങള്‍ കയറ്റിയ നൂറുകണക്കിന് വലിയ വാഹനങ്ങള്‍ നിരന്തരം കടന്നു പോകുന്നതാണ് റോഡിന്റെയും കലുങ്കിന്റെയും തകര്‍ച്ചയ്ക്ക് കാരണമായത്.
25 വര്‍ഷം മുമ്പ് ടാര്‍ ചെയ്ത റോഡില്‍ നിലവില്‍ വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴ പെയ്യുമ്പോള്‍ കുഴികളില്‍ വെള്ളം കെട്ടിക്കിടന്ന് കാല്‍നട യാത്രക്കാരും വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്.
നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന അന്തര്‍ ജില്ലാ പാതയാണിത്. കലുങ്കിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് ഇരുമ്പ് കമ്പി പുറത്തേക്ക് കാണാം. കമ്പികള്‍ തുരുമ്പെടുത്ത നിലയിലാണ്. കരിങ്കല്‍ ഉത്പന്നങ്ങള്‍ കയറ്റിവരുന്ന വലിയ വാഹനങ്ങള്‍ നാട്ടുകാര്‍ ഇടക്ക് തടഞ്ഞിരുന്നു.
സ്കൂള്‍ കുട്ടികളും നാട്ടുകാരും നിത്യവും യാത്ര ചെയ്യുന്ന റോഡും, കലുങ്കും അടിയന്തരമായി പുനര്‍ നിര്‍മ്മിക്കണമെന്നും കലുങ്കിലൂടെയുള്ള ഭാരവാഹനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തോട്ടുമുക്കം - വാലില്ലാപ്പുഴ റോഡ് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അധികാരികള്‍ക്ക് നിവേദനം നല്കി.
Kozhikode
നാദാപുരം: പഴശിരാജ ചുരമില്ല-ആകാശപാത പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനായി പദ്ധതിയുടെ പ്രതിനിധിസംഘം മെട്രോമാന് ഇ. ശ്രീധരനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
കുങ്കിച്ചിറ (കുഞ്ഞോം) മുതല്‍ പാനോം (വിലങ്ങാട്) വരെ കുഞ്ഞോം വനത്തിലൂടെ ഏകദേശം 6.25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആകാശപാത നിര്‍മ്മിച്ച് വടകര-വിലങ്ങാട്-കുഞ്ഞോം-മാനന്തവാടി -മൈസൂരു-ബംഗളൂരു മേഖലയുമായി ഗതാഗതബന്ധം സാധ്യമാക്കുന്നതാണ് നിര്‍ദിഷ്ട പഴശിരാജ ചുരമില്ല-ആകാശപാത പദ്ധതി. ഇ. ശ്രീധരന്റെ നിര്‍ദിഷ്ട അതിവേഗ റെയില്‍പാതയും പഴശിരാജ ചുരമില്ല പാതയും പരസ്പര പൂരകമാകുമെന്ന് പ്രതിനിധികള്‍ അദ്ദേഹത്തെ ധരിപ്പിച്ചു.
നിലവിലുള്ള ചുരം റോഡുകളിലെ പ്രശ്നങ്ങള്‍ക്ക് നോര്‍ത്ത് വയനാട്ടില്‍ നിന്നും നോര്‍ത്ത് മലബാറിലേക്ക് ഒരു ബദല്‍ ഗതാഗത ബന്ധമെന്ന നിലയിലും വടക്കന്‍ കേരളത്തിന്റെ വ്യാപാരം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കാര്‍ഷിക വിപണി എന്നിവയ്ക്ക് പുതിയ സാധ്യതകള്‍ തുറക്കുമെന്ന രീതിയിലുമുള്ള പദ്ധതിയാണിതെന്ന് പ്രതിനിധിസംഘം അഭിപ്രായപ്പെട്ടു.തലശേരി - വടകര മേഖലകളെ വടക്കന്‍ വയനാടുമായി ബന്ധിപ്പിക്കുന്ന പഴശിരാജ ചുരമില്ല-ആകാശപാത കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും നിര്‍ദ്ദിഷ്ട റെയില്‍ ശൃംഖലയിലുള്ള കുറ്റ്യാടി, നാദാപുരം റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ചുരമില്ലാപാതയെ പൂരകമായി ശക്തിപ്പെടുത്താന്‍ കഴിയുമെന്നും പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി. ചുരമില്ല-ആകാശപ്പാതയുടെ സാങ്കേതിക സാധ്യതകളും നിര്‍ദ്ദിഷ്ട റെയില്‍വേയുമായുള്ള ബന്ധവും അതിന്റെ പരസ്പരപൂരകതയും സംബന്ധിച്ച് കൂടുതല്‍ പഠിച്ചിട്ട് അഭിപ്രായം പറയാമെന്ന് ഇ. ശ്രീധരന് അറിയിച്ചു.
പഴശിരാജ ചുരമില്ല പാത ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി ചെയര്മാന് ഷൗക്കത്ത് അലി എരോത്ത്, ജനറല്‍ കണ്‍വീനര്‍ വിപിന്‍സ് മാത്യു, ജോയിന്റ് ട്രഷറര്‍ എന്‍. സൂപ്പി, തലശേരി സോണ്‍ കണ്‍വീനര്‍ ബുഹാരി ബിന്‍ അബ്ദുല്‍ ഖാദിര്‍, വടകര സോണ്‍ കണ്‍വീനര്‍ എ.എം. രമേശന് എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് ഇ. ശ്രീധരനെ സന്ദര്‍ശിച്ചത്.
Kozhikode
കോഴിക്കോട്: മലാപറമ്പില്‍ ലോട്ടറി വില്പനക്കാരനു നേരെ കാട്ടുപന്നി ആക്രമണം. മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാലയ്ക്ക് സമീപത്തു വച്ച് ലോട്ടറി വില്പനക്കാരനായ അനില്‍കുമാറി (62)നെയാണ് കാട്ടുപന്നി ആക്രമിച്ചത്.
കഴിഞ്ഞദിവസമാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന അനില്‍കുമാറിനെ കാട്ടുപന്നി പെട്ടെന്ന് പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ആദ്യത്തെ ആക്രമണത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അല്പ നിമിഷങ്ങള്‍ക്കുള്ളില്‍ പന്നി വീണ്ടും കുതിച്ചെത്തി കുത്തിവീഴ്ത്തുകയായിരുന്നു.
അനില്‍കുമാറിന്റെ കാലിനും തോളിനും പരിക്കേറ്റു. പരിക്കുകള്‍ ഗുരുതരമല്ല. അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kozhikode
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ മീൻപറ്റിയിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനകൾ തോമസ് മലമ്പാറയുടെ തോട്ടത്തിലെ രണ്ട് വലിയ തെങ്ങുകൾ പിഴുതെറിഞ്ഞു.
മാറ്റിഏഴ് കമുങ്ങുകൾ, 20 വാഴ എന്നിവയും നശിപ്പിച്ചു. പുളിക്കപറമ്പിൽ ജോയ്, കോങ്ങാട്ട് തങ്കച്ചൻ എന്നിവരുടെ 50 ൽ പരം വാഴകളും കാട്ടാനകൾ നശിപ്പിച്ചു. കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Kozhikode
കോടഞ്ചേരി: താമരശേരി ഉപജില്ല ഗണിതശാസ്ത്രമേളയില് ഓവറോള്‍ ട്രോഫിയും ശാസ്ത്ര -സാമൂഹ്യ ശാസ്ത്രമേളകളില് ഫസ്റ്റ് റണ്ണര്‍അപ് ട്രോഫിയും പ്രവര്‍ത്തി പരിചയമേളയില്‍ സെക്കന്‍ഡ് റണ്ണര്‍അപ് ട്രോഫിയും നേടിയ കോടഞ്ചേരി സെന്റ് ജോസഫ്സ് എല്‍പി സ്കൂളിലെ പ്രതിഭകളെ ആദരിച്ചു. പങ്കെടുത്ത മുഴുവന്‍ ഇനങ്ങളിലും കുട്ടികള്‍ എ ഗ്രേഡ് നേടി.
മാനേജ്മെന്റ് പ്രതിനിധികള്‍, പിടിഎ, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിഭകളെ ആദരിച്ചത്.സ്കൂള്‍ മാനേജര്‍ ഫാ. ജോണ്‍ ഒറവുങ്കര, അസി. വികാരി ഫാ. ജെറാള്‍ഡ് പല്ലാട്ട്, പ്രധാനാധ്യാപിക ജിസ്ന ജോസ്, പിടിഎ പ്രസിഡന്റ് സിബി ഫ്രാന്‍സിസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അരുണ്‍ ജോസഫ്, ധന്യ സണ്ണി, പ്രിന്‍സി സെബാസ്റ്റ്യന്‍, ജാന്‍സി ആന്റണി, സിസ്റ്റര്‍ ആന്മരിയ ലൂക്കോസ്, സിസ്റ്റര്‍ അല്‍ഫോന്‍സ, അനീഷ് കെ. ജോസ്, ലിന്റ ഇമ്മാനുവേല്‍, ജോബി ജോസ്, അഭയ ജോസ്, എന്‍.സി.ഡെന്നീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Kozhikode
കൂമ്പാറ: കവിയും കലാകാരനുമായിരുന്ന കൂമ്പാറ ബേബിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ ലിന്റോ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് വേളാശേരി, സക്കീന ചെറുകുണ്ടിൽ, മേരി തങ്കച്ചൻ, ഷീബ നെച്ചിക്കാട്ട്, പി.എം. തോമസ്, സണ്ണി കിഴുക്കരക്കാട്ട്, വിൽസൺ പുല്ലുവേലിൽ, ജയേഷ് സ്രാമ്പിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ജയിംസ് ചാലപ്പുറത്ത്, സി. ജോ പാറമ്പുഴ, ജോസഫ് പുന്നയ്ക്കൽ തുടങ്ങിയവർ കൂമ്പാറ ബേബിയുടെ രചനകളായ കവിതകളും ഗാനങ്ങളും ആലപിച്ചു.
Kozhikode
കോഴിക്കോട്: ഡിഗ്രി കോഴ്സിന്റെ ഭാഗമായ കായികപഠനത്തിനിടയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന മത്സ്യത്തൊഴിലാളിയുടെ മകനായ വിദ്യാർഥിയിൽ നിന്നും സർവകലാശാലക്കുണ്ടായ നഷ്ടം എന്ന നിലയിൽ 75000 രൂപ ഈടാക്കാനുള്ള നടപടി ഉപേക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേരള ഫിഷറീസ് സർവകലാശാലാ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
പരാതിക്കാരന്റെ ശാരീരിക അവസ്ഥ, ചികിത്സയും ശസ്ത്രക്രിയയും നടത്തേണ്ടി വന്ന സാഹചര്യം, കുടുംബത്തിന്റെ സാമ്പത്തിക പരാധീനത, മത്സ്യത്തൊഴിലാളിയുടെ മകനെന്ന നിലയിൽ സംവരണ ക്വാട്ടയിൽ ലഭിച്ച പ്രവേശനം തുടങ്ങിയവ കണക്കിലെടുക്കണമെന്നും ഉത്തരവിൽ പറഞ്ഞു. മറ്റൊരു കോഴ്സിനോ കോളജിലോ ചേരാൻ വിദ്യാർഥി സ്വമേധയാ പഠനം ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ സർവകലാശാലക്കുണ്ടായ നഷ്ടം പരിഹരിക്കാനാണ് തുക ഈടാക്കുന്നത്. എന്നാൽ ഇവിടെ ബാച്ചിലർ ഓഫ് ഫിഷറീസ് ബിരുദത്തിന് ചേർന്ന വിദ്യാർഥി കോഴ്സിന്റെ ഭാഗമായുള്ള കായിക പരിശീനത്തിനിടയിലാണ് കാലിലെ ലിഗമെന്റിന് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായത്. കായിക പരിശീലനം നേടാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടറുടെ നിർദ്ദേശവുമുണ്ട്. ഇതാണ് കോഴ്സ് ഉപേക്ഷിക്കാൻ കാരണം.
പരാതിക്കാരൻ മറ്റൊരു കോഴ്സിൽ ചേരാനല്ല ബാച്ചിലർ ഓഫ് ഫിഷറീസ് ഉപേക്ഷിച്ചത്. അതിനാൽ 2023 ലെ കീം പ്രോസ്പെക്ടസിലെ വ്യവസ്ഥ പരാതിക്കാരന് ബാധകമാകില്ലെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പരാതിക്കാരന്റെ നിയന്ത്രണത്തിന് അതീതമായ ശാരീരിക പരിമിതിയാണുണ്ടായത്. കായിക പരിശീലനം ആവശ്യമില്ലാത്ത മറ്റൊരു കോഴ്സിൽ ചേരുന്നതിനോ തൊഴിൽ തേടുന്നതിനോ സാധ്യമാക്കുന്നതിന് പരാതിക്കാരന്റെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സർവകലാശാല തിരികെ നൽകണമെന്നും കുഫോസ് രജിസ്ട്രാർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കുഫോസ് രജിസ്ട്രാർ രണ്ടാഴ്ചക്കുള്ളിൽ കമ്മിഷനെ അറിയിക്കണം. പള്ളിക്കണ്ടി ബീച്ച് സ്വദേശി ടി.വി. മാധവ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
താൻ സാമ്പത്തിക പരാധീനതയുള്ള കുടുംബത്തിലെ അംഗമാണെന്നും സർവകലാശാല അടയ്ക്കാൻ നിർദ്ദേശിച്ച 75000 രൂപ അടയ്ക്കാൻ നിവൃത്തിയില്ലെന്നും കാണിച്ചാണ് വിദ്യാർഥി കമ്മിഷനിൽ പരാതി നൽകിയത്.
Kozhikode
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ കെസിസി (ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്), കെസിഡബ്ല്യഎ (ക്നാനായ കത്തോലിക്ക വിമന്‍സ് അസോസിയേഷന്) എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വയോജന സംഗമം നടത്തി.
വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഫാ. എബിന് കുന്നപ്പള്ളിയില്‍, മനോജ് ഉതുപ്പാന്, മേഴ്സി ബെന്നി, ജോണി പുത്തന്‍കണ്ടത്തില്‍, റെനി വെച്ചുവെട്ടിക്കല്‍, ജോബി ചാമക്കാലായില്‍, സിജോ ചെമ്പഴയില്, ആന്‍സി വെട്ടികുന്നേല്‍, ദീപ ബെന്നി, റെജിമോള്‍ പുറക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.
Kozhikode
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ പുതിയതായി 10 പേരെ ഉള്‍പ്പെടുത്തി വിപുലീകൃത ജില്ലാകമ്മിറ്റി യോഗം. കാനത്തില്‍ ജമീലയുടെ നിര്യാണത്തെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് താമരശേരിയില്‍ നിന്നുള്ള കെ. ജമീലയെ ഉള്‍പ്പെടുത്തി. ഇതുകൂടാതെ നാല് ഏരിയാകമ്മിറ്റി സെക്രട്ടറിമാരെ പ്രത്യേക ക്ഷണിതാക്കളായി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊയിലാണ്ടി ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രന്, ബാലുശേരി ഏരിയാ സെക്രട്ടറി ടി.കെ. സുമേഷ്, കക്കോടി ഏരിയാസെക്രട്ടറി പി.കെ. ഇ. ചന്ദ്രന്, ടൗണ്‍ ഏരിയാ സെക്രട്ടറി എം. അജയന് എന്നിവര്‍ക്കു പുറമെ വര്‍ഗ ബഹുജന സംഘടനാ ഭാരവാഹികളായ ബാബു പറശേരി, ഇ. പ്രേംകുമാര്‍, യു. സുധര്‍മ, കെ. അരുണ്‍, ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ടി.പി. രാമകൃഷ്ണന് എന്നിവരും ക്ഷണിതാക്കളായി ജില്ലാകമ്മിറ്റിയിലെത്തും.
തോറ്റത് തെറ്റിദ്ധാരണ
മൂലമെന്ന്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു തിരിച്ചടിയുണ്ടായത് വോട്ടര്‍മാര്‍ക്കുണ്ടായ തെറ്റിദ്ധാരണ കൊണ്ടാണെന്ന് ആവര്‍ത്തി സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം പി. മോഹനനും. തെരഞ്ഞെടുപ്പ് പരാജയം മുമ്പ് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് താഴെത്തട്ടില്‍ വരെ റിപ്പോര്‍ട്ട് ചെയ്തതാണ്. അക്കാര്യം വിപുലീകൃത ജില്ലാകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പകരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് ചര്‍ച്ച ചെയ്തത്. എല്ല രീതിയിലുമുള്ള വര്‍ഗീയ ശക്തികള്‍ യുഡിഎഫുമായി ഒന്നിച്ചതാണ് എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണം. ബിജെപിയും യുഡിഎഫും വര്‍ഗീയ കക്ഷികളും മാധ്യമങ്ങളും ഒരുമിച്ച് നിന്ന് പാര്‍ട്ടിക്കെതിരേ തെറ്റിദ്ധാരണ പരത്തി. അതിനെ മറികടക്കുന്നതിന് പാര്‍ട്ടിക്ക് കഴിഞ്ഞില്ല. തെറ്റിദ്ധാരണ ജനങ്ങളില്‍ മാറിവരുന്നുണ്ട്. അതുകൊണ്ടാണ് കുറ്റിച്ചിറയില്‍ അടക്കം സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനു മുന്നേറ്റമുണ്ടാകാന്‍ കാരണമെന്നും നേതാക്കള്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നുവെങ്കിലും ഉണ്ടാകുമായിരുന്ന ദൗര്‍ബല്യങ്ങള്‍ തിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ വിപുലീകൃത ജില്ലാകമ്മിറ്റി രൂപപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ്കുമാര്‍ പറഞ്ഞു. വര്‍ഗീയതയെ പ്രതിരോധിക്കുന്നതില്‍ സാംസ്കാരികതലത്തിലടക്കം പാര്‍ട്ടിക്ക് കുറവുകള്‍ സംഭവിച്ചു . സാമൂഹ്യജീവിതത്തില്‍ ഉണ്ടായിട്ടുള്ള വെല്ലുവിളികള്‍ നേരിടാന്‍ താഴെത്തട്ടില്‍ എത്തുന്ന രീതിയിലുള്ള മൈക്രോപ്ലാനിംഗാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇഡി, ഇഎസ്എ, എയിംസ് അടക്കമുള്ള വിഷയങ്ങളില്‍ വിപുലീകൃത ജില്ലാകമ്മിറ്റി യോഗം പ്രമേയം അവതരിപ്പിച്ചു. ഇഎസ്എ വിഷയത്തില്‍ അടുത്തുതന്നെ മലയോര ഹര്‍ത്താല്‍ അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്ന് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു.
വിവാദമായി വാലാട്ടി
പ്രയോഗം
വിപുലീകൃത ജില്ലാകമ്മിറ്റിമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് മാധ്യമപ്രവര്‍ത്തകരെ മാനേജുമെന്റുകളുടെവാലാട്ടികള് എന്നു വിശേഷിപ്പിച്ചത് വിവാദമായി.
വാലാട്ടി പ്രയോഗത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചപ്പോള്‍, ശരിയല്ലാത്ത വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമ മാനേജുമെന്റുകള്ക്കെതിരേയുള്ള പ്രതിഷേധമെന്നാണ് ഉദേശിച്ചതെന്നും മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ചുവെന്ന തരത്തില്‍ അതിനെ വ്യാഖ്യാനിക്കരുതെന്നും പറഞ്ഞ് എ. പ്രദീപ്കുമാര്‍, പി. മോഹനന്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് പി. വസീഫ് തുടങ്ങിയവര്‍ അനുനയ നീക്കം നടത്തി. എന്നാല്‍, മാനേജ്മെന്റിന്റെ വക്താക്കളായി നിങ്ങളാണ് (മാധ്യമ പ്രവര്‍ത്തകര്‍) വാര്‍ത്തകള്‍ നല്‍കുന്നത്. അതുകൊണ്ടാണ് പറഞ്ഞതെന്നും അതിനെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നുമായിരുന്നു മെഹബൂബിന്റെ പ്രതികരണം.
Kozhikode
പേരാമ്പ്ര: ഇലക്ട്രോണിക്സിൽ ഡോക്ടറേറ്റ് നേടിയ ഭിന്നശേഷിക്കാരനായ എം.എ. ജോൺസൺ കാട്ടു കുരങ്ങുകളുടെ മുന്നിൽ തോറ്റു.
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിൽ പെട്ട പെരുവണ്ണാമൂഴി ഓനിപ്പുഴയോരത്താണ് ജോൺസൺ കുടുംബസമേതം താമസിക്കുന്നത്. പെരുവണ്ണാമൂഴി വനത്തിൽനിന്ന് വീട്ടിലും കൃഷിയിടത്തിലും വിഹരിക്കുന്ന കുരങ്ങുകളാണ് ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ സമാധാനം തകർക്കുന്നത്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമാണ യൂണിറ്റും ചെറുകിട പലഹാര യൂണിറ്റും വീടിനോടനുബന്ധിച്ച് ഈ കുടുംബം നടത്തുന്നുണ്ട്. ഇവിടെയാണ് കാട്ടു കുരങ്ങുകളുടെ വിളയാട്ടം.
ജോൺസന്റെ കൃഷിയിടത്തിലും സമീപ വാസികളുടെ പറമ്പുകളിലുമുള്ള തേങ്ങകൾ കുരങ്ങുകൾ ഇദ്ദേഹത്തിന്റെ വീടിനു മുകളിലും ടിൻ ഷീറ്റ് മേഞ്ഞ ചെറുകിട വ്യവസായ യൂണിറ്റിനു മുകളിലും വലിച്ചെറിയുകയാണ്. പലഹാര നിർമാണ യൂണിറ്റിൽ തേങ്ങ വീണ് മേൽ കൂര ഷീറ്റ് തകർന്ന് മഴ വെള്ളം കെട്ടിടത്തിനകത്ത് വീഴുകയാണ്. തുടർ നഷ്ടങ്ങളാണ് ഈ കുടുംബം നേരിട്ടു കൊണ്ടിരിക്കുന്നത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് സമീപമാണ് ജോൺസന്റെ വീട്.
കുരങ്ങു ശല്യത്തിനെതിരെ വർഷങ്ങൾക്ക് മുമ്പ് സ്വന്തം തെങ്ങിൻ ചുവട്ടിൽ ഇദ്ദേഹം സത്യാഗ്രഹം നടത്തിയിരുന്നു.
വനത്തിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് നീണ്ട് പടർന്നു കിടക്കുന്ന മര ശിഖരങ്ങൾ മുറിച്ചു നീക്കുമെന്ന് വനപാലകർ അന്ന് പറഞ്ഞെങ്കിലും ഒന്നുംനടപ്പിലായില്ല. രാഷ്ട്രപതിയിൽ നിന്നു വരെ അവാർഡ് നേടിയ ആളാണ് ജോൺസൺ.
Kozhikode
കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാല വനിതാവിഭാഗം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ദേവഗിരി സെന്റ് ജോസഫ്സ് കോളജ് വിജയികളായി. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ദേവഗിരി കിരീടം നിലനിറുത്തുന്നത്.
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിനെയാണ് പരാജയപ്പെടുത്തിയത്. തൃശൂര്‍ സെന്റ് മേരീസ് കോളജ് ബത്തേരി സെന്റ് മേരീസ് കോളജിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വ്യക്തിഗത ചാമ്പ്യന്‍ഷിപ്പില്‍ യഥാക്രമം പി. ദേവനന്ദ (ദേവഗിരി കോളജ്), അവന്തിക രാജേഷ് (ക്രൈസ്റ്റ് കോളജ്), മീര എസ്.നായര്‍ (തൃശൂര്‍ സെന്റ് മേരീസ്) എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കാലിക്കട്ട് സര്‍വകലാശാല കായികവിഭാഗം ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്, സിന്‍ഡിക്കേറ്റ് അംഗം മധു രാമനാട്ടുകര, ദേവഗിരി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബിജു ജോസഫ് എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡന്റ് കെ. ഹരികൃഷ്ണന്, ദേവഗിരി കോളജ് കായികവിഭാഗം ഡയറക്ടര്‍ ഫാ. ബോണി അഗസ്റ്റ്യന്‍, ഡോ. രേഖ ജോസ്, ഡോ. ടി.സി.സൈമണ്‍, അഡ്വ. ജോസ് കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു.
Kozhikode
കോഴിക്കോട്: മുസ്ലിം ലീഗ് ജില്ലാകമ്മിറ്റി പുന.സംഘടിപ്പിച്ചു. നിലവിലെ ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് എംഎല്‍എയ്ക്കു പകരം ടി.ടി. ഇസ്മയിലാണ് പുതിയ ജില്ലാ പ്രസിഡന്റ്.
മറ്റു ഭാരവാഹികള്‍: സൂപ്പി നരിക്കാട്ടേരി -ജനറല്‍ സെക്രട്ടറി, എന്‍.സി അബൂബക്കര്‍ -ട്രഷറര്‍, കെ.എ ഖാദര്‍, എസ്.പി. കുഞ്ഞഹമ്മദ്, എസ്.വി ഹസന്‍കോയ, വി.കെ.സി. ഉമ്മര്‍ മൗലവി, കെ.ടി. അബ്ദുറഹിമാന്, വി.വി. മുഹമ്മദ് അലി, അനീസ് ആദം, കെ.വി. മുഹമ്മദ്-വൈസ് പ്രസിഡന്റുമാര്‍, സി.പി.എ. അസീസ്, വി.കെ. ഹുസൈന് കുട്ടി, ഒ.പി. നസീര്‍, അഡ്വ. എ.വി. അന്‍വര്‍, എ.പി. മജീദ്,എം. കുഞ്ഞാമുട്ടി, റഷീദ് വെങ്ങളം, പി.കെ. ഷറഫുദീന്‍, ടി. മൊയ്തീന് കോയ, റിയാസ് അരീക്കാട്, കെ.എം.എ. റഷീദ് -സെക്രട്ടറിമാര്‍.
Kozhikode
തലയാട്: ഇടുക്കി ജില്ലാ കളക്ടറുടെ കർഷകദ്രോഹ ഉത്തരവുകൾക്കെതിരെ കിഫയുടെ നേതൃത്വത്തിൽ തലയാട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
വന്യമൃഗശല്യം തടയാൻ കൃഷിയിടങ്ങൾക്ക് ചുറ്റും സ്ഥാപിച്ച പ്രതിരോധ വേലികൾ പൊളിച്ചുനീക്കുന്നതുംവൈകുന്നേരംആറുമുതല് രാവിലെ ആറുവരെയുള്ളപൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതുമായ കളക്ടറുടെ നടപടികളിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി.
തലയാട് അങ്ങാടിയിൽ നടന്ന പൊതുയോഗത്തിൽ കിഫ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷെല്ലി ജോസ് തടത്തിൽ മുഖ്യപ്രഭാഷണം നടത്തി. കിഫ തലയാട് എൽഎൽസി പ്രസിഡന്റ് ജോണി പെരിഞ്ചല്ലൂർ, സെക്രട്ടറി റൈജു കട്ടിക്കാന എന്നിവര്‍ പ്രസംഗിച്ചു. തലയാട് അങ്ങാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് കർഷകരും നാട്ടുകാരും പങ്കെടുത്തു.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണം: ഇൻഫാം
കോടഞ്ചേരി: വനത്തിൽ ജീവിക്കേണ്ട വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്ന സാഹചര്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ഇൻഫാം കുപ്പായക്കോട് യൂണിറ്റ് സംഗമം ആവശ്യപ്പെട്ടു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷിയിടങ്ങളിൽ വച്ച് സാധാരണ ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലിറങ്ങി കൃഷിനാശം വരുത്തുന്ന സാഹചര്യത്തിൽ കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം സർക്കാർ അനുവദിച്ച് നൽകണം. ജനജീവിതത്തിനും കൃഷിക്കും നിരന്തരം ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇൻഫാം കുപ്പായക്കോട് യൂണിറ്റ് ഭാരവാഹികളായി രാജു ജോസ് ചൊള്ളാമഠം -പ്രസിഡന്റ്, ജോൺസൺ -വൈസ് പ്രസിഡന്റ്, ബെന്നി വയലിൽ -സെക്രട്ടറി, ജോയി കാളംപറമ്പിൽ -ജോയിന്റ് സെക്രട്ടറി, സിബി ചൊള്ളാമഠം -ട്രഷറർ എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.
യൂണിറ്റ് സംഗമത്തിൽ ഇടവക വികാരി ഫാ. ജെഫി കാരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഇൻഫാം രൂപതാ കോ-ഓർഡിനേറ്റർ ഫാ. സായി പാറൻകുളങ്ങര മുഖ്യപ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്റ് ബ്രോണി നമ്പ്യാപറമ്പിൽ, രാജു ചൊള്ളാമഠം, ജോൺ തച്ചിയത്ത്, ബെന്നി വയലിൽ എന്നിവർ പ്രസംഗിച്ചു.
Kozhikode
കൂരാച്ചുണ്ട് : ഇന്നലെ പെയ്ത ശക്തമായ മഴയിൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മരം വീണ് നാശനഷ്ടം. രണ്ടാം വാർഡ് ശങ്കരവയൽ അരീക്കുഴിയിൽ ജിതേഷിന്റെ വീടിനു മുകളിൽ മരം വീണ് കോൺക്രീറ്റിനും വീടിനോട് ചേർന്നുള്ള ഷെഡിന്റെ ഷീറ്റിനും നാശം സംഭവിച്ചു.
പഞ്ചായത്തിലെ താന്നിയാംകുന്ന് മേഖലയിൽ കാറ്റുവീശി വൈദ്യുതി ലൈനിൽ മരം വീണ് വൈദ്യുതിക്കാലുകൾ തകർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു.
കക്കയം ഡാം സൈറ്റ് റോഡിലെ ഏഴാം പാലത്തിനു സമീപം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
Kozhikode
കോഴിക്കോട്: പാളയം ബസ് സ്റ്റാന്‍ഡ് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുന്നതായി പരാതി. നഗരത്തിലെ സുപ്രധാന വ്യാപാര കേന്ദ്രമായ പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പാളയം ബസ് സ്റ്റാന്‍ഡ് മദ്യപസംഘവും ലഹരിമരുന്ന് സംഘവും പിടിമുറുക്കിയിരിക്കുകയാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.
രാത്രിയും പകലും ഒരുപോലെ ഇവരുടെ ശല്യമുണ്ടെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. 24 മണിക്കൂറും പൊലിസ് കാവല്‍ ഉണ്ടെങ്കിലും അവരുടെ കണ്ണുവെട്ടിച്ച് സാമൂഹികവിരുദ്ധര്‍ ബസ് സ്റ്റാന്‍ഡും പരിസരവും കൈയ്യടക്കി വെച്ചിരിക്കുകയാണ്.
കൊടുംക്രിമിനലുകള്‍
പോലും തമ്പടിക്കുന്നു
കാപ്പ ചുമത്തി നാടുകടത്തിയ ക്രിമിനലുകള്‍ പോലും രാത്രി സമയത്ത് പാളയം ബസ് സ്റ്റാന്‍ഡില്‍ തമ്പടിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മദ്യപിച്ചും ലഹരി ഉപയോഗിച്ചും ബഹളമുണ്ടാക്കുകയും അടിപിടിയുണ്ടാക്കുകയും ചെയ്തതിന് ഒന്നിലേറെ തവണ പൊലിസ് പിടികൂടിയവര്‍ ജാമ്യമെടുത്ത് വീണ്ടും ഇവിടെയെത്തി അതേ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്ന അവസ്ഥയുണ്ടെന്നും അവരുടെ ഭീഷണി സമീപത്തെ വ്യാപാരികള്‍ക്കും ഇവിടെയെത്തുന്ന യാത്രക്കാര്‍ക്കും ഭീഷണിയാണെന്നും പാളയത്തെ ഒരു വ്യാപാരി പറഞ്ഞു.
പാളയം ബസ് സ്റ്റാന്‍ഡില്‍ കൂടുതല്‍ സുരക്ഷയൊരുക്കേണ്ടതുണ്ട്. ബസ് സ്റ്റാന്‍ഡിന് ചുറ്റുമായി നൂറിലേറെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹികവിരുദ്ധര്‍ ഇവര്‍ക്കെല്ലാം ഭീഷണിയാണ്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പാളയം ബസ് സ്റ്റാന്‍ഡിനുള്ളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഹരി ഉപയോഗത്തിന് പുറമെ വില്‍പ്പനയും ഇവിടം കേന്ദ്രീകരിച്ച് സുലഭമായി നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
പൊലിസ് ശക്തമായ
നടപടി സ്വീകരിക്കണം
പകലും രാത്രിയും പാളയം ബസ് സ്റ്റാന്‍ഡിലും മാര്‍ക്കറ്റിന് സമീപവും പൊലിസ് പട്രോളിംഗും നിരീക്ഷണവും ഉണ്ടെങ്കിലും സാമൂഹിക വിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
പൊലിസ് ഇവിടെ പിടികൂടുന്നുണ്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യം നേടി ഇവര്‍ പഴയപടി ഇവിടേക്ക് തന്നെ തിരികെയെത്തുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു.
ഇത്തരമൊരു സാഹചര്യമുണ്ടാകരുതെന്നും ശക്തമായ നടപടികള്‍ ഇവര്‍ക്കെതിരേ സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
മദ്യപിച്ച് ലക്കുകെട്ട് മണിക്കൂറുകളോളം ബസ് സ്റ്റാന്‍ഡിനുള്ളില്‍ കിടന്നുറങ്ങുന്നവരുണ്ട്. ഇവര്‍ ഇവിടെ ബസ് കയറാനെത്തുന്ന യാത്രക്കാര്‍ക്കും വ്യാപാരകേന്ദ്രങ്ങളിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ക്കും ഭീഷണിയാണ്. വര്‍ഷങ്ങളായി ഇവിടുത്തെ സ്ഥിതി ഇങ്ങനെ തന്നെ തുടരുകയാണ്. അധികൃതര്‍ യാതൊരുവിധത്തിലുമുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല, പാളയത്തെ പച്ചക്കറി വ്യാപാരികളൊരാള് പറഞ്ഞു.
പൊലിസ് തൂഫാന് ഓപ്പറേഷന് ആരംഭിച്ചതിന് ശേഷം ലഹരി ഉപയോഗത്തിലും വില്‍പ്പനയിലും നേരിയ കുറവുണ്ട്. ഈ ഓപ്പറേഷന് തുടക്കത്തിലെ ആവേശം ഒട്ടും ചോരാതെ പൊലിസ് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. എങ്കില്‍ മാത്രമെ, കാര്യമായ ഫലപ്രാപ്തിയുണ്ടാകൂ, പാളയത്തെ പലചരക്ക് വ്യാപാരികളിലൊരാള്‍ പറഞ്ഞു.
യാത്രക്കാര്‍ക്ക്
സൗകര്യങ്ങള്‍ കുറവ്
നഗരത്തില്‍നിന്ന് ജില്ലയിലെ മലയോര മേഖലകളിലേക്ക് ബസ് പുറപ്പെടുന്ന കേന്ദ്രമാണിത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ ബസ് കയറാനായി എത്തുന്നത്. എന്നാല്‍, യാത്രക്കാര്‍ക്ക് ഇരിക്കാനായി പേരിന് പോലും ഒരു ഇരിപ്പിടം ഇവിടെയില്ല. നിലത്തും സ്റ്റെപ്പിലുമൊക്കെയായാണ് യാത്രക്കാര്‍ ഇരിക്കുന്നത്. രാത്രിയില്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ മതിയായ വെളിച്ചമില്ലെന്നും സ്റ്റാന്‍ഡും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതി ഉന്നയിക്കുന്നു.
പണം കൊടുത്ത് ഉപയോഗിക്കുന്ന ശുചിമുറിക്ക് തീരെ വൃത്തിയില്ല. ഇതിന്റെ പരിസരം മുഴുവന്‍ വൃത്തികേടായി കിടക്കുകയാണ്. വൃത്തിയില്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ തോന്നില്ലെന്നും എന്നാല്‍ നിവൃത്തികെടുമ്പോള്‍ മറ്റുവഴികളില്ലെന്നും ഇവിടെയെത്തിയ യാത്രക്കാരികളിലൊരാള് പറഞ്ഞു.
പാളയം ബസ് സ്റ്റാന്‍ഡില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നത് മുഖവിലയ്ക്കെടുക്കുന്നു. സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. യാത്രക്കാര്‍ക്ക് ഇരിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കി നല്‍കും. കോര്പറേഷന് സ്ഥലം കണ്ടെത്തി നല്കിയാല് റെയില്‍വെ സ്റ്റേഷന് മാതൃകയില്‍ ഒരു ടോയ്ലറ്റ് ലോഞ്ച് ഇവിടെ ഒരുക്കും. അതില്‍ ടോയ്ലറ്റ്, അമ്മമാര്‍ക്ക് ഫീഡിംഗ് റൂം, ഒരു കഫ്റ്റേരിയ എന്നിവ ഉണ്ടാകും.
ഫൈസല്‍ ബാബു
എംഎല്‍എ, കോഴിക്കോട് സൗത്ത്
Kozhikode
കോഴിക്കോട്: കുതിരപ്പുറത്ത് കൊടിയേന്തിയ വിദ്യാര്‍ഥി. ഒപ്പനയുടെയും ശാസ്ത്രീയ നൃത്തത്തിന്റെയും വേഷമണിഞ്ഞ കുട്ടികള്‍, വാദ്യമേളത്തിന്റെയും ഡോലക്കിന്റെയും അകമ്പടി. വര്‍ണ്ണാഭമായ കാഴ്ചകളോടെ ഉത്സവ് 2026 സ്പെഷ്യല്‍ സ്കൂള്‍ ജില്ലാ കലോത്സവത്തിന്റെ വിളംബര ജാഥ ശ്രദ്ധേയമായി.
ജില്ലാ വിദ്യാഭ്യാസവകുപ്പും റോഷി സ്പെഷ്യല്‍ സ്കൂളും സംയുക്തമായി ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ സ്കൂള്‍ ജില്ലാ കലോത്സവമായ ഉത്സവ് 2026ന്റെ ഭാഗമായാണ് ജാഥ നടത്തിയത്.
ഫ്ളാഗ് ഓഫ് ജില്ലാ വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ടി.കെ. മുഹമ്മദ് ശരീഫ്നിര്വഹിച്ചു. പ്രൊവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എ.സി. നിമിഷ ഉദ്ഘാടനം ചെയ്തു. പി.കെ.എം. സിറാജ് അധ്യക്ഷത വഹിച്ചു.
പ്രൊവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ബാന്‍ഡ് മേളവുമായി അണിനിരന്നപ്പോള്‍ പുതിയറ ബിഇഎംയുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഡോലക്കിന്റെ അകമ്പടി നല്കി. ഒമ്പത്, 10 തീയതികളിലാണ് കലോത്സവം.
Kozhikode
കൂരാച്ചുണ്ട്: ചക്കിട്ടപാറ കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായി ജനങ്ങളുടെ ജീവിതം പൊറുതിമുട്ടിയ സാഹചര്യത്തിൽ കത്തോലിക്ക കോൺഗ്രസ് കൂരാച്ചുണ്ട് ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസ്, ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്ത് അധികൃതർ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകി.
വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതു തടയാൻ വനാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുക, ജലസേചന വകുപ്പിന്റെ അധീനതയിലുള്ള റിസർവോയർ തീരങ്ങളിൽ വളർന്നു പന്തലിച്ചുകിടക്കുന്ന കാടുകളും മരങ്ങളും വെട്ടിനീക്കുക, കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ വനം വകുപ്പ് രാത്രികാല പട്രോളിംഗ് ശക്തമാക്കുക, കൃഷിനാശം സംഭവിച്ച കർഷകർക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം ലഭ്യമാക്കുക, തുടങ്ങിയ കാര്യങ്ങളിൽ ശാശ്വത പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.
ഫൊറോന ഡയറക്ടർ ഫാ.വിൻസെന്റ കണ്ടത്തിലിന്റെ നേതൃത്വത്തിലുള്ള നിമ്മി പൊതിയിട്ടേൽ, ജോൺസൺ കക്കയം, ജോസ് ചെറുവള്ളിൽ, സണ്ണി എമ്പ്രയിൽ, അഗസ്റ്റിൻ പാലറ, തോമസ് വെളിയംകുളം, ബിനോജ് വടക്കേടം, ജോബി കുന്നേൽ, ലിസി മുക്കള്ളിൽ, ജോണി പൈനാപ്പിള്ളി, പോൾ കുംബ്ലാനി, വിനോദ് നരിക്കുഴി, ഷാജു കൊച്ചുവീട്ടിൽ, ഷാജു പാട്ടശേരി എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നൽകിയത്.
Kozhikode
കുറ്റ്യാടി : പശുക്കടവ് സെന്റ തേരസ പള്ളിയിൽ 18 വരെ നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷം ഇന്ന് തുടങ്ങും.തിരുന്നാൾ കർമങ്ങൾ, പ്രദക്ഷണം, വാദ്യമേളങ്ങൾ, സ്നേഹ വിരുന്ന്, കലാപരിപാടികൾ എന്നിവയാണ് വരും ദിവസങ്ങളിൽ നടക്കുന്നത്. ഇന്ന് ജപമാല കൊടിയേറ്റം, താമരശേരി രൂപത ജനറാള്‍ മോണ്‍. ഏബ്രഹാം വയലിൽ വി. കുർബാനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് ഫാ. സെബാസ്റ്റ്യൻ പാറത്തോട്ടത്തിൽ, ഫാ. ബിനു പരക്കൽ, ഫാ .നോർബി വിതയത്തിൽ, ഫാ. അരുൺചീരമറ്റം, ഫാ. ബിനു പ ുളിക്കൽ, ഫാ. മാത്യു തിട്ടയിൽ, ഫാ. സണ്ണി കളപ്പുര, ഫാ. കുര്യൻ താനിക്കൽ, ഫാ. നവീൻ പുറത്തൂട്ട് എന്നിവരും വി. കുർബാനക്ക് നേതൃത്വം നല്‍കും. 18 ന് താമരശേരി രൂപത ഫിനാൻസ് ഓഫിസർ ഫാ.ബെന്നി മുണ്ടനാട്ട് തിരുന്നാൾ കുർബാനയ്ക്ക് നേതൃത്വം നൽകും.
Kozhikode
താമരശേരി: റവന്യൂ വകുപ്പിലെ സുപ്രധാന പദ്ധതികളിലൊന്നായ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഉണ്ടായികൊണ്ടിരിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.
താമരശേരി പഞ്ചായത്ത് മുൻ പ്രസിഡന്റും കെപിസിസി മെമ്പറുമായ പി.സി.ഹബീബ് തമ്പി ഈ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിക്ക് നിവേദനംനല്‍കിയിരുന്നു.ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിലൊന്നായ രാരോത്ത് വില്ലേജിൽ നിലവിൽ നികുതി അടക്കുവാൻ ഭൂമി സബ്ഡിവിഷൻ ചെയ്യൽ, ഏരിയ ആൾട്രേഷൻ, പേര് മാറ്റൽ തുടങ്ങിയ പ്രക്രിയകൾ ചെയ്യുന്നതിന് അപേക്ഷകരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിക്ക് കാരണമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി മറുപടി നല്കി.
Kozhikode
വടകര: ഐപിഎം നാഷണല്‍ യൂണിവേഴ്സിറ്റി ചാലഞ്ചര്‍ കപ്പ് ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ് ഡിസംബര്‍ അവസാനവാരം നടത്തുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു.ഊരാളുങ്കല്‍ സൊസൈറ്റി ചെയര്മാന് എസ്.ഷാജു ചെയര്‍മാനും ഐപിഎം ചെയര്മാന് നരേന്ദ്രന് കൊടുവട്ടാട്ട് ജനറല്‍ കണ്‍വീനറുമായി 110 അംഗ സ്വാഗത സംഘത്തിന് രൂപം നല്കി.
നഗര സഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.കെ.സതീശന്, വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.മുഹമ്മദ് അലി എന്നിവര്‍ വൈസ് ചെയര്‍മാനും രഞ്ജുമോന്‍ ജോ.കണ്‍വീനറും മണി ബാബു ഫിനാന്‍സ് കമ്മറ്റി ചെയര്‍മാനുമാണ്. 24 പേരുള്ള ഉപദേശക സമിതിയെയും 32 പേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 16 സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റികളുടെ ആറു പുരുഷ ടീമുകളും നാല് വനിതാ ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. രണ്ട് പൂളുകളിലായി ലീഗ് അടിസ്ഥാനത്തില്‍ ഏഴ് പുരുഷ മത്സരങ്ങളും നോക്ക് ഔട്ട് അടിസ്ഥാനത്തില്‍ മൂന്ന് വനിതാ മത്സരങ്ങളും ഉണ്ടായിരിക്കും. ടൂര്ണമെന്റിനോട് അനുബന്ധിച്ചു ഗഹനമായ പാനല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടുന്ന സെമിനാറും ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.യോഗത്തില്‍ വി.കെ.മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
Kozhikode
തിരുവമ്പാടി : മുത്തപ്പൻപുഴ അംബേദ്കർ ഊര് നിവാസികളുടെ ദീർഘകാല കുടിവെള്ളക്ഷാമത്തിന് പരിഹാരമായി തിരുവമ്പാടി പഞ്ചായത്ത് 15 ലക്ഷം ചെലവഴിച്ച് പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.
സി.കെ.കാസിം എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു.പ്രദേശത്തെ പട്ടികജാതി, പട്ടികവർഗ കുടുംബങ്ങൾക്ക് തടസമില്ലാതെ ശുദ്ധജലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കിയത്.പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, മുൻ ജനപ്രതിനിധികളായ ബാബു കളത്തൂർ, മഞ്ജു ഷിബിൻ, രാജു അമ്പലത്തിങ്കൽ, ടോമി കൊന്നക്കൽ, സജി കൊച്ചുപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും നേതൃത്വത്തിൽ മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ യോഗം ചേർന്നു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസർമാരും ജില്ലയിലെ എയ്ഡ്സ് നിയന്ത്രണ പരിപാടിയിലെ മുഴുവൻ ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രൊജക്റ്റ് ഡയറക്ടർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതിയുടെ ഭാഗമായി എച്ച്.ഐവി. അണുബാധിതരെ കണ്ടെത്തി അവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കി വൈറസിന്റെ അളവ് കുറച്ചു കൊണ്ട് വരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ ആകെ എയിഡ്സ് ബാധിതരിൽ 88 ശതമാനം ആളുകളെയാണ് രക്തപരിശോധനയിലൂടെ കണ്ടെത്തിയിട്ടുള്ളത്. ബാക്കിയുള്ള 12 ശതമാനം അണുബാധിതരെയും കണ്ടെത്തി മതിയായ ചികിത്സ പദ്ധതിയിലൂടെ ലഭ്യമാക്കും.
Kozhikode
നെല്ലിപ്പൊയിൽ : താമരശേരി ഉപജില്ലാശാസ്ത്ര - ഐ.ടി മേളകളിൽ മഞ്ഞുവയൽ വിമല യുപി സ്കൂൾ ഓവറോൾ കിരീടം നേടി. സാമൂഹ്യ - ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലും മികച്ച പ്രകടനം കാഴ്ച വച്ചു. വിദ്യാര്‍ഥികളെയും അധ്യാപകരെയും മാനേജ്മെന്റും പിടിഎയും അനുമോദിച്ചു.
സ്കൂൾ മാനേജർ ഫാ. ജയിംസ് വള്ളിക്കുന്നേൽ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിനേഷ് കുര്യൻ, പ്രധാനധ്യാപകൻ ജിബിൻ പോൾ എന്നിവർ സംസാരിച്ചു.
അധ്യാപകരായ സിസ്റ്റര്‍ ജിജി ജോർജ്, അനുപമ ജോസഫ്, അഖില ബെന്നി, കെ.പി. ഷെബീർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Kozhikode
കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കോഴിക്കോട് ജില്ലയില്‍ പെയ്യുന്ന മഴയുടെ സ്വഭാവത്തിലും കാലവര്‍ഷത്തിന്റെ ഘടനയിലും ഗുരുതരമായ മാറ്റങ്ങള്‍ സംഭവിക്കുന്നതായി ശാസ്ത്രീയ പഠനറിപ്പോര്‍ട്ട്. പ്രമുഖ അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ജേണല്‍ ഓഫ് എര്‍ത്ത് സിസ്റ്റം സയന്‍സില്‍ ഈ മാസം അഞ്ചിന് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഈ വിവരം.
അന്പിളി ജി. കമലമ്മ, ഫാത്തിമ ജംഷീന, ഡോ. യു. സുരേന്ദ്രന്, കെ. നവീന, എ.എസ്. ശ്രുതി, ഡോ. മനോജ് പി. സാമുവല്‍ എന്നിവരടങ്ങിയ ഗവേഷക സംഘമാണ് പഠനം നടത്തിയത്. 1986 മുതല്‍ 2022 വരെയുള്ള 37 വര്‍ഷങ്ങളിലെ പ്രതിദിന മഴയുടെ വിവരങ്ങളും കാലാവസ്ഥാ മോഡലുകളും അപഗ്രഥിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ദീര്‍ഘകാലത്തെ മൊത്തം മഴയുടെ അളവില്‍ കാര്യമായ മാറ്റമില്ലെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്യുന്ന തീവ്രമഴയുടെ നിരക്കില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ജില്ലയിലെ 80 ശതമാനം പ്രദേശങ്ങളിലും അതിതീവ്ര മഴ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണത്തില്‍ വന്‍ പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പടിഞ്ഞാറന്ഘട്ട മലനിരകളുടെയും അറബിക്കടല്‍ തീരത്തിന്റെയും സവിശേഷമായ ഭൂപ്രകൃതി ജില്ലയിലെ പ്രകൃതിദത്ത മഴ രീതികളെ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിടാനും പ്രദേശികതലത്തില്‍ ദുരന്തനിവാരണ പദ്ധതികള്‍ തയാറാക്കാനും ഈ പഠനം സഹായകമാകും. പ്രതിവര്‍ഷം 3000 മില്ലീമീറ്ററിലധികം മഴ ലഭിക്കുന്ന കോഴിക്കോട് ജില്ലയിലുടനീളമുള്ള ഒമ്പത് സ്റ്റേഷനുകളില്‍ നിന്നുള്ള 37 വര്‍ഷത്തെ ദിനപത്ര മഴക്കണക്കുകളാണ് പഠനത്തില്‍ വിശകലനം ചെയ്തത്.
