ബോണ്‍ നത്താലെ പൗരാവലിയുടെ ആലോചനായോഗം ഉദ്ഘാടനം തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും മേയർ ഡോ. നിജി ജസ്റ്റിനും ചേർന്ന് നിർവഹിക്കുന്നു.
തൃശൂർ: എഐ സാങ്കേതികവിദ്യയുടെ മികവിലുള്ള പ്ലോട്ടുകളും വേറിട്ട കാഴ്ചകളുമായി ഈ വർഷത്തെ ബോണ്‍ നത്താലെ ആഘോഷങ്ങൾ കൂടുതൽ വർണാഭമാക്കുമെന്ന് തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. ബോണ്‍ നതാലെ പൗരാവലിയുടെ ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷത വഹിച്ചു. അതിരൂപതാസഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യപ്രഭാഷണം നടത്തി. കൽദായ സുറിയാനിസഭ മെത്രാപ്പോലീത്ത മാർ ഓഗിൻ കുര്യാക്കോസ് അനുഗ്രഹപ്രഭാഷണം നടത്തി.
എംഎൽഎമാരായ കെ. രാജൻ, സേവ്യർ ചിറ്റലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വികാരി ജനറാൾമാരായ മോണ്‍. ജോസ് കോനിക്കര, മോണ്‍. ജയ്സണ്‍ കൂനംപ്ലാക്കൽ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, രാഷ്ട്രീയനേതാക്കളായ ജസ്റ്റിൻ ജേക്കബ്, സി.വി. കുര്യാക്കോസ്, ടി.വി. ചന്ദ്രമോഹൻ, സി.ടി. ജോഫി, സെബാസ്റ്റ്യൻ ചൂണ്ടൽ, സി.ആർ. വത്സൻ, സുരേന്ദ്രൻ ഐനിക്കുന്നത്, ചേബർ ഓഫ് കോമേഴ്സ് സെക്രട്ടറി സോളി തോമസ്, ജോണ്സണ് കാഞ്ഞിരത്തിങ്കൽ, ഫാ. ഡൊമിനിക് തലക്കോടൻ, ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ഫാ. സിംസണ്‍ ചിറമ്മൽ, ഫാ. ഷിജു ചിരിയങ്കണ്ടത്ത്, വർക്കിംഗ് ചെയർമാൻ ഫാ. അനു ചാലിൽ, ജനറൽ കണ്‍വീനർ ജോർജ് ചിറമ്മൽ, ചീഫ് കോഡിനേറ്റർ ജോജു മഞ്ഞില, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, ഏകോപന സമിതി കണ്‍വീനർ ഷിന്റോ മാത്യു, വർക്കിംഗ് ജനറൽ കണ്‍വീനർ എ.എ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews