x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ​ൽ നി​റ​ഞ്ഞ് മലയോരത്തെ പു​ഴ​ക​ളു​ടെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്നു

വെബ് ഡെസ്ക്
Published: September 27, 2026 02:59 AM IST | Updated: September 27, 2026 02:59 AM IST

മ​ണ​ൽ നി​റ​ഞ്ഞ് മ​ട​ന്പം പു​ഴ​യി​ൽ തി​ട്ട രൂ​പ​പ്പെ​ട്ട നി​ല​യി​ൽ.

മ​ട​മ്പം: മ​ണ​ലും ചെ​ളി​യും നി​റ​ഞ്ഞ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ പു​ഴ​ക​ളു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​തി​നൊ​പ്പം പു​ഴ​ക​ളു​ടെ ഗ​തി​യും മാ​റു​ന്നു. പു​ഴ​യു​ടെ ആ​ഴം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ മ​ഴ​യ്ക്കൊ​പ്പം വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ് പു​ഴ​യോ​ര വാ​സി​ക​ൾ. സ്ഥി​ര​മാ​യി വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള മ​ട​മ്പം,അ​ല​ക്സ് ന​ഗ​ർ, കാ​ഞ്ഞി​ലേ​രി, ബാ​ല​ങ്ക​രി, ശ്രീ​ക​ണ്ഠ​പു​രം ടൗ​ൺ,

ചെ​ങ്ങ​ളാ​യി, പ​രി​പ്പാ​യി, ന​കൊ​യ്യം, മ​ല​പ്പ​ട്ടം മേ​ഖ​ല​ക​ളി​ലെ പു​ഴ​ക​ളി​ൽ പ​ല​യി​ട​ത്തും മ​ണ​ൽ തി​ട്ട​ക​ൾ ത​ന്നെ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്. തു​മ്പേ​നി പു​ഴ​യി​ൽ മ​ട​മ്പം റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ ഷ​ട്ട​റി​ന് താ​ഴെ​യു​ള്ള ഭാ​ഗ​ത്തും മ​ണ​ൽ​തി​ട്ട​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ട​മ്പം റ​ഗു​ലേ​റ്റ​റി​ന്‍റെ ഷ​ട്ട​ർ ഇ​ടു​ന്ന​ത് കൊ​ണ്ട് പാ​റ​ക്ക​ട​വ് വ​രെ പു​ഴ​യി​ൽ വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ക പ​തി​വാ​ണ്.

ഇ​തി​ന​ക​ത്തെ​ല്ലാം ട​ൺ ക​ണ​ക്കി​ന് മ​ണ​ലാ​ണ് അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. മ​ണ​ൽ വാ​ര​ലി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് പു​ഴ​ക​ളി​ൽ മ​ണ​ൽ ഗ​ണ്യ​മാ​യി അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന​ത്. മ​ണ​ൽ തി​ട്ട​ക​ൾ രൂ​പ​പ്പെ​ട്ട് പു​ഴ​ക​ളു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തി​നൊ​പ്പം ഗ​തി മാ​റി ഒ​ഴു​കു​ന്ന​ത് ക​ര​യി​ടി​ച്ചി​ലും ഇ​ട​യാ​ക്കു​ന്നു​ണ്ട്.

ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ണ്ണും ചെ​ളി​യും ഒ​ഴു​കി വ​ന്ന​തും പു​ഴ​ക​ളു​ടെ ആ​ഴം കു​റ​ച്ചി​ട്ടു​ണ്ട്.

പു​ഴ​ക​ളി​ലെ മ​ണ​ലും ചെ​ളി​യും നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ജ​ന​ങ്ങ​ൾ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up