x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​താ​കപ്ര​യാ​ണ​ത്തി​ന് രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി

വെബ് ഡെസ്ക്
Published: October 4, 2026 06:16 AM IST | Updated: October 4, 2026 06:16 AM IST

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്ലോ​ബ​ൽ മീ​റ്റി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന പ​താ​ക പ്ര​യാ​ണ​ത്തി​ന് രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ൽ സ്വീ​ക​ര​ണം ന​ൽ​കിയപ്പോൾ.

കോ​യ​മ്പ​ത്തൂ​ർ: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 19 മു​ത​ൽ 23വ​രെ റോ​മി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ മീ​റ്റി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന പ​താ​ക പ്ര​യാ​ണ​ത്തി​ന് രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ൽ സ്വീ​ക​ര​ണം      ന​ൽ​കി. 

സ​ഭാ​ദി​ന​മാ​യ ജൂ​ലൈ 3 ന് ​കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ സീ​റോ മ​ല​ബാ​ർ​സ​ഭ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ലി​ന് പ​താ​ക കൈ​മാ​റി ആ​രം​ഭി​ച്ച പ​താ​ക പ്ര​യാ​ണ​മാ​ണ് വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് രാ​മ​നാ​ഥ​പു​രം രൂ​പ​ത ക​ത്തീ​ഡ്ര​ലി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രാ​മ​നാ​ഥ​പു​രം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് സെ​ൽ​വം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പ​ട്ട​രു​മ​ഠ​ത്തി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​നി​ഖി​ൽ ചി​റ​യ​ത്ത്, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി മ​ഞ്ഞ​ളി, ട്ര​ഷ​റ​ർ ജോ​ജു​മോ​ൻ മ​റോ​ക്കി, ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ. ജെ​യിം​സ്, മേ​ഴ്സി ജോ​സ​ഫ്, ഷാ​ജു പു​ത്തൂ​ർ, ഷൈ​നി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​താ​ക​പ്ര​യാ​ണം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ . ​ജോ​സ്കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​മ​നാ​ഥ​പു​ര​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up