മഴക്കാലത്തിന്റെ സമയ മാറ്റം
ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിക്കുന്ന മഴയുടെ അളവില്‍ കുറവ് രേഖപ്പെടുത്തുമ്പോള്‍, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ കനക്കുന്ന രീതിയിലേക്ക് കാലവര്‍ഷത്തിന് രണ്ടു മുതല്‍ മൂന്നു മാസം വരെയുള്ള സമയമാറ്റം സംഭവിച്ചിട്ടുണ്ട്.
മലയോര മേഖലകളില്‍ തുടര്‍ച്ചയായ മൂന്നു ദിവസത്തോളം അതിതീവ്ര മഴ ലഭിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു. ഇത് ഉരുള്‍പൊട്ടല്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നു.
ഭാവി പ്രവചനങ്ങള്‍
2021 മുതല്‍ 2050 വരെയുള്ള സമീപഭാവിയില്‍ ജില്ലയിലെ വാര്‍ഷിക മഴ ലഭ്യതയില്‍ 30 മുതല്‍ 50 ശതമാനംവരെ കുറവുണ്ടാകാമെന്ന് കാലാവസ്ഥാ മാതൃകകള്‍ പ്രവചിക്കുന്നു. എന്നാല്‍, മൊത്തം മഴ കുറയുമ്പോഴും കുറഞ്ഞ സമയംകൊണ്ട് പെയ്യുന്ന കനത്ത മഴയുടെ അളവ് വര്‍ധിക്കുമെന്നാണ് പ്രവചനം.
Kozhikode
ബാലുശേരി: കിനാലൂർ കൈതച്ചാലിൽ താമസിക്കുന്ന കാപ്പിയിൽ ഭാസ്കരന്റെ വീടിന് മുകളിലേക്ക് പ്ലാവ് വീണ് വീട് ഭാഗികമായി തകർന്നു.
ഇന്നലെ ഉച്ചയ്ക്ക് തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ പ്രേമ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ സമയത്താണ് ശക്തമായ കാറ്റിൽ വീടിന്റെ പിറകുവശത്തുണ്ടായിരുന്ന പ്ലാവും ഒരു കമുകും കടപുഴകി വീടിന് മുകളിലേക്ക് വീണത്.
ഭാസ്കരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. അപകടത്തിൽ പ്രേമയ്ക്ക് പരിക്കേറ്റു. പ്രേമയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വീടിന്റെ മേൽക്കൂര ഉൾപ്പെടെ ഭാഗികമായി തകർന്നിട്ടുണ്ട്.
Kozhikode
കോഴിക്കോട്: പതിനാറാം കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗം കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. സമിതി ചെയർമാൻ പാറക്കൽ അബ്ദുള്ള എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, സർക്കാരിൽനിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി സാധാരണക്കാർക്ക് വേഗത്തിൽ ബന്ധപ്പെടുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ നടപടി സ്വീകരിക്കുമെന്ന് സമിതി അംഗങ്ങൾ അറിയിച്ചു.
പ്രവാസികൾ അവധിക്കായി നാട്ടിലെത്തുന്ന ചെറിയ ഇടവേളകളിൽ ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി സമിതിയെ അറിയിച്ചു.
പ്രവാസി ക്ഷേമനിധി പെൻഷൻ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പെൻഷൻ ലഭിക്കുന്നതിലെ കാലതാമസം, ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാത്തത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.നോർക്ക സാന്ത്വനം പദ്ധതി വഴി നിലവിൽ നൽകിവരുന്ന 50,000 രൂപയുടെ ചികിത്സാസഹായം വർധിപ്പിക്കണമെന്നും ചികിത്സാസഹായവും മരണാനന്തര ധനസഹായവും സമയബന്ധിതമായി അനുവദിക്കണമെന്നും പ്രവാസി സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്നതിനുള്ള പ്രായപരിധി 70 വയസായി ഉയർത്തണമെന്നും നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകണമെന്നും വിവിധ കാരണങ്ങളാൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ അവ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
എംഎൽഎമാരായ കെ.എം. അഭിജിത്ത്, പഴകുളം മധു, മുഹമ്മദ് മുഹസിൻ, എം. വിൻസെന്റ്, സേവ്യർ ചിറ്റിലപ്പള്ളി, നോർക്ക കമ്മിറ്റി ജോ. സെക്രട്ടറി എം. ജയശ്രീ, എഡിഎം കെ. ഷെറീന, വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Kozhikode
കോഴിക്കോട്: ശക്തികേന്ദ്രമായ കോഴിക്കോട് സിപിഎമ്മിന് അടിതെറ്റിയത് ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയാത്തതിലെന്ന് വിമര്‍ശനം. സമീപകാലത്തൊന്നും ഇല്ലാത്ത വിധം ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉന്നയിച്ച പല കാര്യങ്ങളിലും സിപിഎം പ്രാദേശിക നേതാക്കള്‍ക്കുള്‍പ്പെടെ മറുപടി ഉണ്ടായില്ലെന്നും സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശന മുയര്‍ന്നു.സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് അവതരിപ്പിച്ച റിപ്പോര്‍ട്ടിന് ശേഷം നടന്ന പൊതുചര്‍ച്ചയിലാണ് വിമര്‍ശനം. മുസ്ലിം ലീഗിനെ വിമര്‍ശിക്കുമ്പോള്‍ അത് ന്യൂനപക്ഷങ്ങളെ ആകെ കടന്നാക്രമിക്കുന്നുവെന്ന രീതിയയിലുള്ള വ്യാഖാനമാണ് ഉയരുന്നത്.
ഇതില്‍ ജാഗ്രത വേണം. മുസ്ലിം ലീഗിനെതിരേയുള്ള വിമര്‍ശനങ്ങള്‍ പേരാമ്പ്രയില്‍ ഉള്‍പ്പെടെ തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിൽ 13ൽ 12സീറ്റും നഷ്ടപ്പെട്ട അവസ്ഥ വലിയ നാണക്കേടുണ്ടാക്കിയെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിപിഎം പോളിറ്റ് ബ്യൂറോഅംഗം പിണറായി വിജയന് മുഴുവന്‍ സമയവും യോഗത്തില്‍ പങ്കെടുത്തു. 125 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പൊതുചര്‍ച്ച ഇന്നും തുടരും.
Kozhikode
പുല്ലൂരാംപാറ: തിരുവമ്പാടി-പുല്ലൂരാംപാറ-ആനക്കാംപൊയിൽ- മറിപ്പുഴ റോഡിലെ ഇരുമ്പകം പാലം നിർമാണം ഇഴയുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. പാലം നിർമാണം അടിയന്തരമായി പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് യൂണിറ്റ് ആവശ്യപ്പെട്ടു. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള സർവീസുകൾ റൂട്ട് മാറ്റി നടത്തുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും ഉൾപ്പെടെ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി.
വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റ് പ്രസിഡന്റ് സിബി കീരംപാറയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ജെയ്സൺ മണിക്കൊമ്പേൽ, ജോമോൻ ചേന്ദംമുറിയിൽ, ജനറൽ സെക്രട്ടറി ജസ്റ്റിൻ ആക്കാട്ടുമുണ്ടയ്ക്കൽ, ട്രഷറർ ലിജോ കുന്നേൽ, യൂത്ത് വിംഗ് പ്രസിഡന്റ് നിധീഷ് വി. റാം, സോണി മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു.
Kozhikode
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജെസിഐ കൂരാച്ചുണ്ട്, മൈത്ര ആശുപത്രി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് അംഗം സണ്ണി ജോസഫ് കാനാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ജോബി ആക്കൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സജി ജെ. കരോട്ട്, പഞ്ചായത്തംഗം ജലീൽ കുന്നുംപുറം, മൈത്ര ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ഗ്ലോറിയ ചെറിയാൻ, ജെസിഐ പ്രസിഡന്റ് അരുൺ, വൈസ് പ്രസിഡന്റ് സോണി തേനംമാക്കൽ, റോവർ സ്കൗട്ട് ലീഡർ ജസ്റ്റിൻ ജോസ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.
Kozhikode
മുക്കം: കൊടിയത്തൂർ പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും പെയിൻ ആൻഡ് പാലിയേറ്റിവ് അസോസിയേഷനും കിടപ്പുരോഗികൾക്കായി വയനാട്ടിലേക്ക് യാത്ര സംഘടിപ്പിച്ചു. താമരശേരി ചുരം, പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര.
വീൽചെയർ ഉപയോഗിക്കുന്ന 20 പേരുൾപ്പെടെ നാൽപതോളം കിടപ്പുരോഗികളും അവരുടെ പരിചാരകരും വോളന്റിയർമാരുമായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത്. ഉല്ലാസയാത്ര ചെറുവാടിയിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് സുജ ടോം അധ്യക്ഷത വഹിച്ചു.
Kozhikode
കോഴിക്കോട്: അത്യാഹിത വിഭാഗത്തിലുൾപ്പെടെ കോഴിക്കോട് മെഡിക്കൽ കോളജിൽ സർജിക്കൽ ഉപകരണങ്ങൾക്കും കടുത്ത ക്ഷാമം. അടിയന്തര ശസ്ത്രക്രിയകൾക്ക് ആവശ്യമായ സർജിക്കൽ ഉപകരണങ്ങൾക്ക് പോലും കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇതോടെ ശസ്ത്രക്രിയകൾ മുടങ്ങുമെന്ന ആശങ്ക ഉയരുന്നുണ്ട്. മാസങ്ങളായി കുടിശിക ലഭിക്കാത്തതിനാൽ മെഡിക്കൽ കോളജിലേക്കുള്ള ഉപകരണങ്ങളുടെയും മരുന്നുകളുടെയും വിതരണം കമ്പനികൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
ഇതോടൊപ്പം മരുന്ന് ക്ഷാമവും രൂക്ഷമായതോടെ സാധാരണക്കാരയായ രോഗികളും കൂട്ടിരിപ്പുകാരുമാണ് ദുരിതത്തിലാകുന്നത്. മരുന്ന് ലഭിക്കാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കാൻസർ രോഗിയുടെ അവസ്ഥ നേരിൽ കണ്ട് മെഡിസിൻ വിഭാഗത്തിലെ ഒരു വനിതാ ഡോക്ടറാണ് ആവശ്യമായ മരുന്നുകൾ വാങ്ങാനുള്ള പണം നൽകി സഹായിച്ചത്.
ഡയാലിസിസ് ചെയ്യേണ്ട ഒരു രോഗിക്ക് മറ്റു രോഗികൾക്കൊപ്പം വന്നവർ പിരിവെടുത്ത് മരുന്ന് വാങ്ങി നൽകുന്ന അവസ്ഥയും കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിലുണ്ടായി. അതേസമയം ഇത്രയേറെ ദയനീയ അവസ്ഥകൾ രോഗികൾക്കുണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ആന്റി ബയോട്ടിക് ഇന്‍ജക്ഷനുകള്‍, ഓക്സിജൻ മാസ്ക്, നെബുലൈസേഷൻ മാസ്ക്, റെസ്പുൽസ്, ഡയാലിസിസിന് ഉപയോഗിക്കുന്ന ആസിഡ്, സോഡാ ബൈ കാർബ് പൗഡർ, കാൻസർ രോഗികൾക്ക് കീമോ ചെയ്യുന്നതിന് വേണ്ടിയുള്ള ഇന്ജക്ഷൻ, പെരിട്ടോണിയാൽ ഡയാലിസിസിന് വേണ്ടിയുള്ള സിഎപിഡി ഫ്ലൂയിസ് മിനി ക്യാപ് ബാഗ്, കാൻസർ രോഗികളുടെ ട്രാസ്റ്റസുമാബ്, സൈക്കിളോ ഫോസ്ഫ മിഡ്ഫിൽ ഗ്രസ്ടിം തുടങ്ങി വിലപിടിപുള്ളതും അല്ലാത്തതുമായ മരുന്നുകളും ഉപകരണങ്ങളും നിലവിൽ മെഡിക്കൽ കോളജിൽ തീർന്നിരിക്കുകയാണ്.
Kozhikode
കൂടരഞ്ഞി: യുവകർഷകന്റെ കപ്പ കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. താഴെകൂടരഞ്ഞി ജിനോയ് തെക്കനാട്ടിന്റെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലെ അറുപതോളം ചുവട് കപ്പയാണ് കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നികൾ നശിപ്പിച്ചത്. മുള്ളുകമ്പി ഉപയോഗിച്ച് വേലികെട്ട് തകർത്താണ് കാട്ടുപന്നികൾ അകത്ത് കടന്നത്.
കഴിഞ്ഞവർഷവും ജിനോയിയുടെ കൃഷി കാട്ടുപന്നികൾ തകർത്തിരുന്നു. ഇതുമൂലം വലിയ നഷ്ടം നേരിട്ടെങ്കിലും കൃഷിയോടുള്ള താൽപര്യം കൈവിടാതെ ജിനോയ് വീണ്ടും കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു.തുടർച്ചയായ കൃഷിനാശം കർഷകരുടെ ഉപജീവനത്തെ തന്നെ ബാധിക്കുന്ന സാഹചര്യത്തിൽ കാട്ടുപന്നി ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Kozhikode
കോഴിക്കോട്: തിരക്കുമൂലം യാത്രക്കാര്‍ ഏറെ പൊറുതിമുട്ടുന്ന മാവൂർ റോഡിൽ പുതു പ്രതീക്ഷയായി ആകാശപാതയും എസ്കലേറ്ററും വരുന്നു. മൊഫ്യൂസിൽ ബസ് സ്റ്റാന്‍ഡിന് സമീപം കാൽനടയാത്രികർക്കായി മര്‍കസ് കോംപ്ലക്സ് ഭാഗത്തേക്കാണ് എസ്കലേറ്റര്‍ നിര്‍മിക്കുക. പൊതുവേ തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രികർക്ക് എസ്കലേറ്റർ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.സ്റ്റേഡിയം ഭാഗത്ത് നേരത്തെ എസ്കലേറ്റർ സംവിധാനമുള്ള ആകാശനടപ്പാത നിർമിച്ചിരുന്നു.വാർഷിക പദ്ധതി ഭേദഗതിയിലാണ് മാവൂർ റോഡിൽ എസ്കലേറ്റർ സ്ഥാപിക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചത്. ആറ് കോടി ചെലവിലാണ് എസ്കലേറ്റർ നിർമിക്കുന്നത്.
സിഎസ്ആർ ഫണ്ടാണ് ഇതിനായി യോഗപ്പെടുത്തുക. ഈ സാമ്പത്തികവര്‍ഷം അവസാനിക്കും മുമ്പ് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള ടെൻഡർ ഉടന്‍ വിളിക്കും. ദിവസേന പതിനായിരക്കണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന മാവൂർ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഉതകുന്ന രീതിയിലായിരിക്കും നിര്‍മാണം.
Kozhikode
കോഴിക്കോട്: തിക്കോടി മത്സ്യബന്ധന തുറമുഖത്ത് മാലിന്യങ്ങൾ ആവർത്തിച്ച് അടിയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി സ്ഥിരം പ്രതിരോധ സംവിധാനം എന്ന നിലയിൽ അധിക പുലിമുട്ട് നിർമ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്. വിഷയത്തിൽ ഫലപ്രദമായ ഏകോപനം ഉറപ്പുവരുത്തുന്നതിനായി ജില്ലാ കളക്ടർ ക്രിയാത്മകമായി ഇടപെടണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനുള്ളിൽ ജില്ലാ കളക്ടർ സമർപ്പിക്കണം. പ്ലാസ്റ്റിക് കുപ്പികൾ, മെഡിക്കൽ സിറിഞ്ചുകൾ, ഇരുമ്പു കമ്പികൾ, മരത്തടികൾ തുടങ്ങിയ മാലിന്യങ്ങളാണ് അടിയുന്നത്. അധിക പുലിമുട്ട് നിർമിക്കുന്നതിനായി ഹാർബർ എൻജിനിയറിംഗ് വകുപ്പ് തയാറാക്കിയ പ്രപ്പോസലിൽ തുടർനടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു.
മാലിന്യം അടിയുന്നത് കാരണം ആയിരകണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയെന്ന പരാതിയിലാണ് ഉത്തരവ്. തിക്കോടി പഞ്ചായത്തിലെ കല്ലകം ബിച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മഴക്കാലത്ത് പ്ലാസ്റ്റിക്കുകൾ അടിയുന്നത് പതിവാണെന്ന് തിക്കോടി പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. ഇത് മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. നിലവിൽ അടിഞ്ഞിരിക്കുന്ന മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് നടപടിയെടുക്കാൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. പ്രദേശവാസിയായ കെ. നൗഷാദ് സമർപ്പിച്ച പരാതിയിലാണ് നടപടി.
Kozhikode
കോഴിക്കോട്: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട് ഗവ. സൈബർ പാർക്ക് സന്ദർശിച്ചു. സൈബർപാർക്കിലെ ആദ്യ സ്വകാര്യ കോ-ഡെവലപ്പർ പ്രോജക്ടായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന 42,000 ചതുരശ്ര അടി വിസ്തീർണമുള്ള ടെക്നോളജി വർക്ക്സ്പേസിന്റെ പുരോഗതി അദ്ദേഹം നേരിട്ട് വിലയിരുത്തി. സൈബർപാർക്ക് പ്രതിനിധികൾ, പ്രോജക്ട് ഡെവലപ്പർമാർ, ഐടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റ് പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Kozhikode
കോഴിക്കോട്: ഈസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന ആർട്ട് ഗാലറി ആൻഡ് വി.കെ. കൃഷ്ണമേനോൻ മ്യൂസിയത്തിൽ നവീകരിച്ച പ്രദർശന സജ്ജീകരണങ്ങളുടെ രണ്ടാംഘട്ട ഉദ്ഘാടനം അഡ്വ. കെ. ജയന്ത് എംഎൽഎ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്. മ്യൂസിയം-മൃഗശാല വകുപ്പിന് കീഴിലുള്ള മ്യൂസിയവും ആർട്ട് ഗാലറിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ 2,85,87,000 രൂപയാണ് അനുവദിച്ചത്. അത്യാധുനിക രീതിയിലുള്ള പ്രദർശന സജ്ജീകരണങ്ങളാണ് പുതിയ ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്.
മൂന്ന് മാസത്തിനകം മുഴുവൻ പ്രദർശന സംവിധാനങ്ങളുടെയും നിർമാണം പൂർണമായും പൂർത്തിയാകും.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലും അന്താരാഷ്ട്ര നയതന്ത്ര രംഗത്തും രാജ്യത്തിന്റെ ശബ്ദമായി മാറിയ വി.കെ. കൃഷ്ണമേനോന്റെ സ്മരണകൾ നിലനിർത്തുന്ന മ്യൂസിയവും കേരളത്തിന്റെ കലാചരിത്രം വിളിച്ചോതുന്ന ആർട്ട് ഗാലറിയുമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.
പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ കെട്ടിട സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷമാണ് പുതിയ പ്രദർശന സംവിധാനങ്ങൾ സജ്ജമാക്കിയത്. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീജ സുരേഷ് അധ്യക്ഷത വഹിച്ചു. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ പി.എസ്. മഞ്ജുളാ ദേവി, കേരള മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള, മ്യൂസിയം സൂപ്രണ്ട് പി.എസ്. പ്രിയരാജൻ തുടങ്ങിയവർ പങ്കെടുത്തു.
Kozhikode
ചെമ്പനോട: പേരാമ്പ്ര ഉപജില്ല ാ ശാസ്ത്രോത്സവം ചെമ്പനോട സെന്റ് ജോസഫ് ഹൈസ്കൂളിൽ നടത്തി. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡൊമിനിക് മുട്ടത്തുകുടിയിൽ അധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി മനോജ്, മെംബർ ജിനീഷ് കല്ലുംപുറത്ത്, പേരാമ്പ്ര ഉപജില്ലാ ഓഫിസർ യൂസഫ് നടുവണ്ണൂർ, ഫെസ്റ്റിവൽ കമ്മിറ്റി ചെയർപേഴ്സൺ ആബിത പുതുശേരി, കൺവീനർ പി.രാമചന്ദ്രൻ, ടി. കെ. ദിനേശ്കുമാർ, വി.ടി. തോമസ്, ലിബു തോമസ്, ഹൈസ്കൂൾ പ്രധാനാധ്യാപിക ഷീന ജോർജ്, യുപി സ്കൂൾ പ്രധാനാധ്യാപിക ഇ.എം. ത്രേസ്യാമ്മ എന്നിവർ പ്രസംഗിച്ചു.
Kozhikode
കുളത്തുവയൽ: പേരാമ്പ്ര ഉപജില്ലാ സ്കൂൾ കായികമേള കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ആരംഭിച്ചു. പേരാമ്പ്ര എഇഒ കെ.കെ. യൂസഫ് പതാക ഉയർത്തി. പേരാമ്പ്ര നിയോജക മണ്ഡലം എംഎൽഎ ഫാത്തിമ തഹ്ലിയ മേള ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ആയിത്തമറ്റത്തിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. എം.ടി. ടീന പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ഹനീഫ, പഞ്ചായത്ത് സ്ഥിരംസമിതി അംഗം ജിൻസി മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.പി ബാബു, വാർഡ് അംഗം മൊയ്തു കൊടേരി, പിടിഎ പ്രസിഡന്റ് വി.ഡി. പ്രേംരാജ്, എച്ച്എം ഫോറം കൺവീനർ പി. രാമചന്ദ്രൻ, ബിപിഒ നസീർ ആനയേരി, പ്രധാനാധ്യാപകൻ ഫെലിക്സ്. വി.തോമസ്, എംപിടിഎ പ്രസിഡന്റ് രജിന സന്ദീപ്, സ്കൂൾ ലീഡർ എസ്.പി. ശ്രീദേവ്, ഒ.എം. ബീന, പ്രിൻസിപ്പൽ പി.എം. മാത്യു എന്നിവർ പ്രസംഗിച്ചു. മേള എട്ടിന് സമാപിക്കും.
Kozhikode
കോഴിക്കോട്: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഹോളിക്രോസ് കോളജില്‍ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സഹവര്‍ത്തിത്വം എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. കോളജ് എന്‍എസ്എസ് യൂണിറ്റും നേച്ചര്‍ ക്ലബ്ബും കോഴിക്കോട് ജില്ലാ ഫോറസ്റ്റ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്ത് റീജിയണ്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.നീതു, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ലിജോ ജോസഫ്, അസിസ്റ്റന്റ് പ്രഫസര്‍ കെ. മനോജ്, നേച്ചര്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീലക്ഷ്മി അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിലെ പുന്നച്ചുവട്ടില്‍ മരിയന്റെ താഴെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയെത്തുടര്‍ന്ന് അച്ചടക്കനടപടി നേരിട്ടിരുന്ന എന്‍ജിനിയര്‍മാരെ തദ്ദേശ സ്വയംഭരണ വകുപ്പ് കുറ്റവിമുക്തരാക്കി.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.ജി.സൂരജ്, ചങ്ങരോത്ത് പഞ്ചായത്ത് മുന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ.സി.സുധീര്‍നാഥ് എന്നിവര്ക്കെതിരെയുണ്ടായിരുന്ന അച്ചടക്കനടപടികളാണ് തുടര്‍നടപടികള്‍ അവസാനിപ്പിച്ച് ഒഴിവാക്കിയത്.
ഓപ്പറേഷന് സരള്‍ രാസ്ത- 3 എന്ന പേരില്‍ 2022 സെപ്റ്റംബറില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ റോഡ് ടാറിംഗിന്റെ കനക്കുറവ്, അറ്റകുറ്റപ്പണിയിലെ അപാകതകള്‍ തുടങ്ങിയവ അടക്കം എട്ട് ക്രമക്കേടുകള്‍ ഉദ്യോഗസ്ഥര്ക്കെതിരേ ആരോപിച്ചിരുന്നു.
റോഡ് നിര്‍മ്മാണ വേളയിലുണ്ടായ അപാകതകള്‍ പിന്നീട് കരാറുകാരന് സ്വന്തം ചെലവില്‍ പരിഹരിച്ചിരുന്നു. സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നതും അറ്റകുറ്റപ്പണിക്കു ശേഷം റോഡ് ഗുണനിലവാരത്തോടെ നിലനില്‍ക്കുന്നുണ്ടെന്ന ജില്ലാ പഞ്ചായത്തിന്റെ സാക്ഷ്യപത്രവും കണക്കിലെടുത്താണ് അച്ചടക്ക നടപടികള്‍ ഒഴിവാക്കിയത്.
ടാറിംഗ് തുടങ്ങി ഒരു ദിവസത്തിനകം റോഡ് പൊളിഞ്ഞു തുടങ്ങിയതാണ് ആക്ഷേപത്തിനിടയാക്കിയത്. ടാറിംഗ് തുടങ്ങിയ സമയത്തുണ്ടായ ശക്തമായ മഴയും, അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതും പിന്നീട് തദ്ദേശ സ്വയംഭരണ വകുപ്പ് നിരോധിക്കുകയും ചെയ്ത ടാര്‍ മിക്സിംഗ് പ്ലാന്റിന്റെ ബര്ണറിലുണ്ടായ സാങ്കേതിക പ്രശ്നവും കാരണമാണ് ടാറിംഗ് പൊളിഞ്ഞതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഷ്യം.
റോഡ് പൊളിഞ്ഞതുമായി ബന്ധപ്പെട്ട് കരാറുകാരന് നോട്ടീസ് നല്കിയപ്പോള് മഴ മാറിയശേഷം പ്രശ്നം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നുവെന്നും അതിനിടയിലാണ് വിജിലന്‍സ് പരിശോധന നടത്തിയതെന്നും നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനു വിശദീകരണം നല്‍കിയിരുന്നു.
മഴ മാറിയശേഷം പുതിയ സാമഗ്രികളും ഉപകരണങ്ങളും എത്തിച്ച് കരാറുകാരന് പുതിയതായി ടാറിംഗ് നടത്തുകയായിരുന്നു.
അപാകതകള്‍ കണ്ട ഉടന്‍ അവ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിരുന്നുവെന്ന തദ്ദേശ സ്വയംഭരണ പ്രിന്‍സിപല്‍ ഡയറക്ടറുടെ അഭിപ്രായക്കുറിപ്പും കൂടി പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ നടപടിയില്‍ നിന്നൊഴിവാക്കിയത്.
Kozhikode
കൂടരഞ്ഞി :കൊല്ലത്ത് നടക്കുന്ന 70-ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തിരുവമ്പാടി സ്വദേശി ആരോൺ ജോസഫ് അനീഷ് ഇരട്ട മെഡൽ നേടി.
ഷോട്ട് പുട്ടിൽ സ്വർണവും ഡിസ്കസ് ത്രോയിൽ വെങ്കലവുമാണ് നേടിയത്.കൂമ്പാറ പുളിമൂട്ടിൽ അനീഷ് ജോസഫ്–ജെന്നി അബ്രാഹം ദമ്പതികളുടെ മകനാണ്. 2008 ദോഹ ഏഷ്യൻ ഗെയിംസിൽ ഹെപ്റ്റാത്തലണിൽ സ്വർണം നേടിയ മുൻ ഇന്ത്യൻ അത്ലറ്റ് പി.ജെ. വിനോദിന്റെ സഹോദരപുത്രനാണ് ആരോൺ.
Wayanad
കല്‍പ്പറ്റ: ജില്ലയിലെ മുഴുവന്‍ മുനിസിപ്പല്‍, പഞ്ചായത്ത് ആസ്ഥാനങ്ങളിലും സിന്തറ്റിക് ട്രാക്ക് സൗകര്യത്തോടെ മിനി സ്റ്റേഡിയം സജ്ജമാക്കണമെന്ന് കായികാധ്യാപികമാര്.
ജില്ലാ സ്കൂള്‍ കായികമേള നടന്നുവരുന്ന മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ "ദീപിക'യുമായി സംസാരിക്കവേ എസ്എസ്കെ (സമഗ്ര ശിക്ഷാ കേരളം) കായികാധ്യാപികമാരായ വി.കെ. രജനി(പനങ്കണ്ടി ജിവിഎച്ച്എസ്എസ്), എന്‍.പി. ഷീജ(അമ്പലവയല്‍ ജിവിഎച്ച്എസ്എസ്), വി.ഒ. രജനി(ആനപ്പാറ ജിഎച്ച്എസ്എസ്), ടി.വി. ലിറ്റി (കൊളഗപ്പാറ ജിയുപിഎസ്) എന്നിവര്‍ ഉന്നയിച്ചതാണ് ഈ ആവശ്യം. മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ കായികമേളകളില്‍ മത്സരിക്കുമ്പോള്‍ മാത്രമാണ് കുട്ടികള്‍ക്ക് സിന്തറ്റിക് ട്രാക്ക് പരിചിതമാകുന്നത്.
വിദൂരപ്രദേശങ്ങളില്നിന്നു ദിവസവും ജില്ലാ സ്റ്റേഡിയത്തിലെത്തി പരിശീലനം നേടുക വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. കല്‍പ്പറ്റ നഗരസഭാ പരിധിയിലെ സ്കൂളുകളിലുള്ള കുട്ടികള്‍ക്കുപോലും ജില്ലാ സ്റ്റേഡിയത്തില്‍ ദൈനംദിന പരിശീലനം എളുപ്പമല്ല. നഗരത്തില്‍നിന്നു ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെ ബസ് ഗതാഗതം ഇല്ലാത്ത പ്രദേശത്താണ് സ്റ്റേഡിയം. വീടിനും വിദ്യാലയത്തിനും അടുത്ത് കുട്ടികള്‍ക്ക് സിന്തറ്റിക് ട്രാക്കില്‍ പരിശീലനത്തിന് സൗകര്യം ലഭിക്കുന്നത് ജില്ലയില്‍ കായിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രത്യേക ശ്രദ്ധ പതിയണം. ജില്ലയിലെ യുപി സ്കൂളുകളില്‍ മിക്കതിലും കായികാധ്യാപരില്ലാത്ത സ്ഥിതിയാണ്.
500ല്‍ കുറവ് കുട്ടികളുള്ള യുപി വിദ്യാലയങ്ങളില്‍ കായികാധ്യാപകരെ നിയമിക്കുന്നില്ല. ഈ സ്ഥിതി മാറണം. 250-300 കുട്ടികള്‍ ഉണ്ടെങ്കില്‍ നിയമനം നടത്തണം. എസ്എസ്കെയില് സ്പെഷലിസ്റ്റ് അധ്യാപക നിയമനം ലഭിക്കുന്നവര്‍ക്ക് ജീവിക്കാന്‍ പര്യാപ്തമായ വേതനം ഉറപ്പുവരുത്തണം. നിലവില്‍ മാസം 14,000 രൂപയാണ് വേതനം. എസ്എസ്കെ കായികാധ്യാപകര്‍ ആഴ്ചയില്‍ മൂന്നു ദിവസം ജോലി ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. എങ്കിലും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അധ്യാപകര്‍ ജോലിക്ക് എത്തുന്നുണ്ട്. 2016ല്‍ സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനം നടത്തിയപ്പോള്‍ 28,000 രൂപയായിരുന്നു പ്രതിമാസ വേതനം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫണ്ടിന്റെ കുറവ് ചൂണ്ടിക്കാട്ടി ഇത് വെട്ടിക്കുറയ്ക്കുകയായിരുന്നുവെന്നു അധ്യാപികമാര്‍ പറഞ്ഞു.
Wayanad
മേപ്പാടി: നിർദ്ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ മേപ്പാടി-ചൂരൽമല റോഡ് നവീകരണം പൂർത്തിയാകാൻ ഇനിയും കടന്പകളേറെ. കെ.ബി. ജംഗ്ഷനിൽ വീതി കൂട്ടണമെങ്കിൽ ഇരുപതോളം കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ പൊളിച്ചു നീക്കണം.
അതിലുപരി നിലവിലുള്ള വ്യാപാരികളെ പുനരധിവസിപ്പിക്കാൻ ഇതുവരെ നടപടി ആയിട്ടില്ല. വ്യാപാരികളെ പുനരധിവസിപ്പിക്കാതെ ഈ പ്രശ്നം പരിഹരിക്കപ്പെടില്ല എന്നതാണ് നിലവിലെ സ്ഥിതി. പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിന് മുന്‍പ് 2018ൽ തുടങ്ങിയതാണ് 13 കിലോമീറ്റർ ദൂരം വരുന്ന മേപ്പാടി-ചൂരൽമല റോഡ് നവീകരണ പ്രവൃത്തി. മലപ്പുറം സ്വദേശിയായ കരാറുകാരന് പല കാരണങ്ങളാൽ റോഡ് പ്രവൃത്തി പൂർത്തിയാക്കാനായില്ല.
ആ കരാർ ഒഴിവാക്കിക്കൊണ്ട് 2024 അവസാനത്തോടെയാണ് പ്രവൃത്തി ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നൽകിയത്. പഴയ 42 കോടി രൂപയ്ക്കു പുറമ 26.4 കോടി കൂടി അധികമായി അനുവദിക്കുകയും ചെയ്തു.
2025 ഫെബ്രുവരി 10ന് ടോപ്പോ ഗ്രാഫിക് സർവേ തുടങ്ങുകയും വൈകാതെ റോഡ് ലെവലിംഗ് പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. 18 മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കുമെന്നാണ് സൊസൈറ്റി അധികൃതർ പറഞ്ഞത്. ഇപ്പോഴും പ്രവൃത്തി പാതി വഴിയിലെത്തിയിട്ടേയുള്ളു.
പൊതുമരാമത്ത് വകുപ്പിന്റെ കണ്ണിൽ പൊളിക്കേണ്ട കെട്ടിടങ്ങൾ കൈയേറ്റമാണ്. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുക എന്നതാണ് അവരുടെ മുന്നിലുള്ള പ്രശ്നം. എന്നാൽ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ പതിറ്റാണ്ടുകൾക്ക് മുന്‍പ് രജിസ്റ്റർ ചെയ്ത് വാങ്ങിയതും നികുതിയടച്ചു വരുന്നതുമാണെന്ന് സ്ഥലമുടമകൾ പറയുന്നു. കൈയ്യേറ്റമായി കണ്ടു കൊണ്ട് അവരെ ഒഴിപ്പിക്കുകയെന്നത് പൊതുമരാമത്ത് വകുപ്പിന് തലവേദനയാണ്. സമവായത്തിലൂടെയുള്ള പരിഹാരമേ ഇവിടെ സാധ്യമാകൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ പ്രശ്നം പരിഹരിക്കാതെ റോഡ് വീതി കൂട്ടൽ പ്രായോഗികമല്ല എന്നതാണ് സ്ഥിതി. വീതി കൂട്ടാതെ റോഡ് നവീകരണം പൂർണമാവുകയുമില്ല.
പ്രവൃത്തി കരാറെടുത്ത ഊരാളുങ്കൽ സൊസൈറ്റി അധികൃതരുമായി വിഷയം ചർച്ച ചെയ്ത് തുക എസ്റ്റിമേറ്റിൽ അധികമായി ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ കഴിയുമോ എന്നാണ് ഇപ്പോൾ അധികൃതർ നോക്കുന്നത്. കൃഷി മന്ത്രി ടി. സിദ്ദിഖ് അടക്കമുള്ള ജനപ്രതിനിധികൾ ഈ സമവായത്തിന്റെ വഴി തേടുകയാണിപ്പോൾ. ഇടുങ്ങിയ കെ.ബി. റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വഴി കാണാതെ ഉഴലുകയാണ് പഞ്ചായത്തധികൃതർ.
പ്രശ്നം വേഗം പരിഹരിച്ച് റോഡ് നവീകരണം പൂർത്തിയാക്കണമെന്നതണ് നാട്ടുകാരുടെ ആവശ്യം.
Wayanad
പുൽപ്പള്ളി: വയനാട്ടിലെ കർഷകർ കടുത്ത കാർഷിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോൾ ബാങ്കുകൾ ജപ്തി നടപടികളിലൂടെ അവരെ കൂടുതൽ വേട്ടയാടുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം, കടുത്ത വരൾച്ച, ഉത്പാദനത്തിലെ വൻ ഇടിവ്, കാർഷിക വിളകളുടെ വിലത്തകർച്ച തുടങ്ങിയ പ്രതിസന്ധികളിൽപ്പെട്ട് കർഷകർ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി മേഖലകളിൽ കർഷകരുടെ വിളകൾ പോലും സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോകുന്നത് മനുഷ്യത്വരഹിതവും കർഷകവിരുദ്ധവുമായ നടപടിയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. കർഷകൻ പ്രതിസന്ധിയിലാകുന്പോൾ ജപ്തിയല്ല സർക്കാർ സംരക്ഷണമാണ് വേണ്ടത്.
കർഷകരുടെ ദുരിതകാലത്ത് പ്രഖ്യാപിക്കുന്ന മൊറട്ടോറിയം പലിശയും മറ്റ് ബാധ്യതകളും വർധിപ്പിച്ച് കർഷകരെ വീണ്ടും വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടുന്ന ബാങ്കിംഗ് നയം അടിയന്തരമായി തിരുത്തണം.വൻകിട കോർപ്പറേറ്റുകൾക്കും സന്പന്നർക്കും കോടിക്കണക്കിന് രൂപയുടെ വായ്പ ഇളവുകളും കടം എഴുതിത്തള്ളലുകളും നൽകാൻ തയാറാകുന്ന കേന്ദ്ര സർക്കാരും ബാങ്കിംഗ് സംവിധാനവും സാധാരണ കർഷകരുടെ ചെറിയ വായ്പകൾക്ക് നേരെ പോലും ജപ്തിയുടെ വാൾ ഉയർത്തുന്നത് ഇരട്ടനീതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കർഷകരെ സംരക്ഷിക്കേണ്ട സർക്കാർ അവരുടെ ഭൂമിയും വീടും ജപ്തി ചെയ്യാൻ ബാങ്കുകൾക്ക് അവസരം നൽകുന്നത് അംഗീകരിക്കാനാകില്ല.
കർഷകരുടെ കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം കർഷകരുടെ അവകാശങ്ങൾക്കായി ശക്തമായ ജനകീയ സമരവുമായി ആം ആദ്മി പാർട്ടി മുന്നോട്ടുപോകുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലിൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി. ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പോൾസണ്‍ അന്പലവയൽ, ഇ.വി. തോമസ്, പീറ്റർ ചെതലയം, ആന്റണി പൂത്തോട്ടാൽ, തോമസ് ഒറ്റക്കുന്നേൽ, സിനി ആന്റണി, എൻ.വി. പ്രകൃതി, വർഗീസ് കുരിശുവിളയിൽ, എ.എം. ചാക്കോ, ഉലഹന്നാൻ മേമാട്ട്, അജി കാഞ്ഞിരക്കാട്ട്, സിനോജ് കാനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
Wayanad
കല്‍പ്പറ്റ: അകാലത്തില്‍ വേര്‍പിരിഞ്ഞ ഗായകന് നിസാര്‍ വയനാടിന്റെ സ്മരണാര്‍ഥം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നവംബര്‍ 20ന് എസ്കെഎംജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന "നിസാര്‍ വയനാട് മെഗാഷോ 2026’ന്റെ പോസ്റ്റര്‍ പ്രകാശനം സിവില്‍ സ്റ്റേഷനില്‍ കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിച്ചു.
ചലച്ചിത്ര നടന്മാരടക്കം കലാകാരന്മാര് പങ്കെടുക്കുന്നതാണ് മെഗാഷോ. പാസ് മുഖേനയാണ് പ്രവേശനം.
Wayanad
മേപ്പാടി: പാടിവയലിലെ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ പിഴവുണ്ടായെന്ന് പരാതി. റിപ്പണ്‍ സ്വദേശി ഇസ്മയിലാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും മൂപ്പൈനാട് പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയത്.
അലര്‍ജിയുണ്ടെന്ന് അറിയിച്ചിട്ടും ഡോക്ടര്‍ ആന്റി ബയോട്ടിക് ഗുളികകള്‍ നല്‍കിയെന്നും അത് കഴിച്ചപ്പോള്‍ പൊള്ളലിന് സമാനമായി ശരീരം മുഴുവന്‍ കുമിളകള്‍ ഉണ്ടായെന്നും ഇസ്മയിലിന്റെ പരാതിയില്‍ പറയുന്നു. പാര്‍ശ്വഫലമുണ്ടായത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആദ്യം നല്കിയ മരുന്നുകള്‍ ആശുപത്രി അധികൃതര്‍ തിരികേ വാങ്ങിയെന്നും പരാതിയിലുണ്ട്. വടുവന്‍ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ നേടിയതിനുശേഷമാണ് തന്റെ സ്ഥിതി അല്പം മെച്ചപ്പെട്ടതെന്നു ഇസ്മയില്‍ പറയുന്നു.
Wayanad
കല്‍പ്പറ്റ: തിരുവനന്തപുരത്ത് നടന്ന 68-ാമത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തില്‍ ഉജ്വല പ്രകടനവുമായി നടവയല്‍ ജിജി കളരി സംഘത്തിലെ കുട്ടികള്‍.
ഹൈകിക്ക് സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സംഘത്തിലെ ആല്‍ഫിയ സാബു ഒന്നാം സ്ഥാനം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്‍ റോസ് ബിനു രണ്ടും ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം.എ. ജോയല്‍ മൂന്നും സ്ഥാനം കരസ്ഥമാക്കി. ജില്ലാ, സംസ്ഥാന, ദേശീയ, ഖേലോ ഇന്ത്യ മത്സരങ്ങളില്‍ ജി ജി കളരിസംഘം തുടര്‍ച്ചയായി നേട്ടം കൈവരിക്കുന്നുണ്ട്. സംഘത്തില്‍ ശിക്ഷണം നേടുന്നവര്‍ പാലക്കാട് നടന്ന 68-ാമത് സംസ്ഥാന സ്കൂള്‍ ഗെയിംസ് കളരിപ്പയറ്റ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
ആല്‍ഫിയ സാബു ഖേലോ ഇന്ത്യ മത്സരത്തില്‍ രണ്ട് വര്‍ഷവും ദേശീയ മത്സരത്തില്‍ നാല് വര്‍ഷവും തുടര്‍ച്ചയായി മെഡല്‍ നേടിയിട്ടുണ്ട്.
സംഘത്തില്‍ പരിശീലനം നടത്തുന്നതില്‍ ടെല്‍സ ഡേവിഡ്, ജോവിയല്‍ സൂസന് ജോബി, പി.വി. ഋതികനന്ദ എന്നിവരും വിവിധ മത്സരങ്ങളില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ജി ജി സംഘത്തില്‍ യു.പി. ജോസ് ഗുരുക്കളാണ് കുട്ടികളെ കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്നത്. കൈത്തേരി കളരിസംഘം എന്ന പേരില്‍ നെയ്ക്കുപ്പയില്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ മറ്റൊരു കളരിയും പ്രവര്‍ത്തിക്കുന്നുണ്ട്.
പുല്‍പ്പള്ളി ജി ജി കളരിയിലെ കെ.സി. കുട്ടികൃഷ്ണന് ഗുരുക്കളാണ് ജോസ് ഗുരുക്കളുടെ ആശാന്. ഡേവിഡ് ജയിംസ് പ്രസിഡന്റും പി. ആതിര സെക്രട്ടറിയുമായ സമിതിയാണ് ജി ജി സംഘത്തിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
Wayanad
കല്‍പ്പറ്റ: കായിക വയനാടിന് കരുത്തുപകര്‍ന്ന് മരവയലിലെ എം.കെ. ജിനചന്ദ്രന് സ്മാരക ജില്ലാ സ്റ്റേഡിയം. എട്ട് ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കാണ് സ്റ്റേഡിയത്തിലെ മുഖ്യആകര്‍ഷണം.
ജില്ലാ, ഉപജില്ലാ സ്കൂള്‍ കായിക മേളകള്‍ കുറച്ചുകാലമായി മരവയല്‍ സ്റ്റേഡിയത്തില്‍ നടത്തുന്നത് കൗമാരതാരങ്ങള്‍ക്ക് സിന്തറ്റിക് ട്രാക്കില്‍ മാറ്റുരയ്ക്കുന്നതിന് അവസരമൊരുക്കുകയാണ്. ഇത് ജില്ലയ്ക്കുപുറത്ത് കായികമേളകളില്‍ സിന്തറ്റിക് ട്രാക്കുകളില്‍ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങാന്‍ കുട്ടികള്‍ക്ക് സഹായകമാകുകയാണ്. സിന്തറ്റിക് ട്രാക്കോടെ മരവയലില്‍ സ്റ്റേഡിയം ഒരുക്കിയതും ഇവിടെ സ്കൂള്‍ കായിക മേളകള്‍ നടത്തുന്നതും ജില്ലയുടെ കായികക്കുതിപ്പിന് ഗുണം ചെയ്യുന്നുണ്ടെന്ന് വിവിധ വിദ്യാലയങ്ങളിലെ കായികാധ്യാപകരടക്കം പറയുന്നു. സിന്തറ്റിക് ട്രാക്കില്‍ തുടര്‍ച്ചയായി പരിശീലനത്തിനു സൗകര്യമുണ്ടെങ്കില്‍ സംസ്ഥാന, ദേശീയ കായികമേളകളില്‍ ജില്ലയില്‍നിന്നുള്ള കുട്ടികള്‍ക്ക് നേട്ടം സാധ്യമാക്കുമെന്ന് അവര്‍ അഭിപ്രായപ്പടുന്നു. 1987ല്‍ അന്നത്തെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും പ്ലാന്ററുമായ എം.ജെ. വിജയപദ്മനാണ് മരവയലില്‍ സ്റ്റേഡിയത്തിനു ഭൂമി ലഭ്യമാക്കിയത്.
എട്ട് ഏക്കര്‍ സ്ഥലം വിലയ്ക്കുവാങ്ങി അദ്ദേഹം സ്പോര്‍ട്സ് കൗണ്‍സിലിന് സൗജന്യമായി നല്‍കുകയായിരുന്നു. 2016ല്‍ കല്‍പ്പറ്റ എംഎല്‍എയായിരുന്ന സി.കെ. ശശീന്ദ്രന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ശ്രമഫലമായാണ് സ്റ്റേഡിയം നിര്‍മാണത്തിനു ഫണ്ട് ലഭ്യമായത്. 18.67 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയം 2022 സെപ്റ്റംബര്‍ 26ന് അന്നത്തെ കായിക മന്ത്രി വി. അബ്ദുറഹ്മാനാണ് ഉദ്ഘാടനം ചെയ്തത്.
Wayanad
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ വിവിധ ബാങ്കുകളിലായി നിരവധി കര്‍ഷകര്‍ ജപ്തിഭീഷണിയില്‍.
തിരിച്ചടവ് മുടങ്ങിയതിനാല്‍ കുടിശികയുടെ പേരില്‍ ബാങ്കുകള്‍ വായ്പകള്‍ തിരിച്ച് പിടിക്കാന്‍ നടപടി തുടങ്ങിയതോടെയാണ് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായത്. കഴിഞ്ഞ ഒരു മാസത്തിനിടെ 50ഓളം കര്‍ഷകരുടെ ഭൂമി ബാങ്കുകള്‍ കരസ്ഥപ്പെടുമെന്നറിയിച്ച് നോട്ടീസ് അയച്ചത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം, വിലത്തകര്‍ച്ച, വിളനാശം എന്നിവയാണ് കാര്‍ഷികമേഖലയെ പ്രതിസന്ധിയിലാക്കിയത്. കുരുമുളക്, കാപ്പി, നേന്ത്രക്കായ, ചേന, ഇഞ്ചി, കപ്പ എന്നിങ്ങനെയുള്ള വിളകളിടെ ഉത്പാദനക്കുറവും കൃഷിനാശവുമാണ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം.
ഭൂരിഭാഗം കര്‍ഷകരും ബാങ്കില്‍ നിന്നും വായ്പയെടുത്താണ് കൃഷി ചെയ്തുവരുന്നത്. പ്രതീക്ഷിച്ച വിളവ് ലഭിക്കാതെ വരുന്നതോടെ വായ്പാതിരിച്ചടവ് മുടങ്ങും. ഇതോടെയാണ് ബാങ്കുകള്‍ നിയമനടപടിക്കൊരുങ്ങുന്നത്. മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവില്‍ കര്‍ഷകരുടെ വായ്പ പലിശ വര്‍ധിക്കുകയല്ലാതെ കര്‍ഷകര്‍ക്ക് അതുകൊണ്ട് കാര്യമായ ഗുണങ്ങളൊന്നുമുണ്ടാകുന്നില്ല. കൃഷി, മക്കളുടെ വിവാഹം, ചികിത്സ ചെലവ്, വിദ്യാഭ്യാസം, വീട് നിര്‍മാണം, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കെല്ലാം വായ്പയെടുക്കുന്നത് കാര്‍ഷികവൃത്തിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്.
എന്നാല്‍ അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങള്‍ വിളകളെ സാരമായി ബാധിക്കുകയും കൃഷി കനത്ത നഷ്ടത്തില്‍ കലാശിക്കുകയും ചെയ്യുന്നത് കര്‍ഷകരെ കടക്കാരാക്കുകയാണ്.
ഒരുകാലത്ത് കടബാധ്യത മൂലം നിരവധി ആത്മഹത്യകള്‍ നടന്ന പുല്‍പ്പള്ളി മേഖലയില്‍ സമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നേരത്തെ കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന കാര്‍ഷിക സ്വര്‍ണവായ്പ കിസാന്‍ ക്രഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയതോടെ വലിയ പലിശയ്ക്കാണ് പലരും സ്വര്‍ണം പണയം വച്ചിട്ടുള്ളത്. പണയംവച്ച സ്വര്‍ണ ഉരുപ്പടികള്‍ തിരിച്ചെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ബാങ്കുകള്‍ സ്വര്‍ണ ഉരുപ്പടികള്‍ ലേലം ചെയ്തു വില്‍ക്കുന്നതും പതിവായിരിക്കുകയാണ്. ബാങ്കുകള്‍ക്ക് പുറമേ സ്വന്തം കിടപ്പാടം പണയംവച്ച് സ്വകാര്യപണമിടപാട് സ്ഥാപനങ്ങില്‍ നിന്നു വായ്പയെടുത്ത് സ്വന്തം ഭൂമി പോലും നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി നില്ക്കുന്ന നിരവധി പേരും ഈ മേഖലയിലുണ്ട്.
