x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജ്ഞാ​ത​ജീ​വി​യു​ടെ ആ​ക്ര​മ​ണം; നാ​ൽ​പ​ത് കോ​ഴി​ക​ൾ ച​ത്തു

വെബ് ഡെസ്ക്
Published: October 2, 2026 01:49 AM IST | Updated: October 2, 2026 01:49 AM IST

വെ​സ്റ്റ് കൊ​ര​ട്ടി​യി​ൽ മ​ട​യ​ത്ത് ഷാ​ജു​വി​ന്‍റെ വീ​ട്ടി​ലെ കോ​ഴി​ക​ൾ ച​ത്ത നി​ല​യി​ൽ.

അ​ന്ന​മ​ന​ട: വെ​സ്റ്റ് കൊ​ര​ട്ടി എ​ട്ടാം വാ​ർ​ഡി​ൽ മ​ട​യ​ത്ത് ഷാ​ജു​വി​ന്‍റെ കോ​ഴി​ക്കൂ​ട്ടി​ൽ അ​ജ്ഞാ​ത​ജീ​വി​യു​ടെ ആ​ക്ര​മ​ണം.

വ​ള​ർ​ച്ച​യെ​ത്തി​യ നാ​ൽ​പ​ത് കോ​ഴി​ക​ളാ​ണ് കൂ​ട്ടി​നു​ള്ളി​ൽ ച​ത്ത​ത്. കോ​ഴി​ക​ളെ​കൊ​ന്ന് ചോ​ര ഊ​റ്റി​ക്കു​ടി​ച്ച​തി​ന്‍റെ പാ​ടു​ക​ളു​ണ്ടെ​ങ്കി​ലും ഒ​ന്നി​നെ​യും ഭ​ക്ഷി​ച്ചി​ട്ടി​ല്ല. 30ന് ​രാ​ത്രി കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​റ​ങ്ങാ​ൻ​കി​ട​ന്ന ശേ​ഷ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കോ​ഴി​ക​ളെ​യും ആ​ടു​ക​ളെ​യും വ​ള​ർ​ത്തു​ന്ന കു​ടും​ബ​മാ​ണ് ഷാ​ജു​വി​ന്‍റെ​ത്. കൂ​ട്ടി​ൽ കോ​ഴി​ക​ൾ ച​ത്തു​കി​ട​ക്കു​ന്ന​ത് രാ​വി​ലെ​യാ​ണ് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

വി​വ​ര​മ​റി​ഞ്ഞ് വാ​ർ​ഡ് മെ​മ്പ​ർ ഷി​ജി ബി​ജു, വെ​റ്റ​റി​ന​റി ഡോ​ക്ട​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ​ന്യ​ജീ​വി​ക​ളി​ലേ​തെ​ങ്കി​ലും ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​കാ​മെ​ന്നാ​ണ് വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഏ​ത് ജീ​വി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ നി​ഗ​മ​ന​ത്തി​ലെ​ത്താ​നാ​യി​ട്ടി​ല്ല. ജ​ന​വാ​സ മേ​ഖ​ല​യി​ലെ വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള കോ​ഴി​ക്കൂ​ട്ടി​ൽ ഇ​ത്ര​യ​ധി​കം കോ​ഴി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്ന സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Tags : District News Nattuvishesham Attack Forty chickens dead

Recent News

Corehub Up