ശ്രീ ചിത്തിര റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും വിമുക്തിയുടെ ജില്ലാ കോ-ഓർഡിനേറ്റർ വിഘ്നേഷ് ഉദ്ഘാടനം ചെയ്യുന്നു.
കരമന: ശ്രീ ചിത്തിര റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും വിമുക്തിയുടെ ജില്ലാ കോ-ഓർഡിനേറ്റർ വിഘ്നേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. ഗോപകുമാരൻ നായർ അധ്യക്ഷത വഹിച്ചു. കരമന കൗൺസിലറും കോർപറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കരമന അജിത്ത് മുഖ്യപ്രഭാഷണം നടത്തി. നെടുങ്കാട് വാർഡ് കൗൺസിലർ ആർ.സി. ബീന, കെജിആർഎ പ്രസിഡന്റ് രാധാകൃഷ്ണൻ, മുരുകൻ, രാമനാഥൻ എന്നിവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ഡോ.എസ്. രാധാകൃഷ്ണൻ സ്വാഗതവും പുരുഷോത്തമൻ നന്ദിയും പറഞ്ഞു.