സഹകരണബാങ്കുകളടക്കം പിഴപ്പലിശ ഒഴിവാക്കുന്നതിനായി അദാലത്തുകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും അതൊന്നും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ല. കടാശ്വാസകമ്മീഷനും നോക്കുകുത്തിയായി മാറിയെന്ന ആരോപണമാണ് കര്‍ഷകസംഘടനകളടക്കം മുന്നോട്ടുവയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ കാര്‍ഷികകടം എഴുതിത്തള്ളുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് ആത്മഹത്യാമുമ്പില്‍ നിന്നു കര്‍ഷകരെ രക്ഷിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ജപ്തിനടപടികള്‍
അംഗീകരിക്കാന്‍ കഴിയില്ല
കാര്‍ഷികമേഖലയായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ ജില്ലയിലെ വിവിധ ബാങ്കുകള്‍ നടത്തുന്ന ജപ്തിനടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല. കാര്‍ഷിക മേഖല സമ്പന്നമായിരുന്നപ്പോള്‍ കര്‍ഷകരുടെ നിക്ഷേപങ്ങളിലൂടെയും വായ്പാ പലിശയിലൂടെയും കൊഴുത്തുവളര്ന്ന ധനകാര്യസ്ഥാപനങ്ങള്‍ ഇപ്പോള്‍ കര്‍ഷകര്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. അതിരൂക്ഷമായ വന്യമൃഗശല്യവും കൊടും വരള്‍ച്ചയും രോഗ-കീടബാധകളും തുടങ്ങി കര്‍ഷകര്‍ പലവിധത്തിലുള്ള കാര്‍ഷിക പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യമാണ്.
വായ്പാകുടിശികയുടെ പേരില്‍ യാതൊരുവിധ സെറ്റില്മെന്റുകള്ക്കും തയാറാകാതെ കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങി ജപ്തിനടപടികളിലൂടെ കര്‍ഷകന്റെ വീടും കൃഷിഭൂമിയും പിടിച്ചെടുക്കാനുള്ള നീക്കം കര്‍ഷക സമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണം. വായ്പക്കാരുമായി ചര്‍ച്ചനടത്തി പരമാവധി ഇളവുകള്‍ നല്കി തവണകളായി തുക തിരിച്ചടക്കാനുള്ള അവസരം നല്കി പ്രശ്നപരിഹാരത്തിന് ബാങ്കുകള്‍ തയാറാകണം.
ടോമി തേക്കുമല
(കര്‍ഷക കോണ്‍ഗ്രസ്
ജില്ലാ വൈസ് പ്രസിഡന്റ്)
ജപ്തിനടപടികള്‍ സര്‍ക്കാര്‍
നിര്ത്തിവയ്പിക്കണം
കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം കാര്‍ഷിക മേഖല വലിയ തകര്‍ച്ചയാണ് നേരിടുന്നത്. കുരുമുളക്, കാപ്പി അടക്കമുള്ള കാര്‍ഷിക വിളകളുടെ നാശംമൂലം കര്‍ഷകര്‍ വലിയ സാമ്പത്തിക പ്രയാസം നേരിടുകയാണ്. കാര്‍ഷിക ആവശ്യത്തിനും മറ്റുമായി കര്‍ഷകര്‍ വിവിധ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തിനടപടികള്‍ നേരിടുന്ന ഈ അവസ്ഥയില്‍ സര്‍ക്കാര്‍ ആവശ്യമായ സഹായം ചെയ്യാന്‍ തയാറാകണം. സാമ്പത്തിക പ്രയാസം നേരിടുന്ന കര്‍ഷകരുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനും അതോടൊപ്പം കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങള്‍ മനസിലാക്കി പ്രതിവിധികള്‍ ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയാറാക്കുകയും വേണം.
രാജന് പാറയ്ക്കല്‍
(കര്ഷകന്)
ജപ്തി നടപടികളില്‍ നിന്ന് ബാങ്കുകള്‍
പിന്മാറണം: കര്‍ഷക രക്ഷാസമിതി
പുല്‍പ്പള്ളി: വായ്പ കുടിശികയുടെ പേരില്‍ കര്‍ഷകര്‍ക്ക് ഭൂമി ജപ്തി ചെയ്യാനുള്ള നടപടിയില്‍ നിന്ന് ബാങ്കുകള്‍ പിന്മാറണമെന്ന് കര്‍ഷക രക്ഷാസമിതി യോഗം ആവശ്യപ്പെട്ടു.
വരള്‍ച്ചയും കൃഷി നാശവുംമൂലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. നിത്യ ചെലവിനുപോലും പണം കണ്ടെത്താന്‍ കഴിയാതെ ദുരിതത്തിലാണ് കര്‍ഷകര്‍. യാതൊരു ദാക്ഷിണ്യമില്ലാതെ കര്‍ഷകരുടെ കിടപ്പാടം പോലും ജപ്തി ചെയ്യാനുള്ള നീക്കം കര്‍ഷകരോടുള്ള വെല്ലുവിളിയാണ്. ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്ന ബാങ്കുകള്‍ക്ക് മുന്പില് കര്‍ഷകരെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കും. കര്‍ഷകര്‍ക്ക് ആവശ്യമായ നിയമ സഹായം നല്‍കും.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ മാത്രം 1000ത്തോളം കര്‍ഷകരാണ് ജപ്തി ഭീഷണി നേരിടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെട്ട് ബാങ്കുകളുടെ നടപടി നിര്‍ത്തി വയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.ജെ. ജോണ്സണ് അധ്യക്ഷത വഹിച്ചു. എല്‍ദോ ജോര്‍ജ്, പി.ജെ. മാത്യു, ടി.ജെ. ജോര്‍ജ്, സണ്ണി ബേബി എന്നിവര്‍ പ്രസംഗിച്ചു.
Wayanad
സുൽത്താൻ ബത്തേരി: വാട്സാപ്പ് കൂട്ടായ്മയായ ബത്തേരി വികസനം വാട്സാപ്പ് ഗ്രൂപ് ഇന്ന് നിർധനർക്കും രോഗികൾക്കും വിദ്യാർഥികൾക്കും കൈത്താങ്ങായി മാറിയിരിക്കുകയാണ്. തകർന്നുവീണ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ഒരു ലക്ഷം രൂപയോളം സമാഹരിച്ച് ഒരു നിർധന കുടുംബത്തിന് വീടൊരുക്കുകയാണ് കൂട്ടായ്മ.
തദ്ദേശസ്ഥാപനങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്വമാണിതെന്ന ബോധ്യമുണ്ടെങ്കിലും ഔദ്യോഗിക നടപടികളിലെ കാലതാമസം കണക്കിലെടുത്താണ് സഹായവുമായി മുന്നിട്ടിറങ്ങിയതെന്ന് അഡ്മിൻമാർ പറഞ്ഞു.
2018ൽ ബത്തേരിയുടെ വികസനപ്രശ്നങ്ങൾ പഠിച്ച് നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട കൂട്ടായ്മയിൽ 550ലേറെ അംഗങ്ങളുണ്ട്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും അധ്യാപകരും വ്യാപാരികളും കർഷകരും മാധ്യമപ്രവർത്തകരുമടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുണ്ട്.
ബത്തേരിയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കൊപ്പം രാത്രി യാത്രാനിരോധനം, നഞ്ചൻകോട്-ബത്തേരി റെയിൽവേ തുടങ്ങിയ ജനകീയ വിഷയങ്ങളിലും ഗ്രൂപ്പ് ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ആരോഗ്യ, സാമൂഹിക, സാംസ്കാരിക, പൊതുപ്രശ്നങ്ങളിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ കൂട്ടായ്മ സജീവമാണ്. ഇതിനോടകം നൂറിലേറെ നിർധനരായ രോഗികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ചികിത്സാ സഹായം അംഗങ്ങൾ ചേർന്ന് നൽകിയിട്ടുണ്ട്. കിടപ്പുരോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കൽ, ആംബുലൻസുകൾക്ക് വഴിയൊരുക്കൽ, നിർധന കുടുംബങ്ങൾക്ക് സാന്പത്തിക സഹായം, വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ നിരവധി സേവനപ്രവർത്തനങ്ങളും കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു.
നാടിന് ആവശ്യമായ സേവനങ്ങളിൽ അംഗങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്നതാണ് കൂട്ടായ്മയുടെ പ്രത്യേകത. "ആരവം’ എന്ന പേരിൽ സംഘടിപ്പിച്ച മെഗാ ഒത്തുചേരലിന്റെ രണ്ടാം സംഗമത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ബത്തേരിയിലെ വിവിധ വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ–സാമൂഹിക പ്രവർത്തകരായ സി.വി. ഷിറാസ്, എ.പി. മുസ്ത, പ്രദീപ് ഉഷ, എൻ. നിസാർ, വിനയകുമാർ അഴിപ്പുറം എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Wayanad
മാനന്തവാടി: നോര്‍ത്ത് വയനാട് വന വികസന ഏജന്‍സിയുടെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്ന് ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍. അഞ്ജന്‍കുമാര്‍.
ഗിബ്സ് ഹാളില്‍ നോര്‍ത്ത് വയനാട് എഫ്ഡിഎ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനന്തവാടി റേഞ്ചിലെ മീന്മുട്ടി, ബേഗൂര്‍ റേഞ്ചിലെ മുനീശ്വരന്‍കുന്ന്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗകര്യം വിപുലപ്പെടുത്തുക.
തിരുനെല്ലി, കുഞ്ഞോം, മാനന്തവാടി വനശ്രീ ഇക്കോ ഷോപ്പുകള്‍ക്ക് നിര്‍മിച്ച കെട്ടിടം സമയബന്ധിതമായി തുറന്നുകൊടുക്കും. സമിതി അംഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തും. വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും അഞ്ജന്‍കുമാര്‍ പറഞ്ഞു. ബേഗൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എസ്. കണ്ണന് അധ്യക്ഷത വഹിച്ചു. എഫ്ഡിഎ കോ-ഓര്‍ഡിനേറ്റര്‍ എന്‍.വി. സത്യന് പ്രവര്‍ത്തന റിപ്പോര്‍ട്ടും എ. പ്രശാന്ത് വരവുചെലവ് കണക്കും അവതരിപ്പിച്ചു. പേര്യ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഡി. ഹരിലാല്‍, സീനിയര്‍ സൂപ്രണ്ട് സി.എം. സുരേഷ്കുമാര്‍, കൃഷി അസി. ഡയറക്ടര്‍ പി.ജെ. വിനോദ്, മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ബി. സൂരജ് എഫ്ഡിഎ അസി.കോ-ഓര്‍ഡിനേറ്റര്‍ ജി. എല്‍. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.
Wayanad
സുല്‍ത്താന്‍ ബത്തേരി: നീലഗിരിയിലെ കുടിയേറ്റ ജനതയ്ക്കായി 1978 ഒക്ടോബര്‍ ഏഴിന് രക്തസാക്ഷിത്വം വരിച്ച തുരുത്തിയില്‍ ലൂയിസിനെ അനുസ്മരിച്ച് ബത്തേരിയില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
അദ്ദേഹത്തിന്റെ ഓര്‍മകള്‍ എക്കാലത്തെയും സമരചരിത്രത്തില്‍ മായാതെ നിലനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ പറഞ്ഞു.
ലൂയിസിന്റെ 48-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ്-എം ബത്തേരിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നും നീലഗിരിയിലെ ജനങ്ങള്‍ ആശങ്കയിലാണ് കഴിയുന്നതെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ജനപക്ഷ നിലപാട് സ്വീകരിക്കണമെന്നും ദേവസ്യ ആവശ്യപ്പെട്ടു.
പരേതന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ടി.ഡി. മാത്യു അധ്യക്ഷത വഹിച്ചു. റെജി ഒലിക്കരോട്ട്, മാത്യു എടയക്കാട്ട്, വില്സന് നെടുംകൊമ്പില്‍, പി.എം. ജയശ്രീ, ടോം ജോസ്, എം.പി. ജോണ്സണ്, മാത്യൂസ് ഈപ്പന്, ജോണി മണ്ണമ്പുറം, ജിജീഷ് മാനുവല്‍, ജെയ്സണ്‍ ഊര്പ്പന്കാട്ടില് എന്നിവര്‍ പ്രസംഗിച്ചു.
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ഭൂസമര നായകന് തുരുത്തിയില്‍ ലൂയീസ് അനുസ്മരണം ശ്രീമധുര പഞ്ചായത്തിലെ മണ്വയലില് നടന്നു. സി.കെ. മണി അധ്യക്ഷത വഹിച്ചു. ടി.എം. സുരേഷ്, ശിവ, എന്‍.കെ. ജോര്‍ജ് കുട്ടി, സണ്ണി പാദുവ, പി.വി. ബിന്ദുരാജ്, കെ.കെ. ഗംഗാധരന്, ഫാ. ജയിസ് മച്ചിക്കൊല്ലി, എ.സി. ചാക്കോ, ദ്രാവിഡമണി എംഎല്‍എ, പൊന്‍ ജയശീലന്‍, ഷാജി ചെളിവയല്‍, യോഹന്നാന്, ഗുണശേഖരന്, അരുണ്‍, ഭുവനേശ്വര്‍, വി.കെ. ഹനീഫ, കെ. സഹദേവന്, കേദീശ്വരന്‍, ബാലചന്ദ്രന്, മുരുകന്, അഭിലാഷ്, അനില്‍, ശിവ കൊളപ്പള്ളി, ഷിയോണ് പുഴംവെട്ടി, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. ബോസ്പറ പള്ളി സെമിത്തേരിയിലെ ലൂയീസിന്റെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം ലൂയീസ് അനുസ്മരണ പദയാത്രയും നടത്തി.
Wayanad
പുല്‍പ്പള്ളി: എരിയപ്പള്ളി കേണിച്ചിറ റോഡ് നിര്‍മാണം വൈകുന്നത് മൂലം റോഡിന് ഇരുവശമുള്ള വീടുകളിലേക്ക് കടന്നുപോകാന്‍ കഴിയുന്നില്ലെന്ന് പരാതിയുമായി പ്രദേശവാസികള്‍.
റോഡിലെ ഇരു സൈഡുകളിലും കരിങ്കല്‍ കെട്ടുന്നതിന്റെ ഭാഗമായി നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതു മൂലം പ്രദേശത്തെ ജനങ്ങള്‍ക്ക് വീടുകളിലേക്ക് വാഹനങ്ങള്‍ കൊണ്ടുപോകാനോ നടന്നു പോകാനോ കഴിയുന്നില്ലെന്നാണ് പരാതി.
വീടിന്റെ മുന്ഭാഗങ്ങളില് കല്ലും മണ്ണും കൂട്ടിയിട്ടിരിക്കുന്നതും റോഡിന്റെ അരികുകെട്ട് പൂര്‍ത്തിയാക്കാത്തതുമാണ് ഇതിന് കാരണം. നിര്‍മാണ പ്രവൃത്തികള്‍ ഒരു മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മണ്ണ് നീക്കം ചെയ്ത് പ്രവൃത്തികള്‍ ആരംഭിച്ചെങ്കിലും പിന്നീട് നിര്‍ത്തിവച്ചു. ഇതിന് പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുല്‍പ്പള്ളിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് ഏറെ എളുപ്പത്തില്‍ എത്താന്‍ റോഡായിട്ടു പോലും നിര്‍മാണം വേഗത്തിലാക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
Wayanad
സുല്‍ത്താന്‍ ബത്തേരി: മേരാ യുവ ഭാരത് വയനാടിന്റെ ആഭിമുഖ്യത്തില്‍ മാര്‍ ബസേലിയോസ് കോളജ് ഓഫ് എഡ്യുക്കേഷനില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ സഹകരണത്തോടെ യുവജനങ്ങള്‍ക്ക് നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ പ്രചാരണത്തിന് ജില്ലാതല മത്സങ്ങള്‍ നടത്തി.
സംഘനൃത്തം, സംഘഗാനം, മൈം, പ്രസംഗം, പെയിന്റിംഗ്, സ്ലാം പോയട്രി, സ്ലോഗന്, റീല്‍ ഇനങ്ങളിലാണ് മത്സരം നടന്നത്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ സജിത്ത് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കോളജ് ലോക്കല്‍ മാനേജരും ബര്‍സാറുമായ ഫാ. ജേക്കബ് ഒറവക്കല്‍ ഒഐസി അധ്യക്ഷത വഹിച്ചു. മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫിസര്‍ സ്റ്റെഫി ആന്‍ ഫിലിപ്പ്, എന്‍എസ്എസ് ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. രജീഷ്കുമാര്, എംബിഐടിഇ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എം. നസിയ, മേരാ യുവ ഭാരത് സ്റ്റാഫ് കെ.എ. അഭിജിത്ത്, നാഷണല്‍ യൂത്ത് വോളന്റിയര്‍മാരായ എം.ആര്. രാഹുല്‍ രാജ്, അഖില്‍ കെ. പവിത്രന്, ടി.ടി. അശ്വിന് ജോസഫ്, എന്‍എസ്എസ് വോളന്റിയര്‍ ലീഡര്‍ അജയ് വി. പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
Wayanad
കല്‍പ്പറ്റ: ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ കമ്മിറ്റിയുടെ മുഖപത്രം "കുട്ടിക്കൂട്ടം’ പ്രകാശനം ആലപ്പുഴയില്‍ സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ മാവേലിക്കര എംപിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിച്ചു.
ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ പ്രസിഡന്റ് വൈഗ സുമേഷ്, ജനറല്‍ സെക്രട്ടറി നിവേദ് നാരായണന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസ്, നാഷണല്‍ ഡെലിഗേറ്റ് എല്‍ന സാറ സജി, ജില്ലാ ചെയര്മാന് ഡിന്റോ ജോസ്, കോഓര്‍ഡിനേറ്റര്‍ ജിജി വര്‍ഗീസ്, വി.എസ്. അശ്വന്ത്, എന്റ്റ മരിയ സജി, അല്‍ന മരിയ ദീപന്, ആദി സൂര്യന്, ശ്രേയ സുമേഷ്, ജസ്ബിന് തോമസ്, അലോണ ട്രീസ റെല്‍ജു, അനന്യ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളുടെ സര്‍ഗാത്മക ശേഷി, നേതൃത്വപാടവം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും രചനകളുടെയും ആശയങ്ങളുടെയും പ്രകാശനത്തിനുമാണ് "കുട്ടിക്കൂട്ടം’ പ്രസിദ്ധീകരിക്കുന്നത്.
Wayanad
അമ്പലവയല്‍: കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ തണ്ണിമത്തന്കൃഷി ആരംഭിച്ചു. ഹരിത ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിലെ നാല് അംഗങ്ങള്‍ ചേര്‍ന്ന് രണ്ടര ഏക്കറിലാണ് കൃഷി ഇറക്കുന്നത്.
വേനല്‍ക്കാലത്ത് ഗുണനിലവാരവും വിഷരഹിതവുമായ തണ്ണിമത്തന് ഉത്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുകയും അതുവഴി വരുമാനം നേടുകയുമാണ് ലക്ഷ്യം. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷേര്‍ളി ജോയ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ജമീല ഉണ്ണീന്‍, കൃഷി ഓഫിസര്‍ അജിത്കുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സുകന്യ ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.
Wayanad
മുട്ടില്‍: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരത്തിന് നേതൃത്വം നല്കിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി ഉള്‍പ്പടെ നേതാക്കള്‍ക്കെതിരായ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ടൗണില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി.
എഐസിസി അംഗം എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയ് തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. സുന്ദര്‍രാജ് ഇടപ്പെട്ടി, ഷിജു ഗോപാല്‍, ഫൈസല്‍ പാപ്പിന, ഉഷ, സിന്ധു, ഹാരിസ്, ഷാഹുല്‍ ഹമീദ്, മനോജ് കാര്യമ്പാടി ,ശശി പന്നിക്കുഴി, സജി, വി.ജെ, ബാബു ,സുധീഷ്, അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്കി.
പുല്‍പ്പള്ളി: രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാപഞ്ചായത്ത് അംഗം ഗിരിജ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജോര്‍ജ് എടപ്പാട്ട് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് മുരിയന്‍കാവില്‍, മാത്യു ഉണ്ണിയാപ്പള്ളി, തോമസ് പാഴുക്കാല, സാജന് കടുപ്പില്‍, മനോജ് കടുപ്പില്‍, സുനില്‍ പാലമറ്റം, സി.ഡി. തങ്കച്ചന്, പി.എ. പ്രകാശന്, ജയിംസ് വടക്കേക്കര, സണ്ണി മണ്ടപത്തില്‍, ജോര്‍ജ് തട്ടാംപറമ്പില്‍, ജോസ്ബന് ജോണ്‍, ഷൈനി സണ്ണി, ലിംന ഷിനോയി, സുജാത ദിലീപ്, സജി കൊച്ചുകുടി, ഷിനു കച്ചിറയില്‍, മനോജ് ഉതുപ്പാന്, തോമസ് കണിയാംപ്ലാക്കല്, ജോര്‍ജ് തെക്കിനേത്ത്, മിനി കൊച്ചുപുരയ്ക്കല്‍, കുര്യന് പ്ലാക്കിയില്‍, ജില്‍സ് കടുപ്പില്‍, സന്തോഷ് സെബാസ്റ്റ്യന്‍, ഷീജ ജയിംസ്, മൈക്കിള്‍ മഞ്ഞക്കുന്നേല്‍, മാത്യു കണ്ണന്താനം എന്നിവര്‍ നേതൃത്വം നല്കി.
വൈത്തിരി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, ഇന്ത്യ മുന്നണിയിലെ മറ്റു നേതാക്കള്‍ എന്നിവര്‍ക്കെതിരായ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയ വൈത്തിരിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Wayanad
സുല്‍ത്താന്‍ ബത്തേരി: കാരക്കണ്ടി പൂളവയലില്‍ വാഹനങ്ങളുടെ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. പാതയോരത്ത് നിര്‍ത്തിയിട്ട കാറിന്റെയും ഓട്ടോറിക്ഷയുടെയും ചില്ലുകളാണ് ഇന്നലെ രാവിലെ തകര്‍ത്തത്.
പൂളവയല്‍ ചെമ്പകപാളി അമൃതയുടെ കാറിന്റെയും സമീപവാസി പാറക്കല്‍ സുബ്രഹ്മണ്യന് കൂലിക്ക് ഓടിക്കുന്ന ഓട്ടോറിക്ഷയുടെയും ചില്ലുകളാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്.
കാരക്കണ്ടി പൂളവയലിലെ വീട്ടിലെത്തിയ അമൃത മുറ്റത്തേക്ക് കാറ് കയറ്റിയിടാന്‍ പറ്റാത്തതിനാല്‍ പാതയോരത്ത് മറ്റൊരു വീടിനു മുന്നില്‍ നിറുത്തിയിടുകയായിരുന്നു. ഈ കാറിന്റെ പുറക് വശത്തെ ചില്ലാണ് തകര്‍ത്തത്. നൂറ് മീറ്റര്‍ മാറിയാണ് സുബ്രഹ്മണ്യന് ഓട്ടോറിക്ഷ നിറുത്തിയിരുന്നത്. ഇതിന്റെ മുന്‍ഭാഗത്തെ ചില്ലുമാണ് തകര്‍ത്തത്. സമീപത്ത് ബിയര്‍കുപ്പി പൊട്ടിച്ചിതറിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ബത്തേരി പൊലിസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികളടക്കം പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Wayanad
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ, വടക്കനാട് വനമേഖലയിലൂടെ കടന്നുപോകുന്ന ബത്തേരി-കാരക്കണ്ടി-വടക്കനാട്-ഓടപ്പള്ളം റോഡ് നവീകരിക്കാന്‍ സര്‍ക്കാരിന്റെ ഭരണാനുമതിയായി.
പന്ത്രണ്ടര കിലോമീറ്റര്‍ റോഡ് നവീകരിക്കാന്‍ സിആര്ഐഎഫില് നിന്ന് 26 കോടി രൂപയാണ് അനുവദിച്ചത്. ആയിരക്കണിക്ക് ആളുകള്‍ നിത്യേന ഉപയോഗിക്കുന്ന പാതയാണിത്. നിലവില്‍ അഞ്ചരമീറ്റര്‍ വീതിയുള്ള പാത പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. റോഡ് കടന്നുപോകുന്ന വന
മേഖലയില്‍ വരാത്ത ഭാഗങ്ങള്‍ എട്ട് മീറ്റര്‍ വീതിയിലാണ് നവീകരിക്കുക. ആവശ്യമുള്ള ഇടങ്ങളില്‍ കള്‍വര്‍ട്ടുകളും ഡ്രെയിനേജുകളും നിര്‍മിക്കും. നവീകരണത്തിന്റെ വിശദമായ ഡിപിആര്‍ അടുത്തദിവസം തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് തീരുമാനം. പാത വീതികൂട്ടി നവീകരിക്കുന്നതോടെ പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. വനത്താല്‍ ചുറ്റുപെട്ടുകിടക്കുന്ന വടക്കനാട്, വള്ളുവാടി മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പുറംലോകവുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സൗകര്യമാകും.
Wayanad
കൽപ്പറ്റ: റവന്യു ജില്ലാ കായികമേളയുടെ ആദ്യദിനം കരുത്തുകാട്ടിയത് സുൽത്താൻ ബത്തേരി ഉപജില്ല.
59 പോയിന്റുമായാണ് ബത്തേരി ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഏഴു സ്വർണവും ആറു വെള്ളിയും ആറു വെങ്കലവും ആദ്യദിനം ഉപജില്ല നേടി. മൂന്ന് സ്വർണവും ആറു വെള്ളിയും ആറു വെങ്കലവും നേടി 39 പോയിന്റുമായി മാനന്തവാടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും നേടി 25 പോയിന്റുമായി വൈത്തിരി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. സ്കൂളുകളിൽ മീനങ്ങാടി ജിഎച്ച്എസ്എസാണ് ഒന്നാം സ്ഥാനത്ത്. 31 പോയിന്റുനേടിയാണ് സ്കൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമാണ് ആദ്യദിനം സ്കൂൾ നേടിയത്. 25 പോയന്റുമായി ആനപ്പാറ ജിഎച്ച്എസ്എസാണ് രണ്ടാം സ്ഥാനത്ത്. നാല് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് ആദ്യദിനം സ്കൂളിനുള്ളത്. ഒരു സ്വർണവും നാലു വെള്ളിയും നാലു വെങ്കലവുമായി 21 പോയന്റുനേടി പയ്യന്പള്ളി സെന്റ് കാതറിൻസ് എച്ച്എസ്എസാണ് മൂന്നാം സ്ഥാനത്ത്. ഇന്ന് 21 മത്സരങ്ങളാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ വൈകുന്നേരം പെയ്ത മഴ കാരണം 17 മത്സരങ്ങൾ മാത്രമാണ് പൂർത്തിയാക്കാനായത്. സീനിയർ ഗേൾസ് ഹൈജംപ്, സബ് ജൂനിയർ ഗേൾസ് ഡിസ്കസ് ത്രോ, സീനിയർ ഗേൾസ് പോൾവാൾട്ട്, സീനിയർ ബോയ്സ് ഷോട് പുട് എന്നീ മത്സരങ്ങൾ ഇന്നത്തേക്ക് മാറ്റി വച്ചു.
ജില്ലാ മീറ്റിൽ സ്വർണം നേടി
ഫാത്തിമത് റാഹില
കൽപ്പറ്റ: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിലെ സ്വർണ മെഡൽ നേട്ടത്തിന് പിന്നാലെ ജില്ലാ മീറ്റിൽ വീണ്ടും സ്വർണം നേടി ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഫാത്തിമത് റാഹില. സംസ്ഥാന മീറ്റിൽ അണ്ടർ 18 പെണ്‍കുട്ടികളുടെ 1000, 800 മീറ്ററിൽ സ്വർണം നേടിയ റാഹില ജില്ലാ മീറ്റിൽ ജൂനിയർ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് സ്വർണം നേടിയത്. ഇതേ സ്കൂളിലെ വി.ടി. എയ്ഞ്ചൽ മേരിയാണ് രണ്ടാംസ്ഥാനത്ത്. ഇരുവർക്കും 800, 3000 മീറ്ററുകൾ ബാക്കിയുണ്ട്.
600 മീറ്റർ സബ്ജൂനിയർ ഗേൾസിൽ
സ്വർണം നേടി ടി. ദേവശ്രീ
കൽപ്പറ്റ: 600 മീറ്റർ സബ്ജൂനിയർ ഓട്ടത്തിൽ ഗേൾസ് വിഭാഗത്തിൽ സ്വർണം നേടി ടി. ദേവശ്രീ.
200, 400 മത്സരത്തിലും പങ്കെടുക്കും. കഴിഞ്ഞവർഷം മൂന്നു ഗോൾഡ് നേടിയിരുന്നു. മീനങ്ങാടി തച്ചന്പത്ത് സുധീഷ്-രേഖാ ദന്പതികളുടെ മകളാണ്. മീനങ്ങാടി പഞ്ചായത്ത് അത്ലറ്റിക് അക്കാദമിയിലെ വിദ്യാർഥിനിയാണ്.
കൽപ്പറ്റ: പരിക്കേറ്റ കാലുമായി ട്രാക്കിലെത്തി മേളയിലെ ആദ്യ സ്വർണം നേടി ആനപ്പാറ ജിഎച്ച്എസ്എസിലെ പി.ആർ. അഖിലാഷ്.
സബ് ജൂനിയർ ആണ്‍കുട്ടികളുടെ 600 മീറ്റർഓട്ട മത്സരത്തിലാണ് മീനങ്ങാടി ചൂതുപാറ സ്വദേശിയായ അഖിലാഷിന്റെ സുവർണ നേട്ടം. കളിക്കുന്പോൾ വലത് കാലിനാണ് പരിക്കേറ്റത്. ജില്ലാ മീറ്റിൽ വിജയിക്കണമെന്ന് ഉറപ്പിച്ചിരുന്നു. വേദന സഹിച്ച് 1.37 മിനുട്ടിൽ ഫിനിഷ് ചെയ്താണ് വിജയം നേടിയത്. നാളെ 200 മീറ്റർ ഓട്ട മത്സരത്തിലും പങ്കെടുക്കും. മീനങ്ങാടി ചൂതുപ്പാറ രഘു-ഉഷ ദന്പതികളുടെ മകനാണ്. ഷിജിൻ തിരൂരും രജനിയുമാണ് പരിശീലകർ.
Wayanad
വൈത്തിരി: സുഗന്ധഗിരി ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി സർക്കാർ റേഷൻ വിതരണം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നു.
റേഞ്ചും മൊബൈൽ സിഗ്നലും കുറവായ സുഗന്ധഗിരി മേഖലയിൽ സ്മാർട്ട് ഫോണ്‍ വഴിയുള്ള ഇകെവൈസി പുതുക്കലും ഒടിപി പരിശോധനയും പൂർത്തിയാക്കാൻ സാധിക്കാത്തതാണ് പ്രധാന തടസം. നെറ്റ്വർക്ക് സൗകര്യങ്ങൾ കുറവായതിനാൽ പ്രദേശവാസികളായ കർഷകരും തോട്ടംതൊഴിലാളികളും റേഷൻ വിഹിതം ലഭിക്കാതെ വലയുന്ന സ്ഥിതിവരും. പലർക്കും ആധാർ വിവരങ്ങൾ ഫോണുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നില്ല. ഇതോടെ മുൻഗണനാ കാർഡുകൾ റദ്ദാക്കപ്പെടുമോ എന്ന ഭീതിയിലാണ് ഈ നിർധന കുടുംബങ്ങൾ.
റേഷൻ കടകളിൽ ബയോമെട്രിക് മെഷീനുകൾ പലപ്പോഴും പ്രവർത്തിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. സാങ്കേതിക പ്രയാസങ്ങൾ നേരിടുന്ന സുഗന്ധഗിരിയിലെ ജനങ്ങൾക്ക് പ്രത്യേക ഇളവുകളോ ബദൽ സംവിധാനങ്ങളോ നൽകാൻ സർക്കാർ തയാറായിട്ടില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.
ഓഫ്ലെെൻ വഴി ഇകെവൈസി പൂർത്തിയാക്കാനോ മൊബൈൽ റേഷൻ യൂണിറ്റുകൾ അനുവദിക്കാനോ അധികൃതർ ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡിജിറ്റൽ പൂട്ട് കാരണം അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയ്ക്കെതിരേ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.
Wayanad
വൈത്തിരി: പഞ്ചായത്ത് ഓഫീസിന് കേവലം വിളിപ്പാടകലെ ദേശീയപാത 766ല്‍ സ്ഥിതി ചെയ്യുന്ന കുന്നത്ത് പാലം അപകടാവസ്ഥയില്‍. നിര്‍മിച്ച് നാല് പതിറ്റാണ്ട് പിന്നിട്ട പാലത്തിന്റെ കൈവരി തകര്‍ന്ന അവസ്ഥയിലാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന ഈ പാലത്തിലൂടെയുള്ള യാത്ര ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. പാലത്തിന് തൊട്ടടുത്തായി ഒട്ടേറെ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്ന കൊച്ചുകുട്ടികളടക്കമുള്ള വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ ദിവസവും ഈ പാലത്തെ ആശ്രയിക്കുന്നുണ്ട്. ഈ പാലത്തില്‍ ഇതുവരെ കാതലായ യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പാലത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുകാണുന്ന സ്ഥിതിയിലാണ്.
ദിവസേന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കടന്നുപോകുന്ന വഴിയായിട്ടും പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല. വീതി കുറഞ്ഞ ഈ പാലത്തില്‍ രണ്ട് വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ പ്രയാസമാണ്.
പലപ്പോഴും പാലത്തിന് മുകളില്‍ വാഹനങ്ങള്‍ മുഖാമുഖം വരുന്നത് വലിയ ഗതാഗതക്കുരുക്കിനും തര്‍ക്കങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്. അടിയന്തരമായി പുതിയ പാലം നിര്‍മിക്കുകയോ നിലവിലുള്ള പാലം ബലപ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍ വലിയൊരു ദുരന്തത്തിന് കാരണമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Wayanad
വൈത്തിരി: നിമിഷങ്ങൾക്കകം പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിന്റെ വലയിൽ വൈത്തിരി മേഖലയിലെയും നിരവധിപേർ കുടുങ്ങി.
"റിയ മണി ഹെൽപ്’ എന്ന പേരിൽ പ്രവർത്തിക്കുന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വൈത്തിരിയിലെ സാധാരണക്കാരും പ്രമുഖരുമടക്കം തട്ടിപ്പിനിരയായത്. ഗ്രൂപ്പിൽ ആളുകളുടെ മുൻകൂർ അനുമതിയിലാതെ നന്പറുകൾ കൂട്ടിച്ചേർത്ത ശേഷമാണ് വ്യാജ വാഗ്ദാനങ്ങൾ നൽകുന്നത്. 5,000 രൂപ നൽകിയാൽ 15 മിനിറ്റിനകം 18,000 രൂപയും 10,000 രൂപയ്ക്ക് 30,000 രൂപയും തിരികെ നൽകാമെന്ന സന്ദേശങ്ങളിലാണ് പലരും വീണുപോയത്. "സെൻഡിംഗ് ചാർജ്’ എന്ന വ്യാജേന യുപിഐ വഴി പണം കൈക്കലാക്കുന്നതാണ് ഇവരുടെ രീതി.
ആദ്യഘട്ടത്തിൽ ചെറിയ തുകകൾ നൽകുന്നവർക്ക് വിശ്വാസ്യതയ്ക്കായി ലാഭം തിരികെ നൽകും. ഇതിൽ വീണ് വലിയ തുകകൾ കൈമാറുന്നതോടെ ആളുകളെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യുകയും ഫോണ്‍ നന്പറുകൾ ബ്ലോക്ക് ചെയ്യുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്. വിശ്വാസം നേടാനായി വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ടുകളും ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നുണ്ട്. വൈത്തിരി മേഖലയിൽ വ്യാപാരികളും ജീവനക്കാരും അടക്കം നിരവധി പേർക്ക് പണം നഷ്ടമായെങ്കിലും നാണക്കേട് ഭയന്ന് പലരും പരാതി നൽകാൻ മടിക്കുകയാണ്. ഉത്തരേന്ത്യൻ സൈബർ മാഫിയയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലിസിന്റെ നിഗമനം. സംഭവത്തിൽ ജില്ലാ സൈബർ സെല്ലിന്റെയും ഐടി സെല്ലിന്റെയും നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. അപരിചിതമായ വാട്സാപ്പ് ഗ്രൂപ്പുകളിലും വ്യാജ ലിങ്കുകളിലും ആരും വീഴരുതെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.
Wayanad
മാനന്തവാടി: യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ജില്ലയിലെ പുതിയ എല്‍പിജി ഗ്യാസ് കണക്ഷന് വിതരണം അടിയന്തരമായി പുനരാരംഭിക്കാന്‍ എണ്ണക്കമ്പനികള്‍ തയാറാകണമെന്ന് എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പുതിയ കണക്ഷനുകള്‍ അനുവദിക്കാത്തത് ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വിതരണം പുനരാരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിരവധി പേരാണ് ദിവസേന പുതിയ കണക്ഷനായി ഗ്യാസ് ഏജന്‍സി ഓഫിസുകളിലെത്തി നിരാശരായി മടങ്ങുന്നത്.
ഗോത്രവിഭാഗങ്ങള്‍ കൂടുതലുള്ള വയനാട്ടില്‍ ഡെലിവറി കോഡ് ഇല്ലാത്തതിനാല്‍ പലര്‍ക്കും ഗ്യാസ് ലഭിക്കുന്നതില്‍ പ്രയാസം നേരിടുന്നുണ്ട്. ഫോണ്‍ സൗകര്യമില്ലാത്തതിനാല്‍ ഓണ്‍ലൈന്‍/ഫോണ്‍ ബുക്കിംഗ് നടത്താന്‍ കഴിയാത്തവരും നിരവധിയുണ്ട്.
വയനാടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് 100 ശതമാനം ഡെലിവറി കോഡ് നിര്‍ബന്ധമാക്കുന്ന നിലപാടില്‍ മാറ്റം വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കാലാനുസൃതമായി ഡെലിവറി ചാര്‍ജ് പരിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് എം.എസ്. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സാബു പി. ആന്റണി അധ്യക്ഷത വഹിച്ചു. സി.എം. സണ്ണി, കെ.എ. മാത്യു, എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍: സി.എം. സണ്ണി-പ്രസിഡന്റ്, എം.എസ്. വിശ്വനാഥന്-വൈസ് പ്രസിഡന്റ്, കെ.എ. മാത്യു-സെക്രട്ടറി, അരുണ്‍ വിന്‍സന്റ്-ജോയിന്റ് സെക്രട്ടറി, സ്റ്റീഫന്‍ മാത്യു-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Wayanad
മാനന്തവാടി: കാൽനൂറ്റാണ്ടുകാലമായി വയനാടൻ മലയോര മേഖലയിലെ പാവപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായി സ്നേഹ നോർബർട്ടൈൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന പ്രവർത്തനങ്ങൾ സർക്കാരുകൾക്ക് പോലും ചെയ്യാൻ സാധിക്കാത്തവിധം നിസ്തുലവും ശ്ലാഘനീയവുമാണെന്ന് ഉഷ വിജയൻ എംഎൽഎ.
നോർബർട്ടൈൻ സന്യാസ സമൂഹത്തിന്റെ കീഴിൽ കുഴിനിലം എസ് വളവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹ വെൽഫെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ചിറക്: സ്വാശ്രയത്വത്തിലേക്ക് ഒരു പെണ്കുതിപ്പ്’ വനിതാ ശക്തീകരണ സംഗമത്തിന്റെ ഉദ്ഘാടനവും സ്വാശ്രയസംഘാംഗങ്ങൾക്കുള്ള സൗജന്യ ഇലക്ട്രിക് ഷീ ടാക്സി താക്കോൽദാനവും നിർവഹിക്കുകയായിരുന്നു അവർ.50ലധികം സജീവ സ്വാശ്രയസംഘങ്ങളിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വരുമാനവും ജീവകാരുണ്യ സഹായങ്ങളും ഉറപ്പാക്കുന്ന സ്നേഹയുടെ പ്രവർത്തനം നാടിന് മാതൃകയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
സ്നേഹ തുടക്കം കുറിച്ച "ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട്, നമ്മുടെ വരുംതലമുറ നാം ചിന്തിക്കുന്നതിലും അപ്പുറമുള്ള അതീവ ഗുരുതരമായ വിപത്തിലേക്കാണ് നീങ്ങുനതെന്നും കുട്ടികളെ നേർവഴിക്ക് നയിക്കാൻ അമ്മമാർ അതീവ ജാഗ്രത പുലർത്തണമെന്നും അവർ ഓർമിപ്പിച്ചു.
മാനന്തവാടി നോർബർട്ടൈൻസ് പ്രിലേറ്റ് ഫാ. ജോസ് മുരിക്കൻ ഒ പ്രേം അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ ഏറ്റവും നിരാലംബരായ മനുഷ്യർക്ക് കൈത്താങ്ങാകുകയെന്നത് നോർബർട്ടൈൻ സമൂഹത്തിന്റെ പ്രതിബദ്ധതയാണെന്നും ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മക്കളെ രക്ഷിക്കാൻ അമ്മമാർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി പൊലിസ് സബ് ഇൻസ്പെക്ടർ ആനന്ദ്, തവിഞ്ഞാൽ വാർഡ് മെംബർ എൽസി ജോയ്, സ്നേഹ വെൽഫെയർ സെന്റർ ഡയറക്ടർ ഫാ. അനീഷ് കരിമാലൂർ ഒ പ്രേം, സ്നേഹ സ്റ്റാഫ് പ്രതിനിധി സാന്ദ്ര എന്നിവർ പ്രസംഗിച്ചു.
ജോബി തോമസ് "ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. കോ-ഓർഡിനേറ്റർ സിമേഷ്, ഗീത എന്നിവരുടെ കലാപരിപാടികളും അരങ്ങേറി. വിവിധ ഗ്രാമങ്ങളിലെ സ്വാശ്രയസംഘങ്ങളിൽ നിന്നായി ഇരുനൂറിലധികം വനിതാ പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
Wayanad
പിണങ്ങോട്: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ്)മികച്ച വിജയം നേടി വിവിധ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിനു ചേര്‍ന്ന ആറ് പൂര്‍വ വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും ഡബ്ല്യുഒഎച്ച്എസ്എസില് പിടിഎയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
ഫൈറൂസ് സലാമ (ഗവ. മെഡിക്കല്‍ കോളജ്, കടപ്പ), അല്‍ഷ അഫ്രിന് (ഗവ. മെഡിക്കല്‍ കോളജ്, തിരുനെല്‍വേലി), സി.വി. അനുപ്രിയ (വിംസ് മെഡിക്കല്‍ കോളജ്, മേപ്പാടി), ഷാന അലി(ഗവ. മെഡിക്കല്‍ കോളജ്, ഇടുക്കി), കെ. ഹസ്ന നിഹാല(ഗവ. മെഡിക്കല്‍ കോളജ്, ഊട്ടി), ടി. നിദ ഫാത്തിമ(ഗവ. മെഡിക്കല്‍ കോളജ്, പരിയാരം) എന്നിവര്‍ക്കും രക്ഷിതാക്കള്‍ക്കുമായിരുന്നു അനുമോദനം.
പിടിഎ പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി.എ. അബ്ദുള്‍ ജലീല്‍ അധ്യക്ഷത വഹിച്ചു.
മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ ലത്തീഫ് പുനത്തില്‍ മുഖ്യാതിഥിയായി. എംപിടിഎ വൈസ് പ്രസിഡന്റ് ഷീജ, ഹെഡ്മാസ്റ്റര് അബ്ദുള്‍ സലാം, അധ്യാപകരായ ഷീജ ചാക്കോ, എം. നാസര്‍, പി.കെ. ഷാഹിന, പി.ജെ. ജയ്സണ്‍, അജ്മല്‍ സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.
Wayanad
മാനന്തവാടി: ലഹരിവർജന മിഷൻ "വിമുക്തി’യും കേരള എക്സൈസ് വകുപ്പും സംയുക്തമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല പുസ്തക ആസ്വാദനക്കുറിപ്പ് മത്സര വിജയികളെ അനുമോദിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ "ബാല്യകാലസഖി’യെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും അനുമോദനവും മാനന്തവാടി എംജിഎം സ്കൂളിൽ നടന്നു.
ജില്ലാ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണറും വിമുക്തി മിഷൻ മാനേജരുമായ സജിത്ത് ചന്ദ്രൻ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ മാത്യു സക്കറിയ അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നിരവധി പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ ഹയാൻ ഫസൽ ഒന്നാം സ്ഥാനവും കൽപ്പറ്റ എംസിഎഫ് പബ്ലിക് സ്കൂളിലെ ഹിന മറിയം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മാനന്തവാടി എംജിഎം ഹൈസ്കൂളിലെ വേദിക് വിജയ്, റിപ്പണ്‍ ജിഎച്ച്എസ് സ്കൂളിലെ കെ.പി. ആയിഷ ഉമൈറ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.
എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി. സജിത്കുമാർ, പ്രിവന്റീവ് ഓഫിസർ ദിപു ഹരിദാസ്, സിവിൽ എക്സൈസ് ഓഫിസർ ടി.ആർ. പ്രണവ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ പി.സി. കീർത്തി, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ആദിത്യൻ, മാനന്തവാടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. രാജേഷ് എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
Wayanad
മാനന്തവാടി: ഉപജില്ലാ കായികമേളയില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയ പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കായികപ്രതിഭകള്‍ക്ക് സ്വീകരണം നല്കി.
327 പോയിന്റ് സ്വന്തമാക്കിയാണ് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് കിരീടത്തില്‍ മുത്തമിട്ടത്. 37 സ്വര്‍ണം, 26 വെള്ളി, 20 വെങ്കലം എന്നിങ്ങനെ ആകെ 83 മെഡലുകള്‍ സ്കൂള്‍ കരസ്ഥമാക്കി.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിജയികളായ കായികതാരങ്ങളെയും പരിശീലകരെയും ആദരിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു. കോര്‍പറേറ്റ് മാനേജര്‍ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് പുത്തന്‍പറമ്പില്‍, പ്രിന്‍സിപ്പല്‍ സുനില്‍ മാത്യു, ഹെഡ്മാസ്റ്റര് ഫിലിപ്പ് ജോസഫ്, പി.വി. സണ്ണി, ജോബി ജോസഫ്, സുനിത ലാല്സണ്, ഇ.സി. അചഞ്ചല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Wayanad
മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനരഹിതമായതില്‍ പഞ്ചായത്ത് അംഗങ്ങളുടെ പ്രതിഷേധം.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഒരാഴ്ചക്കുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ തെരുവിളക്ക് സ്ഥാപിക്കുന്നതിന് 2025 ഫെബ്രുവരിയിലാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്.
ഒരു വിളക്ക് സ്ഥാപിക്കുന്നതിന് 4100 യാണ് ചെലവ്. ഇത്തരത്തില്‍ 900 ഓളം തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിനോടകം തെരുവ് വിളക്കുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമായി. ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച വിളക്കുകളുടെ തകരാര്‍ പരിഹരിക്കാന്‍ ഭരണസമിതിയുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ബാബു ഷജില്‍ കുമാര്‍, എന്‍.എം. ആന്റണി, അനുഷ സുരേന്ദ്രന്, ഷീജ ബാബു, സിന്ധു സന്തോഷ്, ഗീത ജിജി, പി.ആര്. സുരേഷ്, വി.ആര്. വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Wayanad
കൽപ്പറ്റ: ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കാൻ സർക്കാർ അംഗീകാരത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ടൂറിസം സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്.
വിനോദ സഞ്ചാര വകുപ്പ് സംസ്ഥാന സർക്കാരിന്റെ 100ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ബ്രാൻഡ് വയനാട് പദ്ധതി, റെസ്പോണ്സിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ ലൈഫ് എക്സ്പീരിയൻസ് ട്രെയിൽസ് പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ പ്രകൃതി സൗന്ദര്യം, കൃഷി, സാഹസിക വിനോദം, ഫാം, ഹെറിറ്റേജ് ടൂറിസം മേഖലകൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, ഭക്ഷ്യ വൈവിധ്യങ്ങൾ, കലകൾ, കരകൗശലവിദ്യകൾ കോർത്തിണക്കി ലോകത്തിന് മുന്നിൽ ജില്ലയെ അവതരിപ്പിക്കുകയാണ് ബ്രാൻഡ് വയനാട് പദ്ധതിയുടെ ലക്ഷ്യം. മലബാർ മേഖലയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കും.
മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ടൂറിസം വികസനം ഉൾപ്പെട്ടതാണ് ബ്രാൻഡ് വയനാടെന്നും മന്ത്രി പറഞ്ഞു.വയനാടിനെ കൂർഗ്, മൈസൂരു ജില്ലകളുമായി ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദസറ ആഘോഷങ്ങളിൽ കേരളത്തിന്റെ കലാവിരുന്നും സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യവും അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ദേശീയോത്സവമായ ഓണം മൈസൂരു ദസറ, നോർത്ത് ഈസ്റ്റിലെ ഹോണ്‍ബിൽ ഫെസ്റ്റിവൽ മാതൃകയിൽ വലിയ ഇവന്റാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ബ്രാൻഡ് വയനാട് പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ ഡിസംബറോടെ ഡൽഹിയിൽ സംഘടിപ്പിക്കും. എക്സ്പീരിയൻഷ്യൽ ടൂറിസത്തിന് സാധ്യതയുള്ള ജില്ലയിൽ ലൈഫ് എക്സ്പീരിയൻസ് ട്രെയിൽസ് പദ്ധതിയുടെ ഭാഗമായി തിരുനെല്ലി ട്രെയിൽ, ചേകാടി ഉൾപ്പെടുന്ന കോഫി ട്രെയിൽ എന്നിവയ്ക്ക് തുടക്കമിട്ടു.
കെടിഡിസി സ്ഥാപനങ്ങൾ നവീകരിച്ച് സാന്പത്തിക ലാഭത്തിനുള്ള നടപടികൾ സ്വീകരിക്കും. വൈത്തിരി വില്ലേജിൽ നടന്ന പരിപാടിയിൽ ഉഷ വിജയൻ എംഎൽഎ, ടൂറിസം വകുപ്പ് ഡയറക്ടർ എം. അഞ്ജന, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ സുമിത് കുമാർ താക്കൂർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ, വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ, വാർഡ് അംഗം സിനി ജോജി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സംരംഭകർ തുടങ്ങിയവർപങ്കെടുത്തു.
Wayanad
നടവയല്‍: സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥികള്‍ ഗാന്ധി സ്മൃതി ആഘോഷത്തിന്റെ ഭാഗമായി നടവയല്‍ ഗ്രന്ഥശാല സന്ദര്‍ശനം നടത്തി.
