സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡിപോൾ പാലക്കാട് സെൻട്രൽ കൗൺസിൽ 42-ാമത് വാർഷിക സമ്മേളനം ചക്കാന്തറ പാസ്റ്ററൽ സെന്ററിൽ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാട
പാലക്കാട്: സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡിപോൾ പാലക്കാട് സെൻട്രൽ കൗണ്‍സിൽ 42-ാമത് വാർഷികം പാസ്റ്ററൽ സെന്ററിൽ നടന്നു. സെൻട്രൽ കൗണ്‍സിൽ പ്രസിഡന്റ് ജെയിംസ് പടമാടൻ പതാക ഉയർത്തി.
മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കൗണ്‍സിൽ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ബേബി ജോസഫ് പ്രാരംഭ പ്രാർഥനയും സിസ്റ്റർ ജാൻസി രാജു ജ്ഞാനവായനയും സീനിയർ വൈസ് പ്രസിഡന്റ് സണ്ണി നെടുംപുറം അംഗത്വ പ്രതിജ്ഞയും നടത്തി. സിസി സെക്രട്ടറി ജോസഫ് കൊള്ളന്നൂർ റിപ്പോർട്ടും ട്രഷറർ ടോമി പള്ളിവാതുക്കൽ വാർഷിക കണക്കും അവതരിപ്പിച്ചു. ന്യൂനപക്ഷ അവകാശങ്ങൾ എന്ന വിഷയത്തിൽ ജസ്റ്റിൻ പള്ളിവാതുക്കലും നേത്രദാനത്തെ കുറിച്ച് ആകാശും ക്ലാസുകൾ നയിച്ചു.
ജേക്കബ് ജോർജ് സ്വാഗതവും തോമസ് പുളിയനാംപട്ടയിൽ നന്ദിയും പറഞ്ഞു. ജോസഫ് വലിയവീട്ടിലിന്റെ സമാപന പ്രാർഥനയ്ക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിൽ ഫാ. ജേക്കബ് മാവുങ്കൽ ദിവ്യബലി അർപ്പിച്ചു. സ്നേഹവിരുന്നോടെ യോഗം സമാപിച്ചു. സിസി വൈസ് പ്രസിഡന്റുമാരായ തോമസ് നെടിയകാലായിൽ, ജെറോം പഴേപറന്പിൽ, ഏരിയ കൗണ്‍സിൽ പ്രസിഡന്റുമാരായ ബിജു പുലിക്കുന്നേൽ, സേവിയർ പെരിഞ്ഞാരപ്പിള്ളി, ജോസ് ചെതലൻ, ബാബു മുരിങ്ങാത്തേരി, ആൻസണ്‍ ജോണ്‍, ടി.എ. ജോസ്, ബേബി മാവറയിൽ, സണ്ണി ഏറനാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : NattuVishesham DistrictNews