x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടു​പ​റ​മ്പി​ൽ നി​ന്ന് വാ​ഷും വാ​റ്റു​ചാ​രാ​യ​വും പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: September 27, 2026 02:17 AM IST | Updated: September 27, 2026 02:17 AM IST

കോ​ട്ട​ക്കു​ന്നി​ലെ വീ​ട്ടു​പ​റ​മ്പി​ൽ​നി​ന്ന് എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ത്തി​യ വാ​ഷും വാ​റ്റു​ചാ​രാ​യ​വും അ​നു​ബ​ന്ധ​സാ​മ​ഗ്രി​ക​ളും.

ഇ​രി​യ: കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​ക്കു​ന്നി​ൽ വീ​ടി​നു സ​മീ​പ​ത്തെ ക​മു​കി​ൻ​തോ​ട്ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 215 ലി​റ്റ​ർ വാ​ഷും 10 ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും പി​ടി​കൂ​ടി. വീ​ട്ടു​ട​മ എം.​ബി​ജു (40) വി​നെ​തി​രെ കേ​സെ​ടു​ത്തു. എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​വി. സു​രേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ചാ​രാ​യം വാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​വി. ര​ഞ്ജി​ത്, ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​വി. സു​ധീ​ന്ദ്ര​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​ശാ​ലി​നി, കെ.​അ​നീ​ഷ്, എ.​വി. പ്ര​ശാ​ന്ത് കു​മാ​ർ, ശ്രീ​ജേ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up