കവിയും പുസ്തക രചയിതാവുമായ സ്റ്റെല്ല മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജയിംസ് പോള്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബര്‍ സന്ധ്യ ലിഷു, ലൈബ്രറി സെക്രട്ടറി മേരി അയ്മനച്ചിറ, പിടിഎ പ്രസിഡന്റ് പ്രിന്‍സ് കോച്ചേരി, എംപിടിഎ പ്രസിഡന്റ് ജിന്‍സി, ബാലവേദി സെക്രട്ടറി പി.ഡി. ജോസഫ്, വൈസ് പ്രസിഡന്റ് കൊച്ചുറാണി, വൈഗ മോഹന്‍ദാസ്, ബിനീറ്റ സജി എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുട്ടികള്‍ ലൈബ്രറി ഹാളിലെ പുസ്തകങ്ങള്‍ ക്രമീകരിക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. സ്കൗട്ട് മാസ്റ്റര്‍ ടെറന്‍സ് ജേക്കബ്, ജോസ് മാത്യു, ഗൈഡ് ക്യാപ്റ്റന്‍ കെ.ജി. ഷിന്റോ എന്നിവര്‍ നേതൃത്വം നല്കി.
Wayanad
തിരുനെല്ലി: അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനും വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയും സംയുക്തമായി വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഫോറസ്റ്റ് ഐബിയില്‍ കുട്ടികള്‍ക്ക് പക്ഷി, തുമ്പി, സസ്യ നിരീക്ഷണം, ലീഫ് ആര്‍ട്ട് പരിശീലനം തുടങ്ങിയവ സംഘടിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷര്‍മിള ഉദ്ഘാടനം ചെയ്തു.
അപ്പപ്പാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ജയേഷ് ജോസഫ് അധ്യക്ഷ വഹിച്ചു.മാനന്തവാടി സോഷ്യല്‍ ഫോറസ്ട്രി ഹരിത സമിതി ചെയര്മാന് ടി.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എസ്. കാര്‍ത്തിക് ,വിനീത എന്നിവർ സംസാരിച്ചു. എം.കെ. സുജന്‍, വി.കെ. അനുരാഗ് എന്നിവര്‍ നേതൃത്വം നല്കി.
Wayanad
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളും പൂതാടി പഞ്ചായത്തിന്റെ പകുതിയോളം ഭാഗങ്ങളും ചേര്‍ന്ന കുടിയേറ്റ മേഖലയില്‍ അപകടങ്ങളോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ സഹായമാകാന്‍ പുല്‍പ്പള്ളിയില്‍ അഗ്നിരക്ഷാനിലയം സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
ഇപ്പോള്‍ അഗ്നിരക്ഷാസേനയുടം സേവനം ലഭിക്കണമെങ്കില്‍ 25 കിലോമീറ്റര്‍ ദൂരെയുള്ള സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നോ 30 കിലോമീറ്റര്‍ ദൂരമുള്ള മാനന്തവാടിയില്‍ നിന്നോ മാത്രമേ സാധിക്കൂ. മറ്റ് ജീവന് രക്ഷാ സാധ്യതകള്‍ ഇല്ലാത്ത ഈ കാര്‍ഷിക മേഖലയില്‍ അടിയന്തരമായി ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി, മുഖ്യമന്ത്രി വി.ഡി. സതീശന്, ഐ.സി. ബാലകൃഷ്ണന് എംഎല്‍എ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, അഗ്നിരക്ഷാസേന ഡയറക്ടര്‍ ജനറലിനുമടക്കം നിവേദനങ്ങള്‍ നല്കി.
ഇതിന്റെ ഫലമായി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഒരു അഗ്നിരക്ഷാനിലയം ആരംഭിക്കുന്നതിന് ഡിപ്പാര്‍ട്ട്മെന്റ് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താത്കാലിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പുല്‍പ്പള്ളി പഞ്ചായത്ത് മുന്‍കൈയെടുത്ത് ഉടനടി സ്ഥലം ഏറ്റെടുത്ത് നല്കാന് തയാറായാല്‍ കുടിയേറ്റ മേഖലയിലെ ഈ പ്രശ്നം സ്ഥായിയായി പരിഹരിക്കപ്പെടും.
ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥ മേധാവികളും ഒരു മനസോടെ പ്രവര്‍ത്തിച്ച് മേഖലയില്‍ അഗ്നിരക്ഷാനിലയം യാഥാർഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. പുല്‍പ്പള്ളി യൂണിറ്റ് പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായ മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എസ്. അജിമോന്, ട്രഷറര്‍ പി.എ. ഷാജിമോന്‍, വൈസ് പ്രസിഡന്റുമാരായ ജോസ് കുന്നത്ത്, കെ. ജോസഫ്, സജി വര്‍ഗീസ്, പി.എം. പൈലി, ബാബു രാജേഷ്, ഇ.കെ. മുഹമ്മദ്, ജോയിന്റ് സെക്രട്ടറിമാരായ കെ.വി. റഫീഖ്, വേണുഗോപാല്‍, ബാബു മാക്കിയില്‍, പ്രസന്നകുമാര്‍, പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.
Wayanad
അരപ്പറ്റ: സിഎംഎസ് ഹയർ സെക്കൻഡറി സൂളിൽ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി. കേശവൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ജില്ലാ കണ്‍വീനർ കെ.എസ്. ശ്യാൽ മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ ബിനു പി. തോമസ്, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും മുപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റഹിയാനത്ത്, മേപ്പാടി സിഎംഎസ്എച്ച് പള്ളി ചെയർമാൻ റവ. ജോ വർഗീസ് മലയിൽ, വാർഡ് മെംബർ ഷഫീഫ് അടാട്ടിൽ, എൻഎസ്എസ് ക്ലസ്റ്റർ കണ്‍വീനർ വി.പി. സുഭാഷ്, എംപിടിഎ പ്രസിഡന്റ് സൈഫുന്നീസ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ലിസ ഐവറീന എന്നിവർ പ്രസംഗിച്ചു.
Wayanad
കൽപ്പറ്റ: ടൗണ്‍ഷിപ്പിൽ നിർമിക്കുന് രണ്ടാംഘട്ട വീടുകളുടെ നിർമാണം 31നകം പൂർത്തിയാക്കി നറുക്കെടുപ്പ് നവംബർ ഒന്നിനകം നടത്തുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.
കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന പുഞ്ചിരിമട്ടം ദുരന്ത നിവാരണ പ്രവത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 149 വീടുകളുടെ നിർമാണം പ്ലാസ്റ്ററിംഗ്, പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ അന്തിമ ഘട്ടത്തിലാണ്.
ടൗണ്‍ഷിപ്പിൽ നിർമിക്കുന്ന അങ്കണവാടി, മാർക്കറ്റ്, പബ്ലിക് ടോയ്ലെറ്റ്, കളിസ്ഥലം, ഹെൽത്ത് സെന്റർ തുടങ്ങിയ പൊതു സൗകര്യങ്ങളുടെ നിർമാണം നവംബറോടെ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ദുരന്ത ബാധിതർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി 15 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്കിൽ പാർക്കിന്റെ ടെൻഡർ നടപടികൾ സമയബന്ധിതമായി നടപ്പാക്കാൻ മന്ത്രി യോഗത്തിൽ നിർദേശിച്ചു.
റോഡുകളുടെ നിർമാണം ഡിസംബറോടെ പൂർത്തിയാകും. ടൗണ്‍ഷിപ്പിൽ പരേഡ് ഗ്രൗണ്ട്, കൽപ്പറ്റ ജിഎൽപിഎസ് സ്കൂൾ എന്നിവ ടൗണ്‍ഷിപ്പിൽ നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.
അന്തിമ ഗുണഭോക്തൃ പട്ടിക പൂർത്തിയാക്കുന്നതിനായി എട്ട്, ഒന്‍പത് തീയതികളിൽ സംസ്ഥാന ദുരന്ത നിവാരണ അഥോററ്റി ഉദ്യോഗസ്ഥർ ജില്ലയിലെത്തി പ്രാദേശിക ജനപ്രതിനിധികൾ, ദുരന്തബാധിതർ എന്നിവരുമായി ചർച്ച നടത്തും.
മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ അവലോകന യോഗം തീരുമാനിച്ചു. ആനക്കാംപൊയിൽ കള്ളാടി ട്വിൻ ടണൽ നിർമാണ മേഖലയിലെ മണ്ണ് സുരക്ഷിതമായി മാറ്റാൻ നിർമാണ കന്പനി പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിക്കാൻ അധികൃതർക്ക് മന്ത്രി കർശന നിർദേശം നൽകി. കള്ളാടിയിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ലഭ്യമാക്കുന്നതിൽ പരാതികൾ ഉണ്ടാകരുതെന്ന് മന്ത്രി നിർദേശിച്ചു.
ജില്ലയിലെ ഷെൽട്ടർ ഹോമുകൾ, അഗ്നിരക്ഷാ നിലയങ്ങൾ എന്നിവയുടെ നിർമാണ പ്രവൃത്തികൾ യോഗം വിലയിരുത്തി. കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ വി. ചെൽസസിനി, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Wayanad
കൽപ്പറ്റ: പദ്ധതി പ്രവർത്തനങ്ങളും ലൈബ്രറികളുടെ വികസനവും ചർച്ച ചെയ്യുന്നതിന് ഗ്രന്ഥശാലകളിൽ ലൈബ്രറി കൗണ്‍സിൽ നടത്തുന്ന "പരസ്പരം' പരിപാടിയിയുടെ വൈത്തിരി താലൂക്കുതല ഉദ്ഘാടനം പുത്തൂർവയൽ ധ്വനി ട്രൈബൽ ലൈബ്രറിയിൽ നടത്തി.
താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് സി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ. അച്യുതൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സി.എം. സുമേഷ്, ജോയിന്റ് സെക്രട്ടറി ഡോ. ജിതിൻ കണ്ടോത്ത്, എക്സിക്യുട്ടിവ് കമ്മിറ്റി അംഗം കെ. വിശാലാക്ഷി, ആർ. കലേഷ്, കെ.വി. സുരേഷ്, ധ്വനി ലൈബ്രറി സെക്രട്ടറി സി. ലത ലൈബ്രറിയൻ ശ്രേയ സുരേഷ് എന്നിവർ പ്രസംഗിച്ചു.
Wayanad
വെള്ളമുണ്ട: പഞ്ചായത്തിലെ പാലിയാണയില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് കഴിഞ്ഞ ഭരണ സമിതിയുടെ അവസാനകാലത്ത് ആരംഭിച്ച പ്രവൃത്തി എങ്ങുമെത്തിയില്ല.
ഫൗണ്ടേഷന് ഇട്ടതല്ലാതെ മറ്റൊരു പണിയും നടന്നില്ല. പലവട്ടം ബന്ധപ്പെട്ടെങ്കിലും പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് പറയാന്‍ കരാറുകാരന് തയാറാകുന്നില്ലെന്ന് വാര്‍ഡ് മെംബര്‍ പറയുന്നു.
പ്രവൃത്തി അടിയന്തരമായി നടത്തുന്നതിന് പഞ്ചായത്ത് ഭരണസമിതി ഇടപെടണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.
Wayanad
മാനന്തവാടി: താഴെയങ്ങാടിയിലുള്ള കെഎസ്ആര്‍ടിസി യാര്‍ഡിലെ മെറ്റല്‍ കാണാതായത് വിവാദത്തില്‍.
യാര്‍ഡിലെ കോണ്‍ക്രീറ്റ് പ്രവൃത്തിയുടെ ഭാഗമായി ഇളക്കി മാറ്റിയ കല്ലുകളാണ് കാണാതായത്. ചെളി നിറഞ്ഞതുമൂലം ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ പണം സ്വരൂപിച്ച് പാകിയ കല്ലുകളാണ് കാണാതായത്. സംഭവം വിവാദമായതോടെ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.
പ്രാഥമികാന്വേഷണത്തില്‍ ഒമ്പത് ലോഡ് കല്ലുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതായാണ് സൂചന. നഷ്ടപ്പെട്ട കല്ലുകള്‍ കണ്ടെത്തണമെന്നും കല്ലു കടത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് (എഐടിയുസി) മാനന്തവാടി യൂണിറ്റ് എടിഒയ്ക്ക് പരാതി നല്കി.
സിസിടിവി കാമറയും സെക്യൂരിറ്റി സംവിധാനവും ഉണ്ടായിട്ടും നടന്ന മോഷണത്തില്‍ യൂണിറ്റിലുള്ളവര്ക്കും പങ്കുണ്ടോയെന്ന് സംശയമുണ്ട്. ജീവനക്കാരെ മുഴുവന്‍ സംശയത്തിന്റെ മുനയിലാക്കിയ പ്രവൃത്തിക്കെതിരേ ജീവനക്കാര്‍ക്കിടയിലും അമര്‍ഷം ശക്തമാണ്.
Wayanad
പുല്‍പ്പള്ളി: വരള്‍ച്ചബാധിത മേഖലയായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കരിങ്കല്‍ ക്വാറികള്‍ നിയന്ത്രിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പറുദീസ ക്വാറി വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
വരള്‍ച്ച രൂക്ഷമായ പാടിച്ചിറ, പറുദീസ, സീതാമൗണ്ട്, മരക്കടവ് പ്രദേശങ്ങളിലാണ് അഞ്ച് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയില്‍ നിരവധി പുതിയ ക്വാറികള്‍ തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ക്വാറിയുടെ പരിസരങ്ങളിലുള്ള നിരവധി വീടുകള്‍ സ്ഫോടനങ്ങള്‍ മൂലം തകര്‍ന്ന നിലയിലാണ്. ക്വാറിയില്‍ നിന്നും വീടുകളിലേക്കുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചതാണ് ജനവാസ മേഖലയില്‍ ഇത്രയധികം ക്വാറികള്‍ തുടങ്ങാന്‍ കാരണമായത്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കടക്കം സമരസമിതി ഭാരവാഹികള്‍ പരാതികള്‍ നല്കി. വീടുകളില്‍ നിന്നു ക്വാറികളിലേക്കുള്ള ദൂരപരിധി 200 മീറ്ററായി അടിയന്തരമായി പുനര്‍നിര്‍ണയിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ നിയമസഭയില്‍ സബ്മിഷന് ആയി ഉന്നയിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ ഉറപ്പുനല്‍കി. വരള്‍ച്ച മുന്നില്‍ക്കണ്ട് ജില്ലാ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം അവശ്യപ്പെട്ടു. ജോണ്സണ് പാറക്കല്‍ അധ്യക്ഷത വഹിച്ചു. ജോസഫ് തട്ടാംപറമ്പില്‍, ജസ്റ്റിന് പടിഞ്ഞാറയില്‍, അനൂപ് മാത്യു, ടോമി ചൂണ്ടനാല്, ബൈജു കണിവേലില്‍, മുരളീധരന് കൊല്ലപ്പറമ്പില്‍, നിര്‍മല്‍ ജിത്ത്, ജോസ് പടനിലം, ജോണി കുളിരാനിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Wayanad
മാനന്തവാടി: ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാര്‍ മേഖല സഹകാരി സംഗമവും അവാര്‍ഡ് വിതരണവും മാനന്തവാടി പാവന പാസ്റ്ററല്‍ സെന്ററില്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചീക്കപ്പാറയില്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയര്മാന് ബിനോയി ഇടയാടിയില്‍ അധ്യക്ഷത വഹിച്ചു.
സ്റ്റീഫന്‍ ജോര്‍ജ് മുഖ്യ പ്രഭാഷണവും പെരിക്കല്ലൂര്‍ ഫൊറോന വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ അനുഗ്രഹപ്രഭാഷണവും നടത്തി. മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം പുതുശേരി സെന്റ് തോമസ് പള്ളി വികാരി ഫാ. റ്റോബി ശൗര്യംമാക്കല്‍ നിര്‍വഹിച്ചു.
ജോണി പുത്തന്‍കണ്ടം, സൈമണ്‍ മണപ്പള്ളില്‍, തോമസ് പീടികയില്‍, എംഡി പി.കെ. മാത്യു പാണ്ടവത്ത് എന്നിവര്‍ പ്രസംഗിച്ചു.
Wayanad
തോണിച്ചാല്‍: ലോക വാര്ത്താദിനത്തോടനുബന്ധിച്ച് ആഗോള കത്തോലിക്കാ സഭയുടെ ക്രൈസ്തവസഭാപരമമായ വാര്‍ത്തകള്‍ ഇടവകകളിലും വിശ്വാസി സമൂഹങ്ങളിലും എത്തിക്കാന്‍ പ്രയത്നിക്കുന്ന ഷിജു കാരുണ്യ മാതായെ തോണിച്ചാല്‍ സെന്റ് സെബാസ്റ്റിയന്‍സ് ഇടവക ആദരിച്ചു.മാധ്യമപ്രവര്‍ത്തകനും കത്തോലിക്കാ കോണ്‍ഗ്രസ് ദ്വാരക മേഖല സെക്രട്ടറിയും സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ തോണിച്ചാല്‍ യൂണിറ്റ് സെക്രട്ടറിയുമാണ് ഷിജു.
ഇടവക വികാരി ഫാ. ബിജോ കറുകപ്പള്ളി, ബ്രദര്‍ പീറ്റര്‍ ദാസ് എംഎംബി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Wayanad
മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ഏഴാമത് എംബിബിഎസ് ബാച്ചിലെ വിദ്യാർഥികൾക്കുള്ള ബിരുദസർട്ടിഫിക്കറ്റ് വിതരണം നടന്നു.
രാജഗിരി ഹോസ്പിറ്റൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സയൻസസ് ഡയറക്ടർ പദ്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിൻ മുഖ്യാതിഥിയായി. ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അധ്യക്ഷത വഹിച്ചു. 146 വിദ്യാർഥികളാണ് പഠനവും പരിശീലനവും കഴിഞ്ഞ് പുറത്തിറങ്ങിയത്.
ചടങ്ങിൽ യുവ ഡോക്ടർമാർക്കുള്ള സന്ദേശം കൃഷി മന്ത്രി ടി. സിദ്ദിഖ് കൈമാറി. ഏറ്റവും മികച്ച ഔട് ഗോയിംഗ് സ്റ്റുഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. അഭിനന്ദ് ഉണ്ണി, മികച്ച അക്കാദമിക് എക്സലൻസ് അവാർഡ് നേടിയ ഡോ. ജെ. ഗായത്രി എന്നിവർക്കുള്ള പുരസ്കാരങ്ങൾ ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ വിതരണം ചെയ്തു. മൂപ്പൻസ് മെഡിക്കൽ കോളജ് ട്രസ്റ്റിയും ആസ്റ്റർ മിംസിന്റെ ഡയറക്ടറുമായ ഡോ. ഹംസ, എക്സിക്യുട്ടീവ് ട്രസ്റ്റി യു. ബഷീർ, ട്രസ്റ്റി നസീറാ ആസാദ്, ജില്ലാ കളക്ടർ വി. ചെൽസസിനി, ന്യൂറോളജിസ്റ്റും ദേശീയതല മെഡിക്കൽ ഫാക്കൽറ്റിയുമായ ഡോ. രാഹുൽ രാജീവ്, പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ഡോ. ഇ. പ്രഭു. വിദ്യാർഥികൾക്ക് വൈദ്യവൃത്തിയുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. സാറ ചാണ്ടി, പിടിഎ പ്രസിഡന്റ് പി.കെ. ദിനേശ് കുമാർ, ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീകാന്ത്, ഡോ. നിമൽ ജയിംസ് എന്നിവർ പ്രസംഗിച്ചു.
Wayanad
മാനന്തവാടി: സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്മപരിപാടിയോടെ അനുബന്ധിച്ച് മയങ്ങില്ല കേരളം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഹരിക്കെതിരേ കായിക ലഹരി എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ട് മാനന്തവാടി താലൂക്കിലെ 12 ഊരുകളിലെ നിവാസികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി.
പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശരണ്യ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സോക്കര്‍ സ്റ്റാര്‍ വള്ളിയൂര്‍ക്കാവ് വിജയിക്കുകയും യംഗ് ബോയ്സ് എഫ്സി തിരുനെല്ലി റണ്ണറപ്പാവുകയും ചെയ്തു. വിജയികള്‍ക്ക് ഉഷാ വിജയന് എംഎല്‍എ ട്രോഫിയും ക്വാഷ് അവാര്‍ഡും നല്കി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍, പിന്റോ ജോണ്‍, പി. വിജേഷ് കുമാര്‍, മന്‍സൂര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.
Wayanad
സുല്‍ത്താന്‍ ബത്തേരി: നഗരസഭയുടെ ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.
കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം നടന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ശിലാസ്ഥാപനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എം.ജി. ഇന്ദ്രജിത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പ്രമോദ് പാളാക്കര, പി. ഷംസാദ്, ലീല പാല്പത്ത്, ഷിഫാനത്ത്, ഷറീന അബ്ദുള്ള, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എം. മൊയ്ദീന്‍ഷ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്. ഷീജ, ചെതലയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. കൃഷ്ണപ്രിയ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.
Wayanad
പുല്‍പ്പള്ളി: പഞ്ചായത്തിലെ ഭരണകെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരേ യുഡിഎഫ് പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
പഞ്ചായത്തിലെ ജനക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കിയതായും ഭരണപരമായ വീഴ്ചകളും സ്വജനപക്ഷപാതപരമായ നടപടികളും തുടരുന്നതായും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണണമെന്നും നിര്‍ത്തലാക്കിയ ജനക്ഷേമ പദ്ധതികള്‍ പുനഃസ്ഥാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു.
ടി.എസ്. ദിലീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് കണ്‍വീനര്‍ സിദ്ദിഖ് തങ്ങള്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍.യു. ഉലഹന്നാന്, ബീന ജോസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് മുരിയങ്കാവില്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി.പി. കുര്യാക്കോസ്, മണി പാമ്പനാല്‍, സി.പി. ജോയ്, വര്‍ക്കി പാലക്കാട്, മണി ഇല്ല്യാമ്പം, ശശിധരന്, ജോളി നരിതൂക്കില്‍, ജോമറ്റ് കോതവഴിക്കല്‍, രാജു തോണിക്കടവ്, ശ്രീദേവി മുല്ലക്കല്‍, മാത്യു പറമ്പില്‍, ഗീത കുഞ്ഞി കൃഷ്ണന്, സിജു പൗലോസ്, വിനോദ് കാഞ്ഞൂക്കാരന്‍, സിനി ജോര്‍ജ്, ഓമന ഗോവിന്ദന്, സെലിന് മാനുവല്‍, ലിസ്നാ മുനീര്‍, സിജോ കുട്ടുവപ്പിള്ളി, മുകുന്ദന് പാക്കം, ജോര്‍ജ് കൊല്ലിയില്‍, ജോസഫ് കുന്നത്തുമറ്റം കുട്ടിയച്ചന്‍ പാളകൊല്ലി, ബാബു ജയശ്രീ, ടി.പി. മര്‍ക്കോസ്, മുരളി എന്നിവര്‍ പ്രസംഗിച്ചു.
Wayanad
കല്‍പ്പറ്റ: മൃഗസംരക്ഷണ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നാലാംഘട്ട പേവിഷബാധ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി.
27 വരെ നീളുന്ന യജ്ഞം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ്. പ്രേമന് പദ്ധതി വിശദീകരണം നടത്തി. വെറ്ററിനറി ഓഫിസര്‍ ഡോ. കെ.എസ്. സുനില്‍, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. കെ. റസാനത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
യജ്ഞത്തിന്റെ ഭാഗമായി വാര്‍ഡുകള്‍ തോറും നടത്തുന്ന ക്യാമ്പുകളില്‍ മൂന്നുമാസത്തിനു മുകളില്‍ പ്രായമുള്ളതും മറ്റ് രോഗങ്ങള്‍ ഇല്ലാത്തതുമായ നായ, പൂച്ച ഉള്‍പ്പെടെ ഓമന മൃഗങ്ങളെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കും. ഒരു മാസത്തിനകം ബൂസ്റ്റര്‍ ഡോസ് നല്‍കും. അതിനുശേഷം വര്‍ഷംതോറും പ്രതിരോധ കുത്തിവയ്പ്പ് ആവര്‍ത്തിക്കും.
വാക്സിനേഷന് ചാര്‍ജ് ഇനത്തില്‍ 55 രൂപയാണ് ഉടമസ്ഥര്‍ അടയ്ക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഉടമസ്ഥര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കും. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക വിഹിതം ഉപയോഗിച്ച് ഡോഗ് ക്യാച്ചര്‍മാരുടെ സഹായത്തോടെ തെരുവുനായകളുടെ വാക്സിനേഷന് കാമ്പയിന് നടക്കും.
പിടിക്കുന്ന നായകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാത്തവയെ ബ്ലോക്ക് തിരിച്ച് ബത്തേരി, പടിഞ്ഞാറത്തറ എബിസി കേന്ദ്രങ്ങളിലേക്ക് മാറ്റും.
Kannur
പെരിയ (കാസര്‍ഗോഡ്): കേരള കേന്ദ്രസര്‍വകലാശാലയില്‍ നടന്ന വന്ദേമാതരം സെമിനാറില്‍ ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാറിനെ പങ്കെടുപ്പിച്ചതിനെതിരേ നടന്ന വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ ദേശീയഗീതമായ വന്ദേമാതരത്തിനെതിരായ സമരമായി വ്യാഖ്യാനിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ദേശീയ ഗീതത്തിനെതിരേ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് തുടര്‍ന്നുനടന്ന ദേശീയ സെമിനാറിന്റെ സെഷന് വിദ്യാര്‍ഥികള്‍ തടസപ്പെടുത്തി.
വന്ദേമാതരം ഗാനത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയിലെ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമല്ലെന്നും ദേശീയഗീതത്തെ എതിര്‍ക്കാനുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമാണതെന്നും അദ്ദേഹം സൂചിപ്പിച്ചു.
"ചില വിദ്യാര്‍ഥികള്‍ വന്ദേമാതരത്തിനെതിരേ മുദ്രാവാക്യം വിളിക്കുന്നു. ഡല്‍ഹി മുതല്‍ നമ്മുടെ തെരുവുകള്‍ വരെ ഇത്തരം ആളുകള്‍ രംഗത്തുവരുമ്പോള്‍ അവര്‍ക്ക് പിന്നില്‍ ആരാണെന്നും ഏതു ശക്തിയാണെന്നും നാം കണ്ടെത്തേണ്ടതുണ്ട്. അതിനെതിരേ നാം എല്ലാവരും പ്രവര്‍ത്തിക്കണം. വെറുതെ കണ്ടെത്തുക മാത്രമല്ല, നടപടിയെടുക്കുകയും വേണം'.-അദ്ദേഹം പറഞ്ഞു. "വന്ദേമാതരത്തെ എതിര്‍ക്കാന്‍ ചിലര്‍ വന്നാല്‍, അവരെ നേരിടാനും മുന്നോട്ട് പോകാനുമുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ടാകും. ഞങ്ങള്‍ മുന്നോട്ട് പോകും. രാജ്യത്ത് ഇത്തരം അസംബന്ധങ്ങള്‍ ഇനി ഞങ്ങള്‍ അനുവദിക്കില്ല,'-അദ്ദേഹം പറഞ്ഞു.
സ്കൂളുകളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്ന ഭരണഘടനാപരമായോ നിയമപരമായോ ഉള്ള വ്യവസ്ഥകളൊന്നുമില്ലെന്ന 1995ല്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി പരാമര്‍ശിച്ചുകൊണ്ട് ഇക്കാര്യത്തില്‍ നീതിന്യായ വ്യവസ്ഥ സ്വീകരിച്ച നിലപാടില്‍ തനിക്ക് വേദനയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
വന്ദേമാതരം അഭിമാനകരമായ ഒന്നാണെന്ന് പറഞ്ഞ ഗവര്‍ണര്‍, എന്നാല്‍ ആ ഗാനത്തിന്റെ പൂര്‍ണരൂപത്തിലുള്ള അർഥം തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. ആ ആറു വരികളുടെയും അർഥം എനിക്കറിയില്ല. സംസ്കൃതമോ ബംഗാളിയോ എനിക്ക് ശരിയായി വശവുമില്ല. എങ്കിലും വന്ദേമാതരം എന്റെ മനസിലും ഹൃദയത്തിലും അത്രയും ശക്തമായ ചിന്തകളാണ് ഉണര്ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഗവര്‍ണറുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എബിവിപി ഒഴികെയുള്ള വിവിധ രാഷ്ട്രീയ സംഘടനകളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ അടുത്ത സെഷന് തടസപ്പെടുത്തി. സര്‍വകലാശാലയുടെ ചീഫ് പ്രോക്ടറും (അച്ചടക്ക ചുമതലയുള്ള ഉദ്യോഗസ്ഥന്) ലിംഗ്വിസ്റ്റിക്സ് വിഭാഗം പ്രഫസറുമായ പി. ശ്രീകുമാര്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് അവര്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചത്.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സയ്യിദ് അലി ശ്രീകുമാറില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഗവര്‍ണറുടെ പരാമര്‍ശങ്ങളോട് അധ്യാപകര്‍ സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്തു. ഗവര്‍ണര്‍ കാമ്പസിലെത്തി വിദ്യാര്‍ഥികളെ ദേശവിരുദ്ധര്‍ എന്നു വിളിച്ചപ്പോള്‍ അധ്യാപകര്‍ മൗനം പാലിച്ച് ഇരിക്കുകയായിരുന്നു. ആരാണ് ദേശവിരുദ്ധര്‍ ആരൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അധികാരം അവര്‍ക്ക് നല്‍കിയത്? ഈ പരിപാടി തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ല. -അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളില്‍ ഒരാള്‍ ഷൂസ് കൈയിലേന്തിക്കൊണ്ട് ഇന്‍ക്വിലാബ് സിന്ദബാദ്, ആര്‍എസ്എസ് ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി. പിന്നീട് പൊലിസും സര്‍വകലാശാല അധികൃതരും ഇടപെട്ട് വിദ്യാര്‍ഥികളെ ശാന്തരാക്കി ബാക്കിയുള്ള രണ്ടു സെഷനുകളും പൂര്‍ത്തിയാക്കുകയായിരുന്നു.
Kannur
ഇരിട്ടി: ഇന്നലെ വൈകുന്നേരമുണ്ടായ ചുഴലിക്കാറ്റിൽ ആറളം പഞ്ചായത്തിലെ കാരാപറന്പ് മേഖലയിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
മലയോര ഹൈവേയിൽ ആവില ധ്യാനകേന്ദ്രത്തിന് സമീപം തേക്ക് മരം റോഡിനു കുറുകെ വീണ് എടൂർ-ആറളം റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മുറ്റത്തെ കൂറ്റൻ മാവ് കടപുഴകി വീണ് വട്ടമറ്റത്തിൽ മാത്യുവിന്റെ കാർപോർച്ച്
പൂർണമായും വീട് ഭാഗികമായും തകർന്നു. അപകടസമയത്ത് കാർപോർച്ചിൽ വാഹനം ഇല്ലാതിരുന്നതിനാൽ വലിയ നാശനഷ്ടം ഒഴിവായി. കല്ലമ്മാരിൽ ട്രീസയുടെ വീടിനു മുകളിലേക്കും മരം പൊട്ടിവീണു.
മടത്തിക്കുഴിഞ്ഞൂർ മാത്യുവിന്റെ വീടിനും മരം വീണ് കേടുപാടുണ്ടായി. ദിലീപ് ഏലാട്ടിലിന്റെ വീടിന്റെ ആസ്ബറ്റോസ് മേൽക്കൂര കാറ്റിൽ തകർന്നു. നാട്ടുകാർ പ്ലാസ്റ്റിക് വലിച്ചുകെട്ടി വീട് താത്കാലികമായി താമസയോഗ്യമാക്കിയിരിക്കുകയാണ്. സമീപത്ത് പ്രവർത്തിക്കുന്ന മലബാർ കാർഷിക നഴ്സറിയുടെ മേൽക്കൂര പൂർണമായും തകർന്നു. മേൽക്കൂര തകർന്നുവീണ് നിരവധി ചെടികളും നശിച്ചു. നഴ്സറിയിൽ സൂക്ഷിച്ചിരുന്ന വളം ഉൾപ്പെടെയുള്ളവ മഴയിൽ നനഞ്ഞു നശിച്ചു.
മേഖലയിലെ നിരവധി വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടമുണ്ടായി. നിരവധിയിടങ്ങളിൽ റബർ മരങ്ങളും കടപുഴകി. മരങ്ങൾ വൈദ്യുതി ലൈനുകളിൽ വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. മൈത്രീ ഭവനു സമീപം മരങ്ങൾ കടപുഴകി വീണെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല.
കാറ്റിൽ വാതിൽ ശക്തമായി അടഞ്ഞതിനെ തുടർന്ന് കൈ കുടങ്ങി മൈത്രീ ഭവനിലെ ജീവനക്കാരിക്ക് പരിക്കേറ്റു. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോർജ് ആലാംപള്ളി, പഞ്ചായത്ത് അംഗങ്ങളായ റോസമ്മ മാത്യു, സെലീന എന്നിവർ ഫയർഫോഴ്സിനും നാട്ടുകാർക്കും സന്നദ്ധപ്രവർത്തകർക്കുമൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. റവന്യൂ അധികൃതരും സ്ഥലം സന്ദർശിച്ചു.
Kannur
ചെമ്പേരി: ഫ്രാൻസിസ്കൻ അൽമായ സഭയുടെ (എസ്എഫ്ഒ) ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷിക ഓർമദിനം ആചരിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ അസിസ്റ്റന്റ് റെക്ടർ ഫാ. മാർട്ടിൻ തുറയ്ക്കൽ വിശുദ്ധ കുർബാനയർപ്പിച്ചു. റെക്ടർ ഫാ. തോമസ് തയ്യിൽ സന്ദേശം നൽകി.
എസ്എഫ്ഒ അംഗങ്ങൾ പങ്കെടുത്ത പ്രദക്ഷിണത്തിന് ഷിന്റോ വെട്ടിക്കുഴിയിൽ നേതൃത്വം വഹിച്ചു. തുടർന്ന് ചെമ്പേരിയിലെ വയോജന സംരക്ഷണ കേന്ദ്രമായ കരുണാലയത്തിൽ നടന്ന ഓർമദിനാചരണ സമ്മേളനം കരുണാലയം ഡയറക്ടർ ഫാ. ബിജു ചേന്നോത്ത് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഒ യൂണിറ്റ് പ്രസിഡന്റ്
പി.കെ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ഡൊമിനിക്ക് തെക്കേമുറി, സ്കറിയ കളപ്പുരയ്ക്കൽ, ഡെയിസി മാരിപ്പുറത്ത്, സാലി വെള്ളിയാംകണ്ടത്തിൽ, ചിന്നമ്മ മണിമലത്തറപ്പിൽ, ലീലാമ്മ പേണ്ടാനത്ത്, ദേവസ്യാ കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. എസ്എഫ്ഒ അംഗങ്ങൾ ചേർന്ന് കരുണാലയം ഡയറക്ടർ ഫാ. ബിജു ചേന്നോത്തിന് മെമെന്റോ സമ്മാനിച്ചു.
കരുണാലയം, സാന്ത്വനം എന്നിവിടങ്ങളിൽ സേവനം ചെയ്തുവരുന്ന സിസ്റ്റർ ഡെൽസി എസ്ഡി ഉൾപ്പെടെയുള്ള സന്യസ്തരെ ചെമ്പേരി എസ്എഫ്ഒയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വയോജന ദിനാചരണത്തിന്റെ ഭാഗമായി കരുണാലയത്തിലെ വയോജനങ്ങളെ വാർഡ് മെംബർ ജോൺസൺ പുലിയുറുമ്പിൽ പൊന്നാട യണിയിച്ചു. സിസ്റ്റർ ഡെൽസി മറുപടി പ്രസംഗം നടത്തി. തുടർന്ന് അന്തേവാസിളോടൊപ്പം സ്നേഹവിരുന്നും നടന്നു. ജോസ് പാറത്താനത്ത്, ജോസ് കരിക്കാട്ടുകണ്ണിയിൽ എന്നിവർ നേതൃത്വം നൽകി.
Kannur
കരുവഞ്ചാൽ: കരുവഞ്ചാലിൽ ഉൾപ്പെടെ പുഴ മലിനമാക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ കെ.സി. ലക്ഷ്മണൻ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. കരുവഞ്ചാൽ ടൗണിനോട് ചേർന്നാണ് പുഴ ഒഴുകുന്നത്.
പുഴയുടെ സമീപത്തായി നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ താമസിക്കുന്നുണ്ട്. ഇവർ പ്ലാസ്റ്റിക്കും ഭക്ഷണ അവശിഷ്ടങ്ങളും ഉൾപ്പെടെ പുഴയിലേക്കാണ് വലിച്ചെറിയുന്നത്. പുഴയിൽ നീരൊഴുക്ക് കുറഞ്ഞ നിലയിലാണ്. അതിനാൽ അവശിഷ്ടങ്ങളിൽ പലതും അവിടെത്തന്നെ കെട്ടിക്കിടന്ന് ദുർഗന്ധം പരക്കുകയാണ്.
പുഴയുടെ സമീപത്തു തന്നെ നിരവധി കുടിവെള്ള കിണറുകളും കുളങ്ങളുമുണ്ട്. പുഴയിൽ നിന്ന് കുടിവെള്ള സ്രോതസുകളിലേക്കും വെള്ളം എത്തിച്ചേരുന്നുണ്ട്. ഇത് പല സാംക്രമിക രോഗങ്ങളും പടർന്നു പിടിക്കാൻ കാരണമാകും. പുഴയിൽ കുളിക്കുന്നവർക്ക് ചൊറിച്ചിൽ ഉൾപ്പെടെ അനുഭവപ്പെടുന്നതായും പറയുന്നുണ്ട്. പുഴ മലിനമാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നു.
Kannur
പയ്യാവൂർ: മലയോര കുടിയേറ്റ മേഖലയിലെ പയ്യാവൂർ ഭാഗത്തുനിന്ന് ആദ്യമായി ബിഷപ് പദവിയിലെത്തിയ കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ തോമസ് ആനിമൂട്ടിലിന് ജന്മനാട്ടിൽ 29ന് വൈകുന്നേരം പൗരസ്വീകരണം നൽകും.
മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘ രൂപീകരണ യോഗം പയ്യാവൂർ സെന്റ് ആൻസ് പള്ളി പാരിഷ് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു.
പി.എം. മാത്യു ആമുഖ പ്രഭാഷണം നടത്തി. ഫാ. ബിബിൻ അഞ്ചെമ്പിൽ, ഫാ. സ്റ്റെബിൻ തെക്കേടത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ബാലകൃഷ്ണൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.പി. ജോസ്, ചാക്കോ മുല്ലപ്പള്ളി, ഇ. കെ. കുര്യൻ, ടി.പി.അഷ്റഫ്, വി.പി. അബ്ദുൾ ഖാദർ ഹാജി, സഷീബ ജോയ്, സൈമൺ പെരുവക്കുന്നേൽ, ടെൻസൻ ജോർജ് കണ്ടത്തിൻകര, ജോസ് മണ്ഡപം, ഐബിഷ് ബേബി, എ. നാരായണൻ, ജെയിംസ് തുരുത്തേൽ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ചെയർപേഴ്സണായും പി.എം. മാത്യു കൺവീനറായും ഇ.കെ. കുര്യൻ ട്രഷററായുമുള്ള സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നൽകി.
Kannur
കണ്ണൂർ: വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ച മലിനജല സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർവഹിച്ചു. വിസ്മയ അമ്യൂസ്മെന്റ് പാർക്ക് ചെയർമാൻ പി.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
പ്രതിവർഷം അഞ്ച് ലക്ഷത്തോളം സന്ദർശകർ എത്തുന്ന വിസ്മയ പാർക്കിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതാണ് അഞ്ച് കോടി രൂപ ചെലവിൽ നിർമിച്ച പുതിയ പ്ലാന്റ്. ആധുനിക യന്ത്രസാമഗ്രികളും നൂതന സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നത്.
തൃശൂർ ഗവ. എൻജിനിയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് മുൻ വകുപ്പ് മേധാവിയും പ്രഫസറുമായ ഡോ. ആർ. ജയചന്ദ്രനാണ് പ്ലാന്റിന്റെ രൂപകല്പനയും കൺസൾട്ടൻസിയും നിർവഹിച്ചത്. പുതിയ എസ്ടിപി പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ വിസ്മയ പാർക്കിന്റെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാകുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധേയമായ മുന്നേറ്റമാകും.
മുൻ എംപി കെ.കെ. രാഗേഷ് , ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ദീപ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുനിൽകുമാർ, വാർഡ് കൗൺസിലർ പി.പി. ഗംഗാധരൻ, പി.കെ. ശ്യാമള, ടി.വി. നാരായണൻ, വൽസൻ കടമ്പേരി, സമദ് കടമ്പേരി, വിസ്മയ ഡിവിഷൻ ടൂറിസം എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് കെ. ഗണേശൻ , പി. മുകുന്ദൻ, വിസ്മയ അമ്യൂസ്മെന്റ് പാർക്ക് വൈസ് ചെയർമാൻ കെ. സന്തോഷ്, വിസ്മയ അമ്യൂസ്മെന്റ് പാർക്ക് ഡയറക്ടർ എം. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
Kannur
ഇരിട്ടി: പാസ്പോർട്ടും വീസയും ഇല്ലാതെ വ്യാജ ആധാർ കാർഡ് നിർമിച്ച് സ്പായിൽ അനധികൃതമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനി ഇരിട്ടിയിൽ അറസ്റ്റിൽ. ഇരിട്ടി മേലെ സ്റ്റാൻഡിലെ ബ്ലാക്ക് ആൻഡ് ബ്യൂട്ടി വെൽനസ് സ്പായിൽ ജോലി ചെയ്തിരുന്ന സുമ വാനുവലാണ് (22) പിടിയിലായത്. പൊലിസിന് ലഭിച്ച രഹസ്യവിവരത്തത്തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലാകുന്നത്. പശ്ചിമ ബംഗാൾ സ്വദേശിനിയാണെന്ന് രേഖപ്പെടുത്തിയ ആധാർ കാർഡ് ഹാജരാക്കിയെങ്കിലും പരിശോധനയിൽ ഇതു വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഒരു വർഷത്തോളമായി യുവതി സ്പായിൽ ജോലി ചെയ്തിരുന്നതായാണ് പൊലിസ് പറയുന്നത്. ഇരിട്ടിയിലെത്തുന്നതിന് ആറുമാസം മുമ്പ് പശ്ചിമ ബംഗാളിലെത്തിയ യുവതി അവിടെനിന്നാണ് വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. ചോദ്യംചെയ്യലിൽ താൻ ബംഗ്ലാദേശ് സ്വദേശിയാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശിലെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധനയിൽ കണ്ടെത്തി.
കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് നടപടികൾ പൂർത്തിയാക്കിയശേഷം അനധികൃതമായി രാജ്യത്ത് താമസിച്ചുവരുന്ന വിദേശികളെ താമസിപ്പിക്കുന്ന ക്യാന്പിലേക്ക് മാറ്റും. തുടർന്ന് ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ഇരിട്ടി സിഐ കെ.വി. ഉമേഷ്, എസ്എച്ച്ഒ സി. സനീത് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ ശ്രീനാഥ്, ടി. സന്ധ്യ, രാജു ജോസഫ്, എഎസ്ഐ ബിജു എന്നിവരടങ്ങിയ സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
Kannur
ഇരിട്ടി: ആറളം പഞ്ചായത്തിലെ വീർപ്പാട് തൊത്തുമ്മലിൽ ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിൽ അനധികൃതമായി നടത്തിയിരുന്ന ചെങ്കൽ ഖനനം റവന്യു വകുപ്പ് ഇടപെട്ട് നിർത്തിവയ്പിച്ചു. 17 ആദിവാസി കുടുംബങ്ങൾക്ക് പതിറ്റാണ്ടുകൾക്കുമുന്പ് പതിച്ചുനൽകിയ ഭൂമിയിലാണ് ഖനനം നടന്നു വന്നിരുന്നത്. 1986ൽ പട്ടികവർഗ സഹകരണസംഘത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങൾക്ക് റവന്യുവകുപ്പ് പത്തു സെന്റ് വീതമായിരുന്നു പതിച്ചുനൽകിയത്. എന്നാൽ നിയമം ലംഘിച്ച് ഇവിടെ ചെങ്കൽ ഖനനം നടത്തിവരികയായിരുന്നു. ചെങ്കൽ നിക്ഷേപമുള്ള ഇവിടെയുള്ള സ്ഥലത്തിന് ഒരു സെന്റിന് പാട്ടത്തുകയായി 25,000 മുതൽ 50,000 രൂപ ലഭിക്കാനുള്ള സാധ്യതയുണ്ട്. ആദിവാസികൾക്ക് നാമമാത്രതുക നൽകി കബളിപ്പിച്ചാണ് ചെങ്കൽ പണക്കാർ ഖനനം നടത്തിയതെന്നും ആരോപണമുണ്ട്.
കല്ല് നീക്കം ചെയ്ത ശേഷം ഭൂമി കൃഷിയോഗ്യമാക്കി നൽകാമെന്ന വാഗ്ദാനം നൽകിയാണ് ഖനനം നടത്തിയിരുന്നതെന്നും പറയുന്നു. ആദ്യം പത്തു സെന്റ് സ്ഥലത്ത് ഖനനം നടത്തിയശേഷം സമീപത്തെ മറ്റൊരു പത്തു സെന്റിലേക്കും ഖനനം വ്യാപിപ്പിച്ചതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പതിച്ചുനൽകിയ ഭൂമിയിൽ ചില കുടുംബങ്ങൾ കപ്പയും വാഴയും ഉൾപ്പെടെയുള്ള കൃഷി നടത്തുന്നുണ്ട്. ഏതാനും ഭാഗങ്ങൾ തരിശായി കിടക്കുന്നുണ്ട്. ഇവിടേക്കാണ് ഖനനം വ്യാപിപ്പിക്കാൻ നീക്കം നടത്തിയത്.
ഖനനം നടക്കുന്നതറിഞ്ഞ് മാധ്യമപ്രവർത്തകർ സ്ഥലത്തെത്തിയതിനു പിന്നാലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവെന്ന് പരിചയപ്പെടുത്തിയ ഒരാൾ സ്ഥലത്തെത്തി ഖനനത്തെ അനുകൂലിച്ച് വാദിച്ചതായും നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് റവന്യുവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇതിനു മുന്‍പ് ഖനനത്തിനായി ഉപയോഗിച്ചുവന്ന യന്ത്രം ഖനന ലോബി സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ എം.എ. സഞ്ജനയുടെ നേതൃത്വത്തിലുള്ള റവന്യു സംഘം സ്ഥലത്തെത്തി ഖനനം നിർത്തിവയ്ക്കാൻ നിർദേശം നൽകുകയായിരുന്നു. സീനിയർ ക്ലാർക്കുമാരായ മനോജ് കുമാർ, ജിനി എൽ. രാജ് എന്നിവരും റവന്യുസംഘത്തിലുണ്ടായിരുന്നു.
Kannur
കാഞ്ഞിരക്കൊല്ലി: വന്യമൃഗാക്രമണത്തിൽ വളർത്തു നായയ്ക്ക് സാരമായി പരിക്കേറ്റു. കാഞ്ഞിരക്കൊല്ലി മുക്കുഴിപ്പാറ റോഡിലെ മുള്ളൂർ വീട്ടിൽ ജോസ്-ലൗലി ദമ്പതികളുടെ വീട്ടിലെ വളർത്തു നായയെയാണ് വന്യമൃഗം ആക്രമിച്ചത്. കഴുത്തിനും കാലിനും കടിയേറ്റ നായ അവശനിലയിലാണ്. ഇന്നലെ രാവിലെ പട്ടാപ്പകൽ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം.
അടുത്ത വീട്ടിൽ കടുവയുടേതെന്ന സംശയിക്കുന്ന വന്യജീവിയുടെ കാലടയാളം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വന്യജീവി കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വർഷങ്ങൾക്കു മുന്‍പും ഇവിടെ ഒരു വളർത്തു നായയെ കടുവ കടിച്ചു കൊന്നിരുന്നു. കാഞ്ഞിരക്കൊല്ലി ഭാഗത്ത് കടുവ ഇറങ്ങിയിട്ടുണ്ടെന്ന സംശയം ഭീതിപരത്തുകയാണ്. സീസൺ തുടങ്ങിയാൽ മുക്കുഴിപ്പാറ കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ വന്യമൃഗഭീതിയും തകർന്ന റോഡുകളും രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതും സഞ്ചാരികളെ അകറ്റുകയാണ്. മുക്കുഴിപ്പാറ റോഡിൽ തെരുവുവിളക്കുകൾ കത്താത്തതും വന്യമൃഗങ്ങൾ വിഹരിക്കാൻ കാരണമാവുന്നുണ്ടെന്നും വനംവകുപ്പ് ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Kannur
ചെറുപുഴ: ചെറുപുഴ മേലെ ബസാറിൽ മൂന്നു കടകളുടെ മുൻവശം തകർത്ത് പിക്കപ്പ് ജീപ്പ്. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു അപകടം. മേലെ ബസാറിലെ റോയൽ ചിക്കൻ സെന്ററിൽ കോഴിയുമായെത്തിയ പിക്കപ്പ് ജീപ്പാണ് അപകടത്തിപ്പെട്ടത്.
നിർത്തിയിട്ടശേഷം ഡ്രൈവർ കടയിലേയ്ക്ക് പോയപ്പോൾ പിക്കപ്പ് ജീപ്പ് സൂര്യാവസ്ത്രാലയം റോഡിൽകൂടി താഴേയ്ക്ക് ഉരുണ്ടുനീങ്ങി കടകളിൽ ഇടിക്കുകയായിരുന്നു. നിരവധിയാളുകൾ നടന്നു പോകുന്നതും പയ്യന്നൂർ ഭാഗത്തേയ്ക്ക് ബസ് കാത്തു നിൽക്കുന്ന ഭാഗത്താണ് അപകടം നടന്നത്. ഭാഗ്യംകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.
നാഗാർജുന ഔഷധശാല, സൺ ആൻഡ് ഷെയ് ഫൂട്ട്വേർ, ക്ലാസിക് ഫാൻസി ഷോപ്പ് എന്നീ വ്യാപാര സ്ഥാപനങ്ങളുടെ ചില്ല്, ബോർഡുകൾ, കടയുടെ മുന്നിൽ തൂക്കിയിട്ടിരുന്ന സാധനങ്ങൾ എന്നിവ തകർത്താണ് പിക്കപ്പ് ജീപ്പ് നിന്നത്. അശ്രദ്ധമായി വാഹനം നിർത്തിയിട്ട് അപകടം വരുത്തിവച്ചതിൽ പ്രതിഷേധം ശക്തമാണ്.
Kannur
കാഞ്ഞിരക്കൊല്ലി: കുന്നത്തൂർപ്പാടി, പാടാംകവല, കാഞ്ഞിരക്കൊല്ലി പ്രധാനറോഡിൽ ഉരുണ്ടുവീണ കൂറ്റൻ കരിങ്കൽ പാറ മാറ്റാത്തത് വാഹനയാത്രക്കാർക്ക് ദുരിതമായി. കഴിഞ്ഞ 12ന് പുലർച്ചെയാണ് കനത്തമഴയ്ക്ക് ശേഷം കൂറ്റൻപാറ കുന്നിൽ നിന്ന് റോഡരിലേക്ക് പതിച്ചത്. വാഹനം കുറവായതിനാൽ തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി.
കെഎസ്ആർടിസി ഉൾപ്പെടെ രണ്ടു ബസുകളും കാഞ്ഞിരക്കൊല്ലിയിലെത്തുന്ന ടൂറിസ്റ്റ് ബസുകളും മറ്റുവാഹനങ്ങളും ഇതുവഴിയാണ് കടന്നുപോവുന്നത്. പാറയുടെ എതിർഭാഗത്ത് താഴ്ന്ന ഭാഗമായതിനാൽ രാത്രിയിൽ അപകടം എറെയാണെന്ന് പ്രദേശവാസികൾ പറയുന്നു. സീസൺ തുടങ്ങിയതിനാൽ ദിവസവും രാത്രിയും പകലും ഇതുവഴി ടൂറിസ്റ്റ് വാഹനങ്ങളുടെ തിരക്കാണ്.
ആരു മാറ്റുമെന്നതിനെക്കുറിച്ചുള്ള തർക്കമാണ് പാറ റോഡരികിൽ തന്നെ സ്ഥിതി ചെയ്യുന്നതിന് കാരണമെന്ന് വ്യാപാരികൾ പരാതിപ്പെട്ടു. വലിയ ടൂറിസ്റ്റ് ബസുകൾ ഇതുവഴി കടന്നുപോകാൻ പ്രയാസപ്പെടുന്നു.
Kannur
ഇരിട്ടി: പേരാവൂർ മണ്ഡലത്തിലെ മൂന്ന് പ്രധാന റോഡുകൾ കെഎസ്ടിപി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കും. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. പ്രളയത്തിൽ തകർന്ന വാഴയിൽ പാലത്തിന് പകരം പുതിയ പാലം നിർമിക്കുന്നതിന് 7.4 കോടി രൂപയുടെ എസ്റ്റിമേറ്റിനും അംഗീകാരം ലഭിച്ചു. അയ്യങ്കുന്ന് പഞ്ചായത്തിലെ കൊണ്ടൂർ പുഴയ്ക്ക് കുറുകെ വള്ളിത്തോട്–സെന്റ് ജൂഡ്–വാഴയിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. 2022ലെ മലവെള്ളപ്പാച്ചിലിലാണ് നിലവിലെ ചെറിയ പാലം തകർന്നത്. തുടർന്ന് നാട്ടുകാർ താൽക്കാലിക നടപ്പാലം ഒരുക്കിയിരുന്നു.
മാടത്തിൽ–കീഴ്പള്ളി–പാലപ്പുഴ റോഡ്, ഇരിട്ടി–പേരാവൂർ–നെടുംപൊയിൽ റോഡ്, കുന്നോത്ത്–കേളൻപീടിക–മട്ടിണി–നിരങ്ങൻചെറ്റ റോഡ് എന്നിവയാണ് കെഎസ്ടിപി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ നടപടി തുടങ്ങിയത്. കുന്നോത്ത്–കേളൻപീടിക–മട്ടിണി റോഡിന്റെ 12 കിലോമീറ്റർ നവീകരണത്തിന് 25 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സമർപ്പിക്കുക.
മുരിങ്ങോടി–മേൽമുരിങ്ങോടി റോഡിനും മണത്തണ–അമ്പായത്തോട് റോഡിനും അഞ്ചുകോടി രൂപ വീതം ഭരണാനുമതി ലഭിച്ചതായി യോഗത്തിൽ അറിയിച്ചു. കൊട്ടിയൂർ ക്ഷേത്രത്തിലെ ഉത്സവ സീസണിന് മുന്‍പ് നിർമാണം പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. കാപ്പുംകടവ്, പാലപ്പുഴ പാലങ്ങൾക്കായി പുതിയ എസ്റ്റിമേറ്റ് തയാറാക്കാനും തീരുമാനിച്ചു.
ആനമതിൽ ഡിസംബറിൽ പൂർത്തിയാക്കും
ആറളം ഫാമിലെ ആനമതിൽ നിർമാണം ഡിസംബറിനുള്ളിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം യോഗത്തെ അറിയിച്ചു. 9.89 കിലോമീറ്റർ മതിൽ നിർമിക്കേണ്ടതിൽ 6.7 കിലോമീറ്റർ പൂർത്തിയായി. ശേഷിക്കുന്ന 2.19 കിലോമീറ്ററിൽ ഒരു കിലോമീറ്ററിന്റെ നിർമാണം പുരോഗമിക്കുകയാണ്. ശേഷിക്കുന്ന 1.19 കിലോമീറ്ററിൽ അരകിലോമീറ്ററിലെ കൂപ്പ് റോഡ് നിർമാണം പൂർത്തിയായി. ബാക്കിയുള്ള ഭാഗത്ത് റെയിൽവേലി സ്ഥാപിക്കുന്നതിനുള്ള നിർമാണ സാമഗ്രികൾ എത്തിക്കുന്ന നടപടിയും പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു. കെആർഎഫ്ബി മാനേജർ എം. ജഗദീഷ്, കെട്ടിട നിർമാണ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ സി. സവിത, മന്ത്രിയുടെ പി.എ. മുഹമ്മദ് ജസീർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Kannur
കരിവേടകം (കാസർഗോഡ്): രണ്ടുദിവസത്തെ അവധിക്ക് വീട്ടിലെത്തിയതിനു ശേഷം കോളജിലേക്കു മടങ്ങാനായി കഴിഞ്ഞ സെപ്റ്റംബർ 21ന് അതിരാവിലെ വീട്ടിൽനിന്ന് പുറപ്പെട്ടതായിരുന്നു മംഗളൂരുവിൽ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയായ കരിവേടകം തങ്കത്തടുക്കത്തെ ജിതിന(19). അയൽവാസിയായ അമൽരാജിനൊപ്പം കാസർഗോട്ടേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ പെട്ടെന്നു മുന്നിലേക്ക് ചാടിവീണ ഒരു കാട്ടുപോത്തിന്റെ ആക്രമണം ആ പെൺകുട്ടിയുടെ ജീവിതത്തെ തന്നെ പരീക്ഷണഘട്ടത്തിലാക്കി. മംഗളൂരുവിലെ രണ്ട് ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ രണ്ടാഴ്ചത്തെ ചികിത്സകൊണ്ട് ജീവൻ തിരികെ കിട്ടിയെങ്കിലും അപകടത്തിന്റെ ആഘാതങ്ങൾ ഇനിയും ബാക്കിയാണ്.
പുലർച്ചെ 5.30ഓടെ ബോവിക്കാനം-കാനത്തൂർ റോഡിലെ മഞ്ചക്കല്ലിൽവച്ചാണ് കാട്ടുപോത്ത് റോഡിനു കുറുകെ ചാടി സ്കൂട്ടറിൽ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് ഇരുവരും നിലത്തുവീണു. ദൂരേക്കു തെറിച്ചുവീണ ജിതിനയുടെ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റു. ദേഹമാസകലവും പരിക്കുണ്ടായിരുന്നു. കാസർഗോട്ടെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയതിനുശേഷം ഉടൻ തന്നെ മംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇപ്പോൾ ബോധം തിരികെ കിട്ടിയെങ്കിലും തലയ്ക്കും ദേഹമാസകലവുമേറ്റ പരിക്കുകളുടെ ആഘാതം ബാക്കിയാണ്. ഓർമശക്തി തന്നെ പൂർണമായി വീണ്ടുകിട്ടിയിട്ടില്ല. അപകടം നടന്ന ദിവസം എന്താണ് സംഭവിച്ചതെന്നുപോലും ഇതുവരെ ഓർത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ചികിത്സയ്ക്കുമാത്രം കുടുംബം ഇതുവരെ രണ്ടുലക്ഷത്തിലേറെ രൂപ ചെലവഴിച്ചുകഴിഞ്ഞു. ഈയാഴ്ച ഡിസ്ചാർജ് ചെയ്യാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും തുടർന്നും ഇടയ്ക്കിടെ ആശുപത്രിയിലെത്തേണ്ടിവരും. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകൾ വീട്ടിൽവച്ചും തുടരണം. മംഗളൂരുവിലെ സ്വകാര്യ കോളജിൽ രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയായ ജിതിനയുടെ പഠനവും ഇനി ഈ വർഷം തുടരാനാകാത്ത നിലയാണ്.
അച്ഛൻ രഞ്ജിത് വിദേശത്തു ജോലിചെയ്യുകയാണ്. അമ്മ വിജയയും പ്ലസ്ടു വിദ്യാർഥിയായ അനുജൻ ജിതുലുമാണ് ആശുപത്രിയിൽ ജിതിനയ്ക്കു കൂട്ടിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ് മറ്റൊരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമൽരാജ് ഇതിനകം ആശുപത്രി വിട്ടിട്ടുണ്ട്.
അപകടം നടന്നയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞിരുന്നു. എന്നാൽ വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്കു നൽകുന്ന അടിയന്തര ചികിത്സാസഹായം പോലും ഇതുവരെ ലഭിച്ചിട്ടില്ല.
ജിതിനയ്ക്കും കുടുംബത്തിനും സംഭവിച്ച നഷ്ടങ്ങൾ കണക്കാക്കുമ്പോൾ സർക്കാർ നൽകുന്ന സഹായം തീർത്തും കുറവാണ്. പക്ഷേ അതുപോലും കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന അവസ്ഥയാണ്.
Kannur
കാസർഗോഡ്: ഉയരംകുറഞ്ഞ സങ്കരയിനം കമുക് ഇനങ്ങളുടെ വളർച്ചയിലും ഉത്പാദനത്തിലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കാൻ ടിഷ്യുകൾച്ചർ തൈകൾ വികസിപ്പിച്ചെടുത്ത് സിപിസിആർഐ. ടിഷ്യുകൾച്ചർ രീതിയിൽ ഉത്പാദിപ്പിക്കുന്ന തൈകളിൽ മാതൃസസ്യത്തിന്റെ കൂടുതൽ ഗുണങ്ങൾ നിലനിർത്താനാകുമെന്നും ഇവ ഒരേസമയത്തുതന്നെ കായ്ക്കുകയും ഒരേ തരത്തിൽ വിളവ് നൽകുകയും ചെയ്യുമെന്നുമാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.
ഒരു വർഷം പ്രായമായ നൂറോളം ടിഷ്യുകൾച്ചർ തൈകളാണ് ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയിലുള്ള സിപിസിആർഐ കേന്ദ്രത്തിൽ തയാറായിരിക്കുന്നത്. ആദ്യബാച്ചിലെ 20 തൈകൾ പരീക്ഷണ കൃഷിയിടത്തിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവയും ഈ വർഷം തന്നെ നടാനാണ് പദ്ധതി. കൃഷിയിട പരീക്ഷണം വിജയകരമായാൽ ഇവ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലിറക്കാനാണ് തീരുമാനം.
ഇപ്പോൾ വളർത്തിയെടുത്ത തൈകൾ കൃഷിയിടത്തിൽ നട്ട് രണ്ടുവർഷത്തിനുള്ളിൽതന്നെ കായ്ച്ചുതുടങ്ങുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എങ്കിലും പരീക്ഷണത്തിന്റെ കൃത്യമായ ഫലമറിയാൻ മൂന്നുവർഷം വരെ എടുത്തേക്കും.
പരമ്പരാഗത കമുകിൻതോട്ടങ്ങളിൽ അടയ്ക്ക പറിക്കാനും മരുന്ന് തെളിക്കാനുമുള്ള ബുദ്ധിമുട്ടൊഴിവാക്കാൻ ഉയരംകുറഞ്ഞ കമുക് ഇനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഏറെനാളായി സിപിസിആർഐ നടത്തുന്നുണ്ട്. നേരത്തേ വിട്ള കേന്ദ്രത്തിൽ തന്നെ ഇന്റർ സി മംഗള, വിട്ള-1, വിട്ള-2 എന്നീ ഉയരംകുറഞ്ഞ സങ്കരയിനങ്ങൾ വികസിപ്പിച്ചെടുത്തിരുന്നു. നല്ല ജലസേചനവും വളപ്രയോഗവും നടത്തിയാൽ മൂന്നുമുതൽ നാലുവരെ വർഷം കൊണ്ട് കായ്ക്കുകയും താരതമ്യേന മികച്ച കായ്ഫലം നൽകുകയും ചെയ്യുന്ന ഇന്റർ സി മംഗളയാണ് ഇവയിൽ കൂടുതൽ വിജയകരമായത്. എന്നാൽ സങ്കരയിനം തൈകൾക്ക് ഒരേ തരത്തിലുള്ള ഉത്പാദനശേഷിയും മറ്റു ഗുണങ്ങളും ഉറപ്പുവരുത്താൻ കഴിയാത്തതാണ് തിരിച്ചടിയായത്. ഈ പ്രശ്നത്തെ മറികടക്കാൻ ടിഷ്യുകൾച്ചർ തൈകൾക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
Kannur
മാഹി: വടക്കെ മലബാറിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് ഇന്നലെ രാവിലെ 11.30 ന് കൊടിയേറി. ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് തിരുനാൾ കൊടിയേറ്റി.
കൊടിയേറ്റ് കർമത്തിൽ സഹവികാരി ഫാ. ബിനോയി ഏബ്രഹാം, പാരിഷ് കൗൺസിൽ അംഗങ്ങൾ, തിരുനാൾ ആഘോഷക്കമ്മിറ്റി ഭാരവാഹികൾ, കൊമ്പിരി അംഗങ്ങൾ, അൾത്താര ബാലകർ, നാനാ ജാതി മതസ്ഥരും തുടങ്ങി നിരവധി വിശ്വാസികൾ പങ്കുചേർന്നു. ടി. അശോക് കുമാർ എംഎൽഎ, ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ എന്നിവരും സംബന്ധിച്ചു.
കൊടിയേറ്റിനുശേഷം അൾത്താരയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധയുടെ തിരുസ്വരൂപം പുറത്തെടുത്ത് റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് ആദ്യം പ്രധാന കവാടത്തിൽ കൊണ്ടുവന്നു. തുടർന്ന് പള്ളിയിൽ പ്രത്യേകം തയാറാക്കിയ പീഠത്തിൽ കൃത്യം 12ന് തിരുസ്വരൂപം പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ചു. ഇതോടെ 18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം അറിയിച്ച് മാഹി നഗരസഭ പ്രത്യേക സൈറൺ മുഴക്കി. കതിന വെടികളും മുഴങ്ങി.
തിരുസ്വരൂപ പ്രതിഷ്ഠയോടെ റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട്, സഹവികാരി ഫാ. ബിനോയ് ഏബ്രഹാം, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പ്രാർഥന നടത്തി പുഷ്പമാല ചാർത്തി. തുടർന്ന് വിശ്വാസികൾ പുഷ്പാർച്ചന നടത്തി. കൊടിയേറ്റിന് മണിക്കൂറുകൾക്കു മുന്നേതന്നെ പള്ളിക്കുപുറത്ത് തീർഥാടകരുടെ നീണ്ടനിര കാണാമായിരുന്നു.
രാവിലെയും വൈകുന്നേരവും ദിവ്യബലിയും നൊവേനയും പ്രദക്ഷിണവുമുണ്ടാകും. ഇന്നലെ ഫാ. ഡോ. അലോഷ്യസ് കുളങ്ങരയുടെ കാർമികത്വത്തിൽ നൊവേനയും ദിവ്യബലിയും നടന്നു. ഇന്ന് ഫാ. ഷാജു ആന്റണിയുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും.
14,15 പ്രധാന തിരുനാൾ ദിവസങ്ങളാണ്.14 ന് തിരുനാൾ ജാഗരത്തിൽ രാവിലെ മുതൽ തുടർച്ചയായി ദിവ്യബലികളുണ്ടാകും. അന്നു വൈകുന്നേരം 5.30 ന് കോഴിക്കോട് അതിരൂപത വികാരി ജനറാൾ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിലിന്റെ കാർമികത്വത്തിൽ ദിവ്യബലി, നൊവേന. വൈകുന്നേരം അമ്മത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം.15ന് പുലർച്ചെ ഒന്നുമുതൽ രാവിലെ ആറുവരെ വിശ്വാസികൾ നേർച്ചയായി ശയനപ്രദക്ഷിണം നടത്തും. രാവിലെ 10.30 ന് കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലി നടക്കും.
തിരുനാൾ ദിനങ്ങളിൽ ദിവ്യബലിക്ക് മുന്‍പ് ജപമാല ഉണ്ടായിരിക്കും.തിരുനാൾ ആഘോഷ ദിനങ്ങളിൽ പള്ളിയിലേക്കുള്ളപ്രവേശനം രാവിലെ ആറു മുതൽ രാത്രി ഒന്‍പതു വരെ മാത്രമായിരിക്കും. തീർഥാടകർക്ക് വാഹനം പാർക്ക് ചെയ്യാൻ മാഹി മൈതാനത്ത് സൗകര്യം ഒരുക്കിയതായി സംഘാടകർ അറിയിച്ചു. പള്ളി പരിസരം മുഴുവൻ സമയവും കാമറ നിരീക്ഷണത്തിലുമായിരിക്കും.
Kannur
തളിപ്പറമ്പ്: കെഎസ്ഇബി സ്വകാര്യവ്യക്തിയുടെ സ്ഥലം കൈയേറി സ്ഥാപിച്ച ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് സ്ഥലം ഉടമ ആവശ്യപ്പെട്ടപ്പോൾ രണ്ടു ലക്ഷം അടച്ചാൽ മാറ്റാമെന്ന് മറുപടി. പറശിനിക്കടവിലെ കിഴക്കേപുരയില്‍ കെ.വി.ഗീത തളിപ്പറമ്പ് താലൂക്ക് സമിതിയിൽ നൽകിയ പരാതിയിലാണ് കെഎസ്ഇബി വിചിത്രമായ മറുപടി നൽകിയത്. വിഷയത്തിൽ ഇടപെട്ട സ്ഥലം എംഎൽഎ ടി.കെ. ഗോവിന്ദൻ കെഎസ്ഇബി സ്വന്തം ചെലവിൽ തന്നെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് നിർദേശിച്ചു.
പറശിനിക്കടവിലെ കോടല്ലൂരിലാണ് സ്ഥലം ഉടമയുടെ അനുമതിയില്ലാതെ കെഎസ്ഇബി സ്ഥലം കൈയേറി അഞ്ചു വർശം മുന്‍പ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്നത്. തന്റെ അനുമതിയില്ലാതെ സ്ഥലം കൈയേറി സ്ഥാപിച്ച ട്രാൻസ്ഫോർമർ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗീത നിരന്തരം ഓഫിസ് കയറിയിറങ്ങുകയായിരുന്നു. ഒടുവില്‍ റവന്യുവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ സ്ഥലം ഗീതയുടെ തന്നെയാണെന്ന് വ്യക്തമായി. ഇതോടെയാണ് ട്രാൻസ്ഫോർമർ മാറ്റാനുള്ള നടപടി വേണമെന്നാവശ്യപ്പെട്ട് ഗീത താലൂക്ക് വികസന സമിതിയിൽ പരാതി നൽകിയത്.
വിഷയം വികസനസമിതിയിൽ ചർച്ചയായപ്പോഴുള്ള മറുപടിയിൽ ട്രാൻസ്ഫോർമർ മാറ്റാൻ സ്ഥലം ഉടമ 2,00,083 രൂപ അടയ്ക്കണമെന്നായിരുന്നു നിർദേശിച്ചത്. ഇത് യോഗത്തിൽ രൂക്ഷമായ വിമർശനത്തിന് ഇടയാക്കുകയും എംഎൽഎ കെഎസ്ഇബി സ്വന്തം നിലയ്ക്ക് മാറ്റി സ്ഥാപിക്കണമെന്ന് നിർദേശിക്കുകയുമായിരുന്നു.
Kannur
കണ്ണൂർ: പത്രം, റേഡിയോ, ടെലിവിഷൻ, സോഷ്യൽ മീഡിയ തുടങ്ങിയവയിലേക്കുളള പരസ്യ ഏജൻസികളുടെ കേരളത്തിലെ ഏക സംഘടനയായ കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷന് (കെത്രീഎ) മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. കണ്ണൂർ, കാസർഗോഡ് സോൺ മെംബർഷിപ്പ് കാമ്പയിനിന്റെ ഉദ്ഘാടനം കണ്ണൂര്‍ താവക്കര ഹോട്ടൽ റോയൽ ഒമാർസിൽ സോൺ സെക്രട്ടറി പി.വി. സന്തോഷിന് നൽകി പ്രസിഡന്റ് പി. വി.വിജയകുമാർ നിർവഹിച്ചു.
ചടങ്ങിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി രാജീവൻ എളയാവൂര് സന്നിഹിതനായിരുന്നു. പത്ര-ദൃശ്യ-റേഡിയോ തുടങ്ങിയ മാധമങ്ങളിലും സോഷ്യൽ മീഡിയകളിലും അംഗീകൃത ഏജൻസികളായി രണ്ട് വർഷം പൂർത്തീകരിച്ചവർക്ക് നിബന്ധനകൾക്ക് വിധേയമായി സംഘടനയിൽ അംഗത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് 98472 62067, 9446396907 എന്നീ നമ്പറുകളിൽ വിളിക്കാം.
Kannur
കൊളക്കാട്: 45-ാമത് കേരള സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണവും ഒരു വെള്ളിയും നേടി നാടിന്റെ അഭിമാനമായി മാറിയ നരിമറ്റത്തിൽ മേരി ജോസഫിന് നാടിന്റെ ആദരം. കൊളക്കാട് സെന്റ് തോമസ് ഇടവകാ സമൂഹമാണ് എൻപത്തിയെട്ടാം വയസിലും പ്രായത്തെ വെല്ലുവിളിച്ച് കായികരംഗത്ത് ചരിത്രനേട്ടം കൈവരിച്ച മേരിയെ ആദരിച്ചത്.
സെപ്റ്റംബർ 12, 13 തീയതികളിൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് അരങ്ങേറിയത്. ആദ്യമായി മത്സരക്കളത്തിലിറങ്ങിയ മേരി, കന്നിപ്പോരാട്ടത്തിൽതന്നെ ഷോട്ട്പുട്ടിലും 100 മീറ്റർ ഓട്ടത്തിലും സ്വർണമെഡലും ജാവലിൻ ത്രോയിൽ വെള്ളിമെഡലും സ്വന്തമാക്കുകയായിരുന്നു. മകൾ ജെമ്മ ജോസഫിന്റെ പ്രേരണയും പ്രോത്സാഹനവുമാണ് ഈ നേട്ടത്തിന് പിന്നിൽ. ഇടവകയിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ വികാരി ഫാ. തോമസ് പട്ടാംകുളം ഉപഹാരം നൽകി. അസിസ്റ്റന്റ് വികാരി ഫാ. ആൽബർട്ട് മാപ്പിളപ്പറമ്പിൽ, ഫാ. ജെസൽ കണ്ടത്തിൽ, ബ്രദർ ലിബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
Kannur
കണ്ണൂർ: മഹാഭാരത കഥയിലെ ശിഖണ്ഡി എന്നറിയപ്പെടുന്ന നിരമിത്രന്റയും മുഖ്യധാരാസമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെട്ടവരുടെയും ജീവിതം പറഞ്ഞ ആത്രേയകത്തിലൂടെ ഡോ. ആർ. രാജശ്രീ കണ്ണൂരിലെത്തിച്ചത് നാലാമത്തെ വയലാർ പുരസ്കാരം. രാജകുടുംബമായാലും പൊതുസമൂഹമയാലും ഒരു ട്രാൻസ്ജെൻഡറിനെ മാറ്റി നിർത്തുന്നതും അതേ സമയം തങ്ങളുടെ അഭിമാനം നിലനിർത്താൻ ആവശ്യമെങ്കിൽ ഇരുട്ടിന്റെ മറവിൽ ഇവരുടെ സേവനവും അറിവും രഹസ്യമായി ഉപയോഗപ്പെടുത്തുന്നതിന്റെ പൊള്ളത്തരവും ആത്രേയകം തുറന്നു കാട്ടുകയാണ്. വയലാർ പുരസ്കാരം ലഭിക്കുന്ന ഏഴാമത്തെ വനിതയാണ് ഡോ. ആർ. രാജശ്രീ. ഇതിനുമുന്‍പ് ലളിതാംബിക അന്തർജനം, സുഗതകുമാരി, മാധവിക്കുട്ടി, സാറാ ജോസഫ്, എം. ലീലാവതി, കെ.ആർ. മീര എന്നിവർക്കായിരുന്നു പുരസ്കാരം ലഭിച്ചത്.
1989ൽ ഡോ. സുകുമാർ അഴീക്കോടാണ് കണ്ണൂരിന് ആദ്യ വയലാർ അവാർഡ് സമ്മാനിക്കുന്നത്. അദ്ദേഹത്തിന്റെ തത്വമസിക്കായിരുന്നു പുരസ്കാരം. പിന്നീട് 2000ൽ പ്രശസ്ത ചിത്രകാരനും ശിൽപിയും എഴുത്തുകാരനുമായ തലശേരി പന്ന്യന്നൂർ സ്വദേശി എം.വി. ദേവൻ തന്റെ ദേവസ്പന്ദം എന്ന കൃതിയിലൂടെയും വയലാർ അവാർഡ് ജില്ലയിലെത്തിച്ചു. 2001ൽ ഈ നിയോഗം ചെറുകഥയുടെ കുലപതിയായ ടി. പദ്മനാഭനായിരുന്നു ഏറ്റെടുത്തത്.
പുഴകൾ കടന്ന് മരങ്ങൾക്കിടയിലേക്ക് എന്ന കഥയായിരുന്നു പുരസ്കാരത്തിന് അർഹമായത്. മലയാള സാഹിത്യ സംഭാവനയ്ക്കുള്ള ഈ പുരസ്കാരം കേരളത്തിന് പുറത്തുള്ള എഴുത്തുകാരനും ലഭിച്ചിട്ടുണ്ട്. കണ്ണൂരിനോട് ചേർന്നുള്ളതും എന്നാൽ പുതുച്ചേരി സംസ്ഥാനത്തെ മയ്യഴിയിലെ മലയാളിയായ സാഹിത്യകാരൻ എം. മുകുന്ദനായിരുന്നു 2023ൽ സമ്മാനിച്ചത്. അദ്ദേഹത്തിന്റെ കേശവന്റെ വിലാപങ്ങൾ എന്ന സൃഷ്ടിക്കായിരുന്നു പുരസ്കാരം.
കണ്ണൂർ ജില്ലയിലെ പറശിനിക്കടവിൽ പി.എൻ. രാജപ്പൻ മാസ്റ്റർ-ആർ. രാജമ്മ ദന്പതികളുടെ മകളായി പിറന്ന ആർ. രാജശ്രീ പഠനകാലം മുതലേ എഴുതിത്തുടങ്ങിയിരുന്നു. കണ്ണൂർ സർവകലാശാല കലോത്സവത്തിൽ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. ദീർഘമായ ഇടവേളയ്ക്ക് ശേഷം ഫേസ് ബുക്കിലെഴുതിയാണ് വീണ്ടും എഴുത്തിന്റെ ലോകത്ത് സജീവമായത്.
ഫേസ്ബുക്കിൽ കല്യാണിയുടെയും ദാക്ഷായണിയുടെയും കഥ എന്ന പേരിലൂടെ തുടങ്ങിയ എഴുത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. എഴുത്തിന്റെ രീതി, കഥാപാത്ര സൃഷ്ടി എന്നിവയുടെ വ്യത്യസ്തതയിലൂടെ ഗ്രാമീണ ജീവിതങ്ങളുടെ ആർജവം പകർന്ന് കല്യാണിയുടെയും ദാക്ഷായണിയുടെയും കഥ സൈബർ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർച്ചായി നവമാധ്യമത്തിലെഴുതിയ കഥകൾ പിന്നീട് "കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലായി പിറക്കുകയായിരുന്നു. പ്രകാശനത്തിനു മുന്‍പേ ആദ്യപതിപ്പ് വിറ്റുതീർന്ന അപൂർവം പുസ്തകങ്ങളിൽ ഒന്നു കൂടിയായിരുന്നു ഇത്.
പയ്യന്നൂർ കോളജ്, ഗവ.ബ്രണ്ണൻ കോളജ്, തലശേരി ഗവ. ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഡോ. കെ. പി. മാലതിയുടെ കീഴിൽ "സ്ത്രീ സ്വത്വനിർമിതി സ്ത്രീരചനകളിൽ' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിൽ കണ്ണൂർ സർവകലാശാലയിൽനിന്ന് പിഎച്ച്ഡിയും നേടി.
വിവിധ സ്കൂളുകളിൽ അധ്യാപികയായി പ്രവർത്തിച്ച ശേഷമാണ് കോളജ് അധ്യാപികയാകുന്നത്. കോഴിക്കോട് ഗവ. ആർട്സ് കോളജ്, കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജ്, കാസർഗോഡ് ഗവ. കോളജ് എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. നിലവിൽ തലശേരി ഗവ. ബ്രണ്ണൻ കോളജിലെ മലയാള പഠനവിഭാഗം ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രഫസറാണ്.
Kannur
കേളകം: ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണു കണ്ണൂർ കേളകം ചെട്ടിയാംപറന്പ് സ്വദേശിയായ യുവാവ് മരിച്ചു. പരേതനായ കുഞ്ഞുമോൻ-രമണി ദന്പതികളുടെ മകൻ പുളിക്കൽ അരുൺ ആണ് (33) മരിച്ചത്.
ഞായറാഴ്ച രാത്രി തൃശൂർ വടക്കാഞ്ചേരിക്കു സമീപമായിരുന്നു അപകടം. ട്രെയിനിന്റെ വാതിലിനരികിൽനിന്ന അരുൺ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: അഞ്ജു. മക്കൾ: ആദിഷ്, നൈനിക. സഹോദരൻ: അമൽലാൽ
Kannur
ചെറുപുഴ: ചെറുപുഴ ബീക്കൺ ടൗണായി പ്രഖ്യാപിച്ചു. കാക്കയംചാൽ മുതൽ മേലെ ബസാർ വരെയുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ ബീക്കൺ ടൗണായി പ്രഖ്യാപിച്ചത്. ഈ ഭാഗത്തെ മൂന്നാം പ്രാവശ്യ ശുചീകരണവും ബീക്കൺ ടൗൺ പ്രഖ്യാപനവും ഇന്നലെ നടന്നു. കാക്കയംചാലിൽ ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലീന വില്യം, ലളിതാ ബാബു, പഞ്ചായത്തംഗങ്ങളായ ജമീല കോളയത്ത്, പി.ജെ. ജോസ്, ജെ. സെബാസ്റ്റ്യൻ, സുലേഖ വിജയൻ, പി.എം. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിൽ ചേർന്ന പൊതുയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് ബീക്കൺ ടൗൺ പ്രഖ്യാപനം നടത്തി
Kannur
പയ്യന്നൂര്‍: കരിവെള്ളൂര്‍ പെരളം കൊഴുമ്മലില്‍ അടുത്തിടെ പുനരുദ്ധരിച്ച പെരികമനയിലെ കുടക്കല്ല് കേന്ദ്രത്തിന് സമീപമുള്ള ഒരു കരിങ്കല്‍പ്പാറയില്‍ ശിലാചിത്രങ്ങള്‍ (പെട്രോഗ്ലിഫ്സ്) കണ്ടെത്തിയതായി കേരള സര്‍ക്കാര്‍ പുരാവസ്തു വകുപ്പ് അറിയിച്ചു. ഈ മേഖലയില്‍ വകുപ്പ് നടത്തിവരുന്ന പുരാവസ്തു സര്‍വേക്കിടെയാണ് ഈ കണ്ടെത്തല്‍.
കുടക്കല്ല് കേന്ദ്രത്തിന് തെക്കുവശത്തുള്ള ഒരു വീട്ടുപറമ്പില്‍ കരിങ്കല്‍പ്പാറ വൃത്തിയാക്കുന്നതിനിടെ യാണ് ഈ കല്ക്കൊത്തുകള് കണ്ടെത്തിയത്. കൊത്തുപണി ചെയ്ത പ്രതലത്തിന്റെ ചില ഭാഗങ്ങള്‍ കാലപ്പഴക്കം മൂലം കാര്യമായി നശിച്ചുപോയതിനാല്‍ പാറയില്‍ കൊത്തിയിരിക്കുന്ന രൂപങ്ങള്‍ ഇതുവരെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല.
ഈ കൊത്തുപണികളുടെ ശൈലി പ്രശസ്തമായ ഏറ്റുകുടുക്കയിലെ ശിലാലിഖിതങ്ങളോട് സാമ്യമുള്ളതാണെന്നാണ് സര്‍വേ സംഘത്തിന്റെ കോ -ഓര്‍ഡിനേറ്ററായ കെ. കൃഷ്ണരാജിന്റെ അഭിപ്രായം. ഏകദേശം10 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഈ കൊത്തുപണികള്‍ പരന്നു കിടക്കുന്നത്.
ഈ പ്രദേശത്തെ പുരാവസ്തു അവശിഷ്ടങ്ങളുടെ സ്വഭാവവും വ്യാപ്തിയും നിര്‍ണയിക്കാന്‍ കൂടുതല്‍ പര്യവേഷണം ആവശ്യമാണെന്ന് സ്ഥലം സന്ദര്‍ശിച്ച പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. ഇ. ദിനേശന് പറഞ്ഞു. രണ്ട് പ്രശസ്തമായ ശിലാചിത്ര കേന്ദ്രങ്ങളായ ഏറ്റുകുടുക്കയും അരിയിട്ടപ്പാറയും കൊഴുമ്മലെ കുടക്കല് സ്മാരകത്തിന് സമീപ പ്രദേശമാണ് എന്നതിനാല്‍ ഈ കണ്ടെത്തല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഡോ. ദിനേശന് ചൂണ്ടിക്കാട്ടി.
പുതുതായി കണ്ടെത്തിയ കൊത്തുപണികള്‍ ഈ പ്രദേശത്തിന്റെ ചരിത്രാതീത സാംസ്കാരിക ഭൂപ്രകൃതിയെക്കുറിച്ച് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതും കൂടുതല്‍ പുരാവസ്തു അന്വേഷണ ത്തിന് പ്രേരിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kannur
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പടപ്പേങ്ങാട് പൊതുജന വായനശാല ആൻഡ് ഗ്രന്ധാലയവും വാർഡ് വികസന സമിതിയും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ ബോധവത്കണ ക്ലാസ് സംഘടിപ്പിച്ചു.
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എ.എൻ. വിനോദ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിൽ ബോധവത്കരണ ക്ലാസും സംഘടപ്പിച്ചു. തളിപ്പറമ്പ് എക്സൈസ് ഇൻപെക്ടർ വി.വി. ഷാജി. ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി. അജയകുമാർ എന്നിവർ ക്ലാസെടുത്തു.
ഡിജിറ്റൽ സർവേ ക്ലാസ് വി.കെ. പ്രകാശൻ വിശദീകരിച്ചു. ഫസീല ഷംസീർ, അഷ്റഫ് മടക്കാട്, കെ.വി. മോഹനൻ, കെ.വി. ശ്രീകുമാർ, ഗീത വിശ്വൻ എന്നിവർ പ്രസംഗിച്ചു.
Kannur
എടൂർ: ജില്ലയിലെ ചെറുകിട കർഷകരെ കൂട്ടായ്മയുടെ ഭാഗമാക്കി കാർഷിക മേഖലയിൽ ഇടപെടലുകൾ ശക്തമാക്കാൻ ഫാർമേഴ്സ് ഫസ്റ്റ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (എഫ്എഫ്). പഞ്ചായത്തുകളിൽനിന്ന്1000 ചെറുകിട കർഷകരെ കൂട്ടായ്മയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി ഭാരവാഹികൾ അറിയിച്ചു.
കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കാർഷിക ഉത്പാദക കമ്പനിയായ ഫാർമേഴ്സ് ഫസ്റ്റിൽ അഞ്ച് സജീവ അംഗങ്ങളും 15 നിക്ഷേപകരുമുൾപ്പെടെ 20 ഡയറക്ടർമാരാണുള്ളത്. വിളനാശം, വിലത്തകർച്ച, കാലാവസ്ഥാ വ്യതിയാനം, തൊഴിലാളിക്ഷാമം തുടങ്ങിയ പ്രതിസന്ധികൾ നേരിടുന്ന കർഷകർക്ക് കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹാരം കണ്ടെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.
എടൂരിൽ കന്പനി ഓഫിസ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഫാർമേഴ്സ് ഫസ്റ്റ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഫാ. ജോർജ് മാത്യു,ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, വി.ടി. തോമസ് എ തോമസ്, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സജി മച്ചിതാന്നി, പായം പഞ്ചായത്ത് അംഗം പി. പവിത്രൻ,സിഇഒ കെ.എം. മാത്യു എന്നിവർ പ്രസംഗിച്ചു.
Kannur
ഇരിട്ടി: കൊട്ടിയൂർ വില്ലേജിലെ പന്നിയാംമല, പാൽചുരം മേഖലകളിൽ വർഷങ്ങളായി താമസിക്കുന്ന 94 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് റവന്യൂ, വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയിട്ടും തുടർനടപടി ഉണ്ടാകുന്നില്ലെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകമാണ് വിഷയം യോഗത്തിൽ അവതരിപ്പിച്ചത്.
വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ പട്ടയം നൽകാനാകില്ലെന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. വിഷയത്തിൽ റവന്യു-വനം വകുപ്പുകൾ സംയുക്തമായി യോഗം ചേർന്ന് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് മന്ത്രി സണ്ണി ജോസഫ് നിർദേശിച്ചു. ആറളം ഫാമിൽനിന്ന് പുറത്താക്കപ്പെട്ട 33 കുടുംബങ്ങളിൽ 16 കുടുംബങ്ങൾക്ക് ഫാമിന് പുറത്ത് ഭൂമി അനുവദിച്ച് പട്ടയം നൽകിയിട്ട് പത്ത് വർഷം കഴിഞ്ഞിട്ടും ഭൂമി കാണിച്ചുനൽകാത്ത പ്രശ്നവും യോഗം ചർച്ച ചെയ്തു. മുസ്ലിം ലീഗ് പ്രതിനിധി ഇബ്രാഹിം മുണ്ടേരിയാണ് വിഷയം ഉന്നയിച്ചത്. അടിയന്തര നടപടി സ്വീകരിക്കാൻ തഹസിൽദാർക്ക് യോഗം നിർദേശം നൽകി.
പേരാവൂർ-വിളക്കോട് റോഡിലെ അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിനും മുറിച്ച മരങ്ങൾ റോഡിൽനിന്ന് നീക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. പയഞ്ചേരി മുക്കിലെ ട്രാഫിക് സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കുന്നതിൽ നടപടി വൈകുന്നതിലും യോഗം അതൃപ്തി രേഖപ്പെടുത്തി.
ഡിവൈഎസ്പിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി തഹസിൽദാർക്ക് നിർദേശം നൽകി. റീസർവേ നടന്ന പ്രദേശങ്ങളിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും പായം ഉൾപ്പെടെയുള്ള വില്ലേജുകളിൽ പരാതികളില്ലാത്തവിധം റീസർവേ നടപടികൾ പൂർത്തിയാക്കണമെന്നും സിപിഐ അംഗം പായം ബാബുരാജ് ആവശ്യപ്പെട്ടു.
മണത്തണ-അമ്പായത്തോട് റോഡ് വികസനം ഉത്സവത്തിന് മുമ്പ് പൂർത്തിയാക്കണമെന്ന് കോൺഗ്രസ് പ്രതിനിധി പി.സി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. ഇരിട്ടി നഗരത്തിൽ നടക്കുന്ന അനധികൃത പാൻമസാല വിൽപനയ്ക്കെതിരേ നഗരസഭയും എക്സൈസും സംയുക്ത നടപടി സ്വീകരിക്കണമെന്ന് കെ.പി. ഷാജിയും ആവശ്യപ്പെട്ടു.
മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇരിട്ടി തഹസിൽദാർ എൻ. സീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര ശ്രീധരൻ, എം.വി. സരള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി. ശോഭ, ഡോ. ത്രേസ്യ പോൾ, ടി. ശ്രീജ, അഡ്വ. എം. വിനോദ് കുമാർ, പി.കെ. ജനാർദനൻ, തോമസ് തയ്യിൽ, മാത്തുക്കുട്ടി പന്തംപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Kannur
വരക്കാട്: വലിയ അപകടത്തിൽ നിന്ന് ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിനിടയിലും ജയ്സണിനും കുടുംബാംഗങ്ങൾക്കും നടുക്കം വിട്ടുമാറുന്നില്ല. ജയ്സൺ, ഭാര്യ ഏലിയാമ്മ, ഇവരുടെ സഹോദരി തയ്യൽതൊഴിലാളിയായ അന്നമ്മ, മകൻ ജസ്റ്റിൻ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
രാത്രിയിൽ വീട്ടിലെ വളർത്തുപൂച്ച ഒരെലിക്കുഞ്ഞിനെ വീടിനകത്തേക്ക് കടിച്ചുകൊണ്ടുവന്നതിനെത്തുടർന്നുണ്ടായ ബഹളത്തിൽ എല്ലാവരും ഉണർന്നിരുന്നു.
എലിയെ പുറത്തു കളഞ്ഞതിനുശേഷം എല്ലാവരും വീണ്ടും കിടന്നതിനു പിന്നാലെയാണ് ഭയാനക ശബ്ദത്തോടെ വീടുമുഴുവൻ കുലുങ്ങിയത്.
ഭൂകമ്പമോ അതോ വീട് തകർന്നുവീഴുകയാണെന്നോ ഒക്കെയാണ് പെട്ടെന്നു തോന്നിയതെന്ന് അന്നമ്മ പറഞ്ഞു. പിന്നീടാണ് വാഹനം വീടിനുമുകളിലേക്ക് മറിഞ്ഞതാണെന്ന് മനസിലായത്. വീടിന്റെ ഹാളിലാണ് ജയ്സണും ഭാര്യയും കിടന്നിരുന്നത്. ഈ മുറിയുടെ ജനൽ തകർത്ത് വാഹനത്തിലുണ്ടായിരുന്ന വലിയ ഇരുമ്പ് റാഡുകൾ ഉള്ളിലേക്ക് പതിച്ചിരുന്നു. തലനാരിഴയ്ക്കാണ് ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
Kannur
ശ്രീകണ്ഠപുരം: നഗരസഭാ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണനെ ഒരുസംഘം മർദിച്ചതിൽ പ്രതിഷേധിച്ച് നഗരസഭാ പരിധിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഹർത്താലിൽ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയത് ആശ്വാസമായി. നഗരത്തിലെ കടകൾ പൂർണമായും അടഞ്ഞു കിടന്നു. വാഹനങ്ങളെ ഒഴിവാക്കിയതിനാൽ ബസുകൾ സർവീസ് നടത്തി. ചുരുക്കം സർക്കാർ ഓഫിസുകൾ തുറന്നുവെങ്കിലും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.
തുറന്നു പ്രവർത്തിച്ച ശ്രീകണ്ഠപുരം സബ് ട്രഷറി, കെഎസ്എഫ്ഇ, എസ്സി ഡെവലപ്പ്മെന്റ് സഹകരണസംഘം ഓഫിസും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് നേതൃത്വം ശ്രീകണ്ഠപുരത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്. പ്രവർത്തകർ ഇന്ദിരഭവനിൽ നിന്നും ടൗണിലേക്ക് പ്രകടനവും നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ കെ.വി. ഫിലോമിന, എൻ.പി. സിദ്ധിഖ്, ടി.എൻ.എ. ഖാദർ, കെ.പി.ലിജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇതിനിടെ സമരം കഴിഞ്ഞ് മടങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം റിപ്പോർട്ട് ചെയ്യാൻ എത്തിയ ദേശാഭിമാനി ശ്രീകണ്ഠപുരം ലേഖകൻ നിഖിൽ മണ്ണേരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് സമരക്കാരും മാധ്യമപ്രവർത്തകരും തമ്മിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. സംഭവത്തിൽ ശ്രീകണ്ഠ പുരം പൊലിസിൽ പരാതി നൽകി. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലിസ് സേന ക്യാമ്പ് ചെയ്തു വരികയാണ്.
തളിപ്പറമ്പ് ഡിവൈഎസ്പി ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ ശക്തമായ പൊലിസ് സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. പൊടിക്കളത്ത് വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ യുഡിഎഫ് പ്രവർത്തകരും എം.എ.ബേബിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സിപിഎം പ്രവർത്തകരും ഏറ്റുമുട്ടിയതോടെയാണ് ശ്രീകണ്ഠപുരത്ത് വൻ സംഘർഷം ഉടലെടുത്തത്.
ഇതിനിടെ പൊടിക്കളത്ത് നഗരസഭ സ്ഥിരംസമിതി അധ്യക്ഷ സിന്ധു മധുസൂധനെയും ർത്താവിനെയും മകനെയും ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. എട്ടാംപ്രതി കൈതപ്രത്തെ ടി.കെ.റിജേഷിനെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ ഒന്പതുപേർക്കെതിരേയാണ് പൊലിസ് കേസെടുത്തത്.
Kannur
തലശേരി: സീറോ മലബാർ സഭയിൽ 2025 വർഷത്തിൽ അമ്മമാരുടെ സമഗ്രപുരോഗതിക്കായി മികവുറ്റപ്രവർത്തനങ്ങൾക്ക് മികച്ച മാതൃവേദിക്കുള്ള പുരസ്കാരം തലശേരി അതിരൂപത മാതൃവേദി അർഹമായി.
35 രൂപതകളിലെ മാതൃവേദികളുടെ പ്രവർത്തനം വിലയിരുത്തിയാണ് തലശേരി അതിരൂപത മാതൃവേദിയെ മികച്ച മാതൃവേദിയായി തെരഞ്ഞെടുത്തത്.
ചെന്നൈയിലെ ഹൊസൂർ രൂപതാ കേന്ദ്രത്തിൽ നടന്ന ഗ്ലോബൽ മീറ്റിംഗിൽ ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴേലിപ്പറമ്പിൽ നിന്ന് തലശേരി അതിരൂപത മാതൃവേദി ഭാരവാഹികൾ പുരസ്കാരം ഏറ്റുവാങ്ങി.
Kannur
തേർത്തല്ലി: ചെറുപുഷ്പ മിഷൻ ലീഗ് തലശേരി അതിരൂപത 67ാം കൗൺസിൽ മേരിഗിരി ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്നു. കുഞ്ഞു മിഷണറിമാർക്ക് സംരക്ഷണം ഒരുക്കണമെന്ന് കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി പറഞ്ഞു. സഭയെ സ്നേഹിക്കാനും ലോകത്തിൽ സാക്ഷികൾ ആകാനും മിഷണറിമാർക്ക് കഴിയണം. ഇന്നത്തെ കാലഘട്ടത്തിൽ സഭയെ സ്നേഹിക്കുന്ന കുഞ്ഞു മിഷണറിമാർ പ്രാർഥനയിലൂടെ സഭയോടു ചേർന്നു നിൽക്കണമെന്നും വികാരി ജനറാൾ ആവശ്യപ്പെട്ടു. അതിരൂപതാ പ്രസിഡന്റ് സുനിൽ ചെന്നിക്കര അധ്യക്ഷത വഹിച്ചു. അതിരൂപത സെക്രട്ടറി മനോജ് മുടവനാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.
മേരിഗിരി ഫൊറോന വികാരി ഫാ. മാത്യു വളവനാൽ ആമുഖഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കോ-ഓഡിനേറ്റർ നോവിച്ചൻ ഒലിക്കൽ, മേരിഗിരി മേഖലാ വൈസ് ഡയറക്ടർ സിസ്റ്റർ സൗമ്യ എംഎസ്എംഐ, മേരിഗിരി മേഖലാ പ്രസിഡന്റ് ജോർജുകുട്ടി അറക്കൽ, അതിരൂപത ജൂനിയർ ജനറൽ ഓർഗനൈസർ അന്ന മുടവനാട്ട്, പീറ്റർ ചേരാനല്ലൂർ എന്നിവർ പ്രസംഗിച്ചു. അതിരൂപത ഡയറക്ടർ ഫാ. ജോസഫ് വയലുങ്കൽ സ്വാഗതവും അതിരൂപത ജനറൽ ഓർഗനൈസർ ഷിജോ സ്രായിൽ നന്ദിയും പറഞ്ഞു. ജിൻസ് പനച്ചിക്കത്തിൽ, വിൻസി ജോമോൻ പുതുവക്കര എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൗൺസിൽ യോഗത്തിൽ 210 ശാഖകളിൽ നിന്നായി 1200 ഓളം പ്രതിനിധികൾ പങ്കെടുത്തു.
തുടർന്നു നടന്ന വാർഷികം വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ ഉദ്ഘാടനം ചെയ്തു. ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കാൻ സാധിക്കണമെന്നും മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കണമെന്നും മോൺ. ആന്റണി മുതുകുന്നേൽ പറഞ്ഞു. അതിരൂപത പ്രസിഡന്റ് സുനിൽ ചെന്നിക്കര അധ്യക്ഷത വഹിച്ചു. അന്തർദേശീയ വൈസ് ഡയറക്ടർ ഫാ. മാത്യു മുളയോലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പീറ്റർ ചേരാനല്ലൂർ, ഫാ. ആന്റണി തെക്കേമുറി, ഏലിക്കുട്ടി എടാട്ട്, ബേബി പ്ലാശേരി, ജെസി ഷിജി വട്ടക്കാട്ട്, ജെയ്സൺ പുളിച്ചമാക്കൽ, ഡിയോൺ എടത്തിനാൽ, സണ്ണി മുണ്ടോളിക്കൽ എന്നിവർ പ്രസംഗിച്ചു. ജീവകാരുണ്യ കൂപ്പൺ നറുക്കെടുപ്പ് മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി നിർവഹിച്ചു. ഫാ. ജോസഫ് വയലുങ്കൽ സ്വാഗതവും മനോജ് മുടവനാട് നന്ദിയും പറഞ്ഞു.
തുടർന്ന് മേരിഗിരിയിൽ നിന്നു തേർത്തല്ലി ടൗണിലേക്കു നടന്ന പ്രേഷിത റാലിയിൽ ആയിരക്കണക്കിന് മിഷൻ ലീഗ് പ്രവർത്തകർ അണിനിരന്നു. റാലിയുടെ മാറ്റുകൂട്ടുന്നതിനായി നിരവധി ഫ്ലോട്ടുകളും ഉണ്ടായിരുന്നു.
Kannur
കണ്ണൂർ: ഗാന്ധി ജയന്തി ദിനത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസ് അങ്കണത്തിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
പ്രസിഡന്റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി. മുൻ എംഎൽഎ പ്രഫ. എ.ഡി. മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ പി.ടി. മാത്യു, അമൃത രാമകൃഷ്ണൻ, എം.പി. വേലായുധൻ, വി. രാധാകൃഷ്ണൻ, ടി. ജയകൃഷ്ണൻ, റഷീദ് കവ്വായി, പി. ഇന്ദിര, സി.ടി. സജിത്ത്, ശ്രീജ മഠത്തിൽ, കല്ലിക്കോടൻ രാകേഷ്, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, എൻ.ആർ. മായൻ തുടങ്ങിയവർ പങ്കെടുത്തു.
കീഴ്പള്ളി: ആറളം എക്സ് സർവീസ് മെൻ യൂണിറ്റ് ഗാന്ധി ജയന്തി ദിനാചരണം നടത്തി. ആറളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോർജ് ആലാംപള്ളി ഉദ്ഘാടനം ചെയ്തു. തുടർന്ന് കീഴ്പള്ളി സിഎച്ച്സിയും പരിസരവും ശുചീകരിച്ചു.
ഉളിക്കൽ: പെരുമ്പള്ളി ബൂത്ത് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആചരണവും പുഷ്പാർച്ചനയും ബ്ലോക്ക് സെക്രട്ടറി ജോൺ പതാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ബെന്നി കരിമാലൂർ അധ്യക്ഷത വഹിച്ചു.
പായം: പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചന യും നടത്തി. മാടത്തിൽ ഓഫിസിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് റഹീസ് കണിയാറക്കൽ അധ്യക്ഷത വഹിച്ചു. മന്ത്രി സണ്ണി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി.
പുന്നാട്: പുന്നാട് രാജീവ്ജി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പുന്നാട് ടൗൺ ശുചീകരിച്ചു പായസ വിതരണവും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.പി .രജീഷ് അധ്യക്ഷത വഹിച്ചു. പൂക്കള മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം വാർഡ് കൗൺസിലർ വി. രാധ നിർവഹിച്ചു.
തില്ലങ്കേരി: തില്ലങ്കേരി മണ്ഡലം കോൺഗ്രസ്കമ്മിറ്റി ഓഫിസിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി. പദ്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി.
Kannur
കേളകം: മലയോര മേഖലയിലെ പ്രധാന ടൗണുകളിലും കവലകളിലും റോഡിലെ സീബ്രാ ലൈനുകൾ മാഞ്ഞുപോയത് കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും വലിയ അപകടഭീഷണിയാകുന്നു. തുടർച്ചയായ മഴയും കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവവും മൂലമാണ് പ്രധാന ടൗണുകളിലെ സുരക്ഷാ വരകൾ പൂർണമായി തെളിയാത്ത അവസ്ഥയിലായത്.
കൊട്ടിയൂർ,കേളകം, കണിച്ചാർ, പേരാവൂർ തുടങ്ങിയ പ്രധാന ടൗണുകളിലെല്ലാം ഇതാണ് സ്ഥിതി. കേളകം ടൗണിലെ അടയ്ക്കാത്തോട് ജംഗ്ഷൻ, നൂറുകണക്കിന് വിദ്യാർഥികൾ ദിനംപ്രതി റോഡ് മുറിച്ചുകടക്കുന്ന കേളകം ലിറ്റിൽ ഫ്ലവർ, സെന്റ് തോമസ് സ്കൂളുകൾക്ക് മുന്നിലെ കവല എന്നിവിടങ്ങളിൽ സീബ്രാ ലൈനുകൾ പേരിനുപോലുമില്ലാത്ത അവസ്ഥയിലാണ്. കണിച്ചാർ ടൗണിലെ പ്രധാന സീബ്രാ ലൈനും പൂർണമായും മാഞ്ഞുപോയിട്ടുണ്ട്. പേരാവൂർ ഗവ. ആശുപത്രിയിലേക്ക് തിരിയുന്ന തിരക്കേറിയ പ്രധാന കവലയിലും സ്ഥിതി ഭിന്നമല്ല.
ദുരിതത്തിലായി വിദ്യാർഥികളും രോഗികളും
സീബ്രാ ലൈനുകൾ വ്യക്തമല്ലാത്തതിനാൽ വാഹനങ്ങൾ വേഗത കുറയ്ക്കാതെ കടന്നുപോകുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. രാവിലെയും വൈകുന്നേരവും സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികളും രക്ഷിതാക്കളും വലിയ ഭയത്തോടെയാണ് റോഡ് മുറിച്ചുകടക്കുന്നത്. പേരാവൂർ ഗവ. ആശുപത്രിയിലേക്ക് എത്തുന്ന വയോധികരും രോഗികളും വാഹനങ്ങളുടെ തിരക്കുമൂലം മിനിറ്റുകളോളം റോഡരികിൽ കാത്തുനിൽക്കേണ്ട അവസ്ഥയിലാണ്.
വാഹനയാത്രക്കാർക്കും ആശയക്കുഴപ്പം
സീബ്രാ ലൈനുകൾ കാണാത്തത് വാഹന ഡ്രൈവർമാർക്കും വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. സീബ്രാ ലൈനുകൾ ഉണ്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ കാൽനടയാത്രക്കാർ റോഡിന് കുറുകെ കടക്കുമ്പോൾ പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നത് പിന്നാലെ എത്തുന്ന മറ്റ് വാഹനങ്ങൾ ഇടിക്കുന്നതിനും അപകടങ്ങൾക്കും കാരണമാകുന്നു.
നവീന സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന് ആവശ്യം
സാധാരണ പെയിന്റടിച്ച് മാസങ്ങൾക്കകം മാഞ്ഞുപോകുന്ന രീതിക്ക് പകരം, ദീർഘകാലം നിലനിൽക്കുന്ന രീതിയിൽ പുതിയ സീബ്ര ലൈനുകൾ അടിയന്തരമായി വരയ്ക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു. ഇതിന് പുറമെ, രാത്രികാലങ്ങളിലും കനത്ത മഴയുള്ളപ്പോഴും ദൂരത്തുനിന്നുതന്നെ വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിലുള്ള ആധുനിക റിഫ്ലക്ടർ ലൈറ്റുകൾ, വാർണിംഗ് ബോർഡുകൾ എന്നിവ സ്ഥാപിക്കണം. മോട്ടോർ വാഹനവകുപ്പും പൊതുമരാമത്ത് അധികൃതരും ജനപ്രതിനിധികളും അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് മലയോരത്തെ കവലകളിൽ കാനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Kannur
പേരാവൂർ: ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെ സർവതല സ്പർശിയായ ജാഗ്രത ഉയർന്നുവരണമെന്ന ആഹ്വാനത്തോടെ തലശേരി അതിരൂപത ലഹരിവിരുദ്ധ സമിതിയുടെയും പേരാവൂർ ഫൊറോനയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും സായാഹ്നസദസും സംഘടിപ്പിച്ചു. പേരാവൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തു സംഘടിപ്പിച്ച സായാഹ്നസദസ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
ഉച്ചകഴിഞ്ഞ് 3.30ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച ലഹരിവിരുദ്ധ റാലി പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. രജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. റാലിക്ക് നേതൃത്വം നൽകിയ ജനറൽ കൺവീനർ ഫാ. മാത്യു തെക്കേമുറി ഫ്ലാഗ് ഏറ്റുവാങ്ങി. സായാഹ്നസദസിന്റെ തുടക്കത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.
തലശേരി അതിരൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ടോമി വെട്ടിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച്പ്രീസ്റ്റും ജനറൽ കൺവീനറുമായ ഫാ. മാത്യു തെക്കേമുറി സ്വാഗതപ്രസംഗം നടത്തി.
തലശേരി അതിരൂപത ലഹരിവിരുദ്ധ സമിതി ഡയറക്ടർ ഫാ. ജെയ്സൺ കോലാക്കുന്നേൽ ആമുഖപ്രഭാഷണവും പേരാവൂർ ഡിവൈഎസ്പി എ.വി. ജോൺ മുഖ്യപ്രഭാഷണവും നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പേരാവൂർ ഫൊറോന ലഹരിവിരുദ്ധ സമിതി ഡയറക്ടർ ഫാ. തോമസ് നെല്ലാനിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി.
പേരാവൂർ സിഐ രജീഷ് തെരുവത്ത് പീടികയിൽ, പഞ്ചായത്തംഗം അബ്ദുൾ റഷീദ്, പരിപാടിയുടെ കൺവീനർ ജോണി തോമസ് വടക്കേക്കര, എകെസിസി പേരാവൂർ ഫൊറോന പ്രസിഡന്റ് ജോർജ് കാനാട്ട്, അതിരൂപത മുക്തിശ്രീ പ്രസിഡന്റ് ഷിനോ പാറക്കൽ, സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.വി. സെബാസ്റ്റ്യൻ, പേരാവൂർ ഫൊറോന ലഹരിവിരുദ്ധ സമിതി പ്രസിഡന്റ് സണ്ണി മേച്ചേരി, പേരാവൂർ ഫൊറോന മുക്തിശ്രീ പ്രസിഡന്റ് ലിസി മങ്കുഴിക്കേരി എന്നിവർ പ്രസംഗിച്ചു.
പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ ബാബു ഫ്രാൻസിസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. തുടർന്നു തലശേരി അതിരൂപത സമിതി അവതരിപ്പിച്ച "പരേതന് പറയാനുള്ളത്' എന്ന ബോധവത്കരണ തെരുവുനാടകവും അരങ്ങേറി.
Kannur
ശ്രീകണ്ഠപുരം/കണ്ണൂർ: ശ്രീകണ്ഠപുരത്ത് സിപിഎം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. നഗരസഭ ചെയർപേഴ്സൺ അടക്കം12 പേർക്ക് പരിക്കേറ്റു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് നഗരസഭാ പരിധിയിൽ ഇന്ന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. ഇ.വി. രാമകൃഷ്ണനടക്കം ഏഴ് കോൺഗ്രസ് പ്രവർത്തകർക്കും അഞ്ച് സിപിഎം പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു.
ഇ.വി. രാമകൃഷ്ണനു നേരെ കൈയേറ്റം ഉണ്ടാവുകയും വസ്ത്രങ്ങൽ കീറുകയും ചെയ്തു. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. എന്നാൽ അവശ്യസർവീസുകളടക്കമുള്ള വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഓഴിവാക്കിയതായി യുഡിഎഫ് നേതൃത്വം അറിയിച്ചു
വ്യാഴാഴ്ച രാത്രി ശ്രീകണ്ഠപുരം പൊടിക്കളത്തിൽ കോൺഗ്രസ് കൊടിമരത്തിൽ സിപിഎം പ്രവർത്തകർ പൊയിന്റടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗത്തിലും പെട്ട ഏഴുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്ത കരും, സിപിഎം, ഡിവൈഎഫ് ഐ പ്രവർത്തകരും ഇന്നലെ വൈകുന്നേരം ശ്രീകണ്ഠപുരത്ത് പ്രകടനം നടത്തിയിരുന്നു.
പ്രകടനത്തിനു ശേഷം ടൗണിൽ സംഘടിപ്പിച്ച ഇരുവിഭാഗവും തമ്മിൽ പിന്നീട് വാക്ക് തർക്കവും, വെല്ലുവിളിയും, കൈയാങ്കളിയും പിന്നീടത് വലിയ സംഘർഷത്തിലേക്കും നീങ്ങുകയായിരുന്നു. ഇരുവിഭാഗവും തമ്മിൽ ടൗണിൽ സംഘടിച്ചുവെന്ന് അറിഞ്ഞാണ് നഗരസഭ ചെയർപേഴ്സൺ സംഭവ സ്ഥലത്ത് എത്തുന്നത്. ഇതോടെ വാക്കേറ്റം രൂക്ഷമാവുകയും കൈയാങ്കളിക്കിടെ അദ്ദേഹത്തിന്റെ വസ്ത്രം കീറുകയുമായിരുന്നു. ഇതിനിടെ അദ്ദേഹത്തെ മർദിച്ചതായും പറയുന്നു.
സംഭവത്തിനിടെ ഡിവൈഎഫ്ഐക്കാരെ മർദിച്ച ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഹോട്ടലിൽ കയറി എന്ന് ആരോപിച്ച് സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചതും പ്രശ്നം രൂക്ഷമാക്കി. സംഘർഷം രൂക്ഷമായതോടെ ബസ് സ്റ്റാൻഡ് പരിസരം യുദ്ധക്കളമായി. കനത്ത പൊലിസ് കാവലിനിടയിലും സംഘർഷം രൂക്ഷമായി തുടർന്നു.
ഇന്നലെ രാത്രി ഒന്‍പതു വരെ സംഘർഷത്തിന് കാര്യമായ കുറവ് ഉണ്ടായില്ല. സ്ഥിതിഗതികൾ നിയന്ത്രണം വിട്ടതോടെ കൂടുതൽ പൊലിസ് സേന സ്ഥലത്തെത്തിയാണ് പ്രശ്നം നിയന്ത്രണ വിധേയമാക്കിയത്.
Kannur
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ഭീതിപരത്തിയ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടിയ ഓപ്പറേഷൻ മഖ്നയിൽ സുരക്ഷാവീഴ്ച. കുങ്കിയാനകളെ ബ്ലോക്ക് പതിമൂന്നിലേക്ക് എത്തിക്കുന്നതിനിടെയാണ് ഗുരുതര സുരക്ഷാവീഴ്ചയുണ്ടായത്.
ആദ്യ രണ്ട് കുങ്കിയാനകളെ ലോറിയിൽ ദൗത്യസ്ഥലത്തേക്ക് എത്തിക്കുന്നതിനിടെ സഞ്ചാരപാതയിലെ വൈദ്യുതി ലൈനുകൾ ഓഫ് ചെയ്തിരുന്നില്ല. ലോറിയുടെ മുകൾഭാഗം വൈദ്യുതിലൈനിൽ തട്ടിയതോടെ ലൈൻ പൊട്ടിവീണു. ഭാഗ്യം കൊണ്ടാണ് ലോറിയിലുണ്ടായിരുന്ന ആറു ജീവനക്കാരും ആനയും വൈദ്യുതാഘാതമേൽക്കാതെ രക്ഷപ്പെട്ടത്.
ദൗത്യത്തിന്റെ ആസൂത്രണത്തിലെ പിഴവും ദുരിതം സൃഷ്ടിച്ചതായി പ്രദേശവാസികൾ പറയുന്നു. 700ലേറെ കുടുംബങ്ങൾ താമസിക്കുന്ന ആറളം പുനരധിവാസ മേഖലയിൽ 10 മണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയത് പ്രതിഷേധത്തിനിടയാക്കി. മോഴയാനയെ പിടികൂടി മാറ്റിയശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. വന്യമൃഗശല്യം രൂക്ഷമായ മേഖലയിൽ മണിക്കൂറുകളോളം വെളിച്ചമില്ലാതായത് പ്രദേശവാസികളെ ആശങ്കയിലാക്കി. പലരുടെയും മൊബൈൽ ഫോണുകൾ ചാർജ് തീർന്ന് ഓഫായതോടെ പരസ്പരം ബന്ധപ്പെടുന്നതിനും ബുദ്ധിമുട്ടുണ്ടായി. ഇതിനിടെ വിവിധ ഭാഗങ്ങളിൽ ആന ഇറങ്ങിയതായി പ്രദേശവാസികൾ പറഞ്ഞതും ആശങ്ക വർധിപ്പിച്ചു.
മോഴയാനയെ കൊണ്ടുവന്ന ലോറി ചെളിയിൽ താഴ്ന്നതോടെ മണിക്കൂറുകളോളം റോഡിലെത്താനാകാതെ കുടുങ്ങി. ജെസിബി ഉപയോഗിച്ച് ലോറി പുറത്തെടുത്തെങ്കിലും ജലനിധി പൈപ്പിടുന്നതിനെടുത്ത കുഴിയിൽ വീണ്ടും താഴ്ന്നത് പ്രതിസന്ധി രൂക്ഷമാക്കി. കൃത്യമായ നിർദേശങ്ങളും ഫലപ്രദമായ ആശയവിനിമയ സംവിധാനങ്ങളും ഒരുക്കാതെയാണ് ഓപ്പറേഷൻ നടത്തിയതെന്ന ആക്ഷേപവും ഉയർന്നു.
ദൗത്യം വിജയിച്ചെങ്കിലും സുരക്ഷ, ഗതാഗതം, വൈദ്യുതി നിയന്ത്രണം, മാധ്യമ ഏകോപനം തുടങ്ങിയ മേഖലകളിലെ വീഴ്ചകൾ സംബന്ധിച്ച് പരിശോധന വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. രാവിലെ ഒമ്പതു മുതൽ കാത്തുനിന്ന മാധ്യമപ്രവർത്തകരെ ദൗത്യസ്ഥലത്തേക്ക് പ്രവേശിപ്പിച്ചത് രാത്രി 11ന് ശേഷമാണ്.
കണ്ണൂരിൽനിന്ന് എത്തിയ മാധ്യമപ്രവർത്തകരും പിആർഡി ഫൊട്ടോഗ്രാഫറും ഉൾപ്പെടെയുള്ള സംഘത്തെ യാതൊരു അറിയിപ്പും നൽകാതെ മണിക്കൂറുകളോളം കാത്തുനിർത്തുകയായിരുന്നു.
Kannur
ഇരിട്ടി: ആറളത്ത് ഭീതിപരത്തിയ കെഎം-1 മോഴയാനയെ മയക്കുവെടിവച്ച് പിടികൂടി വയനാട് മുത്തങ്ങ ആനക്ക്യാമ്പിലെത്തിച്ച് വനംവകുപ്പിന്റെ ഓപ്പറേഷൻ കെഎം-1 പൂർത്തിയായി. വ്യാഴാഴ്ച പുലർച്ചെ 5.30ന് ആരംഭിച്ച ദൗത്യം ഇന്നലെ രാവിലെ ആറോടെ ആനയെ ആനക്കൊട്ടിലിൽ കയറ്റിയതോടെയാണ് സമാപിച്ചത്.
പരിപ്പത്തോട് ജലനിധി പദ്ധതിക്ക് സമീപം ആനയെ കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം എഎഫ്വിഒ ഡോ. പി. ഗോകുൽ, ഡോ. വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 11.38ന് മയക്കുവെടിവച്ചു. കുങ്കിയാനകളുടെ സഹായത്തോടെ നിയന്ത്രണത്തിലാക്കിയ ആനയ്ക്ക് 1.50ന് വീണ്ടും മരുന്ന് നൽകി പൂർണമായി നിയന്ത്രിച്ചു.
ആനയെ പുറത്തേക്ക് എത്തിക്കാൻ വനത്തിനുള്ളിൽ 300 മീറ്റർ റോഡ് നിർമിച്ചിരുന്നെങ്കിലും കനത്ത മഴയിൽ റോഡ് ചെളിക്കുളമായത് യാത്ര ദുഷ്കരമാക്കി. 300 മീറ്റർ പിന്നിടാൻ അഞ്ചുമണിക്കൂറോളം വേണ്ടിവന്നു. തുടർന്ന് മൂന്ന് കിലോമീറ്റർ പിന്നിട്ടപ്പോൾ വാഹനം ചെളിയിൽ താഴ്ന്നതോടെ ഒരു മണിക്കൂറോളം യാത്ര തടസപ്പെട്ടു.
രാത്രി 12.30ഓടെ കക്കുവ ജംഗ്ഷനിലെത്തിച്ച ആനയെ ഓടംതോട്–വളയംചാൽ–പാൽച്ചുരം–ബോയ്സ് ടൗൺ വഴി പുലർച്ചെ 4.30ഓടെ മുത്തങ്ങയിലെത്തിച്ചു. ആറോടെ ആനക്കൊട്ടിലിൽ പ്രവേശിപ്പിച്ചു. വെറ്ററിനറി പരിശോധനയിൽ ഇടത് കണ്ണിന് കാഴ്ചക്കുറവും തുമ്പിക്കൈയിലും വലത് മുൻകാലിലും പഴയ മുറിവുകളും കണ്ടെത്തി. മുത്തങ്ങയിലെ ക്രാളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആനയ്ക്ക് തുടർചികിത്സയും പരിചരണവും നൽകും.
സിസിഎഫ് ബി.എൻ. അഞ്ജൻകുമാർ, ഡിഎഫ്ഒ കെ. സജി, ആറളം വൈൽഡ്ലൈഫ് വാർഡൻ വി. രതീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. വനംവകുപ്പ് ജീവനക്കാർ, ആർആർടി, വെറ്ററിനറി, കുങ്കിയാന സംഘങ്ങൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. പൊലിസ്, റവന്യു, ഫയർഫോഴ്സ്, കെഎസ്ഇബി, ആരോഗ്യവകുപ്പ് വിഭാഗങ്ങളും പിന്തുണ നൽകി.
Kannur
പയ്യന്നൂര്‍: പ്രകൃതിയുടെ വരദാനമായ ഏഴിമലയുടെ ചരിത്രവും പൈതൃകവും അറബിക്കടലിന്റെ നീലക്കാഴ്ചകളും കവ്വായി കായലിന്റെ ഭാഗമായുള്ള ഏറമ്പുഴയുടെ പ്രകൃതി ഭംഗിയും വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കുന്നതിനായി രാമന്തളി ബാങ്ക് ബൃഹത്തായ ടൂറിസം പദ്ധതി തുടങ്ങി.
പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണോദ്ഘാടനം രാമന്തളി കൊവ്വപ്പുറം തെക്കേക്കടവ് ബോട്ട് ജെട്ടിക്ക് സമീപം കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനന് നിര്‍വഹിച്ചു. അനന്തമായ ടൂറിസം സാധ്യതകളാണ് നമുക്കുള്ളതെന്നും എന്നാല്‍ അത്തരം സാധ്യതകളെ നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ശശി അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി. സുഗുണന്, സെക്രട്ടറി കെ.വി. സുരേന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സന്ധ്യ, ഇ. രാജന്, കെ.പി. ദിനേശന്, കെ. ശശീന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാമന്തളി സര്‍വീസ് സഹകരണ ബാങ്ക് നേരത്തെ വാങ്ങിയിരുന്ന ഏറമ്പുഴയുടെ തീരത്തെ എട്ടേക്കര്‍ സ്ഥലത്താണ് ടൂറിസം പദ്ധതിയാരംഭിക്കുന്നത്. ഒരുകോടി രൂപയാണു പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചെലവഴിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് പി. സുഗുണന് പറഞ്ഞു. സഹകരണ മേഖലയില്‍ ജനപങ്കാളിത്തത്തോടെ ആരംഭിക്കുന്ന പദ്ധതിയിലൂടെ രാമന്തളിയുടെ സാമ്പത്തിക വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വഴി ഒരുക്കുകയാണു ലക്ഷ്യം.
Kannur
ആലക്കോട്: ബത്തേരി മലങ്കര കത്തോലിക രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ശ്രേയസിന്റെ 48-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കരുവഞ്ചാൽ യൂണിറ്റിലെ സ്വാശ്രയ സംഘങ്ങളുടെ നേതൃത്വത്തിൽ പതാക പ്രയാണം നടത്തി. നെല്ലിപ്പാറ, ആലക്കോട്, കല്ലടി, കാവുംകൂടി, പാത്തൻപാറ, ആശാൻകവല, വെള്ളാട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
നെല്ലിപ്പാറ കുറിഞ്ഞിക്കുളത്ത് കരുവഞ്ചാൽ യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കടക്കേത്ത് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മാത്യു കുന്നിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ശ്രേയസ് സോണൽ മാനേജർ സാജൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫിസർ റിന്റോ മാത്യു ശ്രേയസ് ദിന സന്ദേശം നൽകി.
ബാബു വെള്ളാം തടത്തിലിന്റെ നേതൃത്വത്തിൽ നടന്ന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ജനപ്രതിനിധികളായ വർക്കി മൂഴിയാങ്കൽ, സിനി കല്ലടയിൽ, സന്തോഷ് കുര്യൻ, ബിന്ദു ബിജു എന്നിവർ ഉദ്ഘാടനം ചെയ്തു. വെള്ളാട് പള്ളിക്കവലയിൽ നടന്ന സമാപന സമ്മേളനം നടുവിൽ പഞ്ചായത്ത് അംഗം സോണി കവിയിൽ ഉദ്ഘാടനം ചെയ്തു.
Kannur
തളിപ്പറന്പ്: മണ്ഡലത്തിലെ നാടുകാണിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സൂ സഫാരി പാര്‍ക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. പദ്ധതിയുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ആലോചനാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.തളിപ്പറന്പ്: മണ്ഡലത്തിലെ നാടുകാണിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സൂ സഫാരി പാര്‍ക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. പദ്ധതിയുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ആലോചനാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വലിയ സമയ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും അവ വേഗത്തിലാക്കുന്നതിനും വിവിധ വകുപ്പുകള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി തളിപ്പറമ്പ് എംഎല്‍എ ചെയര്‍മാനായും മൃഗശാലാ വകുപ്പ് സൂപ്രണ്ട് കണ്‍വീനറായും ഒരു പ്രാദേശിക സമിതിക്ക് രൂപം നല്‍കിയതായി അദ്ദേഹം അറിയിച്ചു. ജില്ലാ കളക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന കുറുമാത്തൂര്‍, ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ആര്‍ഡിഒ, സോഷ്യല്‍ ഫോറസ്ട്രി പ്രതിനിധി, പാര്‍ക്ക് സ്പെഷല്‍ ഓഫിസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. സമയനഷ്ടം വരാതെ എത്രയും വേഗം പദ്ധതി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായി സമയക്രമം തയാറാക്കും.
ഡിപിആര്‍ തയാറാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിശദമായ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.സഫാരി പാര്‍ക്കിന്റെ ഡിപിആര്‍, കോണ്ടൂര് മാപ്പ് എന്നിവ തയാറാക്കല്‍, പരിസ്ഥിതി ആഘാത പഠനം തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം സമാന്തരമായി മുന്നോട്ടുകൊണ്ടുപോവാനും യോഗത്തില്‍ തീരുമാനമായി. പദ്ധതി പ്രദേശത്തെ ആയിരത്തിലേറെ മരങ്ങളുടെ കണക്കെടുത്ത് ഇന്‍വെന്ററി തയാറാക്കുന്നതിന് കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ (കെഎഫ്ആര്‍ഐ) ചുമതലപ്പെടുത്തും. അതോടൊപ്പം റവന്യൂ വകുപ്പില്‍ നിന്ന് മൃഗശാലാ വകുപ്പിന് കൈമാറിക്കിട്ടിയ 252.8 ഏക്കര്‍ വരുന്ന പദ്ധതിപ്രദേശം സുരക്ഷിതമാക്കുന്നതിനായി ചുറ്റുമതില്‍ നിര്‍മിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ഡിപിആര്‍ തയാറായാല്‍ മാത്രമേ കേന്ദ്ര മൃഗശാല അഥോറിറ്റിയുടെ അനുമതിക്കായി പ്രപ്പോസല്‍ തയാറാക്കാന്‍ സാധിക്കൂ എന്നും മന്ത്രി അറിയിച്ചു.
മികൈമാറ്റ വ്യവസ്ഥ പ്രകാരം നിലവിലെ പ്ലാന്റേഷന് കോര്പറേഷന് തൊഴിലാളികളെ പദ്ധതിയിലേക്ക് ആഗിരണം ചെയ്യുമെന്നും ആവശ്യമനുസരിച്ച് കൂടുതല്‍ തൊഴിലാളികളെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.യോഗത്തില്‍ ടി.കെ. ഗോവിന്ദന് എംഎല്‍എ, ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട്, മ്യൂസിയം-മൃഗശാലാ വകുപ്പ് ഡയറക്ടര്‍ പി.എസ്. മഞ്ജുള ദേവി, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, തിരുവനന്തപുരം സുവോളജിക്കല്‍ പാര്‍ക്ക് സൂപ്രണ്ട് ടി.വി. അനില്‍കുമാര്‍, സഫാരി പാര്‍ക്ക് സ്പെഷല്‍ ഓഫിസര്‍ ബി. ജോസഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kannur
തലശേരി: ചക്കരക്കൽ തലമുണ്ടയിലെ സിപിഎം പ്രവർത്തകന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകരെ തലശേരി അഡീഷനൽ ജില്ല സെഷൻസ് (മൂന്ന്) കോടതി ജഡ്ജി റൂബി കെ. ജോസ് കുറ്റക്കാരാണെന്ന് കണ്ടെത്തി. ശിക്ഷ നാളെ പറയും. തലമുണ്ട അപ്പക്കടവ് മുത്തപ്പൻ ക്ഷേത്രത്തിനടുത്ത തുണ്ടിക്കണ്ടിയിൽ ഹൗസിൽ കെ സമേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകരായ കോയ്യോട് ചെമ്പിലോട് കോവിലിലെ കൊടിവളപ്പിൽ ഹൗസിൽ കെ.വി. സിനോജ് എന്ന ചക്കി സിനോജ് (37), ഏച്ചൂർ അങ്കണവാടിയ്ക്കടുത്ത അയ്യപ്പൻമല ചടയൻ ഹൗസിൽ സി. ലനീഷ് (33), ചെന്പിലോട് കോവിൽ കോരൻ നായർ സ്മാരക വിജ്ഞാന കേന്ദ്രത്തിനടുത്ത മയൂരം ഹൗസിൽ കെ. ശിശിർ (31), സഹോദരൻ കെ.വി. ഷാരോൺ (33), ചെന്പിലോട് കോവിൽ പാറക്കൽ ഹൗസിൽ സി.കെ. ഷനിൽകുമാർ (44) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2016 ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന സമേഷിനെ ആക്രമികൾ സ്റ്റീൽ ബോംബ് എറിയുകയായിരുന്നു. സ്ഫോടനത്തിൽ കാൽ ചിതറിപ്പാവുകയും പിന്നീട് മുറിച്ചുമാറ്റുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചക്കരക്കൽ കണയന്നൂരിലെ ഓറോറക്കണ്ടി ഹൗസിൽ ഒ.കെ. രാജേഷിനും ഗുരുതരമായി പരിക്കേറ്റു. വധശ്രമം, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികളിൽ കുറ്റം തെളിഞ്ഞിട്ടുള്ളത്.
സിഐമാരായിരുന്ന കെ.എസ്. ഷാജി, പ്രകാശൻ പടന്നയിൽ, കെ.വി. പ്രമോദൻ എന്നിവരാണ് കേസന്വേഷിച്ചത്. കണ്ണൂർ സിറ്റി സിഐയായിരുന്ന പ്രദീപൻ കണ്ണിപ്പൊയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ 23 സാക്ഷികളെ വിസ്തരിച്ചു. 40 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷ് ഹാജരായി. പ്രതികളുടെ ജാമ്യം റദ്ദാക്കി തലശേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.
Kannur
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി സൃഷ്ടിച്ച "കണ്ണൂർ മഖ്ന-1' മോഴയാനയെ പിടികൂടാനുള്ള ദൗത്യത്തിന് കരുത്തായി എത്തിയ മൂന്ന് കുങ്കിയാനകൾ നേരത്തെ കാട് വിറപ്പിച്ചിരുന്ന കൊമ്പന്മാർ. മുത്തങ്ങ ആനപരിശീലന കേന്ദ്രത്തിൽ പരിശീലനം നേടിയ വിക്രം, ഭരത്, ഉണ്ണികൃഷ്ണൻ എന്നിവരാണ് ഹീറോകളായത്. അക്രമകാരികളായ ഇവരെ മയക്കുവെടിവച്ച് പിടികൂടി നീണ്ടപരിശീലനം നൽകിയാണ് വനം വകുപ്പിന്റെ ലക്ഷണമൊത്ത കുങ്കി ആനകളായി മാറ്റുന്നത്.
പരിശീലകരുമായി മെരുങ്ങുന്നതോടെ കൊമ്പൻമാരെ ആന പ്രതിരോധ പ്രവർത്തങ്ങൾക്കായി നിയോഗിക്കും. വേഗതയും പ്രതിരോധത്തിലെ മികവുമാണ് മൂന്ന് കുങ്കിയാനകളെയാണ് ആറളത്തെ ഓപ്പറേഷൻ കണ്ണൂർ മഖ്നക്കായി എത്തിച്ചത്. നിരവധി ഓപ്പറേഷനുകളിൽ പങ്കെടുത്ത ഇവർ വനം വകുപ്പിന്റെ ഏറ്റവും വിശ്വസ്തരായ കുങ്കി ആനകളാണ്. അതുകൊണ്ട് തന്നെയാണ് അതിശക്തനായ മോഴയെ തളയ്ക്കാൻ ഇവരെ ആറളത്ത് എത്തിച്ചതും.
വയനാടിനെ വിറപ്പിച്ച വിക്രം
വയനാട്ടിൽ മനുഷ്യർക്കും കൃഷിക്കും ഭീഷണിയായി ആനയായിരുന്നു വിക്രം. നാലാനകളടങ്ങിയ കൂട്ടത്തിന്റെ നേതാവായിരുന്ന വിക്രം. വടക്കനാട് മേഖലയിൽ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. 2018ൽ ഒരു ആദിവാസി യുവാവിനെ കൊലപ്പെടുത്തിയതോടെയാണ് ആനയെ പിടികൂടാൻ തീരുമാനിച്ചത്. കൊലയ്ക്കുശേഷം കർണാടക വനത്തിലേക്ക് കടന്ന വിക്രമിനെ ഒമ്പത് മാസത്തിന് ശേഷം 2019 ലാണ് പിടികൂടിയത്. തുടർന്ന് പരിശീലനം നൽകി കുങ്കിയാനയാക്കി മാറ്റുകയായിരുന്നു. നീളമുള്ള കൊമ്പുകളും നിലത്തുതൊടുന്ന തുമ്പിക്കൈയുമാണ് വിക്രമിന്റെ പ്രത്യേകത. 2023ൽ പാലക്കാട് ധോണി മേഖലയിൽ പ്രശ്നക്കാരനായ പിടി-7 എന്ന കാട്ടാനയെ പിടികൂടിയ ദൗത്യത്തിലും വിക്രം പങ്കാളിയായിരുന്നു. 2026 ഏപ്രിലിൽ വയനാട്ടിലെ മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിലും വിക്രം ഉൾപ്പെടെ മുത്തങ്ങയിലെ കുങ്കികൾ പങ്കെടുത്തു.
കല്ലൂർ കൊമ്പൻ എന്ന ഭരത്
ഭരതിന്റെ കഥയും വ്യത്യസ്തമല്ല. വയനാട്ടിലെ കല്ലൂർ മേഖലയിൽ നിരന്തരം കൃഷിയിടങ്ങളിലിറങ്ങി പ്രശ്നമുണ്ടാക്കിയിരുന്ന ആനയായിരുന്നു ഭരത്. 2016 നവംബർ 22ന് കർഷകനെ ആക്രമിച്ചതിനെത്തുടർന്ന് മയക്കുവെടി നൽകി പിടികൂടുകയായിരുന്നു. തുടർന്ന് ദീർഘകാലം ആനക്കൊട്ടിലിൽ പാർപ്പിച്ച് പരിശീലനത്തിലൂടെ കുങ്കിയാനയാക്കി മാറ്റി. 2018 ഒക്ടോബറിൽ തുറന്ന ആനക്കൂട്ടിലേക്ക് മാറ്റിയ ശേഷമാണ് ഭരത് എന്ന പേര് ലഭിച്ചത്. പിന്നീട് പ്രശ്നക്കാരായ കാട്ടാനകളെ നിയന്ത്രിക്കുന്ന വിവിധ ദൗത്യങ്ങളിൽ ഭരത് പങ്കാളിയായി. 2023ൽ പിടി-7നെ പിടികൂടാനുള്ള ദൗത്യത്തിലും വിക്രമിനൊപ്പം ഭരതും നിർണായക സാന്നിധ്യമായിരുന്നു.
ചെറുപ്പക്കാരൻ ഉണ്ണികൃഷ്ണൻ
മുത്തങ്ങയുടെ ആനപരിശീലന കേന്ദ്രത്തിൽ നിന്നാണ് ഉണ്ണികൃഷ്ണനെയും ആറളത്തേക്ക് എത്തിച്ചത്. മൂന്ന് കുങ്കി ആനകളിൽ പ്രായംകൊണ്ട് ചെറുപ്പം ഉണ്ണികൃഷ്ണനാണ്. 2026 സെപ്റ്റംബർ അവസാനത്തോടെ വിക്രത്തിനും ഭരതിനും പിന്നാലെ മൂന്നാമത്തെ കുങ്കിയായാണ് ഉണ്ണികൃഷ്ണൻ വളയംചാലിലെത്തിയത്. 2025ൽ വയനാട്ടിലെ പൂളക്കുന്ന് മേഖലയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനകളെ തുരത്താനുള്ള ദൗത്യത്തിൽ ഉണ്ണികൃഷ്ണനും വിക്രമും പങ്കെടുത്തിരുന്നു. 2026 ഏപ്രിലിൽ മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിലും ഉണ്ണികൃഷ്ണൻ പങ്കെടുത്തു. മേയിൽ വയനാട്ടിലെ കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പട്രോളിംഗ് ദൗത്യത്തിലും വിന്യസിച്ചിരുന്നു.
Kannur
കൂത്തുപറമ്പ്: നിർമലഗിരി (ഓട്ടോണമസ്) കോളജിനെ 'ലഹരിമുക്ത കാമ്പസ്' ആയി പ്രഖ്യാപിച്ചു. കോളജ് ഓഡിറ്റോറിയത്തിലെ മാർ വള്ളോപ്പിള്ളി ഹാളിൽ കേരള മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാൻ റിട്ട. ജസ്റ്റീസ് ജെ.ബി. കോശി ഉദ്ഘാടനവും പ്രഖ്യാപനവും നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ലഹരിമുക്ത മിഷൻ ബ്രാൻഡ് അംബാസിഡർ രഞ്ജൻ ഏബ്രഹാം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലക്ഷ്മി മുഖ്യാതിഥിയായിരുന്നു.
എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ടി.എം. ശ്രീനിവാസൻ മുഖ്യപ്രഭാഷണവും നടത്തി. ഫാ. ഡോ. തോമസ് കൊച്ചുകരോട്ട്, സമിത്, സജിത് കുമാർ, അരുൺ ദാമോദർ, ഡോ. എം.കെ. തോമസ്, കെ.സി. സണ്ണി, മനോജ് കുമാർ, വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജോബി ജേക്കബ്, ഡോ. ദീപു തോമസ് എന്നിവർ പ്രസംഗിച്ചു.
Kannur
കണ്ണൂർ: ലോക വയോജന ദിനത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്തു. കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിതത്തിന്റെ നല്ല വർഷങ്ങൾ സമർപ്പിച്ച വയോജനങ്ങൾ നമ്മുടെ സമൂഹത്തിന്റെ വിലമതിക്കാനാ വാത്ത അനുഭവസമ്പത്തും പാരമ്പര്യത്തിന്റെ കാവൽക്കാരുമാണെന്ന് ബിഷപ് പറഞ്ഞു.
വയോജനങ്ങളെ സംരക്ഷിക്കുകയും ആദരിക്കുകയും അവരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. വയോജനങ്ങളുടെ കരുതലിനും ക്ഷേമത്തിനും ഉന്നമനത്തിനുമായി ഒരു വകുപ്പ് തന്നെ കേരള സർക്കാർ ആരംഭിച്ചത് ഏറെ അഭിനന്ദനാർഹമാണെന്നും ഡോ. അലക്സ് വടക്കുംതല പറഞ്ഞു.
കെഎൽസിഎ കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി അനുഗ്രഹഭാഷണം നടത്തി.
മോൺ ഡോ. ജോയ് പൈനാടത്ത്, രൂപത ഡയറക്ടർ ഫാ. ആൻസിൽ പീറ്റർ, രതീഷ് ആന്റണി, ശ്രീജൻ ഫ്രാൻസിസ്, സിസ്റ്റർ പ്രിൻസി, കെ.എച്ച്. ജോൺ, സുരേഷ് ബാബു, പ്രീത സ്റ്റാൻലി, ബാബു ഡിക്രൂസ്, ലെസ്ലി ഫെർണാണ്ടസ്, ചാൾസ് ഗിൽബർട്ട് എന്നിവർ പ്രസംഗിച്ചു.
Kannur
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും വർഷങ്ങളായി ഭീതിവിതയ്ക്കുന്ന വലിയ മോഴയാന ( കണ്ണൂർ മഖ്ന-1) ഇനി മുത്തങ്ങയിലെ ആനക്കൊട്ടിലിൽ. മോഴയെ മയക്കുവെടിവച്ച് കൂട്ടിലാക്കി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ആദ്യ മയക്കുവെടിവച്ചത്. രണ്ടുതവണമയക്കുവെടി നൽകിയാണ് വനംവകുപ്പ് സംഘം മോഴയെ വരുതിയിലാക്കിയത്. പൂർണമായും മയങ്ങാതെനിന്ന മോഴയെ അധികമരുന്നു നൽകി മണിക്കൂറുകൾക്ക് ശേഷമാണ് കുങ്കിയാനകളെ ഉപയോഗിച്ച് മാറ്റാൻ കഴിഞ്ഞത്. വനംവകുപ്പ് വെറ്ററിനറി സർജൻ ഗോകുലിന്റെ നേതൃത്വത്തിലാണ് ദൗത്യം വിജയകരമായി നടപ്പിലാക്കിയത്.
കക്കുവ ജംഗ്ഷനിൽനിന്ന് പതിമൂന്നാം ബ്ലോക്ക് പരിപ്പുതോട് ഭാഗത്തേക്കുള്ള റോഡിൽനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ ആൾപ്പാർപ്പില്ലാത്ത ചീങ്ങാക്കാടുകൾ ഇടതൂർന്ന് വളർന്ന മേഖലയിലാണ് ആനയെ മയക്കുവെടിവച്ചത്. മയക്കുവെടി നൽകിയതിന് പിന്നാലെ 10 കിലോമീറ്റർ അകലെ വളയംചാലിൽ ഒരുക്കിനിർത്തിയ രണ്ട് കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചു.
എന്നാൽ, കുങ്കിയാനകളായ വിക്രമിനെയും ഉണ്ണികൃഷ്ണനെയും പിന്നാലെ എത്തിച്ച ഭരതനെയും മോഴ മയങ്ങാത്തതിനാൽ അടുത്തേക്ക് അടുപ്പിച്ചില്ല. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കുങ്കിയാനകളെ മോഴയുടെ അടുത്തെത്തിച്ച് താങ്ങി നിർത്തിയത്. പിന്നീട് കുങ്കിയാനകൾ ചേർന്ന് തള്ളി ലോറിയിൽ കയറ്റുകയായിരുന്നു. കണ്ണ് മൂടിക്കെട്ടിയ ആനയെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് മുത്തങ്ങയിലെ ആന ക്യാമ്പിലേക്ക് കൊണ്ടുപോയത്.
വ്യാഴാഴ്ച പുലർച്ചെ 5.30 ഓടെയാണ് മോഴയെയും കൂടെയുണ്ടായിരുന്ന ആറ് കൊമ്പനാനകളെയും നിരീക്ഷണസംഘം ഓടച്ചാൽ ഭാഗത്ത് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കൂട്ടത്തിലുണ്ടായിരുന്ന ആനകളെ അകറ്റിയശേഷമാണ് മയക്കുവെടിക്കുള്ള സാഹചര്യമൊരുക്കിയത്. ആനയെ പുറത്തേക്ക് എത്തിക്കുന്നതിന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുതിയപാത നിർമിച്ചു. ഇതിനിടെ കനത്ത മഴയും ദൗത്യത്തിന് തടസമായി.
യന്ത്രസഹായത്തോടെയാണ് ആനയെ കയറ്റാനുള്ള ലോറി പുതിയ പാതയിലൂടെ എത്തിച്ചത്. മുത്തങ്ങയിൽ പ്രത്യേകം തയാറാക്കിയ ആനക്കൊട്ടിലിലാണ് മോഴയാനയെ പാർപ്പിക്കുക. ആരോഗ്യനിലയും പെരുമാറ്റവും നിരീക്ഷിച്ചശേഷം റേഡിയോ കോളർ ഘടിപ്പിച്ച് വയനാട് വനമേഖലയിൽ തുറന്നുവിടാനാണ് വനംവകുപ്പിന്റെ പദ്ധതി.
സുരക്ഷ കണക്കിലെടുത്ത് ഓപ്പറേഷൻ നടന്ന പ്രദേശത്തേക്ക് പൊതുജനങ്ങളെയും മാധ്യമപ്രവർത്തകരെയും പ്രവേശിപ്പിച്ചില്ല. വനംവകുപ്പിന്റെയും പൊലിസിന്റെയും വാഹനങ്ങൾക്ക് മാത്രമാണ് നിയന്ത്രിത പ്രവേശനം അനുവദിച്ചത്. റവന്യൂ-പഞ്ചായത്ത് അധികൃതരെയു വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് സ്ഥലത്തേക്ക് കടത്തിവിട്ടത്. ബ്ലോക്ക് പതിമൂന്നിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിൽ പൊലിസ് പരിശോധന ഏർപ്പെടുത്തിയിരുന്നു.
കണ്ണൂർ ഡിഎഫ്ഒ കെ.സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, കൊട്ടിയൂർ റേഞ്ചർ ടി. നിഥിൻരാജ്, കണ്ണവം റേഞ്ചർ സുധീർ നരോത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തീകരിച്ചത്.
Kannur
കേളകം: കൊട്ടിയൂർ സമാന്തരപാതയിൽ സ്വകാര്യ പുരയിടത്തിൽ നിർത്തിയ കാറിന്റെ സീറ്റുകൾ കുത്തിക്കീറി തെരച്ചിൽ നടത്തിയ സംഭവത്തിൽ രണ്ടുപേർ പൊലിസിന്റെയും നാട്ടുകാരുടെയും പിടിയിലായി. നീണ്ടുനോക്കി പാലത്തിന് സമീപമുള്ള ഹെൽത്ത് സെന്ററിനടുത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം. മൂന്ന് കാറുകളിൽ എത്തിയ പത്തംഗ സംഘത്തിൽപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിൽ.
സ്വകാര്യ വ്യക്തി വീടുപണിക്കായി നിരപ്പാക്കിയ സ്ഥലത്തുവച്ച് വാഹനം തകർത്ത് പരിശോധിക്കുന്നത് കണ്ട നാട്ടുകാർ സംഘത്തെ വളയുകയായിരുന്നു. ഇതോടെ അക്രമികൾ ഒപ്പമുണ്ടായിരുന്ന വാഹനങ്ങൾ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ചിലർ സമീപത്തെ പുഴയിൽ ചാടിയെങ്കിലും രണ്ടുപേരെ പ്രദേശവാസികളും കേളകം പൊലിസും ചേർന്ന് സാഹസികമായി പിടികൂടി. അക്രമികൾ സഞ്ചരിച്ചിരുന്ന കർണാടക, കേരള രജിസ്ട്രേഷനുകളിലുള്ള കാറുകൾ പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതികളിൽ മലയാളികളും കർണാടക സ്വദേശികളുമുണ്ട്.
വയനാട് മീനങ്ങാടിയിൽ വച്ച് വ്യാപാരിയുടെ കാറും പണവും തട്ടിയെടുത്ത സംഭവത്തിന്റെ തുടർച്ചയായാണ് കൊട്ടിയൂരിലെ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. കർണാടകയിലെ ബേഗൂരിലും ഹാസനിലും ക്രഷർ നടത്തുന്ന കൊടുവള്ളി സ്വദേശി ജാഫറിന്റെ കാർ തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ച് കാറും 21,000 രൂപയും പത്തംഗ സംഘം തട്ടിയെടുത്തിരുന്നു. ബേഗൂരിൽ നിന്ന് കൊടുവള്ളിയിലേക്ക് പോകുമ്പോൾ മീനങ്ങാടി ചില്ലിംഗ് പ്ലാന്റിന്റെ സമീപത്തുവച്ചായിരുന്നു സംഭവം. ഈ വാഹനമാണ് പിന്നീട് കൊട്ടിയൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കാറിന്റെ സീറ്റുകൾ പൂർണമായി കുത്തിക്കീറുകയും ഉള്ളിലുണ്ടായിരുന്ന സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്ത നിലയിലായിരുന്നു. കൈവശം വയ്ക്കാവുന്നത്ര ചെറിയ തുകയ്ക്ക് വേണ്ടി വാഹനം ഇതുപോലെ കുത്തിപ്പൊളിക്കില്ലെന്ന വിലയിരുത്തലിലാണ് പൊലിസ്. ഫൊറൻസിക് വിഭാഗം എത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
കേളകം, മീനങ്ങാടി, പേരാവൂർ പൊലിസ് സംഘങ്ങൾ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലെ ക്വാറികൾ കേന്ദ്രീകരിച്ചുള്ള മാഫിയാ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പരാതിക്കാരനായ ജാഫർ ഉൾപ്പെടെയുള്ളവരെ വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷയിലാണ് പൊലിസ്.
Kannur
കണ്ണൂർ: തിരുവനന്തപുരത്ത് പൊലിസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തിയ വിദ്യാർഥി വേട്ടയ്ക്കെതിരേ എസ്എഫ്ഐയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി.
സ്റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച പ്രകടനം ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പൊലിസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരും പൊലിസും തമ്മിൽ വാക്കുതർക്കമുണ്ടായി.
വിദ്യാർഥികൾ പ്രകോപിതരായതോടെ പൊലിസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. അഖില ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. അലീഷ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.കെ. ഗിരീഷ്, സി.വി. ഹരികൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സ്വാതി പ്രദീപൻ എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരത്ത് നടന്ന അക്രമത്തിനെതിരേ പഠിപ്പ് മുടക്ക് സമരം നടത്തിയ ശേഷമായിരുന്നു വിദ്യാർഥികൾ പ്രതിഷേധ മാർച്ചിനെത്തിയത്.
Kasaragod
ഭീമനടി: കഴിഞ്ഞ ദിവസം കുഴൽക്കിണർ ലോറി മറിഞ്ഞ് രണ്ടുപേരുടെ ജീവൻ നഷ്ടമായ വരക്കാട് ജംഗ്ഷൻ കെആർഎഫ്ബിയിലും കെഎസ്ഇബിയിലും നിന്നുള്ള ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു.
സ്ഥലത്ത് അപകടഭീഷണി ഉയർത്തുന്ന ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്നും റോഡിന് സുരക്ഷാഭിത്തി നിർമിക്കണമെന്നുമുള്ള ആവശ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം വിട്ടുനൽകാൻ കഴിഞ്ഞദിവസം അപകടം നടന്ന സ്ഥലത്തിന്റെ ഉടമയായ പോൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം സുരക്ഷാ ഭിത്തി നിർമിക്കാനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിലേക്ക് സമർപ്പിക്കാമെന്ന് കെആർഎഫ്ബി അധികൃതർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു, വൈസ് പ്രസിഡന്റ് പ്രസീത രാജൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ. ജനാർദനൻ, കെആർഎഫ്ബി അസി. എക്സിക്യുട്ടീവ് എൻജിനിയർ ജയദീപ്, അസിസ്റ്റന്റ് എൻജിനിയർ ദിലീപ്, പ്രോജക്ട് എൻജിനിയർ അരുൺ, കെഎസ്ഇബി എൻജിനിയർ മാത്യു, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ ദുർഗേഷ് എന്നിവർ പങ്കെടുത്തു.
Kasaragod
കാസര്‍ഗോഡ്: 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം നവംബര്‍ 26നു കാഞ്ഞങ്ങാട് പലേഡിയം കണ്വെന്ഷന് സെന്ററില്‍ നടക്കും. സംഘാടകസമിതി രൂപവത്കരണ യോഗം കെ. നീലകണ്ഠന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് എന്‍. കൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു.
ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. മാര്‍ക്കറ്റ് ഫെഡ് ചെയര്മാന് സോണി സെബാസ്റ്റ്യന്‍, അഡീഷണല്‍ രജിസ്ട്രാര്‍ വി.ആര്. അനില്‍കുമാര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന്മാരായ കെ. ആര്. ജയാനന്ദ, പി. മണിമോഹന്‍, കേരള ബാങ്ക് ഭരണസമിതിയംഗം എ.എം. മേരി, സഹകരണ യൂണിയന് അംഗം എം. ഉഷ, കണ്‍സ്യൂമര്‍ഫെഡ് വൈസ്ചെയര്‍മാന്‍ വി.കെ. രാജന്, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, ജോയിന്റ് രജിസ്ട്രാര്‍ കെ.വി. സതീഷ്ചന്ദ്രന്, സഹകരണസംഘം അസി. രജിസ്ട്രാര്‍ (പ്ലാനിംഗ്) സി. സുനില്‍കുമാര്‍, പാക്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി ടി.കെ. രാജന്, ജോയിന്റ് ഡയറക്ടര്‍ ടി.എം. മാത്യു, മുസ്ലിംലീഗ് നേതാവ് എ.എം. കടവത്ത്, എച്ച്ഡിസി കോളജ് പ്രിന്‍സിപ്പല്‍ പി.വി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
കോലിയക്കോട് കൃഷ്ണന് നായര്‍ ചെയര്‍മാനും വി.ആര്. അനില്‍കുമാര്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടകസമിതിയും വിവിധ സബ്കമ്മറ്റികളും രൂപീകരിച്ചു.
Kasaragod
കാഞ്ഞങ്ങാട്: ടൗണിലെ പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിനു താഴെ നിൽക്കുന്ന യാത്രക്കാർ അവിചാരിതമായെങ്കിലും തലയ്ക്കു മുകളിലെ ഷോ വാളിലേക്കൊന്നു നോക്കിയാൽ ഉള്ളു കാളിപ്പോകും. നാലുനിലക്കെട്ടിടത്തിന്റെ ഉയരത്തിലുള്ള കോൺക്രീറ്റ് ഷോ വാളിന്റെ പകുതിക്കുവച്ച് വെട്ടിമുറിച്ചിട്ടതുപോലെ വിണ്ടുകീറി നിൽക്കുകയാണ്. ഇതെങ്ങാനും ഇളകിവീണാൽ താഴെ നിൽക്കുന്നവർക്ക് ഓടി രക്ഷപ്പെടാൻപോലും സമയം കിട്ടണമെന്നില്ല.
ഏതാനും വർഷം മുമ്പാണ് ഷോ വാളിൽ ആഴമേറിയ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. അന്ന് ഇതിനു തൊട്ടുതാഴെയുള്ള റോഡിലൂടെ ബസുകളും മറ്റു വാഹനങ്ങളും ഉള്ളിലേക്ക് പ്രവേശിക്കുന്നത് താത്കാലികമായി തടഞ്ഞിരുന്നു. പക്ഷേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അറ്റകുറ്റപണിയൊന്നും നടത്താതെ തന്നെ വീണ്ടും പഴയപടി തുറന്നുകൊടുക്കുകയായിരുന്നു.
ഷോ വാളിനെ താങ്ങിനിർത്തുന്ന അടിവശത്തെ കോൺക്രീറ്റ് ബീമും ദുർബലാവസ്ഥയിലാണ്. ഇതിന്റെ പല ഭാഗത്തും കോൺക്രീറ്റ് അടർന്ന് തുരുമ്പിച്ച കമ്പികൾ പുറത്തുകാണുന്നുണ്ട്. ഷോ വാളിനു മുകളിൽ കോവിഡ് കാലത്ത് അന്നത്തെ മുഖ്യമന്ത്രിയുടെയും കളക്ടറുടെയും ചിത്രങ്ങളുമായി ഒരു സംഘടന ചെയ്ത പരസ്യം മാത്രം ഇപ്പോഴും മായാതെ നിൽക്കുന്നുണ്ട്.
ഷോ വാളിന്റെ കാര്യത്തിൽ ഇനി ബലപ്പെടുത്തലൊന്നും നടക്കാൻ സാധ്യതയില്ലാത്തതിനാൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ കാര്യത്തിൽ നഗരസഭ ഒരു തീരുമാനമെടുക്കുന്നതിനുമുമ്പ് അപകടമൊഴിവാക്കാൻ താത്കാലികമായി ഇരുമ്പുതൂണുകളെങ്കിലും വച്ചുകൂടേയെന്നാണ് യാത്രക്കാരുടെ ചോദ്യം.
Kasaragod
ഒടയംചാൽ: തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി ഒരു വർഷം കഴിഞ്ഞിട്ടും ഒരു മുറിപോലും തുറക്കാതെ ഒടയംചാൽ ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ്.
8.5 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം എത്രയും പെട്ടെന്ന് ഉപയോഗപ്രദമാക്കാനാണ് ബസ്സ്റ്റാൻഡ് യാർഡിന്റെ നിർമാണം പൂർത്തിയാകുന്നതിനുമുമ്പ് ഉദ്ഘാടനം നടത്തുന്നതെന്നായിരുന്നു അന്ന് കോടോം-ബേളൂർ പഞ്ചായത്ത് ഭരണസമിതിയുടെ വിശദീകരണം. എത്രയും പെട്ടെന്ന് യാർഡിന്റെ നിർമാണം കൂടി പൂർത്തിയാക്കി സ്റ്റാൻഡിലേക്ക് ബസുകളെ പ്രവേശിപ്പിക്കുമെന്നും അന്ന് പറഞ്ഞതാണ്.
അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ കൊണ്ടുവന്നാണ് 43 മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്. പക്ഷേ ഉദ്ഘാടനമല്ലാതെ മറ്റൊന്നും നടന്നില്ല. മുറികളുടെ ലേലനടപടികൾ പോലും നടന്നില്ല. യാർഡിന്റെ നിർമാണം ഇന്നുവരെ തുടങ്ങിയതുമില്ല. കെട്ടിടത്തിന്റെ വൈദ്യുതീകരണമുൾപ്പടെയുള്ള അനുബന്ധജോലികൾ പൂർത്തിയായതുപോലും ഉദ്ഘാടനം കഴിഞ്ഞതിനുശേഷമാണ്.
കെട്ടിടത്തിനു താഴെയുള്ള സ്ഥലം സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗിന് ഉപയോഗിക്കാൻ കഴിയുന്നുണ്ടെന്നതു മാത്രമാണ് നാട്ടുകാർക്ക് കെട്ടിടം കൊണ്ടുണ്ടായ പ്രയോജനം. യാർഡിനായി മാറ്റിവച്ച സ്ഥലം കാടുകയറി കിടക്കുകയാണ്. ഇവിടം കൂടി നിരപ്പാക്കിയിരുന്നെങ്കിൽ അതുകൂടി പാർക്കിംഗിന് പ്രയോജനപ്പെടുത്താമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കെട്ടിടത്തിന്റെ താഴെ ഒരു ഭാഗത്ത് നാടോടി കുടുംബങ്ങളും വാസമുറപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ വരാന്തയിലും കൈവരികളിലുമെല്ലാം അവർ കഴുകി വിരിച്ചിട്ട തുണികൾ കാണാം. ഒടയംചാൽ ടൗണിന്റെ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുമായിരുന്ന ബസ്സ്റ്റാൻഡും വ്യാപാര സമുച്ചയവും യാഥാർഥ്യമാകണമെങ്കിൽ ഇനി അടുത്ത തദ്ദേശ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടിവരുമോ എന്നാണ് ഇപ്പോൾ നാട്ടുകാർ ചോദിക്കുന്നത്.
Kasaragod
കാസര്‍ഗോഡ്: ഭൂമിയുടെ അനിശ്ചിതത്വത്തില്‍ നിന്ന് ജനങ്ങളെ അതിന്റെ അവകാശബോധത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് സര്‍ക്കാരെന്നും ഒരു സര്‍ക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ് പട്ടയ വിതരണമെന്നും തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജി. ജില്ലാതല പട്ടയമേള കാസര്‍ഗോഡ് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ അവകാശം ഉറപ്പാക്കിക്കൊണ്ട് ജില്ലയില്‍ 289 പട്ടയങ്ങള്‍ വിതരണം ചെയ്തു. 287 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും രണ്ടു മുനിസിപ്പല്‍ പട്ടയങ്ങളും ഇതില്‍ പെടുന്നു. കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എ.കെ.എം. അഷ്റഫ്, കെ. നീലകണ്ഠന് എന്നിവര്‍ വിശിഷ്ടാതിഥികളായി. നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള (കാസര്‍ഗോഡ്), സെയ്ഫുള്ള തങ്ങള്‍ (മഞ്ചേശ്വരം), വാര്‍ഡ് കൗണ്‍സിലര്‍ മധുകര, ആര്‍ഡിഒമാരായ എം.എസ്. വിജുകുമാര്‍, പി. സുദീപ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.കെ. ഫൈസല്‍, എ. അബ്ദുൾ റഹ്മാന്, സി.പി. ബാബു, രാഘവ ചേരാല്‍, ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ്, എഡിഎം പി. ഉദയകുമാര്‍ എന്നിവർ പ്രസംഗിച്ചു.
ഒടുവില്‍ കുംഭയും ഭൂമിയുടെ അവകാശിയായി
കിനാനൂര്‍ വില്ലേജിലെ മേലടക്കംകുന്ന് സ്വദേശിനി കെ. കുംഭയുടെ ഭൂമിയുടെ രേഖക്കായുള്ള ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമം. 72 കാരി യായ കുംഭ 50 വര്‍ഷത്തിലധികമായി താമസിച്ചുവരുന്ന ഭൂമിക്കാണ് ജില്ലാതല പട്ടയമേളയില്‍ പട്ടയം ലഭിച്ചത്. മൂന്നുപെണ്മക്കളുള്ള കുംഭയുടെ ഭര്‍ത്താവ് 40 വര്‍ഷം മുമ്പ് മരിച്ചതാണ്. ഇപ്പോള്‍ ഇളയ മകള്‍ രജിതക്കൊപ്പമാണ് താമസം. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ മന്ത്രിയില്‍നിന്ന് പട്ടയം ഏറ്റുവാങ്ങാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് കുംഭ പ്രതികരിച്ചു.
Kasaragod
വെള്ളരിക്കുണ്ട്: വന്യമൃഗശല്യത്തിനു പിന്നാലെ പ്രകൃതിക്ഷോഭം കൂടിയായപ്പോൾ വെള്ളരിക്കുണ്ടിലെ കൊച്ചുപറമ്പിൽ കെ.പി. തോമസ് എന്ന കർഷകന്റെ ജീവിതം ഇരട്ടിദുരിതത്തിലായി.
ഒരു മാസം മുന്‍പാണ് തോമസിന്റെ രണ്ടര ഏക്കറോളം സ്ഥലത്തെ കപ്പകൃഷി കാട്ടുപന്നികൾ നശിപ്പിച്ചത്. ഇതിന്റെ ആഘാതം മാറും മുമ്പേ കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും 250 ഓളം കുലച്ച വാഴകൾ കൂടി നിലംപൊത്തി. വെസ്റ്റ് എളേരി പഞ്ചായത്തിലെ ആറാം വാർഡിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് തോമസ് വാഴകൃഷി നടത്തിവന്നിരുന്നത്. മഞ്ചേരി കുള്ളൻ ഇനത്തിൽപ്പെട്ട 250 ഓളം കുലച്ച വാഴകൾ ഒടിഞ്ഞുവീണത്. നീലേശ്വരം സ്വദേശിയുടെ സ്ഥലമാണ് തോമസ് പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തിരുന്നത്.
പണിക്കൂലിയടക്കം ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കർഷകന്റെ കണക്ക്. കൃഷി ഓഫിസർ സ്ഥലം സന്ദർശിച്ചു. തോമസിന് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി സർക്കാർ അനുവദിക്കണമെന്ന് വിവിധ കാർഷികസംഘടനകൾ ആവശ്യപ്പെട്ടു.
Kasaragod
വലിയപറമ്പ്: സ്വകാര്യ റിസോർട്ട് ഗ്രൂപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് കുടിവെള്ളമൂറ്റിയെടുക്കുന്നുവെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള 300 ൽപരം കുടുംബങ്ങൾ. വലിയപറന്പ പഞ്ചായത്തിലെ അഞ്ചാം വാർഡ് പാണ്ഡ്യാലക്കടവിലും ആറാംവാർഡ് കന്നുവീട് കടപ്പുറത്തും
ഏഴാം വാർഡ് കാലിച്ചാൻകാവ് പ്രദേശങ്ങളിലുമുള്ള 300 ൽപരം കുടുംബങ്ങളാണ് ദുരിതത്തിലായിട്ടുള്ളത്.
രണ്ടര പതിറ്റാണ്ടിന് മുമ്പ് വലിയപറമ്പ് തയ്യിൽ സൗത്തിലെ ജനങ്ങൾ ചേർന്ന് രാമന്തളി പഞ്ചായത്തിലെ കൊവ്വപ്പുറത്ത് അഞ്ചു സെന്റ് സ്ഥലം വാങ്ങി ജല അഥോറിറ്റിക്ക് കൈമാറിയാണ് പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിയിലൂടെ കടലോര വാസികർക്ക് ലഭിക്കേണ്ട കുടിവെള്ളമൂറ്റുന്നതിന് പുറമെ സ്വകാര്യ റിസോർട്ട് ഗ്രൂപ്പ് തണ്ണീർതട നിയമം ലംഘിച്ച് തോട് നികത്തി കോൺക്രീറ്റ് നിർമിതി ആരംഭിച്ചത് കുടിവെള്ളം മലിനമാകാനും കാരണമായതായി നാട്ടുകാർ പറഞ്ഞു. ഇതോടെ ജനിച്ചു വളർന്ന് ഒരു നൂറ്റാണ്ടോളം താമസിച്ചുവന്ന നിരവധി കുടുംബങ്ങൾ ആശങ്കയിലായിട്ടുണ്ട്. അഞ്ചാംവാർഡിലെ പാണ്ഡ്യാലക്കടവിലും തൊട്ടടുത്ത തൃക്കരിപ്പൂർ കടപ്പുറത്തും കിണറുകളിലെ കുടിവെള്ളം ഇതിനകം മലിനമായിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പ് മതിൽ കെട്ടി അടച്ച ഭാഗത്ത് 2000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന എട്ടു ടാങ്കുകൾ സ്ഥാപിച്ച് കോൺക്രീറ്റ് കെട്ടിട നിർമാണത്തിനായി ഏതാണ്ട് ഒരു ദിവസം 16,000 ലിറ്റർ വെള്ളം അനധികൃതമായി ഊറ്റിയെടുക്കുന്നതായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. കടലോരത്ത് താമസിക്കുന്ന നൂറിൽപരം വരുന്ന കുടുംബങ്ങൾക്ക് കായലോരത്തേക്കോ തൊഴിലിന് പോകാനോ കഴിയുന്നില്ലെന്ന് മാത്രമല്ല ഹൈസ്കൂൾ ഉൾപ്പടെ ഉയർന്ന ക്ലാസുകളിൽ പഠനത്തിനായി മറുകരയിലെത്താനോ കഴിയുന്നില്ലെന്നും ഇപ്പോൾ മതിൽ കെട്ടി തടയുന്ന തരത്തിലാണ് നിർമാണ പ്രവൃത്തി നടന്നു വരുന്നത്.
തയ്യിൽ സൗത്ത് ഗവ. എൽപി സ്കൂളിന്റെ രണ്ട് ക്ലാസ് മുറികൾ വൻകിട റിസോർട്ട് ഗ്രൂപ്പിന്റെ കൈയിലുള്ള സ്ഥലത്താണ്. സുബ്രഹ്മണ്യ കോവിലും തയ്യിൽ സൗത്ത് ജുമാ മസ്ജിദും ഇതിനോട് ചേർന്നാണുള്ളത്. അഞ്ചിൽപരം കുടുംബങ്ങൾ മതിൽ അടച്ചുകെട്ടിയതോടെ കിട്ടിയ തുകയ്ക്ക് ......വീടും സ്ഥലവും വിട്ട് കണ്ണൂർ ജില്ലയിലെ രാമന്തളിയിലേക്ക് മാറിപ്പോയി. സർവീസ് ബോട്ടിനെയോ കടത്ത് തോണിയെയോ മറുകരയിലേക്ക് പോകാൻ ആശ്രയിക്കാനുമാവുന്നില്ല.
കുടിവെള്ളം ഊറ്റുന്ന റിസോർട്ട് ഗ്രൂപ്പിന്റെ നടപടിക്കെതിരെ നാട്ടുകാർ സംരക്ഷണ സമിതി രൂപീകരിച്ച് ആദ്യഘട്ടമായി പ്രതിഷേധ പൊതുയോഗവും പ്രകടനവും നടത്തിരുന്നു. നാട്ടുകാർ രൂപീകരിച്ച ജനകീയ സമിതി നേതൃത്വത്തിൽ നിയമനടപടിക്ക് പുറമെ ശക്തമായ പ്രക്ഷോഭത്തിന് തയാറെടുത്തിരിക്കുകയാണ്.
Kasaragod
നീലേശ്വരം: നഗരസഭ ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ചിറപ്പുറം മുതൽ ആലിങ്കീൽ വരെയുള്ള പാതയോരത്ത് നാടൻ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. തനത് ജൈവവൈവിധ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നൂറോളം നാടൻ മാവിൻതൈകളും പ്ലാവിൻ തൈകളും നട്ടത്.
ജൈവവൈവിധ്യ പരിപാലന സമിതിയുടെയും ഹരിതകർമനയടെയും നേതൃത്വത്തിൽ ഇവ സംരക്ഷിക്കും. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ ഇന്ദു ദിലീപ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൺ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ വി.എം. അഖില, നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, നഗരസഭാംഗങ്ങൾ, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Kasaragod
വെള്ളരിക്കുണ്ട്: പരമ്പരാഗത നെൽകർഷകനും പൊതുപ്രവർത്തകനുമായ ബളാൽ കുഴിങ്ങാട്ടെ അബ്ദുൽ ഖാദറിന്റെ കൃഷിയിടത്തിൽ കൊയ്ത്തുത്സവം നടത്തി. കൊയ്തെടുത്ത കറ്റകൾ പരമ്പരാഗത രീതിയിൽ മെതിക്കുന്നതിനായി കൈമാറിക്കൊണ്ട് വെള്ളരിക്കുണ്ട് തഹസിൽദാർ കെ.ബി. രാമു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എ. ലത, സ്ഥിരം സമിതി അധ്യക്ഷരായ ഷോബി ജോസഫ്, പി.വി. ജിത, പഞ്ചായത്ത് അംഗം ഷാജൻ പൈങ്ങോട്ട്, അസി. കൃഷി ഓഫീസർ വി. ശ്രീജ എന്നിവർ പ്രസംഗിച്ചു. ഉമ, ശ്രേയസ്, രക്തശാലി നെൽവിത്തുക്കൾ ഉപയോഗിച്ചാണ് ഇത്തവണ അബ്ദുൽ ഖാദർ കൃഷി നടത്തിയത്. മകൻ ഹൈദരും സഹായത്തിനുണ്ടായിരുന്നു.
Kasaragod
കാഞ്ഞങ്ങാട്: ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം നിർവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ വി.വി. രമേശൻ അധ്യക്ഷത വഹിച്ചു. ജില്ലാശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ്, എച്ച്ഡബ്ള്യുസിനോഡൽ ഓഫീസർ ഡോ. എ.എസ്. അഞ്ജു, ജില്ലാ വിബിഡിസി ഓഫീസർ കെ.വി. ഗിരീഷ് കുമാർ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി ഓഫീസർ പി.പി. ഹസീബ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിൽ ജില്ലാശുപത്രി ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. അങ്കിത ഷിബു റോബർട്ട് ക്ലാസെടുത്തു.
ജില്ലാശുപത്രി ബ്ലഡ് സെന്റർ പരിധിയിൽ 2025-26 വർഷം ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ സന്നദ്ധ സംഘടനകളെയും എൻഎസ്എസ് യൂണിറ്റുകളെയും ആദരിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി, ബ്ലഡ് ഡോണേഴ്സ് കേരള, സേവാഭാരതി, യൂത്ത് കോൺഗ്രസ് സംഘടനകളും കയ്യൂർ ഇകെഎൻഎം ഗവ. ഐടിഐ, തൃക്കരിപ്പൂർ ഗവ. എൻജിനിയറിംഗ് കോളജ്, കുട്ടമത്ത് ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റുകളും ഉപഹാരം ഏറ്റുവാങ്ങി.
Kasaragod
കസര്‍ഗോഡ്: ജില്ലയില്‍ രൂക്ഷമായിരിക്കുന്ന വൈദ്യുതപ്രതിസന്ധി പരിഹരിക്കുന്നതിനായി ബാറ്ററിയില്‍ വൈദ്യുതി സംഭരിക്കുന്ന കെഎസ്ഇബിയുടെ മയിലാട്ടിയിലെ ബെസ് പദ്ധതിയുടെ (ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം) പ്രവൃത്തി പൂര്‍ത്തിയായില്ല. ഇതോടെ പദ്ധതി കമ്മീഷന് ചെയ്യല്‍ ഇനിയും മാസങ്ങള്‍ നീണ്ടേക്കും. വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഒക്ടോബര്‍ 16നു കമ്മീഷന് ചെയ്യാന്‍ നിര്‍ദേശിച്ച പദ്ധതിയാണ് നീളുന്നത്. ബാറ്ററി ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളെത്താന് വൈകുന്നതാണ് പ്രശ്നമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ മുള്ളേരിയയില്‍ ഇതേ പദ്ധതി ഒക്ടോബര്‍ 15നകം പൂര്‍ത്തിയാകുമെന്നും നിര്‍ദേശിച്ച പദ്ധതിയുടെ പ്രവൃത്തികളിലേറെയും പൂര്‍ത്തിയായതായും അധികൃതര്‍ പറഞ്ഞു.
മുള്ളേരിയയില്‍ ഒക്ടോബര്‍ 10നുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വൈദ്യുതി പുറത്തേക്ക് ലഭിക്കുന്നതിന് പിന്നെയും ദിവസങ്ങള്‍ വേണ്ടിവരു.മയിലാട്ടിയില്‍ 550 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന്റെ വയലബിലിറ്റി ഗ്യാപ് ഫണ്ടില്‍ നിന്നുള്ള 135 കോടി രൂപ കൂടി ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കുന്നത്.
സ്വകാര്യസ്ഥാപനമാണ് ആവശ്യമായ ബാറ്ററി ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ എത്തിക്കുന്നതിനും നിര്‍മാണത്തിനും കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 110 കണ്ടെയ്നര്‍ ബാറ്ററിയാണ് പദ്ധതിക്ക് ആവശ്യം. ഒരു കണ്ടെയ്നര്‍ ബാറ്ററിക്ക് 40 ടണ്‍ ഭാരമുണ്ട്. ചൈനയില്‍ നിന്നും ചെന്നൈയിലെത്തി അവിടെ നിന്നാണ് റോഡ് മാര്‍ഗം മയിലാട്ടിയില്‍ എത്തിക്കുന്നത്. ചെന്നൈയില്‍ ഇതിന്റെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും ബാറ്ററി ഇവിടെയെത്തിക്കാനും പ്രവൃത്തി പൂര്‍ത്തിയാക്കാനും മാസങ്ങള്‍ വേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു. ജൂലൈ 20നു ജില്ലയിലെത്തിയ വൈദ്യുതിമന്ത്രി സണ്ണി ജോസഫ് സ്ഥലം സന്ദര്‍ശിച്ച് പദ്ധതിയെക്കുറിച്ച് വിശദവിവരങ്ങള്‍ തേടിയിരുന്നു. മയിലാട്ടിയിലെയും മുള്ളേരിയയിലെയും ബെസ് പദ്ധതി കമ്മീഷന് ചെയ്യുന്നതോടെ ജില്ലയ്ക്ക് ആവശ്യമായ 5.6 ലക്ഷം യൂണിറ്റ് വൈദ്യുതി ബാറ്ററിയില്‍ നിന്നുതന്നെ വൈദ്യുതി മുടക്കങ്ങളില്‍ ഉപയോഗിക്കാൻ സാധിക്കും. ഇതിനുപുറമെ ഉഡുപ്പി-കരിന്തളം പദ്ധതിയും മയിലാട്ടി-വിദ്യാനഗര്‍ സംഭരണശേഷി വര്‍ധിപ്പിക്കലും പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ വൈദ്യുതിക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kasaragod
വെള്ളരിക്കുണ്ട്: സംസ്ഥാനത്ത് നിലവിലുള്ള ഭൂമിയുടെ ന്യായവില സാധാരണക്കാരെ ദുരിതത്തിലാക്കുന്നതും റിയൽ എസ്റ്റേറ്റ്-നിർമാണ മേഖലകളെ സ്തംഭിപ്പിക്കുന്നതുമാണെന്ന് കേരള കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ ചൂണ്ടിക്കാട്ടി. ന്യായവില അടിയന്തരമായി പുന:പരിശോധിച്ച് പ്രായോഗികമായ രീതിയിൽ കുറവുചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
വിപണിമൂല്യത്തേക്കാൾ പലമടങ്ങ് ഉയർന്ന തുകയാണ് പലയിടങ്ങളിലും ന്യായവിലയായി നിശ്ചയിച്ചിട്ടുള്ളത്. ഇതുകാരണം ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി വൻ തുക നൽകേണ്ടിവരുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങി വീട് വെക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരെയും അത്യാവശ്യ കാര്യങ്ങൾക്കായി കൈവശമുള്ള ഭൂമി വിൽക്കാൻ ശ്രമിക്കുന്ന കുടുംബങ്ങളെയും ഈ തീരുമാനം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ന്യായവിലയിലെ ഭീമമായ വർധനവ് കാരണം ഭൂമിയുടെ ക്രയവിക്രയങ്ങൾ വലിയ തോതിൽ നിലച്ചിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡപ്രസിഡന്റ് കെ.എ. സാലു അധ്യക്ഷത വഹിച്ചു.
പ്രിൻസ് ജോസഫ്, നിസാം ഫലാഹ്, സക്കറിയാസ് വടാന, ജോസ് തേക്കുംകാട്ടിൽ ,ഷൈജു ബിരിക്കുളം, ബെന്നി വി.സി. അടുക്കം, ആന്റണി കോളിച്ചാൽ, ജോസ് ചിത്രക്കുഴി, സെബാസ്റ്റ്യൻ മണ്ണാർകുളം എന്നിവർ പ്രസംഗിച്ചു.
Kasaragod
കാഞ്ഞങ്ങാട്: ദുരന്തനിവാരണ രംഗത്ത് യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുവ ആപ്തമിത്ര പരിശീലന പരിപാടിക്ക് കാഞ്ഞങ്ങാട് ഹോട്ടൽ ബേക്കൽ ഇന്റർനാഷണലിൽ തുടക്കമായി. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി 65 ഓളം വോളണ്ടിയർമാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
ഹൊസ്ദുർഗ് തഹസീൽദാർ കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് പ്രകാശൻ അധ്യക്ഷനായി. മൈ ഭാരത് ജില്ലാ കോ-ഓർഡിനേറ്റർ ആശ ഫ്രാൻസിസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ തുളസിരാജ്, ഹസാർഡ് അനലിസ്റ്റ് പി.വി. ശിൽപ, പ്ലാൻ കോ-ഓർഡിനേറ്റർ പി. അഹമ്മദ് ഷഫീഖ് എന്നിവർ പ്രസംഗിച്ചു. ആപ്തമിത്ര മാസ്റ്റർ ട്രെയിനർ ഷെരീഫ് ക്ലാസെടുത്തു.
Kasaragod
ബേഡകം: കെഎസ്ഇബി കുറ്റിക്കോല്‍ 110 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി നിര്‍വഹിച്ചു. ബേഡകം വലിയപാറ സബ്സ്റ്റേഷന് പരിസരത്ത് നടന്ന ചടങ്ങില്‍ കെ.നീലകണ്ഠന് എംഎല്‍എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലന്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.കെ. സോയ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. കുഞ്ഞിരാമന് (ബേഡഡുക്ക), കെ. ശോഭനകുമാരി (കുറ്റിക്കോല്‍), ബ്ലോക്ക് പഞ്ചായത്തംഗം എ.പി. നിഷ, പഞ്ചായത്തംഗങ്ങളായ എം. ശോഭന, കെ. ഉമാവതി, മാധവി ടി.തോരോത്ത്, കെഎസ്ഇബി ട്രാന്സ്മിഷന് ആന്‍ഡ് സിസ്റ്റം ഓപറേഷന് ഡയറക്ടര്‍ എസ്. ശിവദാസ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ സി. സുബ്രഹ്മണ്യന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി. ഗോപിനാഥന് നായര്‍, സി.രാമചന്ദ്രന്, മുഹമ്മദ്കുട്ടി, കെ. കുഞ്ഞിരാമന്, കെ.യു മാത്യു, നാഷണല്‍ അബ്ദുള്ള, ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന് പ്രതിനിധി രത്നാകരന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
കെഎസ്ഇബി നോര്‍ത്ത് ട്രാന്സ്മിഷന് ചീഫ് എന്‍ജിനിയര്‍ ഷാജി സുധാകരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വലിയപാറയിലെ 1.5 ഏക്കര്‍ സ്ഥലത്താണ് സബ്സ്റ്റേഷന് നിര്‍മിച്ചത്. മൈലാട്ടി-പെരിയാട്ടടുക്കം ഭാഗത്തുനിന്ന് 11.18 കിലോമീറ്റര്‍ പ്രസരണലൈന്‍ നിര്‍മിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 12.5 എംവിഎ ശേഷിയുള്ള രണ്ടു ട്രാന്‍സ്ഫോര്‍മറുകള്‍ അടങ്ങുന്ന സബ്സ്റ്റേഷനും അനുബന്ധലൈനും 20.5 കോടി രൂപ ചെലവിട്ടാണ് പൂര്‍ത്തിയാക്കിയത്. സബ്സ്റ്റേഷന് യാഥാര്‍ഥ്യമായതോടെ 25 എംവിഎയുടെ അധിക സ്ഥാപിതശേഷി ലഭിക്കുകയും തദ്ദേശവാസികളുടെ വൈദ്യുതി സംബന്ധമായ പ്രയാസങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും.
സബ്സ്റ്റേഷനില്‍നിന്ന് ആറു പുതിയ 11 കെവി വിതരണ ഫീഡറുകള്‍ ലഭ്യമാകുന്നതിനാല്‍ കുറ്റിക്കോല്‍, പെരിയ ബസാര്‍, രാജപുരം, ബളാന്തോട്, ചട്ടഞ്ചാല്‍ എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വൈദ്യുതി വിതരണവും സുഗമമാകും. കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും കോടോം-ബേളൂര്‍, പുല്ലൂര്‍-പെരിയ, കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലെ അമ്പതിനായിരത്തിലധികം ഉപഭോക്താക്കള്‍ക്ക് സബ്സ്റ്റേഷന്റെ പ്രയോജനം ലഭിക്കും.
Kasaragod
വരക്കാട്: അഞ്ചുവർഷത്തോളം ഇഴഞ്ഞുനീങ്ങിയ ചിറ്റാരിക്കാൽ-ഭീമനടി റോഡ് നിർമാണത്തിലെ അപാകതകളാണ് വരക്കാട് ജംഗ്ഷനെ അപകടമേഖലയാക്കിയത്. പ്രധാന റോഡും വരക്കാട് നിന്ന് തുടങ്ങുന്ന എളേരി-പറമ്പ റോഡും മെക്കാഡം ടാർ ചെയ്ത് നവീകരിച്ചതോടെ ഇതുവഴി പോകുന്ന വാഹനങ്ങളുടെ വേഗതയേറി. അതേസമയം വളവും ഇറക്കവുമുള്ള ജംഗ്ഷനോടു ചേർന്ന ഭാഗത്ത് റോഡ് വീതികൂട്ടി സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം നടപ്പായില്ല.
ജംഗ്ഷനോടു ചേർന്ന് ട്രാൻസ്ഫോർമറും വൈദ്യുത തൂണുകളും ഉള്ളതാണ് വീതികൂട്ടാൻ തടസമായി പറഞ്ഞത്. ട്രാൻസ്ഫോർമർ ഇവിടെനിന്ന് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉള്ളതാണ്. കഴിഞ്ഞ മഴക്കാലത്ത് ട്രാൻസ്ഫോർമർ നിൽക്കുന്ന സ്ഥലത്തിനു സമീപം മണ്ണിടിഞ്ഞത് അപകടഭീഷണി കൂട്ടി. കഴിഞ്ഞ ജൂലൈ 26ന് ദീപിക ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. തൊട്ടുതാഴെ വീടുകളുണ്ടെന്ന കാര്യവും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തേയും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഒരു ടിപ്പർ ലോറി നിയന്ത്രണം വിട്ട് താഴെയുള്ള വീടിന്റെ പോർച്ചിൽ ഇടിച്ചു നിന്നിരുന്നു. ഭാഗ്യത്തിനാണ് അന്ന് ആളപായമൊന്നും ഉണ്ടാകാതിരുന്നത്.
വളവിലും അടുത്തുള്ള റോഡുകളിലും അത്യാവശ്യം വേണ്ട സുരക്ഷാ സംവിധാനങ്ങൾ പോലും പൂർത്തീകരിച്ചിട്ടില്ല. റോഡിന്റെ വശങ്ങളിൽ കാൽനടയാത്രക്കാർക്ക് നടന്നുപോകാനുള്ള വീതിപോലുമില്ല. സുരക്ഷാഭിത്തിയും ഇല്ലാത്തതിനാൽ റോഡിൽനിന്ന് വാഹനങ്ങൾ താഴേക്ക് തെന്നിവീഴാനുള്ള സാധ്യതയേറെയാണ്. അതുതന്നെയാണ് ഇന്നലെ സംഭവിച്ചത്. കുഴൽകിണർ വണ്ടിയുമായി എത്തിയവർക്ക് സ്ഥലപരിചയമില്ലാത്തതും അപകടത്തിന് കാരണമായി.
Kasaragod
കമ്പല്ലൂർ: ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായധനം ഉടൻ നൽകണമെന്ന് എകെസിസി തോമാപുരം മേഖല സമ്മേളനം ആവശ്യപ്പെട്ടു.
കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ വന്യമൃഗങ്ങൾക്കുവേണ്ടി നിലകൊണ്ടാൽ ശക്തമായ കർഷക പ്രക്ഷോഭം ഉയർന്നു വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. മേഖല ഡയറക്ടർ ഫാ. തോമസ് പൂവൻപുഴ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സാജു പടിഞ്ഞാറേട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് മണ്ണനാനിക്കൽ, ട്രഷറർ സെബാസ്റ്റ്യൻ വട്ടപറമ്പിൽ, ആന്റോ തെരുവംകുന്നേൽ, ബെന്നി ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.
Kasaragod
പരവനടുക്കം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പട്ടികവര്‍ഗ വികസന ഓഫിസുമായി ചേര്‍ന്ന് പരവനടുക്കം പെണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ജില്ലാതല ഗാന്ധിജയന്തി വാരാഘോഷം കെ.നീലകണ്ഠന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് കാസര്‍ഗോഡ് റോട്ടറി ക്ലബ്ബുമായി ചേര്‍ന്ന് നടത്തുന്ന മാനസഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള തയ്യല്‍ മെഷീന് വിതരണം എംഎല്‍എ നിര്‍വഹച്ചു. ജില്ലാകളക്ടര്‍ ശ്രീധന്യ സുരേഷ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. മാനസഗ്രാമം പദ്ധതിയുടെ റിപ്പോര്‍ട്ട് എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ സി.വി. ശ്രീജ ജില്ലാ കളക്ടര്‍ക്ക് കൈമാറി.
വാര്‍ഡ് മെംബര്‍ മണികണ്ഠന് മണിയങ്ങാനം അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്തംഗം ജസ്ന മനാഫ്, ബ്ലോക്ക് പഞ്ചായത്തംഗം സഫീന ഹുസൈന്, പട്ടികവര്‍ഗ വികസന ഓഫീസര്‍ കെ. മധുസൂദനന്, എംആര്‍എസ് പ്രിന്‍സിപ്പല്‍ എസ്.ആര്. അരുണ്‍ കുമാര്‍, സീനിയര്‍ സൂപ്രണ്ട് എം. ധനലക്ഷ്മി, മുഖ്യാധ്യാപിക പി. റിനിമോള്, പിടിഎ പ്രസിഡന്റ് കെ. മാധവന്, മാഹിന്‍ കോളിക്കര, വിശ്വജിത്, ലയന വിനോദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് സ്വാഗതവും അസി. എഡിറ്റര്‍ എ.പി. ദില്‍ന നന്ദിയും പറഞ്ഞു.
രാജപുരം:ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ രാജപുരത്ത് നിന്ന് ചുള്ളിക്കരയിലേക്ക് ബാപ്പുവിന്റെ വഴിയെ പദയാത്ര നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂരിന് പതാക കൈമറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.യു.തോമസ് അധ്യക്ഷതവഹിച്ചു. കെപിസിസി മെംബർ മീനാക്ഷി ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് മാരായ എം. ജയകുമാർ, സന്തോഷ് വി. ചാക്കോ, ബാലകൃഷ്ണൻ ബാലൂർ, ബേബി പുതുപ്പറമ്പ്, പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത , വൈസ്പ്രസിഡന്റ് എം.എം. സൈമൺ, ബ്ലോക്ക് ഭാരവാഹികളായ സന്തു ടോം ജോസ്, പി.എ ആലി, നാരായണൻ ചുള്ളിക്കര , വി.കെ. ബാലകൃഷ്ണൻ, രാജീവ് തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, ജോണി തോലമ്പുഴ, കെ.ജെ. ജയിംസ്, പി.ഗോപാലകൃഷ്ണൻ നായ്ക്കയം എന്നിവർ പ്രസംഗിച്ചു, സമാപന സമ്മേളനം ചുള്ളിക്കരയിൽ ഐ എൻ ടി യു സി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷതവഹിച്ചു. ഡിസിസി വൈസ്പ്രസിഡന്റ് ബി.പി. പ്രദിപ് കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രതീഷ് കാട്ടുമാടം എന്നിവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട്: ഇന്ത്യയുടെ ആത്മാവില്‍ നിന്നും മഹാത്മാഗാന്ധിയുടെ ഓര്‍മകള്‍ പിഴുതെറിയാനുള്ള ഭരണകൂടത്തിന്റെ ശ്രമം ഒരു വ്യാമോഹം മാത്രമാണെന്നും മനുഷ്യരാശിയുള്ളിടത്തോളം കാലം ഗാന്ധിജിയുടെ സ്മരണങ്ങള്‍ നിലനില്‍ക്കുമെന്നു കെ.നീലകണ്ഠന് എംഎല്‍എ. കെപിസിസി വിചാര്‍വിഭാഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്നേഹസന്ദേശയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ വിചാര്‍ വിഭാഗ് ജില്ലാ പ്രസിഡന്റ് പ്രഭാകരന് കരിച്ചേരിക്ക് എംഎല്‍എ പതാകകൈമാറി. കെപിസിസി സെക്രട്ടറി എം. അസിനാര്‍ മുഖ്യപ്രഭാഷണം നടത്തി. ജാഥ നഗര പ്രദക്ഷിണം നടത്തി കോട്ടച്ചേരിയില്‍ സമാപിച്ചു.
Kasaragod
ബിരിക്കുളം: കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിന്ന ഫൊറോന, യൂണിറ്റ് സമിതികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സമാപനമായി ബിരിക്കുളം സാവി സ്നേഹാലയ സ്പെഷൽ സ്കൂളിൽ കാരുണ്യമാസ സമാപന പരിപാടി സംഘടിപ്പിച്ചു. അതിരൂപത യുവജന കുടുംബത്തിന്റെ നേതൃത്വത്തിൽ സാൻവി സ്നേഹാലയത്തിലെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും സ്പോർട്സ് ജേഴ്സി നൽകുകയും ചെയ്തു.
വിവിധ ഫൊറോന, യൂണിറ്റ് സമിതികളുടെ നേതൃത്വത്തിൽ ഒരു മാസക്കാലം നടന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സമാപനമായാണ് പരിപാടി സംഘടിപ്പിച്ചത്. കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷതവഹിച്ചു.പ്രിൻസിപ്പൽ സിസ്റ്റർ ഷൈനി എസ്ഡിപി, അതിരൂപത വൈസ് പ്രസിഡന്റ് അഖിൽ നെല്ലിക്കൽ, സെക്രട്ടറി സാൻജോസ് കളരിമുറിയിൽ, സിസ്റ്റർ അനു തോമസ്, സിസ്റ്റർ ജിഷ എന്നിവർ സംസാരിച്ചു.
Kasaragod
വരക്കാട്: ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ചായ്യോത്ത് ഗവ.എച്ച്എസ്എസ് 962 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി. 780 പോയിൻ്റോടെ കമ്പല്ലൂർ ഗവ.എച്ച്എസ്എസ് രണ്ടാംസ്ഥാനം നേടി.
എൽപി വിഭാഗത്തിൽ തോമാപുരം സെന്റ് തോമസ് എൽപി സ്കൂൾ 172 പോയിന്റ് നേടി ഒന്നാമതെത്തി. 142 പോയിന്റ് നേടിയ വെള്ളരിക്കുണ്ട് നിർമലഗിരി എൽപി സ്കൂളാണ് രണ്ടാംസ്ഥാനത്ത്. യുപി വിഭാഗത്തിൽ 191 പോയിന്റോടെ കരുവെള്ളടുക്കം സെന്റ് ജോസഫ് യുപി സ്കൂൾ ഒന്നാം സ്ഥാനം നേടി. 161 പോന്റോറോടെ തോമാപുരം സെന്റ് തോമസ് സ്കൂളും കുമ്പളപ്പള്ളി എസ്കെജിഎം യുപി സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ 355 പോയിന്റോടെ ചായ്യോത്ത് സ്കൂൾ ഒന്നാമതെത്തി. 337 പോയിന്റ് നേടിയ തോമാപുരം സെന്റ് തോമസ് സ്കൂളിനാണ് രണ്ടാംസ്ഥാനം.
സമാപന സമ്മേളനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയ എം. ജോർജ് സമ്മാനവിതരണം നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ. ജനാർദനൻ, സ്കൂൾ മാനേജർ വി.കെ. രാജൻ നായർ, പ്രിൻസിപ്പൽ റെമിമോൾ ജോസഫ്, അലോഷ്യസ് ജോർജ്, പി.വി. ലിസ, പി.ശ്രീജ, പി.കെ. നിഷ, കെ.വി. ലിനി എന്നിവർ പ്രസംഗിച്ചു.
Kasaragod
തൃക്കരിപ്പുര്‍: നടക്കാവില്‍ മന്ത്രി ഒ.ജെ. ജനീഷിന്റെ കാറിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അതിക്രമം. നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തില്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ യുവജനങ്ങളുമായും കായികതാരങ്ങളുടെയും സംവാദത്തിനെത്തിയപ്പോഴാണ് കാര്‍ തടഞ്ഞത്. ഇന്നലെ വൈകുന്നേരം മുതല്‍ നടക്കാവിലെ വിവിധ പാതയോരങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടം കൂടി പ്രതിഷേധത്തിനൊരുങ്ങിയിരുന്നു.
എന്നാല്‍ അഞ്ചിനെത്തേണ്ട മന്ത്രി രാത്രി 7.30 ഓടെയാണ് നടക്കാവിലെത്തിയത്. ഉദിനൂര്‍ ഭാഗത്ത് നിന്ന് മന്ത്രിയുടെ കാര്‍ എത്തുമ്പോഴേക്കും ഒരു കൂട്ടം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റോഡിലെത്തി മുദ്രാവാക്യം മുഴക്കാന്‍ ആരംഭിച്ചു. ഇതറിഞ്ഞ് ഓഡിറ്റോറിയത്തിന് പുറത്ത് കാത്തുനിന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് അനുകൂല മുദ്രാവാക്യങ്ങളുമായി സ്ഥലത്തെത്തി. മന്ത്രിയുടെ കാറിന് മുന്നിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നീങ്ങിയതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ മന്ത്രിയെ കാറില്‍ നിന്നിറക്കി തോളിലേറ്റി ഓഡിറ്റോറിയത്തിലെത്തിക്കുകയായിരുന്നു.
പരിപാടി കഴിഞ്ഞ് തിരിച്ച് രാത്രി 8.45 ഓടെ പോകുമ്പോള്‍ ഡിവൈഎഫ്ഐക്കാര്‍ മുദ്രാവാക്യം വിളിച്ച് മന്ത്രിയുടെ കാറിന് നേരെ മുട്ടയെറിഞ്ഞു. എന്നാല്‍ മന്ത്രിയുടെ കാറില്‍ കൊള്ളാതെ മുട്ട പൊലിസ് ബസിന്റെ പിന്നിലെ ചില്ലില്‍ വീണ് പൊട്ടി. ജില്ല പൊലിസ് മേധാവിയും കാഞ്ഞങ്ങാട് ഡിവൈഎസ്പിയും കനത്ത പൊലിസ് സന്നാഹവുമുണ്ടായിരുന്നെങ്കിലും സംഘര്‍ഷത്തിന് അയവുണ്ടായത് മന്ത്രി തിരിച്ചു പോയ ശേഷമാണ്.
Kasaragod
കാഞ്ഞങ്ങാട്: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിനു മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ. നീലേശ്വരത്ത് പുരാവസ്തു വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്കു മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായെത്തി. കാഞ്ഞങ്ങാട് വ്യാപാരഭവനിൽ യുവജനക്ഷേമ ബോർഡിന്റെ പരിപാടിക്കെത്തിയ മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടിയും വാഴത്തൈകളുമായി ചാടിവീഴുകയായിരുന്നു.
പ്രവർത്തകർക്കു മുന്നിൽ പൊലിസ് വലയം തീർത്താണ് മന്ത്രിക്ക് സുരക്ഷിതമായി വാഹനത്തിൽ നിന്നിറങ്ങാൻ വഴിയൊരുക്കിയത്. ഇതിനിടയിൽ മന്ത്രിക്ക് അഭിവാദ്യങ്ങളർപ്പിച്ചും സിപിഎമ്മിനും ബിജെപിക്കുമെതിരെ മുദ്രാവാക്യങ്ങളുയർത്തിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചെത്തിയിരുന്നു. പൊലിസ് തികഞ്ഞ സംയമനത്തോടെ ഇരുവിഭാഗങ്ങളെയും തടഞ്ഞുനിർത്തുകയായിരുന്നു. മന്ത്രി സഞ്ചരിച്ച വഴിയിലുടനീളം ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. എല്ലായിടങ്ങളിലും പൊലിസിനെ വിന്യസിച്ചാണ് കാര്യമായ പ്രതിഷേധങ്ങളൊഴിവാക്കിയത്.
കാഞ്ഞങ്ങാട് മന്ത്രിയുടെ പരിപാടി നടന്ന വ്യാപാരഭവനു സമീപത്തും ബിജെപി-ബിഎംഎസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. ഡിവൈഎഫ്ഐ, ബിജെപി, യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലിസും യുദ്ധസമാനമായ മുന്നൊരുക്കങ്ങളോടെ സംഘടിച്ചുനിന്നത് നഗരത്തിൽ ഏറെനേരം സംഘർഷഭീതി പരത്തി.
ഔദ്യോഗിക ചടങ്ങിനെത്തുന്ന മന്ത്രിമാരെ തടയുന്നത് അനുവദിക്കാനാവില്ല:സന്ദീപ് വാര്യര്‍
തൃക്കരിപ്പൂര്‍: മന്ത്രിമാരെ ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ തിട്ടൂരം ഒരിക്കലും അനുവദിക്കാനാവില്ലെന്ന് സന്ദീപ് വാര്യര്‍ എംഎല്‍എ. ജനാധിപത്യ മാര്‍ഗത്തിലുള്ള സമരത്തിന് ആരും എതിരില്ല. എന്നാല്‍ അക്രമസമരത്തെ ഒരിക്കലും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും അപ്പോഴും രക്ഷാപ്രവര്‍ത്തനത്തിനൊന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ തുനിയില്ലെന്നും എംഎല്‍എ പറഞ്ഞു.
Kasaragod
കാഞ്ഞങ്ങാട്: പുതുതലമുറ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കുറച്ച് പ്രകൃതിയോട് കൂടുതല്‍ അടുത്തിടപഴകണമെന്ന് യുവജനക്ഷേമമന്ത്രി ഒ.ജെ. ജനീഷ്.
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ദേശീയ സാഹസിക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന റാണിപുരം ട്രക്കിംഗ് ക്യാമ്പ് കാഞ്ഞങ്ങാട് വ്യാപാരഭവന് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൊബൈല്‍ സ്ക്രീനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ശീലം കുട്ടികളിലും യുവാക്കളിലും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രകൃതിയുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. മലകളും കാടുകളും പുഴകളും ഉള്‍പ്പെടുന്ന പ്രകൃതിയുടെ വൈവിധ്യം നേരിട്ടറിയുന്നതിലൂടെ യുവാക്കള്‍ക്ക് മാനസികവും ശാരീരികവുമായ ഉണര്‍വ് ലഭിക്കും.
സാഹസിക പ്രവര്‍ത്തനങ്ങളിലൂടെയും പ്രകൃതി സഞ്ചാരങ്ങളിലൂടെയും പുതിയ അനുഭവങ്ങളും കൂട്ടായ്മയുടെ മനോഭാവവും വളര്‍ത്തിയെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
യുവജനങ്ങളില്‍ സാഹസികതയും പ്രകൃതിസ്നേഹവും വളര്‍ത്തുന്നതിനും ലഹരിയിൽ നിന്നും മറ്റു ദുശീലങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിനും ഇത്തരം ക്യാമ്പുകള്‍ സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ട്രക്കിംഗില്‍ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം കായികക്ഷമത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജെന്‍സി തലമുറ കളിക്കളം വീണ്ടെടുക്കണമെന്നും മന്ത്രി പറഞ്ഞു യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ വിവിധ തലങ്ങളില്‍ കേരളോത്സവം നടത്തുമെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. നഗരസഭ ചെയര്‍പേഴ്സണ്‍ വി.വി. രമേശന്, ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാര്‍, വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്നേഹ, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നോഡല്‍ ഓഫിസര്‍ ജി.ആര്. രതീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ പി.സി. ഷിലാസ് എന്നിവര്‍ പങ്കെടുത്തു.
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എം. സ്വപ്ന സ്വാഗതവും ദേശീയ സാഹസിക അക്കാദമി സ്പെഷല്‍ ഓഫീസര്‍ പി. പ്രണിത നന്ദിയും പറഞ്ഞു.
Kasaragod
നീലേശ്വരം: കാസര്‍ഗോഡിന്റെ ചരിത്രം ഒഴിവാക്കിക്കൊണ്ട് കേരളത്തിന് ഒരു ചരിത്രമില്ലെന്ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. സംസ്ഥാന പുരാവസ്തു വകുപ്പ് സംഘടിപ്പിച്ച കാസര്‍ഗോഡ് പുരാതത്വ സര്‍വേ 2026ന്റെ ഉദ്ഘാടനം നീലേശ്വരം എന്‍കെബി മെമ്മോറിയല്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോട്ടകളുടെ നാട് എന്നറിയപ്പെടുന്ന കാസര്‍ഗോഡിന്റെ ചരിത്ര വേരുകള്‍ ശിലായുഗത്തോളം ആണ്ടു കിടക്കുന്നതാണ്. കാസര്‍ഗോട്ട് നിന്നും ശിലായുഗത്തെത്തുടര്ന്നുള്ള ഇരുമ്പുയുഗത്തിലെ ചെങ്കല്ഗുഹകളും കുടക്കല്ലുകളും ഉള്‍പ്പെടെയുള്ള മഹാശിലാസ്മാരകങ്ങളാല് സമ്പന്നമാണ് ഈ പ്രദേശം. വിജയനഗര സാമ്രാജ്യത്തിന്റെയും ഇക്കേരി നായ്ക്കന്മാരുടെയും യൂറോപ്യന്‍ ശക്തികളുടെയും ഭരണത്തിന് കീഴിലൂടെ കടന്നുവന്ന സുദീര്‍ഘമായ ചരിത്രമാണ് ജില്ലയ്ക്കുള്ളത്. ഈ ചരിത്ര-പുരാതത്ത്വ തെളിവുകള്‍ അടയാളപ്പെടുത്തുന്നതിനും സമഗ്രമായി ഡോക്യുമെന്റ് ചെയ്യുന്നതിനുമായി സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സമഗ്ര സര്‍വേ പുരാവസ്തു വകുപ്പ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സന്ദീപ് വാര്യര്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി. നഗരസഭ ചെയര്‍പേഴ്സണ്‍ പി.പി. മുഹമ്മദ് റാഫി, വാര്‍ഡ് കൗണ്‍സിലര്‍ വി.വി. രാജം, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.കെ. ഫൈസല്‍, ടി.സി.എ. റഹ്മാന്, എം. രാജന്, പി. വിജയകുമാര്‍, പി.യു. വിജയകുമാര്‍, ടി.വി. ഉമേശന്, വിനോദ് മാത്യു, ആന്റക്സ് ജോസഫ്, സുനില്‍കുമാര്‍ ചാത്തമത്ത്, വി.വി. പുരുഷോത്തമന് എന്നിവര്‍ പ്രസംഗിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന് സ്വാഗതവും സര്‍വേ കോ-ഓര്‍ഡിനേറ്റര്‍ കെ. കൃഷ്ണരാജ് നന്ദിയും പറഞ്ഞു. തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാല റിട്ട. അസോസിയേറ്റ് പ്രഫസര്‍ ഡോ.വി. സെല്‍വകുമാര്‍ പുരാതത്വ സര്‍വേ-രീതികളും പ്രയോഗവും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
Kasaragod
വരക്കാട്: ചിറ്റാരിക്കാൽ ഉപജില്ല ാ ശാസ്ത്രോത്സവത്തിന് തുടക്കമായി. വരക്കാട് വികെഎൻഎം ഹയർ സെക്കൻഡറി, കോട്ടമല എംജിഎം യുപി സ്കൂളുകളിലായാണ് മേള നടക്കുന്നത്. വരക്കാട് സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് സാബു ഏബ്രഹാം മേള ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ്് പി.വി. അനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ബിന്ദു കൃഷ്ണൻ മുഖ്യാതിഥിയായി. ഹയർ സെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയരക്ടർ എ.കെ. വിനോദ്കുമാർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോയ എം. ജോർജ്, കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ, ഇ.ടി. ജോസ്, പ്രസീത രാജൻ, സിന്ധു വർഗീസ്, കെ. ജനാർദനൻ, എം. രോഹിണി, വി.കെ. രാജൻ നായർ, റെമിമോൾ ജോസഫ്, പി.വി. ലിസ, പി.കെ. നിഷ, മാർട്ടിൻ ജോർജ്, എം.ബി. മനോജ്, ജിൻസ് മാത്യു, പി.ടി. ജോസഫ്, സ്കറിയ ഏബ്രഹാം, സി.പി. സുരേശൻ, ടി.സി. രാമചന്ദ്രൻ, വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. ആദ്യദിനം നടന്ന ഗണിതശാസ്ത്രമേളയിൽ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് ഓവറോൾ കിരീടം കരസ്ഥമാക്കി. ചായ്യോത്ത് ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും ആതിഥേയരായ വരക്കാട് വികെഎൻഎം എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. എൽപി വിഭാഗത്തിൽ ചായ്യോത്ത് സ്കൂളിനും യുപി വിഭാഗത്തിൽ ബിരിക്കുളം എയുപിഎസിനും ഹൈസ്കൂൾ വിഭാഗത്തിൽ തോമാപുരത്തിനും ഹയർ സെക്കൻഡറി വിഭാഗത്തിൽ വരക്കാട് സ്കൂളിനുമാണ് ഒന്നാംസ്ഥാനം.
പ്രവൃത്തിപരിചയമേളയിൽ ചായ്യോത്ത് ജിഎച്ച്എസ്എസ് ഓവറോൾ കിരീടം നേടിയപ്പോൾ കമ്പല്ലൂർ ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും പരപ്പ ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. എൽപി വിഭാഗത്തിൽ തോമാപുരം സെന്റ് തോമസ് എൽപിഎസിനും യുപി വിഭാഗത്തിൽ കുമ്പളപ്പള്ളി എസ്കെജിഎം യുപി സ്കൂളിനും ഹൈസ്കൂൾ വിഭാഗത്തിൽ ചായ്യോത്ത് സ്കൂളിനും ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പല്ലൂരിനുമാണ് ഒന്നാംസ്ഥാനം. മേള ഇന്ന് സമാപിക്കും.
Kasaragod
ബേക്കൽ: ബേക്കൽ ബീച്ചിൽ കെടിഡിസിയുടെ കീഴിൽ തുടങ്ങിയ ബേക്കൽ ബീച്ച് ക്യാമ്പ് റിസോർട്ട് അടഞ്ഞിട്ട് അഞ്ചുവർഷം. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് അടച്ചിട്ട റിസോർട്ട് പിന്നീടൊരിക്കലും തുറന്നു പ്രവർത്തിച്ചിട്ടില്ല. മരംകൊണ്ടു നിർമിച്ച കെട്ടിടങ്ങളുടെ പല ഭാഗങ്ങളും ഇപ്പോൾ ഏറെക്കുറെ ദ്രവിച്ച നിലയിലാണ്.
റിസോർട്ട് പ്രവർത്തിക്കുന്നില്ലെങ്കിലും സ്ഥലവാടക ഇനത്തിൽ എല്ലാ വർഷവും ബിആർഡിസിക്ക് ഏഴുലക്ഷം രൂപയും നികുതി ഇനത്തിൽ പള്ളിക്കര പഞ്ചായത്തിന് അര ലക്ഷം രൂപയും കെടിഡിസി നൽകുന്നുണ്ട്. റിസോർട്ട് അറ്റകുറ്റപണികൾ നടത്തി വീണ്ടും പ്രവർത്തനസജ്ജമാക്കാൻ 2022ൽ രണ്ടുകോടി രൂപ അനുവദിച്ചെങ്കിലും ആ പദ്ധതി നടപ്പായില്ല. 2024-25 വർഷം വീണ്ടും നാലുകോടി രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ഇവിടെ ഒന്നും സംഭവിച്ചില്ല.
2010ൽ ബിആർഡിസിയിൽനിന്ന് 25 വർഷത്തേക്ക് ലീസിനെടുത്ത രണ്ടു ഹെക്ടർ സ്ഥലത്ത് ടെന്റ് മാതൃകയിലുള്ള 30 കോട്ടേജുകൾ സ്ഥാപിക്കാനാണ് ആദ്യം കെടിഡിസി പദ്ധതി തയ്യാറാക്കിയിരുന്നത്. ബേക്കലിലെത്തുന്ന സാധാരണക്കാർക്ക് താരതമ്യേന കുറഞ്ഞ വാടകയിൽ താമസവും അനുബന്ധസൗകര്യങ്ങളും ഒരുക്കുകയായിരുന്നു ലക്ഷ്യം. നീന്തൽകുളം, ആയുർവേദ സുഖചികിത്സാകേന്ദ്രം എന്നിവയും സ്ഥാപിക്കാൻ പദ്ധതിയുണ്ടായിരുന്നു. എന്നാൽ ആറു മുറികളുള്ള ഒരു കെട്ടിടം മാത്രമാണ് പൂർത്തിയായത്. 2016ലാണ് ഇത് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. 2020ൽ കോവിഡ് കാലത്ത് അടക്കുകയും ചെയ്തു. ബേക്കലിൽ സ്ഥലം പാട്ടത്തിനെടുത്ത സ്വകാര്യ സ്ഥാപനങ്ങൾ മികച്ച നിലയിൽ പ്രവർത്തിക്കുമ്പോഴാണ് കെടിഡിസി പാട്ടത്തിനെടുത്ത ഭൂമിയും ആകെ നിർമിച്ച കെട്ടിടവും വെറുതേയിട്ട് നശിപ്പിക്കുന്നത്. പുതിയ സർക്കാരും വിനോദസഞ്ചാരവകുപ്പും ഇടപെട്ട് ഈ റിസോർട്ടിനെ നവീകരിച്ച് വീണ്ടും പ്രവർത്തനസജ്ജമാക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.
Kasaragod
കാഞ്ഞങ്ങാട്: കോട്ടച്ചേരി പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം സുരക്ഷിതമല്ലെന്ന് കാലിക്കറ്റ് എന്‍ഐടി സംഘത്തിന്റെ പഠനറിപ്പോര്‍ട്ട്. കെട്ടിടം സുരക്ഷിതമല്ലെന്നും പൊളിച്ചുനീക്കണമെന്നും എന്‍ഐടിയുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ഐടിയിലെ സിവില്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ അധ്യാപകരായ ഡോ.രോഹന് ഭാസ്കര്‍, ഡോ.ആര്.കൊണ്ടല്രാജ്, ഡോ.കെ. രഞ്ജിത് എന്നിവരാണ് പഠനം നടത്തിയത്. ഫെബ്രുവരി 26നു കെട്ടിടത്തില്‍ പ്രാഥമിക പരിശോധ നടത്തി. ജൂലൈ എട്ടിന് കൂടുതല്‍ വിശദമായ പരിശോധനയും കോണ്‍ക്രീറ്റിന്റെ ശക്തിപരിശോധനയും നടത്തി.
43 വര്‍ഷം പഴക്കമുള്ള നാലുനില കെട്ടിടത്തിന്റെ തൂണുകള്‍, ബീമുകള്‍, കോണ്‍ക്രീറ്റ് സ്ലാബുകള്‍ എന്നിവയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റിനുള്ളിലെ ഇരുമ്പുകമ്പികള്‍ തുരുമ്പുപിടിക്കുകയും കടകളുടെയും ഓഫിസുകളുടെയും മേല്ക്കൂരകളില് നിന്നു കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുകയും ചെയ്തിട്ടുണ്ട്.
ബസ് പുറത്തേക്ക് പോകുന്ന ഭാഗത്തെ സ്ലാബിനാണ് ഗുരുതരമായ കേടുപാടുകള്‍ കണ്ടെത്തിയത്. ബസ് പ്രവേശിക്കുന്ന ഭാഗത്തും അപകടസാധ്യതയുണ്ടെന്ന് സംഘം കണ്ടെത്തി. പ്രവേശനഭാഗത്ത് നീളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇതു നേരിയ തോതില്‍ പുറത്തേയ്ക്ക് ചെരിഞ്ഞതായും പരിശോധനയില്‍ കണ്ടെത്തി. താങ്ങിനിര്‍ത്തുന്ന ബീമിന്റെ ശക്തി കുറഞ്ഞത് ഇതിനു കാരണമായിരിക്കാമെന്നും ഇതു കെട്ടിടത്തിനും സമീപത്തുള്ള ആളുകള്‍ക്കും സുരക്ഷാഭീഷണിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്തെ അന്തരീക്ഷുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന കെട്ടിടത്തിന്റെ ഭാഗങ്ങളിലാണ് കേടുപാടുകള്‍ കൂടുതല്‍. അറബിക്കടലില്‍ നിന്ന് ഏകേശം രണ്ടുകിലോമീറ്റര്‍ മാത്രം അകലെയാണ് കെട്ടിടം.
കടലിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ കെട്ടിടത്തിലെ തുരുമ്പ് പിടിക്കുന്നതിലെ തോത് കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലയിടത്തും കോണ്‍ക്രീറ്റിന്റെ പുറംപാളി അടര്‍ന്നുപോയി. ഇതോടെ കോണ്‍ക്രീറ്റിനുള്ളിലെ സ്റ്റീല്‍ പുറത്തുകാണുന്ന നിലയിലായി. അന്തരീക്ഷത്തിലെ ഈര്‍പ്പവും മറ്റും നേരിട്ട് ഏല്‍ക്കുന്നത് സ്റ്റീലിനന്റെ തുരുമ്പിക്കല്‍ കൂടുതല്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താഴത്തെ നിലയിലുള്ള തൂണുകള്‍, ബീമുകള്‍, സ്ലാബുകള്‍ എന്നിവയുള്‍പ്പെടെ കെട്ടിടത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഗുരുതരമായ കേടുപാടുകളാണ് കണ്ടെത്തിയത്. ഒമ്പതു സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റിന്റെ ശക്തിയും പരിശോധിച്ചു.
പരിശോധിച്ച സ്ഥലങ്ങളില്‍ ഭൂരിഭാഗത്തും കോണ്‍ക്രീറ്റിന്റെ ശക്തി ശാസ്ത്രീയ മാനദണ്ഡങ്ങളേക്കാള്‍ കുറവാണെന്ന് കണ്ടെത്തി. കെട്ടിടത്തിന്റെ കേടുപാടുകളുള്ള ഭാഗങ്ങളില്‍ സ്ഥാപിച്ച സ്റ്റീല്‍ ഷീറ്റുകളെക്കറിച്ചും റിപ്പോര്‍ട്ടില്‍ ശ്രദ്ധേയമായ പരാമര്‍ശമുണ്ട്. കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നത് തടയാനാണ് സ്റ്റീല്‍ ഷീറ്റുകള്‍ സ്ഥാപിച്ചതെന്ന് എന്‍ഐടി സംഘം പറയുന്നു. എന്നാല്‍ ഇവ കേടുപാടുകളുടെ വ്യാപ്തി മറയ്ക്കുകയും കെട്ടിടത്തിന്റെ പരിശോധനയും സമയബന്ധിതമായ അറ്റകുറ്റപ്പണിയും തടസപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Kasaragod
കരിന്തളം: മുക്കട കേന്ദ്രമാക്കിയുള്ള കുടിവെള്ളപദ്ധതിക്കെതിരേ എൽഡിഎഫ് നിയന്ത്രണത്തിലുള്ള രണ്ടു പഞ്ചായത്ത് ഭരണസമിതികളുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരരംഗത്തിറങ്ങിയതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ അടക്കമുള്ള നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് യുഡിഎഫ്.
തേജസ്വിനി പുഴയിൽനിന്ന് വെള്ളം ശേഖരിച്ച് ഏഴു പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം നടത്തുന്നതിനുള്ള വിപുലമായ പദ്ധതിക്ക് രൂപം നൽകിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. കേന്ദ്രസർക്കാരിന്റെ ജലജീവൻ മിഷനു കീഴിൽ 410 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതി അന്ന് തൃക്കരിപ്പൂർ എംഎൽഎയായിരുന്ന എം. രാജഗോപാലന്റെ പ്രവർത്തനനേട്ടമായി എൽഡിഎഫ് നേതാക്കൾ ഉയർത്തിക്കാട്ടിയതാണ്.
ജില്ലയിലെ തൃക്കരിപ്പൂർ, വലിയപറമ്പ്, പടന്ന, ചെറുവത്തൂർ, പിലിക്കോട്, കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തുകളിലേക്കാണ് പദ്ധതിയിൽനിന്ന് കുടിവെള്ളമെത്തിക്കുന്നത്. ഇതിൽ തൃക്കരിപ്പൂരും വലിയപറമ്പും ഒഴികെയുള്ള അഞ്ചു പഞ്ചായത്തുകളും എൽഡിഎഫ് ഭരിക്കുന്നവയാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി ടെൻഡർ നൽകി നിർമാണപ്രവൃത്തികൾ തുടങ്ങിയതാണ്. കയ്യൂർ-ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറയിൽ ഐഎച്ച്ആർഡി കോളജിന്റെ സ്ഥലം വിട്ടുനൽകി ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമാണവും വിവിധയിടങ്ങളിലായി വലിയ പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുമെല്ലാം തുടങ്ങുകയും ചെയ്തു. കയ്യൂർ-ചീമേനിയിലെ നിടുമ്പയിലും പിലിക്കോട് പഞ്ചായത്തിലെ പുത്തിലോട്ട് കുന്നിലും കൂറ്റൻ ജലസംഭരണികൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും തുടങ്ങി. ഈ സമയങ്ങളിലൊന്നും കിനാനൂർ-കരിന്തളം, കയ്യൂർ-ചീമേനി പഞ്ചായത്തുകളുടെയോ എൽഡിഎഫിന്റെയോ ഭാഗത്തുനിന്ന് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല.
ഭരണം മാറിയതിനു ശേഷം മാത്രമാണ് പഞ്ചായത്ത് ഭരണസമിതികളും എൽഡിഎഫും നിലപാട് മാറ്റി സമരരംഗത്തിറങ്ങിയതെന്ന് യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.
Kasaragod
കാലിച്ചാമരം: മുക്കട കേന്ദ്രീകരിച്ച് തേജസ്വിനി പുഴയിൽനിന്ന് വൻതോതിൽ വെള്ളം ഊറ്റിയെടുത്ത് കൊണ്ടുപോകാനുള്ള പദ്ധതിക്കെതിരേ തേജസ്വിനി പുഴ സംരക്ഷണ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ കണ്ണികളായി.
മുക്കട പലത്തിനു സമീപം നടന്ന മനുഷ്യച്ചങ്ങലയിൽ പുഴയുടെ ഇരുകരകളിലും നിന്നുള്ള ജനപ്രതിനിധികളും നാട്ടുകാരും പങ്കാളികളായി. കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ, വൈസ് പ്രസിഡന്റ് കെ. അനിത, കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എം.പി.വി. ജാനകി, വൈസ് പ്രസിഡന്റ് വി.വി. ജനാർദനൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പാറക്കോൽ രാജൻ, പഞ്ചായത്തംഗങ്ങളായ വി.വി. യശോദ, എം.വി. പദ്മാവതി, ടി.കെ. ദിവാകരൻ, പൊതുപ്രവർത്തകരായ കയനി മോഹനൻ, എം.വി. രതീഷ്, കെ. സജേഷ്, കെ. സുകുമാരൻ, എം.കെ. നളിനാക്ഷൻ, ടി.പി. ശാന്ത, ഒ.എം. ബാലകൃഷ്ണൻ, വരയിൽ രാജൻ, കെ. സതീശൻ, വി. ലോജിത്, പി.പി. രാജേഷ്, കെ.വി. സുധീഷ് കുമാർ, പ്രഫ. എം.ഗോപാലൻ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എം. ചന്ദ്രൻ, കെ. സുരേഷ്, വി. അമ്പുഞ്ഞി, അനിൽ മന്ദച്ചംവയൽ, സജയൻ, കെ.വി. ബാബു എന്നിവർ നേതൃത്വം നൽകി.
തൃക്കരിപ്പൂർ അഡ്ജോയിനിംഗ് കുടിവെള്ളപദ്ധതിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് തീരദേശ പഞ്ചായത്തുകളിലേക്കും കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തുകളിലേക്കുമാണ് മുക്കടയിൽ നിന്ന് വെള്ളം കൊണ്ടുപോകാൻ സംവിധാനമൊരുക്കുന്നത്. പദ്ധതി പ്രകാരം ഒരു ദിവസം രണ്ടുകോടി ലിറ്റർ വെള്ളമാണ് പുഴയിൽ നിന്ന് ഊറ്റിയെടുക്കുക. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇത് മൂന്നുകോടി കവിയുമെന്നും ഇതിനുംമാത്രം നീരൊഴുക്ക് നിലവിൽ തേജസ്വിനി പുഴയിൽ ഇല്ലാത്തതിനാൽ പുഴ വറ്റിവരളാൻ ഇടയാക്കുമെന്നുമാണ് ആക്ഷൻ കമ്മിറ്റി പ്രവർത്തകർ പറയുന്നത്. ഇത് സമീപപ്രദേശങ്ങളിൽ വലിയ തോതിലുള്ള ജലക്ഷാമത്തിന് കാരണമാകുമെന്നും അവർ പറയുന്നു. ഇതുസംബന്ധിച്ച് ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയതെന്നാണ് ആക്ഷേപം.
Kasaragod
ചിറ്റാരിക്കാൽ: വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാർ കേരളത്തിന്റെ സർവ മേഖലകളിലും നാളിതുവരെ കാണാത്ത വികസനപ്രവർത്തനങ്ങൾ ജനോപകരപ്രദമായ രീതിയിൽ നടപ്പിലാക്കുന്നതിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി.അബ്ദുൾ റഷീദ്. ചിറ്റാരിക്കാലിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഈസ്റ്റ് എളേരി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.ജെ. ജോസ് അധ്യക്ഷ്യത വഹിച്ചു.
മലയാളി മാസ്റ്റേഴ്സ് മീറ്റിൽ മെഡൽ ജേതാക്കളായ കെഎസ്എസ്പിഎ അംഗങ്ങളായ ഏബ്രഹാം പുളിക്കപ്പടവിൽ, സഖറിയാസ് അടിച്ചിലാമാക്കൽ, മാത്യു താമരശേരി എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഷാൾ അണിയിച്ച് ആദരിച്ചു. മണ്ഡലം സെക്രട്ടറി സെബാസ്റ്റ്യൻ കോട്ടയിൽ, സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ. എവുജിൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം, ശാന്തമ്മ ഫിലിപ്പ്, തോമസ് മാത്യു, സി.വി. ശ്രീധരൻ, രാജു മാത്യു, പി.എം. ഏബ്രഹാം, എ.എം. സെബാസ്റ്റ്യൻ, പി.കെ. ജോസഫ്, ടി.എസ്. ജോസ്, മാത്യു സേവ്യർ, കെ.എ. റോസിലി, ത്രേസ്യാമ്മ ജോസഫ്, ഷേർലി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.ജെ. ജോസ്- പ്രസിഡന്റ്, കെ.സി. സെബാസ്റ്റ്യൻ- സെക്രട്ടറി, ടി.എസ്. ജോസ്- ട്രഷറർ, കെ.എ. റോസിലി- വനിതാ ഫോറം ചെയർപേഴ്സൺ, ലിസമ്മ ജോസഫ്- കൺവീനർ.
Kasaragod
മാലോം: മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ മൂന്നുമുതൽ നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയർമാൻ രാജു കട്ടക്കയം സ്കൂളിലെ ആദ്യകാല വിദ്യാർഥികളായ രാധാമണി രവീന്ദ്രൻ നായർ, പി. ശ്രീകുമാർ എന്നിവർക്ക് നൽകിയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്. പിടിഎ പ്രസിഡന്റ് എൻ.വി. പ്രമോദ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജയിൻ, സനോജ് മാത്യു, പി.പി. തമ്പാൻ, സാജൻ പുഞ്ച, കെ. ദിനേശൻ, സിബിച്ചൻ പുളിങ്കാല, പ്രിൻസിപ്പൽ മിനി പോൾ, മുഖ്യാധ്യാപകൻ എം.കെ. പ്രസാദ്, പി.ജി. ജോജിത എന്നിവർ പങ്കെടുത്തു. മൈ ഓൺ ഡിസൈൻസിലെ അജിത് ഭീമനടിയാണ് ലോഗോ രൂപകല്പന ചെയ്തത്.
Kasaragod
കാഞ്ഞങ്ങാട്: പള്ളിക്കര സെന്റ് മേരീസ് സ്കൂളില്‍ നടന്ന ജില്ലാ സിബിഎസ്ഇ സ്കൂള്‍ കലോത്സവത്തില്‍ 610 പോയിന്റോടെ സെക്കന്‍ഡറി വിഭാഗത്തിലും 285 പോയിന്റോടെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍ ചാമ്പ്യന്മാരായി.
21 സ്കൂളുകളില്‍നിന്നുള്ള കലാപ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ ഗ്രൂപ്പ് ഇനങ്ങളില്‍ ഏഴ് ഒന്നാംസ്ഥാനവും മൂന്ന് രണ്ടാംസ്ഥാനവും നേടിയ സ്കൂള്‍ വ്യക്തിഗത ഇനങ്ങളില്‍ 42 ഒന്നാംസ്ഥാനവും 13 രണ്ടാംസ്ഥാനവും നേടിയാണ് ചാമ്പ്യന്‍ഷിപ് സ്വന്തമാക്കിയത്. വിജയികളെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് പുഞ്ചായില്‍ അഭിനന്ദിച്ചു.
Kasaragod
പാലാവയൽ: കാട്ടാനകൾ കൃഷി നശിപ്പിച്ച തയ്യേനി അത്തിയടുക്കത്തെ കൃഷിയിടങ്ങൾ സന്ദീപ് വാര്യർ എം എൽഎ സന്ദർശിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ അത്തിയടുക്കത്ത് അവലോകന യോഗവും നടന്നു.
യോഗത്തിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ, ഈസ്റ്റ് എളേരി പഞ്ചായത്ത് അംഗങ്ങളായ സോണിയ വേലായുധൻ, ജോസ് കുത്തിയതോട്ടിൽ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
വന്യമൃഗങ്ങളെ തടയാൻ വനം വകുപ്പ് മന്ത്രി, ഡി എഫ് ഒ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി വനാതിർത്തികളിൽ പ്രതിരോധവേലികൾ ശക്തമാക്കാൻ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
Kasaragod
വെള്ളരിക്കുണ്ട്: കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേരള ക്ലൈമെറ്റ് റെസിലിയന്റ് അഗ്രി-വാല്യു ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായി കർഷകർക്ക് റബർ പുനർനടീലിനായുള്ള പരിശീലനവും രജിസ്ട്രേഷനും സംഘടിപ്പിച്ചു. വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് റബർ ഉത്പാദക സംഘം പ്രസിഡന്റ് ആന്റണി അത്താഴപ്പാടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷോബി ജോസഫ്,
പഞ്ചായത്ത് അംഗം ഷാജൻ പൈങ്ങോട്ട്, പി.പി. ഗംഗാധരൻ, ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് ഇക്ബാൽ, ഫീൽഡ് ഓഫീസർ കാവ്യ വിനയൻ എന്നിവർ പ്രസംഗിച്ചു. കേര പദ്ധതിയെക്കുറിച്ച് റീജണൽ പ്രൊജക്ട് ഡെപ്യൂട്ടി ഡയറക്ടർ ഷീനയും റബർ പുനർനടീൽ പദ്ധതിയെക്കുറിച്ച് റബർ ബോർഡ് കാഞ്ഞങ്ങാട് ഓഫീസിലെ ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ എം.പി. പവിത്രൻ നമ്പ്യാരും ക്ലാസെടുത്തു.
പദ്ധതിയുടെ ഭാഗമായി പുതിയ റബർ തൈകൾ വച്ചുപിടിപ്പിക്കുന്നതിന് കർഷകർക്ക് ഹെക്ടറിന് 75,000 രൂപ നിരക്കിലാണ് സഹായം നൽകുന്നത്. ഒരു കർഷകന് പരമാവധി രണ്ടു ഹെക്ടർ വരെ ധനസഹായം അനുവദിക്കും.
Kasaragod
കാഞ്ഞങ്ങാട്: ജനാധിപത്യത്തെ ബിജെപിക്ക് അടിയറവ് വെക്കാനുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നീക്കത്തെ ചെറുത്തുതോല്പിക്കുമെന്നും ബിജെപിയോ സംഘപരിവാര്‍ ആര്‍എസ്എസോ അല്ല രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷതവഹിച്ചു. എം.സി. പ്രഭാകരന്, ഹക്കീം കുന്നില്‍, രമേശന് കരുവാച്ചേരി, ബാലകൃഷ്ണന് പെരിയ, എ.ഗോവിന്ദന് നായര്‍, കെ.കെ. രാജേന്ദ്രന്, സാജിദ് മൗവ്വല്‍, ബി.പി. പ്രദീപ്കുമാര്‍, മീനാക്ഷി ബാലകൃഷ്ണന്, ടോമി പ്ലാച്ചേരി, മാമുനി വിജയന്, ഗീത കൃഷ്ണന്, ധന്യ സുരേഷ്, കെ.ബാലരാമന് നമ്പ്യാര്‍, തോമസ് മാത്യു, ഉമേശന് വേളൂര്‍, മധുസൂദനന് ബാലൂര്‍, എം. രാജീവന് നമ്പ്യാര്‍, കാര്ത്തികേയന് പെരിയ, മിനി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Kasaragod
ചിറ്റാരിക്കാൽ: ഒക്ടോബർ 6, 7, 8 തീയതികളിൽ തോമാപുരം സെന്റ് തോമസ് സ്കൂളിൽ നടക്കുന്ന 68-ാമത് ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കായികമേളയ്ക്ക് മുന്നോടിയായി വിളംബര ജാഥ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം സിന്ധു ജയിംസ്, സ്കൂൾ മാനേജർ ഫാ. ഡോ. മാണി മേൽവെട്ടം, പ്രിൻസിപ്പൽ ബിനു തോമസ്, മുഖ്യാധ്യാപകൻ സജി ജയിംസ് കണ്ണന്താനം, പിടിഎ പ്രസിഡന്റ് ബിജു പുല്ലാട്ട്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രേഖ വർഗീസ് എന്നിവർ പ്രസംഗിച്ചു. ചിറ്റാരിക്കാൽ ടൗണിൽ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
Kasaragod
കരിന്തളം: ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും കോയിത്തട്ടയിലെ കരിന്തളം കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം പണിയുന്നത് വാഹന പാർക്കിംഗിനായി ഒരുക്കിയ സ്ഥലത്ത്. ഇവിടെ മാസങ്ങൾക്കു മുമ്പുമാത്രം ലക്ഷങ്ങൾ ചെലവഴിച്ച് പാകിയ ഇന്റർലോക്ക് കട്ടകൾ വീണ്ടും അടർത്തിമാറ്റിയാണ് പുതിയ കെട്ടിടത്തിനായി സ്ഥലമൊരുക്കുന്നത്.
ദേശീയ ഗുണമേന്മ നിലവാരസൂചികയുമായി ബന്ധപ്പെട്ട അംഗീകാരം നേടിയ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ആരോഗ്യദൗത്യത്തിൽനിന്നു ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്. ഇതിനായി 2000 സ്ക്വയർ മീറ്റർ സ്ഥലത്തെ ഇന്റർലോക്ക് കട്ടകൾ അടർത്തിമാറ്റുകയും അതിനടിയിൽ നിരത്തിയ ജില്ലി കോരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ഈ സ്ഥലത്തിന്റെ തൊട്ടുപിന്നിലായി വിശാലമായ സ്ഥലം വെറുതേ കിടക്കുമ്പോഴാണ് പാർക്കിംഗിനായി മാറ്റിവച്ച സ്ഥലത്ത് കെട്ടിടം നിർമിക്കുന്നതെന്നാണ് പരാതി.
പുതിയ കെട്ടിടം പരമാവധി പിന്നിലേക്ക് മാറ്റി നിർമിക്കണമെന്നും നിലവിലുള്ള പാർക്കിംഗ് സൗകര്യം അതേപടി നിലനിർത്തണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരമാകുന്നില്ലെങ്കിൽ കളക്ടർക്ക് പരാതി നൽകാനും സമരപരിപാടികൾ ആരംഭിക്കാനുമാണ് തീരുമാനം.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് തോമസ്, വൈസ് പ്രസിഡന്റ് സി.വി. ബാലകൃഷ്ണൻ, പഞ്ചായത്തംഗം നൗഷാദ് കാളിയാനം, ശൈലജ കൃഷ്ണൻ, ബാലഗോപാലൻ കാളിയാനം, ഷെരീഫ് കാരാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് സെക്രട്ടറി പ്രമീള ബോബിയെ നേരിൽകണ്ട് നിവേദനം നൽകിയത്. ഇതുസംബന്ധിച്ച് ചർച്ച നടത്തി തീരുമാനമെടുക്കാമെന്നാണ് സെക്രട്ടറി നൽകിയ ഉറപ്പ്.
Kasaragod
എണ്ണപ്പാറ: ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്ന കോടോം-ബേളൂര്‍ പഞ്ചായത്തിലെ പേരിയ വടക്കുംമൂല ആദിവാസി ഊരിലെ ബാബു (40) ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിനായി ഏകദേശം 45 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതിനകം ചികിത്സയ്ക്കായി വലിയൊരു തുക ചെലവായിക്കഴിഞ്ഞു. നിലവില്‍ ആഴ്ചയില്‍ മൂന്ന് തവണ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ ഡയാലിസിസിന് വിധേയനാകുന്നുണ്ട്. ഡയാലിസിസിനും മറ്റു ചികിത്സകള്‍ക്കുമായി വലിയ സാമ്പത്തിക ബാധ്യതയാണ് കുടുംബം നേരിടുന്നത്.ബാബു കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഭാര്യയും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം മുന്നോട്ടുകൊണ്ടുപോയിരുന്നത്.
കുടുംബത്തിന്റെ ഏക ആശ്രയമായ ബാബുവിന് ഗുരുതരമായ അസുഖം ബാധിച്ചതോടെ കുടുംബം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിര്‍ധന കുടുംബത്തിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി ആവശ്യമായ ഭീമമായ തുക കണ്ടെത്തുക പ്രയാസമാണ്.വാര്‍ഡ് മെംബര്‍ സജിത ശ്രീകുമാര്‍ രക്ഷാധികാരിയായും
പി.ബിനു ചെയർമാനായും മോഹനന് വടക്കംമൂല കണ്‍വീനറായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബാങ്ക് വിവരങ്ങള്‍:
Bank: Kerala Grameena Bank Branch: Ambalathara
Account Name: Binu P
Account No.: 40437101073775
IFSC: KGB0040437
Kasaragod
കാഞ്ഞങ്ങാട്:സഹകരണവകുപ്പ് കുടിശികനിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആശ്വാസ് 2026 ജില്ലാ അദാലത്ത് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു.
കെ.നീലകണ്ഠന് എംഎല്‍എ മുഖ്യതിഥിയായി. ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ കെ.വി.സതീഷ് ചന്ദ്രന് അധ്യക്ഷതവഹിച്ചു.
എംഎല്‍എമാരായ കല്ലട്ര മാഹിന്‍, സന്ദീപ് വാര്യര്‍, എ.കെ.എം. അഷറഫ്, ജോയിന്റ് ഡയറക്ടര്‍ ടി.എം. മാത്യു, എസ്. കണ്ണന്, ജെ.എസ്. സോമശേഖര, സി.രവി, കെ. ലക്ഷ്മണന്, ടി.ഗോപിനാഥന് നായര്‍, ശങ്കര്‍ വാഴകകോടന്, എന്‍.ആര്.ബിന്ദുമോള്‍, സി. വിനോദ്കുമാര്‍, ജെ.അശോകന്, വി.വി. ശ്രീവിദ്യ എന്നിവര്‍ സംസാ രിച്ചു. സി. സുനില്‍കുമാര്‍ സ്വാഗതവും ജെ.രാജീവന് നന്ദിയും പറഞ്ഞു.
Kasaragod
കുമ്പള: കിദൂർ പക്ഷിഗ്രാമത്തിലെത്തുന്ന സഞ്ചാരികൾ ജോസ്കട്ട - കിദൂർ ക്ഷേത്രം റോഡ് കണ്ടാൽ പാറപ്പുറത്ത് വെള്ളംകെട്ടിനിൽക്കുന്ന ജലാശയമാണെന്ന് വിചാരിച്ചുപോകും. തകർന്ന റോഡുകളിൽ സാധാരണ കാണുന്നതുപോലെ അങ്ങിങ്ങായുള്ള കുഴികളല്ല, വിശാലമായ ജലപ്പരപ്പുകളാണ് റോഡിലങ്ങോളമുള്ളത്.
കിദൂരിലെത്തുന്ന ദേശാടനപക്ഷികൾ ഇവിടെവന്നു കുളിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല. കുമ്പള പഞ്ചായത്തിലെ ഏഴും എട്ടും വാർഡുകൾക്കിടയിലാണ് റോഡ് സ്ഥിതിചെയ്യുന്നത്. 20 വർഷം മുമ്പാണ് റോഡ് നിർമിച്ചത്. വർഷങ്ങളായി അറ്റകുറ്റപണി പോലും നടത്താതിരുന്നതോടെയാണ് ടാറിംഗ് ഇളകി രൂപംകൊണ്ട കുഴികൾ വിശാലമായ ജലാശയങ്ങളായത്. പല ഭാഗങ്ങളിലും വെള്ളക്കെട്ടിന് ആഴമേറിയതോടെ ഓട്ടോറിക്ഷകൾക്കുപോലും ഇതുവഴി ഓടാനാകാത്ത അവസ്ഥയാണ്. ഇരുചക്രവാഹനങ്ങളുടെ കാര്യം പറയേണ്ടതുമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികളും ഗവേഷകരുമെത്തുന്ന പക്ഷിഗ്രാമത്തിലെ റോഡ് അടിയന്തരമായി റീടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യം.
Kasaragod
പൊയിനാച്ചി: പറിച്ചുനട്ട സമയത്തും കതിരണിയുമ്പോഴും മഴകിട്ടാതെ പൈപ്പുവെള്ളം കൊണ്ട് നനയ്ക്കേണ്ടിവന്ന നെൽച്ചെടികൾ വിളവെടുക്കാൻ കാലമായപ്പോൾ പെട്ടെന്നു പെയ്ത മഴയിൽ നിലംപൊത്തി. ആഴ്ചകളായി വിട്ടുനിന്ന മഴ കഴിഞ്ഞദിവസം ശക്തിയോടെ തിരിച്ചുവന്നപ്പോൾ ജില്ലയുടെ മിക്ക ഭാഗങ്ങളിലും നെൽവയലുകളിൽ വെള്ളംകയറിയ നിലയിലാണ്. കതിരുകൾ വെള്ളത്തിൽ കുതിർന്നു കിളിർക്കാതിരിക്കാൻ പെട്ടെന്നു കൊയ്തുതീർക്കേണ്ട അവസ്ഥയാണ്.
വെള്ളം കെട്ടിക്കിടക്കുന്ന നെൽപാടങ്ങളിൽ രാത്രികാലങ്ങളിൽ കാട്ടുപന്നികൾ പുളയ്ക്കാനെത്തുമെന്നതും കർഷകർക്ക് ഭീഷണിയാണ്. കാടെന്നോ നാടെന്നോ ഭേദമില്ലാതെ ജില്ലയുടെ മിക്ക ഭാഗങ്ങളിലും ഇവ പതിവുസാന്നിധ്യമായിക്കഴിഞ്ഞു.
കൊളത്തൂരിലെ സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് ശ്രീവിദ്യ, രഘു, കുമാരൻ, ബാലൻ, തമ്പാൻ, രവി എന്നിവരുടെയെല്ലാം പാടങ്ങൾ വെള്ളക്കെട്ടിലമർന്ന നിലയാണ്. രണ്ടുദിവസം കൂടി മഴ തുടർന്നാൽ നെന്മണികൾ മുളച്ചുപൊങ്ങും. അതിനുമുമ്പ് എങ്ങനെ കൊയ്തുതീർക്കുമെന്നറിയാതെ ആശങ്കയിലാണ് എല്ലാവരും. പൂർണമായും മൂപ്പെത്തുന്നതിനുമുമ്പ് കൊയ്യേണ്ടിവരുന്നതുമൂലമുള്ള നഷ്ടവും സഹിക്കേണ്ടിവരും.
Kasaragod
ബളാൽ: അന്താരാഷ്ട്ര ജനാധിപത്യ ദിനാചരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ബളാൽ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണരീതികൾ, വികസന പ്രവർത്തനങ്ങൾ, ജനകീയാസൂത്രണം തുടങ്ങിയ വിവിധ കർമപരിപാടികളുടെ വിവരങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കി. ജനാധിപത്യ ഭരണസംവിധാനത്തിൽ ഗ്രാമപഞ്ചായത്തുകളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രാദേശിക വികസനത്തിൽ ജനപ്രതിനിധികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും പഞ്ചായത്ത് പ്രസിഡന്റ് എ.ലതയും മറ്റു ജനപ്രതിനിധികളുമായി വിദ്യാർഥികൾ സംവദിച്ചു.
പഞ്ചായത്ത് സെക്രട്ടറി ഗോകുൽ രാജ്, സീനിയർ സൂപ്രണ്ട് വിനോദ്, സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ. സന്തോഷ് കെ. പീറ്റർ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ജൈജു, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ജോമൽ ജോയ് എന്നിവർ പ്രസംഗിച്ചു.
Kasaragod
പാലാവയൽ: ഏണിച്ചാലിലെ ഒരു കൂട്ടം അമ്മമാരുടെ സ്നേഹകൂട്ടായ്മയിൽ ആരംഭിച്ച മദേഴ്സ് പാലിയേറ്റീവ് കെയർ യൂണിറ്റിന് സേവനമികവിന്റെ അഞ്ചു വർഷങ്ങളുടെ തിളക്കം. അഞ്ചാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു.
ടോമി പെരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. പാലാവയൽ സെന്റ് ജോൺസ് പള്ളി അസി.വികാരി ഫാ.റോയി കൈതാരത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം മാത്യു സെബാസ്റ്റ്യൻ നായ്ക്കംപറമ്പിൽ, സിസ്റ്റർ ധന്യ എസ്എബിഎസ്, ജോസുകുട്ടി കണ്ടത്തിൽ, മദേഴ്സ് പാലിയേറ്റീവ് പ്രസിഡന്റ് റീന പെരിങ്ങല്ലൂർ, ടോജോ കട്ടക്കയം എന്നിവർ പ്രസംഗിച്ചു.
രണ്ട് മെഡിക്കൽ കട്ടിലുകളും നാലു വീൽചെയറുകളുമായി പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിന് ഇപ്പോൾ സുമനസുകളുടെ സഹായത്തോടെ 15 മെഡിക്കൽ കട്ടിലുകളും എയർ ബെഡ്, വാക്കർ എന്നിവയടക്കമുള്ള അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും സ്വന്തമായുണ്ട്.
ദൂരസ്ഥലങ്ങളിലുൾപ്പെടെ നിരവധി കിടപ്പുരോഗികൾക്കും അപകടങ്ങളിൽ പെട്ടവർക്കും സാന്ത്വനമേകാൻ സാധാരണക്കാരായ അമ്മമാരുടെ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
Kasaragod
ഇരിയ: കോടോം-ബേളൂർ പഞ്ചായത്തിലെ കോട്ടക്കുന്നിൽ വീടിനു സമീപത്തെ കമുകിൻതോട്ടത്തിൽ സൂക്ഷിച്ചിരുന്ന 215 ലിറ്റർ വാഷും 10 ലിറ്റർ വാറ്റുചാരായവും പിടികൂടി. വീട്ടുടമ എം.ബിജു (40) വിനെതിരെ കേസെടുത്തു. എക്സൈസ് സ്പെഷൽ സ്ക്വാഡിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ചാരായം വാറ്റാൻ ഉപയോഗിച്ച സാധനങ്ങളും കസ്റ്റഡിയിലെടുത്തു. പ്രതിയെ കണ്ടെത്താനായില്ല. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.വി. രഞ്ജിത്, ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ അസി. എക്സൈസ് ഇൻസ്പെക്ടർ എം.വി. സുധീന്ദ്രൻ, ഉദ്യോഗസ്ഥരായ വി.ശാലിനി, കെ.അനീഷ്, എ.വി. പ്രശാന്ത് കുമാർ, ശ്രീജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Kasaragod
നീലേശ്വരം: മഴ തുടങ്ങിയതോടെ നീലേശ്വരം കോൺവെന്റ് ജംഗ്ഷൻ വീണ്ടും ചെളിക്കുളമായി. കോൺവെന്റ് ജംഗ്ഷൻ മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡിലെങ്ങും വീണ്ടും കുഴികൾ നിറഞ്ഞിരിക്കുകയാണ്. നീലേശ്വരം-ഇടത്തോട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഈ ഭാഗത്തെ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനുള്ള ടെൻഡർ നടപടികൾ പിന്നെയും നീളുന്നതാണ് പ്രശ്നമാകുന്നത്.
ഏറെക്കാലം നിയമക്കുരുക്കിലായിരുന്ന സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടും റോഡ് നവീകരണം നീളുന്നതിൽ നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും പ്രതിഷേധം ശക്തമാവുകയാണ്. റോഡിന്റെ മറ്റു ഭാഗങ്ങളിലെ പ്രവൃത്തികൾ കാലങ്ങളോളം ഇഴഞ്ഞുനീങ്ങിയതിന്റെ ആവർത്തനമാണ് വീണ്ടും ഉണ്ടാകുന്നതെന്നാണ് പരാതി.
ജനകീയ സമരസമിതിയുടെയും ഓട്ടോ ഡ്രൈവർമാരുടെയും നേതൃത്വത്തിൽ ഇന്നലെ കോൺവെന്റ് ജംഗ്ഷനിൽ വാഴ നട്ട് പ്രതിഷേധിച്ചു. ബാലകൃഷ്ണൻ മാസ്റ്റർ, കെ.സി. വിനോദ് കുമാർ, ഇ വേണുഗോപാലൻ നായർ, ശ്രീജിത്, രാജേന്ദ്രൻ ബങ്കളം, മോഹനൻ നീലേശ്വരം, രാജു പഴനെല്ലി, സുരേഷ് പുതിയേടത്ത് എന്നിവർ നേതൃത്വം നൽകി.
കോൺവെന്റ് ജംഗ്ഷനിലെ കുഴികൾ നികത്തി അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് ആഴ്ചകൾക്കുമുമ്പ് ജനകീയ സമരസമിതി നേതാവ് ബാലകൃഷ്ണൻ മാസ്റ്റർ നിരാഹാരസമരം നടത്തിയിരുന്നു. താത്കാലിക അറ്റകുറ്റപണികൾക്കായി ആറുലക്ഷം രൂപ അനുവദിച്ചതായും 10 ദിവസത്തിനകം കോൺവെന്റ് ജംഗ്ഷനിലെ അപകടകരമായ കുഴികൾ നികത്തി റോഡ് ഗതാഗതയോഗ്യമാക്കുമെന്നും പൊതുമരാമത്ത് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
എന്നാൽ ഈ സമയപരിധി കഴിഞ്ഞ് ആഴ്ചകളായിട്ടും റോഡ് പഴയപടി തന്നെ കിടക്കുകയാണ്. റോഡ് നവീകരണത്തിന് പദ്ധതിയും എസ്റ്റിമേറ്റും തയ്യാറായി ടെൻഡർ നടപടികളുടെ ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ അറ്റകുറ്റപണികൾക്കായി പ്രഖ്യാപിച്ച ആറുലക്ഷം രൂപ റോഡിന്റെ ടാറിംഗിന് ഉപയോഗിക്കാൻ കഴിയില്ലെന്ന സാങ്കേതികപ്രശ്നമാണ് ഇപ്പോൾ അധികൃതർ പറയുന്നത്. എങ്കിൽ അതു വേഗത്തിലാക്കണമെന്ന ആവശ്യത്തിന്റെ കാര്യത്തിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. അധികൃതർ നൽകിയ ഉറപ്പ് പാലിച്ച് ഏതു തരത്തിലായാലും അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും ആവശ്യം. കുഴികൾക്ക് വീണ്ടും ആഴമേറിയതോടെ ഇവിടെ വാഹനങ്ങൾ ഏതുനിമിഷവും അപകടത്തിൽ പെടാമെന്ന നിലയാണ്.
Kasaragod
ചിറ്റാരിക്കാൽ: ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെയും കാസർഗോഡ് ബീ കീപ്പിംഗ് ക്ലസ്റ്ററിന്റെയും ആഭിമുഖ്യത്തിൽ തേനീച്ച കർഷകരുടെ സംഗമവും ബോധവത്കരണ ശിൽപശാലയും നടത്തി.
പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡൊമിനിക് കോയിതുരുത്തേൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സിന്ധു മാത്യു അധ്യക്ഷത വഹിച്ചു. കെവിഐസി ഡെപ്യൂട്ടി ഡയറക്ടർ സി.ജി. ആണ്ടവർ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം സോണി സെബാസ്റ്റ്യൻ പൊടിമറ്റത്തിൽ, പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി.സി. ലേഖ, സംസ്ഥാന തേനീച്ച കർഷക അവാർഡ് ജേതാവ് ഏലിയാമ്മ സിബി, പി.സഞ്ജീവ്, എം.സി.സബീന, ആർ.കെ.സ്മിത, കെ.എം.ശ്രീകുമാർ, ചെറിയാൻ ജോസഫ് മടുക്കാങ്കൽ, വിനീത് ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു.